രചന – കൃഷ്ണ
ഇന്നാണ് കാർത്തിയുടെയും പാറുവിന്റെയും കല്യാണം…
നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിൽ ആ ദിവസം വന്നെത്തി…
പാറുവിന്റെ ജാതകം നോക്കിയപ്പോൾ മംഗല്യ യോഗം ഇരുപത്തിമൂന്നാം വയസിലാണ്… പിന്നെ വരുന്നത് മുപ്പത്തിലും…
അതിനാലാണ് കല്യാണം നീണ്ടത്…
വീടിനടുത്തുള്ള മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് താലി കേട്ട്… അവിടെ ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് സന്ധ്യയും ഒരുക്കിയിരിക്കുന്നത്…
കാർത്തിയുടെ ഭാഗത്ത് നിന്നും അച്ചുവിന്റെ വീട്ടിൽ നിന്ന് ഒരു കുറവും വരുത്താതെ എല്ലാ കാര്യങ്ങളിലും മുൻ പന്തിയിൽ തന്നെ ഉണ്ട്…
ജാനു ഒരു വിധം നിബന്ധം പിടിച്ചാണ് കല്യാണത്തിന് ഒരാഴ്ച മുന്നേ വീട്ടിലേക്ക് വാരാൻ സമ്മതം മേടിച്ചത്…
ഓഫീസിൽ പോയി ആ വഴി അച്ചു ജാനുവിന്റെ വീട്ടിലേക്ക് പോരും…
കല്യാണമായതിനാൽ ഇന്നലെയും ഇന്നുമായി അച്ചു ലീവ് എടുത്തു…
®®®®®®®®®®®®®®®®®®®®®®®®®®
കുഞ്ഞി പെണ്ണേ ഇങ്ങു വാടാ… അമ്മക്ക് ദേഷ്യം വരുന്നുണ്ടേ…
കൈയ്യിലെ റെഡ് കളർ കുട്ടി ഫ്രോക്ക്
പിടിച്ചു കൊണ്ടാണ് ജാനുവിന്റെ പറച്ചില്…
കുഞ്ഞി പെണ്ണിനെ ഒരുക്കിയിട്ട് വേണം ജാനുവിന് ഒരുങ്ങാൻ…
കുറുമ്പിയെ ഒരു വിധം കുളിപ്പിച്ചെടുത്തത് തന്നെ പ്രയാസപ്പെട്ടാണ്…
കുട്ടി ട്രൗസർ ഇടിപ്പിച്ച് ഷെൽഫിൽ നിന്നും ഡ്രസ്സ് എടുക്കുന്നത് കണ്ടപ്പോൾ ആള് വലിഞ്ഞു നിക്കുവാണ്…
ആൾക്ക് ഡ്രസ്സ് എന്ന് പറഞ്ഞാലേ അലർജിയാണ്…
പീലികൾ തിങ്ങി നിറഞ്ഞ കാപ്പിപ്പൊടി കണ്ണുകൾ വിടർത്തി കുഞ്ഞി പെണ്ണ് കള്ളച്ചിരിയോടെ ബെഡിൽ ഇരിക്കുവാണ്…
എച് മേന്ന നാനൂമ്മേ…
കുറുമ്പോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി…
കുഞ്ഞാപ്പിയെ അമ്മേടെ കൈയ്യിൽ നിന്ന് അടി മേടിച്ചുവെ… നല്ല കുട്ടിയായി എന്റടുത്തേക്ക് വാ…
കുറച്ച് ഗൗരവം വരുത്തി കൊണ്ട് ജാനു പറഞ്ഞതും ആൾടെ മുഖം മാറിയതും കുഞ്ഞി ചുണ്ടുകൾ വിതുമ്പി കരയാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു…
അത്തോട അമ്മേടെ പൊന്ന് കരയാ… അമ്മ ചുമ്മാ പറഞ്ഞതല്ലേ… എന്റെ പൊന്നിനെ അമ്മ തല്ലുവോ… വായോ… അമ്മേടെ കുറുമ്പി വായോടാ…
ജാനു കൈയ്യിലെ ഫ്രോക്ക് മാറ്റിയിട്ട് ബെഡിലേക്ക് വന്നിരുന്ന് കുഞ്ഞി പെണ്ണിനെ വാരിയോടുത്ത് കവിളിൽ മുത്തിയതും കരച്ചിൽ നിർത്തി ആള് ടോപ്പിനുള്ളിലേക്ക് കൈ കടത്തി…
