രചന – രോഹിണി ആമി
അച്ചുവേട്ടന്റെ അരികിലെത്താനും കാണാനും ഒരു തിടുക്കം പോലെ……. എന്നെ വേണ്ടെങ്കിലും എനിക്കു വേണ്ടാന്നു വെക്കാൻ തോന്നുന്നില്ല…. ബാംഗ്ലൂരിൽ ആണ് പഠിച്ചതെങ്കിലും മനസ്സ് തനി നാട്ടുമ്പുറത്തുകാരിയുടേതാണ്………. അച്ചുവേട്ടൻ പറയുംപോലെ പരിഷ്കാരി അല്ല……. പിന്നെ എന്റെ കൂട്ടുകാർ നല്ലവരാണ്……. ഒരു പരിധി വിട്ട് ആരെയും ഞാൻ അടുപ്പിക്കാറുമില്ല…….. അവർ അങ്ങനെ ഒരു ലിമിറ്റ് വിട്ട് എന്നോട് പെരുമാറിയിട്ടുമില്ല….ഒരാണിനോട് കൂട്ടുകൂടിയാലോ ഒന്നു തൊട്ടാലോ ഒന്നും സംഭവിക്കില്ല ന്ന് അച്ചുവേട്ടാ നിങ്ങൾ എന്നു മനസ്സിലാക്കും…… എന്നെങ്കിലും അച്ചുവേട്ടന്റെ മനസ്സ് മാറുമെന്നു വിചാരിച്ചു…….. ഒരിക്കലെങ്കിലും എന്നെയൊന്നു വിളിക്കുമെന്ന് വിചാരിച്ചു …..ഒരു മെസ്സേജ് എങ്കിലും…….. ഉണ്ടാവില്ല എന്നു മനസ്സിലായി……
എന്നോട് ഒരു തരിമ്പെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു മിസ്സ് കാൾ എങ്കിലും വിട്ടേനെ……….ഇനി എനിക്കു ചെയ്തുകൊടുക്കാൻ ഇതു മാത്രമേ ഉള്ളൂ…….. ഡിവോഴ്സ്…….. അച്ചുവേട്ടൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യം.. അച്ചുവേട്ടന്റെ വീട്ടിലെത്തിയതും വീടിന്റെ അവസ്ഥ കണ്ടപ്പോൾ ശിവ ഒന്നു ഞെട്ടി……. താൻ പോയപ്പോൾ ഉണ്ടായിരുന്ന വീടായിരുന്നില്ല അത്..,…അതിലും വിഷമമായത് തോട്ടം കണ്ടപ്പോളായിരുന്നു…… ഉണങ്ങിക്കിടക്കുന്നു എല്ലാം…….അങ്ങിങ്ങായി ചെറിയൊരു പച്ചപ്പ് മാത്രം……. മിറ്റത്തു നിറയെ ഇലകൾ പൊഴിഞ്ഞു കിടക്കുന്നു………ആരെയും കാണുന്നില്ല വെളിയിൽ…….ഇറയത്തു മാറാല മൂടി തൂങ്ങി കിടക്കുന്നു…… തൂത്തുവാരിയിട്ടുതന്നെ നാളുകളായതുപോലെ……. കതകു തുറന്നു കിടക്കുന്നു…….ഒരു ഭയം ഉള്ളിൽ കൂടി വരും പോലെ… ശിവ വീടിനുള്ളിലേക്ക് കയറി……..
