22/04/2026

ജീവാംശമായി : ഭാഗം 49

രചന – കൃഷ്ണ

വീട്ടിൽ എത്തിയതും ഞാൻ അഭിയെ മൈൻഡ് ചെയ്യാതെ കാറിൽ നിന്നു മിറങ്ങി നേരെ റൂമിലേക്ക് വിട്ടു. വേറൊന്നുമല്ല അവന്റെ ഒരുമാതിരി കളിയാക്കിയുള്ള നോട്ടവും ചിരിയുമൊക്കെ കണ്ടുനിക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് തന്നെ… പിന്നെ ഞാൻ പിടിച്ചു നിന്നത് തന്നെ അർപ്പണയുടെ കാര്യം പറഞ്ഞ് വിരട്ടിയപ്പോൾ ആണ്. അതിനിയും പറഞ്ഞു വിരട്ടിയാൽ ചിലപ്പോൾ ചെക്കന് ആ പേടി അങ്ങ് പോകും… അതൊക്കെ കൊണ്ട് തന്നെയാണ് ഞാൻ വേഗം തന്നെ എന്റെ റൂമിലേക്ക് വലിഞ്ഞത്.

റൂമിൽ എത്തിയതും ഞാൻ ഡോർ അടച്ച് ബഡിൽ വന്നിരുന്ന് തലയിൽ കൈ വെച്ച് റോട്ടിൽ വെച്ച് നടന്നോതൊക്കെ ഓർത്തു.
ശോ… ആകെ നാണം കേട്ടത് പോലെ ആയല്ലോ…
ഇനി അശ്വനിയുടെ മുഖത്തേങ്ങനെ നോക്കും. അല്ല അവളെന്നെ കുറിച്ചെന്തു കരുതി കാണും. അല്ല അവളല്ലേ ആദ്യം എന്നെ കേട്ടി പിടിച്ചത്. പിന്നെ ഞാൻ എന്തിനാ ഇങ്ങനെ കിടന്ന് ആസ്വസ്ഥനാകുന്നത്.
എന്നാലും അവൾക്കടുത്തേക്ക് ആ കാർ അടുക്കുന്നത് കണ്ടപ്പോൾ എന്തായിരിക്കും ഞാൻ അത്രയ്ക്കും ടെൻഷനടിച്ചത്… ആ ഒരു നിമിഷം ഞാൻ അനുഭവിച്ച മാനസികാവസ്ഥ അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ലായിരുന്നു. ആ സമയത്ത് എന്റെ കണ്ണിൽ അവൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവൾക്കെന്തെങ്കിലും പറ്റുമോ എന്ന പേടിയായിരുന്നു എനിക്ക്… പക്ഷേ ഞാൻ എന്തിനാണ് അവൾടെ കാര്യത്തിൽ അത്രയും ടെൻഷനടിച്ചത്… എന്റെ രാധുനോട്‌ തോന്നിയ പോലൊരടുപ്പം ഇവളോട് തോന്നുന്നത് പോലെ..

No…… no ആദി…. ഇല്ല ഒരിക്കലുമില്ല… നിനക്ക് അശ്വനിയോട് അത്തരത്തിൽ ഒരു അടുപ്പവുമില്ല. അവൾക്കടുത്തേക്ക് ആ കാറ്‌ വന്നപ്പോൾ അവൾക്കൊന്നും പറ്റരുതെന്ന ചിന്ത മാത്രമായിരുന്നു… അവൾടെ ശ്രെദ്ധകുറവിൽ ദേഷ്യത്തിൽ ഒന്ന് തല്ലുകയും ചെയ്തു.അല്ലാതെ അശ്വനിയോട് എനിക്ക് മറ്റൊന്നുമില്ല. അതാണ്.. അത് മാത്രമാണ് സത്യം… അങ്ങനെ ഓരോന്നും ഓർത്ത് ഞാൻ ബാത്ത്റൂമിലേക്ക് പോയി ഫ്രഷ് ആയി താഴേക്ക് ചെന്നു.

