17/04/2026

സിന്ദൂരം : ഭാഗം 04

രചന – ജ്വാലാമുഖി

“ലുക്ക്‌ പാർവണ… താൻ ഇത്രയും നാൾ കഴിച്ചിരുന്ന ഈ ടാബ് അത് തന്നെ തളർത്താൻ ഉള്ള ഗുളിക ആണ്… പയ്യെ മരണം സംഭവിക്കാൻ… അല്ലാതെ… ”

“പ്രിയ…ഇതൊന്നും കിച്ചേട്ടൻ അറിയരുത്…. ”

“എങ്കിൽ ഇതൊക്കെ തനിക്ക് ആരാ വാങ്ങി തന്നെ.. എന്നെനിക്കു അറിയണം… തന്റെ ശരീരത്തിലെ ഓരോ സെല്ലിനെയിം പയ്യെ പയ്യെ… കൊന്നെടുക്കാൻ മാത്രം ദേഷ്യം ആർക്കാഡോ… കിച്ചനാണോ…??? ”

“അയ്യോ.. അങ്ങനെ പറയല്ലേ… കിച്ചേട്ടന് ഒരിക്കലും അതിനു കഴിയില്ല… ”

“പിന്നെ… ആരാ എന്ന് പറഞ്ഞില്ലേൽ ഞാൻ ഇപ്പൊ നളിനി ചേച്ചിയെ വിളിച്ചു ചോദിക്കും… ”

“പ്ലീസ് പ്രിയ അതെന്റെ മനസ്സിൽ തന്നെ കിടന്നോട്ടെ.. ”

“ചിമ്മു.. ഞാൻ തന്റെ കസിൻ അല്ലിപ്പോ… ആസ് എ ഡോക്ടർ ഐ വാണ്ട്‌ ടു നോ ദാറ്റ്…, ”

“പ്ലീസ്… ”

“പാർവണ… ടെൽ മി… ”

“അത്… അമ്മു… അമ്മു കൊണ്ടു വന്നതാ… ”

“ഓഹോ.. അപ്പൊ എന്റെ ഊഹം തെറ്റിയില്ല.. ”

“എന്താ… താൻ അങ്ങനെ പറഞ്ഞെ… ”

“നല്ല അഭിനേത്രി ആണവൾ.. ഇന്ന് ഞാൻ വരുമ്പോൾ അവൾ ആന്റിയോട് ചേച്ചിടെ അവസ്ഥ പറഞ്ഞു പൊട്ടിക്കരയുന്നത് കണ്ടപ്പോള് എനിക്ക് സംശയം തോന്നിയിരുന്നു… പിന്നെ കിച്ചൻ കുറച്ചൊക്കെ പറഞ്ഞിരുന്നു… ”

“പ്രിയ… ഇതൊന്നും ആരും അറിയരുത്… അറിവില്ലായ്മ കൊണ്ടു ചെയ്തതാ എന്റെ കുട്ടി… ”

“ഇതൊക്കെ അറിവ് കൂടിയിട്ടാണ് ചിമ്മു… ”

“അവൾ കുട്ടി അല്ലെ.. ”

“കുട്ടികൾ ചെയ്യുന്ന കാര്യം ആണോ അവൾ ചെയ്തത്… മനസ്സ് കൊണ്ടു താൻ ആടോ കുട്ടി… ”

ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കു കണ്ണും നട്ടു കിടന്നു…

“ഇന്ന് മുതൽ തന്റെ കാര്യങ്ങൾ നോക്കുന്നത് ഞാൻ ആയിരിക്കും… എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. . Dr അനിരുദ്ധ്… ഞാൻ തന്റെ ഫയൽ അവന് കൊടുക്കാൻ പോവാ… സൊ ഈ ട്രീറ്റ്മെന്റ് ഞാൻ ഒന്ന് മാറ്റി പിടിക്കാ… താൻ എതിർത്തൊന്നും പറയണ്ട… ”

“ആന്റിയും അങ്കിളും… ”

“അവരോടു ഞാൻ പറഞ്ഞോളാം… പിന്നെ ഒരു ഗ്രോത്തും ആരും അറിയരുത്… അവസാനം ഇതൊനൊക്കെ മറുപടി അവളുടെ കവിളിൽ പതിയണം അതും തന്റെ കൈ കൊണ്ട്… ”

“അതൊന്നും വേണ്ട… എനിക്ക് എന്റെ കിച്ചേട്ടന്റെ ഒപ്പം ഒരു ദിവസം എങ്കിലും കിച്ചേട്ടന്റെ ഭാര്യ ആയി ജീവിച്ചാൽ മതി… വേറെ ഒന്നും വേണ്ട… ”