മാമം മേനം നാനൂമ്മേ…
മാമം പിന്നെ… ഇപ്പോ അമ്മേടെ ചക്കര ദേ നല്ല കുട്ടിയായിട്ട് ഉടുപ്പിട്ടെ…
കുഞ്ഞി പെണ്ണിനെ മടിയിലേക്ക് ഇരുത്തി ഫ്രോക്ക് കൈയ്യെത്തി എടുത്തു കൊണ്ട് പറഞ്ഞു…
മെന്നാ… എച് മാമം മേനം… ഇച് മെന്താ…
ജാനുവിന്റെ കൈയ്യിലെ ഡ്രസ്സ് തട്ടി മാറ്റി
കൂടുതൽ വാശിയോടെ അവൾ ഇട്ടിരുന്ന ടോപ്പിന്റെ മുൻ വശം വലിച്ചു…
കുഞ്ഞാപ്പിയെ വാശി പിടിച്ചല്ലേ… മാമം കുച്ചോണ്ടിരുന്നാൽ എങ്ങനെയാ… മാമായിടെയും പാറുമ്മേടെയും കല്യാണം കൂടണ്ടേ…
മാമം താ മ്മേ… എച് മാമം താ…
കുഞ്ഞി പെണ്ണ് വാശി പിടിച്ച് കള്ള കരച്ചിൽ തുടങ്ങി…
വാശി കേറിയാൽ അച്ചുവിനെ വെല്ലും പെണ്ണ്… അത് അറിയുന്ന കൊണ്ട് ജാനു എതിർക്കാൻ മുതിർന്നില്ല…
കുഞ്ഞി പെണ്ണിനെ ഒരു വശത്തേക്ക് ചായ്‌ച്ചു കൊണ്ട് ജാനു ടോപ്പിന്റെ ബട്ടൺ അഴിച്ചു…
വാശി പിടിച്ചത് കിട്ടാൻ പോണതിന്റെ സന്തോഷത്തിൽ കുഞ്ഞി പെണ്ണ് ജാനുവിനെ നോക്കി ചിരിച്ചു…
ഇങ്ങനൊരു കുറുമ്പി… അച്ഛേടെ മോള് തന്നെ…
വാശി പിടിച്ച് കാര്യം സാധിച്ചോളും… കുഞ്ഞാപ്പിയെ മാറിലേക്ക് ചേർത്തു കൊണ്ട് ജാനു പറഞ്ഞു പോയി…
കുഞ്ഞി പെണ്ണ് ജാനുവിന്റെ മാറിലേക്ക് കൈ ചേർത്തു പിടിച്ചു കൊണ്ട് പാല് നുണയാൻ തുടങ്ങി…
വാശിയും ദേഷ്യവും പക്കാ താന്തോന്നിയുടെ തന്നെയാണ്… കുറച്ച് മുൻ പന്തിയിൽ ഉണ്ടേൽ കുഞ്ഞി പെണ്ണായിരിക്കും…
തന്റെ ചിരിയാണ് കഞ്ഞിക്ക് കിട്ടിയിരിക്കുന്നതെന്നാണ് അച്ചുവേട്ടൻ പറയുന്നത്…
ആരെയും മയക്കുന്ന ചിരിയാണ് കുഞ്ഞാപ്പിക്ക്… എന്ത് കുറുമ്പും കാണിക്കും എന്നിട്ട് ഒരു ചിരി ചിരിക്കും… പറയാൻ വരുന്നത് പോലും ആ ചിരി കാണുമ്പോൾ അലിഞ്ഞു പോകും…
എന്തിന്റെ പേരിലാണേലും കുഞ്ഞി പെണ്ണ് കരഞ്ഞാൽ അത് അച്ചുവേട്ടന് സഹിക്കില്ല…
കുറുമ്പ് കാണിക്കുമ്പോൾ ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കിയാൽ ആള് വലിയ വായിൽ കരയാൻ തുടങ്ങും… അത് കാണുമ്പോൾ അച്ചുവേട്ടൻ എന്നെ രണ്ട് പറയേം അതെ സ്പീഡിൽ കവിളിൽ അമർത്തി മുത്തി ആ നെഞ്ചോട് തന്നെ ചേർത്തു പിടിക്കുന്നതും ഒരുമിച്ചായിരിക്കും…
പ്രിയപ്പെട്ടവളെ വേദനിപ്പിക്കാൻ അവന് കഴിയില്ല അത് പോലെ ജീവന്റെ ജീവനായ കുഞ്ഞിന്റെ കാര്യത്തിലും…
ഒരേ സമയം രണ്ട് ഭാവങ്ങളിൽ നിന്ന് കൊണ്ട് പ്രേവർത്തിക്കുന്നവൻ…
