രചന – അവൾ
“ഗൗരി… താൻ വിഷമിക്കാതിരിക്കൂ …ജീവിതത്തിൽ എല്ലാം നമ്മൾ കരുതും പോലെ തന്നെ നടക്കണമെന്നില്ല …. സങ്കടപെടേണ്ട… എല്ലാം ശെരിയാകും… ”
**********
കണ്ണുകൾ തുടച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി…
“എന്തിനാ ആൽവിൻ നിന്റെ ഇച്ചായൻ എന്നെ ഉപദ്രവിക്കുന്നത്… അതിനു മാത്രം എന്ത് തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്…. എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ആൽവിൻ… എനിക്കത് ഓർക്കാൻ കൂടി ഇഷ്ടമുള്ളവ അല്ല.. അത് എന്നിൽ തന്നെ ഒതുങ്ങി നിൽക്കട്ടെ….എന്റെ മാത്രം സ്വകാര്യതയാണ് അത്…. ദയവ് ചെയ്ത് നിൻറെ ഇച്ചായനെ ഇതിൽനിന്നും പിന്തിരിപ്പിക്കൂ… !”
ഇത്ര മാത്രം പറഞ്ഞു കൊണ്ട് ഗൗരി അകത്തേക്ക് പോയി..
ആൽവിൻ ആകെ അമ്പരന്ന അവസ്ഥയിലാണ്….
“താൻ ഇച്ചായനെ പിന്തിരിപ്പിക്കണമെന്നോ…!”
“ആ… ബെസ്റ്റ്..!” “ഒരെണ്ണത്തിൽ ഇടപെട്ടതിന്റെ കേട് ഇതുവരെ മാറീട്ടില്ല…! അത് കാരണം ഇപ്പൊ തനിക്ക് ഇച്ചായന്റെ മുഖത്ത് പോലും നേരെ നോക്കാൻ പറ്റുന്നില്ല… !
“മോനെ ആൽവീ സ്കൂട്ട് ആയിക്കോ…. നിനക്ക് ജീവൻ വേണമെങ്കിൽ…! ആൽവിൻ അവനോട് തന്നെ പറഞ്ഞു…
*****
ഗൗരി അടുക്കളയിലേക്ക് വന്നു …. അവളുടെ കണ്ണുകൾ എൽവിസിനെ പരതി…. പക്ഷെ അവിടെങ്ങും എൽവിസ് ഉണ്ടായിരുന്നില്ല ….!
ഗൗരിയുടെ നോട്ടം കണ്ടപ്പോൾ തന്നെ ആലീസിനു കാര്യം മനസിലായി….
“എൽവിച്ചൻ ആദിയോടൊപ്പം
മാർക്കെറ്റിൽ പോയി മോളെ… ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് തന്നെയാ പോയത്….. മോള് വിഷമിക്കണ്ട…!”
ഇത് പറഞ്ഞവർ പുഞ്ചിരിച്ചു…
ഗൗരിയും ആലീസിനോട് ചിരിക്കാൻ ശ്രെമിച്ചു…
പെട്ടെന്ന് ഒരാൾ വന്നു ഗൗരിയെ ചുറ്റിപിടിച്ചു…
ഗൗരി പെട്ടെന്ന് തിരിഞ്ഞു നോക്കി….
