രചന – രോഹിണി ആമി
എന്റെ കയ്യിൽ നിന്നു വിട്ടോ ജീവൻ……. അതാവും നിങ്ങൾക്ക് നല്ലത്…….. മറ്റുള്ളവരുടെ കണ്ണിൽ നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയിരിക്കും……. പക്ഷേ സത്യം നമുക്ക് രണ്ടാൾക്കുമറിയാം……… പരസ്പരം ഒരു ബന്ധവും ഇല്ലെന്ന്…….. എന്റെ ശരീരത്തിൽ തൊടരുത് നിങ്ങൾ……… അതെനിക്ക് ഇഷ്ടമല്ല…….. അത്രയും വെറുക്കുന്നുണ്ട് ഇപ്പോൾ ഞാൻ നിങ്ങളെ…….. വിട്…….. വിടാനാ പറഞ്ഞത്……. ഇന്ദു കൈ കുടഞ്ഞു……….
അവളുടെ വാശി കണ്ടപ്പോൾ ജീവൻ ഒന്നുകൂടി പിടി മുറുക്കിയതല്ലാതെ വിട്ടില്ല…..
ഞാൻ ഒച്ച വെക്കും ജീവൻ……. നിങ്ങളുടെ അച്ഛനും അമ്മയും വന്നാൽ നാണംകെടുന്നത് നിങ്ങളാവും………
എങ്കിൽ ഒച്ച വെക്കടീ……. ഞാനൊന്ന് കാണട്ടെ…….. എന്റെ അച്ഛനും അമ്മയുമല്ലേ…… അവർക്കറിയാം അവരുടെ മകൻ ഒരു സ്ത്രീലമ്പടൻ അല്ലെന്ന്……… നീ കാറി ആളുകളെ കൂട്ട്………അതുമല്ലെങ്കിൽ നിനക്ക് ഇനി ഒരു വഴിയേ ഉള്ളൂ………. എന്റെ പേര് വിളിച്ചതിനു ഒരു സോറി പറഞ്ഞിട്ട് വിളിക്കേണ്ടതുപോലെ വിളിച്ചാൽ വിടും ഞാൻ നിന്നെ ……… ഇനി ആവർത്തിക്കില്ലെന്ന് കൂടി പറയണം……. ജീവൻ കുറച്ചൊരു ദേഷ്യത്തിൽ പറഞ്ഞു……….. ഇവൾക്ക് ഇത്രയും വാശി ആണെങ്കിൽ എനിക്ക് എത്രമാത്രം കാണും…….. ജീവൻ അവളെ നോക്കി പുച്ഛിച്ചു………
ഇന്ദു ചുറ്റും നോക്കി……. ആരുമില്ല അടുത്ത് തന്നെ ഒന്നു ഈ പിടിയിൽ നിന്നും രക്ഷിക്കാൻ……… അല്ലെങ്കിലും താൻ ആരെയാണ് നോക്കുന്നത്…….. ഈ കുടുംബം മുഴുവൻ തനിക്ക് എതിരാണ്…….. തനിയെ രക്ഷപെടാനുള്ള വഴി കണ്ടെത്തണം………. ഒന്നുകൂടി കൈ കുടഞ്ഞു നോക്കി…….. പിടി മുറുകുന്നതല്ലാതെ അയയുന്നില്ല……. എല്ലു നുറുങ്ങുന്ന വേദനയുണ്ട്…… ഇനി വയ്യാ……. അടുത്ത് കിടക്കുന്ന ടീപ്പോയിൽ നിന്നും കുനിഞ്ഞു അവളൊരു പേന എടുത്തു……. ജീവൻ ഇന്ദുവിന്റെ ഓരോ ചെയ്തികളും നോക്കി കാണുകയാണ്………… അവൾ ആ പേന എടുത്തു ജീവനെതിരായി പിടിച്ചു……..
ഞാൻ അവസാനമായി പറയുന്നു ജീവൻ എന്റെ കയ്യിലെ പിടുത്തം വിട്ടോളു……. എനിക്കിഷ്ടമില്ല……..
