രചന – കൃഷ്ണ
ചേച്ചി സൈഡിലൊന്നും ഒരുകുഴപ്പവുമില്ലല്ലോ ല്ലേ…
ഇല്ല കൊച്ചേ… ഒരു കുഴപ്പവുമില്ല…
നിമിഷയെ ഒരുക്കാൻ വന്ന ബ്യൂട്ടിഷനോടാണേ…
റെഡ് ആൻഡ് ഗോൾഡൻ കളറിലെ ദാവണിയായിരുന്നു നിമിഷയുടെ വേഷം. മുടി മുഴുവനായി പിറകിലേക്ക് പിന്നി മുല്ലപ്പൂ കോർത്തിരിക്കുന്നു. ഡ്രെസ്സിനു മാച്ചായി കമ്മലും വളയും. നെറ്റിയിൽ ചുവന്ന കുഞ്ഞു വട്ടപ്പൊട്ടും. പിന്നെ മുഖത്ത് ചെറിയ മിനുക്കു പണികളും..
ബ്യൂട്ടിഷൻ ചേച്ചി പറഞ്ഞിട്ടും അവൾക്കൊരു തൃപ്തിയും വരാതെ വീണ്ടും കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ട് നിൽക്കുമ്പോഴാണ് ധ്വനിയും ദിയയും മുറിയിലേക്ക് വന്നത്…
ആഹാ മഹതിയുടെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ… ധ്വനി
ആഹാ… ഇന്നലെ നേരുത്തെ തന്നെ ഇവിടെ ലാൻഡായിക്കോണം എന്ന് പറഞ്ഞു വിട്ടതല്ലെടികളെ ഞാൻ… നിമിഷ അവർക്ക് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു.
സോറിടി…. നീ ഒന്ന് ക്ഷേമീര്…
നിമിഷേച്ചി മൊത്തത്തിൽ പൊളിയായിട്ടുണ്ടല്ലോ… അടിപൊളി… ദിയ
താങ്ക്സ് ഡിയർ…
ദിയ മോള് പറഞ്ഞത് ശരിയാടി… ഇന്ന് കിരണേട്ടൻ നിന്നെ കണ്ട് കണ്ണും മിഴിച്ചു നിക്കും… നോക്കിക്കോ…
ഓ… ഇതൊക്കെ എന്ത്… അല്ല നിന്റെ ഋഷിദേവ് വന്നില്ലേ… നിമിഷ ചിരിയാലേ ചോദിച്ചു…
വന്നിട്ടുണ്ട്… താഴെ മുകുന്ദച്ഛനുമായി സംസാരിക്കുവാ…ഞങ്ങള് നേരെ ഇങ്ങോട്ട് പോന്നു…
___________________________
മുകുന്ദനും രാജീവനുമൊപ്പം സംസാരിച്ച് നിൽക്കുവായിരുന്നു ഋഷി… ഋഷിക്കാണേൽ ഇവിടെ ആരുമായി പരിചയവുമില്ല… ധ്വനി വന്നപാടെ ദിയയെയും വലിച്ചോണ്ട് നിമിഷക്കടുത്തേക്കും പോയി…
ഋഷിക്കൊരു കാൾ വന്നതും അവൻ അവരോട് പറഞ്ഞ് ഫോണുമായി കുറച്ച് മാറി…
ഈ സമയം കിരണും വീട്ടുകാരും വന്ന കാർ മുറ്റത്ത് വന്നു നിന്നു… കിരൺ കാറിൽ നിന്നും ഇറങ്ങി… പുറകെ ബാക്കിയുള്ളോരും… കിരൺ അവരോടൊക്കെ സംസാരിച്ച് നിക്കെയാണ് കാൾ വെച്ച് ഋഷി അവർക്കടുത്തേക്ക് വന്നത്…
ഋഷിയെ കണ്ടതും കിരൺ ആച്ചര്യത്തോടെ നോക്കി… ഋഷിക്കും കിരണിന്റെ അവസ്ഥ തന്നെയായിരുന്നു.
