രചന – നിവേദ്യ ഹരിഹരൻ
മുറിയിലേക്ക് നടക്കുമ്പോൾ അനുവിന്റെ മനസ്സ് ആകെ കലുഷിതമായി..
അമ്മയോട് അത്രയും ദേഷ്യപ്പെട്ടത് തെറ്റായി പോയോ..??
അവൾ സ്വയം ചോദിച്ചു.
വിരലുകൾ കോർത്തു വലിച്ച് കുറ്റബോധം പ്രകടിപ്പിച്ച് ഗോവണി കയറവെ, കുഞ്ഞിനു പാൽ കൊടുത്തു കഴിഞ്ഞ് താഴെക്ക് ഇറങ്ങി വരുന്ന നിമ്മിയെ അനു കണ്ടു..
നിമ്മി അവളെ സൂക്ഷ്മമായി ഒന്നു നോക്കി..
“എന്താ അനു മുഖത്തൊരു കള്ളലക്ഷണം..
“കള്ള ലക്ഷണോ ..
ഏടത്തിയ്ക്ക് തോന്നുന്നതാ..
അനു ചിരിയോടെ കുഞ്ഞിനെ വാങ്ങി..
“മ്മ്ഹ് ..
എന്നാ അങ്ങനെ ആയിക്കോട്ടെ ..
എന്റെ തോന്നലായിരിക്കും..
നിമ്മി ഒന്നു തലകുലുക്കി..
“കുഞ്ഞുണ്ണിയെ പിടിച്ചോട്ടോ..
ഞാനീ ബോട്ടിൽ കഴുകിവച്ചിട്ട് വരാം..
“ആഹ്…
ശരി ഏടത്തി..
മുകളിലേക്ക് കയറാതെ അനു നിമ്മിയ്ക്കൊപ്പം താഴേക്കിറങ്ങി ഹാളിലെ സെറ്റിയിൽ ചെന്നിരുന്നു..
കുറച്ച് സമയം കഴിഞ്ഞ് പുറത്തു പോയ രാജേന്ദ്രൻ തിരികെ വന്നു..
അനുവിനെയും കുഞ്ഞുണ്ണിയെയും കണ്ടപ്പോൾ ചിരിയോടെ അയാൾ അവർക്കടുത്തേക്കു ചെന്നു..
“അച്ഛച്ഛന്റെ കുഞ്ഞുണ്ണി, കളിയ്ക്കാണോ ..
എന്നും പറഞ്ഞ് അയാൾ കുഞ്ഞിനെ വാരിയെടുത്തു..
അനു ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്നു..
“എന്തിനാ നിൽക്കുന്നേ മോളവിടെ ഇരിക്ക്..
അയാൾ സോഫയിലേക്ക് വിരൽ ചൂണ്ടിയിട്ടു പറഞ്ഞു..
“അച്ഛന് മോളോട് കുറച്ച് സംസാരിക്കാനുണ്ട്..
“എന്താച്ഛാ…??
അനു സോഫയിലേക്ക് ഇരുന്നു..
രാജേന്ദ്രനും..
“അല്ലാ മോൾടെ ഡാൻസ് പ്രാക്ടീസ് ഒക്കെ മുടങ്ങിയിരിക്കേല്ലേ..
എന്റെയൊരു ഫ്രണ്ടിന്റെ സിസ്റ്റർ ഉണ്ട്..
പത്മ..
അവർ ഡാൻസ് ടീച്ചറാ..
അവർക്ക് ടൗണിൽ ഒരു ഡാൻസ് സ്ക്കൂൾ ഉണ്ട് ..
ധ്വനി എന്നാ പേര്…
മോൾക്ക് താൽപര്യം ഉണ്ടെങ്കിൽ അവിടെ ജോലിക്ക് കയറാം..
ദിവസം രാവിലെ 5 to 7 വരെ ക്ലാസ്സ് ഉള്ളു..
പിന്നെ സാറ്റർഡേ സൺഡേയും …
ഇത്ര കഴിവുള്ള ഒരാളെ വീട്ടിൽ ഇരുത്തുന്നത് ശരിയല്ലല്ലോ..
മോള് നൃത്തം തുടരണം..
പിന്നെ അതത്ര ചെറിയ സ്ഥാപനം ഒന്നുമല്ല..
ഇന്ത്യയ്ക്ക് പുറത്ത് ഒക്കെ പ്രോഗ്രാംസ് ചെയ്യുന്ന ടീം ആണ്..
അവരുടെ കൂടെ ചേർന്നാൽ മോൾടെ ഭാവിയ്ക്കും നല്ലതാ..
എന്താ മോൾടെ അഭിപ്രായം..??
രാജേന്ദ്രൻ അവളെ ഉറ്റു നോക്കി.
“എനിയ്ക്ക് സമ്മതമാണ് അച്ഛാ..
നൂറു വട്ടം സമ്മതം…!!
