23/04/2026

നെഞ്ചോട് : ഭാഗം 17

രചന – കൃഷ്ണ

പച്ച പരവധാനി പോലെ നീണ്ടു കിടക്കുന്ന നേൽപ്പാടം… സൂര്യ കിരണം തട്ടി കതിരിൽ പറ്റിയിരുന്ന തുള്ളികൾ തിളങ്ങുന്നു… കിളികളുടെ കൊഞ്ചൽ നാദം… പാടത്തിന്റെ അങ്ങേയറ്റം പാറക്കെട്ട് കാണാം അതിനോരം ഓളം തല്ലിയൊഴുകുന്ന പുഴയും…

അച്ചുവിന്റെ കണ്ണുകൾക്ക് ഈ കാഴ്ചകൾ പുതുമയുള്ളതായിരുന്നു… അത് കൊണ്ട് തന്നെ അവൻ ഓരോ കാഴ്ചകളും കൗതുകത്തോടെ നോക്കി നടന്നു… ഒപ്പം ഫോണിൽ പകർത്തുന്നുമുണ്ട്…

രാവിലെ ക്ഷേത്രത്തിലേക്ക് തിരിച്ചതാണ് അച്ചുവും ജാനുവും കൂടെ… പാടവരമ്പത്തു കൂടെ പോയാൽ മതിയെന്ന് ജാനൂന്റെ നിർബന്ധമായിരുന്നു… അച്ചുവും അതിനെ എതിർത്തില്ല…

അതെ ഒന്ന് വേഗം നടന്നു വരുവോ…

തന്നേക്കാളും കുറച്ച് പിറകിലായി കാഴ്ചകൾ കണ്ട് മെല്ലേ നടന്നു വരുന്ന അച്ചുവിനെ നോക്കി കൊണ്ട് ജാനു പറഞ്ഞു…
അവളുടെ ചോദ്യം കേട്ട് അവന്റെ നോട്ടം അവളിലേക്ക് നീണ്ടു…

ഇടുപ്പിൽ കൈ കുത്തി തന്നെ നോക്കി നിക്കുന്നവളെ അവൻ ഇമ ചിമ്മാതെ നോക്കി…

ലൈറ്റ് പീച്ച് കളറിലെ സെറ്റിന്റെ ദാവാണിയാണ് വേഷം… മുടി കിള്ളി പിന്നിയിട്ടിരിക്കുന്നു… മുഖത്ത് യാതൊരു ചമയങ്ങളുമില്ല…
തൊട്ട് മുന്നേ വരെ താൻ കണ്ട മനോഹരമായ കാഴ്ചകൾ ഒന്നുമല്ലന്ന് തോന്നിപ്പോയി അവന്…

അതെ താന്തോന്നി വരുന്നുണ്ടേൽ വാ… ഞാൻ പോകുവാ…
ജാനുനെ നോക്കി നിന്ന അച്ചുനോട് പറഞ്ഞവൾ തിരിഞ്ഞ് മുന്നോട്ട് നടന്നു…

ഡീ ജാനൂമ്മേ നീ ഇങ്ങനെ റോക്കറ്റ് വിട്ടത് പോലെ പോകാതെടി…
അതും പറഞ്ഞ് കൊണ്ട് അച്ചു മുണ്ട് മടക്കി കുത്തി കൊണ്ട് ഇടുങ്ങിയ ആ വരമ്പത് കൂടെ അവൾക്ക് പിന്നാലെ വെച്ചു പിടിച്ചു…

തൊഴുത് പ്രസാദവും കൈ വാങ്ങി ഇരുവരും വെളിയിലേക്കിറങ്ങി… ഇലച്ചീന്തിൽ നിന്ന് അൽപ്പം ചന്ദനം തൊടുവിരലിൽ എടുത്തു കൊണ്ട് ജാനു തന്റെ നെറ്റിയിൽ തൊടാനൊരുങ്ങിയതും അവൾക്ക് മുന്നിലായി അച്ചുവിന്റെ മുഖം താന്നു വന്നു… ചുണ്ടിൽ ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിക്കുന്നവനെ അവൾ നോക്കി…

ഇങ്ങനെ നോക്കി നിക്കാതെ തൊട്ട് തായോ ജാനുമ്മേ…
ഒരു കുറുമ്പോടെ അവൻ പറഞ്ഞത്‌ കേട്ട് അറിയാതെ ജാനുന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി തത്തി…

