23/04/2026

ഭാഗ്യ : ഭാഗം 07

രചന – രോഹിണി ആമി

പുറത്തൊരു വണ്ടി വന്നു നിൽക്കുകയും കാറ്റുപോലെ ഒരു പെൺകുട്ടി അകത്തേക്ക് വരികയും ചെയ്തു………… ഇമ്മുവിന് ചുറ്റും നടന്നു അവനെ മുഴുവനായും നോക്കി………… ഞാൻ വിചാരിച്ചത് നിനക്ക് ഡാമേജ് ഒക്കെ ആയിട്ടുണ്ടാവുമെന്നാ…………. അമ്മാതിരി പരിപാടി ഒക്കെയല്ലേ കാണിച്ചു കൂട്ടുന്നത്……………

നിന്നോടാരാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞേ…………. ഇമ്മു ദേഷ്യത്തിൽ ചോദിച്ചു……..

ഞാനിവിടെ വരും…..പോകും……….അത് ചോദിക്കാൻ നീയാരാ………. അതൊക്കെപ്പോട്ടെ……… രാവിലെ നാട്ടുകാരുടെ മെക്കിട്ട് കേറീന്ന് അറിഞ്ഞല്ലോ………

എന്തിന്………മഹാദേവൻ ചോദിച്ചു…

അത്………. അതാളുകള് ഓരോ വൃത്തികേട് പറഞ്ഞപ്പോൾ കേട്ട് നിൽക്കാനായില്ല അച്ഛാ ………. അതാണ് ഞാൻ ഭാഗിമ്മയെയും തനിച്ചു വിടാഞ്ഞത്……….. സത്യം ആർക്കും വേണ്ടാ………. പറഞ്ഞു ചിരിക്കാനൊരു കാര്യം കിട്ടിയാൽ മതി എല്ലാത്തിനും………

ആരെന്തു പറഞ്ഞാലും ചെവി കൊടുക്കരുതെന്ന് ഞാൻ പറഞ്ഞല്ലേ വിട്ടത്…………. അച്ഛൻ ഇമ്മുവിന്റെ മുടിയിൽ തലോടി………..

എന്നെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്ഷമിച്ചേനെ………… അമ്മയെ പറഞ്ഞപ്പോൾ കേട്ട് നിൽക്കാൻ കഴിഞ്ഞില്ല……….ഇമ്മു വിഷമത്തിൽ പറഞ്ഞു………….

ഇത് രാഖിയല്ലേ…….. അനുവിന്റെ ഫ്രണ്ട്………… വീട്ടിൽ വന്നു കണ്ടിട്ടുണ്ട്…………… മിണ്ടാറില്ലെങ്കിലും ചിരിച്ചു കാണിക്കാറുണ്ട്………….. ഈ കുട്ടിക്ക് തന്നെ കണ്ടിട്ട് മനസ്സിലായില്ലേ…………….. അല്ല രാഖിയെന്താ ഇവിടെ……. ഇമ്മുവിന്റെ ആരാ രാഖി………….. ഭാഗിയുടെ മനസ്സിൽ കൂടി കുറെയേറെ ചോദ്യങ്ങൾ ഓടി നടന്നു………….. അത് മനസ്സിലാക്കിയത് പോലെ രാഖി ഭാഗ്യയ്ക്കരികിലേക്ക് വന്നു………..