പിടി വിടാതെ ജീവനു നേരെ വരുന്ന കുത്തിനെ എതിരിടാൻ തയ്യാറായി ജീവൻ നിന്നു…… പക്ഷേ ജീവന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഇന്ദു സ്വന്തം കയ്യിലേക്ക് പേന കുത്തിയിറക്കി………. ജീവൻ പിടി വിടാതെ ഒന്നു ഞെട്ടി വിളിച്ചു……… ഇന്ദൂ……..
വീണ്ടും ഒരു വട്ടം കൂടി കുത്തി സ്വന്തം കയ്യിൽ……….
ഇന്ദൂ….. വേണ്ടാ…….. വേണ്ടന്നല്ലേ പറഞ്ഞേ…..
ജീവൻ പറയുന്നത് കേൾക്കാതെ ഒരിക്കൽ കൂടി കുത്താൻ ആഞ്ഞപ്പോൾ ജീവൻ പിടി വിട്ടു……… ജീവൻ അന്തംവിട്ടു ഇന്ദുവിനെ നോക്കി……… അവൾ അകത്തേക്ക് കയറി……… തിരിഞ്ഞൊന്ന് നോക്കി പറഞ്ഞു…….
ആരുടേയും ജീവൻ എടുക്കാൻ എനിക്കോ എന്റെ ഏട്ടനോ അറിയില്ല……… വേദനിപ്പിക്കാനും……. കണ്ണിൽ സ്നേഹം കാട്ടി വഞ്ചിച്ചതാണ് നിങ്ങൾ എന്നെ…..കുറച്ചു നേരത്തേക്കായിരുന്നെങ്കിലും ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു അപ്പോൾ …….. ഒരിക്കലും മറക്കില്ല ഞാൻ…….. നിങ്ങളോടെനിക്ക് ഇഷ്ടവുമില്ല……. വിരോധവുമില്ല……… പിന്നെ….. എന്നെ ഇനി ഇന്ദൂന്ന് വിളിക്കരുത്……. കൃഷ്ണേന്ദു…… അങ്ങനെ വിളിച്ചാൽ മതി……… ഓർഡർ അല്ലാട്ടോ….. അങ്ങനെ വിളിച്ചാലേ ഞാൻ ഒന്നു തിരിഞ്ഞെങ്കിലും നോക്കു നിങ്ങളെ ………. ജീവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ഇന്ദു അകത്തേക്ക് പോയി…….
അവൾ നിന്നിടത്തു ചോരത്തുള്ളികൾ കിടക്കുന്നു…….. ജീവൻ മുഖം അമർത്തി തുടച്ചു…….. അവളെ ഒന്നു കരയിക്കണമെന്നേ വിചാരിച്ചുള്ളു……..ഫൂലൻ ദേവിയുടെ കണ്ണുനീർ വരുമ്പോഴേക്കും പിടി വിടാനും ഉദ്ദേശിച്ചതാണ്…….. പക്ഷേ……. അവൾക്കു മുന്നിൽ വീണ്ടും വീണ്ടും തോൽക്കുന്നത് താൻ ആണല്ലോന്ന് ഓർത്തു ജീവൻ……… കയ്യാലെ ഒപ്പിയെടുത്തു അവളുടെ ചോര……… ഇത് കാണുമ്പോൾ നെഞ്ചിൽ ഒരു വേദന പോലെ തോന്നുന്നു………പാടില്ല……. പെട്ടന്ന് ഇന്ദ്രന്റെയും ജ്യോതിയുടെയും മുഖം മനസ്സിലേക്ക് കൊണ്ടുവന്നു…… കയ്യിലെ ചോരക്കറ കഴുകി കളഞ്ഞു…….. മുറിയിലേക്ക് പോയി……
കയ്യിൽ തുള്ളിയായി നിൽക്കുന്ന ചോര തുടച്ചു മാറ്റുമ്പോൾ നന്നായിട്ട് പുകയുന്നുണ്ടായിരുന്നു……… അതിലേറെ ഉള്ളും……… കലങ്ങിയ കണ്ണുകൾ വെള്ളം ഒഴിച്ചു കഴുകി……… രണ്ടു ബാൻഡ്എയ്ഡ് മുറിവിൽ ഒട്ടിച്ചു…… ഇതെല്ലാം ജ്യോതി നോക്കിക്കാണുന്നുണ്ടായിരുന്നു……… ആ നോട്ടം വക വെയ്ക്കാതെ ഇന്ദു കിച്ചണിലേക്ക് പോയി…….
