20/05/2026

7

അവ ളും അവനും.

അർഷ…. നീ പറയുന്നത് മനസ്സിലാക്ക്. കല്യാണം കഴിഞ്ഞാലും പഠിക്കാം. ജീവന് എന്താണ് ഒരു കുറവ്. നല്ല ജോലി. പിന്നെ അതിൽ എല്ലാത്തിലുമ്പരി കുടുംബം.

പക്ഷേ അച്ഛാ അപ്പോൾ എന്റെ സ്വപ്നങ്ങളോ..? പഠിച്ച് നല്ലൊരു ഡോക്ടറാകുമെന്ന് മരിക്കുന്നതിനു മുമ്പ് ഞാൻ അമ്മയ്ക്ക് കൊടുത്ത വാക്കാണ്.

ഓ എന്ത് പറഞ്ഞാലും ഒരു അമ്മ. അവൾ മരിച്ചപ്പോൾ വർഷം അഞ്ചായി. അമ്മയുടെ പേര് പറഞ്ഞ് നീ എംബിബിസിനു വരെ ചേർന്നു. കോഴ്സ് തീരാൻ ഇനിയും ഒരു കൊല്ലം കൂടി ഉണ്ട്. അത് നിനക്ക് അവിടെ നിന്നും കമ്പ്ലീറ്റ് ചെയ്യാം.

പക്ഷേ അച്ഛാ….

എന്നാൽ അവൾ പറയുന്നത് മുഴുവനായി കേൾക്കാൻ അയാൾക്ക് സമയമില്ലായിരുന്നു. അവളുടെ എതിർത്തിനെ അവഗണിച്ചുകൊണ്ട് അവരെല്ലാവരും ജീവയുംമായി അവളുടെ കല്യാണം ഉറപ്പിച്ചു.

ജീവ വലിയൊരു കോർപ്പറേറ്റ് മുതലാളി യാണ്. പക്ഷേ പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് പഠിക്കുന്നതിനോ ജോലി നേടുന്നതിനും അയാൾക്കും അയാളുടെ കുടുംബത്തിനും അത്ര ഇഷ്ടമായിരുന്നില്ല. അയാളുടെ സംസാരങ്ങളിൽ നിന്നും ആ കാര്യം അർഷക്കും ബോധ്യമായി. അയാളെ വിളിച്ചാൽ അമ്മയുടെ സ്വപ്നങ്ങൾ ഒരിക്കലും നടക്കാൻ പോകുന്നില്ല. എങ്ങനെയെങ്കിലും കല്യാണം മുടക്കണം വഴി പലതും ആലോചിച്ചു. എന്നാൽ ഒന്നും വർക്ക് ചെയ്തില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അവൾ അയാളെ പരിചയപെടുന്നത് ശിവ. ആൾ ഓട്ടോ ഡ്രൈവർ ആണ്.

ഓട്ടോയുടെ പിറകിൽ ഇരുന്ന് അർഷ യും കൂട്ടുകാരിയും സംസാരിക്കുന്നു. അവൾ കരയുന്നത് കണ്ടപ്പോൾ അവൻ അവരുടെ സംസാരം ശ്രദ്ധിച്ചു.

 

അല്ലെങ്കിലും ഈ അച്ഛൻ മാർ ഇങ്ങനെയാണ് അവർക്ക് ഒരു പ്രായം ആകുമ്പോൾ ഒരു ബാധ്യത തീർക്കും പോലെ.

ഹേയ്… എന്റെ അച്ഛന് ഞാൻ ബാധ്യത ഒന്നും അല്ല. അർഷ അവൻ കാണാതെ കണ്ണുകൾ ഒപ്പി.

അത് തനിക്ക് ഇപ്പോൾ തോന്നുന്നുന്നതാണ്.താൻ ഒരു കാര്യം ചെയ്യ്. തനിക്ക് കല്യാണത്തിൽ നിന്ന് രക്ഷ നേടണം എന്നല്ലേ പറഞ്ഞത്. തത്കാലം നിനക്ക് ആരോടെങ്കിലും പ്രേമം ഉണ്ടെന്ന് പറ.

ഹേയ്… ഞാൻ എന്റെ വീട്ടുകാരോട് കളവ് പറയില്ല.

ഓക്കേ.. എനിക്ക് പിന്നെ വീട്ടുകാർ ആരും ഇല്ല. കല്യാണം കഴിക്കാത്തത് കൊണ്ട് ഭാര്യയും ഇല്ല. ആകെ ഉള്ളത് ഒരു അമ്മയും പിന്നെ ഒരു പട്ടിക്കുട്ടിയുമാണ്

.