ജാനു ഓർത്ത് കൊണ്ട് ഒരു ചിരിയോടെ മാറോട് ചേർന്ന് പാല് നുണയുന്ന കുഞ്ഞി പെണ്ണിനെ നോക്കി മുഖം കുനിച്ചു കൊണ്ട് ആ കുഞ്ഞു നെറ്റിയിൽ അമർത്തി മുത്തി…
ആള് മാറിൽ നിന്നും വിട്ട് ജാനുവിനെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും അതെ സ്പീഡിൽ മാറിലേക്ക് ചേർന്നു…
ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ജാനു മുഖം ചരിച്ചു നോക്കി…
അച്ചുവായിരുന്നു… ഇട്ടിരുന്ന ഷർട്ട് വേർപ്പ് പടർന്നിരിക്കുന്നു…
ഉടുത്ത മുണ്ട് ഒന്നുലച്ചിട്ടു കൊണ്ട് അകത്തേക്ക് കേറി വന്നു…
അത് ശെരി ഇത് വരെ റെഡിയായില്ലേ ജാനുമ്മേ…?
അച്ചു ചോദിച്ചു കൊണ്ട് അവൾക്കരികിലേക്ക് വന്നു…
എവിടന്ന് അച്ചുവേട്ടാ… ദേ വാശി പിടിച്ച് പാല് കുടിച്ചോണ്ടിരിക്കുവാ അച്ഛേടെ കുറുമ്പി…
ജാനു പറഞ്ഞത് കേട്ട് അച്ചു ഒരു ചിരിയോടെ അവൾക്കടുക്കൽ വന്നിരുന്നു…
അത്തേ… കുമ്പി മാമം കുച്ചേ…
അച്ഛനെ കണ്ടതും മാറിൽ നിന്ന് വിട്ട് കുഞ്ഞി പെണ്ണ് പറഞ്ഞു…
അത്തോടാ… അച്ഛേടെ കുറുമ്പി മാമം കുടിച്ചോണ്ടിരുന്നാൽ മാമായിടെ കല്യാണത്തിന് പോവണ്ടേ…
ദേ അച്ഛേടെ പൊന്നിനെ മാമായി തിരക്കുവാണ്… ഇനി മാമം പിന്നെ കുച്ചാം…
അച്ചു കൊഞ്ചിച്ചു പറഞ്ഞു കൊണ്ട് ജാനുവിന്റെ മടിയിൽ നിന്നും കുഞ്ഞി പെണ്ണിനെ പൊക്കിയെടുത്ത് ആ കുഞ്ഞു വയറിൽ മുഖം ചേർത്ത് ഇക്കിളി കൂട്ടി…
അത്തേ… കുമ്പിക്ക് ഇച്ചിലി എച്ചന്…
കുറുമ്പി അച്ചുവിന്റെ കൈയ്യിൽ കിടന്ന് കുടുകുടെ ചിരിച്ചു കൊണ്ട് പറഞ്ഞു…
അച്ഛേടെ പൊന്ന്…
അച്ചു കുഞ്ഞി പെണ്ണിന്റെ കവിളിൽ അമർത്തി മുത്തി കൊണ്ട് മടിയിലേക്ക് ഇരുത്തി ഫ്രോക്ക് കൈയ്യിൽ എടുത്തു…
ജാനു ആ സമയം ടോപ് നേരെ ഇട്ട് കൊണ്ട് ബെഡിൽ നിന്നും എണീറ്റ് ഷെൽഫിനരികിലേക്ക് ചെന്ന് ഇടാനുള്ള ഡ്രസ്സും എടുത്ത് ഡ്രസിങ് റൂമിലേക്ക് കേറി…
അച്ചു അപ്പോഴേക്കും കുഞ്ഞി പെണ്ണിനെ ഒരു വിധം ഉടുപ്പ് ഇടീപ്പിച്ചു…
ജാനു ഡ്രസ്സ് ചേഞ്ച് ചെയ്ത് ഇറങ്ങിയതും കുഞ്ഞി പെണ്ണിനോപ്പം ഫോണിൽ നോട്ടം കൊടുത്തിരുന്ന അച്ചുവിന്റെ കണ്ണുകൾ അവൾക്ക് നേരെ നീണ്ടത്…
അവന്റെ കണ്ണുകൾ വിടർന്നു…
സിൽവർ ബോർഡറോട് കൂടി ഡാർക്ക് റെഡ് കളർ ലിച്ചി സിൽക്ക് സാരിയായിരുന്നു ജാനുവിന്റെ വേഷം…
ആ വേഷത്തിൽ അവളെ കാണാൻ വല്ലാത്തൊരു ഭംഗി തോന്നിച്ചു…
അച്ചു ഇമ ചിമ്മാതെ ജാനുവിനെ നോക്കി ഇരുന്നു പോയി…
മമ്… എന്താ കൊള്ളില്ലേ…?
