18/04/2026

താലിബന്ധനം : ഭാഗം 19

രചന – സെലുനിസു

ഒപ്പം അവളുടെ ചുണ്ടുകൾ ഒരാവേശത്തോടെ മൊഴിഞ്ഞു… കലാമണ്ഡലം……

അതിലേക്ക് നോക്കി മിഴികൾ നിറക്കവേ ഹരി വന്നു അവളുടെ തോളിൽ കൈ വെച്ചതും….. നിറ മിഴിയാലേ അവൾ ഹരിയെ തിരിഞ്ഞു നോക്കി…..

ഹരിയേട്ടാ…. ഞാൻ…. എനിക്ക്….. ഇത് സ്വപ്നം ആണെന്ന് തോന്നി പോവാ….എന്ന് വാക്കുകൾ ഇടറി കൊണ്ട് അവനോട് പറഞ്ഞവൾ ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

അയ്യേ… ഇങ്ങനെ കരയാതെടി…. ആ കണ്മഷിയൊക്കെ പരക്കും….. എന്റെ പെണ്ണ് നല്ല സുന്ദരിയായിട്ട് വേണം അങ്ങോട്ട് കയറി ചെല്ലാൻ…..എന്നും പറഞ്ഞവൻ അവളെ നെഞ്ചിൽ നിന്ന് അകത്തി അവന്റെ പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് കൊണ്ട് അവളുടെ കരിമഷിയോടൊപ്പം പരന്നൊഴുകിയ കണ്ണുനീർ തുടച്ചു മാറ്റി….

ഇനി വാ… അധികം വൈകിയാ….നമ്മൾ ഉദ്ദേശിച്ച ആളെ കാണാൻ പറ്റില്ല… എന്നും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഗെയ്റ്റിനകത്തേക്ക് കടന്നു….. ചുറ്റും അതിമനോഹരമാകത്തക്ക വിധത്തിൽ ഭംഗിയായി ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്….ഒത്ത നടുവിൽ വലിയൊരു ആമ്പൽ കുളവും… ശരിക്കും കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ആ അന്തരീക്ഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു…..

ഉമ്മറത്തു തൂക്കിയിട്ടിരിക്കുന്ന ബെല്ലിൽ അവനൊന്ന് തൊട്ടതും അത് ഉച്ചത്തിൽ മണിയടിച്ചു…..

ആരാ… എന്നും ചോദിച്ചു കൊണ്ട് മുപ്പത്തഞ്ചോളം പ്രായം തോന്നിക്കുന്നൊരു സ്ത്രീ പുറത്തേക്ക് വന്നു അവരെ മുഖം ചുളിച്ചു നോക്കി…. പെട്ടന്ന് ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചവർ വേഗത്തിൽ വീടിന്റെ ഉമ്മറത്തേയ്ക്ക് എത്തി….

ഹരി…. കയറിവാടാ…..എന്നവർ പറയവേ…ലച്ചു നെറ്റി ചുളിച്ചു ഹരിയെ ഒന്ന് നോക്കിയതും അവൻ അവൾക്കൊന്ന് കണ്ണ് ചിമ്മി കാണിച്ചു അവളെ കയ്യിൽ പിടിച്ചു ഉമ്മറത്തേക്ക് കയറി…..

ഹരി….നീ ലൊക്കേഷൻ വിടാൻ പറഞ്ഞപ്പോ ഞാൻ കരുതി ചുമ്മാ ചോദിച്ചതാണെന്ന്….. വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല…..അനിയും ഒന്നും പറഞ്ഞില്ല….

അവന് അറിയില്ല ആന്റി ഞാൻ ഇങ്ങോട്ട് വരുമെന്നുള്ളത്….

