19/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 54

രചന – ഷംസിയ ഫൈസൽ

ദച്ചു ഒന്ന് ഉമിനീരിറങ്ങി നന്ദൂനെ നോക്കി മെല്ലെ സ്റ്റെയര്‍ ഇറങ്ങി അച്ഛന്‍റേയും അമ്മയുടേയും മുന്നില്‍ പോയിരുന്നു

”അ..അച്ഛാ..,,

ദച്ചു നന്ദൂന്‍റെ കൈയ്യില്‍ മുറുകെ പിടിച്ച് പതര്‍ച്ചയോടെ വിളിച്ചു

”രണ്ട് പേരും ഇങ്ങോട്ട് മാറി നില്‍ക്ക്.,,

അച്ഛന്‍ കടുപ്പത്തില്‍ പറഞ്ഞതും നന്ദു ദച്ചൂനെ കൊണ്ട് സ്റ്റെയറിന്‍റെ അടുത്ത് നിന്ന് ഹാളിലേക്ക് മാറി നിന്നു

”എന്തായിരുന്നു മുകളില്‍ ?

അച്ഛന്‍ നന്ദൂനെ നോക്കിയാണത് ചോദിച്ചത്

”എനിക്കറിയില്ല രവിയച്ഛാ
ദേവനും ദീപുവിനും ദച്ചൂനെ ഞാന്‍ കല്ല്യാണം കഴിച്ചത് തീരെ പിടിച്ചിട്ടില്ല.,
ഞാന്‍ കൊള്ളൊരുതാത്തവനാണെന്നാ അവര് പറയുന്നത്.,
ദച്ചൂനെ ഞാന്‍ ചതിക്കുമെന്ന്.,,

നന്ദൂന്‍റെ വാക്കുകളില്‍ വിഷമം കലര്‍ന്നിരുന്നു

”നിങ്ങളിത് എന്താ മനുഷ്യാ നോക്കി നില്‍ക്കുന്നത് കയറി പോയി ആ രണ്ടെണ്ണത്തിന് നല്ലത് കൊടുക്ക്.,
രണ്ട് അടി കിട്ടാത്തതിന്‍റെ കുറവാണവര്‍ക്ക്.,,

അമ്മ ദേഷ്യത്തില്‍ അച്ഛനോട് പറഞ്ഞു

”അയ്യോ അച്ഛാ അവരെ അടിക്കുകയൊന്നും വേണ്ട.,,
കാര്യമൊന്നും ഇല്ലാതെ കുറ്റപ്പെടുത്തുമ്പോ ഒരു സങ്കടം അത്രേയൊള്ളു.,,

നന്ദു അച്ഛനെ നോക്കി

”മോന്‍ ഒന്നും മനസ്സില്‍ വെക്കേണ്ട.,,
രണ്ടാള്‍ക്കും കുറച്ചധികം വാശി കൂടുതലാ.,
എന്‍റെ മോള്‍ക്ക് എന്തായാലും

മോനെക്കാള്‍ നല്ല ഭര്‍ത്താവിനെ കിട്ടാനില്ല.,,
അതെനിക്ക് ഉറപ്പാ.,

അച്ഛന്‍ പറഞ്ഞതും നന്ദു അഭിമാനത്തോടെ ദച്ചൂനെ നോക്കി

അവളും അവനെ നോക്കിയൊന്ന് ചിരിച്ചു

”ദേവനോടും ദീപുവിനോടും അച്ഛനൊന്ന് സംസാരിക്കട്ടെ.,
നിങ്ങളെന്തായാലും ഇറങ്ങിക്കോ നന്ദു മോന് വര്‍ക്ക് ഉള്ളതല്ലെ.,

അച്ഛന്‍ നന്ദൂന്‍റെ ചുമലില്‍ തട്ടിയതും അവര് യാത്ര പറഞ്ഞ് ഇറങ്ങി

”അമ്മാ അച്ഛാ.. ഇടകൊക്കെ മകളെ കാണാന്‍ അങ്ങോട്ടും വരാം.,,
കേട്ടല്ലോ ?

