രചന – നിജി
കുളിച്ചു കിടന്നുള്ളു ആയത് കൊണ്ട് ഇനി കുളിപ്പിക്കണ്ട അല്ലെ….. അതെ അതെ വടക്കേലെ ജാനുചേച്ചി പറഞ്ഞു കുളിപ്പിക്കണ്ട….. എന്ന പിന്നെ ഡാ മോനേ നിന്നോട് അവൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ മരിച്ചു കഴിഞ്ഞ ദേ ആ ഡ്രെസ് എന്നെ ഇടിപ്പിച്ചാമതി എന്നെങ്ങാനും…..അന്തോണി ആലോചിച്ചു ഇല്ല അവൾ പറഞ്ഞിട്ടില്ല…… ശെടാ ഈ മനുഷ്യനോട് ഞാൻ പറഞ്ഞിട്ടുള്ളതാ… ആ കറുപ്പ് നിറത്തിൽ കര കസവു ഉള്ള സാരീ ഉടുപ്പിച്ചാമതിയെന്ന്…. മന്ത്രകോടി ആകെ കീറി പഴകിയത് കൊണ്ട് അതു ഉടുപ്പിക്കരുതെന്നു… ഇനി എങ്ങാനും മരിചട്ടു മുകളിലേക്ക് എത്തി കഴിഞ്ഞാൽ ഈ ഡ്രെസ് ഇട്ടു തന്നെ നടക്കേണ്ടി വന്നാൽ കീറിയ സാരീ എന്റെ പൊന്നെ എനിക്ക് ഓർക്കാൻ വയ്യാ റീന പറഞ്ഞു ….ടോ മനുഷ്യ ആ കറുപ്പ് സാരീ എടുത്തു കൊടുക്ക്….. ആ എവടെ….അതു ഇരിക്കണേനു ഇവർക്ക് എങ്ങനെ അറിയാ… അപ്പനും മകളും ഡ്രെസ് എടുത്തു വച്ചു കൊടുക്കുന്നത് ഇടുന്നത് അല്ലാതെ അതു കഴുകി വൃത്തിയാക്കി തേച്ചൊക്കെ എങ്ങനെ ആ മേശപ്പുറത്തു ഇടാൻ പരുവത്തിൽ എത്തുന്നത് എന്ന് വല്ലതും അറിയോ…. എവിടെ എന്റെ മോൾ ഐറിൻ എവിടെ കാണാൻ ഇല്ലല്ലോ…. അമ്മ മരിച്ചതും സ്റ്റാറ്റസ് ഇടാൻ അവൾ ഇവിടെ വേണ്ടത് ആയിരുന്നല്ലോ…..
ആ ശോശാമ്മ ചേച്ചി ദേ ഈ ഫോട്ടോ ഫ്ലെക്സ് അടിയ്ക്കാൻ കൊടുക്കാട്ടാ… ഇതായിരുന്നു കുഞ്ഞിആന്റിക്കി ഏറ്റവും ഇഷ്ടമുള്ള ഫോട്ടോ………….. ഓ തെണ്ടി ജോകുട്ടാ ഞാൻ എപ്പോഴാടാ പറഞ്ഞെ ആ ഒരു ഗോത്രം ഇല്ലാത്ത ഫോട്ടോ എനിക്കിഷ്ടം ആണെന്ന്…. എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാൻ എന്റെ വീട്ടിലെ ഷോക്കേഴ്സിൽ വച്ചിട്ടുള്ള ഫോട്ടോ അതു മതിയെന്ന്……അതിനു നീയൊക്കെ ഈ കോലം കെട്ട ഫോട്ടോ എടുത്തു കൊടുക്കുള്ളു….. ദൈവമെ എത്ര പേര് കാണും ഫേസ്ബുക്കിലും വാട്സപ്പ്പിലും എന്റെ ഫോട്ടോ ആയ്യോാ ഓർക്കാൻ വയ്യാ…..ഒരു ഫോട്ടോ എടുത്തു വച്ചാമതിയായിരുന്നു….. ആ ഇതൊക്കെ മരിച്ചട്ടു ഇവിടെ കിടന്നു പറഞ്ഞാലും ഇവർക്ക് കേൾക്കാനും പറ്റില്ലാലോ…….അന്തോണി അങ്കിളെ ആന്റിടെ മഞ്ചായിൽ ഏത് പൂവാ വയ്ക്കാൻ വാങ്ങണ്ടേ………………. ഹോ മനുഷ്യ… ആലോചിച്ചിരിക്കാതെ പറ വൈറ്റ് റോസ് ആണെന്ന്….അതു നീ അപ്പുറത്തു ഉള്ള മുസാണ്ട വച്ചാൽ മതി…. എന്നോടൊന്നും ചോദിക്കണ്ട………………………..ഓ ദാരിദ്ര്യം പറയല്ലേ മനുഷ്യ ഇപ്പോൾ എങ്കിലും കുറച്ചു കാശു കള എന്നിട്ടു വൈറ്റ് റോസ് വാങ്ങി വയ്ക്കു…. ഇനി മുസാണ്ടയിലെ കുഞ്ഞിയൻ ഉറുമ്പ് മുഖത്തും ഇഴയുലോ… ഒന്നാമതെ ആ ഉറുമ്പിന്റ വൃത്തികെട്ടാ മണം സഹിക്കാൻ പറ്റില്ല……….ആ……..