ഫുഡ്‌ കഴിച്ചോണ്ടിരിക്കുന്നതിനിടെ അഭി എനിക്കിട്ട് താങ്ങി കൊണ്ട് ഓരോന്നും പറയുന്നത് കേട്ടിട്ട് എനിക്ക് എരിഞ്ഞു കയറുന്നുണ്ടായിരുന്നു. അമ്മ ഉണ്ടായത് കൊണ്ട് ഞാൻ ഒരുവിധം കണ്ട്രോൾ ചെയ്ത് ഇരുന്നു. എങ്കിലും ചെക്കന്റെ ആക്കല് കൂടി വന്നപ്പോൾ അവന്റെ കാല് ചവിട്ടി നേരിച്ചു.. അവൻ ഇരുന്നിടത് നിന്ന് ഞെരിപിരി കൊള്ളുന്നത് കണ്ട് ഞാൻ അത് അത്ര കാര്യമാക്കിയില്ല. അല്ല പിന്ന എത്ര നേരമെന്നു വെച്ചാണ് ഞാൻ കേട്ടു നിക്കുന്നത്.

~~~~~~~~~~~~~~~~~~~~~~~~

അപ്പൂന്റെ കുത്തികുത്തിയുള്ള ചോത്യങ്ങൾ കേട്ടാൽ തോന്നും ഞാൻ അങ്ങേരെ ഇഷ്ടപെട്ടിട്ട് അങ്ങ് കേട്ടി പിടിച്ചതാണെന്ന്. ഇഷ്ട്ടം അതും അങ്ങേരോട്… ഞങ്ങൾ രണ്ടിന്റെയും മനസ്സിൽ ഒരു മണ്ണാങ്കട്ടയില്ലാഞ്ഞിട്ട് കൂടി പരട്ട കിളവൻ ചെറിയൊരു ശ്രെദ്ധ കുറവിന്റെ പേരിൽ മനുഷ്യന്റെ കവിളടിച്ചു പപ്പട പരുവമാക്കി… അപ്പോ ഈ ഇഷ്ട്ടം എന്ന സാധനം ഉണ്ടായിരുന്നേൽ ഇന്നെന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ… ഹോ…
എന്നാലും ഞാൻ എന്തിനാ അപ്പോ അങ്ങേരെ കേട്ടി പിടിച്ചത്. ശോ ആകെ നാണം കേട്ട അവസ്ഥ ആയല്ലോ… അങ്ങേരെന്തു വിചാരിച്ചു കാണും.. അല്ല അങ്ങേരും എന്നെ കേട്ടി പിടിച്ചില്ലേ…. അല്ല ഞാനല്ലേ അങ്ങേരെ ആദ്യം കേട്ടി പിടിച്ചത്.. എന്നാലും ഞാൻ കേട്ടി പിടിച്ചപ്പോൾ അങ്ങേരും എന്നെ കേട്ടി പിടിച്ചില്ലേ… ഓ…. അതോർക്കുമ്പോൾ തന്നെ മനുഷ്യൻ ഉരുകി പോകുന്ന പോലെ തോന്നുവാണ്… ഇനി ഞാൻ അങ്ങേരെ എങ്ങനെ ഫേസ് ചെയ്യും… ഓർത്തിട്ട് പ്രാന്തു പിടിക്കുന്നു. ശോ എന്നെ കുറിച്ച് എന്തു വിചാരിച്ചു കാണും… അയ്യോ ഞാൻ അത്രക്കാരി നെഹി ഹേ…
അപ്പൂന്റെ വീട്ടിൽ നിന്നും വന്ന് കഴിഞ്ഞ് റൂമിലിരുന്ന് അങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി ലാസ്റ്റ് എന്നിക്ക് അങ്ങേരോട് വല്ല കിച് കിച് ഉണ്ടോന്നു തോന്നിപ്പോയി.. അപ്പൂന്റെ പറച്ചില് കേട്ടപ്പോൾ എനിക്കും ഒരു ഡൗട്ട്… ഏയ്…. ഇല്ലില്ല… അങ്ങനെയൊന്നും ഇല്ല… എനിക്ക് അങ്ങേരോട് അങ്ങനെയൊന്നും ഇല്ല. ഏതും പോരാത്ത ആ അന്യനോട്… അതൊരിക്കലും നടക്കത്തില്ല…
നിച്ചു അങ്ങേർക്ക് നിന്നോടോ നിനക്ക് അങ്ങേരോടോ അങ്ങനെയൊരു കിച് കിച് ഇല്ല… ok…
എന്തായാലും ഒരു കാര്യം പറയാതെ വയ്യാ അടിയുടെ കാര്യത്തിൽ ചേട്ടനും അനിയനും ഹോ… എന്റമ്മോ… കവിളിലെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞൊപ്പിച്ചത് എനിക്ക് മാത്രമേ അറിയൂ… അന്യൻ…. അതും ചിന്തിച്ച് ഞാൻ കട്ടിലിലേക്ക് കിടന്ന് മേൽപ്പൊട്ടും നോക്കി മേല്ലേ കണ്ണുകളടച്ചു.