ഡാ… ഋഷി അതും പറഞ്ഞ് കിരൺ ഋഷിയെ കെട്ടിപ്പിടിച്ചു… ഋഷി പുഞ്ചിരിയോടെ അവനെയും ചേർത്തു പിടിച്ചു… വർഷങ്ങൾക്ക് ശേഷമുള്ള കണ്ട് മുട്ടൽ…
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… നിന്നെ ഇവിടെ വെച്ച് കാണുമെന്ന് ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല… ഋഷിയിൽ നിന്നും വിട്ട് മാറി അവന്റെ തോളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
ഋഷി പുഞ്ചിരിച്ചു…
അല്ല… നീ എങ്ങനെ ഇവിടെ…?
എന്റെ വൈഫിന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിന്റെ ഫിയാൻസി. ഇവിടെ വന്നപ്പോഴല്ലേ ധ്വനി പറഞ്ഞ കിരണേട്ടൻ നിയാണെന്നറിഞ്ഞത്…
ആഹാ ആ കുറുമ്പിയെ കെട്ടിയത് നീ ആയിരുന്നോ. ലീവ് കിട്ടാഞ്ഞത് കൊണ്ട് കല്യാണത്തിനെനിക്ക് കൂടാൻ പറ്റിയില്ല… എന്തായാലും നീയാണ് അളന്നറിഞ്ഞപ്പോൾ സന്തോഷമായി…
_______________________________
ഒരുക്കമൊക്കെ കഴിഞ്ഞില്ലേ… ദേ മോനും വീട്ടുകാരും വന്നു.മക്കളെ നിങ്ങളിവളെയും കൂട്ടി താഴേക്ക് വട്ടോ. നിമിഷയുടെ അമ്മ മുറിയിലേക്ക് വന്നു പറഞ്ഞ് തിരികെ പോയി.
അപ്പോ എങ്ങനെ മോളെ നിമിഷേ… നിന്റെ കിരണേട്ടൻ വന്നു… നമുക്കങ്ങു നീങ്ങിയാലോ..? ധ്വനിയാണ്…
അത് പിന്നെ ചോദിക്കാനുണ്ടോ എന്റേട്ടത്തിയമ്മേ… അതിനിയിങ് വലിച്ചെനിപ്പിക്ക്… ദിയ ഒത്തു പിടിച്ചു…
ഇപ്പോഴേ പോണോ… ഇപ്പോഴേ പോയി അങ്ങേരുടെ മോന്തയും നോക്കി നിക്കണ്ടേ…
അതിന് നിന്നോടാരെങ്കിലും പറഞ്ഞോ കിരണേട്ടന്റെ മോന്തയ്ക്കും നോക്കി നിക്കാൻ…
മര്യതക്ക് എണീറ്റ് വാടി…
നിമിഷയും കൂട്ടി രണ്ട് പേരും മുറി വിട്ടിറങ്ങി… നിമിഷയെയും കൂട്ടി ഇറങ്ങി പുറത്ത് ചടങ്ങിന് വേണ്ടി കെട്ടിയിരിക്കുന്ന പന്തലിനടുത്തേക്ക് വന്നതും ധ്വനി കാണുന്നത് കിരണുമായി സംസാരിച്ച് നിൽക്കുന്ന ഋഷിയെയാണ്. കൂടെ വേറൊരു ചെറുപ്പക്കാരനുമുണ്ട്… ഇത് വരെ കാണാതൊരു മുഖമായിരുന്നു അത്.
വയിറ്റ് കളർ ഷർട്ടും ബ്ലാക്ക് ജീൻസും വേഷം. ഇൻ ചെയ്തിരിക്കുന്നു. വെട്ടിയൊതുക്കിയ താടിയും മീശയും… വെളുത്തിട്ടാണ്… കാണാൻ അടിപൊളിയും…
*************
അതികം ആളുകളൊന്നുമില്ല. ഇരുകുടുംബങ്ങൾ മാത്രമേ ചടങ്ങിൽ ഉണ്ടായിരുന്നുള്ളു… പുറത്തെന്ന് നോക്കിയാൽ മുകുന്ദന്റെ ഉറ്റ സുഹൃതെന്ന നിലയിൽ രാജീവനും കുടുംബവും മാത്രം..