വിരലിൽ ഒപ്പിയെടുത്ത ചന്ദനം ജാനു അച്ചുവിന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു…
ബാക്കി വിരലിൽ പറ്റിയിരുന്ന ചന്ദനം അവളുടെ നെറ്റിയിൽ തൊട്ടു…
അത് കണ്ട് അച്ചുവിന്റെ കണ്ണുകൾ അതിശയത്തിൽ വിടർന്നു…

ഇരുവരും അമ്പലപ്പടിക്കെട്ടുകൾ ഇറങ്ങേ പ്രകൃതി പെട്ടന്ന് മാറി തുടങ്ങി… ഒരു മഴയ്ക്കുള്ള കോള് എത്തി നിന്നു… കാറ്റിന്റെ ശക്തിയിൽ മരച്ചില്ലകളിൽ നിന്ന് ഇലകൾ കൊഴിഞ്ഞു വീണു…

ഈശ്വരാ ഇതെന്താപ്പോ പെട്ടന്ന് പ്രകൃതി മാറിയെ… തൊട്ട് മുന്നേ വരെ വെയിലുധിച്ചു നിന്നതാല്ലേ… എന്തൊരു മാറ്റമാ ഇത്…
ജാനു മാനം നോക്കി കൊണ്ട് പറഞ്ഞത്‌ കേട്ട് അച്ചു അവളെ നോക്കി…

ചിലവർക്ക് മാറ്റമേ ഇല്ല… പ്രകൃതിയെങ്കിലും മാറട്ടെ എന്റെ ജാനുമ്മേ…

അച്ചു പറഞ്ഞത്‌ കേട്ട് ജാനു അവനെ നോക്കി…
അപ്പോഴേക്കും മഴ പൊടിഞ്ഞു തുടങ്ങി…

അച്ചു ചുറ്റുമൊന്ന് നോക്കി… കുറച്ച് ദൂരെയായി ഒരു ചായ കട കണ്ണിൽ പെട്ടതും അവൻ ജാനൂന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് വേഗം അങ്ങോട്ടേക്ക് നടന്നു… മഴയുടെ ശക്തി അൽപ്പം കൂടിയതും ജാനു വേഗം തന്റെ മുൻന്താണി കൊണ്ട് നനയാതിരിക്കാൻ വണ്ണം അവൾടെയും ഒപ്പം അച്ചുവിന്റെയും തലവഴി ഇടാൻ നോക്കി… കാറ്റിൽ മുന്താണീ പറന്ന് മാറിയതല്ലാതെ ശ്രെമം വിജയിച്ചില്ല…

അച്ചു അത് കണ്ട് ചിരിച്ചു കൊണ്ട് അവളെയും കൂട്ടി വേഗം ആ കുഞ്ഞ് കടയിലേക്ക് കേറി…

മഴയുടെ ശക്തി കൂടി… മഴ ആർത്തു പെയ്യാൻ തുടങ്ങി… കാറ്റിന്റെ ശക്തിയിൽ മഴത്തുള്ളികൾ കടയ്ക്കുള്ളിലേക്കും തെറിച്ച് വീഴുന്നുണ്ട്…

ജാനു മഴയിലേക്കൊന്ന് നോക്കി… പെട്ടന്നൊരിടി വെട്ടിയതും ജാനു പേടിച്ച് അച്ചൂന്റെ നെഞ്ചിലേക്ക് ചേർന്നവനെ അള്ളി പിടിച്ചു…

അവനൊരു നിമിഷം പകച്ച് പോയെങ്കിലും ഉടനടി തന്നെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു… അച്ചു അവളെ അവനോട് ഒന്ന് കൂടെ ചേർത്തു പിടിച്ച് ജാനുവിന്റെ തലയിൽ ചുണ്ടുകൾ കൊണ്ട് മെല്ലേ അവൾ പോലുമറിയാതെ മുത്തി മുഖമുയർത്തിയതും കാണുന്നത് അവരെ നോക്കി ചെറു ചിരിയോടെ നിക്കുന്ന കടക്കാരനെ ആണ്…
ആള് കാണാൻ മെലിഞ്ഞു ഒരുവിധം പ്രായമുള്ള വയസൻ…
അച്ചുവും ആ വൃദ്ധനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി…

മഴ തീർന്നതും ഇരുവരും വീട്ടിലേക്ക് തിരിച്ചു…
പാടവരമ്പ് മഴ നനഞ്ഞു ചെളി കെട്ടി കിടക്കുവാണ്…

ഡീ പെണ്ണേ പതിയെ പോ… മഴ പെയ്ത് ചെളിഞ്ഞു കിടക്കുവാ… കാല് തെന്നി വീഴും…
ജാനുന്റെ പോക്ക് കണ്ട് അച്ചു പറഞ്ഞു…