__________________________

ഓഫീസിലേക്ക് പോകാൻ റെഡിയായി ഞാൻ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് ഒന്നൂടെ ഡ്രസ്സൊക്കെ ശരിയാക്കി കണ്ണാടിക്ക് മുന്നിൽ നിന്നും തിരിയാൻ നിന്നപ്പോളാണ് കവിളിലെ പാടിലേക്ക് എന്റെ ശ്രെദ്ധ പെട്ടത്.

അന്യൻ…. ഹും… കവിളിലെ പാടിൽ നോക്കി അതും പറഞ്ഞ് താഴെക്കിറങ്ങി… കാപ്പി കുടിയും കഴിഞ്ഞ് ഞാൻ ഓഫീസിലേക്ക് തിരിച്ചു.

ഓഫീസിൽ എത്തിയതും ഞാൻ അതികം ആരെയും മൈൻഡ് കൊടുക്കാതെ ഒരുവിധം ക്യാബിനിലേക്ക് കയറി പറ്റി. രമ്യയെ കണ്ണിൽ പെടല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന… ഏതായാലും ഭാഗ്യത്തിന് അവളെ കണ്ടില്ല… അല്ല എത്രനേരം അവളെ കാണാതെ നടക്കും… ഏതായാലും ഇന്ന് കാണാതിരുന്നാൽ മതിയായിരുന്നു. അവളെ പിന്നെയും നോക്കാം പക്ഷേ കുറച്ചു കഴിയുമ്പോൾ ഇങ്ങോട്ടേക്ക് വരുന്ന അന്യനെ ഞാൻ എങ്ങനെ സഹിക്കും… ക്യാബിനു പുറത്തേക്കിറങ്ങിയാൽ മാത്രമേ രമ്യയുടെ കാര്യം ആലോചിക്കണ്ടതുള്ളു. എന്നാൽ ഇങ്ങേരെയോ… അതോർക്കുമ്പോളാ… അതും ചിന്തിച്ച് ഞാൻ നീട്ടിയെന്നു ശ്വാസം വലിച്ച് വിട്ട് വർക്ക്‌ തുടങ്ങാൻ നിന്നപ്പോളാണ് കംപ്ലീറ്റ് ചെയ്ത് രണ്ട് ഫയൽസ് അങ്ങേരെ അൽപ്പിക്കാഞ്ഞ കാര്യം ഓർമ്മവന്നത്. ചെയ്ത് വെച്ചെങ്കിലും ഏൽപ്പിക്കാൻ പറ്റിയില്ല.അങ്ങേരാണേൽ വന്നട്ടില്ല… വന്നു കഴിഞ്ഞിട്ട് കൊടുക്കാന്നു വെച്ചാൽ ഇന്നലെ ഏതോ ഒരു ഹലാക്കിൽ ഞാൻ ചെയ്ത കാര്യം ഓർത്ത് അങ്ങേരെ ഫേസ് ചെയ്യാൻ കൂടി ത്രാണി ഇല്ല…അപ്പോ അതിനേക്കാൾ ഭേതം അങ്ങേരെ വന്നതിനു മുന്നേ ഈ ഫയൽസ് അങ്ങേരുടെ ടേബിളിൽ കൊണ്ടുപോയി വെക്കാം… ഇനീപ്പോൾ ഞാൻ ഫയൽ വെക്കുന്ന ടൈമിൽ തന്നെ അങ്ങേര് കയറി വരുവോ… ഏയ്‌… അതിന് മുന്നേ കൊണ്ടു പോയി വെക്കാം. അതും ചിന്തിച്ച് ഞാൻ ഡോറിനടുത്തേക്കൊന്നു നോക്കി വേഗം തന്നെ ഫയൽസും എടുത്ത് എണീറ്റ് നേരെ അങ്ങേരുടെ ടേബിളിനടുത്തേക്ക് വന്ന് ഫയൽസ് വെച്ച് അതെ സ്പീഡിൽ തിരിച്ചു നടക്കാൻ തിരിഞ്ഞതും ഞാൻ ആരെയോ ചെന്നിടിച്ചു നിന്നു. ആളാരാണെന്ന് മനസിലായതും ഞാൻ പെട്ടന്ന് തന്നെ അകന്ന് നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിക്കുന്ന ആദി സാറിനെ കണ്ടപ്പോൾ ഞാൻ ഉമിനീറിറക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു.

