രചന – താമരക്കണ്ണി
വിധവ 🥀
( Real life story )
അളിയാ അങ്ങോട്ടു ഒന്നു നോക്കിയേ ……..
ആഹ് കൊള്ളാല്ലോ ഇവളെ എന്നും ഇങ്ങനെ ഓരോരുതന്മാർ ആണല്ലോ ആക്കുനേ…..
ഓഹോ അവൾക് നമ്മളെ ഒന്നും പറ്റില്ലല്ലോ ….. സീതേച്ചിയെ നമ്മളേം കൂടെ ഒന്നു പരിഗണിക്കുമോ ……
സീത ഒരു പാവം പറക്കാൻ ആഗ്രഹിച്ച ചിറകുകൾ അറ്റുവിഴപെട്ട പെണ്ണൊരുത്തി …
20 വയസ്സിൽ അച്ഛന്റെ വാശിക് മുമ്പിൽ ഇഷ്ടമില്ലാത്ത വിവാഹത്തിന് തല നീട്ടി കൊടുകണ്ടി വന്നു … ആരോടും ഒരു പരാതിയും പറയാതെ ജീവിതത്തോട് പൊരുത്തപ്പെട്ടു ജീവിച്ചു …. ഭർത്താവിന്റെ വീട്ടുകാരുടെ കുത്തുവാക്കുകൾ കണ്ണീരോടെ അവൾ കേട്ടിരുന്നു .. എന്നാലും ഭർത്താവിന്റെ വാക്കുകൾ അവൾക് ഒരു സമാധാനം ആയിരുന്നു . അങ്ങനെ അവൾക് ഒരു കുഞ്ഞു ഉണ്ടായി . ആര്യ എന്നു അവളെ വിളിച്ചു . ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ വന്നപ്പോൾ ആണ് തന്റെ ഭർത്താവിന്റെ അസുഖത്തെ കുറിച്ചു സീത അറിയുന്നത് . വീട്ടുകാര് അതു മറച്ചു വെച്ചു തന്റെ വിവാഹം നടത്തിയത് എന്നു മനസിലായി . ജീവിക്കണം എന്ന വാശി അവളിൽ ഉടലെടുത്തു . അങ്ങനെ അവൾക് ഒരു പെണ്ണ് കുഞ്ഞു കൂടെ ഉണ്ടായി . ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾക്ക് ദൈവം കരിനിഴൽ വീഴ്ത്തി .. ഭർത്താവിന്റെ മരണത്തിലൂടെ …. ഇനി എന്തു എങ്ങനെ ജീവിക്കും എന്നു ഒന്നും അറിയാതെ പറക്കമുറ്റാത്ത രണ്ടു പെണ്ണ് മകളുമായി അവൾ ഭർത്താവിന്റെ വേർപാടിൽ ആഴ്ന്നിറങ്ങി…… പിന്നീട് അങ്ങോട്ടു സീത നാട്ടുകാർക്കും വീട്ടുകർക്കും മോശപ്പെട്ട പെണ്ണായി കണ്ടു തുടങ്ങി ….. അങ്ങനെ സീതയുടെ ജീവിതം ഇവിടെ എത്തി നിൽക്കുന്നു …..
ജീവിതത്തിൽ അമ്മയുടെയും അച്ഛന്റെയും സ്‌നേഹവും സന്തോഷവും അനുഭവിച്ചു വളരേണ്ടിയിരിക്കുന്ന കുട്ടികൾ അമ്മയെ കുറിച്ച് മറ്റുള്ളവര് മോശം പറയുന്നത് കേട്ടു ആണ് വളർന്നത് …
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സീതയ്ക് അറിയാം അവളുടെ മകൾക് അവളെ അറിയാം എന്നു എങ്ങനെ ആണ് തന്റെ ‘അമ്മ ജീവിക്കുന്നത് എന്നൊക്കെ എന്നു ….
ഇത് ഒക്കെ ഓർത്ത് വീട്ടിൽ എത്തിയത് അവൾ അറിഞ്ഞില്ല… വഴിയിൽ എത്തിയപ്പോൾ തന്നെ കണ്ടു തന്നെ നോക്കി ഇരിക്കുന്ന മകളെ ….
കാലുകൾ വലിച്ചു വലിച്ചു നടന്നു വരുന്ന അമ്മയെ കണ്ടു മക്കൾ ഓടിവന്നു അവളെ പിടിച്ചു…
എന്തു പറ്റി അമ്മേ കാലിനു…. ആര്യ പേടിച്ചു കൊണ്ടു ചോദിച്ചു …
ഒന്നുമില്ല മോളെ ‘അമ്മ ഒന്നു കടയിൽ വീണു അതാ…
ആയോ ‘അമ്മ എങ്ങനെ എന്നിട്ട് ഇങ്ങോട്ടു വന്നത് നടന്നു ആണോ…..
അല്ല മോളെ അമ്മയുടെ കൂടെ ജോലി ചെയുന്ന അജിത് ഇല്ലേ അവൻ എന്നെ ഇവിടെ വരെ കൊണ്ടേ ആക്കി….
ആ ഒറ്റമുറി വീട്ടിൽ രാത്രി മക്കളെയും ചേർത്തുപിടിച്ചു അവൾ ഉറക്കത്തിലേക്ക് വഴുതി വീണു … ഉറക്കത്തിൽ ആരോ കതകിൽ മുട്ടുന്ന ഒച്ച കേട്ടു സീത ഉണർന്നു … എന്തോ അവൾക് പേടി തോന്നിയില്ല തന്റെ പുലികുട്ടികൾ കൂടെ ഉണ്ട് എന്ന് ഓർത്തു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു … മുടികൾ വാരികെട്ടി തലോണിയുടെ അടിയിൽ ഉണ്ടായിരുന്ന അരിവാൾ കയ്യിൽ മുറുക്കി പിടിച്ച് കൊണ്ടു അവൾ വാതിലിന്റെ അടുത്തേക് നടന്നു …..
വാതില് തുറന്ന് അവൾ ചെറുപുഞ്ചിരിയോടെ നിന്നു ….. അതേ താൻ വൈകിട്ട് കണ്ടാ മൂന്നു ചെറുപ്പക്കാര് …..
സീതേച്ചിയെ….. ഒറ്റക്ക് കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ഞങ്ങൾ വന്നോ …….
അതിൽ ഒരുത്തന് വഷളൻചിരിയോടെ ചോദിച്ചു …….
എത്താവനട എന്റെ കൂടെ കിടകണ്ടത് ….. എന്നു അലറികൊണ്ടു അവൾ കയ്യിൽ ഇരുന്ന അരിവാൾ അവർക്കു നേരെ വീശി …..
അവര് അപ്പോഴേക്കും ഓടി …… ഇനി ഒറ്റരുത്താൻ പോലും ഈ പടിച്ചവുടരുത് …..
അതേ ഇവൾ ആണ് സീത ജീവിക്കാൻ വേണ്ടി അരിവാൾ കൈയിൽ എടുത്തവൾ …… രാവിലെ ചിരിച്ചു കാണിക്കുന്ന മാന്യന്മാർ രാത്രി വിലാപറയുന്നത് ….. എല്ലാം കേട്ടു സഹിക്കുന്നവൾ …..
ഇതുപോലെ ഒത്തിരി സ്ത്രീകൾ ഉണ്ട് നമ്മുക്ക് ചുറ്റും ….. ഒറ്റക്ക് കുടുംബം നോക്കുന്ന സ്ത്രീകൾ …. കഴുകാൻ കണ്ണുകളെ അതിജീവിക്കുന്ന പെണ്ണൊരുത്തി….

by