ആന്റിയെ മനസ്സിലാകാഞ്ഞിട്ടല്ല കേട്ടോ മിണ്ടാത്തത്…….. ഞാനെന്തു പറയാനാ…… എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല……..അനു എന്റെ ഫ്രണ്ട് തന്നെയാണ്………..പക്ഷേ ഞാൻ ഇവനോട് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ് ആ ബന്ധം ശരിയാവില്ലെന്ന്………. അനുവിന്റെ സ്വഭാവം ഏറെക്കുറെ എനിക്കറിയാം…….. അവൾ ആഗ്രഹിക്കുന്നത് ഒക്കെയും നേടണം ………… വാശിയാണവൾക്ക്………. അങ്ങനെ ആഗ്രഹിച്ചതാണ് ഇമ്മുവിനെയും………..പ്രേമം അവന്റെ കണ്ണുകെട്ടിക്കളഞ്ഞു………. മറ്റാരേക്കാളും ഇവൻ അനുവിനെ വിശ്വസിച്ചു………….ഇമ്മു എന്റെ റിലേറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ അനു എന്റെ അടുത്തുനിന്നും അകന്നതാണ്…………… ഇമ്മുവും……………. കാരണമെന്തെന്ന് ഇന്നും അറിയില്ല……….. കണ്ടറിയാത്തവൻ കൊണ്ടറിയട്ടെ എന്ന് കരുതി…………. എന്നെ വിളിച്ച് അറിയിച്ചിട്ടാണ് അന്ന് ഇമ്മു അനുവിനെ കാണാൻ വന്നത്………. നടന്നതെല്ലാം അന്ന് തന്നെ എന്നെ അറിയിച്ചിരുന്നു……………. എല്ലാം കൈവിട്ടു പോയെന്നറിഞ്ഞത് പിറ്റേന്നാണ്……………… ഇതുവരെ അനു എന്റെ കാൾ അറ്റൻഡ് ചെയ്തിട്ടില്ല………. ഞാൻ അറിഞ്ഞിട്ടുണ്ട് എന്നറിയാം അവൾക്ക്……..പക്ഷേ ഞാൻ ചോദിക്കും ആന്റി……….. അവളുടെ അച്ഛൻ എങ്കിലും അറിഞ്ഞിരിക്കണം അവളുടെ തനിസ്വഭാവം………. ഇനിയാരോടും ആവർത്തിക്കരുത്…………….

ഭാഗ്യ തല താഴ്ത്തി………….. എന്താ ഇങ്ങനെ മൂഡ് ഓഫായി ഇരിക്കുന്നത്…….. സാരമില്ല ആന്റി………. ഒന്നും ഓർത്ത് വിഷമിക്കേണ്ട………… ഇവിടെ ആന്റി സേഫ് ആയിരിക്കും…….. രാഖി ഭാഗ്യയെ കെട്ടിപ്പിടിച്ചു………….. മനസ്സൊന്നു തണുത്തത് പോലെ…………. ഞാൻ ഇടയ്ക്കൊക്കെ വരാം കേട്ടോ…….. ഭാഗ്യ തലയാട്ടി……….

മഹാദേവന്റെ വയറിന് ഒരു കുത്തു കൊടുത്തിട്ട് ഇമ്മുവിനെ നോക്കാതെ വന്നതിലും സ്പീഡിൽ അവൾ ഇറങ്ങിപ്പോയി…………..

എന്റെ വകയിലൊരു പെങ്ങളുടെ മോളാണ് രാഖി…………. അവളുടെ വീട്ടുകാർക്ക് ഈ വീടുമായി അടുപ്പമില്ലെങ്കിലും അവളെപ്പോഴും ഓടി വരും……….. പാവമാ……….. മഹാദേവൻ പറഞ്ഞു…………. കൂടെ ഭാഗ്യയെ അകത്തേക്ക് കൊണ്ടുപോകുവാനും പറഞ്ഞു ഇമ്മുവിനോട്…………

ഭാഗിമ്മ ഇങ്ങു വാ………..അവൾ ഇങ്ങനെയാ……..ആദ്യമേ അനുവും ആയിട്ടുള്ള റിലേഷൻ ശരിയാവില്ലെന്ന് ഒരുപാട് ഉപദേശിച്ചതാ………ഞാൻ കേട്ടില്ല……..അതിന്റെ ദേഷ്യമാണ് ഇപ്പോൾ ഈ കാണിക്കുന്നത് ഒക്കെയും…………. ഒന്നാമത് ബന്ധുക്കൾക്കൊ ന്നും കണ്ണെടുത്താൽ കണ്ടുകൂടാ ഞങ്ങളെ……… ഇപ്പോൾ ഈ ഒരു കാര്യം കൂടി ആയപ്പോൾ പൂർത്തിയായി…………..

വാ തോരാതെ വർത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു ഇമ്മു………. അതിനിടയിൽ ഒരു റൂം തുറന്നു ബാഗ് അവിടെ വെച്ചു…………. ഇതാണ് ഭാഗിമ്മയുടെ റൂം………… തൊട്ടടുത്തു ഞാനുണ്ടാവും……… ഇപ്പുറത്ത് വേറൊരാളാണ്….. വാ ഞാൻ കാണിച്ചു തരാം…………… ഇമ്മു പോയതിനു പിറകേ ഭാഗ്യയും ചെന്നു………….

