രചന – ശ്രീമിഴി
കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും എന്നും പറഞ്ഞു ഡോക്ടർ നടന്നു
ലത ശിവനെ വിളിക്കാനായി ഫോൺ എടുത്തു
ഫോൺ റിങ് മുഴുവനും തീർന്നിട്ടും ഫോൺ എടുക്കാതെ വന്നപ്പോ ലത ഒരിക്കൽ കൂടി വിളിച്ചു നോക്കി ലാസ്റ്റ് റിങ്ങിൽ ഫോൺ എടുത്തു ശിവ
ഹലോ മോനെ ശിവ
അമ്മേ ഞാൻ വിളികാം കുറച്ചു തിരക്കിലാണോ എന്നും പറഞ്ഞു ശിവൻ ഫോൺ വച്ചു
ഒഹ് ഈ ചെക്കന്റെ ഒരു കാര്യം എന്നും പറഞ്ഞു ലത ഫോൺ ബാഗിൽ വച്ചു
പെട്ടന്ന് സിസ്റ്റർ പുറത്തു വരുന്നത് കണ്ടതും ലത എഴുന്നേറ്റു അടുത്തേക്കു ചെന്നു
Icu വിൽ ഉള്ള കുട്ടീടെ ആരെങ്കിലും ആണോ
അതെ എന്താ സിസ്റ്റർ
ദാ ഇതു വാങ്ങി വരണം എന്നും പറഞ്ഞു ഒരു കുറിപ്പ് ലതയെ ഏൽപ്പിച്ചു
പിന്നെ ഇപ്പൊ റൂമിലേക്ക് മാറ്റും
സിസ്റ്റർ റൂം നമ്പർ
523
ഓക്കേ സിസ്റ്റർ എന്നും പറഞ്ഞു ലത പുറത്തേക്കു പോയി
സിസ്റ്റർ അകത്തേക്കു കയറുമ്പോ കണ്ടു എഴുന്നേറ്റു ഇരിക്കാൻ പ്രായസപെടുന്ന ചാരുവിനെ
കുട്ടി എന്താ കാണിക്കുന്നേ എഴുന്നേറ്റു ഇരിക്കാണം എന്ന് പറഞ്ഞൂടായിരുന്നോ
ഞാൻ അത് പറ്റുമോ എന്ന് നോക്കിയതാ
കുട്ടീടെ അമ്മ ആണോ പുറത്തുള്ളത്
അല്ലെന്നു ചാരു തല അനക്കി
പിന്നെ ആരാ അത്
അറിയില്ല സിസ്റ്ററെ
നിനക്ക് വേണ്ട മരുന്ന് വാങ്ങാൻ പോയിട്ട് ഉണ്ട് അവര് കുട്ടീടെ പേര് എന്താ
ചാരുത
ചാരുതയുടെ വീട്ടിലെ നമ്പർ താ അവരെ വിളിച്ചു വിവരം പറയാം
ഇല്ല എനിക്ക് എനിക്ക് അങ്ങനെ ആരും ഇല്ല സിസ്റ്റർഎന്നും പറഞ്ഞു ചാരു കണ്ണ് നിറച്ചു
സഹതാപത്തോടെ സിസ്റ്റർ ചാരുവിനെ നോക്കി
സിസ്റ്റർ എപ്പോഴാ എനിക്ക് പോകാൻ പറ്റുന്നെ
ഡോക്ടർ പറയും ഇപ്പൊ പോകാം എന്ന്
എന്നെ ആരാ ഇവിടെ എത്തിച്ചേ എനിക്ക് ഒന്നും ഓർമയില്ല സിസ്റ്റർ
ചാരുവിനു കൊണ്ട് വരുമ്പോ ബോധം ഉണ്ടായിരുന്നില്ല പിന്നെ എങ്ങനെ അറിയാന
കുറച്ചു നാട്ടുകാര് കൂടിയ കുട്ടിയെ ഇവിടെ കൊണ്ട് വന്നത്
ഇടിച്ച വണ്ടി അറിയാമോ കുട്ടിക്ക്
ഇല്ല എന്ന് ചാരു തല അനക്കി
കാര്യമായ കുഴപ്പം ഒന്നും ഇല്ല ചിലപ്പോൾ നാളെ പോകാൻ പറ്റുമായിരിക്കും
കുറച്ചു ദിവസം റസ്റ്റ് എടുക്കണ്ടി വരുമായിരിക്കും
ഡോർ മുട്ടുന്ന ശബ്ദം കേട്ടപ്പോ സിസ്റ്റർ അങ്ങോട്ടു നോക്കി