ഏഹ്… അതെന്താടാ… അങ്ങനെ…

ഞാൻ ദേ ഇവളെ ആന്റിയുടെ ശിഷ്യയാക്കാൻ കൊണ്ട് വന്നതാ…. എന്നും പറഞ്ഞവൻ തനിക്ക് പിന്നിൽ നിൽക്കുന്ന ലച്ചുവിന്റെ കൈ പിടിച്ചു മുന്നിലേക്ക് നിർത്തിച്ചു…..

ആഹാ…. ഇതാരാടാ…

ഇതെന്റെ വല്ല്യമ്മാവന്റെ മോളാ…. ലക്ഷ്മി പ്രിയ….എന്റെ ലച്ചു…..എന്നും പറഞ്ഞവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തിയതും ലച്ചു അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു…..

തിരിച്ചു അവൾക്കും അതേ പുഞ്ചിരി നൽകിയവർ ഹരിയെ ഒരു കള്ളച്ചിരിയാലേ നോക്കി….

നിന്റെ ലച്ചുവോ…. അതെങ്ങെനെയാടാ..മുറപ്പെണ്ണാണെന്നുള്ള അവകാശം ആണോ….

ആ അവകാശവും ഉണ്ട്….. പക്ഷേ ഇത് അതല്ല….

പിന്നെ……

ഇവളിപ്പോ എന്റെ എല്ലാമാണ് ആന്റി…. ഈ ഹരികൃഷ്ണന്റെ പാതിയാവാൻ പോവുന്നവൾ എന്നും പറഞ്ഞവൻ അവളെ നോക്കിയതും അവളും അവനെ വിടാതെ നോക്കി കൊണ്ടിരുന്നു…

ആഹാ…ഇതൊക്കെ എപ്പൊ സംഭവിച്ചെടാ…മൂന്നു മാസം മുൻപ് നിന്നെ കണ്ടപ്പൊ ഇങ്ങനെ ഒരു പാതിയെ കുറിച്ച് പറഞ്ഞു കേട്ടില്ലല്ലോ….

അത്… അന്നൊന്നും ഇവൾ ഇത്രക്ക് ആഴത്തിൽ എന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ആന്റി….

മ്മ്…എന്നിട്ട് അവന്മാർക്ക് അറിയാവോ ഇത്….

ഏയ്‌…. പറഞ്ഞിട്ടില്ല…. ഇവിടെ വന്നു ആദ്യം ഇവളോട് സംസാരിക്കട്ടേന്ന് വെച്ചു…..ചെന്നിട്ട് വേണം അവരെ അറിയിക്കാൻ…..

വീട്ടിലൊക്കെ അറിയാവോടാ…

ഏയ്‌ ഇല്ല ആന്റി…പെട്ടന്ന് ഒന്നും അവരോട് ഇതിനെപറ്റി പറഞ്ഞിട്ട് കാര്യമില്ല…. അവിടുത്തെ അവസ്ഥ അതാണ്.. എല്ലാം വിശദമായിട്ട് ഞാൻ ആന്റിയോട് പിന്നെ പറയാം…..

ശരിയെടാ….മോൾ ഇങ് അടുത്ത് വന്നേ… എന്നും പറഞ്ഞവർ ലച്ചുവിനെ കൈ നീട്ടി വിളിച്ചതും അവൾ ഹരിയെ ഒന്ന് നോക്കി അവരുടെ അടുത്തേക്ക് ചെന്നു….

അവരവളെ ചേർത്ത് പിടിച്ചതും അവൾക്കെന്തോ പെട്ടന്ന് സങ്കടം തോന്നി…തന്റെ അമ്മ ഒന്നിങ്ങനെ ചേർത്ത് പിടിച്ചിട്ട് എത്ര നാളുകളായി… എന്ന് മനസ്സിൽ ചിന്തിച്ച് ..അവളാ മുഖംത്തേക്ക് ഒന്ന് ദയനീയമായി നോക്കിയതും അവരവൾക്ക് ഒന്ന് ചിരിച്ചു കൊടുത്തു…

ലച്ചു എന്തിനാ പഠിക്കുന്നേ….