ബെഡിൽ ഒരാൾ ചാരിയിരുപ്പുണ്ട്………. അരയ്ക്ക് താഴേക്ക് പുതപ്പിട്ട് മൂടിയിട്ടുണ്ട്…………… കയ്യിലുള്ള ബുക്കിൽ നിന്നും തലയുയർത്തി………… ഇമ്മുവിനെ കണ്ടപ്പോൾ ഉണ്ടായിരുന്ന ചിരി തന്നെ കണ്ടപ്പോൾ മാഞ്ഞത് ഭാഗ്യ ശ്രദ്ധിച്ചു…………….

കൊച്ചാപ്പ കഴിച്ചോ…………. ഇമ്മു അടുത്തിരുന്നു ചോദിച്ചു……… മ്മ്…….. നീയോ………….

ഇല്ല….. ഞാൻ ഭാഗിമ്മയെ എല്ലാവർക്കുമൊന്ന് പരിചയപ്പെടുത്തുവായിരുന്നു………….. കൊച്ചാപ്പയ്ക്ക് ഇതാരാണെന്ന് മനസ്സിലായില്ലേ………… കുറച്ചു പേര് ഭാഗിമ്മയെ ഉപേക്ഷിച്ചു ബാക്കിയുള്ളവരെ ഭാഗിമ്മയും ഉപേക്ഷിച്ചു എന്നുവേണം പറയാൻ…………… ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടായതുകൊണ്ട് തന്നെ ഞാനിങ്ങു കൂടെക്കൂട്ടി…………… തനിച്ചാക്കാൻ തോന്നിയില്ല…………ഇനി ഇവിടെ ഉണ്ടാവും ഭാഗിമ്മ……………..

ഭാഗ്യ അയാളെ നോക്കിക്കാണുകയായിരുന്നു………….. കണ്ടിട്ട് കിടന്ന കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ കഴിയില്ലെന്ന് തോന്നുന്നു……….. പെട്ടെന്ന് ഓർമ്മ വന്നത് ഹരിയേയാണ്………….. കണ്ണൊന്നു നനഞ്ഞു……………. അയാൾ വിചാരിച്ചു അയാളോടുള്ള സഹതാപം കാട്ടുകയാണെന്ന്…………… തീരെ ഇഷ്ടപ്പെടാത്ത രീതിയിൽ അയാൾ പറഞ്ഞു………………. മക്കളെ നേരെ ചൊവ്വേ വളർത്തിയില്ലെങ്കിൽ ഇങ്ങനെ പെരുവഴിയിലാവും…………