പുറത്തേക്കു പോയി
സിസ്റ്റർ മരുന്നു ദാ എന്നും പറഞ്ഞു ലത മരുന്നു സിസ്റ്ററുടെ കയ്യിൽ കൊടുത്തു പുറത്തേക്കു ഇറങ്ങി
സിസ്റ്റർ മരുന്നു എടുത്തു ചാരുവിന്റെ അടുത്തേക്കു ചെന്നു
അവര് ആരാ സിസ്റ്റർ
അവരാണ് കുട്ടിക്ക് മരുന്നു കൊണ്ട് വന്ന് തന്നത് അധികം സംസാരിക്കണ്ട റസ്റ്റ് എടുത്തോളൂ എന്നും പറഞ്ഞു സിസ്റ്റർ ഇൻജക്ഷൻ എടുത്തു
“”” ശരീരത്തിനേക്കാൾ വേദന തോന്നുന്നത് മനസ്സിലാണ് അമ്മയുടെ അവസ്ഥ എന്തായിരിക്കും അയാള് ആ ഭദ്രൻ അമ്മെയെ എന്തേലും ചെയ്തിട്ടു ഉണ്ടാവോ കണ്ണ് മുറുകെ അടച്ചു ചാഞ്ഞു കിടന്നു ചാരു ഒഴുകാൻ വെമ്പുന്ന അരുവി പോലെ കണ്ണുകൾ ചെയ്യ്തു കൊണ്ടേ ഇരുന്നു
————————————————–
ഗോപിയേട്ടാ എന്നാ ഞാൻ ഇറങ്ങുവാ
എന്താ സാറെ ഇന്ന് വേഗം
ഞാൻ ഹോസ്പിറ്റലിൽ പോകുവാ അമ്മ അവിടെ ഉണ്ടാവും അമ്മെയെ കുട്ടി പോകാല്ലോ വീട്ടിലേക്കു
അപ്പൊ ലത ചേച്ചി അവിടെ ആണോ
ആയിരിക്കും നേരത്തെ വിളിച്ചു അപ്പൊ ഞാൻ ബിസിയായിരുന്നു പിന്നെ വിളിക്കം എന്നും പറഞ്ഞു വച്ചു
അപ്പൊ കുട്ടിക്ക് അറിയില്ല ഞാൻ പോയി നോക്കട്ടെ
ആ കുട്ടീടെ ബന്ധുക്കൾ വന്നു കാണുമോ
ആ പെണ്ണിന് ബോധം വന്നിട്ട് ഉണ്ടേൽ ഡോക്ടർ അവരെ വിളിച്ചു കാണില്ലേ പിന്നെ ചെലവ് മൊത്തം ഞാൻ കൊടുകാം എന്ന് ഡോക്ടരോട് പറഞ്ഞിട്ട് ഉണ്ട്
അവര് കേസിനു പോകുമോ സാറെ
അറിയില്ല ഗോപിയേട്ടാ മനുവിന്റെ കാര്യം ഓർത്ത ചെറിയഒരു ടെൻഷൻ ഒന്നും പറഞ്ഞാൽ ഇല്ലെന്നു വച്ചാൽ പിന്നെ എന്താ ചെയ്യാ തല്ലി കഴിഞ്ഞ പിന്നെ അതും സങ്കടം തന്നെ
എല്ലാം ശരിയാവും ശിവ
മ്മ് ശരിയാവട്ടെ എന്നും പറഞ്ഞു ശിവൻ വണ്ടിടെ അടുത്തേക്കു നടന്നു
ഗോപിയേട്ടാ എന്തേലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണേ
ശരി സാർ എന്നും പറഞ്ഞു ഗോപി കൈ വീശി കാണിച്ചു
ചെറു പുഞ്ചിരി ഗോപിക്ക് സമ്മാനിച്ചു ശിവൻ വണ്ടി എടുത്തു
മനസ് മുഴുവനും മനു ആയിരുന്നു അവനു എന്തേലും പറ്റിയ പിന്നെ ശിവൻ ഇല്ല
ഹോസ്പിറ്റലിൽ ഗേറ്റ് കടന്നു വണ്ടി സൈഡിലേക്കു ഒതുക്കി ഇറങ്ങി നടന്നു വണ്ടി വച്ചാ സൈഡിൽ നോക്കിയപ്പോ കണ്ടു മനുവിന്റെ ബുള്ളറ്റ്