പ്ലസ്ടു കഴിഞ്ഞു….

ആാഹാ…. മോൾക്ക് ഡാൻസ് ഇഷ്ട്ടവാണോ…

മ്മ്…. ഒരുപ്പാട്….

കളിക്കാൻ അറിയാവോ…

ചെറുതായിട്ടൊക്കെ….

ഏയ്‌… ചെറുതായിട്ടൊന്നും അല്ല ആന്റി…. നന്നായിട്ട് കളിക്കും….

നീ മിണ്ടാതിരിയെടാ… ഞാൻ ചോദിക്കട്ടെ അവളോട്…..

ഓ…ഇപ്പൊ നമ്മൾ പുറത്ത്…. എന്നും പറഞ്ഞു ഹരി മുറ്റത്തോട്ട് നോക്കി നിന്നതും അവരൊന്ന് ചിരിച്ചു കൊണ്ട് അവൾക്ക് നേരെ നോക്കി…

ലച്ചുവിന് ഞാൻ ആരാണെന്ന് മനസ്സിലായോ…..

ഇല്ല… ഹരിയേട്ടൻ ഒന്നും പറഞ്ഞില്ലായിരുന്നു….

അതെന്താടാ…. പറയാഞ്ഞേ….

അവൾ ഒരുപ്പാട് കാലമായിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹവാ ആന്റി ഇത്… അപ്പൊ ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ചു….

അഹ്‌ണോ… എന്നാ ഞാൻ ആരാണെന്ന് കൂടി നീ ഇവൾക്ക് പറഞ്ഞു കൊടുക്ക്…. അപ്പോഴേക്കും ഞാൻ നിങ്ങക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നും പറഞ്ഞു ലച്ചുവിന്റെ തലയിലൂടെ ഒന്ന് തലോടിയവർ അകത്തേക്ക് കയറി പോയതും ലച്ചു തിരിഞ്ഞു ഹരിയെ നോക്കി…..

വാ… ഇവിടിരിക്കാം എന്നും പറഞ്ഞവൻ അവിടുള്ള സോഫയിൽ ചെന്നിരുന്നതും അവളും അവനരികിലായ് ചെന്നിരുന്നു….

ഹരിയേട്ടാ….എങ്ങനെ അറിയാം അവരെ…..

നിന്നോട് ഞാൻ പറഞ്ഞില്ലായിരുന്നോ… നിഷ അല്ലാണ്ട് എനിക്ക് വേറെ രണ്ട് ഫ്രണ്ട്‌സ് കൂടെ ഉണ്ടെന്ന്…. അനിലും കിരണും….ഓർമയുണ്ടോ….

ആ… ഉണ്ട്…

ആ… അനിയുടെ അച്ഛന്റെ പെങ്ങളാണ് ഇത്……അവന്റെ അപ്പച്ചി….ദേവിക…

അപ്പൊ ഹരിയേട്ടനുമായി ഫോണിലൂടെ ഉള്ള പരിചയമാണോ….

ഏയ്‌… അല്ല….. ഇവരുടെ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു..ബാംഗ്ലൂർ വെച്ച്… അന്ന് ഞങ്ങളും പ്രോഗ്രാം കാണാൻ പോയിരുന്നു… അന്ന് പരിജയപ്പെട്ടതാ ….. രണ്ട് ദിവസം ആന്റി ഞങ്ങടെ കൂടെ അവിടെ ഉണ്ടായിരുന്നു….ആ ദിവസം കൊണ്ട് ആന്റിക്ക് ഞങ്ങൾ പ്രിയപ്പെട്ടതായി….ഇപ്പൊ സ്വന്തം മക്കളെ പോലെയാ….ഞങ്ങളെ കാണുന്നേ….

അല്ലേലും ആൾക്കാരെ മയക്കാൻ മിടുക്കനാണല്ലോ…

ഏഹ്… എന്താ….

