രചന – രോഹിണി ആമി
ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയാൽ അദ്ദേഹം എടുക്കുന്ന എന്തു തീരുമാനവും കൈ നീട്ടി സ്വീകരിക്കാൻ മീന മനസ്സുകൊണ്ട് തയ്യാറായി…… ഹരിയേട്ടനെ മുറിയിലേക്ക് മാറ്റിയെന്നറിഞ്ഞു….. ഒരുദിവസം നടന്നു നടന്നു ചെന്നത് ഹരിയേട്ടന്റെ റൂമിനു മുന്നിലാണ്……. പിറകെ നടന്നു ചെന്ന ഞാൻ ആദ്യം ഒന്നു ഞെട്ടി…… എന്തിനാവും ഇങ്ങോട്ടു വന്നത്…….. വീണ്ടും വഴക്കിടാൻ എങ്ങാനും ആണോ…..എന്റെ അതേ ഭാവമായിരുന്നു ഹരിയേട്ടന്റെ മുഖത്തും……. പക്ഷേ അദ്ദേഹത്തിന്റെ മുഖം ശാന്തമായിരുന്നു . ….. പോയി ഹരിയേട്ടന്റെ അടുത്തിരുന്നു…… ഹരിയേട്ടനു കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുണ്ട്…… സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്……. എന്നോട് ഒന്നും തോന്നരുത് ഹരിക്ക്….. അപ്പോൾ അങ്ങനെയൊരവസ്ഥയിൽ എനിക്കു വേറൊന്നും തോന്നിയില്ല……
എത്ര നാളത്തെ എന്റെ കഷ്ടപ്പാടാണ് ഒരൊറ്റ നിമിഷം കൊണ്ട് ഹരി ഇല്ലാതാക്കാൻ നോക്കിയത്………ഇനിയും ഒരപകടം മായയ്ക്ക് താങ്ങാൻ പറ്റിയെന്നു വരില്ല…… മായ രക്ഷപ്പെട്ടാൽ മാത്രമേ എല്ലാവർക്കും ഒരു ജീവിതം ഉണ്ടാവു….. എന്നോട് ചെയ്തതെല്ലാം ഞാൻ മറന്നു കഴിഞ്ഞു …… ക്ഷമിച്ചു എല്ലാം ….. മായ സുഖപ്പെട്ടു കഴിഞ്ഞാൽ ഹരിയെ ഏൽപ്പിക്കാൻ തന്നെയായിരുന്നു എന്റെയും തീരുമാനം….. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയാൽ വീട്ടിലേക്കു വരൂ….. നമുക്കൊരു തീരുമാനം ഉണ്ടാക്കാം……. അച്ഛനെ ഞാൻ പറഞ്ഞു മനസിലാക്കാം…. ഹരി സ്നേഹത്തോടെ അദ്ദേഹത്തിനെ നോക്കുന്നുണ്ട്…..കണ്ണുകളിൽ കുറ്റബോധം നിറഞ്ഞു നിൽക്കുന്നുണ്ട്….. പതിയെ ഹരിയേട്ടൻ സംസാരിച്ചു തുടങ്ങി… വ്യക്തത ഇല്ലായിരുന്നു… ഇത്രയും നാൾ ഞാൻ എല്ലാത്തിനും കൂട്ടുനിന്നത് മായയെ അതുപോലെ സ്നേഹിച്ചതു കൊണ്ടാണ്……..പക്ഷേ ഇപ്പോൾ അവൾക്കു കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു….. ജയദേവിനെ ഇനി വിഷമിപ്പിക്കാൻ വയ്യാന്നു….. നിങ്ങളെ സ്നേഹിച്ചു ഇനിയുള്ള കാലം അവളുടെ പാപം കഴുകിക്കളയണമെന്ന്…….