അതെ ഞാൻ ആദ്യമായിട്ടല്ല ഈ വരമ്പത് കൂടെ നടക്കുന്നത്… മഴ പെയ്ത് ഇതിനും ചെളി കുത്തികിടന്ന സമയത്ത് ഞാൻ ഓടി… ഓടി നടന്നിട്ടുണ്ട്… കിട്ടോ… ഹും…
അതും പറഞ്ഞു കൊണ്ട് ജാനു അച്ചുവിനെ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞ് ഒരു ചുവട് വെച്ചതും കാല് വഴുതിയതും ഒരുമിച്ചായിരുന്നു…

ജാനു കണ്ണ് തുറക്കുമ്പോൾ അച്ചുവിന്റെ ദേഹതായാണവൾ കിടക്കുന്നത്…
വീഴാതിരിക്കാൻ അച്ചു പിടിച്ചെങ്കിലും ബാലൻസ് കിട്ടാതെ രണ്ടാളും നിലത്തേക്ക് വീണിരുന്നു… വീഴ്ചയിൽ അച്ചുവിന്റെ മേലേക്കായിരുന്നു ജാനു വന്നു വീണത്…

ജാനു വേഗം അവനിൽ നിന്ന് വിട്ട് മാറി എണീറ്റു… അച്ചുനെ ഒന്ന് നോക്കി മുഖം താത്തി അവന് നേരെ കൈ നീട്ടി…
അച്ചൂന് ചിരി വന്നെങ്കിലും അവൻ മുഖത്ത് പ്രേകടിപ്പിക്കാതെ അവളെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് എണീറ്റു…
അച്ചുവിന്റെ പുറം ഭാഗം മുഴുക്കെ ചെളി പറ്റിയിരുന്നു…

സോറി… അവൾ മുഖം കുനിച്ചു കൊണ്ട് തന്നെ പറഞ്ഞു…
അവളുടെ നിപ്പും പറച്ചിലും കേട്ട് അച്ചൂന് ചിരി പൊട്ടി… അവന്റെ ചിരി കേട്ട് ജാനു മുഖമുയർത്തി അവനെ നോക്കി…
ഒരു പൊട്ടിത്തെറിയാണ് താൻ പ്രേതീക്ഷിച്ചത് എന്നാൽ അച്ചുവിന്റെ ചിരി കണ്ട് അവൾ അവനെ തന്നെ നോക്കി നിന്നു പോയി… ആ ചിരിയിൽ ഒരു നിമിഷം അവൾ ഇമ ചിമ്മാതെ നോക്കി നിന്നു…

ഗേറ്റ് കടന്നപ്പോഴേ കണ്ടു രണ്ടാളെയും നോക്കി ഉമ്മറത്തിരിക്കുന്ന കൗസല്യ… അവരെ കണ്ടതും ഇരുവരും മുറ്റത്തേക്കിറങ്ങി വന്നു…

അയ്യോ ഇതെന്തേ മോനെ പറ്റിയെ…?
അച്ചുനെ കണ്ട് കൗസല്യ ചോദിച്ചു…

അച്ചു തനിക്കടുത്തായി നിക്കുന്ന ജാനുവിനെ നോക്കി… അവന്റെ നോട്ടം കണ്ടവൾ മുഖം മാറ്റി…

അത് അമ്മാമ്മേ വരമ്പത്തു കൂടെ നടന്നു ശീലമുള്ള ഒരാളെ രക്ഷിക്കാൻ നോക്കിയതാ…
ജാനുനെ പാളി നോക്കി കൊണ്ട് അച്ചു പറഞ്ഞു…

ആരെ രക്ഷിക്കാൻ നോക്കിയ കാര്യമാ ഹർഷ…
അങ്ങോട്ടേക്ക് വന്ന കാർത്തി ചോദിച്ചു…

അല്ല ഇതെന്താ നിന്റെ പിറക് മുഴുക്കെ ചെളി… ഇതെന്ത് പറ്റി…

അ… അത് വീണതാ ഏട്ടാ… ജാനു ഇടയ്ക്ക് കേറി വേഗം പറഞ്ഞു…

അവൾ പറഞ്ഞത്‌ കേട്ട് കാർത്തി അവളെ ഒന്ന് നോക്കി… പിന്നെ അച്ചുവിലേക്ക് നീണ്ടു… അവൻ കാർത്തിയെ നോക്കി കണ്ണ് ചിമ്മി…