~~~~~~~~~~~~~~~~~~~~

കാറിൽ നിന്നും ഇറങ്ങി ഫോണിൽ നോക്കി കൊണ്ട് ഞാൻ ക്യാബിനിലേക്ക് നടന്നു. നോട്ടം ഫോണിൽ ആയിരുന്നതിനാൽ ഞാൻ മുന്നിൽ ഉണ്ടായിരുന്ന അശ്വനിയെ ശ്രെദ്ധിച്ചിരുന്നില്ലായിരുന്നു. ഓഫീസിലേക്ക് വന്നാൽ അശ്വനിയെ അതികം മൈൻഡ് ചെയ്യണ്ടാന്നൊക്കെ മനസ്സിൽ ഉറപ്പിച്ചു വന്ന ഞാൻ കൃത്യം അവളുടെ മുന്നിൽ തന്നെ… എന്നെ കണ്ടതും അവൾടെ നോട്ടവും നിപ്പും കണ്ട് അവളെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി. പ്രേത്യേകിച്ച് അവൾടെ ആ കാപ്പിപ്പൊടി കണ്ണുകളിലേക്ക്… ഞാൻ സ്വയം മറന്ന് അവൾടെ കാപ്പിപ്പൊടി കണ്ണിലേക്കു നോക്കി നിന്നു.

••••••••°°°°°°••••••••°°°°°°••••••••°°°°°°
ഞാൻ എന്താണോ നടക്കല്ലും എന്ന് മനസ്സിൽ ചിന്തിച്ചത് അത് തന്നെ നടന്നു. അങ്ങേരെ കണ്ടപ്പോൾ എന്റെ മനസിലേക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ്മ വന്നു…
ഞാൻ അങ്ങേരെ നോക്കി വേണോ വേണ്ടയോ എന്ന കണക്കെ ഒരു ചിരി പാസാക്കി. അങ്ങേരാണേൽ എന്നെ തന്നെ കണ്ണ് ചിമ്മാതെ നോക്കി നിക്കുവാണ്… അങ്ങേരുടെ നോട്ടമാണേൽ എനിക്ക് താങ്ങാൻ കൂടി പറ്റുന്നില്ല. അമ്മാതിരി നോട്ടമാണ് അന്യന്റേത്…
അന്യന്റെ നോട്ടം ഇനിയൊരു നിമിഷം കൂടി താങ്ങാൻ പറ്റില്ലാന്നുണ്ടായത് കൊണ്ട് തന്നെ ഞാൻ മുഖം വെട്ടിച്ചു.