ആകെ അലങ്കോലമായി കിടക്കുന്നു……..എല്ലാം സ്ഥാനം മാറിക്കിടക്കുന്നു…….അവൾക്ക് ഒരു പേടി തോന്നി….. അടുക്കളയിൽ പോയി നോക്കി… ആരുമില്ല… വെപ്പും കുടിയും ഇല്ലാത്ത പോലെ….. അവൾ ഓടി അച്ചുവിന്റെ റൂമിലേക്ക് പോയി …….. കട്ടിലിൽ ഒരു രൂപം……. താടിയും മുടിയും വളർന്നു എല്ലും തോലുമായിട്ടൊരു രൂപം……… അവൾ അച്ചുവിന്റെ അടുത്തേക്ക് നടന്നു…… കാലിൽ എന്തോ തട്ടി……… നിലത്തു നിറയെ കുപ്പികൾ……. മദ്യക്കുപ്പികൾ….. ചെറുതും വലുതുമായിട്ട്……. അതെല്ലാം കാലുകൊണ്ട് തട്ടി വകഞ്ഞു മാറ്റി കട്ടിലിന്റെ അടുത്തേക്ക് നടന്നു………. അച്ചുവേട്ടാ……. കുലുക്കി വിളിച്ചു….. മൂളുന്നുണ്ട്……. അച്ചുവേട്ടാ……. ഇപ്പ്രാവശ്യം കണ്ണു തുറന്നു……. എന്നെ കണ്ടതും സൂക്ഷിച്ചു നോക്കി……
പിന്നെയും വന്നോ നീ …… നിന്നോട് ഇന്നലെ ഞാൻ പറഞ്ഞതല്ലേ ഇനി വരരുതെന്ന്……. എന്റെ കയ്യിൽ ഒന്നുമില്ല നിനക്ക് തരാൻ…… ഒരു ജീവിതം പോലും…….. പോ ശിവുട്ടി….. പോ……… കയ്യൊന്നും പൊക്കാനുള്ള ശേഷി പോലുമില്ല….. കുഴഞ്ഞു പോകുന്നു….. വീണ്ടും ഉറങ്ങിയെന്നു തോന്നുന്നു…… അമ്മ എവിടെ………. വീടു മുഴുവനും നോക്കി…. ഇല്ല….. ഇവിടെയെങ്ങും ഇല്ല…… എവിടെപ്പോയതാവും……… എന്തായാലും അച്ചുവേട്ടൻ എഴുന്നേൽക്കാതെ പോകാൻ പറ്റില്ലാ……അറിയണം എന്താ പറ്റിയതെന്ന്…… ശിവ ആ വീടു മുഴുവനും വൃത്തിയാക്കി…….. മുറ്റം തൂത്തുവാരി……… കുളിച്ചു…… പിന്നീട് പൈപ്പ് ഇട്ടു ഉണ്ടായിരുന്ന കുറച്ചു പച്ചക്കറികൾ നനച്ചു…….. തല താഴ്ത്തി നിന്ന ചെടികൾ എല്ലാം തലയുയർത്തി…….. അവളോട് നന്ദി പറയും പോലെ……………തിരിച്ചു കയ്യും കാലും കഴുകി അകത്തേക്ക് കടക്കുമ്പോൾ കണ്ടു അടുക്കള വാതിലിൽ നിന്ന് തന്നെ നോക്കിനിൽക്കുന്ന അച്ചുവേട്ടനെ…….. നീയെപ്പോൾ വന്നു…… കുറച്ചു നേരമായി…… അച്ചുവേട്ടൻ ഉറക്കമായിരുന്നു……..
അതാണ് വിളിക്കാഞ്ഞത്…… എന്തുപറ്റി വരാൻ…… അതിനുള്ള മറുപടി കൊടുക്കാതെ ശിവ ചോദിച്ചു…… അമ്മ എവിടെ….. ഇവിടില്ലേ….. ഇല്ല…… എവിടെപ്പോയി……. അച്ചുവേട്ടൻ കൈ ചൂണ്ടി കാണിച്ചു…….. താൻ നനച്ച ചെടികൾക്കിടയിൽ ഒരു കൂന പോലെ…. ചെറിയ ഒരു തെങ്ങിൻ തൈ വളർന്നു വരുന്നുണ്ട്……. ശിവ അച്ചുവിനെ തിരിഞ്ഞു നോക്കി…… നിന്നെ അറിയിക്കാൻ എന്റെ കയ്യിൽ നമ്പറോ അഡ്രെസ്സോ ഒന്നുമുണ്ടായിരുന്നില്ല…… എങ്കിലും കാത്തു ഒരു ദിവസം………. നിന്നെ കാണാൻ പറ്റിയില്ലല്ലോന്ന് എന്നും പറയുമായിരുന്നു അമ്മ……. പെട്ടെന്നായിരുന്നു എല്ലാം…….അതിൽ പിന്നെ ഞാൻ തനിച്ചാണ് നാളുകളായിട്ട് ……. ആ വാക്കുകളിൽ നിരാശ നിറഞ്ഞു നിന്നിരുന്നു….. ശിവ അമ്മയുടെ അടുത്തേക്ക് പോയി…….. കുറച്ചു നേരം അവിടിരുന്നു……..