അനുവിന്റെ മുഖത്ത് പ്രകാശം നിറഞ്ഞു..
“എന്തിന് സമ്മതം..?
എന്താണ് അനുശ്രീ മാഡം സമ്മതിച്ചത്…??
ഇതും ചോദിച്ച് അർജുൻ അവർക്കടുത്തേക്ക് ചെന്നു..
അവന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ മുഖം ഇരുണ്ടു..
അനു അവനെ രൂക്ഷമായി നോക്കിക്കൊണ്ട് എഴുന്നേറ്റു നിന്നു
“ആഹ് നീ വന്നോ അജു ..
അല്ലാ ഞാൻ നമ്മുടെ പത്മയുടെ ഡാൻസ് സ്കൂളിൽ അനുമോൾ ജോയിൻ ചെയ്യുന്ന കാര്യം ചോദിക്കേരുന്നു..
രാജേന്ദ്രൻ പറഞ്ഞു.
“ആഹാ…
എന്നിട്ട് എന്റെ അഭിപ്രായം ചോദിക്കാതെ ആണോ ഭാര്യേ സമ്മതം പറയുന്നത്…
അർജുൻ പോക്കറ്റിൽ കൈയ്യിട്ടു കൊണ്ട് എഴുന്നേറ്റ് നിന്ന അനുവിനെ വലം വച്ചു നടന്നു…
“അതെന്താ അജു നീ അങ്ങനെ പറഞ്ഞത്..
മോള് പോകുന്നതിൽ നിനക്ക് എതിർപ്പുണ്ടോ..??
രാജേന്ദന്റെ ശബ്ദം കനത്തു.
“എതിർപ്പ് ഉണ്ടായാലും ഇല്ലെങ്കിലും ഇവളെന്റെ ഭാര്യയല്ലേ ..
എന്നോട് ഒരു വാക്ക് ചോദിക്കേണ്ട മര്യാദ ഇല്ലേ അച്ഛാ..
അല്ലാതെ സമ്മതം ഒക്കെ പറയാമോ ..
അനുവിനെ തന്നെ നോക്കിക്കൊണ്ടാണ് അവനതു പറഞ്ഞ് തീർത്തത്..
“അജൂ …
അനു മോൾക്ക് ഇഷ്ടമുണ്ടെങ്കിൽ ആ കുട്ടി പോകും..
നീയിതിൽ അഭിപ്രായം പറയണ്ട..
ഇത് എന്റേം അച്ഛന്റേം തീരുമാനമാണ്..
ജയ ഉച്ചത്തിൽ പറഞ്ഞു കൊണ്ട് അവർക്കിടയിലേക്ക് കടന്നു വന്നു..
അനു നന്ദിരൂപേണ ജയയെ നോക്കി..
“മോൾക്ക് ഇഷ്ടാണെങ്കിൽ പൊയ്ക്കോ..
ഇവിടാരും തടയില്ല..
അജുവിനെ ഒന്നു കനപ്പിച്ചു നോക്കിയാണ് ജയ അതു പറഞ്ഞത്..
“ഹാ… അമ്മയപ്പോൾ ഇവൾടെ സൈഡ് ആയോ ..
അപ്പോ ഞാനാരാ ..
എന്നെ ഇവിടെ ആർക്കും വേണ്ടല്ലേ..
ശരി..നടക്കട്ടെ…
കുഞ്ഞുണ്ണിയുടെ താടിയിൽ ഒന്നു തഴുകി കൊണ്ട് അവൻ മുകളിലേക്കു പോയി..
❣️❣️❣️❣️❣️
അനു ചായയുമായി ചെല്ലുമ്പോൾ കുളികളിഞ്ഞ് ഡ്രസ്സിംഗ് ടേബിളിന്റെ മുന്നിൽ നിൽക്കുകയായിരുന്നു അർജുൻ..
“വന്നോ പൊണ്ടാട്ടി..
ചീപ്പ് വച്ച് മുടിയൊരുക്കുന്നതിനിടയിൽ കണ്ണാടിയിൽ കണ്ട അവളുടെ പ്രതിരൂപം നോക്കി അവൻ ചിരിച്ചു…
“ദാ ചായ..
അവളത് ടേബിളിലേക്ക് വച്ചു..
“എന്നിട്ട് എന്താ തീരുമാനം..
താൻ പോണുണ്ടാ ജോലിക്ക്..
“മമ് എനിക്ക് പോണം..
ജനാലയ്ക്ക് അടുത്ത് നിന്ന് ദൂരേയ്ക്ക് കണ്ണെറിഞ്ഞിട്ട് അനു പറഞ്ഞു.
“ഞാനത് സമ്മതിച്ചില്ലെങ്കിലോ..
അവൾക്കഭിമുഖമായി ജനാലക്കരികിൽ നിന്നു അവൻ..
“നൃത്തം എന്റെ ജീവനാ അർജുൻ..
ഇനി അതും എന്നിൽ നിന്ന് ഇല്ലാതാക്കുമോ നിങ്ങൾ ..??
