22/04/2026

അവൾ : ഭാഗം 24

രചന : അക്ഷര

“ഗൗരീ ഈ ഇഷ്ടം  എന്നൊക്കെ പറയുന്നത് ഒരാൾക്ക് മാത്രം തോന്നിയാൽ പോരല്ലോ…. ”

അത് പറഞ്‌  അയാൾ ബെഡിലേക്കു ചായ്ഞ്ഞു…

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…

പെട്ടന്ന്  ഗൗരി മുന്നോട്ട് വന്ന് എൽവിസിന്റെ മുഖം കയ്യിലെടുത്ത് അയാളുടെ നെറുകയിൽ ചുംബിച്ചു…..

********
എൽവിസിന്റെ ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു….
അയാളുടെ  സന്തോഷത്തിന് അതിരില്ലായിരുന്നു .
ഗൗരി അങ്ങനെ ചെയ്യുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല…

താൻ മാത്രമാണ്  എപ്പോഴും സ്നേഹം പ്രകടിപ്പിക്കാറുള്ളത്…

അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി…

ഈറനഞ്ഞിരുന്ന ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം പൂവിട്ടിരുന്നു     ….

അത് മനസിലാക്കിയ എൽവിസ്  അവളുടെ മുഖത്തെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ട് അവളുടെ മിഴികളെ ചുംബിച്ചു….

തന്റെ കണ്ണുകൾ മെല്ലെ അടച്ചു  കൊണ്ട് അവൾ അത് ഏറ്റുവാങ്ങി…

കണ്ണുകൾ തുറന്നപ്പോൾ തന്നെ തന്നെ  നോക്കിയിരിക്കുന്ന എൽവിസിനെയാണവൾ കണ്ടത്… അവരുടെ കണ്ണുകൾ തമ്മിൽ   ഇടഞ്ഞു …..

തന്നെ നോക്കും തോറും അയാളുടെ വികാരങ്ങൾക്ക് ചൂട് പിടിക്കുന്നതായി അവൾക്ക്  തോന്നി …

എൽവിസ് തന്റെ  തള്ളവിരൽ കൊണ്ട് അവളുടെ അധരങ്ങളെ തലോടി….

ആ സമയത്ത് അയാളെ  നോക്കാനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല…. അവളിലുണ്ടായിരുന്ന ലജ്ജ അവളുടെ  മിഴികളെ അയാളുടെ മുഖത്തു   നിന്നും മാറ്റിച്ചു  …

ഗൗരിയെ ഒന്ന് നോക്കിയ ശേഷം   ഗൗരിയുടെ    അരക്കെട്ടിനെ  കൈ കൊണ്ട് ചുറ്റി വരിഞ്ഞു  കൊണ്ട് എൽവിസ് അവളെ  തന്നിലേക്ക് അടുപ്പിച്ചു….

താൻ  അടുത്തേക്ക്  വരും തോറും എൽവിസിന്റെ   ഹൃദയ മിടിപ്പ് കൂടുന്നതായി അവൾക്ക് തോന്നി …..

“ഇച്ചായാ….. ”  എൽവിസിനെ നോക്കി ഗൗരി വിളിച്ചെങ്കിലും ഗൗരി യുടെ ശബ്ദം എൽവിസിൽ എത്തുന്നുണ്ടാ യിരുന്നില്ല…അത് മനസിലാക്കിയത് കൊണ്ടാവണം   ഗൗരി  ലജ്‌ജാപൂർവ്വം തന്റെ കണ്ണുകളെ എൽവിസിൽ നിന്നും  മാറ്റി..

അത് മനസിലാക്കിയ എൽവിസ് ഗൗരിയുടെ  കഴുത്തിനു പിൻഭാഗം   പിടിച്ച് മുഖം തന്നോട്   അടുപ്പിച്ചു കൊണ്ട്  അവളുടെ അധരങ്ങളെ   നുകർന്നു തുടങ്ങി   ….