ഒന്നും പറയാതെ ഭാഗ്യ വെളിയിലേക്കിറങ്ങി……….. മുറിയിൽ വന്നിരുന്നപ്പോൾ ഇമ്മു വന്നടുത്തിരുന്നു………… കൊച്ചാപ്പ അങ്ങനെ പറഞ്ഞതിന് ഭാഗിമ്മ വിഷമിക്കുവൊന്നും വേണ്ടാ…………. ആൾക്ക് സഹതാപം കാട്ടുന്നത് ഇഷ്ടമല്ല………. പിന്നെ പെണ്ണുങ്ങളോടും വല്യ ഇഷ്ടമൊന്നുമില്ല…………. എന്റെയറിവിൽ കുറച്ചു ഇഷ്ടം കാട്ടുന്നത് എന്റെ അമ്മയുടെ ഫോട്ടോയോട് മാത്രാ…………. അതിനു കുറച്ചു കാരണങ്ങൾ ഒക്കെയുണ്ട്…………. ആളൊരു പട്ടാളക്കാരനായിരുന്നു…………. വീട്ടിൽ എല്ലാവർക്കും എതിർപ്പുണ്ടായിട്ടും ദേശസ്നേഹം ഒന്നുകൊണ്ടു മാത്രം ആള് പട്ടാളത്തിൽ പോയി………….. യുദ്ധത്തിലാണ് ഇങ്ങനെ ആയതെന്നൊന്നും തെറ്റിദ്ധരിക്കരുത്……….. പോകുമ്പോൾ കൊച്ചാപ്പയ്ക്ക് ഒരാൾ വാക്ക് കൊടുത്തിരുന്നു എത്രനാൾ വേണമെങ്കിലും കാത്തിരുന്നോളാമെന്ന്…………..അവരുടെ കല്യാണമാണെന്നറിഞ്ഞപ്പോൾ ഇല്ലാത്ത ലീവെടുത്തു കൊച്ചാപ്പ ഇവിടെ വന്നു കല്യാണവീട്ടിൽ പോയി…………. അവരെ വിളിച്ചിറക്കാൻ……… അന്ന് നടന്ന കയ്യേറ്റത്തിൽ ആരോ കൊച്ചാപ്പയ്ക്കിട്ട് നല്ലൊരു കുത്തു കൊടുത്തു പിന്നിൽ നിന്ന്………….. ജീവിക്കുമെന്ന് വിചാരിച്ചതല്ല………… ഞങ്ങളുടെ കയ്യിൽ കിട്ടുമ്പോൾ ഇങ്ങനെയായിരുന്നില്ല……… പൂർണ്ണമായും തളർന്നിരുന്നു …………… ഒടുവിൽ ഇങ്ങനെ കിടക്കുന്ന ഒരാളെ വേണ്ടെന്ന് അവർ പറഞ്ഞിട്ട് പോയി……….ദാസേട്ടൻ ഒരാളാണ് കൊച്ചാപ്പയെ ഇത്രയുമെങ്കിലും ആക്കിയെടുത്തത്…………. ആൾക്ക് ആദ്യമൊക്കെ നല്ല ദേഷ്യം ആയിരുന്നു എല്ലാത്തിനോടും…………. ദേശത്തിന് വേണ്ടിയായിരുന്നെങ്കിൽ സന്തോഷപൂർവം സ്വീകരിച്ചേനെ ഈയൊരു അവസ്ഥ…………. പക്ഷേ ഇതൊരു പെണ്ണിന് വേണ്ടി……………. കൊച്ചാപ്പയുടെ ഈയവസ്ഥ കണ്ടിട്ടാണ് അപ്പൂപ്പനും അമ്മുമ്മയും പോയത് തന്നെ…………….

എന്നിട്ട് ആ പെണ്ണ് എവിടെ………… വന്നോ ഒന്നു കാണാനെങ്കിലും………ഭാഗ്യ ആകാംഷയോടെ ചോദിച്ചു…….

അവരുടെ കല്യാണമൊക്കെ കഴിഞ്ഞു രണ്ടുമൂന്നു മക്കളൊക്കെ ആയിട്ട് കഴിയുന്നു……………. ഒന്ന് അന്വേഷിക്കുക പോലും ഉണ്ടായിട്ടില്ല ഇതേവരെ …………. എന്റെ അച്ഛനോട് ബന്ധുക്കൾ ആവുന്നത് പറഞ്ഞതാണ് വേറൊരു വിവാഹം കഴിക്കാൻ…….. ഒരു വീടായാൽ പെണ്ണ് വേണം… എന്നെ നോക്കാൻ ഒരമ്മ വേണം എന്നൊക്കെ………… അവരെയൊക്കെ ഓടിച്ചു………….സ്വത്തിന്റെ കാര്യത്തിൽ ഞങ്ങൾക്കില്ലാത്ത ടെൻഷൻ ആണ് ബന്ധുക്കൾക്ക്…………. ആരെയും അച്ഛൻ അടുപ്പിക്കാറില്ല………….. അനുവിന്റെ കാര്യത്തിൽ കൊച്ചാപ്പയും രാഖിയുടെ പക്ഷത്തായിരുന്നു…………. എന്റെ വിഷമം കാണുന്നത് വല്യ ബുദ്ധിമുട്ട് ആണ് ആൾക്ക്…………… അതിന്റെയും കൂടെ ദേഷ്യം തീർത്തതാ ഭാഗിമ്മയോട്……….. വിഷമിക്കണ്ടാട്ടോ………….. അങ്ങോട്ട് ചെന്നാൽ മാത്രമേ വല്ലതുമൊക്കെ പറയൂ……… പിറകേ നടന്നു കുറ്റപ്പെടുത്തില്ല………..അങ്ങനെ കിടക്കുന്നതിന്റെ ദേഷ്യമൊക്കെ ആരോടെങ്കിലും തീർക്കണ്ടേ……. . ദാസേട്ടനാണ് സ്ഥിരം ഇര…………… ഇമ്മുവിന്റെ ചിരിയിൽ ഭാഗ്യയുടെ വിഷമം മാറി……….

