22/04/2026

നെഞ്ചോട് : ഭാഗം 15

രചന – കൃഷ്ണ

ഇതെന്തിനാ ഉള്ള ഡ്രസ്സ്‌ മുഴുവൻ ഇതിൽ കുത്തി കേറ്റുന്നെ…?

അച്ചു ഫ്രഷ് ആയി ഇറങ്ങുമ്പോൾ ബാഗിലേക്ക് ഉള്ള ഡ്രസ്സ്‌ മുഴുവൻ മടക്കി വെക്കുന്നത് കണ്ട് അവൾക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു…

അച്ചുന്റെ ചോദ്യം കേട്ട് ജാനു മുഖമുയർത്തി അവനെ നോക്കി…

ഇന്നെന്റെ വീട്ടിലേക്ക് പോകുവല്ലേ… അപ്പോ പിന്നെ ഡ്രസ്സ്‌ എടുത്തു വെക്കണ്ടേ…

അതിന് നിന്റെ വീട്ടിലേക്ക് സ്ഥിര താമസത്തിന് പോകുവല്ല… ഇന്നോരു ദിവസം നിന്നിട്ട് നാളെ രാവിലെ തന്നെ ഇങ്ങു പോരും… ഒന്നോ രണ്ടോ ഡ്രസ്സ്‌ എടുത്തുവെച്ചിട്ട് ബാക്കി കൊണ്ടേ ഷെൽഫിലേക്കെടുത്ത് വെക്കാൻ നോക്ക്…

ഒരു ദിവസമോ… ഞാൻ അച്ഛനോട് ചോദിച്ച് കുറച്ച് ദിവസം എന്റെ വീട്ടിൽ നിക്കാൻ പെർമിഷൻ വാങ്ങി… ഇനിപ്പോ നിങ്ങൾ വേണേൽ നാളെ പൊന്നോ… നോ പ്രോബ്ലം… പക്ഷേ എന്നെ പ്രേതീക്ഷിക്കണ്ട…
ജാനു വലിയ കാര്യം പോലെ പറഞ്ഞു… എന്നാൽ അച്ചുന്റെ മുഖം മാറി…

നിന്റെ കഴുത്തിൽ താലി കെട്ടിയത് ഞാനാണ്… അപ്പോ ഞാൻ പറഞ്ഞതങ്ങു അനുസരിച്ചാൽ മതി… അപ്പ പറഞ്ഞ വാക്കും കേട്ട് നിക്കാനാണ് മോൾടെ പ്ലാനെങ്കിൽ പൊക്കിയെടുത്തോണ്ട് ഇങ്ങു പോരും ഞാൻ…

ഇതെന്ത് കഷ്ട്ടാ… എനിക്കെന്റെ വീട്ടിൽ നിക്കാനുള്ള അവകാശമില്ലേ…
അച്ചു പറഞ്ഞത്‌ കേട്ട് ജാനൂന് ദേഷ്യം വന്നു പോയി…

ഇല്ലന്ന് ഞാൻ പറഞ്ഞില്ല… പക്ഷേ ഇന്ന് പോയി നാളെ രാവിലെ തിരിച്ചു പോരും… അതിൽ മാറ്റമില്ല…
അച്ചു ഉറപ്പിച്ചു തന്നെ പറഞ്ഞു…

ജാനു ദേഷ്യത്തോടെ അച്ചൂനെ കൂർപ്പിച്ചു നോക്കി എണീറ്റ് മാറ്റിയിടാൻ ഡ്രസ്സും എടുത്ത് ചവിട്ടി തുള്ളി ഡ്രസിങ് റൂമിലേക്ക് കേറി വാതിൽ കൊട്ടിയടച്ചു…

അച്ചു ചെവിയൊന്നു കുടഞ്ഞു കൊണ്ട് ഡോറിലേക്ക് നോക്കി…

ദേഷ്യം വന്നാൽ പെണ്ണ് എന്നെ വെട്ടിക്കുവല്ലോ…
അവൻ ചിരിയോടെ പറഞ്ഞു പോയി…

എന്താ മോളെ മുഖത്ത് ഒരു തെളിച്ചമില്ലായ്മ…?
ഇന്ന് കാലത്തെ മുതൽ വലിയ സന്തോഷത്തിലായിരുന്നല്ലോ…? പെട്ടന്നിതിപ്പോ എന്ത് പറ്റി…
ജാനുന്റെ മുഖം കണ്ട് സിന്ധു ചോദിച്ചു…