തന്റെ വീട്ടിൽ ആരൊക്കെ ഉണ്ടായാൽ എനിക്ക് എന്താ… താൻ ഓട്ടോ ഓടിക്കാൻ വന്നാൽ അത് ഓടിച്ചാൽ മതി.അർഷ ദേഷ്യത്തിൽ അതിൽ നിന്നും ഇറങ്ങി.

എന്നാൽ അവൾ വീട്ടിലെത്തുമ്പോഴേക്കും ശിവയും അവന്റെ ആൾക്കാരും അവിടെ ഉണ്ടായിരുന്നു.

അർഷ…. ശിവ പറയുന്നത് കല്യാണം ഇനി അധികം നീട്ടി വയ്ക്കേണ്ട എന്നാണ് അടുത്ത ആഴ്ച തന്നെ നമുക്ക് നടത്താം.

അവളുടെ അച്ഛൻ അവളോട് സംസാരിച്ചു.

എനിക്ക് എനിക്ക് താല്പര്യമില്ല… ക്ഷമിക്കണം ജീവാ എനിക്ക് ഇഷ്ടമില്ലാതെയാണ് ഈ കല്യാണം ഉറപ്പിച്ചത് സോറി.

എന്നെ ഇഷ്ടമല്ലന്നോ…. എന്നെപ്പോലെ ഇത്രയും പെർഫെക്റ്റ് ആയ ഒരാളെ വേണ്ടെന്നുവച്ച്. നിനക്ക് വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടോ?.

ഹേയ് അങ്ങനെയൊന്നുമില്ല മറുപടി നൽകിയത് അവളുടെ അച്ഛനായിരുന്നു.

അവൾ ഒരു തമാശ പറഞ്ഞതാണ് അല്ലേ മോളെ… അയാൾ ദേഷ്യത്തിൽ അവളെ നോക്കി കണ്ണുരുട്ടി.

ആരു പറഞ്ഞു എനിക്ക് മറ്റൊരാളോട് ഇഷ്ടമില്ലെന്ന് എനിക്ക് ഒരാളെ ഇഷ്ടമാണ്. നിങ്ങളെപ്പോലെ വലിയ ജോലിയൊന്നുമില്ല ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അയാളെ മാത്രമേ കഴിക്കൂ. അല്ലെങ്കിൽ എന്നെ പഠിക്കാൻ സമ്മതിക്കണം.

ഹ്മ്മ്… നിന്നെ പഠിപ്പിക്കണം അല്ലെ.. അയാൾ ദേഷ്യത്തിൽ അകത്തേക്ക് കയറി അവളുടെ എല്ലാ പുസ്തകങ്ങളും കത്തിച്ചു കളഞ്ഞു. അവൾ അയാളെ കൈ കൂപ്പി കരഞ്ഞു. ആ പുസ്തകങ്ങൾ അവളുടെ പ്രാണ വായു ആയിരുന്നു.

എന്നാൽ അയാൾക്ക് ഒരു ദയയും ഇല്ലായിരുന്നു.

എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാം എങ്കിൽ മാത്രം നിനക്ക് ഇവിടെ നിൽക്കാം അല്ലെങ്കിൽ പുറത്തേക്കുള്ള വഴി അതാണ്..

അയാൾ മുൻവശത്തെ വാതിൽ അവൾക്കുനേരെ കാണിച്ചു കൊടുത്തു.

മറുത്ത് ഒന്നും ആലോചിക്കാതെ അവൾ അവിടെ നിന്നും ഇറങ്ങി.

ഉടുക്കാനുള്ള വസ്ത്രമോ ബാഗോ ഒന്നും അവൾ എടുത്തില്ല.

അവൾ ഇറങ്ങിയതും അയാൾ ദേഷ്യത്തിൽ വാതിൽ അടച്ചു.

തന്റെ അച്ഛനില്ലെന്നും ഇങ്ങനെ ഒരു പ്രവർത്തി അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവൾ ആകെ തളർന്നു ഇങ്ങോട്ട് പോകണമെന്നോ എന്തുചെയ്യണമെന്നോ അവൾക്ക് ഒരു ധാരണയും ഇല്ലായിരുന്നു.

അവൾ തനിച്ച് ബസ്റ്റോപ്പിൽ വന്നിരുന്നു. നേരമേറെ വൈകിട്ടും ഒരു പെൺകുട്ടി സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ടു ഒരുപാട് പേർ കാര്യം അന്വേഷിച്ചു വന്നു.അവൾ

എല്ലാവരോടും ഓരോ കള്ളങ്ങൾ പറഞ്ഞു. പക്ഷേ അവളുടെ ഉള്ളിനുഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നു. അപ്പോഴാണ് ശിവ ഓട്ടോയുമായി അവിടെ എത്തിയത്.