എന്നാലും എന്റെ മോൾ ഐറിൻ എവിടെ കാണാൻ ഇല്ലല്ലോ…. എനിക്ക് പെൺകുട്ടി ഉണ്ടാവാൻ ആയിരുന്നു ആഗ്രഹം… അതാവുമ്പോൾ എനിക്കൊരു കൂട്ടു കിട്ടുലോ എന്ന് കരുതി…. എവിടെ അപ്പൻ ജോലി കഴിഞ്ഞു വന്ന അപ്പൻ ഒരു കസേരയിൽ ഇരുന്നു ഫോൺ നോക്കി ഇരിക്കും…. മോൾ സെറ്റിയിൽ ഫോൺ നോക്കി കിടക്കും…….. ഇവരുടെ ഇടയിൽ കിടന്നു ചക്ര ശ്വാസം വലിച്ചു ഓരോന്നും ചെയ്തു കൂട്ടി ഭക്ഷണം വരെ കൊടുക്കുന്ന സമയത്ത് വരെ ആ കുന്ത്രാണ്ടം എടുത്തു വയ്ക്കില്ല….. കുരിശ് വരയ്ക്കാൻ വിളിച്ചാൽ അപ്പനും മോൾക്കും ഉറക്കം വരും…ഒരു നല്ല ഡ്രെസ് വാങ്ങി തരാൻ പറഞ്ഞ നൂറു കാര്യങ്ങൾ നിരത്തും…. ചെരുപ്പിന്റെ വള്ളി പൊട്ടി സൂചി വച്ചു വച്ചു നടന്നു അവസാനം തുന്നിച്ചു കഴിഞ്ഞ ദിവസം കിട്ടിയേ….. പുതിയ ചെരുപ്പ് വാങ്ങി ഞാൻ എവിടെ പോവാൻ ആണെന്ന് പള്ളിയിലേക്ക് ഈ ചെരുപ്പൊക്കെ മതിയെന്ന കെട്ടിയോന്റെ സംസാരം… ജിമിക്കി കമ്മൽ ഇടാൻ കൊതി ആയിട്ടു വാങ്ങി തരാൻ പറഞ്ഞിട്ടു എത്ര വർഷം ആയി…….. ബാക്കി കൊണ്ട് വന്ന സ്വർണമൊക്കെ ഇവരുടെ വീട്ടുകാരുടെ ഓരോ ആവശ്യങ്ങൾക്കു പെങ്ങന്മാരുടെ മക്കൾക്കും ഓരോ ആവശ്യങ്ങൾക്കും കൊടുത്തു…. ആകെപ്പാടെ ആ കഴുത്തിൽ സ്വർണം എല്ലാം എടുത്ത അന്ന് തൊട്ടു വാങ്ങി ഇട്ട കുഞ്ഞിമാലയും ഒരു രണ്ടു കമ്മലും ഉണ്ട്….എന്നാലും ഞാൻ ഒന്നും പറയാറില്ല….അന്നൊക്കെ ആ അവസ്ഥ ആയിരുന്നു പക്ഷേ അവസ്ഥ മാറി നല്ല രീതിയിൽ ആയിട്ടും…ഇപ്പോഴും ഒരു മിട്ടായി പോലും വാങ്ങി തരാൻ പറ്റില്ല…….. അവർ പുറത്ത് നിന്നു കഴിക്കും ഒരു ദിവസം ഷർട്ടിന്റെ പോക്കറ്റിൽ നിന്നു എനിക്ക് ബില്ല് കിട്ടി……. ആ അല്ലെങ്കിലും ജോലി ഇല്ലാത്ത പെണ്ണുങ്ങൾ ഇതൊക്കെ കേൾക്കണം.. ജോലിക്കു ഒരു കുറി ഓഫീസിൽ എത്ര പ്രാവശ്യം വിളിച്ചത് ആണെന്നു അറിയോ അപ്പോൾ ഇവരുടെ കാര്യം നോക്കാൻ പറ്റില്ലത്രേ………………….. ആ അച്ഛനും കപ്യാരും വന്നോ…. ആ വന്നു ആ മന്ത്രക്കോടി തന്നെ ഉടുപ്പിച്ചേ കീറിയത് സൂചി വച്ചു അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്..