ആദ്യ ചുംബനത്തിന്റെ തീവ്രതയിൽ ഗൗരി   പിടഞ്ഞു  …അവൾ  എൽവിസിന്റെ  ദേഹത്തു മുറുകെ പിടിച്ചു….അവൾ പിടി  മുറുക്കും   തോറും അയാളുടെ ചുംബനത്തിന്റെ തീവ്രത കൂടി കൂടി വന്നു….

ദീർഘമായ ഒരു ഗാഢ ചുംബനത്തിനു ശേഷം എൽവിസ്  അവളുടെ അധരങ്ങളെ സ്വാതന്ത്രമാക്കി  ആ കണ്ണുകളിലേക്ക് നോക്കി തുടർന്നു ….

“ഞാൻ പറഞ്ഞതല്ലെടീ പെണ്ണേ…. എന്നിൽ നിന്നും അകന്നു നിൽക്കാൻ….പിന്നെന്ത് ധൈര്യത്തിലാ നീ ഇങ്ങനെ  എന്റെ  മുന്നിൽ വന്ന് നിന്നത് … !”

ഗൗരി മറുപടി ഒന്നും പറഞ്ഞില്ല
പൂർണമായും തന്നിലേക്ക് മാത്രം  അലിഞ്ഞിരിക്കുന്ന  അവളുടെ കണ്ണുകളെ  കണ്ട് അയാളുടെ നിയന്ത്രങ്ങൾ എല്ലാം  പരിധി വിട്ടു കഴിഞ്ഞിരുന്നു…

അയാൾ അവളുടെ  ഉടലിനെ പൂർണമായും തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ  കഴുത്തിലും മുടിയിഴകളിലും  ഗാഢമായി  പുണർന്നു തുടങ്ങി  …..

അവളുടെ  ശരീരത്തിലെ  രാമച്ചതിന്റെ സുഗന്ധവും  മുടിയിലെ കാച്ചെണ്ണയുടെ ഗന്ധവും അയാളുടെ നാസികയിലേക്ക് തുളഞ്ഞു  കയറി ….
അത് അയാളെ ഹരം കൊള്ളിച്ചിരുന്നു….

പൂർണമായും ഗൗരിയിലേക്കു ആഴ്ന്നിറങ്ങാൻ അയാൾ ആഗ്രഹിച്ചു …. ഗൗരിയെയും  കൊണ്ട്  അയാൾ തന്റെ കിടക്കയിലേക്ക് ചരിഞ്ഞു ….

അവളുടെ തലയ്ക്ക് മുകളിൽ ആയി കൈ  കുത്തി വച്ച ശേഷം അയാൾ അവളോട്‌  പറഞ്ഞു. .

” ഞാൻ നിന്നെ എന്ത് ചെയ്താലും  പ്രശ്നമില്ലന്നല്ലേ പറഞ്ഞത്  …     !
ഇനി നീ  എങ്ങനെയാ  എന്നിൽ നിന്നും നിന്നെ  രക്ഷിക്കുന്നത്….!” അത് പറഞ്ഞ ശേഷം അയാൾ കുസൃതിയായി ചിരിച്ചു… ഗൗരിക്ക്  മറുപടി ഉണ്ടായിരുന്നില്ല …

അവളുടെ അംഗലാവണ്യം അയാളെ കൂടുതൽ അവളിലേക്ക്‌ അടുപ്പിച്ചു ….

അയാൾ സാരിക്കിടയിലൂടെ  കണ്ട അവളുടെ നഗ്നമായ വയറിൽ തലോടികൊണ്ട് അതിലേക്ക് തന്റെ അധരങ്ങൾ   പതിപ്പിച്ചു … ഗൗരി ഒന്ന്  പിടഞ്ഞു കൊണ്ട് എൽവിസിനെ മുറുകെ പിടിച്ചു… …..

