23/04/2026

സത്യഭാമ : ഭാഗം 14

രചന – ശ്രീമിഴി

ണേശന്റെ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു ഹരി. ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും തനിച്ചു ജീവിച്ചവന് ഇതിൽ കൂടുതൽ എന്ത് സ്വപ്നം കാണാൻ. “എന്താ ഡാ നിനക്ക് ഒന്നും പറയാനില്ലേ.” ഹരിയുടെ നേരെ പുച്ഛം കലർത്തിയുള്ള ഗണേശന്റെ ചോദ്യം കേൾക്കേ ഭാമയുടെ നെഞ്ചോന്നു പിടഞ്ഞു. എന്നോ ചെയ്തു പോയ തെറ്റിന്റെ പേരിൽ ഇത്ര മാത്രം വേദന അനുഭവിച്ച മനുഷ്യൻ വേറെയില്ല. തനിക്കും മകൾക്കും എന്നും കാവലായി ജീവിച്ചവൻ. തിരിച്ചു ഒരു വാക്ക് പോലും പറയാനില്ലാതെ നിൽക്കുന്ന ഹരിയെ വേദനയോടെ നോക്കി ഭാമ. കരയുന്ന കുഞ്ഞിനെ ഒരു കയ്യിൽ ചേർത്ത് പിടിച്ച് ഗണേശന്റെ മുന്നിലേക്ക് നിന്നു ഭാമ. “ഹരിക്ക് ഒന്നും പറയാനില്ല. എനിക്ക് പറയാനുണ്ട് കേൾക്കാണോ നിനക്ക്… ” “ഡി എന്റെ മുന്നിൽ നിന്ന് ഒച്ച വെക്കുന്നോ??” അതും പറഞ്ഞു ഗണേശൻ കൈ പൊക്കിയതും ഹരിയുടെ ഒരു നോട്ടത്തിൽ പൊക്കിയ കൈ അത് പോലെ താഴ്ത്തി ഗണേശൻ.

“എനിക്ക് പറയാനുള്ളത് ഇനിയും പറഞ്ഞില്ലേ നിന്നെ ഞാൻ ഇനിയും സഹിക്കേണ്ടിവരും. നിന്റെ പ്രശ്നം ഈ താലി അല്ലെ അത് ഇനി എന്റെ കഴുത്തിലുണ്ടാവില്ല നിനക്ക് ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു നിന്നത് എന്റെ മോൾക്ക് ഒരു അച്ഛനെ വേണം എന്നത് കൊണ്ടായിരുന്നു. കുറച്ചു മുൻപേ നീ പറഞ്ഞാ വാക്കുകളിൽ എനിക്ക് മനസിലായി എന്റെ കുഞ്ഞിനെ നീ കാണുന്നത് ഏത് കണ്ണിലൂടെയാണ് എന്ന് ഇനി എനിക്ക് ഇത് വേണ്ട” എന്നും പറഞ്ഞു ഭാമ കഴുത്തിലെ മാല ഊരി ഗണേശന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു. ഭാമയുടെ ആ ഒരു പ്രവർത്തി മാത്രം മതിയായിരുന്നു ഹരിക്കു. ഗണേശാനേ പിടിച്ചു ഉലച്ചു താണ്ടവമാടുകയായിരുന്നു പിന്നെ ഹരി.. ഒന്ന് എഴുന്നേറ്റു നില്കാൻ പോലും ആവില്ല എന്ന് കണ്ടപ്പോ ആണ് ഹരി ഗണേശനേ വിട്ടത്. അതെല്ലാം കണ്ണ് നിറച്ച് കണ്ടു ഭാമയും.

ഗണേശനെ വീടിനുള്ളിൽ പൂട്ടി പുറത്തേക്കു ഇറങ്ങുമ്പോ ഇത് വരെ ഇല്ലാത്തൊരു ആശ്വാസം തന്നെ വന്നു മൂടുന്നത് അറിഞ്ഞു ഭാമ. കുഞ്ഞിനെ നെഞ്ചോടു ചേർത്ത് നിൽക്കുന്ന ഭാമയെ കണ്ണ് നിറയെ കാണുകയായിരുന്നു ഹരി. ആദ്യമായി തന്റെ പെണ്ണിനെ കാണുന്നത് പോലെ. സത്യയിൽ നിന്നും ഇങ്ങനെയൊരു പ്രകടനം ഒരിക്കൽ പോലും പ്രതിഷിച്ചില്ല എന്നത് തന്നെയായിരുന്നു ഹരിയിൽ ഉണ്ടായ മാറ്റവും. “ഹരി ഞങ്ങള് വീട്ടിലേക്കു തന്നെ തിരിച്ചു പോകുവാ ഞാൻ കാരണം നിങ്ങൾക്ക് ഇനിയും പ്രശ്നം വരാൻ പാടില്ല. പുറത്തു നാട്ടുകാരുടെ മുറു മുറുപ്പ് ഗണേശന്റെ അക്രമണം ഇനി ഇതൊന്നും ഞാൻ കാരണം ഹരിക്ക് ഉണ്ടാവില്ല ഞങ്ങള് പോകുവാ.” തിരിച്ചു ഒന്നും പറയാനില്ലാതെ ഹരി നടന്നു. കുറച്ചു ദൂരം മുന്നോട്ടു ചെന്നതും ഹരി തിരിച്ചു ഭാമയുടെ അടുത്തേക്കു തന്നെ നടന്നു. കുഞ്ഞിനെ ഒന്ന് തലോടി ഭാമയെ നോക്കി ചിരിച്ചു ഹരി.