“ഒരു ദിവസം അല്ല .. ഈ ആയുസ്സ് മുഴുവൻ താൻ കിച്ചന്റെ കൂടെ ജീവിക്കും… ഇതു പ്രിയ തനിക്ക് തരുന്ന വാക്കാണ്.. ”

അത് പറഞ്ഞു പ്രിയ താഴേക്കു പോകാൻ ഒരുങ്ങിയതും അമ്മു അങ്ങോട്ട്‌ വന്നു…

“ഹായ്… അമ്മു… എന്നെ മനസ്സിലായോ… ”

“ഇല്ല… ”

“ഞാൻ കിച്ചന്റെ മുറപ്പെണ്ണാണ്… പേര് പ്രിയ.. ”

വലിഞ്ഞു മുറുകി വരുന്ന മുഖത്തു ചിരി വരുത്താൻ അമ്മു ശ്രമിച്ചു കൊണ്ടിരുന്നു…

“എന്ത് ചെയ്യുന്നു… ”

“ഡോക്ടർ ആണ്… ”

“ഓക്കേ.. വീട്… ”

“ബാംഗ്ലൂർ ആണ് താമസം.. ബട്ട് ഇനി കുറച്ചു കാലം ഇവിടെ കാണും… കിച്ചന്റെ കൂടെ… അവന് കൂട്ടിന്… ഒറ്റക്ക് ബോർ അടിച്ചു എന്റെ കിച്ചു… ”

“അതിനു ഞങ്ങൾ ഓക്കേ ഇല്ലേ ഇവിടെ… ”

“എവിടെ.. താൻ എന്നും ഉണ്ടാകുമോ ഇവിടെ . ചിമ്മു ആണേൽ വയ്യാതെ കിടക്കുന്നു… ”

“ഉം.. ”

മറുപടി പറയാൻ ആകാതെ അമ്മു ഒന്ന് പരുങ്ങി…

“ആ പിന്നെ… ചിമ്മു ന്റെ ഫയൽ ഞാൻ നോക്കി.. ഇനി മരുന്നൊന്നും കൊടുക്കണ്ട… മരുന്നിനോട് ആ ശരീരം റിയാക്ട് ചെയ്യുന്നില്ല.. സൊ ഇനി ചിമ്മു നെ അവള്ടെ വഴിക്ക് വിട്ടേക്ക്… ”

അത് കേട്ടതും അമ്മുവിന്റെ മുഖം ഒന്ന് തെളിഞ്ഞു…

“ഞാൻ ഇറങ്ങട്ടെ പ്രിയ… പിന്നെ കാണാം… ”

“അപ്പൊ ചേച്ചിയെ കാണുന്നില്ലേ… ”

“ഇല്ല.. ഞാൻ പിന്നെ വരാം.. ”

അമ്മു പോയതും പ്രിയ വീണ്ടും എന്റെ അടുത്തേക്ക് വന്നു…

“കണ്ടില്ലേ തന്റെ അനിയത്തിയുടെ തനി നിറം… ”

“ഉം… ”

“ട്രീറ്റ്മെന്റ് ആരും അറിയണ്ട… ”

“ഉം… ”

“കിച്ചൻ പോലും.. ”

“ഉം… ”

“ഞാൻ അങ്കിൾ നോടും ആന്റിയോടും പറയുന്നില്ല… ആരും അറിയാതെ ഇരിക്കുന്നതാണ് സേഫ്.. ”

“ഉം… ”

“പിന്നെ നളിനി ചേച്ചി എങ്ങനെ ഉണ്ട്.. ”

“സാധു ആണ്… ”

“ഉം.. തനിക്ക് വിഷമം ആയോ.. ”

“എന്തിന്…? ”

“തന്റെ അനിയത്തിയോട് അങ്ങനെ ഒക്കെ പറഞ്ഞതിന്… ”

“ഏയ്… ”

“കിച്ചൻ ചിമ്മുന് ഉള്ളതാ… ആ കയ്യിലേക്ക് ഓടി നടക്കുന്ന ചിമ്മുവിനെ ഏൽപ്പിച്ചു കൊടുക്കും ഈ പ്രിയ.. താൻ കണ്ടോ… ”

“എങ്ങനെ നന്ദി പറയണം എന്നറിയില്ല… ”