കഴിഞ്ഞതെല്ലാം ഞാൻ മറക്കണമെന്നു….. എങ്ങനെ കഴിഞ്ഞു അവൾക്കതിനു…… ആ നിമിഷം ഭ്രാന്ത് കയറി അടിച്ചതാ അവളെ…….ഇത്രയും കാലം എല്ലാത്തിനും കൂട്ടു നിന്നിട്ട് അവസാനം എന്നെ വേണ്ടാന്നു പറഞ്ഞാൽ…… എന്റെ തുമ്പിയുടെ കൂടെ ഒരു ദിവസം കൂടി കഴിഞ്ഞിട്ടില്ല ഞാൻ…..അവളെ ഒന്ന് ചേർത്തു പിടിക്കാൻ പോലുമായിട്ടില്ല ഇന്നേവരെ…സഹിച്ചില്ല എനിക്ക്……. അതാ അങ്ങനെ…….. ഹരി കഴുത്തിൽ കൈ വെച്ചു…… സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നു തോന്നുന്നു…….. മായയ്ക്ക് കുറ്റബോധവും എന്നോടുള്ള സഹതാപവും കൊണ്ട് മാത്രമാണ് ഹരിയെ തഴഞ്ഞത് ….. അല്ലാതെ അതെന്നോടുള്ള സ്നേഹം അല്ല …..സഹതാപത്തിന്റെയും കടപ്പാടിന്റെയും പുറത്തുള്ള സ്നേഹം…അതൊരിക്കലും ശാശ്വതമല്ല… അത് മനസ്സിൽ നിന്നും മായുമ്പോൾ സ്നേഹവും കുറയും……. ആരുടെയും സഹതാപം എനിക്കാവശ്യമില്ല…… ദേവൻ മീനയെ നോക്കിപ്പറഞ്ഞു…… അദ്ദേഹം പോകാനിറങ്ങിയപ്പോൾ പിറകെ പോകാനിറങ്ങിയ മീനയോട് ഒന്നു സംസാരിക്കണമെന്ന് അടഞ്ഞ ശബ്ദത്തിൽ ഹരി പറഞ്ഞു…..
അത് ശ്രദ്ധിക്കാതെ മീന ദേവന്റെ കൂടെ പോയി….. എന്റെ കൂടെ വരുന്നത് എന്തിനാ ….. ഞാൻ പറഞ്ഞു ആരുടേയും ദയ എനിക്കാവശ്യമില്ല….. പോയി സംസാരിക്ക്….. പോ….. ദേവൻ കൂടെ നടന്ന മീനയോട് പറഞ്ഞു……. ആരോട്… എപ്പോൾ സംസാരിക്കണമെന്ന് എനിക്കറിയാം…. ആരുമെന്നോട് ആജ്ഞാപിക്കണ്ട….. മീന ദേഷ്യത്തോടെ പറഞ്ഞു….. ആജ്ഞാപിക്കാനും അനുസരിപ്പിക്കാനും ഞാൻ ആരാ….. ആരുമല്ല….. ചോദ്യവും ഉത്തരവും അയാൾ തന്നെ പറഞ്ഞു…. മീന ഒന്നും മിണ്ടാതെ കൂടെ നടന്നു….. തലയും കുനിച്ചു…… ഒന്നു പറഞ്ഞാൽ പത്തു തിരികെ പറയുന്നവളാ…… ഇതെന്താ ഇങ്ങനെ…. ദേവൻ ഓർത്തു…..റൂം വരെ ദേവനൊപ്പം മീനയും കൂടെ നടന്നു ….. .ഞാൻ ഒന്ന് ഹരിയേട്ടനെ കണ്ടിട്ട് വരാം……പറഞ്ഞത് അച്ഛനോടാണെങ്കിലും നോക്കിയത് ദേവനെയാണ് …… ദേവൻ മുഖം തിരിച്ചു കളഞ്ഞു……. കേൾക്കാൻ ഇഷ്ടമല്ലാത്ത രീതിയിൽ…. ഹരിക്കു മുഖം കൊടുക്കാതെ വെളിയിലേക്ക് നോക്കി നിന്നു മീനു ……
എങ്ങനെ നിന്നോട് മാപ്പു പറയുമെന്ന് എനിക്കറിയില്ല…… നിന്നെ കബളിപ്പിക്കുവായിരുന്നു ഞാൻ….. മായയുടെ സ്നേഹം എന്റെ കണ്ണു മൂടിക്കെട്ടിയിരുന്നു…… അതുകൊണ്ട് ചെയ്യുന്നതെല്ലാം നല്ലതിനു വേണ്ടിയെന്ന് കണ്ണുമടച്ചു വിശ്വസിച്ചു….. എന്റെ തുമ്പിയെ നോക്കുന്നതു കാണുമ്പോൾ പലപ്പോഴും പറയാൻ തുടങ്ങിയതാണ് ….. പക്ഷേ…… കഴിഞ്ഞില്ല…… നീയെങ്ങനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു….. എന്നോട് നീ ക്ഷമിക്കണം…… അത്രയും പറഞ്ഞൊപ്പിക്കാൻ ഹരി കുറച്ചു പാടുപെട്ടു…….. ജയദേവ് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്….. അയാൾ നല്ലവനാണ്…. നിനക്കു ചേർന്നതും അയാളാണ്…… ഒന്നും മിണ്ടാതെ തല കുനിച്ചു മീന ഇറങ്ങിപ്പോയി……. തിരിച്ചു വന്നപ്പോൾ മുതൽ ജയദേവ് ശ്രദ്ധിക്കുന്നുണ്ട് മീനയെ….. ഒരു മിണ്ടാട്ടം ഇല്ല…..എന്തോ ആലോചനയിലാണ് കുറച്ചു നേരമായിട്ടു……. ഒഴിഞ്ഞ കഴുത്തു കണ്ടപ്പോൾ വിഷമം തോന്നി….. രാത്രിയിൽ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു മീന …….