മുസാണ്ട തന്നെ വച്ചിട്ടുണ്ട്….. കുനിയാൻ ഇഴയുന്നുണ്ട്….. ആ എന്റെ വീട്ടിൽ നിന്നും പിന്നെ അപ്പനും അമ്മയും മരിച്ചേപിന്നേ ആരു വരാനാ… ആകെപ്പാടെ ഉള്ള ആങ്ങളയും കുടുംബവും ഇംഗ്ലണ്ടിൽ ആണ്…. പിന്നെ ബന്ധുക്കൾ കുറച്ചു പേര് വന്നിട്ടുണ്ട്… ബാക്കിയുള്ളവർ വിദേശത്തു അല്ലെ എങ്ങനെ വരാനാ…….. ലാസ്റ്റ് ആയി അപ്പനെ മോളെയും റീന നോക്കി……അപ്പനും മോളും നല്ല ഡ്രെസ് ഇട്ടു നിൽക്കുന്നുണ്ട്… എപ്പോഴെങ്കിലും ഞാൻ നല്ല ഡ്രെസ് ഇട്ടട്ടുണ്ടോ എന്ന് എന്റെ മോൾ തിരക്കാറില്ല…എന്റെ തലമുടിയിൽ ഇടുന്ന ക്ലിപ്പ് പോലും എന്റെ ആങ്ങള രണ്ടു കൊല്ലം മുൻപ് വന്നപ്പോൾ തന്നതാണ്…. അതിന്റെ കല്ലൊക്കെ പോയി എന്നാലും ഞാൻ അത് ഇടും….ഭർത്താവ് പിന്നെ ഒട്ടും ഇതൊന്നും തിരക്കാറില്ല…….. ആ ഇനി ഇവർ എങ്ങനെ ജീവിക്കാ…ഭക്ഷണം ഉണ്ടാക്കുന്ന സാധനങ്ങൾ വരെ എവിടെ ഇരിക്കുന്നത് അറിയില്ല……… റീന ഒന്ന് നെടുവീർപ്പിട്ടു…………………………………….. അച്ഛൻ പ്രാർത്ഥന ചൊല്ലിതുടങ്ങി … അന്നിദ വെള്ളം തെളിച്ചതാവോ…..അമ്മേ അമ്മേ എന്റെ ഡ്രസ്സ് തേച്ചിട്ടില്ല…. എനിക്ക് ക്ലാസ്സിൽ പോവേണ്ടതാ…. അമ്മ എന്താ എഴുനേൽക്കാത്തത്… അരി ദേ കിടന്നു തിളക്കുന്നുണ്ടാല്ലോ…… പെട്ടെന്ന് റീന എഴുന്നേറ്റു ഓ സ്വപ്നം ആയിരുന്നോ…. ഓ അമ്മയുടെ ഒരു സ്വപ്നം കാണൽ…. എന്താടി എനിക്ക് സ്വപ്നം കാണാൻ പറ്റില്ലേ…. കണ്ടോ കണ്ടോ പക്ഷേ ഞാനും അപ്പയും പോയി കഴിഞ്ഞ ഇവിടെ എന്താ പണി അപ്പോൾ ഇരുന്നു സ്വപ്നം കണ്ടോ…. റീന ഒരു സെക്കന്റ് പോലും താമസിക്കാതെ ഐറിന്റെ ക്ലാസ് ടീച്ചറെ വിളിച്ചു… ഇന്ന് ഐറിൻ വരില്ല അവൾക്കു പനിയുണ്ട്…. ഓ ആയിക്കോട്ടെ റീന ചേച്ചി നാളെ വിട്ടാൽ മതി…. ശരി ഫോൺ വച്ചേക്കട്ടെ ആ…. അമ്മ എന്ത് വർത്താനം പറയണേ എനിക്കെവിടെ പനി…. നിനക്ക് പനി അല്ല പണി ഉണ്ട് ഇവിടെ…. ഇന്ന് നീ ആണ് ഈ വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നത്..