അച്ചുവിന്റെ നോട്ടം കണ്ട് ജാനു സ്വയമൊന്ന് നോക്കി അവനോട് ചോദിച്ചു…
അവൻ എന്തേലും പറയാൻ വരും മുന്നേ മുറിയിലേക്ക് സുധ കേറി വന്നിരുന്നു…
ആഹാ നിങ്ങൾ ഇവിടെ നിക്കെയാണോ… അമ്പലത്തിലേക്ക് ഇറങ്ങാൻ സമയമായിട്ടോ…?
സുധ രണ്ടാളെയും നോക്കി കൊണ്ട് പറഞ്ഞു…
എന്റെ അമ്മേ ഒന്നും പറയണ്ട… ഈ കുഞ്ഞി പെണ്ണ് ഒന്ന് നിന്ന് തരണ്ടേ… കുറുമ്പി കാരണമാണ് സമയം പോയത് തന്നെ… അച്ചുവേട്ടൻ വന്നത് കൊണ്ട് എനിക്ക് ഡ്രസ്സ് മാറാൻ പറ്റി…
ജാനു കുഞ്ഞി പെണ്ണിനെ ഒന്ന് നോക്കി സുധയോട് പറഞ്ഞു…
അമ്മേമ്മേ…
കുഞ്ഞി പെണ്ണ് വിളിച്ചത് കേട്ട് സുധ കുഞ്ഞിനടുക്കലേക്ക് ചെന്നു…
ആള് അപ്പോ തന്നെ ഫോൺ ബെഡിലേക്ക് ഇട്ട് അച്ചുവിന്റെ മടിയിൽ നിന്നും എണീറ്റ് അവർക്ക് നേരെ കൈ നീട്ടി…
അമ്മാമ്മേടെ പൊന്നു വായോടാ… എന്റെ ചക്കര…
കവിളിൽ മുത്തി സുധ ചേർത്തു പിടിച്ചു…
നിങ്ങള് വേഗം റെഡിയായി താഴേക്ക് വന്നേര്…
സുധ രണ്ടിനെയും നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു…
ജാനു അവർ പോയത് നോക്കി പിന്നെ വേഗം കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു കൊണ്ട് ഒരുങ്ങാൻ തുടങ്ങി…
നീളൻ മുടിയിഴകൾ കൊതിഒതുക്കുന്ന സമയം അച്ചു വേഗം പോയി ഡോർ ലോക്ക് ചെയ്ത് അവൾക്കടുക്കലേക്ക് വന്ന് പിന്നിലേക്ക് അവളോട് ചേർന്ന് നിന്ന് വയറിലൂടെ വട്ടം ചുറ്റി പിടിച്ചു…
അച്ചുവേട്ടാ… എന്താ ഇത്… മാറിയെ… കിന്നരിക്കാനുള്ള സമയമല്ലാട്ടോ… കുഞ്ഞി പെണ്ണ് കാരണം ഇപ്പോ തന്നെ വൈകി… ഇനി അച്ഛേടെ വക കൂടി പറ്റില്ല… അത് കൊണ്ട് തൽക്കാലം മോൻ മാറിയെ…
അച്ചുവിനെ മാറ്റാൻ ശ്രെമിച്ചു കൊണ്ട് ജാനു പറഞ്ഞു… എന്നാൽ ശ്രെമം വിഭലമായതേയുള്ളു…
അച്ചുവേട്ടാ……
അവൾ ദയനീയമായി അവനെ നോക്കി വിളിച്ചു…
ഇങ്ങനെ നോക്കല്ലേ പെണ്ണേ… കല്യാണത്തിന് പോക്ക് മുടങ്ങും…
ച്ചീ… മാറ് ചെക്കാ…
അവൾ ഒരു ശ്രെമം കൂടി നടത്തി നോക്കി…
അപ്പോഴേക്കും അച്ചുവിന്റെ കൈ സാരിയുടെ വിടവിലൂടെ എത്തേണ്ടിടത്ത് എത്തിയിരുന്നു…
അ… അച്ചുവേ…
പറഞ്ഞു മുഴുവിക്കും മുന്നേ അച്ചു ജാനുവിന്റെ ചുണ്ടുകൾ കവർന്നിരുന്നു…