അവളെ കണ്ടപ്പാൾ സ്ഥല കാല ബോധം മറന്ന് അവൾടെ ആ കണ്ണുകളിലേക്ക് നോട്ടം കൊടുത്ത് നിന്നപ്പോളാണ് അവൾ എന്നിൽ നിന്നും നോട്ടം തെറ്റിച്ചത്.. സത്യം പറഞ്ഞാൽ അവൾ നോട്ടം തെറ്റിച്ചില്ലായിരുന്നേൽ ഞാൻ അങ്ങനെ തന്നെ നോക്കി നിന്നുപോയേനെ… വീണ്ടും അവൾടെ മുന്നിൽ ചമ്മിയല്ലേ എന്നും ചിന്തിച്ച് ഞാൻ കോട്ടൊന്ന് കറക്ട് ചെയ്ത് അവളെ നോക്കി.

സോറി…

മുഖം വെട്ടിച്ച് ഞാൻ ഇനി അങ്ങേരെ നോക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് മുഖം താഴ്ത്തി നിന്നപ്പോൾ ആയിരുന്നു ആൾടെ ആ പറച്ചില്. അത് കേട്ടതും ഞാൻ മുഖമുയർത്തി അങ്ങേരെ നോക്കി.

സാർ ഞാനും ശ്രെദ്ധിച്ചിരുന്നില്ലല്ലോ അതുകൊണ്ട് സാറ് സോറി പറയ…

അവൾ എന്നോട് പറയുന്നതിനിടക്കാണ് ഞാൻ അവൾടെ കവിളിൽ ഞാൻ ഇന്നലെ അടിച്ചതിന്റെ പാട് കണ്ടത്. അത് കൊണ്ടതും എനിക്ക് വല്ലാത്തൊരു വിഷമം തോന്നി…ഞാൻ ആ പാടിലേക്കൊന്നു നോക്കി.അവൾ പറഞ്ഞ് മുഴുവിക്കും മുന്നേ ഞാൻ പറഞ്ഞു.

തന്നോട് സോറി പറഞ്ഞത് ഇന്നലെ ഞാൻ തന്നെ തല്ലിയതിനാണ്‌… i am really sorry… തന്റെ കവിളിലെ പാടുകൾ കാണുമ്പോളെ അറിയാം ഞാൻ ഇന്നലെ എത്ര പവറില്ല അടിച്ചതെന്ന്… ഒരു സോറി പറഞ്ഞു കഴിഞ്ഞാൽ തിരുന്നതല്ല… എന്നാലും i am really really sorry അശ്വനി…

അങ്ങേരെ കവിളിലെ പാട് കണ്ട് അത്രയും പറഞ്ഞപ്പോൾ ഞാൻ അത് സാരമില്ല എന്ന കണക്കെ നിന്നു.

അല്ല താൻ എന്താ ഇവിടെ നിക്കുന്നത്??

അ.. അത് ഞാൻ ഫയൽ കൊണ്ടു വന്ന് വെക്കുവാൻ വേണ്ടി… വെച്ചിട്ട് തിരിഞ്ഞപ്പോളാണ് സാർ…

മമ്… ok.

എന്ന ഞാൻ… അതും പറഞ്ഞ് ഞാൻ എന്റെ സീറ്റിലേക്ക് പോകാനൊരുങ്ങിയതും ആദി സാർ എന്നെ കൈയ്യിൽ പിടിച്ച് അവിടെ നിർത്തിച്ചു. ഞാൻ എന്റെ കൈയ്യിൽ പിടിച്ച അങ്ങേരുടെ കൈയ്യിലേക്കും ആ നോട്ടം നേരെ അങ്ങേരുടെ മുഖത്തേക്കും വന്ന് നിന്നു. ഞാൻ എന്താ ഇത് എന്ന് ചോദിക്കാൻ ആഞ്ഞതും അങ്ങേരെന്റെ അടി കിട്ടിയ കവിളിൽ മേല്ലേ വിരലോടിച്ച് എന്റെ കണ്ണിലേക്കു നോക്കി…
തീർന്നില്ലേ എന്റെ കാറ്റ് പോകാൻ വേറെ വഴി വേണോ.. അപ്പൂന്റെ ഡയലോഗാണ് എനിക്ക് ആ നിമിഷം ഓർമ്മ വന്നത്.
അങ്ങേരുടെ ആ പ്രവർത്തിയിൽ ഞാൻ ശരിക്കും പകച്ചു പണ്ടാരടങ്ങി നിന്നു പോയി…