ചിലപ്പോൾ എഴുന്നേറ്റു വന്നു വെളിയിലേക്ക് നോക്കി നിൽക്കും …. മനസ്സ് ആകെ ശൂന്യമാണ്….. ദേഷ്യമാണോ സങ്കടമാണോ സന്തോഷമാണോ എന്നറിയാതെ…. കുറച്ചു നാൾ മുൻപ് വരെയെങ്കിലും ഒരു സൂചന തനിക്കു കിട്ടിയിരുന്നെങ്കിൽ ഇങ്ങനെ അദ്ദേഹത്തിനെ ദ്രോഹിക്കില്ലായിരുന്നു…… അവൾ ജനാലക്കമ്പിയിൽ പിടിച്ചു തല ചേർത്തുവച്ചു….. ഒന്നു കണ്ണടച്ചാൽ ചോരയിൽ കുതിർന്നു പിടയുന്ന ജയദേവിനെയാണ് ഓർമ്മ വരുന്നത്….. അദ്ദേഹം ചെയ്ത തെറ്റെന്താണ്….. തന്നെ ഇത്രയും കാലം കാത്തുസൂക്ഷിച്ചതോ….. അതിനു എന്താ ഞാൻ തിരിച്ചു കൊടുത്തത്….. ഒരിക്കലും പൊറുക്കില്ല ദൈവം എന്നോട്…… ഇങ്ങനൊരു ജന്മം വേണ്ടിയിരുന്നില്ല….. മീന ആകാശത്തേക്ക് നോക്കി….. നക്ഷത്രങ്ങൾക്കിടയിലേക്ക് നോക്കി മനസ്സിൽ ചോദിച്ചു….. രണ്ടാളും പോയപ്പോൾ കൂടെ കൂട്ടമായിരുന്നില്ലേ….. ഇവിടെ ഇപ്പോ ഞാൻ തനിച്ചായില്ലേ…. കൈകൾ പതിയെ കഴുത്തിൽ പരതി…..
ഇല്ല….. അങ്ങനെ പോലും ആശ്വസിക്കാൻ പാടില്ല എന്നാവും…… എത്രനേരം അങ്ങനെ നിന്നുവെന്നു അറിയില്ല….. തിരിച്ചു വന്നു കിടന്നപ്പോഴും ഉറക്കം അടുത്തുപോലും വന്നില്ല….. ജയദേവ് ഇതെല്ലാം നോക്കി കാണുകയായിരുന്നു……. അവൾക്ക് ഇപ്പോൾ ആരും ഇല്ലാതായിരിക്കുന്നു…….. ഇത്രയും കാലം തുമ്പിയെ സ്നേഹിച്ചിരുന്നപ്പോഴും മനസ്സിൽ സ്വന്തം ചോരയുടെ കുഞ്ഞ് എന്ന ബോധ്യമുണ്ടായിരുന്നു……. ഇന്നതെല്ലാം അവൾക്ക് അന്യമായിരിക്കുന്നു…… താനും കൂടി അവളെ ഒറ്റപ്പെടുത്തരുതായിരുന്നു…. പാവമാണ്…… ഹോസ്പിറ്റലിൽ കൊണ്ടുവന്നപ്പോഴും ഹരിയുടെ കൂടെ പോകും എന്നാണ് വിചാരിച്ചത്………. പക്ഷേ തന്റെ കൂടെയാണ് വന്നത്……. കണ്ണുതുറന്നപ്പോഴും അവളെ കുറിച്ചാണ് കൂടെ നിന്ന നേഴ്സിനോട് ചോദിച്ചത്……….വെളിയിൽ നിൽപ്പുണ്ട് എന്ന് കേട്ടപ്പോൾ മനസ്സിനു സന്തോഷം ആയിരുന്നു…… എന്തായാലും ഇനി ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ ആദ്യം അവളെ എല്ലാം അറിയിക്കണം എന്നുണ്ടായിരുന്നു……..
