രചന – ആയിഷ അക്ബർ
ദേ ഉമ്മാ…. എനിക്കാ പെണ്ണിന്റെ മട്ടും ഭാവവും ഒന്നും പിടിക്കുന്നില്ല കേട്ടോ…..
ആലിയ ചവിട്ടി തുള്ളി അടുക്കളയിലേക്ക് വന്നത് പറയുമ്പോൾ ഹിമ അവർക്കുള്ള പായസം ഗ്ലാസിലേക്ക് ഒഴിക്കുകയായിരുന്നു…..
ഒന്ന് പതുക്കെ പറയെന്റെ പെണ്ണെ…
റസി ചുറ്റും നോക്കി അവളുടെ കൈ തണ്ടയിൽ നുള്ളി..
ഇത് വരെ അവിടെയുള്ള ആളുകളുടെ സംസാരങ്ങളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നും വന്നിരിക്കുന്നത് ലൈലയാണെന്ന് ഹിമ ഊഹിച്ചിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ലൈലാ…. എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…..
മുറ്റത്തിന്റെ ഒരറ്റത്തേക്ക് അവളെ വിളിച്ചു കൊണ്ട് പോയയായിരുന്നു റാനി സംസാരിച്ചു തുടങ്ങിയത്….
അപ്പോഴേക്കും സിറ്റ് ഔട്ടിലേക്ക് ഇറങ്ങി വന്ന ഭാഗ്യം അത് കണ്ടിരുന്നു…
അവൻ എല്ലാം തുറന്ന് പറഞ്ഞാലോ എന്ന ഭയത്തിൽ വേഗം അവരവിടേക്ക് നടന്നു….
മോളിവിടെ നിൽക്കുകയായിരുന്നോ….
അവിടെ എല്ലാവരും നിന്നെ ചോദിക്കുന്നുണ്ട്….
അതും പറഞ് ഭാഗ്യം അവളെ കൂട്ടി കൊണ്ട് പോകാൻ തുടങ്ങിയതും റാനിക്ക് ദേഷ്യം വന്നിരുന്നു….
അമ്മാ…. വിൽ യു സ്റ്റോപ്പ് ഇറ്റ്…..
തന്റെ തുറന്ന് പറച്ചിൽ തടയാനാണ് അമ്മ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവന് മനസ്സിലായത് കൊണ്ട് തന്നെയാണ് ദേഷ്യത്തോടെ അവനത് ചോദിച്ചത്…..
പെട്ടെന്ന് അവരൊന്നു ഞെട്ടി യിരുന്നു….
ദേ നോക്ക് ലൈല…. നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ…..
ഞങ്ങൾ ഇതിനിടക്ക് വെച്ച് ഒന്ന് നാട്ടിലേക്ക് പോയിരുന്നു….
അത് വരെയുള്ള കാര്യങ്ങളെല്ലാം നിനക്കറിയാമെന്ന് വിശ്വസിക്കുന്നു….
എന്നാൽ ആ പോക്കിൽ എനിക്ക്…. എനിക്ക് ഹിമയെ വിവാഹം ചെയ്യേണ്ടി വന്നു…..
ഈ വീട്ടിലുണ്ടവൾ…..
എല്ലാവർക്ക് മുമ്പിലും അവളൊരു വേലക്കാരിയാണെങ്കിൽ ഈ റാനിക്ക് അവള് ഭാര്യ തന്നെയാ……
അവൻ ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞതും ലൈലയുടെ കണ്ണുകൾ നിറഞ്ഞു വന്നു….
പറഞ്ഞല്ലോ മോളേ…വിവാഹം കഴിക്കേണ്ടി വന്നതാണവന്…. എൻറെ അമ്മയുടെ ആഗ്രഹമെന്നോണം….
പിന്നെ ബന്ധം വേർപ്പെടും വരെ ഭാര്യയുടെ സ്ഥാനം തന്നെയാണല്ലോ …
അതെല്ലാം നീ അറിഞ്ഞിരിക്കാൻ വേണ്ടി അവൻ പറഞ്ഞെന്നെ യുള്ളൂ….
താൻ അത്രമേൽ ആത്മാർത്തമായി പറഞ്ഞ വാക്കുകളിലെ ആത്മാർത്ഥതയെ നുള്ളിയെടുത് വേറൊരു തലത്തിലാക്കി അമ്മ ലൈലയോടത് പറയുമ്പോൾ തന്നെ അമർത്തി നോക്കുന്നുണ്ടായിരുന്നു…
അവനത് കണ്ടില്ലെന്ന് നടിച്ചു…..
നോക്ക് ലൈലാ…. ഈ വിവാഹം…. ഇവിടെ വെച്ച് നിർത്തിയെ തീരു…..
ഇപ്പൊ നമ്മള് തമ്മിലുള്ള ഒരു വിവാഹത്തിന് പറ്റിയ സാഹചര്യമല്ലാ ….
എന്നേ മനസ്സിലാകുമെന് കരുതുന്നു……
ഒറ്റയടിക്ക് അവനത് പറഞ്ഞു നിർത്തുമ്പോൾ ഭാഗ്യം ഞെട്ടലോടെ അവനെ നോക്കി….