ആമ് പെണ്ണ് വന്നല്ലോ.. അപ്പോ നേരെ ചടങ്ങിലേക്ക് കടക്കാം… കൂട്ടത്തിലുണ്ടായിരുന്ന ഒരു മുതിർന്നൊരാൾ പറഞ്ഞു…
അയ്യാൾ പറഞ്ഞത് കേട്ടാണ് കിരണും ഋഷിയും ഒപ്പം കൂടെ ഉണ്ടായിരുന്ന ആ ചെറുപ്പക്കാരനും അവർക്ക് നേരെ തിരിഞ്ഞത്…
നിമിഷയെ കണ്ടതും കിരണിന്റെ കണ്ണുകൾ വിടർന്നു… ഒരു നിമിഷം അവളിൽ തന്നെ തറഞ്ഞു നിന്നു അവന്റെ നോട്ടം…
നിമിഷ മുഖമുയയർത്തി കിരണിനെ നോക്കി…
റെഡ് കളർ ഷർട്ടും വയിറ്റ് കളർ മുണ്ടുമായിരുന്നു കിരണിന്റെ വേഷം.
ഇന്നേ വരെ തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ കാണാതിരുന്ന ഒരു പ്രേത്യേക തിളക്കം അവളാ നിമിഷം കിരണിന്റെ കണ്ണുകളിൽ കണ്ടു… ഒരു നിമിഷം അവളും അവനിൽ തന്നെ നോട്ടം കൊടുത്തു നിന്നു പോയി.
ഋഷിയുടെയും കിരൺന്റെയും കൂടെ നിന്ന ആ ചെറുപ്പക്കാൻ ദിയയെ കണ്ണിമ വെട്ടാതെ നോക്കി നിക്കുവായിരുന്നു… എന്നാൽ ദിയ അയ്യാൾ നോക്കുന്നത് കണ്ടതേയില്ല…
നിമിഷയെ കിരണിനടുത്തു കൊണ്ട് വന്നു നിർത്തി ധ്വനിയും ദിയയും ഋഷിക്കടുത്ത് വന്നു നിന്നു.
ഋഷി കിരണേട്ടനെ നേരുത്തെ പരിചയമുണ്ടോ…?
പറയാം… ആദ്യം ഇവരുടെ ഈ മോതിരം മാറ്റം കഴിയട്ടെ… അത് കഴിഞ്ഞ് ഞാനും കിരണും തമ്മിൽ പരിചയമെങ്ങനെയെന്ന് എന്റെ ഭാര്യ തന്നെ അവനോട് ചോദിച്ചറിഞ്ഞോ…
_________________
എല്ലാവരുടെയും സാനിധ്യത്തിൽ കിരൺ നിമിഷയുടെ മോതിര വിരലിലേക്ക് അവന്റെ പേര് കൊത്തിയ മോതിരം അണിഞ്ഞു കൊടുത്തു. നിമിഷ അവൾടെ പേര് കൊത്തിയ മോതിരം കിരണിന്റെ വിരലിലും അണിയിച്ചു കൊടുത്തു…
ചടങ്ങ് കഴിഞ്ഞതും ധ്വനി അവർക്കരികിലേക്ക് ചെന്നു.
ആഹാ കുറുമ്പി… നിന്നെ ഞാൻ കാണാനിരിക്കുവായിരുന്നു… നി…
ബാക്കി പറയണനുവദിക്കാതെ ധ്വനി ചോദ്യമുന്നയിച്ചു.
കിരണേട്ടന് ഋഷിയെ എങ്ങനെ അറിയാം…
അപ്പോഴേക്കും ഋഷിയും ദിയയും അവർക്കടുത്തേക്ക് വന്നു.
കിരൺ ധ്വനിയുടെ ചോദ്യം കേട്ട് ഋഷിയെ നോക്കി. പിന്നെ പുഞ്ചിരിയോടെ ഋഷിക്കടുത്തു വന്ന് അവന്റെ തോളിലൂടെ കൈയ്യിട്ട് ധ്വനിയെ നോക്കി.