“ഇച്ചേച്ചി ….” എന്നെ മനസ്സിലായോ….”അവൾ ഇല്ലെന്നു തലയാട്ടി
“ഞാൻ അബിയ….. ഇച്ചായന്റെ പെങ്ങളാ…. എഞ്ചിനീയറിങ്ങിന് പഠിക്കുന്നു…. ഇച്ചായൻ വരുന്നത് പ്രമാണിച്ചു ലാൻഡ് ചെയ്തതാ ഞങ്ങൾ 2പേരും….. ആദിച്ചായനും ഞാനും ഹോസ്റ്റലിൽ ആയിരുന്നു…. എന്റെ ചേട്ടായി മാര ആദനും ആൽവിയും…
“ആൽവിച്ചായനെ ചേച്ചിക് അറിയാലോ….ആദിച്ചായനും എന്റെ കോളേജിലാ ഫൈനൽ ഇയർ… ഞാൻ ഫസ്റ്റ് ഇയർ… ഞങ്ങൾ 3 പേരും ഈ നിൽക്കുന്ന ആലീസ്കൊച്ചിന്റെ മക്കളാ …” ഇത് പറഞ്ഞ് കൊണ്ട് അവൾ ആലീസിനെ
ചുറ്റി പിടിച്ചു.
“ആ…. മക്കൾ എന്റേത് തന്നെയാ ഗൗരി… പക്ഷെ ഈ നിൽക്കുന്ന സ്റ്റെല്ലമ്മച്ചിയോടാ അവർക്ക് കൂടുതൽ സ്നേഹം…! ”
ഇത് പറഞ്ഞ് ആലീസ് കള്ള കുശുമ്പ് കാട്ടി ചുണ്ട് കോട്ടി നിന്നു….
അതുകേട്ടു എല്ലാവരും ചിരിച്ചു…
ഗൗരിയെ ഒന്ന് നോക്കിയ ശേഷം അബിയ തുടർന്നു…
“ഇത് എമി ചേച്ചിയുടെ ഡ്രസ്സ് അല്ലേ…
ഗൗരി ആണെന്ന് തലയാട്ടി… ഇച്ചേച്ചിക്ക് സാരി തന്നെയാ ചെരുന്നേ…. ഇച്ചായനും അതാവും ഇഷ്ടം… ഇനി സാരി വാങ്ങിയാൽ മതിട്ടോ ഇച്ചായൻ ഒന്നും വാങ്ങി തന്നില്ലേ ചേച്ചി…..!” ഗൗരി അവളെ ഒഴിവാക്കാൻ വേണ്ടി ചിരിച്ചു..
അത് മനസിലായത് കൊണ്ടാവാം അബിയ പറഞ്ഞു….
” ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ…..!”
“ഇച്ചേച്ചി എമി ചേച്ചിയെ പരിചയപ്പെട്ടോ….” ഗൗരി ഇല്ലെന്ന്
തലയാട്ടി….
“ആാാ…. ഭയങ്കര സ്റ്റൈലാ ചേച്ചി….എന്നെ ഒരു വിലയുമില്ല…. ”
” നമുക്ക് രണ്ടുപേർക്കും ചേർന്ന് എമി ചേച്ചിയെ അങ്ങ് ഒതുക്കാമെ…!.” അത് കേട്ട് ഗൗരി പുഞ്ചിരിച്ചു…
“മോളങ് … ചെല്ല് എമിലിയുടെ അടുത്തേക്ക് ഒതുക്കാൻ….!അവള് നിന്നെ വലിച്ചു കീറി അടുപ്പിൽ വയ്ക്കും…. !”ഇത് കേട്ടുകൊണ്ട് വന്ന ആൽവിൻ ആണ് മറുപടി പറഞ്ഞത്…
ആൽവിനെ മുഖം കോട്ടിച്ചു കാണിച്ചിട്ട് അവൾ ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് എമിലി യുടെ മുറിയിലേക്ക് നടന്നു…. !
ഗൗരി അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കുന്നില്ല…
തന്റെ ദേവൂട്ടിയുടെ അതെ പ്രായം….
ചുരുങ്ങിയ സമയം കൊണ്ട് ഗൗരിക്ക് അവളോട് ഒരു വലിയ ആത്മബന്ധം തോന്നി..
*******
“എമി ചേച്ചീ ….”അബിയ റൂമിന് പുറത്ത് നിന്നു ഉറക്കെ വിളിച്ചു.. എമിലി റൂം അടച്ചിട്ടുണ്ട്..