ഒന്നു കാണാൻ കൂടി പറ്റിയില്ല……. ഈശ്വരാ…….. താനൊന്നു വിളിച്ചിരുന്നെങ്കിൽ……..തെറ്റ് ചെയ്തു പോയല്ലോ ദൈവമേ… അച്ചു വന്നു വിളിക്കുമ്പോളാണ് ശിവ എഴുന്നേറ്റത്……… വാ….എണീക്ക്….. ഇഴജന്തുക്കൾ ഉണ്ടാവും…. നേരമിരുട്ടി……. ഇതു വച്ചേക്കു നിന്റെ കൈ കൊണ്ടു…… ഒരു തിരി തന്നിട്ടു പറഞ്ഞു……. അത്രയെങ്കിലും സമാധാനം ഉണ്ടാവട്ടെ പാവത്തിന്..,. രണ്ടാളും തിരി വച്ചിട്ട് വീട്ടിലേക്കു പോയി….. എന്താ അമ്മക്കു പറ്റിയത്…… എന്റെ കൂടെ പച്ചക്കറി പറിച്ചു നിൽക്കുവായിരുന്നു……. പെട്ടെന്നു കുഴഞ്ഞു വീണു…….. എല്ലാം പെട്ടെന്നായിരുന്നു…… ഭാഗ്യവതി……… ഭാഗ്യം കെട്ടവൻ ഞാനും…… അച്ചു ചിരിച്ചു……. അടുക്കളയിൽ ഉള്ളതുവച്ചു എന്തോ കാട്ടിക്കൂട്ടി ശിവ…… ശിവ…… അച്ചു വിളിച്ചു…… മ്മ്….. ആ ബോട്ടിൽ എവിടെ…… കാണുന്നില്ല… അതിൽ കുറച്ചുണ്ടായിരുന്നു…….. അത് ഞാൻ കളഞ്ഞു…… ശ്ശേ…… എന്നാ പണിയാ നീ കാണിച്ചത്…… അതുംപറഞ്ഞു മൊബൈൽ എടുത്തു ആരോടോ കുപ്പി വാങ്ങി വരാൻ പറയുന്നത് കേട്ടു …..
ഇതെപ്പോളാ തുടങ്ങിയത്……. ഈ ഒരു ശീലം…. ശിവ ചോദിച്ചു……. അമ്മ പോയപ്പോൾ……. തനിച്ചായതുപോലെ തോന്നി…… പിന്നീട് ഒന്നു കണ്ണടക്കണമെങ്കിൽ ഇവന്റെ കൂട്ടില്ലാതെ പറ്റില്ലാന്നായി…… കൃഷിയൊക്കെ…… ആർക്കുവേണ്ടിയാ…….. ഉള്ളതു മതിയെന്ന് തോന്നി……. ഈ കുടി നിർത്തിക്കൂടെ…… സാധിക്കുന്നില്ല…… അല്ലെങ്കിലും ആർക്കുവേണ്ടി…… ആരോ വെളിയിൽ നിന്നും വിളിച്ചു…….അച്ചുവേ….ഞാനും അച്ചുവേട്ടന്റെ കൂടെപ്പോയി……. കുപ്പിയും കൊണ്ടു വന്നതാണ്……. കുഞ്ഞേട്ടനല്ലേ അതു….. അതേ…… നേരത്തെ ഇവിടെ പണിക്കു വന്നിരുന്ന ആളാണ്….. അമ്മ ഉള്ളപ്പോൾ…. അച്ചു കുപ്പിയുമായി അകത്തേക്ക് പോയി……. ശിവ കുഞ്ഞേട്ടാ ന്നു വിളിച്ചു അയാളുടെ പിറകെ ചെന്നു……. ആഹാ…. ശിവ മോൾ എപ്പോൾ വന്നു…… അമ്മ മരിച്ചപ്പോൾ വരുമെന്ന് കരുതി…… കുറച്ചു കാത്തു അച്ചു…… ഞാൻ അറിഞ്ഞിരുന്നില്ല കുഞ്ഞേട്ടാ……. അറിഞ്ഞിരുന്നെങ്കിൽ എവിടെയാണെങ്കിലും ഓടി വന്നേനെ…… അച്ചുവേട്ടനെന്താ ഇങ്ങനെ……. എപ്പോൾ തുടങ്ങി ഈ ശീലമൊക്കെ……..എനിക്ക് വിശ്വസിക്കാനാവുന്നില്ല ഇതെല്ലാം…. അമ്മ പോയതിനുശേഷം കുറച്ചു നാൾ വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങിയിട്ടില്ല…..
പിന്നെ ആശ്വസിപ്പിക്കാനെന്ന രീതിയിൽ കൂട്ടുകാർ കുപ്പിയുമായി വരാൻ തുടങ്ങി……….. അപ്പോൾ തുടങ്ങിയ ശീലമാണ്…….. പിന്നീട് കൂടി കൂടി വന്നു……ആരുമില്ലല്ലോ ഒന്ന് നിയന്ത്രിക്കാൻ……. എന്നും കുപ്പി വാങ്ങിക്കൊടുക്കുന്നത് ഞാനാണ്…… വാങ്ങിക്കൊടുത്തില്ലെങ്കിൽ തനിയെ പോയി വാങ്ങും…… പിന്നെ കുടിച്ചു വഴിയിൽ എവിടേലും ആവും കിടപ്പ്….. അതെങ്കിലും ഒഴിവാക്കാമല്ലോ…… അച്ചുവിന്റെ പോക്കു കണ്ടിട്ട് പേടിയുണ്ട് മോളെ……. ഒന്നു നിയന്ത്രിക്കാൻ പറ്റുമെങ്കിൽ നല്ലത്…… എങ്ങനെ നടന്നിരുന്ന കുഞ്ഞാ…….. യാതൊരു ദുശ്ശീലവും ഉണ്ടായിരുന്നതല്ല……….. ഒന്നേയുള്ളു വിഷമം….. ഈ കാണുന്നതൊക്കെ……. അയാൾ കൃഷി സ്ഥലത്തേക്ക് കൈ ചൂണ്ടി…….. കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞു നടന്നു….. ശിവ എല്ലാം കേട്ടു അകത്തേക്ക് വന്നു…….