ഹലോ മാഡം എന്താ ഇവിടെ ഈ സമയത്ത്? അവൻ വാച്ച് നോക്കി കൊണ്ട് ചോദിച്ചു.

ഏത് സമയത്ത് ഈ സമയത്തിന് എന്താ പ്രശ്നം? അങ്ങനെ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും ഇന്ന സമയം എന്നൊന്നുമില്ല. അവൾ മുഖം ചുവപ്പിച്ചു.

ഓഹോ അങ്ങനെയാണോ എങ്കിൽ കുഴപ്പമില്ല… ഈ ഏരിയ അത്ര നല്ലതല്ല ഒരുപാട് പ്രശ്നമുള്ളതാണ്. അതാ ഞാൻ ചോദിച്ചത്. ഇനിയിപ്പോൾ താൻ ഝാൻസി റാണി ആണെങ്കിൽ തനിക്ക് ഇവിടെ ഇനിയും ഒരുപാട് സമയമിരിക്കാം. ഇപ്പോ അർദ്ധരാത്രിയിൽ രണ്ടു മണി ആയിട്ടേയുള്ളു.

ശിവ അങ്ങനെ പറഞ്ഞതും അവൾ ചുറ്റും നോക്കി. രണ്ടുമൂന്നു ചെറുപ്പക്കാർ ഇപ്പോഴും അവളെ ആർത്തിയോടെ ഉറ്റു നോക്കുന്നുണ്ട്.

താൻ എവിടേക്കാ…. അർഷ മടിച്ചുകൊണ്ട് അവനോട് ചോദിച്ചു.

ഞാനിപ്പോൾ എന്റെ വീട്ടിലേക്കാണ് പോകുന്നത്..

ഇന്ന് ഞാനും വരുന്നു കൂടെ.

അവൾ വേഗം അവന്റെ ഓട്ടോയിൽ കയറി.

താൻ കരുതണ്ട ഞാൻ മണ്ടിയാണെന്ന്. ഇതില് കയറും മുമ്പ് ഞാൻ തന്റെ ഓട്ടോയുടെ നമ്പർ ഫോണിൽ ഫോട്ടോ എടുത്തു വച്ചിട്ടുണ്ട്. താനെന്നെ എന്തെങ്കിലും ചെയ്യാൻ നോക്കിയാൽ പിന്നെ തന്റെ കഥ പോലീസു തീർത്തോളും.

അയ്യോ ഞാൻ മഹാറാണിയെ ഒന്നും ചെയ്യാൻ പോകുന്നില്ല.

അവൻ വേഗം ഓട്ടോ തന്റെ വീട്ടിലേക്ക് നിർത്തി.

ഓടിട്ട ചെറിയൊരു വീട്. മുറ്റത്ത് ചെറിയൊരു പൂന്തോട്ടം.

അവൻ ഓട്ടോ സൈഡിലെ ആക്കി. അവളോട്

വരാൻ പറഞ്ഞു മുന്നോട്ടു നടന്നു.

ഉമ്മറത്തെ കോലായിൽ ഉള്ള ബെൽ നിർത്താതെ അടിക്കാൻ തുടങ്ങി.

ഈ ചെറുക്കൻ ഒരു ദിവസം പോലും നേരത്തെ എത്തിയിട്ടില്ല. മറ്റുള്ളവരെ ഉറക്കം ഒഴിഞ്ഞു ഇവനെ കാത്തിരിക്കണം. അകത്തുനിന്നും ഒരു സ്ത്രീ തന്റെ മുടി മാടികെട്ടി ദേഷ്യത്തിൽ വാതിൽ തുറന്നു.

തന്റെ മകനൊപ്പം ഒരു പെൺകുട്ടിയെ കണ്ടതും. അവരുടെ മുഖത്ത് ആകാംക്ഷയെക്കാൾ സന്തോഷമായിരുന്നു. അവരൊന്നും പറയാതെ അകത്തു പോയി നിലവിളക്കും എടുത്തു വന്നു.

ഈ തള്ള…… അതെ അമ്മ ഇതിനെ ഞാൻ കല്യാണം കഴിച്ചു കൊണ്ടുവന്നതല്ല.

പിന്നെ…. ദേ ഞങ്ങൾക്ക് പണത്തിന് മാത്രമേ കുറവുള്ളു അഭിമാനത്തിന് ഇല്ല. നീ മറ്റെന്തെങ്കിലും ഉദ്ദേശത്തിലാണ് ഇവളെ കൂട്ടിക്കൊണ്ടുവന്നത്എങ്കിൽ പൊന്നു മോനെ ഇപ്പൊ ഇറങ്ങിക്കോള്ളണം എന്റെ വീട്ടിൽ നിന്ന്.