അവളൊന്നു ഏങ്ങി അവനിലേക്ക് ചേർന്ന് കൊണ്ട് ഇരു തോളിലും കൈകൾ മുറുക്കി പിടിച്ചു…
ഒരേ സമയം അച്ചുവിന്റെ ചുണ്ടുകൾ അതിന്റെ ഇണയെ താലോലിച്ചും കൈകൾ വയറിൽ തഴുകി കൊണ്ടും ഇരുന്നു…
കുറച്ച് നിമിഷ നേരത്തെ ചുമ്പനത്തിനോടുവിൽ അച്ചു അവളെ ചുണ്ടുകളെ മോചിപ്പിച്ചു…
രണ്ട് പേരും കിതച്ചു പോയിരുന്നു…
അച്ചു ഒന്ന് കൂടെ അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് നെറുകയിൽ അമർത്തി മുത്തി…
കുറച്ച് ദിവസമായി ഒന്ന് കൈയ്യിൽ കിട്ടിയിട്ട്…
ഇപ്പോ ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാം… വലുത് വീട്ടിൽ ചെന്നിട്ട്…
അവൾടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അച്ചു പറഞ്ഞതും ജാനു അവന്റെ തോളിൽ ഒന്ന് തല്ലി പിന്നിലേക്ക് നീക്കി…
ഈ തെമ്മാടിയുടെ കാര്യം…
അവൾ പറഞ്ഞു…
പിന്നെ എന്റെ കൊച്ച് കുറച്ച് വലുതായിട്ട് അടുത്ത ആള് മതിയെന്ന് മനസുകൊണ്ട് ഉറപ്പിച്ചതിനാലാണ് ജാനുമ്മേ ഞാൻ അടങ്ങി ഇരുന്നത്… ഇനി ഇല്ല…
അച്ചു പറഞ്ഞത് കേട്ട് ജാനു നാണത്താൽ നോട്ടം മാറ്റി…
അവൻ വീണ്ടും ജാനുവിനടുക്കലേക്ക് നീങ്ങി വന്നതും അവൾ അവനെ തള്ളി മാറ്റി…
മോളെ പോലെ കുറുമ്പ് കാണിക്കാതെ ഈ ഡ്രസ്സ് ചേഞ്ച് ചെയ്തെ… ഇപ്പോ തന്നെ ലേറ്റ് ആയി… ചെല്ല് അച്ചുവേട്ടാ…
മമ്… ശെരി ശെരി…
അച്ചു ഒന്ന് ചിരിച് കൊണ്ട് ഷെൽഫിനരികിലേക്ക് നടന്നു…
അവൾടെ സാരിയുടെ സെയിം കളർ ഷർട്ട് ആയിരുന്നു…
അച്ചു ഇട്ടിരുന്ന ഷർട്ട് മാറ്റിയിടുന്ന സമയത്തിൽ ജാനു വേഗം റെഡിയായി…
മുല്ലപ്പൂ കൂടി വെച്ച് കഴിഞ്ഞതും അച്ചു അവൾക്ക് പിന്നിൽ വന്ന് നിന്നു കൊണ്ട് കണ്ണാടിയിലേക്ക് നോക്കി…
സൂപ്പറായിട്ടുണ്ട് എന്റെ ജാനുമ്മ…
വലം നെറ്റിയിൽ ഒന്ന് മുത്തി അച്ചു പറഞ്ഞു…
എന്റെ ചെക്കനും മോശമൊന്നുമല്ല…
കണ്ണാടിയിൽ നോട്ടം കൊടുത്തു കൊണ്ട് തന്നെ ജാനുവും പറഞ്ഞു…
ഇരുവരിലും ഒരേ സമയം പുഞ്ചിരി വിടർന്നു…
ഇനിയും നിന്നാൽ അളിയൻ ഉൾപ്പെടെ എല്ലാവരും ഇങ്ങോട്ടേക്ക് അന്വേഷിച്ചു വരും… അതിന് മുന്നേ അങ്ങോട്ടേക്ക് ചെല്ലാം…