അനു നിന്നു വിറച്ചു..
“അതെ..
നിന്റെ ഇഷ്ടങ്ങൾ ഒക്കെ ഇല്ലാതാക്കാനാ എന്റെ പ്ലാൻ..
എന്തേലും കുഴപ്പമുണ്ടോ ..
പുഞ്ചിരിയോടെ അവളെയും നോക്കി അർജുൻ നിന്നു..
“എനിയ്ക്ക് കുറച്ച് വിഷം വാങ്ങിത്താ..
ഞാനങ്ങ് തീരട്ടെ…
അനു ദേഷ്യത്തോടെ കട്ടിലിലേക്കിരുന്നു..
“ആഹ് കൊള്ളാം..
കൊല്ലാൻ വേണ്ടിയാണോ ഞാനിത്ര ബുദ്ധിമുട്ടി തന്നെ സ്വന്തമാക്കിയത്..
എന്റെ പ്ലാൻ മറ്റൊന്നാ അനു ..
ഓഫീസിലേക്ക് എന്റെ സെക്രട്ടറി ആയി എനിക്ക് തന്നെ വേണം..
ഒരു സെക്രട്ടറി പോസ്റ്റ് ഇപ്പോ അവിടെ അത്യാവശ്യമാ പെണ്ണെ ..
എന്നെ ഒന്നു മാനേജ് ചെയ്യാൻ ..
അർജുന്റെ മിഴിയിൽ കുസൃതി നിറഞ്ഞു.
“നിങ്ങൾടെ കൂടെയോ ..
അതും ഓഫിസ് ജോലി..
നോ .. നെവർ..!!
എനിക്കെന്റെ നൃത്തം മതി..
അവൾ ദേഷ്യത്തോടെ ഒരു കൊടുങ്കാറ്റു പോലെ പുറത്തേക്കിറങ്ങി..
അർജുൻ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരിയോടെ അവൾ പോയ വഴിയെ നോക്കി നിന്നു..
❣️❣️❣️❣️❣️
🎵 നേട്റ് വരെ നേരം പോക വില്ലയേ ..
ഉനതരികെ നേരം പോതവില്ലയേ ..
യെതുവും പേസവില്ലയെ ..
ഇൻട്ര ഏനോ ..
എതുവും തോൻട്ര വില്ലയെ ..
ഇത് എതുവോ…
ഇരവും വിടിയവില്ലയെ
അതു വിടിന്താൽ പകലും മുടിയവില്ലയെ …
പൂന്തളിരേ ….
( പൂക്കൾ പൂക്കും തരുണം)
മുകളിലെ ബാൽക്കണിയിലിരുന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കി പാടുകയായിരുന്നു എബി..
മനസ്സു നിറയെ അനുവും അവർ ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളും ഒരു തിരശ്ശീലയിലെന്ന പോലെ അവനു മുന്നിൽ തെളിഞ്ഞു..
ഇടയ്ക്കെപ്പോഴോ അവളെ യോർത്ത് അവന്റെ മുഖം തെളിഞ്ഞു..
ഇടക്ക് മിഴികൾ നിറഞ്ഞു…
ഒരു സ്വപ്നലോകത്ത് അവളെ മാത്രം ഓർത്ത് അവനങ്ങനെ ഇരുന്നു.
കുറച്ചു മാറി അവനെ നോക്കിക്കൊണ്ട് ഏബൽ ഉണ്ടായിരുന്നു..
എബിയിലെ ഭാവദേദങ്ങൾ അവൻ ഒപ്പിയെടുത്തു കൊണ്ടിരുന്നു..
ഏബലിനു എബിയുടെ ആ അവസ്ഥയിൽ വല്ലാത്ത സങ്കടം തോന്നി..
അവൻ എബിയ്ക്ക് അടുത്തേക്ക് നടന്നു
“ഇച്ചായാ…
എബി കേട്ടില്ല
“ഇച്ചായാ… ഇതെന്ത് ഇരിപ്പാ..
എബി ഓർമ്മയിൽ നിന്നും ഞെട്ടി ഉണർന്നു..
“ആഹ് ഏബലെ നീയോ..
“മഹ്
ഞാൻ ഇച്ചായനെ ദൂരെ നിന്ന് നോക്കി കാണുവായിരുന്നു..
ഇച്ചായന്റെ പാട്ട് എത്ര നാൾക്കു ശേഷാ കേൾക്കണത്..
എബി കുനിഞ്ഞിരുന്ന് ചിരിച്ചു..
“അനുവിനെ ഓർക്കുവായിരുന്നല്ലേ..
അവളെ ഇച്ചായന് ഒരുപാട് ഇഷ്ടമായിരുന്നല്ലേ..??
“ഉം.. ഒരുപാടൊരുപാട്..
എന്റെ ജീവനേക്കാളേറെ..
അവൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു..
തുടരും

by