വേദനിപ്പിച്ചതിനു സോറി… എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞിട്ട് പോയി വർക്ക് തുടർന്നോ എന്നും പറഞ്ഞ് അങ്ങേര് എന്നിൽ നിന്നും പിടി വിട്ട് അങ്ങേരുടെ സീറ്റിലേക്ക് പോയിരുന്നു.
ഞാനോ ഇപ്പോ എന്താ സംഭവിച്ചേ എന്നും ചിന്തിച്ച് പ്രേതിമ കണക്കെ എന്റെ സീറ്റിൽ വന്നിരുന്ന് ഇങ്ങേര് ഇടക്ക് റേമോ ആകുന്നുണ്ടോ എന്നൊരു ചെറിയ സംശയത്തിൽ ഞാൻ അങ്ങേരെയൊന്ന് പാളി നോക്കിയപ്പോൾ ഇവിടെ ഇപ്പോ ഒന്നും സംഭവിച്ചിട്ടില്ല എന്ന കണക്കെ ലാപ്പിൽ നോക്കി കൊണ്ടിരിക്കുന്നു.

ഏയ്… എനിക്ക് ചിലപ്പോൾ തോന്നിയതായിരിക്കും. വെറുതെ അങ്ങേരെ തെറ്റു ധരിക്കണ്ട… അങ്ങേര് ശരിക്കും അന്യൻ തന്നെയാ… അങ്ങേരിൽ ഈ റേമോ അമ്പി ക്യാരക്റ്റർസ് കണ്ടത് തന്നെ.. അതും ഓർത്ത് ഞാൻ വർക്ക്‌ തുടർന്നു.
പിന്നെ അങ്ങോട്ട് ഞാൻ സാറിനെയോ സാർ എന്നെയോ ശ്രെദ്ധ കൊടുക്കാതെ ഞങ്ങൾ വർക്ക്‌ തുടർന്നു. വർക്ക്‌ ഠിം കഴിഞ്ഞ് ക്യാബിനിലേക്ക് എങ്ങനെയാണോ കയറിയത് അത് പോലെ തന്നെ ഞാൻ പുറത്തേക്കിറങ്ങി വേഗം വണ്ടിയെടുത്തു.

സ്കൂട്ടി ഓടിക്കുമ്പോളും എന്റെ ചിന്തകൾ മുഴുവനും ഇന്ന് ഓഫീസിൽ വെച്ച് നടന്നതൊക്കെ ആയിരുന്നു. അപ്പോൾ തന്നെ എന്റെ മനസിലേക്ക് ആദി സാറിന്റെ മുഖം തെളിഞ്ഞു വന്നതും എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഞാൻ അതും ചിന്തിച്ച് സ്കൂട്ടി ഓടിച്ച് പോകുന്നതിനിടയ്ക്ക് പെട്ടന്നൊരു കാറ്‌ എന്റെ സ്കൂട്ടിയിൽ വന്നിടിച്ചതും ഇടിച്ച ശക്തിയിൽ ഞാൻ വണ്ടിയിൽ നിന്നും തെറിച്ചു വീണു…

അശ്വനിയെ ഇടിച്ചു തെറിപ്പിച്ച ആ കാറ്‌ നിർത്താതെ പോയി. നിമിഷങ്ങൾക്കകം ആളുകൾ അവൾക്ക് ചുറ്റും കൂടി… അപ്പോഴേക്കും അശ്വനിയുടെ ബോതം പൂർണ്ണമായും നഷ്ട്ടപെട്ടിരുന്നു…

തുടരും…