അച്ചു പറഞ്ഞതും ജാനു ചിരിയോടെ തലയാട്ടി…
ജാനുവിനെ ചേർത്തു പിടിച്ചു കൊണ്ട് അച്ചു റൂമിന് പുറത്തേക്ക് നടന്നു…
®®®®®®®®®®®®®®®®®®®®®®®®®®®®
ദേക്ഷിണ കൊടുക്കൽ ചടങ്ങ് കഴിഞ്ഞതും എല്ലാവരും അമ്പലത്തിലേക്ക് തിരിച്ചു…
അച്ചുവും കാർത്തിയും ജാനുവും കുഞ്ഞി പെണ്ണും കൗസല്യയും ഒരു കാറിൽ…
സുധയും ദേവനും മറ്റൊരു കാറിലും… ബാക്കി പറയത്തക്ക ആളുകൾ അമ്പലത്തിലേക്ക് നേരുത്തെ പുറപ്പെട്ടിരുന്നു…
കുറച്ച് നിമിഷത്തെ യാത്രയ്ക്കൊടുവിൽ അമ്പലത്തിൽ എത്തി…
അമ്പലത്തിൽ കല്യാണം കൂടാൻ വന്നതിന്റെ ചെറുയൊരു ആൾക്കൂട്ടം ഉണ്ട്…
പെണ്ണിന്റെ വീട്ടിൽ നിന്നും ഇറങ്ങിയിട്ടേയുള്ളു…
എല്ലാവരും ക്ഷേത്രത്തിനുള്ളിലേക്ക് കേറി…
അൽപ്പ സമയത്തിനുള്ളിൽ പാറുവും വീട്ടുകാരും എത്തി…
കല്യാണ വേഷത്തിൽ അണിഞ്ഞൊരുങ്ങി അഞ്ജുവിന്റെ കൈയ്യിൽ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു വരുന്ന പാറുവിൽ തന്നെയായിരുന്നു കാർത്തിയുടെ കണ്ണുകൾ…
അവളെ ഇമ ചിമ്മാതെ നോക്കി നിന്നു പോയി…
പാറുവിന്റെ കണ്ണുകളും അവനിലേക്ക് എത്തിയതും നാണത്താൽ പെട്ടന്നവൾ മിഴികൾ താത്തി…
മുഹൂർത്തമായതും പൂജാരി നീട്ടിയ ആലില താലിയിൽ കോർത്ത മഞ്ഞ ചരട് മഹാദേവന്റെ തിരു നടയ്ക്ക് മുന്നിൽ വെച്ച് കൊണ്ട് പാറുവിന്റെ കഴുത്തിൽ ചാർത്തി…
അൽപ്പം കുങ്കുമം തൊടുവിരലിൽ എടുത്ത് സീമന്ത രേഖ ചുമപ്പിച്ചു…
ചടങ്ങ് കഴിഞ്ഞതും പിന്നെ ഫോട്ടോ എടുപ്പായിരുന്നു അങ്ങോട്ട്…
ഫോട്ടോസ് എടുക്കലിൽ ചുക്കാൻ പിടിച്ചത് രാകേഷ് ആയിരുന്നു…
മാത്രവുമല്ല ആള് ആര്യയെ അങ്ങ് കെട്ടി പെമ്പറോത്തിയാക്കി…
ആര്യ രാകേഷിനോട് ഇഷ്ട്ടം തുറന്നു പറഞ്ഞതും അവൻ അമ്മയോട് കാര്യം അവതരിപ്പിച്ച് ആലോചനയുമായി അവൾടെ വീട്ടിലേക്ക് വന്നു… വീട്ടു കാർക്കും എതിർപ്പില്ലായിരുന്നു… ബാക്കി കാര്യങ്ങൾ പെട്ടന്ന് തന്നെയായിരുന്നു…
ഇരുവരും സന്തോഷമായി മുന്നോട്ട് പോകുന്നു… ആ സന്തോഷം ഇരട്ടിക്കാൻ ഇരുവർക്കുമിടയിലേക്ക് ഒരു കൊച്ചതിഥി കൂടി എത്താൻ പോകുവാണ്…
ഇപ്പോ ആര്യക്ക് എട്ടാം മാസമാണ്…
യാത്ര ബുദ്ധി മുട്ടായത് കൊണ്ട് ആളെ കൂട്ടിയില്ല…