ബെസ്റ്റ്… നിങ്ങൾ അകത്തേക്ക് ഇവളെ വിളിക്ക്. വിശദമായി എല്ലാം തുറന്നു പറഞ്ഞു തരാം.

എങ്കിൽ നീ പുറത്തുനിൽക്ക് ഞാൻ ആദ്യം ഇവൾ പറയുന്നത് മുഴുവൻ കേൾക്കട്ടെ… ഉടായിപ്പ് ആണെന്ന് എനിക്ക് തോന്നിയാൽ ഞാൻ അകത്തുള്ള വെട്ട് കത്തിയെടുത്ത് ഞാൻ നിന്റെ വയറ്റിൽ കേറ്റും.

അമ്മ അർഷയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവൾ കരഞ്ഞുകൊണ്ട് സംഭവിച്ചതെല്ലാം അമ്മയോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടതും അമ്മയുടെ കണ്ണുകളും നിറഞ്ഞു. അവർ വാത്സല്യത്തോടെ അവളെ തലോടി ചേർത്ത് പിടിച്ചു. അവരുടെ ചൂട് അവളെ സ്വന്തം അമ്മയുടെ സാമിപ്യം അറിയിച്ചു.

മോൾ ഇരിക്ക്.. അമ്മ അടുക്കളയിൽ പോയ്‌ എന്തെങ്കിലും ഭക്ഷണം എടുക്കാം. അവർ രണ്ട് പാത്രത്തിൽ അൽപ്പം ചോർ എടുത്തു. ഒന്ന് വാതിൽ തുറന്നു ശിവയ്ക്കും കൊടുത്തു. എന്നാൽ അർഷ മടിച്ചു കൊണ്ടാണ് അത് വാങ്ങിയത്. എന്നാൽ അമ്മ സ്നേഹത്തോടെ അവളെ ഊട്ടി.

പിറ്റേന്ന് രാവിലെ തന്റെ അമ്മയുടെ വലിയ മാക്സി ഇട്ടു നിൽക്കുന്ന അർഷയെ കണ്ടതും ശിവയ്ക്ക് ചിരി അടക്കാൻ സാധിച്ചില്ല.

നീയേ.. ആ പടത്തു നിന്നോ… ഇപ്പോൾ അതിന് ബെസ്റ്റാ… അവൻ അവളെ കളിയാക്കി.

ദേ… ആവശ്യം ഇല്ലാതെ എന്റെ മോളെ കളിയാക്കിയാൽ നിന്നെയായിരിക്കുക്കും ഒരു ചട്ടിയും തലയിൽ വച്ചു ഞാൻ അവിടെ നിർത്തുക.

നീ ഇവളെയും കൂട്ടി വേഗം ഇവൾക്ക് മാറാൻ കുറച്ചു ഡ്രസ്സ്‌ വാങ്ങി വാ…പിന്നെ അതിന് വേണ്ട പുസ്തകങ്ങളും..

അമ്പോ… ഒരു ദിവസം കൊണ്ട് ഇത് മോൾ ആയോ…? എന്റെ കൈയിൽ പൈസ ഇല്ല. ശിവ ഉടനെ മറുപടി കൊടുത്തു. അത് കേട്ടതും അർഷ തന്റെ കഴുത്തിലെ മാല ഊരി.

അമ്മ മരിക്കുന്നതിന് മുൻപ് തന്നതാണ്. അമ്മയുടെ ഏക ഓർമ.

അത് കേട്ടതും ശിവയുടെ ഭാവം മാറി.

എന്റെ പൊന്ന് കൊച്ചേ.. അല്ലെങ്കിൽ തന്നെ ശാപങ്ങളും പ്രാരാബ്ദങ്ങളും ഒരുപാട് ഉണ്ട്. അതിന്റെ കൂടെ ഇത് കൂടി വേണ്ട. താൻ തത്കാലം ഒരു കാര്യം ചെയ്യ്

ഒരു നോട്ട് പുസ്തകം വാങ്ങി. ഞാൻ ചിലവാക്കുന്ന ഓരോ പൈസയും എഴുതി വയ്ക്ക്. എന്നിട്ട് അവസാനം താൻ ഒരു ഡോക്ടർ ആകുമ്പോൾ തിരിച്ചു തന്നേക്ക്.അത് കേട്ടതും അവൾ കണ്ണുകൾ തുടച്ചു അകത്തേക്ക് പോയ്‌ വസ്ത്രം മാറി വന്നു. ശിവ അവൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിച്ചു കൊടുത്തു.