ദച്ചു കാറില്‍ കയറുന്നതിനിടെ അച്ഛനേയും അമ്മയേയും നോക്കി പറഞ്ഞു

”ഞങ്ങള്‍ വരാടീ കാന്താരീ..,,

അമ്മയും അച്ഛനും കൈ വീശി കാണിച്ച് അവരെ യാത്രയാക്കി

നന്ദൂന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ ദച്ചു ഇടക്കിടെ നന്ദൂനെ നോക്കി കൊണ്ടിരുന്നു

നന്ദു ആണെങ്കില്‍ കാറില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പാട്ടിനൊപ്പം മൂളി കൊണ്ടിരിക്കാണ്

”എന്താണ് ഭാര്യേ ഇടക്കിടെ ഒരു ഒളിഞ്ഞ് നോട്ടം.,,

നന്ദു പുരിഗം പൊക്കി ദച്ചൂനെ നോക്കി

”അ..അത് പിന്നെ നന്ദേട്ടാ സോറി.,
ദേവനും ദീപുവും ഇത്രയും മോശമായി നന്ദേട്ടനോട് പെരുമാറുമെന്ന് കരുതിയില്ല.,,

ദച്ചു ദയനീയമായി പറഞ്ഞു

”ഹേയ് അതിന് നീയെന്തിന് സോറി പറയണം.,
അവര് എന്‍റെ അളിമ്മാര് എന്നതിനപ്പുറം എന്‍റെ ചങ്കുകള്‍ അല്ലായിരുന്നോ ?
എന്തോ തെറ്റ് ധാരണ കിടപ്പുണ്ട് അവരെ മനസ്സില്‍ .,
ഇനിയിപ്പോ അവര് മിണ്ടാന്‍ ഞാന്‍ കഷ്ടപ്പെട്ട് അവരെ പിറകെ പോയിട്ട് കാര്യമില്ലെന്ന് ഇന്നത്തോടെ മനസ്സിലായി.,
തെറ്റ് സ്വയം മനസ്സിലായി കുറച്ച്

ബോധം വരുമ്പോ ഇങ്ങോട്ട് വന്ന് മിണ്ടിക്കോളും.,,

നന്ദു ഡ്രൈവിംങില്‍ ശ്രദ്ധിച്ച് കൊണ്ട് മറുപടി പറഞ്ഞു

”നന്ദേട്ടന്‍ ഉദ്ദേശിച്ചത് ദീപുവും ദേവനും ഒരു ബോധവും ഇല്ലാത്ത മന്ദബുദ്ധികളാണെന്നാണോ ?

ദച്ചു നെറ്റി ചുളിച്ച് നന്ദൂനെ നോക്കി

”അതേലോ .,
രണ്ടിനും പുറത്തുള്ള മസില്‍ ബോഡി തന്നെയുള്ള വെറും മന്ദബുദ്ധികളാ.,,

നന്ദു ചിരി കടിച്ച് പിടിച്ച് പറഞ്ഞതും ദച്ചൂന്‍റെ മുഖം വീര്‍ത്ത് വന്നു

”പോടാ പട്ടി.,
താനാണ് ലോക ഉടായിപ്പ്,
അല്ലേലും അവര് പറയുന്നതിലും കാര്യമുണ്ട്.,,
നേരെ ചൊവ്വെ കല്ല്യാണം കഴിക്കാതെ കിഡ്നാപ്പ് ചെയ്ത് കെട്ടിയേക്കുന്നു.,,

ദച്ചു മുഖം കയറ്റി വെച്ച് പുറത്തേക്ക് നോക്കി

”’അയ്യടീ..,
ഞാനന്ന് കിഡ്നാപ്പ് ചെയ്ത് കെട്ടിയിട്ടില്ലെങ്കില്‍ കാണാമായിരുന്നു  ആ കള്ളന്‍ ഹരിയെ കെട്ടി ജയിലില്‍ ഗോതമ്പുണ്ട തിന്നായിരുന്നു.,
ഒരു മാന്യനും സുന്ദരനുമായ ഭര്‍ത്താവിനെ കിട്ടിയ നീ എത്ര ലക്കിയാണ്.,
വേറെ ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് നിനക്ക് കിട്ടിയത്.,,

നന്ദു പറഞ്ഞത് കേട്ട് ദച്ചു വാ പൊളിച്ചു

”അയ്യേ.. കണ്ടേച്ചാലും മതി ഒരു സുന്ദരന്‍.,

ദച്ചു ചിരിയാലെ നന്ദൂന്‍റെ കവിളിലൊന്ന് കുത്തി

ദച്ചൂന്‍റെ ചിരി കണ്ട് നന്ദുവും പൊട്ടിചിരിച്ചു

”ദച്ചൂസേ.. നിന്‍റെ എക്സാം കഴിഞ്ഞാല്‍ നീ എന്‍റെ അടുത്തേക്ക് വരുന്നോ ലണ്ടനിലേക്ക്.,,