ഏയ്‌ ഞാനൊന്നും പറഞ്ഞില്ല….

മ്മ്…കേട്ടു…. ഞാൻ മയക്കുന്നുണ്ടേൽ അതെന്റെ ഉള്ളിലെ സ്നേഹം കൊണ്ടാടി….

അതിന് അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ….

അല്ല…. നിന്റെ പറച്ചിൽ കേട്ടാ തോന്നും ഞാൻ വല്ല മയക്ക് മരുന്നും കൊടുത്ത് മയക്കിയതാന്ന്….

ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല….

പക്ഷേ നിന്റെ പറച്ചിലിൽ അങ്ങനൊരു ധ്വനി ഉണ്ട്…

കണക്കായി പോയി….

കണക്കല്ല… നിന്റെ എന്നവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ദേവിക രണ്ട് ഗ്ലാസ് ജ്യൂസ് കൊണ്ട് അവരുടെ അടുത്തേക്ക് വന്നു…..

കുടിക്ക് മക്കളെ നല്ല നാടൻ മാമ്പഴം കൊണ്ട് ഉണ്ടാക്കിയതാ എന്നവർ പറഞ്ഞതും ലച്ചുവും ഹരിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ജ്യൂസ് എടുത്ത് കുടിച്ചു…..

കളി തുടങ്ങാറായോ ആന്റി…

ആ…. ഏകദേശം കുട്ടികളൊക്കെ എത്തിയിട്ടുണ്ട്…. നിങ്ങൾ ഇത് കുടിച്ച് കഴിഞ്ഞാൽ നമുക്ക് അങ്ങോട്ട് പോവാം എന്നവർ പറഞ്ഞതും ലച്ചു ഒറ്റവലിക്ക് അത് കുടിച്ചു തീർത്തു….

ഏഹ്… ഇത്ര വേഗം കഴിഞ്ഞോ…. ഇതെന്റെ ജ്യൂസിന്റെ രസം കൊണ്ടാണോ… അതോ കളിക്കാൻ ഉള്ള ധൃതി കൊണ്ടാണോ…..

രണ്ടും…. എന്നും പറഞ്ഞവൾ അവർക്കൊന്നു കണ്ണ് ചിമ്മി കാണിച്ചു അവിടുന്ന് എഴുന്നേറ്റതും ഹരിയും പെട്ടന്ന് തന്നെ അത് കുടിച്ച് തീർത്തു….

ആന്റി ഒറ്റക്കേ ഒള്ളോ….ഇവിടെ…

ഹ്മ്മ്….. ഒറ്റക്കായി പോയി…കുട്ടി….അല്ല.. ഒറ്റക്കാക്കി എന്ന് പറയാം…..ഒരു കണക്കിന് അത് തന്നെയാ നല്ലത്……..

അതെന്താ ആന്റി അങ്ങനെ….

ലച്ചൂ…ആവശ്യമില്ലാത്ത കാര്യങ്ങൾ വേണ്ടാ ..എന്നും പറഞ്ഞു ഹരി ലച്ചുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കിയതും അവൾ പെട്ടന്ന് ദേവികയുടെ പുറകിലേക്ക് നിന്നു…..

നീ എന്തിനാടാ അവളോട് ദേഷ്യപ്പെടുന്നത്…. അതിന് മാത്രം അവളൊന്നും പറഞ്ഞില്ലല്ലോ….ആരായാലും ചോദിക്കുന്നൊരു ചോദ്യം…. നിന്റെ ഈ മുൻ ദേഷ്യം മാറ്റാൻ സമയം ആയിട്ടുണ്ട്…. മോൾ പേടിക്കണ്ട….ഇങ് വാ എന്നും പറഞ്ഞവർ അവളെ അരികിലേക്ക് നിർത്തി….