ഈശ്വരാ… വീണിട്ട് എന്തേലും പറ്റിയോ മോനെ…?
കൗസല്യ ആദിയോടെ അവനടുക്കൽ വന്നു കൊണ്ട് ചോദിച്ചു…

എനിക്ക് കുഴപ്പമൊന്നുമില്ല അമ്മാമ്മേ…
അവൻ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു…

ഹർഷ നീ പോയി വേഷം മാറ്റി ഒന്ന് ഫ്രഷ് ആക്… ഈ വേഷത്തിൽ അകത്തേക്ക് പോക്ക് നടക്കില്ല… നീ കുളക്കടവിലേക്ക് ചെല്ല്…

കാർത്തി പറഞ്ഞത്‌ കേട്ട് അച്ചു അവനെയൊന്ന് നോക്കി കുളക്കടവിലേക്ക് നടന്നു…

ജാനൂട്ടി നീ ഹർഷയ്ക്ക് മാറ്റിയിടാൻ വേഷം എടുത്ത് കൊണ്ട് ചെല്ല്…
കാർത്തി ജാനൂന് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു…

ജാനു അച്ചുവിനുള്ള ഡ്രസ്സുമായി കുളക്കടവിലേക്ക് വന്നപ്പോൾ അവിടെ അച്ചൂനെ കണ്ടില്ല…

ഈ താന്തോന്നി ഇതെവിടെ പോയി… ഈശ്വരാ ഇനി വെള്ളത്തിൽ മുങ്ങി പോയോ…

നിന്റെ താന്തോന്നി അങ്ങനെ മുങ്ങി പോകാത്തൊന്നുമില്ല ഭാര്യയെ…
അവൾക്ക് തൊട്ടു പിറകിൽ നിന്നുമായി അച്ചുവിന്റെ ശബ്‌ദം ഒഴുകി കേട്ടു…

അവൾ ഞൊടിയിൽ തിരിഞ്ഞു… തനിക്ക് പിന്നിലായി തൊട്ടു തൊട്ടില്ല എന്ന കണക്കെ നിക്കുന്ന അച്ചുവിനെ കണ്ട് അവളൊന്ന് പിടഞ്ഞു പോയി…

അത് ഞാൻ പിന്നെ…
അവൾ വാക്കുകൾക്കായി തപ്പി…

മമ് മമ്… എന്റെ മോള് കൂടുതൽ കിടന്ന് വിക്കണ്ട… തൽക്കാലം ജാനുമ്മ ഇവിടെ ഇരിക്ക്… ഞാൻ കുളിച്ചു കേറി വേഷം മാറി ഒരുമിച്ച് പോകാം…

അയ്യേ നിങ്ങള് കുളിക്കുന്നത് നോക്കി ഞാൻ എന്തിനാ ഇവിടെ നിക്കാനോ… അത് ശരിയാവില്ല…

അതിന് ഞാൻ തുണിയില്ലാതെയല്ല കുളിക്കാൻ പോണേ… ഇനിപ്പോ എന്തേലും കണ്ടാലെന്താ കുഴപ്പം… ഞാൻ നിന്റെ സ്വന്തം പ്രോപ്പർട്ടി അല്ലെ ജാനൂമ്മേ…
അച്ചു സൈറ്റടിച്ചു കൊണ്ട് കള്ള ചിരിയോടെ പറഞ്ഞത്‌ കേട്ട് ജാനു കണ്ണ് മിഴിച്ചവനെ നോക്കി…

അവൻ അതെ കള്ള ചിരിയോടെ അവളെ നോക്കി കുളത്തിലേക്ക് ചാടി…

ഈ പെണ്ണിതെവിടെ പോയി…

എന്താ ഹർഷ നോക്കുന്നേ…
അച്ചുവിന്റെ നിപ്പും നോട്ടവുമൊക്കെ കണ്ട് കാർത്തി ചോദിച്ചു…

ഏഹ്… അത് കാർത്തി ജാനു… അവളെ ഇവിടെ നോക്കിയിട്ട് കാണാനില്ല…

ആഹ്… അവള് സ്റ്റോർ റൂമിൽ കാണും… കുറച്ച് മുന്നേ അങ്ങോട്ടേക്ക് കേറി പോകുന്നത് കണ്ടു…

കാർത്തി പറഞ്ഞു തീർന്നതും അച്ചു അവനെ നോക്കിയൊന്നു ചിരിച്ച് ജാനുനടുക്കലേക്ക് പോയി…
അച്ചു പോകുന്നത് നോക്കി ചെറു ചിരിയാലെ കാർത്തി റൂമിലേക്ക് നടന്നു…