അവൾ നന്ദിയോടെ അവനെ നോക്കി.

നീ ഇപ്പോൾ ഞങ്ങളുടെ കൂടെയാണെന്ന് നിന്റെ അച്ഛനോട് പറയണ്ടേ…? ശിവ ഓട്ടോയിൽ വച്ചു അവളോട് ചോദിച്ചു.

വേണ്ട… അച്ഛന് ഞാൻ എന്നെ മരിച്ചതാണ്. എനിക്ക് ഡോക്ടർ ആകണം. അമ്മയുടെ ആഗ്രഹം നടത്തണം. അതിന് ഒന്നും തടസം ആകരുത്. അവളുടെ വാക്കുകളിൽ ഉറച്ച ശക്തി ഉണ്ടായിരുന്നു. ശിവ പിന്നീട് അവളോട് ഒന്നും ചോദിച്ചില്ല. എന്നാൽ വൈകിട്ട് വീട്ടിൽ എത്തിയതും അവരെ യും കാത്തു അച്ഛനും ജീവയും ശിവയുടെ വീട്ടിൽ ഉണ്ടായിരുന്നു.

ഉമ്മറകോലായിൽ അവരെ കണ്ടതും അർഷ ഒന്ന് പേടിച്ചു. എന്നാൽ ശിവയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു.

ഇതാണോ നിന്റെ വലിയ പഠിത്തം? ഒരു ഓട്ടോക്കാരന്റെ കൂടെ ഒളിച്ചോടി വരാനാണോ നീ വീട് വിട്ടിറങ്ങിയത്? ജീവയെ പോലെ നല്ലൊരു പയ്യനെ വേണ്ട എന്ന് വെച്ചത്.

ഇപ്പോഴും സമയമുണ്ട് കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം. വാ എന്റെ കൂടെ അച്ഛൻ അവളുടെ കൈ മുറിക്കിപ്പിടിച്ചു.

എന്നാൽ ശിവ അയാളുടെ കുറുകെ നിന്നു.

അതെ കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ ഇവൾ നിങ്ങളുടെ മകളായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ ഭാര്യയാണ്. അതുകൊണ്ട് ഇവൾ പോകണോ വരണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിക്കും. ശിവ അവളുടെ കൈകൾ മുറുക്കി പിടിച്ചു.

ഭാര്യയോ…? അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ..?

അവന്റെ സംസാരം കേട്ടതും അർഷയുടെ അച്ഛൻ ചോദിച്ചു.

അർഷ ഇതെല്ലാം കേട്ട് പകച്ചു പോയിരുന്നു.

ഇവൻ പറയുന്നത് സത്യമാണോ അർഷാ…? അച്ഛൻ അവളെ നോക്കി.

അതെ.,. അവൾ ഒന്നും ആലോചിക്കാതെ മറുപടി നൽകി.

അവൾ അങ്ങനെ ഒരുത്തരം കൊടുക്കുമെന്ന് avan ഒരിക്കലും കരുതിയിരുന്നില്ല. അത് കൊണ്ട് തന്നെ ഒരു നിമിഷം അവൻ അന്ധാ ളിച്ചു.

എന്നാൽ അർഷയ്ക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു. അവൾ അവന്റെ കൈകൾ മുറുക്കി പിടിച്ചു. അത്രയും ആയപോയെക്കും അച്ഛൻ അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി.

സോറി… ഞാൻ അറിയാതെ…

ശിവ എന്ത് പറയണം എന്നറിയാതെ അർഷയെ നോക്കി.

സാരമില്ല… ചിലപ്പോൾ ഇതാകും ശരി. അവൾ അകത്തേക്ക് പോയി. ശിവ വാങ്ങിച്ചു കൊടുത്ത പുസ്തകങ്ങൾ ബാഗിൽ വച്ചു.

നാളെ തന്നെ ക്ലാസ്സിൽ പോയ്‌ തുടങ്ങണം. അപ്പോഴും ചോദ്യങ്ങൾ ഉണ്ടാകും. അവൾ ചിരിച്ചു.

ഞാൻ പറയുന്നത് കൊണ്ട് ഒന്നും കരുതരുത്. എത്ര നാൾ നീ ഇങ്ങനെ ഒരു ബന്ധവും ഇല്ലാതെ ഇവിടെ താമസിക്കും. ഹോസ്റ്റലിൽ താമസം മാറിയാലോ…?