മോൾ ഒന്ന് അറിയൂ അമ്മ മോളും അപ്പനും കൂടി ഇവിടെ നിന്നും പോയാൽ ഇവിടെ എന്താണ് ചെയ്യുന്നത് എന്ന്……… നീ പ്ലസ് വൺ ആയില്ലേ ഇനി ചെയ്യാം… ആദ്യം പോയി അരി വെന്തോന്നു നോക്കു… വേഗം വേണം… അമ്മയുടെ ശബ്ദം മാറിക്കണ്ട ഐറിൻ വേഗം റീന പറഞ്ഞത് എല്ലാം ചെയ്തു…..അന്തോണി എഴുന്നേറ്റു വന്നു മേശപുറത്തു ഇരിക്കാറുള്ള ചായ നോക്കിട്ടു കാണാതെ ആയപ്പോൾ അടുക്കള വാതിലിൽ പോയി നോക്കി………… മം എന്താ ചായ നോക്കി വന്നതാണോ ഇനി ഏതാണ് എന്താണ് വേണ്ടതെങ്കിൽ ഞാൻ അടുക്കളയിൽ ഉണ്ടാക്കി വയ്ക്കും..ഇവിടെ വന്നു എടുത്തു കഴിക്കാം….. പിന്നെ ഞാൻ നാളെ തൊട്ടു ജോലിക്കു പോവും….എനിക്ക് ജീവിക്കണം മനുഷ്യന്റെ പോലെ മതി ഇനിയുള്ള ജീവിതം എങ്കിലും എനിക്ക് ജീവിക്കണം…..ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ പോവാ….. നിങ്ങളെ രണ്ടുപേരെയും ഞാൻ സ്നേഹിക്കും പക്ഷേ ഈ വീട്ടിലെ ജോലികൾ എല്ലാം നമ്മൾ മൂന്ന് പേരും കൂടി ചെയ്യും……എനിക്കും വില കൂടുതൽ ഇല്ലെങ്കിലും തെറ്റ് പറയാത്ത ഡ്രെസ് വാങ്ങണം … നല്ല രണ്ടു ചെരുപ്പ് ഇട്ടു നടക്കണം… കൊതിയുള്ള മിട്ടായി വാങ്ങി കഴിക്കണം..തലയിൽ ഇടുന്ന ക്ലിപ്പ് വാങ്ങണം…..മാസങ്ങൾ കൂടുമ്പോൾ ഒരു സിനിമ കാണണം…. നിങ്ങളെയും ഞാൻ കൊണ്ട് പോവും…. പിശുക്ക് വേണം ജീവിക്കാൻ പക്ഷേ അതു എന്റെ കാര്യത്തിൽ മാത്രം ഒതുക്കുന്ന പിശുക്ക് ആവരുത്…… നിങ്ങൾ എവിടെ എങ്കിലും പോവുമ്പോൾ എന്റെ പോലെ പോവാറുണ്ടോ…. അതുകൊണ്ടു അതു മാറണമെങ്കിൽ എന്റെ കയ്യിൽ പൈസ വേണം അതുകൊണ്ട് നാളെ തൊട്ടു ഞാൻ ജോലിക്കു പോവും……..റീനയുടെ ഉറച്ച ശബ്ദത്തിൽ ഉള്ള സംസാരം കേട്ടപ്പോൾ മറുപടി പറയാൻ വന്ന അന്തോണി പിന്നെ ഒന്നും പറഞ്ഞില്ല…………………

by