അവളുടെ ചേഷ്ടകളിൽ നിന്നും തന്റെ സ്പർശനത്താൽ  തനിക്ക് വേണ്ടി അവളിൽ ഉടലെടുക്കുന്ന വികാരങ്ങളെ പറ്റി അയാൾ മനസിലാക്കി …അത് അയാളിലെ പുരുഷ  വികാരങ്ങളെ ആളി കത്തിച്ചു…..അയാൾ കൂടുതൽ കൂടുതൽ അവളിലേക്ക്‌ ഇറങ്ങി ചെന്നു തുടങ്ങി  …. …

അവളുടെ  മുൻ ഭാഗത്ത്‌  നിന്നും സാരിത്തലപ്പ് എടുത്ത്  മാറ്റിയ ശേഷം അയാൾ അവളെ തന്റെ ശരീരത്തോട് ചേർത്ത്  പുണർന്നു തുടങ്ങി…. എൽവിസിന്  മുന്നിൽ തനിക്കെല്ലാം  നഷ്ടപ്പെട്ടു തുടങ്ങുന്നെന്നുള്ളത്  ഗൗരി  അറിയുന്നുണ്ടായിരുന്നു …..  എൽവിസിന്റെ കൈ പിടിയിൽ തന്റെ ശരീരം മുറുകുന്നത് പോലെ തോന്നിയവൾക്ക് ..  എൽവിസിന്റെ ഹൃദയമിടിപ്പ് കൂടി കൂടി വരുന്നവൾ അറിഞ്ഞു…

അവളെ തന്നിൽ നിന്നും അടർത്തി  മാറ്റി കൊണ്ട്  അവളുടെ ചുണ്ടുകളിലേക്ക്   മുഖം അടുപ്പിച്ചു,  അയാൾ വീണ്ടും   അവളുടെ  അധരങ്ങളെ  കവർന്നെടുക്കാൻ തുടങ്ങി….
ഗൗരി എൽവിസിനെ മുറുകെ പിടിച്ചു ….

ഗൗരിയ്ക്ക് അവളുടെ ചുണ്ടിൽ നേരിയ  നീറ്റൽ  അനുഭവപ്പെടാൻ തുടങ്ങി….

അവൾ അയാളിൽ നിന്നും തന്റെ മുഖം മാറ്റാൻ ശ്രമിച്ചു ….

എന്നാൽ ശ്രമിക്കും തോറും അയാൾ കൂടുതൽ  ആഴത്തിൽ  അവളുടെ അധരങ്ങളെ കവർന്നെടുത്തു കൊണ്ടിരുന്നു….എൽവിസിന് മുന്നിൽ ഗൗരി പൂർണമായും  കീഴ്‌പെട്ട് തുടങ്ങിയിരുന്നു…

തന്റെ  ഉമിനീരിൽ രക്തത്തിന്റെ അംശം കലർന്നപ്പോഴാണ് ഗൗരിയുടെ ചുണ്ട് മുറിഞ്ഞിരിക്കുന്നു  എന്ന ബോധം എൽവിസിലുണ്ടായത് …

എൽവിസ്  അവളുടെ ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ട്  അവളുടെ നഗ്നമായ കഴുത്തിലൂടെ അവളിലേക്ക്‌ പടർന്നു കയറാൻ തുടങ്ങി….. കരയിൽ  പിടിച്ചിട്ട മീനിനെ പോലെ എൽവിസിന് മുന്നിൽ  ഗൗരി  പിടഞ്ഞു തുടങ്ങി ….

അവരുടെ നഗ്നമായ പാദങ്ങൾ  തമ്മിൽ ഇണചേർന്ന് കഴിഞ്ഞിരുന്നു…..അയാൾ അവളിലേക്ക്‌ ഇഴുകി ചേരാൻ തുടങ്ങി….

പെട്ടെന്ന് കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ്  ഇരുവർക്കും   സ്ഥലകാല ബോധം ഉണ്ടായത്…

ഒരു ഞെട്ടലോടെ അയാൾ അവളിൽ നിന്നും അടർന്നു  മാറി ….

തന്റെ ഷർട്ടിന്റെ അഴിഞ്ഞു പോയ ബട്ടൻസ് ഇട്ടുകൊണ്ട് അയാൾ  വാതിലിനടുത്തേക്കു  നടന്നു …

പെട്ടെന്ന് ഒന്ന് നിന്ന ശേഷം എൽവിസ്  തിരിഞ്ഞു നോക്കി….