എല്ലാം പറഞ്ഞപ്പോഴും അവൾക്ക് വിശ്വാസം ഉണ്ടായിരുന്നില്ല……….. അപ്പോഴും അവളുടെ മനസ്സിൽ ഹരിയാണെന്ന് തോന്നി……. ഹരി അങ്ങനെ ചെയ്യില്ലത്രേ…തന്നോട് സഹതാപവും…….. സഹതാപത്തിന്റെ പുറത്തൊരു സ്നേഹം എനിക്ക് വേണ്ട……. അതുകൊണ്ടാണ് താലി തിരിച്ചു മേടിച്ചതു…….. പക്ഷേ ഒരിക്കലും വിചാരിച്ചില്ല അവള് തരുമെന്ന്………. വഴക്കുണ്ടാക്കുമെന്നു വിചാരിച്ചു…….ചിലപ്പോൾ ആ താലി ഉള്ളത് കൊണ്ടു മാത്രം തന്നെ സഹിച്ചു കൂടെ നിന്നെന്നു വരും.., അത് വേണ്ട….. മനസ്സിൽ നിന്നും എടുത്തു കളയാൻ പറ്റുന്നില്ല ഈ ഒരു മുഖം……. പക്ഷേ വേണ്ട……. എന്നെങ്കിലും മനസ്സ് തുറന്ന് എന്നെ മാത്രം സ്നേഹിക്കാൻ പറ്റുമെങ്കിൽ……… അവൾ വരും വരെ കാത്തിരിക്കും…… എത്രനാൾ കഴിഞ്ഞാലും……. അതിനവൾ തന്നെ വിചാരിക്കണം…അയാൾ പതിയെ കണ്ണുകൾ അടച്ചു………
രാവിലെ എഴുന്നേറ്റപ്പോൾ മീനയെ ബെഡിൽ കണ്ടില്ല………. ചുറ്റിനും നോക്കി റൂമിൽ എങ്ങുമില്ല……… ഇനി ബാത്റൂമിൽ എങ്ങാനും ഉണ്ടോ……… ഇല്ല…. അവിടെയും ഇല്ല……. ശബ്ദം ഒന്നും കേൾക്കുന്നില്ല……. ഇന്നലെ രാത്രി അവളുടെ ചിന്തയും തനിച്ചുള്ള ഇരിപ്പും കണ്ടപ്പോഴേ വിഷമം തോന്നിയതാണ്…… ഇപ്പോൾ മിണ്ടാട്ടമേയില്ല മീനക്ക് ആരോടും ……തന്നോട് പറയാതെ പോയോ ഇനി…… പലതും ചിന്തിച്ചു പതിയെ എണീറ്റു പോയി ഫ്രഷ് ആയി….. അച്ഛൻ രാവിലെ വന്നിട്ടുണ്ട്…… മീന എവിടെപ്പോയി എന്ന് ചോദിക്കാൻ നാവ് പലവട്ടം ഒരുങ്ങിയതാണ്…….അടക്കി നിർത്തി….. പോക്കറ്റിൽ കിടന്ന താലിയിൽ മുറുകെ പിടിച്ചു…….. അവളെ കാണാതെ മനസ്സ് ശാന്തമാവില്ല എന്ന് നിർബന്ധം പിടിക്കും പോലെ……..കണ്ണടച്ച് കിടന്നു…… അടുത്ത ആരോ നിൽക്കും പോലെ തോന്നി…… കണ്ണുതുറന്നപ്പോൾ മുൻപിൽ മീന ഉണ്ടായിരുന്നു…….. നെറ്റിയിൽ ചന്ദനക്കുറി ഉണ്ട്……… കഴുത്തിൽ ഒന്നും ഉണ്ടായിരുന്നില്ല……. ആ സാരിയിൽ അതൊരു കുറവായി തോന്നിയതുമില്ല…….