സിന്ധുന്റെ ചോദ്യം കേട്ട് ജാനു അച്ചൂനെ നോക്കി…

എന്താ അച്ചു കാര്യം…?
ജാനു അച്ചൂനെ നോക്കിയത് കണ്ട് ദേവൻ ചോദിച്ചു…

എന്ത് കാര്യം… ഒന്നുമില്ല അപ്പേ…
അച്ചു ഒന്ന് പതറിയെങ്കിലും പറഞ്ഞു…

ആണോ മോളെ…
അച്ചൂന്റെ പറച്ചിലിൽ എന്തോ ഒന്ന് തോന്നി ദേവൻ ജാനൂന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…

അപ്പേ ഞാൻ പറഞ്ഞല്ലോ ഒന്നുമില്ലന്ന്… പിന്നെ എന്തിനാ ഇവളോട് ചോദിക്കുന്നെ…
അപ്പയ്ക്ക് അച്ചൂനെ വിശ്വാസമില്ലേ…

ജാനു എന്തേലും പറയാൻ പോകും മുന്നേ അച്ചു ഇടയിൽ കേറി ചോദിച്ചു…

പോടാ ചെക്കാ… എന്നാ നിങ്ങള് ചെല്ല്… സമയം കളയണ്ട…
ദേവൻ പറഞ്ഞു…

ഇരുവരോടും യാത്ര പറഞ്ഞ് രണ്ടാളും കാറിലേക്ക് കേറി…

സൂക്ഷിച്ചു പോണം… സ്പീഡിൽ പോകണ്ട… കേട്ടോ അച്ചു… ആമ് പിന്നെ മോളെ വീട്ടിൽ എത്തി കഴിയുമ്പോൾ വിളിക്കണോട്ടോ…

സിന്ധു പറഞ്ഞതിന് രണ്ടാളും തലയാട്ടി…

രണ്ടാളും സന്തോഷത്തോടെ പോയിട്ട് വാ…
ദേവൻ പുഞ്ചിരിയോടെ പറഞ്ഞു…

അവരോട് പറഞ്ഞ് അച്ചു കാറ് മുന്നോട്ടെടുത്തു…
അച്ചൂന്റെ കാർ മാളികയ്ക്കൽ വീടിന്റെ ഗേറ്റ് കടക്കുന്നത് നോക്കി രണ്ടാളും നിന്നു…

യാത്രയിൽ ജാനു അച്ചൂനെ ഒന്ന് നോക്ക പോലും ചെയ്തിരുന്നില്ല… അവൾ പുറത്തേക്ക് നോട്ടം കൊടുത്തിരുന്നു…
അച്ചൂന് കാര്യം അറിയാവുന്ന കൊണ്ട് അവളെ ഒന്ന് നോക്കി FM ഓണാക്കി…

🎶En sandhakari neethan…
En sandakozhi neethan…
Sathiyama inime…
En sondham ellam neethan…🎶

FM മിൽ നിന്നും പാട്ട് ഒഴുകി…

ആഹാ പറ്റിയ പാട്ട്… വരികൾ കേട്ടതും അച്ചു ജാനൂനെ പാളി നോക്കി കൊണ്ട് പറഞ്ഞു…
അവൾ കേട്ടങ്കിലും മൈൻഡ് ചെയ്യാൻ പോയില്ല…

അവൻ അവളെയൊന്ന് നോക്കി ചുണ്ടിൽ തത്തിയ ചിരിയോടെ ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു…

കാർത്തി ഇരുവരും വരുന്നത് നോക്കി ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ട്…

കാർത്തി… അവരെ വിളിച്ചിരുന്നോ മോനെ…
കാർത്തിക്കടുക്കലേക്ക് വന്ന് കൊണ്ട് കൗസല്യ ചോദിച്ചു…

ആമ് അമ്മാമ്മേ… അവര് ദേ ഇപ്പോ എത്തും…
കാർത്തി പറഞ്ഞ് തീർന്നതും ഗേറ്റ് കടന്ന് അച്ചൂന്റെ കാർ മുറ്റത്ത് വന്ന് നിന്നു…

കാർ നിർത്തിയതും ജാനു ഡോർ തുറന്നിറങ്ങി കാർത്തിക്കരികിലേക്ക് ഓടി ചെന്ന് അവന്റെ നെഞ്ചിലേക്ക് ചേർന്നു…

ഏട്ടാ… അവളുടെ ശബ്‌ദം ഇടറിയിരുന്നു… കണ്ണ് നിറഞ്ഞു… സന്തോഷം കൊണ്ട്…
കാർത്തിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…
അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് നെറുകയിൽ മുത്തി…
അച്ചു ഈ കാഴ്ച കണ്ട് ഒരു ചിരിയാലെ കാറിൽ നിന്നുമിറങ്ങി…

ജാനു കാർത്തിയിൽ നിന്ന് വിട്ടു മാറി തൊട്ടരികിൽ നിന്ന കൗസല്യയെ കെട്ടിപ്പിടിച്ചു… അവർ വാത്സല്യത്തോടെ അവളെ ചേർത്തു പിടിച്ചു…