നന്ദു ദച്ചൂനെ ഇടം കണ്ണിട്ട് നോക്കി

”ഞാനൊന്നും ഇല്ല.,
ഇവിടെ ആകുമ്പോ എല്ലാവരും ഉണ്ട്.,
അവിടെ ലണ്ടനിലായാല്‍ ഇരുപത്തി നാല്

മണിക്കൂറും നിങ്ങളെ മുഖം കണ്ടോണ്ടിരിക്കേണ്ടി വരും.,

ദച്ചു ഇങ്ങനെ പറഞ്ഞതും നന്ദൂന്‍റെ മുഖത്തെ ചിരി മാഞ്ഞു

”അപ്പൊ നിങ്ങളെ ആരെയും കാണാതെ ഞാന്‍ തനിച്ചവിടെ നില്‍ക്കുന്നതോ ?
കുടുംബത്തെ ഒാര്‍ത്ത് മാത്രാണ് വേറെ രാജ്യത്തൊക്കെ പോയി ജോലി ചെയ്യുന്നത്.,
നിങ്ങളൊന്നും കാണാന്‍ പറ്റിയില്ലെങ്കിലും ഫോണിലൂടെ കേള്‍ക്കുന്ന നിങ്ങളെ സന്തോഷത്തോടെയുള്ള സംസാരം അതാണ് എന്നെ പോലുള്ളവരുടെ എനര്‍ജിയും പിടിച്ച് നില്‍ക്കാനുള്ള കാരണവും.,,

നന്ദു ഇങ്ങനെ പറഞ്ഞതും ദച്ചൂന് വല്ലാണ്ടായി

”നന്ദേട്ടാ ഞാന്‍ താമശക്ക് പറഞ്ഞതാ.,
പ്രവാസികളുടെ അവസ്ഥ എനിക്കും അറിയാവുന്നതാ.,
ഇടക്ക് അച്ഛന്‍ നല്ലൊരു വിസ വന്നപ്പോ ഗള്‍ഫില്‍ പോയിരുന്നു.,
ആറ് മാസം തികച്ച് നിന്നില്ല അതിന് മുന്നെ ഒരു ദിവസം പോലും ഇനി അമ്മയെയും ഞങ്ങളേയും കാണാതെ

പറ്റില്ലെന്ന് പറഞ്ഞ് തിരിച്ച് വന്നതാ.,
നന്ദേട്ടന് ഞാന്‍ പറഞ്ഞത് വിഷമമായെങ്കില്‍ സോറി.,,

ദച്ചു നന്ദൂന്‍റെ കൈ പിടിച്ച് സോറി പറഞ്ഞു

”ഹേയ് അത് പോട്ടെ.,,
തിരിച്ച് പോകാന്‍ ആയല്ലോന്ന് ആലോചിച്ചപ്പോ ഒരു സങ്കടം.,
സത്യം പറഞ്ഞാ എനിക്ക് പോകാനായപ്പോ ഒരു പേടി പോലെ.,,

നന്ദൂന് ദച്ചൂനെ നോക്കാന്‍ ഒരു മടി പോലെ തോന്നി

”അതെന്താ പോകാന്‍ പേടി.,
കമ്പനിയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

ദച്ചു സംശയത്തോടെ ചോദിച്ചു

”ഹേയ്.,
രണ്ട് കൊല്ലം മുമ്പ് ലണ്ടനിലേക്ക് നിന്നെ കെട്ടുന്നതും സ്വപ്നം കണ്ടോണ്ട് പോയതാ.,
ദിവസങ്ങളുടെ ആയുസ്സല്ലെ അതിന് ഉണ്ടായിരുന്നൊള്ളു.,,
ഇനിയും നീ എന്നെ ഇട്ടിട്ട് പോകോ എന്നൊരു പേടി.,,
അനുഭവം ഉള്ളത് കൊണ്ട് മാത്രം.,