അവിടെ അമ്മ ഉണ്ടായിരുന്നു…….. ജ്യോതിക് അമ്മ കുറുക്ക് പോലെ എന്തോ ഒന്ന് ഉണ്ടാക്കുന്നത് കണ്ടു……. അടുത്തു നിന്നു നോക്കി പഠിച്ചു…….. നാളെ മുതൽ തനിയെ ചെയ്യേണം……. എല്ലാവരുടെയും ശീലങ്ങൾ പഠിക്കണം…….. അമ്മയുടെ നോട്ടം ഇടയ്ക്കിടെ തന്റെ മുഖത്തേക്ക് വരുന്നുണ്ട്……. ഇന്ദു ശ്രദ്ധിച്ചില്ല………അമ്മ അതൊരു ബൗളിൽ ഒഴിച്ചു വെച്ചു………. ഞാൻ കൊടുത്തോളാം……. എന്നു പറഞ്ഞു മറുപടിക്കായി കാത്തു നിൽക്കാതെ അത് എടുത്തുകൊണ്ടു പോന്നു……..
മുൻപുണ്ടായിരുന്ന ദേഷ്യം ജ്യോതിയുടെ കണ്ണിൽ ഇപ്പോൾ ഇല്ല…… ഓരോ പ്രാവശ്യവും കൊടുക്കുമ്പോളും ചുണ്ടുകൾ അകത്തി തന്നു……. മുഴുവൻ കഴിച്ചു കഴിഞ്ഞപ്പോൾ ഇന്ദു ഒന്നു ചിരിച്ചു കാണിച്ചു……….. ജ്യോതിയുടെ കണ്ണുകൾ എന്റെ മുറിവിലേക്കും മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ടേയിരുന്നു…….. എന്നോട് ചോദിക്കുകയാണെന്നു തോന്നുന്നു…… ഇന്ദു ഒന്നു കണ്ണടച്ച് കാണിച്ചു……. ഒന്നുമില്ല എന്നു പറയും പോലെ ……..
തിരിച്ചു അമ്മയുടെ അടുത്തേക്ക് വന്നു…….. തേങ്ങ പൊട്ടിച്ചു വെച്ചിരിക്കുന്നത് കണ്ടു……. ദോശ സ്റ്റവിൽ ഉണ്ട്…….. അമ്മയോട് ചോദിക്കാതെ തന്നെ തേങ്ങ ചിരകി ചമ്മന്തി അരച്ചു……… ദോശയും ചുട്ടു വെച്ചു…….. ഹാളിൽ അച്ഛന്റെയും ജീവന്റെയും ശബ്ദം കേട്ടു…….. അമ്മ ഒന്നും മിണ്ടാതെ അത് എടുത്തു കൊണ്ട് പോയി അവർക്കു വിളമ്പി……. മൂന്നാളും കഴിക്കാൻ ഇരുന്നപ്പോൾ മുഖത്തോട് മുഖം നോക്കി……. അമ്മയുടെ കണ്ണു നിറഞ്ഞിരിക്കുന്നു……. അച്ഛൻ ഒന്നും ശ്രദ്ധിക്കാതെ നുള്ളി നുള്ളി ഇരിക്കുന്നു…….. തനിക്കാണെങ്കിൽ ഒന്നും തൊണ്ടയിൽ നിന്നും ഇറങ്ങാത്തതു പോലെ…….. സഹി കെട്ടപ്പോൾ ജീവൻ രണ്ടു പേരോടുമായി പറഞ്ഞു……