അവൾ ചന്ദനം എടുത്തു നെറ്റിയിൽ തൊടാൻ വന്നതും കൈതട്ടി മാറ്റി…………ഇത്രയും നേരം അവളെ കാണാതിരുന്നപ്പോൾ കാണിച്ച മനസ്സമാധാനക്കേട് അവളെ കാണുമ്പോൾ എന്താ വാശിയായിട്ട് മാറുന്നത്….. ഒരക്ഷരം മിണ്ടാതെ കയ്യിലിരുന്ന ചന്ദനം മീന കഴുകിക്കളയുന്നതു കണ്ടു….. ഇത്രയും നേരം അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റില്ല….. മനസ് അടുത്തുവേണമെന്ന് ശഠിക്കുമ്പോളും ശരീരം അവളെ ആട്ടിപ്പായിക്കുവാണ്…… അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല……. ഒരു പൊട്ടിന്റെ കുറവുണ്ട്…….. കുറച്ചു സിന്ദൂരത്തിന്റെയും……. മുഖത്ത് എന്തോ തീരുമാനിച്ചുറപ്പിച്ച പോലെയുണ്ട്…… തന്നെ വേണ്ടാന്ന് വെക്കാൻ ആവും……എന്താവും ആ മനസ്സിൽ……ഒന്നറിയാൻ പറ്റിയിരുന്നെങ്കിൽ….അവളൊന്നു മിണ്ടിയിരുന്നെങ്കിൽ….. ഈ ദേവനെ വേണമെന്ന് ഒന്നു പറഞ്ഞിരുന്നെങ്കിൽ….. ഡിസ്ചാർജ് ആയി തിരിച്ച് വീട്ടിൽ പോകുമ്പോഴും വണ്ടിയിൽ ഇരുന്നു വെളിയിലേക്ക് നോക്കിയിരിക്കുന്നതല്ലാതെ മീന ഒന്നും മിണ്ടിയില്ല…….. വീട്ടിലെത്തിയപ്പോൾ തുമ്പി ഓടി വന്നു…….. അച്ഛേന്ന് വിളിച്ചു…… എടുക്കാൻ പറ്റില്ല….. ചേർത്തുപിടിച്ചു…… ഹരി വരും വരെ ഉള്ളൂ ഈ സ്നേഹവും……
അത് കഴിഞ്ഞാൽ തുമ്പി മോൾ തനിക്ക് ആരുമല്ല…… മായയുടെ റൂമിലേക്കാണ് തുമ്പിയെയുംകൊണ്ട് നടന്നുപോയത്………. മുറിയുടെ ഡോർ അടയും മുൻപ് ഒന്ന് തിരിഞ്ഞു നോക്കി……. മീന തലതാഴ്ത്തി അവളുടെ മുറിയിലേക്ക് നടക്കുന്നത് കണ്ടു……… അവളുടെ മനസ്സിൽ എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല…….. മായയ്ക്ക് പറയാനുള്ളതെല്ലാം കേട്ടു…… മാപ്പു പറച്ചിലും കരച്ചിലും എല്ലാം കഴിഞ്ഞപ്പോൾ സമയം കുറെയായി….. മീനയെ കാണണമെന്നു പറഞ്ഞു…… മീനയെ നോക്കി അവളുടെ മുറിയിൽ ചെന്നു….. എന്തോ ആലോചിച്ചു കിടപ്പുണ്ട്…… കൈ മുഖം മറച്ചു വെച്ചിട്ടുണ്ട്..,….മീനാ….. മ്മ്….. മൂളിക്കൊണ്ട് ചാടിയെഴുന്നേറ്റു…. മായ വിളിക്കുന്നു….. മ്മ്……. അവൾ ആ റൂമിൽ നിന്നു പോയിട്ടും ജയദേവ് അവിടെത്തന്നെ നിന്നു….. മീന ഒന്നു മിണ്ടാതിരുന്നാൽ തീരുന്നതേയുള്ളോ തന്റെ ദേഷ്യവും വാശിയുമെല്ലാം….. തനിക്ക് അവളോടുള്ള സ്നേഹം തിരിച്ചു ഇങ്ങോട്ടു ഇല്ലെങ്കിലോ………. തന്നെ ശുശ്രുഷിക്കുന്നത് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം ആയിക്കൂടെ…. അവൾ അന്നും ഇന്നും തന്നെ സ്നേഹിച്ചിട്ടില്ല….. അല്ലെങ്കിൽ ഒരുപ്രാവശ്യമെങ്കിലും താലി തിരിച്ചു വേണമെന്ന് പറഞ്ഞോ…….ചോദിക്കാൻ നോക്കിയിരുന്നത് പോലെ അത് ഊരിതന്നില്ലേ അവൾ………. ഞാനാണ് ഓരോന്ന് വെറുതെ ആശിക്കുന്നത്…… ആഗ്രഹിക്കും പോലെ എല്ലാം നടക്കില്ലല്ലോ…. . അങ്ങനെ നടന്നാൽ മനുഷ്യനും ദൈവവും തമ്മിൽ എന്താ വിത്യാസം……… തുടരും……..

by