അതിലേറെ ദേഷ്യമോ സങ്കടമോ ഒക്കെ അവരിൽ നിറഞ്ഞു നിന്നു….
ഇനി തന്റെ ഊഴമാണെന്ന് തോന്നിയത് കൊണ്ട് തന്നെ ലൈല അവരെ ഇരുവരെയും ഒന്ന് നോക്കി ..
നിന്നെ മനസ്സിലാകാനിട്ടല്ല….
ഈ വിവാഹം ഇനി വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയില്ല റാനി ….
ലൈല അവന്റെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞെങ്കിലും റാനി ആ ഒരു ഞെട്ടലിൽ തന്നെ അവളെ നോക്കി നിന്നു…..
ഭാഗ്യത്തിന്റെ ഉള്ളിൽ വിരിഞ്ഞ പുഞ്ചിരി അവരറിയാതെ അദരങ്ങളിലേക്കും വ്യാപിച്ചിരുന്നു…..
ലൈലാ…..
അവൻ ദയനീയമായി വിളിച്ചതും അവൾ അവന് നേരെ കയ്യുയർത്തി….
രണ്ടാം ഭാര്യ എങ്കിൽ അങ്ങനെ…. അബ്ബാ ഇടപെട്ട കാര്യമാണ്…..
ഇനി എനിക്ക് മാറ്റി പറയാൻ കഴിയില്ല…..
നീയിത് അല്പം മുൻപെങ്കിലും എന്നോട് പറയേണ്ടതായിരുന്നു റാനി…..
അവൾ തന്നെ കുറ്റപ്പെടുത്തി അത് പറയുമ്പോൾ റാനി അക്ഷരാർത്ഥത്തിൽ തരിച്ചു നിൽക്കുകയായിരുന്നു…..
അവളെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുമെന്ന് ഈ നിമിഷം വരെയും താൻ വിശ്വസിച്ചിരുന്നു….
എന്നാൽ അവളിലെ ഈ മാറ്റം തനിക്കുൾക്കൊള്ളാൻ പോലും കഴിയുന്നില്ല…..
ലൈലാ…. നീ…..
അവൾ പറഞ്ഞതിൽ എന്താടാ തെറ്റ്…..
എല്ലാവരും അറിഞ്ഞ ശേഷമല്ലല്ലോ നീയിത് പറയേണ്ടത് ….
അതിനു മുന്പേ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും അവൾ ഇവിടേക്ക് വരില്ലായിരുന്നു… ഇതിൽ കുറ്റക്കാരൻ നീ മാത്രമാണ്….
റാനി പറഞ് തുടങ്ങിയപ്പോഴേക്കും ഭാഗ്യം ഇടക്ക് കയറി ദേഷ്യത്തോടെയാണ് അത് പറഞ്ഞത്…..
അവൻ നിസ്സഹായനായിരുന്നു….
എല്ലാ തെറ്റും തന്റേത് തന്നെയാ….. ദേഷ്യവും എടുത്ത് ചാട്ടവും താൻ നിയന്ത്രിക്കേണ്ടതായിരുന്നു ……
ഹിമയെ കുറിച്ചോർക്കുമ്പോൾ അവന്റെ ഉള്ളു നീറി പുകഞ്ഞു……
ഭാഗ്യം തന്റെ വാക്കുകൾ ഏറ്റെന്ന മട്ടിൽ ലൈലയെ യും കൂട്ടി അവിടെ നിന്നും നടന്നു …..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ലൈല അടുക്കളയിലേക്ക് കയറിയപ്പോഴേ അവിടെ നിൽക്കുന്ന ഹിമയെ കണ്ടിരുന്നു…..
ഹിമ പാത്രങ്ങളെടുത് തിരിഞ്ഞപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന ലൈലയെ കാണുന്നത്….
അവളുടേ മിനുങ്ങുന്ന വസ്ത്രങ്ങളിലേക്കും ചായം പുരട്ടിയ മുഖത്തേക്കും നോക്കുന്നതോടൊപ്പം അവൾ സ്വയമൊന്ന് നോക്കി…..
ഒരു ജോലിക്കാരിയും വീട്ടുകാരിയും തമ്മിലുള്ള വ്യത്യാസം നമ്മളിലുണ്ട് ഹിമാ….
ലൈലയും അത് തന്നെ ശ്രദ്ധിചെന്ന വണ്ണം ഹിമയുടെ കാതോരം ചെന്നാണത് പറഞ്ഞത് ….
ഹിമ ഒന്നും മിണ്ടിയില്ല…..
ഒരു തവണ നിനക്ക് വേണ്ടി അവനിൽ നിന്നകന്നു തന്നതാണ് ഞാൻ…..
ഇനി നിന്റെ ഊഴമാണ്…
ഞങ്ങൾക്കിടയിൽ ഒരു കരടായി നീ നിൽക്കരുത്….
ലൈലയുടെ വാക്കുകളിൽ ആഗ്ന യായിരുന്നു….