അച്ചു കുപ്പിയിൽ നിന്നും ഒഴിച്ചൊഴിച്ചു കുടിക്കുകയാണ്….. അവൾ കുപ്പിയിൽ പിടിച്ചു… മതി അച്ചുവേട്ടാ പ്ലീസ്… എന്തുമാത്രമാ കുടിക്കുന്നത്…….. പച്ചവെള്ളം കുടിക്കുംപോലെ……. അച്ചു ഒന്നു ചിരിച്ചു കാണിച്ചു…… അവളുടെ കൈ എടുത്തു മാറ്റി……. നീയെന്നെ ഇങ്ങനെ വന്നു നിയന്ത്രിക്കുന്നത് എന്നും സ്വപ്നം കാണാറുണ്ട് ഞാൻ…… അതാ ഞാൻ മുൻപ് അങ്ങനെ പറഞ്ഞത്……. സ്വപ്നം ആണെന്ന് വിചാരിച്ചു…….. എനിക്ക് ഇതില്ലാതെ ഉറങ്ങാൻ പറ്റില്ല ശിവാ……… അച്ചു വീണ്ടും ഗ്ലാസ്സിലേക്ക് ഒഴിച്ചു…… വേണ്ട…. മതി കഴിച്ചത്…… അവൾ വീണ്ടും കുപ്പിയിൽ പിടിച്ചു….. എനിക്ക് ഇനിയും നിന്നെ ഒന്നും പറഞ്ഞു വേദനിപ്പിക്കാൻ വയ്യ ശിവ……. അതുകൊണ്ട് പ്ലീസ്…… ഇതെനിക്ക് വേണം……… മനസ്സിൽ പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത അത്രയും വിഷമങ്ങളുണ്ട്……. കയ്യിലിരുന്ന ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്തു അച്ചു….. അടുത്തത് ഒഴിക്കാൻ തുടങ്ങി……. എങ്കിൽ എനിക്കും കൂടി ഒഴിക്കു അച്ചുവേട്ടാ….. നമുക്കൊരുമിച്ചു കഴിക്കാം…….. എനിക്കും ഒരുപാട് വിഷമങ്ങളുണ്ട്……ആരോടും പറയാതെ മനസ്സിൽ കൊണ്ടുനടക്കുന്നത്……
ഒരു ഗ്ലാസ്സ് കൊണ്ടുവച്ചിട്ട് ശിവ പറഞ്ഞു…….. അച്ചു ശിവയെ നോക്കി…… എല്ലാ പെണ്ണുങ്ങളും കാണിക്കുന്ന അവസാനത്തെ അടവ് അല്ലേ…… ആയിക്കോട്ടെ……. ന്നാ…. നീയും കുടിച്ചോ…… എല്ലാം മറക്കാൻ ഇതു നല്ലതാ…….. പക്ഷേ ബോധം വരുമ്പോൾ വിഷമം ഡബിൾ ആകുമെന്ന് മാത്രം….. അതിനു ഒരേയൊരു പോംവഴി ബോധം വരുത്താതെ ഇരിക്കുക എന്നുള്ളതാണ്……. അവളുടെ ഗ്ലാസ്സിലേക്ക് കുറച്ചു ഒഴിച്ചു കൊടുത്തു….. വാശിയോടെ അവൾ അതു കുടിക്കാൻ ചുണ്ടോട് അടുപ്പിച്ചതും ഓക്കാനിച്ചോണ്ട് അടുക്കളയിലേക്ക് ഓടി……. അച്ചു പൊട്ടിപ്പൊട്ടി ചിരിച്ചു…… ഒന്നും കഴിക്കാതെ ആടിയാടി അച്ചു മുറിയിലേക്ക് പോയി….. കട്ടിലിലേക്ക് മറിഞ്ഞു……. നീ താമസിച്ചു പോയി ശിവ……. ഒരുപാട്…. നിറഞ്ഞ കണ്ണുകൾക്ക് മുകളിലേക്ക് അച്ചു കൈ എടുത്തു വെച്ചു മറച്ചു…….. ബാക്കി പിറകെ…….

by