സത്യം പറഞ്ഞാൽ ഭാഗിമ്മ എന്നെ ഇത്രയും പെട്ടെന്ന് വിശ്വസിക്കുമെന്നും കൂടെ വരുമെന്നും വിചാരിച്ചതല്ല…………

വീട്ടുകാരും നാട്ടുകാരും ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരിയെന്നു മുദ്ര കുത്തുമ്പോൾ എന്റെ നിരപരാധിത്വം അറിയാവുന്നത് ഇമ്മു ഒരാൾക്ക് മാത്രമാണ്…………… പിന്നെ എന്നെ അമ്മയെന്നല്ലേ വിളിച്ചേ…… അതിൽ കളങ്കം ഇല്ലെന്ന് തോന്നി………….. ഇന്ന് വീട്ടിൽ നിന്നും ഇറങ്ങാനിരുന്നത് തന്നെയാണ് ഞാൻ……….. ഇമ്മു വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോൾ ഏതവസ്ഥയിൽ ആയിരുന്നിരിക്കും …………. ദൈവം കൂടെയുണ്ടെന്ന് വിശ്വാസമായത് ഇമ്മുവിനെ കണ്ടതിനു ശേഷമാണ്…………..

ദാസേട്ടൻ രണ്ടാളെയും ഭക്ഷണം കഴിക്കാൻ വിളിക്കും വരെ ഇമ്മു വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു…………. ആകെയൊരു ബുദ്ധിമുട്ട് ആയിരുന്നു ഭാഗ്യക്ക്………… ആരെന്നോ എന്തെന്നോ അറിയാതെ ഒരിടത്ത്……… ഇമ്മുവാണെങ്കിൽ വർഷങ്ങൾ പരിചയമുള്ളതുപോലെ ഇരുന്നു സംസാരിക്കുന്നുണ്ട്………… ശരീരം മാത്രേ വളർന്നിട്ടുള്ളു……….. അമ്മ ജീവിച്ചിരുന്നെങ്കിൽ അവരുടെ സാരി തുമ്പിൽ തൂങ്ങി നടന്നേനെ ഈ ചെക്കൻ………… അറിയാതെ ആണെങ്കിൽ കൂടി അല്ലുവിനെ ഓർമ്മ വന്നു…………. ഇമ്മു ആണ് മടിച്ചുനിന്ന ഭാഗ്യയെ കൂട്ടിക്കൊണ്ടു പോയി ഭക്ഷണം കഴിക്കാൻ ഇരുത്തിയത്………… ദാസേട്ടനാണ് വിളമ്പി തന്നത്………… കഴിക്കാതിരുന്നാൽ ഇമ്മു വാരിത്തരുമോയെന്ന് ഭയന്നു ഭക്ഷണത്തിൽ കയ്യിട്ടു…………… ദാസേട്ടൻ കഴിച്ചോ എന്ന് ചോദിച്ചപ്പോൾ അയാൾ ചിരിയോടെ കഴിച്ചു എന്ന രീതിയിൽ തലയാട്ടി………… അദ്ദേഹത്തിന്റെ നോട്ടം മുഴുവൻ ഇമ്മുവിന്റെ മുഖത്തായിരുന്നു……….. അവന്റെ സന്തോഷം നോക്കി കാണുന്ന പോലെ തോന്നി ഭാഗ്യയ്ക്ക്……….

ഇമ്മു കഴിച്ച പാത്രവും എടുത്ത് കിച്ചണിലേക്ക് ചെന്നപ്പോൾ ദാസേട്ടൻ കഴുകാൻ പോലുമൊന്ന് സമ്മതിച്ചില്ല………….. ഭാഗ്യ നിർബന്ധം പിടിച്ചത് കഴുകി വെച്ചു………..പിന്നെ അയാൾ ചെയ്യുന്നത് ഒക്കെ നോക്കി കുറച്ചുനേരം കൂടെ നിന്നു…………..