മനുവിന്റെ വണ്ടി കണ്ടതും ശിവനു ദേഷ്യം ഇരച്ചു കയറി അവനോട് പറഞ്ഞതാ വണ്ടി എടുക്കരുത് എന്ന് എന്നിട്ടും പറഞ്ഞതിന് പുല്ലു വേല പോലും കല്പിക്കാതെ അവൻ വണ്ടി എടുത്തു ഇറങ്ങിയിരിക്കുന്നു
ശിവൻ നേരെ ചെന്നത് ഡോക്ടറുടെ റൂമിലേക്ക് ആയിരുന്
ഡോക്ടർ may i
യെസ് കമിങ്
ആരിത് സാറോ
ഡോക്ടർ ആ കുട്ടി ഇപ്പൊ
അപ്പൊ ശിവന്റെ അമ്മ വിളിച്ചു പറഞ്ഞില്ലേ
അമ്മ വിളിച്ചു പക്ഷെ എനിക്ക് തിരക്കായിരുന്നു കൂടുതൽ ഒന്നും പറയാതെ എനിക്ക് ഫോൺ വെക്കേണ്ടി വന്നു
ഓഹ് ആ കുട്ടിക്ക് ബോധം വന്നു പിന്നെ വലിയ കാര്യമായ പ്രശ്നം ഒന്നും ഇല്ല നാളെ തന്നെ വീട്ടിലേക്കു പോകാം കുറച്ചു ദിവസത്തെ റസ്റ്റ് വേണ്ടി വരും
റൂമിലേക്ക് മാറ്റിയോ ഡോക്ടർ
ഉച്ചക്ക് തന്നെ മാറ്റി റൂം നമ്പർ 523ൽ ഉണ്ട് സിസ്റ്ററോട് പറയാം കാണിച്ചു തരാൻ
വേണ്ട ഡോക്ടർ ഞാൻ പൊയ്ക്കോളാം
എന്നാ സാറ് ചെല്ല് ഞാൻ റൗണ്ട് സിന് വരുമ്പോ വരാം
ശരി ഡോക്ടർ എന്നും പറഞ്ഞു ശിവൻ എഴുന്നേറ്റു
കുറച്ചു നടന്നപ്പോ തന്നെ റൂം കണ്ടിരുന്നുഒരു തവണ ഡോർ തട്ടിയപ്പോ തന്നെ വാതിലു തുറന്നു
മുന്നിൽ നിൽക്കുന്ന മനുവിനെ കണ്ടതും അടിമുടി ദേഷ്യം കൊണ്ട് വിറച്ചു
നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ വണ്ടി എടുക്കരുത് എന്ന് എന്നിട്ട് നീ കേട്ടോ
ഏട്ടാ ഞാൻ
എന്താ നിനക്ക് പറയാനുള്ളെ പറഞ്ഞ കേട്ടൂടെ എന്നും പറഞ്ഞു ശിവൻ മനുവിന്റെ ഷർട്ട് കുത്തി പിടിച്ചു
മോനെ ശിവ വേണ്ട
എന്ത് വേണ്ടാന്ന അമ്മ പറയുന്നേ
ഞാൻ രാവിലെ എന്താ അമ്മയോട് പറഞ്ഞെ ഇവനെ വണ്ടി എടുക്കാൻ വിടാൻ പാടില്ല എന്ന് പറഞ്ഞില്ലേ
ഞാൻ പറഞ്ഞിട്ട് ആ മോനെ അല്ലാതെ നിന്നെ അനുസരിക്കാത്തത് അല്ല അവൻ
അമ്മക്ക് ഹോസ്പിറ്റലിൽ കയറി മതിയായില്ലേ ഇനിയും
മനുഷ്യന്റെ സമാധാനം കളയാനായിട്ട്
ശിവ പോട്ടെ മോനെ ആ കുട്ടി പേടിച്ചു കാണും
അപ്പൊ ആണ് ശിവൻ ചാരുവിനെ ഓർമ്മ വന്നത്
ശിവൻ പെട്ടന്ന് ചാരുവിനെ നോക്കി അപ്പൊ കണ്ണും നിറച്ചു നിൽക്കുന്ന പെണ്ണിനെ
ശിവൻ പെട്ടന്ന് എന്താ പറയേണ്ടത് എന്നറിയാതെ അമ്മയെ നോക്കി
എന്താ ശിവ നീ കാണിച്ചേ എന്നും പറഞ്ഞു ലത ചാരുവിന്റെ അടുത്തേക്കു ചെന്നു
എന്റെ മോള് എന്തിനാ കരയുന്നെ എന്നും പറഞ്ഞു ലത ചാരുവിന്റെ തലയിൽ തലോടി