ഹോസ്റ്റൽ ഫീസ്.അത് എനിക്ക് എവിടുന്ന് കിട്ടാനാണ് ശിവ?

ഫീസിനെക്കുറിച്ച് താൻ ഓർക്കണ്ട.

താൻ ഡോക്ടർ ആകണം. അതിന് വേണ്ടി താൻ എന്റെ ഭാര്യ ആണെന്ന് കളളം പറയേണ്ടി വന്നാലും കുഴപ്പം ഇല്ല.

അർഷ അത് സമ്മതിച്ചു. അമ്മയും.

പിറ്റേന്ന് അവൾ നേരത്തെ കോളേജിൽ എത്തി. അവർ പ്രതീക്ഷിച്ച പോലെ ചോദ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ അർഷ അതിനെയെല്ലാം അവഗണിച്ചു.

എന്നാൽ ഹോസ്റ്റലിൽ എത്തിയതും അവൾ ആകെ വിഷമിച്ചു. കാരണം മറ്റൊന്നുമല്ല. അവളുടെ അച്ഛൻ ഹോസ്റ്റലിൽ ചെന്ന് എന്തൊക്കെയോ സംസാരിച്ചിരുന്നു അത് കൊണ്ട് അവൾക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അവൾ തിരിച്ചു ശിവയ്ക്ക് ഒപ്പം തന്നെ വന്നു.അച്ഛനോട് പറഞ്ഞ അതെ കള്ളം നാട്ടുകാരോടും ആവർത്തിച്ചു. അങ്ങനെ ശിവയുടെ ഭാര്യ എന്ന പേരിൽ അവൾ അവിടെ താമസം തുടങ്ങി.

കോളേജിലെ കൂട്ടുകാർക്ക് എല്ലാം ശിവയോട് പുച്ഛം ആയിരുന്നു. അർഷയിക്ക് ഒരിക്കലും ചേരാത്ത ഒരാൾ. അതായിരുന്നു അവർ എല്ലായിപ്പോഴും ശിവയെ കുറിച്ച് പറഞ്ഞത്. എന്നാൽ അവൻ അത് ഒന്നും ശ്രദ്ധിച്ചില്ല. അർഷ യെ പഠിപ്പിക്കണം അവളുടെ ആഗ്രഹം നടക്കണം അത് മാത്രമായിരുന്നു അവന്റെ ഉള്ളിൽ. രാവിലെ ഉള്ള ഓട്ടം കൊണ്ട് പണം മതിയാകാതെ ആയപ്പോൾ ശിവ രാത്രി യും ഓട്ടോ ഓടിച്ചു.അവൾക്ക് വേണ്ട പുസ്തകങ്ങളും ഫീസും അടച്ചു. പതിയെ അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയി. അങ്ങനെ ഒരു ദിവസം അന്ന് ശിവ വളരെ ലേറ്റ് ആയി ആണ് ഓട്ടോ ഓടിച്ചു വന്നത്. അമ്മ അന്ന് നേരത്തെ ഉറങ്ങിയിരുന്നു. തലയിൽ ഒരു കെട്ടുമായി ശരീരത്തിൽ നിറയെ ചോര. ശിവ യിക്ക് ക്കൊപ്പം മറ്റാരോ കൂടെയുണ്ട്. അവനെ വീട്ടിൽ ആക്കിയ ശേഷം അയാൾ നടന്നു പോയി.

എന്തുപറ്റി ശിവ….. അർഷ പേടിച്ചുകൊണ്ട് അവന്റെ അരികിലേക്ക് എത്തി.

ഒന്നുമില്ല. നിന്റെ കല്യാണം കഴിക്കാൻ നിന്ന ഒരുത്തൻ ഇല്ലേ ജീവ… അവൻ തന്ന പണിയാണ്. ഇരുട്ടടി ആയിരുന്നു. അവനുള്ളത് എന്റെ പിള്ളേര് കൊടുത്തോളൂo. നീ തൽക്കാലം ഇതൊന്നും അമ്മയോട് പറയണ്ട. നാളെ ചോദിചാൽ ഞാൻ വല്ല കള്ളവും പറയും. എന്തായാലും നിന്റെ പഠിപ്പ് മുടക്കാൻ പറ്റില്ല. ഓട്ടോ ഓടിക്കുന്നത് നിർത്തിയാൽ ഫീസ് അടക്കാൻ പറ്റില്ല. മരിച്ചിട്ടില്ലെങ്കിൽ എനിക്ക് പറ്റാവുന്നത്രയോളം ഞാൻ ഓട്ടോ ഓടിക്കും എന്നിട്ട് നിന്നെ ഡോക്ടർ ആക്കും.