അബിയ വിളിച്ചത് കേട്ട് എമി വാതിലിൽ തുറന്നു…
“എന്താടീ കിടന്ന് കൂവുന്നത്…!”എമി ചോദിച്ചു…
“ചേച്ചി എന്തിനാ എപ്പോഴും കതക് അടച്ചു ഇരിക്കുന്നത്…. !”
“നിനക്ക് ഇപ്പൊ എന്താ വേണ്ടത്…. “എമി ചോദിച്ചു..
“ഞാൻ ഇച്ചേച്ചിയെ പരിചയപ്പെടുത്താൻ വന്നതല്ലേ….”
എമി ഗൗരിയുടെ മുഖത്ത് നോക്കി ചിരിച്ചു… ഗൗരി എമിയുടെയും…അത്രമാത്രം… .
എമി അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നി ഗൗരിക്ക് ….
അബിയ വന്നു ശല്യപെടുത്തിയത് കൊണ്ടാവണം എമിയും ഹാളിലേക്ക് വന്നു..
അപ്പോഴേക്കും മാർക്കെറ്റിൽ നിന്നും ഒരു ലോഡ് സാധനങ്ങളുമായി എൽവിസും ആദിയും ഹാളിലേക്ക് വന്നു . എല്ലാവരും
അപ്പോ തന്നെ അവിടെ ഒത്തുകൂടി..
“എടാ എൽവിച്ചാ…” ആലീസ് വിളിച്ചു
“എന്താ അമ്മച്ചി… ” സാധനങ്ങൾ എടുത്തു പുറത്തേക്ക് വയ്ക്കുന്നതിനിടയിൽ ആലീസിനെ നോക്കാതെ എൽവിസ് വിളി കേട്ടു..
“നീയെന്തിനാടാ ഈ കൊച്ചിനെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ടു ഒന്നും പറയാതെ പോയത്….
അതിവിടെ വിഷമിച്ചു നിൽക്കുകയായിരുന്നു നിന്നെ കാണാഞ് …..!”
അതിനു സങ്കടം ഉണ്ടാവില്ലേ …..
പുതു മോടിയല്ലേ… പറഞ്ഞിട്ട് പോണ്ടേ മോനെ ….
അല്ലെങ്കിലും നിനക്ക് ആ ശീലം പണ്ടേ ഇല്ലല്ലോ…!”
ദേ… കുടുംബത്ത് കയറി വന്ന കൊച്ചിനെ കണ്ണീരു കുടിപ്പിക്കരുത്…” ഇത് പറഞ്ഞ് ആലീസ് അവനെ ശാസിച്ചു….
എന്ത് ചെയ്യണമെന്നറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഗൗരി …!
” താൻ ഇനി എങ്ങനെ എൽവിസിന്റെ മുഖത്തേക്ക് നോക്കും….! അല്ലെങ്കിലേ തനിക്ക് അതിന് കഴിയുന്നില്ല…. .
എല്ലാവരും അവരെ തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു…
ഇത് കേട്ട് ആൽവിൻ രണ്ടുപേരെയും മാറി മാറി നോക്കി … ഇപ്പൊ നടക്കുന്ന കാര്യങ്ങളൊന്നും തന്റെ ചിന്തയിൽ പോലും വരുന്നത് അല്ല… ..!
എൽവിസ് ഞെട്ടി.. അങ്ങനെ വരാൻ വഴിയില്ലല്ലോ…..!!!!”എന്ന് ചിന്തിച്ചു കൊണ്ട് ഗൗരിയെ നോക്കി…!
ഗൗരി തല താഴ്ത്തി സ്റ്റെല്ലയുടെ പിന്നിലേക്കു മറഞ്ഞു ….
അപ്പോഴേക്കും അന്തോണിച്ചനും മാത്തച്ചനും അങ്ങോട്ടേക്ക് വന്നു… .