അച്ചു സ്റ്റോർ റൂമിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച ഗിറ്റാർ കൈയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ജാനുവിനെയാണ്…
അവൾ അവനടുക്കലേക്ക് നടന്ന് ചെന്നു…

നീ ഗിറ്റാർ വായിക്കോ…?
അച്ചുവിന്റെ ചോദ്യം കേട്ടവൾ മുഖമുയർത്തി നോക്കി… തന്റെ മുന്നിൽ കൈ പിണച്ച് കെട്ടി നിക്കുന്ന അച്ചുവിനെ നോക്കി വീണ്ടും കൈയ്യിലെ ഗിറ്റാറിൽ ശ്രെദ്ധ കൊടുത്തു…

ഇത് എന്റെ ഏട്ടന്റെയാ… ഏട്ടൻ നന്നയി ഗിറ്റർ വായിക്കും… ഈ ഗിറ്റാർ എന്റെ ഏട്ടന് കിട്ടിയ ഗിഫ്റ്റ് ആണ്…
അവൾ മറുപടി കൊടുത്തു…

പിന്നെ എന്തിനാ ഈ ഗിറ്റാർ സ്റ്റോർ റൂമിൽ വെച്ചേക്കുന്നേ…?

ഏട്ടൻ ഇപ്പോ വായിക്കാറില്ല… എന്തിന് ഈ ഗിറ്റാർ തിരിഞ്ഞു പോലും നോക്കാറില്ല…

അതെന്ത് പറ്റി…?

എനിക്ക് അറിയില്ല… കാരണം അറിയണമെങ്കിൽ ഏട്ടനോട് പോയി ചോദിക്ക്…

ജാനു പറഞ്ഞത്‌ കേട്ട് അച്ചു അവളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് അവളുടെ കൈയ്യിൽ നിന്ന് ഗിറ്റാർ മേടിച്ചു…

നിങ്ങള് വായിക്കാൻ പോകുവാണോ താന്തോന്നി… പറ്റുന്ന പണിക്ക് പോയാൽ പോരെ… ജാനു അച്ചൂനെ നോക്കി കൊണ്ട് ചോദിച്ചു…

അച്ചു അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ടുനേഴ്സ് സെറ്റ് ചെയ്ത് സ്ട്രിങ്ങിലൂടെ വിരലോടിച്ച് ജാനൂനെ നോക്കി കണ്ണ് ചിമ്മി…

നിങ്ങൾക്ക് വായ്…

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അച്ചുവിന്റെ ശബ്ദം വായുവിലൂടെ ഒഴുകി…

🎶Baat dil ki nazron neki
Sach keh raha teri kasam,
Tere bin ab na lenge
Ik bhi dum,
Tujhe kitna chahne
Lege hum,
Tere bin ab na lenge
Ik bhi dum,
Tujhe kitna chahne
Lege hum,
Tere saath ho jayenge
Khatam
Tujhe kitna chahne
Lege hum 🎶

അച്ചുവിന്റെ പാട്ടിൽ ജാനു ലയിച്ചു നിന്നു പോയി… അവൾ ഇമ ചിമ്മാതെ അവനെ നോക്കി നിന്നു…
അച്ചു പാടി തീർന്നിട്ടും ജാനു ആ നിപ്പ് തന്നെ ആയിരുന്നു…
അത് കണ്ട് അച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…

ഇങ്ങനെ നോക്കി നിക്കല്ലെടി ജാനൂമ്മേ…
അവൻ ഒരീണത്തിൽ അവൾക്കടുക്കലേക്ക് മുഖമടുപ്പിച്ചു കൊണ്ട് വന്നു പറഞ്ഞതും അവൾ സ്വബോതം വീണ്ടെടുത്തു കൊണ്ട് വേഗം നോട്ടം മാറ്റി…

ഇന്നാ പിടിച്ചോ… അതും പറഞ്ഞു കൊണ്ട് അച്ചു അവൾക്ക് കൈയ്യിലേക്ക് ഗിറ്റാർ കൊടുത്തു…

നിങ്ങൾക്ക് ഇത്ര നന്നായിട്ട് പാടാനറിയാമായിരുന്നോ…?
തെല്ലൊരു അധിശയത്തോടെ അവൾ ചോദിച്ചു…

ചെറുതായിട്ട്…
അവൻ അതും പറഞ്ഞ് കണ്ണ് ചിമ്മി ചിരിച്ചു…
ആ ചിരിയിൽ അവളുടെ കണ്ണുകൾ ആഴ്ന്നിറങ്ങി…

തുടരും…