അത് കേട്ടതും അ ർഷയുടെ നിയന്ത്രണം വിട്ടു. അവൾ അവനെ ഗാഢമായി പുണർന്നു. അവനോളം തന്നെ ആരും ഇത്രമാത്രം സ്നേഹിച്ചിരുന്നില്ല. ശ്രദ്ധിച്ചിരുന്നില്ല. അവൾക്ക് തോന്നി അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ ഒന്നും പറയാതെ അവനെ ഒന്നു നോക്കി അകത്തേക്ക് പോയി.

ഒരു നിമിഷം ശിവ വല്ലാതെയായി. ആദ്യമായാണ് ഒരു പെൺകുട്ടി തന്നെ പുണരുന്നത്. അവന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി. പക്ഷേ തെറ്റാണ്. ഒരുപാട് സ്വപ്നങ്ങളുമായാണ് അവൾ ഇവിടെ വന്നത്. താൻ ഒരിക്കലും അവൾക്ക് യോജിച്ചവനല്ല. അവളെ പഠിപ്പിക്കുക എന്നത് ചിലപ്പോൾ ദൈവം തന്ന നിയോഗം ആയിരിക്കും. അറിയാതെ പോലും ഇങ്ങനെ ആഗ്രഹിക്കാൻ പാടില്ല. അവനവന്റെ മനസ്സിനെ പഠിപ്പിച്ചു.

അർശിക്കും എന്നു ഉറങ്ങാൻ സാധിച്ചില്ല. ഒന്നും ആഗ്രഹിക്കാതെ ഒന്നിനും വേണ്ടി അല്ലാതെ നാട്ടുകാർക്കും മുന്നിൽ വിവാഹിതൻ ആയി അഭിനയിച്ചു. ശിവ എന്തിനാ കും തന്നെ ഇങ്ങനെ സംരക്ഷിക്കുന്നത്. ഇന്നോളം ഒരാണിനോടും തോന്നാത്ത ഒരു വികാരം അവൾക്ക് അവനോടു തോന്നി.

പിറ്റേന്ന് രാവിലെ ഉണർന്നതും അമ്മ അവനോട് ചോദിച്ചു എന്താണ് സംഭവിച്ചത്.

അവൻ അതിനെ എന്തൊക്കെയോ കാരണങ്ങൾ കണ്ടുപിടിച്ചു. പറഞ്ഞതെല്ലാം കള്ളമാണെന്ന് അമ്മയ്ക്ക് അറിയാമെങ്കിലും അമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല.

ഒന്നു മാത്രം അവനോട് പറഞ്ഞു.

അർഹിക്കാത്തത് ആഗ്രഹിക്കരുത്. ഒടുവിൽ ഇരുന്നാൽ ഒന്നും മിണ്ടാതെ അവളിറങ്ങി പോകുമ്പോൾ നീ കരയേണ്ടി വരും.

ശിവയുടെ മറുപടി മൗനമായിരുന്നു. അർഷ പിന്നീട് കോളേജിൽ പോകുന്നത് ശിവയുടെ ഓട്ടോയിലായി. ആദ്യമൊക്കെ പ രുങ്ങലോടെ ശിവയെ കുറിച്ച് സംസരിച്ച അവൾ പിന്നീട് എല്ലാവരോടും ഉറച്ച സ്വരത്തോടെ പറഞ്ഞു ശിവയാണ് തന്റെ ഭർത്താവിന്ന്. എന്നാൽ ശിവാ അത് ശ്രദ്ധിക്കാത്തത് പോലെ നടിച്ചു. അവന്റെ അവഗണന അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ ക്ലാസ്സിൽ ശ്രദ്ധയില്ലാതെയായി. പഠനത്തെയും അത് സാരമായി ബാധിച്ചു. ഒടുവിൽ അവൾ ഒരുനാൾ ശിവയോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞു.

എന്നാൽ ശിവ പറഞ്ഞത് അവൻ ഇതുവരെ അവളോട് അങ്ങനെയൊന്നും തോന്നിയിട്ടില്ല എന്നാണ്.

പണ്ട് ആകാശത്ത് അമ്പിളിമാമനെ കാണുമ്പോൾ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അതിന് സ്വന്തമാക്കാൻ വേണ്ടി. അപ്പോഴൊക്കെ അമ്മ പറയും ഞാൻ ഇപ്പൊ എടുത്തു കൊണ്ടു വരാം എന്ന്. പക്ഷേ പിന്നീട് മനസ്സിലായി അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന്. നീ ഇപ്പോൾ ചിന്തിക്കുന്നതും അങ്ങനെ ഒരു കാര്യമാണ്. നീ ആകാശത്തുള്ള അമ്പിളിമാമനാണ്. ഞാൻ ഈ താഴെ ഭൂമിയിൽ നിൽക്കുന്ന ഒരു മനുഷ്യനും.