“ആ…. എൽവിച്ചാ… ഇന്നപ്പോ നമുക്ക് ഒന്ന് കൂടാമല്ലേ… എത്ര നാൾ ആയി എല്ലാരും മനസ് തുറന്ന് സന്തോഷിച്ചിട്ട്…. അന്തോണി ആണ് പറഞ്ഞത്…
“ഇന്ന് അടുക്കള ഭരണം മൊത്തം പുരുഷൻമാർ ഏറ്റെടുക്കുന്നു ….!”
“സ്ത്രീ കൾക്കെല്ലാം റസ്റ്റ്…..”മാത്തച്ചൻ ആണ് പറഞ്ഞത്…
” ഫുഡ് ഇന്ന് ഞങ്ങൾ ഉണ്ടാക്കാം ….നമ്മുടെ ഇച്ചായൻ നല്ല സൂപ്പർ കുക്കല്ലേ…. ! ”
“എല്ലാവരും ഒന്ന് പുറത്തേക് ഇറങ്ങിക്കെ…” ആദിയാണ് പറഞ്ഞത്..
“എന്റെ അമ്മച്ചീ പുറത്തേക്ക് ഇറങ് …” എന്ന് പറഞ് കൊണ്ട് എൽവിസ് സ്റ്റെല്ലയെ അടുക്കളയിൽ നിന്നും പുറത്തേക്കു കൊണ്ട് വന്നു …
അങ്ങനെ അടുക്കള മൊത്തത്തിൽ പുരുഷൻമാർ കൈയടക്കി….
ചിക്കനും മട്ടനും ബീഫും പോർക്കും എല്ലാം ഉണ്ട് ….
ചാച്ചൻ ഇത് എല്ലാം കാണുന്നുണ്ട്….. എന്നാൽ ചാച്ചൻ എൽവിസിനടുത്തോ… എൽവിസ് ചാച്ചന്റെ അടുത്തോ മിണ്ടുന്നില്ല….ബാക്കി എല്ലാവരോടും ഇടപെടുന്നുണ്ട്….. ചാച്ചൻ .
ഫുഡ് എല്ലാം റെഡി ആക്കിയ ശേഷം അവർ തന്നെ അത് ഡൈനിങ്ങ് ടേബിളിൽ set ചെയ്തു…. നോൺ വെജ് വിഭവങ്ങളുടെ പല തരം വെറൈറ്റി ഉണ്ട് മേശയിൽ…
എന്നിട്ട് എല്ലാപേരെയും കഴിക്കാൻ വിളിച്ചു….
ഗൗരി ഒഴിച്ച് ബാക്കി എല്ലാവരും കഴിക്കാനായി വന്നു….
ഇപ്പൊ വേണ്ട …. തനിക്ക് ഇപ്പൊ വിശപ്പില്ല….
എന്ന് പറഞ്ഞു കൊണ്ട് ഗൗരി ഒഴിഞ്ഞു മാറി….
ഇത് എൽവിസ് ശ്രദ്ധിച്ചിരുന്നു ….
അയാൾ അവളുടെ അടുത്തേക്ക് വന്നു…
“നീ ഫുഡ് കഴിക്കുന്നില്ലേ…. !”
“.നിങ്ങൾ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം…എനിക്ക് ഇപ്പൊ വിശപ്പില്ല …. ”
“അങ്ങനെ ഒരു സിസ്റ്റം ഇവിടില്ല… നീയായിട്ട് ഇനി ഉണ്ടാക്കണ്ട…..!”
” എല്ലാവരും ഒരുമിച്ചു ഇരുന്നു
ഭക്ഷണം കഴിച്ചാൽ മതി….!”
“നീ വരുന്നുണ്ടോ… അതോ ഞാൻ നിന്നെ വരുത്തിക്കണോ … !”
“നിന്നെ വെയിറ്റ് ചെയ്താണ് എല്ലാരും ഫുഡ് കഴിക്കാതിരിക്കുന്നത്… !”