ഇത്രക്ക് സഹതാപം അവളോട് തോന്നേണ്ട കാര്യമില്ല…….. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അകത്തു ഒരാൾ ജീവച്ഛവം പോലെ കിടപ്പുണ്ട്……. പോയി കുറച്ചു നേരം അവളുടെ കൂടെ ഇരുന്നാൽ മാത്രം മതി…….. സഹതാപം തനിയെ മാറിക്കോളും……… എനിക്കില്ലാത്ത വിഷമം ഒന്നും രണ്ടാൾക്കും തോന്നേണ്ട ആവശ്യമില്ല……… ജീവൻ പ്ലേറ്റ് നീക്കി വെച്ചിട്ട് എഴുന്നേറ്റു………
കിച്ചണിൽ പോയി നോക്കി…….. ഇന്ദുനെ അവിടെങ്ങും കണ്ടില്ല…… പക്ഷേ അവളുടെ ശബ്ദം കേൾക്കുന്നുണ്ട്…….. ആരോടോ സംസാരിക്കും പോലെ…….. നോക്കിയപ്പോൾ അടുക്കളപ്പുറത്തു ഇരുപ്പുണ്ട്…….. കയ്യിലെ പ്ലേറ്റിൽ ദോശയും ഉണ്ട്……… നുള്ളിപ്പെറുക്കി ഇരിക്കുവാണ്……. അവളുടെ കാലിൽ കുറുകി കുറുകി പൂച്ചയും………. പൂച്ചയോടാണ് സംസാരം…….. കുറച്ചു നേരം നോക്കി നിന്നു ജീവൻ……… ദേഷ്യവും വെറുപ്പും അവളോടുണ്ടെങ്കിലും എന്തോ ഒന്ന് അവളിലേക്ക് എന്നെ വലിച്ചടുപ്പിക്കുന്നു ……. കയ്യിലേക്ക് നോക്കി…… കുറച്ചു നീര് വന്നത് പോലെ……. ജീവന്റെ ഉള്ളം വിങ്ങി……. നോട്ടം മാറ്റി തിരിഞ്ഞു നടന്നു……..
അവളെ സ്നേഹിക്കാതിരിക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല മോനെ…….. അത്രയ്ക്ക് ദുഷ്ടയാവാൻ അമ്മയെക്കൊണ്ട് കഴിയുന്നില്ല………. പാവമാണ്……. ഈ വീട്ടിൽ കഴിയേണ്ട മോളാണ്…… എത്രയൊക്കെ ന്യായങ്ങൾ പറഞ്ഞാലും നമ്മളീ ചെയ്യുന്നത് തെറ്റാണ് മോനേ…….. ജ്യോതിയുടെ വിധി ഇതായിരിക്കാം…….. പക്ഷേ…. അതിന് വേറൊരു പെണ്ണിന്റെ കണ്ണീർ കണ്ടേ പ്രതിവിധി ഉള്ളുവെങ്കിൽ…….. വേണ്ടാ മോനേ…….. വീട് മുടിയും……… നിന്റെ പാതിയാണ് അവൾ…….. ജീവന്റെ പാതി……… അതു മറക്കണ്ട……..
അമ്മ കണ്ണു തുടച്ചു പറഞ്ഞു……..