പിന്ന അറിയാതെ ഇവനും കാർത്തിക്കും കോളേജ് ഹീറോസ് ആയിരുന്നില്ലേ…
കിരൺ കാർത്തിക്കിന്റെ പേര് പറഞ്ഞതും മുഖത്തെ പുഞ്ചിരി മേല്ലേ മാഞ്ഞു… മനസിലേക്ക് അവന്റെ പുഞ്ചിരി നിറഞ്ഞ മുഖം തെളിഞ്ഞു വന്നു.
കിരൺ പറഞ്ഞു തുടങ്ങി…
ഇവരെ അറിയാത്ത ഒരൊറ്റ കുഞ്ഞു പോലും ആ കോളേജിൽ ഉണ്ടായിരുന്നില്ല. രണ്ട് ശരീരമായിരുന്നെങ്കിലും ഒറ്റ ഹൃദയമായി നടന്നവർ… ഇവനെ തൊട്ടാൽ അവനും അവനെ തൊട്ടാൽ ഇവനും അടങ്ങിയിരിക്കില്ല. കോളേജിലെ ഏത് പ്രേശ്നതിനും തീർപ്പ് കല്പിച്ചിരുന്നത് ഇവൻ മാരായിരുന്നു. ഇവൻ മാരുടെ വാക്കായിരുന്നു കോളേജിലെ അവസാന വാക്ക്… എല്ലാവർക്കും കാർത്തിക് ഋഷി എന്ന് പറയുമ്പോൾ വലിയ കാര്യമായിരുന്നു പ്രേത്യേകിച് പെൺകുട്ടികൾക്ക്… ആരും കൊതിച്ചു പോകുമായിരുന്നു ഇവരുടെ സൗഹൃദം… സത്യം പറഞ്ഞാൽ യഥാർത്ഥ കൂട്ട് കേട്ട് എന്താണെന്നു ഇവരിൽ നിന്നും കണ്ടറിഞ്ഞവനാ ഞാൻ… പക്ഷേ… കിരൺ ബാക്കി പറയാതെ ഋഷിയെ നോക്കി… ഋഷിയുടെ കണ്ണുകൾ ചെറുതായി നനവ് പടർന്നിരുന്നു. ഋഷി കിരണിനെ നോക്കിയൊന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു…
ഋഷിയുടെ മുഖം മാറിയത് ധ്വനിയും ദിയയും ശ്രെദ്ധിച്ചു…
ഇപ്പോ മനസ്സിലായോ എനിക്കെങ്ങനെ ഋഷിയെ അറിയാമെന്ന്… കിരൺ ധ്വനിയോടായി ചോദിച്ചു. ധ്വനിയൊന്ന് പുഞ്ചിരിച്ചു.
അല്ല ഇത്..? കിരൺ ദിയയെ നോക്കി ചോദിച്ചു.
ഋഷി ദിയയെ ചേർത്തു പിടിച്ചു… ഇതേന്റെ പ്രാണന്റെ പ്രാണനാണ്… എന്റെ കാർത്തിക്കിന്റെ എല്ലാമായ അവന്റെ ജീവൻ… അവന്റെ പെങ്ങളാ…
അതെ കിരണേട്ടോ… ഇപ്പോ പറഞ്ഞതിൽ ഒരു തിരുത്തുണ്ടേ… ഇപ്പോൾ ഈ ഭൂമിയിൽ എനിക്ക് സ്വന്തം ഈ നിക്കുന്ന എന്റെ ദേവേട്ടൻ മാത്രമാണ്… ദേവേട്ടനിൽ ഞാൻ എന്റെ കാർത്തിക്കെട്ടനെയും കൂടിയാ കാണുന്നത്…
ദിയ പറഞ്ഞത് കേട്ട് ഋഷി അവളെ ഒന്നൂടെ ചേർത്തു പിടിച്ചു… ധ്വനിയും നിമിഷയും കിരണും പുഞ്ചിരിയോടെ അവരെ നോക്കി.