എൽവിസിന്റെ ശബ്ദം പൊങ്ങിയപ്പോൾ ഗൗരി അവിടെ നിന്ന് എഴുന്നേറ്റു….ഡൈനിങ്ങ് ടേബിളിനു മുന്നിൽ എത്തി… ഫുഡ് വിളമ്പി വെച്ചിട്ടുണ്ടായിരുന്നു… അവൾ അതിനു മുന്നിൽ ഇരുന്നു…. അവളുടെ കണ്ണുകൾ നിറഞ്ഞു ….
“എന്താ കുട്ടി…. ഭക്ഷണത്തിനു മുന്നിലിരുന്നു കരയാമോ…..! “ചാച്ചൻ ആണ് ചോദിച്ചത്…
“എന്താ എൽവിച്ചാ ഇത്….!”ചാച്ചൻ ദേഷ്യത്തോടെ അയാളെ നോക്കി…
ഗൗരി എൽവിസിന്റെ മുഖത്തേക്ക് നോക്കി…
എൽവിസിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നുണ്ടായിരുന്നു … അയാളുടെ മുഖഭാവം തന്നെ മാറി…
സ്റ്റെല്ല ഗൗരിയുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു “കഴിക്ക് മോളെ….എന്താ നീ കഴിക്കാത്തെ…കുറച്ചെങ്കിലും കഴിക്ക്…
മോൾക്ക് ഇതൊന്നും ഇഷ്ടപ്പെടാഞ്ഞിട്ടാണോ…. ”
പെട്ടെന്ന് അവൾ കരഞ്ഞു കൊണ്ട് സ്റ്റെല്ലയെ കെട്ടിപ്പിടിച്ചു….
എന്നിട്ട് പറഞ്ഞു… “ഞാൻ ഇതൊന്നും കഴിക്കില്ല അമ്മേ … !” “എന്നെ നിർബന്ധിക്കരുത്…… എന്നെകൊണ്ട് പറ്റില്ല…!”
അത് കേട്ടതും അബിയ ചോദിച്ചു
“ഇച്ചേച്ചി വെജ് ആണോ ….!” ഗൗരി ആണെന്ന് തലയാട്ടി …
“എന്റെ പൊന്നുമോളെ നീയിത് നേരത്തെ പറയണ്ടേ….ഞങ്ങൾ അല്ലാതെ എങ്ങനാ അറിയുന്നത്… അവർ പെട്ടെന്ന് തന്നെ അവൾക്കായി വെജിറ്റേറിയൻ ഫുഡ് ഉണ്ടാക്കി… എന്നിട്ട് എല്ലാവരുടെയും കൂടെ
ഒരുമിച്ചിരുന്ന് അവൾ ഭക്ഷണം കഴിച്ചു……കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾ എൽവിസിനെ നോക്കി…..അയാളുടെ കണ്ണ് അവളിൽ തന്നെയായിരുന്നു … ആ കണ്ണുകളിൽ ഇപ്പൊ പഴയ ദേഷ്യം ഇല്ല… തിരിച്ചറിയാൻ കഴിയാത്ത മറ്റെന്തോ ഭാവമാണ്….
നേരം വൈകി തുടങ്ങി …..
ഗൗരി റൂമിലേക്ക് പോയി ….
മുകളിൽ ചാച്ചൻ ഒഴിച്ചുള്ള എല്ലാം ആണുങ്ങളും ഉണ്ട്…
എല്ലാവരും ഒത്ത് കൂടിയതിന്റെ ആഘോഷം നടക്കുകയാണ്…
ഗൗരിയുടെ മുഖത്ത് നല്ല ടെൻഷൻ നു ണ്ടായിരുന്നു,….രാത്രിയാകുമ്പോൾ എൽവിസ് റൂമിലേക്ക് വരും “ഇന്നലെ കഴുത്തിനു കുത്തി പിടിച്ചു…. ഇന്നിനി എന്താന്ന് അറിയില്ല…..!”
തുടരും….

by