അപ്പോഴും ഹിമ നിശബ്ദയായിരുന്നു…..
ഹൃദയം നുറുങ്ങുന്ന വേദനയിലും അവൾ പാത്രങ്ങൾ എടുത്ത് വെച്ച് തന്റെ ജോലികളിൽ മാത്രം ശ്രദ്ധിച്ചു…..
ലൈലയുടെ വാക്കുകളോരൊന്നും നെഞ്ചിൽ കിടന്നു പിടിക്കുന്നുണ്ട്…
പിന്നേ…… നടക്കാൻ പോകുന്നത് ഞങ്ങളുടെ വിവാഹമാണ്….
ആരും അറിയാതെ ഏതോ കാട്ട് മുക്കിൽ വെച്ചൊരു താലി കെട്ടിയത് കൊണ്ടൊന്നും വിവാഹമാവില്ല…..
പുത്തൻ പുരക്കൽ വീട്ടിലെ സന്തതിയുടെ വിവാഹം എങ്ങനെ നടക്കുന്നു എന്ന് നോക്കി കാണാൻ നീയിവിടെ ഉണ്ടാവണം….
ഈ അടുക്കളയിൽ…..
മണവാട്ടിയായി അവന്റെ കൈ പിടിച് ഈ വീട്ടിലേക്ക് ഞാൻ കയറി വരിക തന്നെ ചെയ്യും…….
ലൈല പിറകിൽ നിന്ന് വീണ്ടുമത് പറയുമ്പോൾ ഹിമക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി….
കൈകൾ ശക്തിയായി ചുരുട്ടി പിടിച്ചു…..
ചുണ്ടുകൾ തമ്മിൽ കൂട്ടി പിടിച്ചു…..
പിന്നെ പെട്ടെന്ന് ലൈലയിലേക്ക് തിരിഞ്ഞു….
ഇവിടുത്തെ വല്യു പ്പ എന്തിന്റെ കൂടെയും എപ്പോഴും ചേർത്ത് പറയുന്നൊരു വാക്കുണ്ട്…..
ഇന്ഷാ അല്ലാഹ്….
ഞാൻ അറിഞ്ഞ അതിന്റെ അർത്ഥം ദൈവം ഉദ്ദേശിച്ചാൽ എന്നാണ്….
അതേ…. അതിൽ ഞാനും വിശ്വസിക്കുന്നു…..
നമ്മൾ കണക്ക് കൂട്ടുന്നതിനപ്പുറമായി ദൈവം ഉദ്ദേശിച്ചതാണ് നടക്കുക എന്നത്….
അത് കൊണ്ട് തന്നെ മണവാട്ടിയായി സ്വയം പ്രഖ്യാപിക്കുന്നതിനു മുൻപ് ആ സ്ഥാനത് എന്നെ കൂടി ചേർത്തൊന്നു ചിന്തിക്കുന്നത് നന്നായിരിക്കും….
പെട്ടെന്ന് കാണുമ്പോഴുള്ള ആഘാതം കുറയും…..
പുത്തൻ പുരക്കലെ സ്വത്ത് കണ്ട് രണ്ടാം ഭാര്യയാവാനും മടിക്കാത്ത നിന്നെ പോലൊരുത്തിയോട് സംസാരിച്ചിട്ട് കാര്യമില്ലന്ന് അറിയാം….. എങ്കിലും പറഞ്ഞു വെന്നേയുള്ളു…..
ഈ നിമിഷം വരെയും ഹാഷിം റാനിക്ക് ഒരൊറ്റ ഭാര്യ യേയുള്ളു….. അതീ ഹിമ മഹേഷ്വരി മാത്രമാണ്…..
ഹിമ ഉള്ളിലുള്ള ദേഷ്യം മുഴുവൻ വാക്കുകളാൽ ചൊരിയുമ്പോൾ ലൈല തറഞ്ഞു നിൽക്കുകയായിരുന്നു…..
അവളെന്തെങ്കിലും മനസ്സിൽ കണക്ക് കൂട്ടുന്നുണ്ടോയെന്ന് ലൈല ഭയന്നു……
അവൾ പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവിടെ നിന്നും പോയിരുന്നു….
അവൾ പോയതും ഹിമ കയ്യിലെ ഗ്ലാസ് അവിടെ വെച്ച് അത് വരെ പിടിച് വച്ച കണ്ണു നീരിനെ ഒഴുക്കി കളഞ്ഞു…..
ഒരിക്കലും നടക്കില്ലെന്നു അറിഞ്ഞിട്ടും അവളുടേ മുമ്പിൽ തോൽവി സമ്മതിക്കാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് അത്രയെങ്കിലും പറഞ്ഞത്….
അവരുടെ വിവാഹം വരെയെങ്കിലും ഇവിടെ നിൽക്കണം….
അത് കഴിഞ്ഞാൽ…. എങ്ങോട്ടെങ്കിലും പോകണം…….
അവളുടേ കണ്ണ് നീർ തിളങ്ങുന്ന നിലത്തു വീണ് ചിഞ്ഞി ചിതറുന്നുണ്ടായിരുന്നു…..
(തുടരും)

by