ഫോട്ടോ എടുപ്പിൽ കുഞ്ഞി പെണ്ണില്ലാത്ത ഒരു സ്‌നാപ് പോലുമില്ലായിരുന്നു…
അങ്ങനെ ഫോട്ടോ എടുപ്പ് കഴിഞ്ഞ് സദ്യയും കഴിച്ച് വീട്ടിലേക്ക് തിരിക്കാനുള്ള സമയമടുത്തു…
പാറു മാധവനെയും നീലുവിനോടും യാത്ര പറയുമ്പോൾ പാറുവിന്റെ കണ്ണുകൾ നിറഞ്ഞു…
അവർ ഇരുവരും തന്റെ മോളെ സ്നേഹത്തോടെ അതിയായ വാത്സല്യത്തോടെ ചേർത്തു പിടിച്ചു കൊണ്ട് ഇരുകവിളുകളിലായി രണ്ടാളും മുത്തി…
സുധേവനോടും ശാരിയോടും യാത്ര പറഞ്ഞ് അഞ്ചുവിനടുക്കൽ എത്തിയതും പാറു അവളെ ഇറുകെ കെട്ടിപ്പിടിച്ചു… കണ്ണുനീർ ഒഴുകിയറിങ്ങി… അഞ്ചു അതിന് കളിയാക്കി വിട്ടു… എങ്കിലും അവൾടെ കണ്ണുകളും നിറഞ്ഞിരുന്നു…
യാത്ര പറച്ചിൽ കഴിഞ്ഞതും കാർത്തിക്കൊപ്പം പാറു കാറിലേക്ക് കേറി…
പ്രിയപ്പെട്ടവർ കൺ മുന്നിൽ നിന്നും മറയുന്നത് വരെ പാറു പിന്നിലേക്ക് നോട്ടം കൊടുത്തു കൊണ്ടിരുന്നു…
അവൾടെ മനസ് മനസിലാക്കിയത് കൊണ്ട് കാർത്തി അവളെ അവനോട് ചേർത്തു പിടിച്ചു…
കൗസല്യ കൊടുത്ത നിലവിളക്ക് കൈകളിൽ വാങ്ങി കൊണ്ട് പാറു വലത് കാല് വെച്ച് അകത്തേക്ക് കേറി…
മധുരം കൊടുക്കലും മറ്റ് ചടങ്ങുകൾ കഴിഞ്ഞ് ജാനു തന്നെ പാറുവിനെയും കൂട്ടി കാർത്തിയുടെ റൂമിലേക്ക് കൂട്ടി കൊണ്ട് പോയി…
ആഭരണങ്ങളും മറ്റും അഴിക്കാൻ സഹായിച്ചു കൊടുത്ത് മാറ്റി ഇടാനുള്ള ഡ്രസ്സും കൈയ്യിൽ കൊടുത്ത് ജാനു റൂമിൽ നിന്നും പോയി…
പാറു ഫ്രഷ് ആയി വാഷ് റൂമിൽ നിന്ന് ഇറങ്ങിയ അതെ സമയമായിരുന്നു കാർത്തി റൂമിലേക്ക് കേറി വന്നതും…
പാറു അവനെ ഒന്ന് പാളി നോക്കി നിന്നിടത്തു തന്നെ സ്റ്റാച് കണക്കെ നിന്നു…
കാർത്തി ഒരു ചിരിയാലേ പാറുവിനടുക്കലേക്ക് വന്ന് ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് അവനിലേക്ക് ചേർത്തു പിടിച്ചു…
അവൾ പിടഞ്ഞു കൊണ്ട് കാർത്തിയിലേക്ക് ചേർന്ന് നിന്നു…
അങ്ങനെ പാറുട്ടി ഈ കിച്ചന്റെ സ്വന്തമായി…
പ്രണയത്തോടെ പറഞ്ഞ് കൊണ്ട് കാർത്തി അവൾടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു…
അവൾ മുഴികൾ അടച്ച് കൊണ്ട് അവന്റെ ചുമ്പനത്തെ സ്വീകരിച്ചു..
തുടരും…

by