“ഡോ… എന്റെയും അനിയുടേം ബന്ധം വീട്ടുകാർ എതിർത്തപ്പോൾ എനിക്ക് വേണ്ടി നാവനക്കാൻ അവൻ മാത്രേ ഉണ്ടായുള്ളൂ… ”

“അപ്പൊ മാര്യേജ് കഴിഞ്ഞോ… ”

“ഇല്ല… ഉറപ്പിച്ചു .. ഒരു വർഷം കൂടെ കഴിഞ്ഞു ഉണ്ടാകുള്ളൂ… ”

“ഉം… ”

“ഞാൻ നളിനി ചേച്ചീനെ ഒന്ന് പോയി കാണട്ടെ .. ”

പ്രിയ പോകുന്നതും നോക്കി ഞാൻ കിടന്നു..

എന്തേലും ആണ് കൃഷ്ണ ഈ നടക്കുന്നെ… എന്തിനാ കണ്ണാ ഈ പരീക്ഷണം … ആരെയും വിശ്വസിക്കാൻ വയ്യ… സ്വന്തം കൂടപ്പിറപ്പു പോലും….. ഇങ്ങനെ ഒന്നും ആർക്കും വരുത്തല്ലേ എന്റെ കണ്ണാ…

****

പിറ്റേന്ന് മുതൽ പ്രിയ പറഞ്ഞ ഡോക്ടരുടെ ട്രീറ്റ്മെന്റ് തുടങ്ങി…

ഡെയിലി രണ്ടു നേരം ഓരോ ഇൻജെക്ഷൻ ഉണ്ടായിരുന്നു… എല്ലാം പ്രിയ തന്നെ ചെയ്തു…

“പ്രിയ… ”

“എനിക്ക് വേണ്ടി താൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അല്ലെ… ”

“ഇതൊക്കെ എന്റെ ഡ്യൂട്ടി യുടെ ഭാഗം അല്ലെ ചിമ്മു… ”

“പിന്നെ ഇന്ന് കിച്ചൻ വിളിച്ചിരുന്നു എന്നെ.. തന്റെ അമ്മു… ഇടയ്ക്കിടെ അവനെ മെസ്സേജ് അയച്ചു ബുദ്ധിമുട്ടിക്കുന്നു എന്ന്… ഒന്ന് ഒഴിവാക്കി തരാൻ… ”

“ഈശ്വര… ഈ കിടപ്പിൽ അങ്ങ് മരിച്ചാൽ മതിയായിരുന്നു… എങ്കിൽ എന്റെ കുട്ടിക്ക് എങ്കിലും ഒരു ജീവിതം കിട്ടിയേനെ അല്ലെ… ”

“താൻ ഇനി ഇങ്ങനെ ഒക്കെ പറഞ്ഞാൽ പിന്നെ പ്രിയ ഈ മുറി കടക്കില്ല… പറഞ്ഞേക്കാം… ”

“എന്തിനാ പ്രിയ .. സ്വന്തം കൂടപ്പിറപ്പ് പോലും ഇല്ലാത്ത സ്നേഹം… തനിക്ക് എന്നോട്… ”

“എടൊ… ഒരു വയറ്റിൽ കിടന്നാലെ സഹോദരി ആകു എന്നില്ല… പരസ്പരം സ്നേഹിക്കാൻ കഴിഞ്ഞാൽ മതി .. അതിനു കൂടെ പിറക്കണം എന്നില്ല.. അതിലും ആഴം കാണും ആ സ്നേഹത്തിനു… ”

“ഉം… ”

താഴെ കിച്ചേട്ടന്റെ കാർ വരുന്ന സൌണ്ട് കേട്ടു..

“കിച്ചേട്ടൻ വന്നു എന്ന് തോന്നുന്നു… ”

പ്രിയ വേഗം ജനലിലെ വിരി നീക്കി നോക്കി..

“കിച്ചൻ മാത്രം അല്ല… ആക്ടിവയിൽ പറപ്പിച്ചു തന്റെ അനിയത്തിയും ഉണ്ട് പിറകെ… ”

“അമ്മുവോ… ”

“ഉം… ഞാൻ വേഗം ഈ മരുന്നൊക്കെ മാറ്റി വക്കട്ടെ.. ”

പ്രിയ മരുന്നുകൾ എല്ലാം കബോർഡിൽ വച്ചു… എന്റെ അടുത്ത് വന്നിരുന്നു..

അപ്പോളേക്കും കിച്ചേട്ടൻ അങ്ങോട്ട്‌ വന്നു..