ഗൗരി ആകെ ലജ്ജയിൽ കുതിർന്നു നിൽക്കുകയാണ്…എൽവിസ് അവളെ നോക്കി കുസൃതിയോടെ ചിരിച്ചുകൊണ്ട് ഒന്ന് കണ്ണിറുക്കി കാണിച്ചു… ..

അവൾക്ക് എൽവിസിന്റെ കണ്ണുകളെ നേരിടാൻ  കഴിയുന്നുണ്ടായിരുന്നില്ല …

പെട്ടെന്നവൾ എൽവിസ്  മാറ്റിയ സാരി തുമ്പ് പിടിച്ച് തന്റെ  ശരീരത്തോട് ചേർത്തിട്ടു …

കണ്ണിൽ  ഒരു കുസൃതി ഒളിപ്പിച്ചു  കൊണ്ട് അവളെ നോക്കി ചിരിച്ച ശേഷം അയാൾ  പോയി  ഡോർ തുറന്നു….

“ആ ചാച്ചനോ…… എന്താ ചാച്ചാ…. !”

കോശി ആയിരുന്നു അത്…

“ആ…. എൽവിച്ചാ നിന്നോട് ഞാൻ ഒന്ന്  കാണണമെന്ന് പറഞ്ഞിട്ട് നീ എന്താ മുറിയിലേക്ക്  വരാഞ്ഞത്…
മോള് പറഞ്ഞില്ലായിരുന്നോ ….”

“എന്താ പറയാത്തത്……” എന്ന രീതിയിൽ  എൽവിസ് ഗൗരിയെ നോക്കി….

“മുറിയിൽ വന്നാലല്ലേ പറയാൻ പറ്റൂ…..”എന്ന രീതിയിൽ മറുപടി പറഞ്ഞു കൊണ്ട് ഗൗരി  അയാളെ കൂർപ്പിച്ചു നോക്കി…

പെട്ടെന്ന് എൽവിസ് ചാച്ചനോടായി  പറഞ്ഞു

“ഞാൻ ഇപ്പൊ വന്നേ ഉള്ളൂ ചാച്ചാ… അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു… ”

“ആ….  ഇനീപ്പോ വരണ്ട… ഞാൻ വന്ന കാര്യം അങ്ങ്  പറയാം… ”

“മോനെ നിങ്ങടെ മിന്നുകെട്ട് എല്ലാവരെയും വിളിച്ചു കൂടി  നല്ല രീതിയിൽ നടത്തണം…. ”

“മാത്തച്ചനും സ്റ്റെല്ലയ്‍ക്കും നീ ഒന്നേ ഉള്ളൂ… ”

“അപ്പോ നല്ലൊരു ഡേറ്റ് തീരുമാനിച്ചു നടത്താം  എന്താ…. ”

“ശെരി ചാച്ചാ… ചാച്ചന്റെ ഇഷ്ടം പോലെ…”എൽവിസ് സന്തോഷത്തോടെ പറഞ്ഞു

കോശി പറഞ്ഞ തിരിഞ്ഞു നടന്നു… എൽവിസ് വാതിൽ അടയ്ക്കാനായി വന്നു….

പെട്ടെന്ന് കോശി തിരിച്ചു വന്നിട്ട് പറഞ്ഞു…

“ആ…. പിന്നെ ഒരു കാര്യം കൂടി….
നിയമ പരമായി ഗൗരി നിന്റെ ഭാര്യ അല്ല… ”

“അതുകൊണ്ട് ഇന്നുമുതൽ  ഗൗരി  അബിയയുടെ മുറിയിൽ  കഴിയട്ടെ….. എന്താ….. എൽവിച്ചന് വിരോധം ഉണ്ടോ…. ”

എൽവിസിന് വെള്ളിടി ഏറ്റ പോലെ തോന്നി….

“ഇ… ഇല്ല ചാച്ചാ…. ”

കോശി പോയി കഴിഞ്ഞ് എൽവിസിന്റെ മുഖ ഭാവം കണ്ട് ഗൗരി ചിരിച്ചു പോയി …

“ഈ ചാച്ചന് ഇത് എന്തിന്റെ സൂക്കേടാ വയസാം കാലത്ത്…വരാൻ കണ്ട സമയം… !”