വാ… അളിയാ…
അവരെ നോക്കി നിന്ന അച്ചുനരികിലേക്ക് വന്നു കൊണ്ട് കാർത്തി വിളിച്ചു…

യാത്രയൊക്കെ സുഖായിരുന്നില്ലേ…? (കാർത്തി )

യാത്ര കുഴപ്പമില്ലായിരുന്നു… അച്ചു പറഞ്ഞു…

ഇനി അകത്തിരുന്നാകം വിശേഷങ്ങൾ ചോദിക്കൽ… കൗസല്യ പറഞ്ഞതും
രണ്ടാളും അകത്തേക്ക് നടന്നു… തൊട്ടു പിറകെ ജാനൂവും കൗസല്യയും…

നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം…
അതും പറഞ്ഞ് കൗസല്യ അടുക്കളയിലേക്ക് പോയി രണ്ടാൾക്കും കുടിക്കാൻ എടുത്തിട്ട് വന്നു…

നിങ്ങൾ വീട്ടിൽ നിന്ന് എപ്പോ പുറപ്പെട്ടു…?
കാർത്തിയായിരുന്നു

ഞങ്ങൾ വീട്ടിൽ നിന്ന് നേരുത്തേ ഇറങ്ങിയതായിരുന്നു… വരുന്ന വഴിക്ക് ടെസ്റ്റൈൽസിൽ കേറി… അതാ കുറച്ച് ലേറ്റ് ആയത്…

ഈ ചെക്കൻ കാലത്ത് തൊട്ട് മുറ്റത്തിറങ്ങി ഗേറ്റിനടുക്കൽ നോട്ടം കൊടുത്തു നിക്കാൻ തുടങ്ങിയതാ…
കൗസല്യ കാർത്തിയെ നോക്കി ചിരിയാലെ പറഞ്ഞു…

അത് പിന്നെ എന്റെ മോളും അളിയനും വരുന്നതും കാത്തു നിന്നതല്ലേ അമ്മാമ്മേ… അല്ല അമ്മാമ്മയും ഇടക്കിടക്ക് വന്ന് ചോദിക്കുന്നുണ്ടായിരുന്നല്ലോ…
കാർത്തിയും തിരിച്ചു പറഞ്ഞു…

എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല… മക്കളെ നിങ്ങള് പോയി വേഷമൊക്കെ മാറ്റി വാ… മോളെ ജാനു ചെല്ല്… മോനെയും കൂട്ടി റൂമിലേക്ക് ചെല്ല്…
അതും പറഞ്ഞ് കൗസല്യ ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് നടന്നു…

ജാനു എണീറ്റ് ബാഗും എടുത്ത് അച്ചൂനെ ഒന്ന് നോക്കി മുറിയിലേക്ക് നടന്നു…

അച്ചൂ കാർത്തിക്കിനെ ഒന്ന് നോക്കി ഒന്ന് ചിരിച്ച് എണീറ്റ് അവൾക്ക് പിന്നാലെ പോകാൻ നിന്നതും കാർത്തി അവന്റെ കൈയ്യിൽ പിടിച്ചു…
അച്ചു കൈയ്യിലെ പിടിയിലേക്കും പിന്നെ കാർത്തിയെ നോക്കി…

ഹർഷ എന്റെ കുട്ടി അവൾ ഹാപ്പിയല്ലേ… അവളുടെ മുഖത്ത് ഒരു തെളിച്ചമില്ലായ്മ… ഞാൻ വന്നപ്പോ തൊട്ട് ശ്രെദ്ധിച്ചിരുന്നു…
കാർത്തി അവന്റെ മനസിലെ സംശയം തുറന്ന് ചോദിച്ചു…

ഒന്നുല്ല കാർത്തി… അളിയന്റെ കാ‍ന്താരി പെങ്ങളെ ഇങ്ങു വരുന്നതിനു മുന്നേ ഒന്ന് ചൊടിപ്പിച്ചതിന്റെയാ… വേറെ ഒരു പ്രേശ്നവുമില്ല…
അച്ചു കണ്ണ് ചിമ്മി കൊണ്ട് ചെറു ചിരിയാലെ പറഞ്ഞതും കാർത്തിയുടെ മുഖവും തെളിഞ്ഞു… മനസ് തണുത്തു…

എന്നാ ചെല്ല്… പോയി ഒന്ന് റസ്റ്റ്‌ എടുക്ക്…
കാർത്തി പറഞ്ഞു… അച്ചു അവനെയൊന്ന് നോക്കി റൂമിലേക്ക് നടന്നു…

ജാനു വാതിൽ തുറന്ന് മുറിക്കുള്ളിലേക്ക് കേറി… ഒരു ദിവസമേ മാറി നിന്നുള്ളു എങ്കിലും വർഷങ്ങൾ കഴിഞ്ഞ പോലെ…