ഹരി….. ദേ ഇവളേം കൊണ്ട് അങ്ങോട്ട് നടക്ക് ദ അതാണ് ഡാൻസ് റൂം…. ഞാൻ എന്റെ ഫോൺ എടുത്തിട്ട് വരാം എന്നും പറഞ്ഞവർ അകത്തേക്ക് കയറിപോയതും അവൾ ഹരിയെ ഒന്ന് നോക്കി….അവന്റെ മുഖത്തെ ചിരി കണ്ടതും അവൾക്ക് ആശ്വാസം ആയിരുന്നു…..

വാ….. എന്നും പറഞ്ഞവൻ അവൾക്ക് നേരെ കൈ നീട്ടിയതും അവന്റെ വലതു കയ്യിൽ അവളവളുടെ ഇടതു കൈ ചേർത്ത് വെച്ചതും അതിലൊന്ന് മുറുക്കി പിടിച്ചവൻ അവളെയും കൊണ്ട് ഡാൻസ് ക്ലാസ്സിലേക്ക് കയറി…..

അവരെ കണ്ട ഉടൻ അവിടെ ഉണ്ടായിരുന്ന കുട്ടികൾ എഴുന്നേറ്റു നിന്നതും അവൻ അവളോട് അവർക്കരികിലേക്ക് ചെല്ലാൻ പറഞ്ഞു……
ആദ്യമൊന്ന് മടിച്ചു നിന്നെങ്കിലും അതിൽ നിന്ന് ഒരു കുട്ടി വന്നു അവളുടെ കൈ പിടിച്ചു മറ്റു കുട്ടികളുടെ അടുത്തേക്ക് കൊണ്ട് പോയി…കുറച്ചു സമയം കൊണ്ട് തന്നെ അവൾ എല്ലാവരോടും കൂട്ടായി…

പെട്ടന്ന് ദേവിക അങ്ങോട്ട് വന്നതും എല്ലാവരും അവരുടെ സ്ഥാനത്തു പോയി നിന്നു…..

ലച്ചുവിനെ പരിജയപ്പെട്ടില്ലേ എല്ലാവരും…… അപ്പൊ ഇനി മുതൽ ഇവളും നമ്മുടെ കൂടെ ഉണ്ടാവും…..

ലച്ചൂ…. ചെല്ല്…. ആന്റിയുടെ അടുത്തേക്ക് ചെന്ന് അനുഗ്രഹം വാങ്ങിക്ക് എന്നും പറഞ്ഞവൻ വെറ്റിലയും അടക്കയും അവളുടെ കയ്യിൽ കൊടുത്തതും അവളൊന്ന് ചിരിച്ചു കൊണ്ട് ആന്റിക്ക് നേരെ നടന്നു….. ദക്ഷിണ കൊടുത്തവൾ ദേവികയുടെ കാലിൽ തൊട്ടതും അവരവളെ എഴുന്നേൽപ്പിച്ചു തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു….

നന്നായി വരും…. ഇനി ഇവരുടെ കൂടെ നിന്നോളൂ…. നമുക്ക് തുടങ്ങാം എന്നും പറഞ്ഞവർ അവൾക്ക് നിൽക്കാനുള്ള സ്ഥലം കാണിച്ചു കൊടുത്തതും അവൾ തലയും താഴ്ത്തി അവരുടെ അടുത്ത് തന്നെ നിന്നു….

തന്റെ കാലിലേക്ക് രണ്ട് തുള്ളി കണ്ണ് നീർ വീണതും ദേവിക ഒരു ഞെട്ടലോടെ ലച്ചുവിന്റെ മുഖം പിടിച്ചുയർത്തി….

എന്താ…. കുട്ടി എന്ത് പറ്റി എന്തിനാ കരയണേ എന്നവർ ചോദിച്ചതും ആന്റിയുടെ ചോദ്യം കേട്ട് വാതിൽക്കൽ നിന്നിരുന്ന ഹരി അവരുടെ അടുത്തേക്ക് വന്നു…

ലച്ചു എന്താടി…

ഹരിയേട്ടാ….. ഞാനൊരു കാര്യം പറഞ്ഞാ ദേഷ്യം തോന്നുവോ…

ഇല്ല…നീ പറ….