എനിക്ക് അവളോട് ഒരു ദേഷ്യവുമില്ല അമ്മേ…….. ഇന്ദ്രനാണ് എന്റെ ശത്രു…… ഇപ്പോൾ പോലും അവൾ പറഞ്ഞാൽ തിരിച്ചു കൊണ്ടുവിടാൻ ഞാൻ തയ്യാറാണ്…… പക്ഷേ സ്നേഹിക്കാൻ മാത്രം പറയരുത്……. കഴിയില്ല……… എന്റെ ജ്യോതിയുടെ ചോരയിൽ കുളിച്ചു കിടക്കുന്ന ശരീരം ആണ് ഓർമ്മയിൽ വരുന്നത്…….. അവൾക്ക് വിധിച്ചിട്ടില്ലാത്ത ഒന്നും എനിക്കും വേണ്ടാ……. അതൊരു ജീവിതം ആയാൽ പോലും…….. ജീവൻ തിരിഞ്ഞു നടന്നു………
അമ്മ കഴിവതും ഇന്ദുവിൽ നിന്നും മാറി നടന്നു………. കൂടെ നിന്നാലോ മിണ്ടിയാലോ സ്നേഹിച്ചു പോകുമെന്ന പേടിയുണ്ടായിരുന്നു…… പിന്നെ മകനൊപ്പം നിൽക്കാൻ തോന്നില്ല…….. അവന്റെ ഭാഗത്തു നിന്നു നോക്കുമ്പോൾ അതാണ് ശരി……… ഒരുപാട് അനുഭവിച്ചതാണ് എന്റെ മോൻ……. ജ്യോതിയുടെ അപകടത്തിന് ശേഷം പഠിത്തം ഉപേക്ഷിച്ചു……. കിട്ടുന്ന പണിക്ക് എല്ലാം പോയതാണ്……. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് ഒരു ഡോക്ടർ ആണ് ജ്യോതിയുടെ ചികിത്സചിലവ് മുഴുവൻ ഏറ്റെടുത്തത്…….. ആ ഡോക്ടർ തന്നെയാണ് ജീവന് നല്ലൊരു ജോലി വാങ്ങിക്കൊടുത്തതും……. ഇപ്പോൾ ഈ കാണുന്നത് ഒക്കെ ഉണ്ടായതും………
അമ്മ അച്ഛനൊപ്പം മുറിയിൽ ഒതുങ്ങി കൂടി……. രണ്ടാളും മുഖത്തോട് മുഖം നോക്കി ദീർഘശ്വാസം വിടും………
ജീവൻ എന്തോ തീരുമാനിച്ചത് പോലെ ഇന്ദുവിന് അരികിലേക്ക് ചെന്നു…… കിച്ചണിൽ എന്തോ ചെയ്യുവാണ്…….. ഓഹ്…. പച്ചക്കറി നുറുക്കുവാണ്……..
ഇന്ദൂ…….. ജീവൻ വിളിച്ചു…….. തിരിഞ്ഞൊന്നു നോക്കാതെ ഇന്ദു പണിയെടുത്തു കൊണ്ടേയിരുന്നു……..
കുറച്ചൊന്നു ഉറക്കെ ഒന്നുകൂടി വിളിച്ചു……. ഇന്ദൂ……. നിന്റെ ചെവി കേട്ടൂടെ……. ഞാൻ പറഞ്ഞത് പോലെ നീയെന്നെ വിളിക്കുന്നില്ലെല്ലോ….. അപ്പോൾ പിന്നെ എനിക്കും മനസ്സില്ല നീ പറയുംപോലെ വിളിക്കാൻ…… അങ്ങനെ വിചാരിച്ചു മോള് വിളി കേൾക്കാതെ ഇരിക്കുകയും വേണ്ടാ…….. മാത്രമല്ല അടുക്കള ഭരണം ഏറ്റെടുക്കാൻ ഞാൻ പറഞ്ഞില്ല……. അതോ എല്ലാവരെയും കൊല്ലാനാണോ പ്ലാൻ……. വല്ല വിഷവും കലർത്തി……….
ജീവൻ തിരിഞ്ഞു നിൽക്കുന്ന അവൾക്ക് രണ്ടു സൈഡിലായി കൈ വെച്ചു……. ചെവിയിലേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു…….. വീണ്ടും എന്തോ പറയാൻ വന്നപ്പോൾ കണ്ടു………. കയ്യിലിരുന്ന കത്തി സ്വന്തം വയറിലേക്ക് തിരിച്ചു പിടിക്കുന്ന ഇന്ദുവിനെ……..