അപ്പോഴാണ് അവർക്കടുത്തേക്ക് ആ ചെറുപ്പക്കാരൻ വന്നത്…
ആഹാ നീ ഇതെവിടെയായിരുന്നു… മോതിരം മാറ്റലിനു തൊട്ട് മുന്നേ വരെ ഞങ്ങടെ കൂടെ ഉണ്ടായിരുന്നതാണല്ലോ…? കിരണായിരുന്നു…
ഞാൻ അവിടെയിണ്ടായിരുന്നു. പറയുമ്പോൾ അവന്റെ നോട്ടം ദിയയിലായിരുന്നു…
നിങ്ങൾക്കിവനെ കണ്ട് പരിചയം കാണില്ലല്ലേ… ഇത് സഞ്ജയ്.എന്റെ കസിനാ. ബാംഗ്ലൂരിൽ ഒരു ഐറ്റി കമ്പനിയിൽ വർക്ക് ചെയ്യുവാ…
ധ്വനിക്കും ദിയക്കുമായി പരിചയപെടുത്തി കുടുത്തു.നിമിഷ സഞ്ജയ്‌നെ ഇതിനു മുൻപ് കണ്ട് പരിചയമുണ്ട്.
ഡാ… സഞ്ജു ഇത് ധ്വനിക… ഞാൻ പറയാറില്ലായിരുന്നോ ഒരു കുറുമ്പിയെ കുറിച്ച്.അതാണിത്.
സഞ്ജയ് ധ്വനിയെ നോക്കി പുഞ്ചിരിച്ചു. അവൾ തിരിച്ചും.
പിന്നെ ഇത് ദിയ… ഇവന്റെ പെങ്ങള്… കിരൺ പുഞ്ചിരിയാലേ പറഞ്ഞു.
സഞ്ജയ് ദിയയെ നോക്കി. അവൾടെ കണ്ണുകൾ അപ്പോഴാണ് അവനിൽ പതിഞ്ഞത്… സഞ്ജയ് അവൾക്കായ് ഒരു പുഞ്ചിരി സമ്മാനിച്ചു… അവൾ തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു…
_________________________________
സംസാരം കഴിഞ്ഞതും പിന്നങ്ങോട്ട് ഫോട്ടോ ഷൂട്ടായിരുന്നു… മിക്ക പോസുകളും ധ്വനിയുടെ വകയായിരുന്നു… പിന്നെ കിരണിനെ ഓരം നിർത്തി ധ്വനിയും നിമിഷയും ദിയയും കൂടി കുറെ ഫോട്ടോസ് എടുത്തു…
സഞ്ജയ് മാറി നിന്ന് ദിയയെ തന്നെ നോക്കി നിക്കുവായിരുന്നു… ഫോട്ടോയ്ക്ക് പോസ് കൊടുത്ത് നിക്കേ ഒരു വേള ദിയയുടെ നോട്ടം സഞ്ജയ്‌ലേക്ക് പെട്ടു… സഞ്ജയ് അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചതും ദിയ വേഗം നോട്ടം മാറ്റി… അത് കണ്ടതും അവന്റെ ചുണ്ടിൽ ചിരി സ്ഥാനം പിടിച്ചു…
പിന്നെ കിരണും നിമിഷയും ധ്വനിയും ഋഷിയും ദിയയും ഒപ്പം സഞ്ജയ് ചേർന്നുള്ള കുറച്ച് പിക്സ് എടുത്തു…
ഫുഡ് കഴിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരം ഋഷിയെ വീട്ടിലേക്ക് ക്ഷേണിക്കാൻ കിരൺ മറന്നില്ല…
സഞ്ജയ് കാറിലേക്ക് കയറുന്നതിനു മുന്നേ ഋഷിക്കരികിൽ നിന്നിരുന്ന ദിയയിലേക്ക് അവനൊന്നു നോക്കി… സഞ്ജു മനസ്സിൽ കൊതിച്ചത് പോലെ ആ നിമിഷം ദിയയും അവനെ നോക്കി. അവന് എന്തന്നില്ലാത്ത സന്തോഷം തോന്നി… അവൻ ദിയയെ നോക്കി കണ്ണ് ചിമ്മി കാട്ടി കാറിലേക്ക് കയറി… കാർ മുന്നോട്ടെടുക്കുന്നത് വരെ അവന്റെ നോട്ടം അവളിൽ മാത്രയിരുന്നു…
കാറ് മുന്നോട്ട് നീങ്ങിയത് ദിയയുടെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടു…
തുടരും

by