എന്റെ ചക്കര മുറി ഞാൻ തിരികെ വന്നു… എന്റെ മുറി നിന്നെ ഞാൻ ഒത്തിരി മിസ്സ്‌ ചെയ്തു…
കൈയ്യിലെ ബാഗ് നിലത്ത് വെച്ച് ജാനു കട്ടിലിലേക്ക് മലർന്നു കിടന്ന് കൊണ്ട് പറഞ്ഞു…

ആ താന്തോന്നി നാളെ പോണ കാര്യമല്ലേ പറഞ്ഞേ… അതിന് മുന്നേ ഏട്ടനോട് പറഞ്ഞ് എങ്ങനേലും പോക്ക് തടയണം…
പെട്ടന്ന് ഓർത്തപോലെ ജാനു മനസ്സിൽ ചിന്തിച്ചു… മനസ്സിൽ ചിലത് കണക്ക് കൂട്ടി…

അച്ചു മുറിയിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച കുരിശിൽ തറച്ചിട്ട ഏശൂനെ കണക്കെ കട്ടിലിൽ മലർക്കനെ കിടക്കുന്ന ജാനൂനെയാണ്…
കിടപ്പിൽ സാരിയുടെ മറ അൽപ്പം നീങ്ങി വെണ്ണപോലുള്ള അവളുടെ നഗ്നമായ വയറ് കാണാം…
അച്ചൂന്റെ കണ്ണുകൾ അങ്ങോട്ടേക്ക് തറഞ്ഞു നിന്നു പോയി…
ആ ആലില കണക്കെയുള്ള വയറിൽ ഒന്ന് തൊടാൻ ഒന്ന് കൊതിച്ചു പോയി അവൻ…
പെട്ടന്ന് സ്വബോതം വീണ്ടെടുത്തു കൊണ്ട് അച്ചു സ്വയം കണ്ട്രോൾ ചെയ്ത് നോട്ടം മാറ്റി…

ഡി… അച്ചൂന്റെ അലർച്ചയോട് കൂടിയുള്ള വിളി കേട്ട് ജാനു ഞെട്ടി… അവൾ പിടഞ്ഞെണീറ്റു…

എ… എന്താ…?

കിടക്കുമ്പോൾ നിനക്ക് നേരെ ചൊവ്വേ കിടന്നുടെടി…?
പുറമേ ദേഷ്യം കാട്ടി ഉള്ളിൽ കള്ളച്ചിരി ഒളുപ്പിച്ചു കൊണ്ട് അച്ചു അവൾക്കടുക്കലേക്ക് വന്ന് നിന്ന് കൊണ്ട് ചോദിച്ചു…

അതിന് എന്റെ കിടപ്പിന് എന്ത് പറ്റിയെന്നാ…

നിന്റെ കിടപ്പ് കൊണ്ട് കുറച്ച് താമസിച്ചു കാണേണ്ടതൊക്കെ ഞാൻ ഇപ്പോ കാണേണ്ടി വന്നു… അത്ര തന്നെ…
ജാനൂനെ നോക്കി കള്ള ചിരിയോടെ പറഞ്ഞതും കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ട കണക്കെ ജാനു ഞെട്ടി മാറിന് കുറുകെ കൈ പിണഞ്ഞു പിടിച്ചു…

അയ്യോടി ജാനുമ്മേ അത് മറച്ചു പിടിക്കേണ്ട… അവിടെ ഒന്നും ഞാൻ കണ്ടില്ല…

അവൻ പറഞ്ഞത്‌ കേട്ട് ജാനൂന്റെ കണ്ണ് മിഴിഞ്ഞു…

അത് കണ്ട് അച്ചൂന് ചിരി വന്നു പോയി…

അതെ ഈ മറച്ചു പിടിക്കുന്നതൊക്കെ ഇന്നല്ലങ്കിൽ നാളെ ഞാൻ കാണാനുള്ളതല്ലേ…
ജാനൂന്റെ മുഖത്തേക്കും പിണഞ്ഞു പിടിച്ച കൈയ്യിലേക്കും നോക്കി കൊണ്ട് അച്ചു പറഞ്ഞു…

താന്തോന്നി… അവൾ പറഞ്ഞത്‌ കേട്ട് അച്ചു അവളെ നോക്കി… ആ നോട്ടത്തിൽ അവളൊന്ന് പതറിയെങ്കിലും ധൈര്യം സംഭാരിച്ചു നിന്നു…

അതേടി ജാനുമ്മേ ഞാൻ താന്തോന്നിയാ… നിന്റെ മാത്രം താന്തോന്നി…
അവളെ നോക്കി സൈറ്റടിച്ചു കൊണ്ടവൻ പറഞ്ഞു…

തുടരും