ഇത് പറഞ്ഞു അസ്വസ്ഥനായി സ്വയം പിറുപിറുത്തുകൊണ്ട് അയാൾ ബെഡിനരികിലേക്കു നടന്നു …. ശേഷം ഗൗരിയെ നോക്കി….

അവൾ ചിരിക്കുന്ന കണ്ട് അയാൾക്ക്‌ ദേഷ്യം വന്നു…..

“നീ ചിരിച്ചോടീ മോളെ…. നിന്നെ ഒരു ദിവസം എന്റെ കയ്യിൽ  കിട്ടും…. അന്ന് നിന്റെ കഷ്ടപ്പാടാണ്. ..   !”

എന്നിട്ട് ഗൗരിയെ നോക്കി സ്വയം പറഞ്ഞു..
“മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് മുന്നിൽ വന്നു നിന്നോളും… . !”

സ്വയം പിറുപിറുത്തുകൊണ്ട് പിണങ്ങി ഇരിക്കുന്ന എൽവിസിനെ കണ്ട് അവൾ വീണ്ടും ചിരിച്ചു..

അത് കണ്ട എൽവിസ് അവളുടെ അടുത്തേക്ക് വന്നു.. അവൾ ചുമരിലേക്ക് ചാരി …

ചുമരിൽ കൈ വച്ചു കൊണ്ട്  അവൾക്ക് മുന്നിലായി നിന്ന്  അയാൾ ചോദിച്ചു

“നിന്റെ മറുക് ഒന്ന് കവർന്നെടുത്തതിനാ നീ എന്നെ തല്ലിയത്…. ”
കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ നിന്റെ ഈ ശരീരം മുഴുവൻ ഞാൻ കവർന്നെടുത്തേനേ ….!’ അപ്പോ നീയെന്നെ എന്ത് ചെയ്തേനെ കൊല്ലുമായിരുന്നോ …! ”

അത് പറഞ്ഞു അയാൾ ഒന്ന് ചിരിച്ചു…
ഗൗരി ആകെ വല്ലാതായി … അവളുടെ മുഖം നാണം കൊണ്ട് ചുവന്നു…

അതുകണ്ട്  അയാൾ ഗൗരിയോട് പറഞ്ഞു …..
“പൊന്നുമോളെ… നീ ഇങ്ങനെ  എന്റടുത്ത്  നിൽക്കല്ലേ….. എന്റെ കണ്ട്രോൾ പോകുന്നുണ്ട്  …
എന്ത് പെണ്ണാടീ നീ… !!! ഗൗരി നാണത്തോടെ തല താഴ്ത്തി….
കുറച്ച് സാധനം  കൂടി ഉള്ളിൽ  ചെന്നിട്ടുള്ളത് കൊണ്ട് എനിക്ക്പോലും    ചിലപ്പോ എന്നെ നിയന്ത്രിക്കാൻ പറ്റിയില്ലാന്നു വരും  …”അതുകൊണ്ട് പൊന്നുമോള് വേഗം  സ്ഥലം വിട് …!.

ഗൗരി  എൽവിസിനെ ഒന്ന് നോക്കിയ  ശേഷം അബിയയുടെ മുറിയിലേക്ക് നടന്നു…

എൽവിസ് ആകട്ടെ ഉറങ്ങികിടന്ന മനുഷ്യനെ
വിളിച്ചുണർത്തി ചോറുണ്ടെന്നു പറഞ്ഞിട്ട് അവസാനം   ഉറക്കമെണീറ്റു വന്നപ്പോൾ ചോറില്ലെന്ന് പറഞ്ഞ അവസ്ഥയിലാണ്…. !

എൽവിസ് ചാച്ചനെ മനസ്സിൽ പഴി പറഞ്ഞു കൊണ്ട് കട്ടിലിലെ തലയണയിൽ മുഖം പൂഴ്ത്തി കിടന്നു…

തുടരും….