പേടിയോടെ തന്നെ നോക്കുന്ന പെണ്ണിനെ കാണെ ഉള്ളിന്റെ ഉള്ളിൽ സങ്കടം തോന്നി ശിവന്
ഏട്ടൻ ഇങ്ങു വന്നേ എന്നും പറഞ്ഞു മനു ശിവനെ കൊണ്ട് പുറത്തേക്കു ഇറങ്ങി
എന്താടാ എന്താ
കളഞ്ഞില്ലേ സകല ഇമ്മജും കളഞ്ഞില്ലേ
എന്താടാ എന്നെ ആ കൊച്ചിന്റെ മുന്നിൽ നിന്നും ചേട്ടൻ എന്തൊക്കെയാ പറഞ്ഞെ
പിന്നെ വണ്ടി എടുക്കരുത് എന്ന് പറഞ്ഞിട്ട് വണ്ടി എടുത്തു വന്ന നിന്നെ ഞാൻ ഉമ്മ വെക്കടാ
എന്താലും എന്റെ ഏട്ടാ ആ പെണ്ണിന്റെ മുന്നിൽ വച്ചു വേണ്ടായിരുന്നു
എന്തൊരു ഭംഗിയാ കാണാൻ എനിക്ക് പെരുത്തു ഇഷ്ട്ടപെട്ടു എന്റെ ഏട്ടാ
ഡാ കോഴി നീ എന്തിനാ കോളേജിൽ പോകുന്നെ ഇതിനു ആണോ എന്നും പറഞ്ഞു ശിവൻ മനുവിന്റെ ചെവി പിടിച്ചു
ഏട്ടാ വിട് എനിക്ക് വേദനിക്കുന്നു
പറയടാ എല്ലാ ഇന്ത്യകാരും എന്റെ സഹോദരി സഹോദരൻമാരാണ് എന്ന്
അപ്പൊ ഞാൻ കല്യാണം കഴിക്കണ്ടേ
വേണ്ടടാ വേണ്ട വെറുതെ ആ കൊച്ചിന്റെ ജന്മം കൂടി കളയാൻ
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്താ പോരെ ഇനി എന്റെ ചെവി വിട് ഏട്ടാ
അങ്ങനെ വഴിക്കു വാ എന്നും പറഞ്ഞു ശിവൻ മനുവിന്റെ ചെവിയിൽ നിന്നും കൈ എടുത്തു
ഏട്ടാ ഞാനെ അമേരിക്കയിൽ നിന്ന കെട്ടുന്നേ എന്നും പറഞ്ഞു മനു പുറത്തേക്കു സ്പീഡിൽ നടന്നു
മനുവിന്റെ നടത്തം കാണെ ശിവൻ ചിരിച്ചു പോയി
—————————————————-
ആശാനേ ആശാന്റെ പെണ്ണ് സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്
സിറ്റി ഹോസ്പിറ്റലിൽ അവിടെ എന്താ
ആശാനേ
ആ കൊച്ചിന് ഒരു ആക്‌സിഡന്റ് ചെറുപുഴ ഉള്ള ഓട്ടോ കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്
നിന്നോട് ആരാടാ പറഞ്ഞെ
നമ്മുടെ ഗിരീശൻ ഉണ്ടായിരുന്നു ആ പെണ്ണിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ
വേഗം വണ്ടി എടുക്കട മണി എന്നും പറഞ്ഞു ഭദ്രൻ വണ്ടിയിൽ കയറി
ഈ കണ്ടീഷനിൽ പോണോ ആശാനേ പോലീസ് ഇന്നലെ പിടിച്ചത് മറന്നോ
എനിക്ക് വയ്യ ആശാനേ ഇടി വാങ്ങാൻ നമുക്ക് രാവിലെ പോകാം അതല്ലേ നല്ലത്
ഇടി എന്ന് കേട്ടതും ഭദ്രൻ കവിളിൽ തലോടി
ദേ ആശാനേ അവിടുത്തെ പാട് ഇത് വരെ പോയിട്ടില്ല
തുടരും

by