ജീവൻ പേടിയോടെ പെട്ടെന്ന് അവൾക്കരികിൽ നിന്നും മാറി നിന്നു……….. ചങ്കിടിപ്പ് ഒന്ന് ഓക്കേ ആയപ്പോൾ ജീവൻ പറഞ്ഞു………
നാളെ നിന്റെ വീട്ടിലേക്കു പോകേണ്ട ദിവസമാണ്…….. എനിക്ക് വരാൻ തീരെ താല്പര്യമില്ല…….. അവന്റെ മുഖം കണ്ടാൽ ഞാൻ എന്നെ ചിലപ്പോൾ മറന്നുവെന്ന് വരും…….. ഞാൻ പോകാത്തത് കൊണ്ട് നീയും പോകില്ല…….. നാളെ എന്നല്ല……. ഇനിയൊരിക്കലും ആ വീട്ടിൽ പോകാൻ ഞാൻ സമ്മതിക്കില്ല നിന്നെ……. അങ്ങനെ ഒരു മോഹം ഉണ്ടെങ്കിൽ അതങ്ങ് മുളയിലേ നുള്ളിയെക്ക്…… അതുകൊണ്ട് മോള് തന്നെ വിളിച്ചു എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു ആ ചടങ്ങ് അങ്ങ് മുടക്കിയേക്ക്…….
മിണ്ടാതെ നിൽക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ ദേഷ്യം വന്ന ജീവൻ അവൾ അരിഞ്ഞു വെച്ചിരുന്നതെല്ലാം ശക്തിയിൽ തട്ടി താഴേക്കിട്ടു……. എന്നിട്ടും ദേഷ്യം തീരാഞ്ഞു കഴുകി വെച്ചിരുന്ന പ്ലേറ്റും തട്ടി താഴേക്കിട്ടു……. എന്നിട്ട് ഇന്ദുവിനെ നോക്കി ദേഷ്യത്തിൽ നിന്നു……… അപ്പുറത്ത് നിന്നും അമ്മ ഓടി വന്നതല്ലാതെ ഇന്ദുവിന് യാതൊരു അനക്കവുമില്ലായിരുന്നു…..
ആരെയും നോക്കാതെ പൊട്ടിയ പ്ലേറ്റിന്റെ കഷ്ണങ്ങൾ എടുക്കുന്നതിൽ മാത്രമായി ശ്രദ്ധ…… അതിനിടയിൽ കൈ മുറിഞ്ഞത് കാര്യമാക്കിയില്ല ഇന്ദു………. അമ്മ വന്നു കയ്യിൽ പിടിച്ചു……സാരിയുടെ മുന്താണിയിൽ അവളുടെ കൈ തുടച്ചു കൊടുത്തു പറഞ്ഞു ……….. മാറ്….. ഞാൻ വാരിക്കളയാം……..
അതൊന്നു ശ്രദ്ധിക്കുക കൂടി ചെയ്യാതെ ഇന്ദു കൈ വലിച്ചെടുത്തു ചെയ്തുകൊണ്ടിരുന്ന പണി പൂർത്തിയാക്കി……… അമ്മ ഒന്നും മിണ്ടാതെ ജീവനെ ദയനീയമായി ഒന്നു നോക്കിയിട്ട് അടുക്കള വിട്ടു……..
ഇവളെ വേദനിപ്പിച്ചാലും വേദനിക്കുന്നത് എനിക്കും ഈ വീട്ടിൽ ഉള്ളവർക്കാണല്ലോ ദൈവമേ…….. ഇന്നിതിപ്പോൾ രണ്ടാമത്തെ വട്ടമാ ഇന്ദുവിന്റെ ശരീരത്തിൽ നിന്നും ചോര പൊടിയുന്നത്…….. ഇതിപ്പോൾ ഒന്നു തൊടാൻ ചെന്നാൽ അവൾ വീണ്ടും സ്വയം വേദനിപ്പിക്കും…….. ഞാൻ എന്നെത്തന്നെ വേദനിപ്പിക്കുന്നത് പോലുണ്ട്……..കൊള്ളുന്നത് മുഴുവൻ എന്റെ നെഞ്ചിലാണ്……. എന്തു ചെയ്യണമെന്നറിയാതെ ജീവൻ നിന്നു……….
തുടരും 💕💕

by