പോകാനുള്ള ദിവസം അടുത്തപ്പോള്‍ പോകാതിരുന്നാലോന്ന് തോന്നാ.,,

നന്ദു പറയുന്നത് കേട്ട് ദച്ചു തല താഴ്ത്തി

”നന്ദേട്ടാ.,,
നിങ്ങളെന്‍റെ കഴുത്തില്‍ താലി കെട്ടിയിട്ടില്ലെങ്കിലും ലീഗലീ ഞാനിപ്പൊ നിങ്ങളെ ഭാര്യയാണ്.,
ഒരിക്കലും എന്തിന്‍റെ പേരിലും നന്ദേട്ടനെ ഞാന്‍ ഉപേക്ഷിച്ച് പോകില്ല.,
അത് ഈ ദക്ഷ രവീന്ദ്രന്‍ തരുന്ന വാക്കാണ് .,

ദച്ചു നന്ദൂന്‍റെ തോളില്‍ കൈ വെച്ച് പറഞ്ഞു

അപ്പോയേക്കും നന്ദൂന്‍റെ വീടിന്‍റെ മുന്നില്‍ എത്തിയിരുന്നു

”എങ്കിലെയ്.. എന്നോട് പറ ഐ ലവ് യൂ..ന്ന്.,,

നന്ദു കാര്‍ പോര്‍ച്ചിലേക്ക് വണ്ടി കയറ്റിയിട്ട് ദച്ചൂന് നേരെ തിരിഞ്ഞ് കള്ളച്ചിരിയോടെ അവളെ നോക്കി

”കൊള്ളാലോ ചെര്‍ക്കാ.,

ഒരു അവസരം കിട്ടിയപ്പോള്‍ ഗോളടിക്കുന്നോ ?
ഐ ലവ് യൂന്നൊക്കെ പറയേണ്ട സമയത്ത് ഞാന്‍ പറഞ്ഞോളാം കേട്ടോ കള്ള ചെര്‍ക്കാ..,,

ദച്ചു നന്ദൂന്‍റെ കവിളില്‍ നുള്ളി ചിരിയോടെ കാറിന്‍റെ ഡോര്‍ തുറന്ന് പോയി

”’ ഒരു ഐ ലവ് യൂ പറയാനും ജോത്സ്യനെ കണ്ട് സമയം കുറിക്കണോ ?
ഹോ വല്ലാത്തൊരു പെണ്ണ്.,
ഭാര്യയുടെ മനസ്സ് വായിക്കാന്‍ പറ്റുന്ന വല്ല വരവും ഉണ്ടെങ്കില്‍ എനിക്കൊന്ന് തരണെ കണ്ണാ..,,

നന്ദു മുകളിലേക്ക് നോക്കി പറഞ്ഞ് കാറില്‍ നിന്നിറങ്ങി

അകത്ത് കയറിയപ്പോ തന്നെ അമ്മയുണ്ട് നന്ദൂനെ കാത്തിരിക്കുന്നു

”അമ്മ ഉറങ്ങില്ലെ ?

നന്ദു അമ്മയെ കണ്ട് ചോദിച്ചു

”അപ്പനൊക്കെ ഉറങ്ങി .,
ഞാന്‍ നിങ്ങള്‍ വരാന്‍ കാത്തിരുന്നതാ.,,

അമ്മ ഒരു കോട്ട് വാ ഇട്ട് മറുപടി പറഞ്ഞു

”ആണോ എന്നാ അമ്മ കിടന്നോ ?
ദച്ചു എവിടെ ?

നന്ദു ചുറ്റും ദച്ചൂനെ നോക്കി

”അവള്‍ മുറിയിലേക്ക് പോയി.,,

അമ്മ മറുപടി കൊടുത്ത് കിടക്കാന്‍ പോയി

നന്ദു താഴെ ദച്ചു കിടക്കുന്ന ഗസ്റ്റ് മുറിയിലേക്കൊന്ന് തല തിരിച്ച് നോക്കി

അപ്പു തിരിച്ച് പോയത് കൊണ്ട് ദച്ചു താഴെയാകുമെന്ന് നന്ദൂനറിയാമായിരുന്നു

നന്ദു വര്‍ക്കുള്ളതിനാല്‍ പെട്ടന്ന് ലാപെടുക്കാനായി സ്റ്റെയര്‍ ഒാടി കയറി

മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറിയതും ആരെയോ തട്ടി നന്ദു നിലത്തേക്ക് മറിഞ്ഞടിച്ച് വീണു
കൂടെ നന്ദൂന്‍റെ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ച് ഒരാളും കൂടെ നിലംപറ്റിയിരുന്നു

തുടരും