ജീവിതത്തിൽ ഞാൻ ഒരുപ്പാട് ആഗ്രഹിച്ചിരുന്നതാ ഹരിയേട്ടാ ഇങ്ങനൊരു നിമിഷം…ഇത് എന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമാ… അതെനിക്ക് എന്റെ അച്ഛന്റേം അമ്മേടേം അനുഗ്രഹത്തോടെ തുടങ്ങണം ….

ഓ…. അതിനാണോ…. കുട്ടി കരഞ്ഞത്… ഞാൻ പേടിച്ചു പോയി…..

ആ…. ഇവൾക്ക് കരയാൻ അങ്ങനെ പ്രേത്യേകിച്ചു കാരണങ്ങൾ ഒന്നും വേണ്ട ആന്റി……

ഒന്ന് പോടാ…… അവൾ നല്ലൊരു കാര്യമല്ലേ പറഞ്ഞേ….അവൾ പറഞ്ഞത് പോലെ ഇതൊരു പുതിയ തുടക്കം അല്ലേ…. അപ്പൊ അവളുടെ അച്ഛന്റേം അമ്മേടേം അനുഗ്രഹം ആഗ്രഹിക്കുന്നതിൽ എന്താ തെറ്റ്….

തെറ്റൊന്നുല്ല…. പക്ഷേ അനുഗ്രഹം ചോദിച്ചു പോയാ ചിലപ്പോ അവിടുന്ന് ആട്ടായിരിക്കും കിട്ടുവാ…. എന്നവൻ മെല്ലെ പറഞ്ഞതും ലച്ചു അവനെ ഒന്ന് തുറിച്ചു നോക്കി….

എന്താടാ പിറുപിറുക്കുന്നത്…..

ഏയ്‌…. ഒന്നൂല്ല…. അനുഗ്രഹം വാങ്ങിക്കാന്ന് പറയുവായിരുന്നു..

മ്മ്….മോൾ വിഷമിക്കണ്ടാട്ടോ….. എല്ലാവരുടെയും അനുഗ്രഹത്തോടെ നമുക്ക് നാളെ തുടങ്ങാം….. എന്നവർ ലച്ചുവിനോട് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് തലയാട്ടി….

ഹരി…. നീ മോളേം കൊണ്ട് നാളെ ഒരു ഒൻപതു മണിയാവുമ്പോഴേക്ക് വാ….പിന്നെ നാളെ വരുമ്പോ ഇങ്ങനെയുള്ള ഡ്രസ്സ്‌ വേണ്ടാട്ടോ…ചുരിദാർ ഇട്ടാൽ മതി.. എന്നവര് പറഞ്ഞതും അവൾ ചുണ്ട് ചുള്ക്കി ഹരിയെ നോക്കവേ അവന് ചിരി വരുന്നുണ്ടായിരുന്നു…

ശരിയാന്റി…. എന്നാ ക്ലാസ്സ്‌ തുടങ്ങിക്കോ….വൈകിക്കണ്ടാ….ഞങ്ങൾ പോയിട്ട് വരാം….എന്നും പറഞ്ഞവർ ദേവികയോട് യാത്ര പറഞ്ഞിറങ്ങി……

ബൈക്കിൽ അവനോട് ചേർന്നിരുന്ന് എന്തോ ആലോചിച്ചിരിക്കുന്ന അവളെ നോക്കി കൊണ്ടവൻ ഒരു ടെക്സ്റ്റെയിൽസ് ഷോപ്പിന് മുന്നിൽ വണ്ടി നിർത്തിയതും അവളൊന്ന് ഞെട്ടി ചുറ്റും നോക്കി….