ദാസേട്ടൻ ഒരു നേരം അടങ്ങിയിരിക്കില്ല ഭാഗിമ്മേ………….ദാസേട്ടൻ ചെയ്യുന്നതൊക്കെ നോക്കി നിൽക്കുന്ന ഭാഗ്യയെ കണ്ടപ്പോൾ ഇമ്മു പറഞ്ഞു…….. കൊച്ചാപ്പയുടെ മനസ്സാക്ഷിയാണ് ദാസേട്ടൻ…………. കുഞ്ഞിലേ മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ്………… ദാസേട്ടന്റെ അച്ഛൻ അപ്പൂപ്പന്റെ ഓൾ ഇൻ ഓൾ ആയിരുന്നു………. അത് തുടർന്നുകൊണ്ടേയിരിക്കുന്നു……….. കൊച്ചാപ്പയെ കുത്തിയവനെ തേടി കണ്ടു പിടിച്ചു തല്ലി അരിശം തീർത്തയാളാണിത്……….. ശരിക്കും പറഞ്ഞാൽ കൊച്ചാപ്പയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് ദാസേട്ടൻ……………… ഇമ്മു പറയുന്നത് കേട്ട് ദാസൻ ഭാഗ്യയെ നോക്കി ചിരിച്ച് കണ്ണുചിമ്മി കാണിച്ചു……………

ഭാഗിമ്മ എന്തിനാ ഇങ്ങനെ എപ്പോഴും വിഷമിച്ചിരിക്കുന്നത്………തനിയെ ചിന്തിച്ചിരിക്കുന്ന ഭാഗ്യക്കരികിൽ വന്നിരുന്ന ഇമ്മു ചോദിച്ചു………….. ദാസേട്ടനെ പോലെ ഞാനും അനുവിനിട്ട് പോയി അടി കൊടുക്കട്ടെ……..,…… ഭാഗിമ്മയ്ക് സന്തോഷം ആകുമോ………. ഭാഗ്യ ഒന്ന് ഞെട്ടി ഇമ്മുവിനെ നോക്കി………

ഈശ്വരാ ഈ ചെക്കന്റെ മുഖം കണ്ടിട്ട് അത് ചെയ്യുമെന്നും തോന്നുന്നുണ്ട്……….

വേണ്ട ഇനിയങ്ങനെയൊന്നും പാടില്ല……. തെറ്റാണ്…………. ഞാൻ ചിന്തിച്ചതും ആലോചിച്ചതും അനുവിനെക്കുറിച്ച് ഒന്നുമല്ല…………. ഇമ്മു എനിക്കൊരു ഉപകാരം ചെയ്യുമോ…………..

എന്തിനും റെഡിയെന്ന് ഇമ്മു പറഞ്ഞു…………

അച്ഛനെ ഒന്ന് തേടി കണ്ടുപിടിച്ച് തരുമോ…….. ഈ സിറ്റിയിൽ എവിടെയോ ഉണ്ട്………. ആളുകൾ ഇമ്മുവിനെ വെറുതെ വിടുന്നില്ലെങ്കിൽ ഞാൻ എന്ന സ്ത്രീയെ കിട്ടിയാൽ എന്താവും സ്ഥിതി…………. മനസ്സൊന്നു കല്ലാക്കും വരെ എനിക്കൊരു ഷെൽട്ടർ വേണം……….. അതിനിടയിൽ അച്ഛനെയും കണ്ടുപിടിക്കണം………..,

ആളുകൾക്ക് പുതിയ കാര്യം കിട്ടുമ്പോൾ ഇതൊക്കെ പഴഞ്ചനാവും……. എല്ലാവരും മറക്കും……… അതൊന്നുമോർത്ത് ഭാഗിമ്മ വിഷമിക്കേണ്ട…………… ഞാൻ അച്ഛനെ കണ്ടു പിടിച്ചൊക്കെ തരാം…….. പക്ഷേ……………. കണ്ടു പിടിച്ചു വരുമ്പോൾ അച്ഛനൊപ്പം ഇവിടെ നിന്നും പോവില്ലെന്ന് ഒരു ഉറപ്പ് തരണം എനിക്ക്………… സമ്മതിച്ചോ…………….. തന്റെ മുഖത്തേക്ക് നോക്കി ഉറപ്പിനു വേണ്ടി നിൽക്കുന്ന ഇമ്മുവിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ നിന്നു ഭാഗ്യ………………….

ഓടി വരാം………