“ആഹാ ഡോക്ടർ വന്നോ… ”

“ഇന്ന് എനിക്ക് ഒ പി ഇല്ലായിരുന്നു… അതുകൊണ്ടു നേരത്തെ ഇങ്ങ് പോന്നു… ”

“ഉം… നിന്റെ അനി എന്ത് പറയുന്നു.. ”

“സുഖം.. ഇവിടെ വന്നിരുന്നു.. നീ ഇവിടെ ഉണ്ടായിരുന്നില്ല… ചിമ്മു നെ കാണാൻ വന്നതാ.. ”

പെട്ടന്ന് കിച്ചേട്ടന്റെ മുഖം സങ്കടം കൊണ്ട് വീർപ്പു മുട്ടി തുടങ്ങി…

“കിച്ച….തനിക്ക് വിഷമം ആയോ.. ”

“ഇല്ലെടാ… എന്റെ ചിമ്മു തിരിച്ചു വരും… എനിക്ക് ഉറപ്പുണ്ട്… ”

“വരും… എനിക്കും ഉറപ്പുണ്ട്… ”

ആ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ വെട്ടം ഞാൻ കണ്ടു…..

പാവം എന്റെ കിച്ചേട്ടൻ… ഇരുപത്തിയെട്ടു വയസിൽ നിന്നും ഒരു നാല്പത് വയസു കാരന്റെ പ്രായം ഇന്ന് ആ മുഖത്തു ഉണ്ട്…

ആ കണ്ണുകൾ കുഴിഞ്ഞു തുടങ്ങിയിരിക്കുന്നു….
പെട്ടന്ന് അമ്മു അങ്ങോട്ട്‌ കയറി വന്നു…

കിച്ചേട്ടനേം പ്രിയയെയും ഒരുമിച്ചു കണ്ടതും അവളുടെ മുഖം ഇരുണ്ടു തുടങ്ങി…

“ആ അമ്മുവോ… നോക്ക് കിച്ച..ഈ അമ്മു നു എന്ത് സ്നേഹം ആണ് ചേച്ചിയെ.. ഇടയ്ക്കിടെ വരും.. ചേച്ചിയെ കാണാൻ.. ”

എന്നും പറഞ്ഞു കിച്ചേട്ടന്റെ തോളിൽ തട്ടി കൊണ്ടു പ്രിയ കിചേട്ടനോട് ചേർന്നു നിന്നു… കിച്ചേട്ടന്റെ അരയിലൂടെ വട്ടം പിടിച്ചു..

എന്തോ അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല… എന്റെ കൈകൾ അറിയാതെ പൊങ്ങി പോയി…

അരുത് എന്ന് കാണിക്കും പോലെ ..

പെട്ടന്ന് സ്വബോധം വന്നു ഞാൻ കൈ താഴ്ത്തി…

അപ്പോളാണ് എന്റെ കൈ ഉയർന്നതിനെ കുറിച്ചു ഞാൻ ഓർത്തത്‌… എന്റെ കണ്ണാ… വിശ്വാസം വരാതെ ഞാൻ അനക്കി നോക്കി.. ഭഗവാനെ എന്റെ കൈകൾ അനങ്ങുന്നുണ്ട്…

സന്തോഷം ആരെയും അറിയിക്കാൻ പറ്റാതെ ഞാൻ കണ്ണടച്ചു…

“പ്രിയ.. കാര്യം കിച്ചേട്ടൻ തന്റെ മുറചെറുക്കൻ ഒക്കെ ആയിരിക്കാം… പക്ഷെ എന്റെ ചേച്ചിയുടെ ഭർത്താവ് കൂടെ ആണ്.. ഇതൊക്കെ കണ്ടു എന്റെ ചേച്ചി ഇവിടെ കിടപ്പുണ്ട് അത് നീ ഓർക്കണം… ”

“നീ അത് ഓർത്തിട്ടുണ്ടോ…. ”

എന്ന് പറയലും കിച്ചേട്ടൻ അവളുടെ കഴുത്തിൽ കയറി പിടിച്ചു…

“കൊല്ല്… ഈ കയ്യോണ്ട് ചാവാൻ എനിക്ക് ഒരുപാട് സന്തോഷം ആണ്… ”

അത് പറയലും..

“ച്ചി… ബ്ലഡി… ”

കിച്ചേട്ടന്റെ കൈ അമ്മുവിന്റെ കവിളിൽ പതിഞ്ഞു… അത് കണ്ടതും ഒരു എന്തൽ എന്റെ ഉള്ളിൽ നിന്നും വന്നു…

തുടരും……