നിനക്ക് പോകാം ഞാൻ തടസ്സമാകില്ല ഒന്നിനും കേശവനെ നോക്കി ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു ഹരി മനസു നീറുന്നത് അറിഞ്ഞു. ഒറ്റക്കായാവന്റെ വേദന അത്… അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ചു തന്നെ വേണം അറിയാൻ സ്വന്തമയെന്നു കരുതുന്ന ഇടത്തു നിന്നു ഒന്നുമല്ലെന്നു പറഞ്ഞു ഇറങ്ങി പോരുന്ന അവസ്ഥ. ദിവസങ്ങൾ ഓടി മറഞ്ഞു സത്യയുടെയും കുഞ്ഞിന്റെയും കാര്യങ്ങളെല്ലാം കേശവൻ പറഞ്ഞു അറിഞ്ഞെങ്കിലും എന്തോ ഒന്ന് കാണാൻ പോകാൻ ഹരിക്ക് തോന്നിയില്ല ആർക്കും ശല്യമാകാൻ കഴിയില്ല എന്നത് തന്നെയായിരുന്നു സത്യവും 🔥🔥🔥 “ഭാമ ഹരിയുടെ കല്യാണം തീരുമാനിച്ചു” “എന്ത്??? എന്താ ഉണ്ണി നീ പറയുന്നത് ഹരി??” “ഭാമ നീ എന്തിനാ ഞെട്ടുന്നത് ഞാൻ പറഞ്ഞത് സത്യമാണ്. കേശേവേട്ടന് അറിയാലോ കാര്യങ്ങൾ നിന്നോട് ഒന്നും പറഞ്ഞില്ലേ??” “ഇല്ല അച്ഛൻ ഒന്നും പറഞ്ഞില്ല നിന്നോട് എന്ത് പറയാൻ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്നു കേശാവേട്ടന് അറിയാം.

ഇത്രേം നാളും നിനക്ക് വേണ്ടി കാത്തിരുന്ന അവൻ ഒരു വിഡ്ഢി അത്ര തന്നെ” “എല്ലാമറിഞ്ഞിട്ടും നീയും കൂടെ എന്നെ കുറ്റപ്പെടുത്തുവാണോ ഉണ്ണി.” “എന്ത് അറിഞ്ഞിട്ട് ?? നിനക്ക് വേണ്ടി അല്ലെ അവൻ ജീവിച്ചത് എന്നിട്ട് നീ പിന്നെ ഗണേശനെ പേടിയുള്ളത് ആണ് നിനക്ക് പ്രശ്നം എങ്കിൽ അത് ഹരി തീർക്കുകയും ചെയ്യും. അവനും വേണ്ടേ കൂട്ട് രണ്ടു ദിവസം കുടെ ഉള്ളു കല്യാണത്തിന് ഹരി താലി വാങ്ങാൻ പോയി എന്നെ വിളിച്ചതാ ഞാൻ പോയില്ല. എന്റെ ബന്ധത്തിൽ ആണ് പെണ്ണ്. അവന്റെ ഭാഗ്യം അത്രേ പറയാനുള്ളു. ഞാൻ പോകുവാ. ” അത് പറഞ്ഞു നടന്നു പോകുന്ന ഉണ്ണിയെ നോക്കി നിന്നു ഭാമ കേട്ടതൊന്നും വിശ്വാസം വരാതെ. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഹരിയുടെ കല്യാണം പക്ഷെ ഇപ്പൊ മനസ് കൊണ്ട് പോലും അംഗീകരിക്കാൻ കഴിയില്ല തനിക്ക്. എന്റെ മോളെ അച്ഛനല്ലേ അവൻ എന്നിട്ട് പിന്നെ ഇനി എന്തിനാ അവന് വേറെ കല്യാണം ഞാൻ ഇവിടെ ഇല്ലേ എന്നെ ഒന്ന് വിളിച്ചൂടെ ഞാൻ…. ഞാൻ പാവല്ലേ ഹരി നിന്നോട് ഉള്ള ഇഷ്ടം കൊണ്ട് അല്ലെ ഞാൻ… തുടരും