എന്താ ഹരിയേട്ടാ… ഇവിടെ….

ഇറങ് എന്നും പറഞ്ഞവൻ വണ്ടി ഓഫ്‌ ചെയ്ത് ടെക്സ്റ്റൈൽസിലേക്ക് കയറിയതും…. അവൾ ബൈക്കിന് ചാരി ചുറ്റും നോക്കി കൊണ്ട് നിന്നു…..

ഡീ….വായി നോക്കി നിക്കാതെ ഇങ്ങോട്ട് വാടി….എന്നും പറഞ്ഞവൻ അവളെ വിളിച്ചതും അവൾ ചവിട്ടി തുള്ളി അവന്റെ അടുത്തേക്ക് പോയി…

ആരാ വായിനോക്കി നിന്നേ….

നീ തന്നെ….

ദേ ഹരിയേട്ടാ.. എനിക്ക് ദേഷ്യം വരുവേ….

വരുവോ…. എന്നാ നമുക്ക് വീട്ടിൽ ചെന്നിട്ട് വരുത്തിക്കാം ഇപ്പൊ ഇങ് വാ… അകത്തേക്ക് കയറാം….

ഏഹ്… ഇവിടെന്താ….

ഇവിടെ ആധായത്തിൽ നല്ല ഫ്രഷ് മീൻ കൊടുക്കുന്നുണ്ടെന്ന് കേട്ടു…. അപ്പൊ അത് കുറച്ചു വാങ്ങാന്ന് വെച്ചു…..

ഹരിയേട്ടാ….

അല്ല പിന്നെ അവളുടെ ഒരു ചോദ്യം…. ടെക്സ്റ്റൈൽസില് വരുന്നത് ഡ്രസ്സ്‌ എടുക്കാനല്ലേ….

അത് മനസ്സിലായി… ആർക്കാന്നാ ചോദിച്ചേ…..

എന്റെ കുഞ്ഞമ്മക്ക്….ഇങ്ങോട്ട് വാടി…. എന്നും പറഞ്ഞവൻ അവളെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറിയതും ഒരു സെയിൽസ് ഗേൾ അവരുടെ അടുത്തേക്ക് വന്നു…

എന്താ സാർ വേണ്ടത്….

ദേ ഇവൾക്ക് പറ്റിയ.. ഡ്രസ്സ്‌ … എന്നവൻ ലച്ചുവിനെ നോക്കികൊണ്ട് പറഞ്ഞതും അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി…

അഹ്… ദ സാർ ആ ഭാഗത്താണ്… അങ്ങോട്ട് ചെന്നോളൂ…

ഓക്കേ… താങ്ക്സ്….

എനിക്കിപ്പോ എന്തിനാ ഹരിയേട്ടാ ഡ്രസ്സ്‌….

തിന്നാൻ….

നിനക്ക് എന്താ ലച്ചു…. ആന്റി പറഞ്ഞില്ലേ ഈ ഡ്രസ്സ്‌ വേണ്ടെന്ന്…..

അത് ശരിയാ… എന്നാലും പൈസ ഒരുപ്പാട് ആവില്ലേ…

ഏയ്‌… ഈ കട എന്റെ ഭാര്യേടെ അച്ഛൻ എനിക്ക് സിത്രീധനം തന്നതാ…. അതോണ്ട് എന്തെടുത്താലും ഫ്രീയാ എന്നവൻ പല്ലിറുമ്പി അവളോട് പറഞ് അവിടെ നിന്ന് മുന്നോട്ട് നടന്നതും ചിരിയൊന്ന് കോട്ടി അവളും അവന്റെ പിന്നാലെ ചെന്നു….കുറച്ച് അങ്ങോട്ട് എത്തിയതും തങ്ങൾക്ക് എതിരെ വരുന്ന ആളെ കണ്ടവൾ ഹരിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി…….

തുടരും…..