അത് കേട്ടതും അവൾ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

സോറി ആർഷ…. നീ ഡോക്ടർ ആകണം. അമ്മയുടെ ആഗ്രഹം നടക്കണം. ശിവ അവൾ കേൾക്കാതെ പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ അവർക്കിടയിൽ വലിയൊരു മൗനം തളം കെട്ടി നിന്നു. അർഷ പഠനത്തിലേക്ക് തിരിച്ചു വന്നു, പക്ഷേ അവളുടെ കണ്ണുകൾ എപ്പോഴും ശിവയെ തിരഞ്ഞുകൊണ്ടിരുന്നു.വാക്കുകളെക്കാൾ അവരുടെ മൗനം സംസാരിച്ചു കൊണ്ടേയിരുന്നു.

അങ്ങനെ ഒരു ദിവസം അന്ന് ഫൈനൽ എക്സാം ആയിരുന്നു. അർഷ നന്നായി തന്നെ എഴുതി. എക്സാം കഴിഞ്ഞു പുറത്തു പോകാം നേരം അവളെയും കാത്തു ഒരു അതിഥി ഉണ്ടായിരുന്നു. അവളുടെ അച്ഛൻ. ചെയ്തുകൂട്ടിയതെല്ലാം തെറ്റാണെന്ന് പൂർണ ബോധത്തിൽ ആ മനുഷ്യൻ തന്റെ മകളുടെ മുന്നിൽ ഉരുകി.

ഇതുവരെ അച്ഛനെ അച്ഛന്റെ ഇഷ്ടങ്ങൾ മാത്രമായിരുന്നു മകളെ വലുത്… എന്നാൽ ഇന്ന് അങ്ങനെയല്ല ജീവിയുടെ യഥാർത്ഥ മുഖം എനിക്ക് മനസ്സിലായി. നിന്റെ അമ്മ ഇനി ഒരു ഡോക്ടറെ കാണാൻ എത്രത്തോളം മാത്രം ആഗ്രഹിച്ചു എന്ന് എനിക്ക് ഇപ്പോൾ അറിയാം. ഞാൻ ശിവയെ കണ്ടിരുന്നു. അവൻ എന്നോട് പറഞ്ഞു മോൾ ഇനിയും എന്നെ വെറുത്തിട്ടില്ല എന്ന്.

അയാളുടെ കണ്ണുനീരിൽ അവളുടെ മനസ്സലിഞ്ഞു. ശിവ യോട് ഒരു വാക്കുപോലും പറയാതെ അവൾ അയാൾക്കൊപ്പം നടന്നു. അവൾ പോയതിൽ ശിവയുടെ ജീവിതവും നിശ്ചലമായതു പോലെ തോന്നി. ഒരാളെ നമ്മൾ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നറിയാൻ അയാളുടെ അഭാവം മതിയെന്ന് എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് സത്യമാണ്. പ്രണയം അങ്ങനെയാണ് നിശബ്ദമായി ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരിക്കും. ഒരാളെ മറ്റൊരാളിൽ നിന്നും പറിച്ചെടുക്കുമ്പോഴാണ് അതിന്റെ

ശക്തി കൂടുന്നത്. ശിവ അവളെ കാണാൻ ഒരുപാട് ശ്രമിച്ചു പക്ഷേ ധൈര്യമുണ്ടായിരുന്നില്ല. ഹർഷയുടെ അവസ്ഥയും മറിച്ചായി രുന്നില്ല. ആദ്യമായി സ്നേഹിച്ച ഒരാൾ അയാളെ ഏതൊരു പെൺകുട്ടിക്കാണ് മറക്കാൻ സാധിക്കുക. അവർ രണ്ട് പേരും രണ്ടു ദിക്കിലായിരിക്കാം. എങ്കിലും മനസ്സ് ഒരു സ്ഥലത്തായിരുന്നു. അങ്ങനെ ദിവസങ്ങളും മാസങ്ങളും വേഗത്തിൽ കടന്നുപോയി. ഹർഷയുടെ ഫൈനൽ എക്സാം റിസൾട്ട് വേഗത്തിൽ വന്നു.

ഒന്നാം സ്ഥാനo. റിസൾട്ട് അറിഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു വാക്കുകൾ ഇടറി. അവൾ കരഞ്ഞുകൊണ്ട് ശിവയുടെ വീട്ടിലേക്ക് എ ത്തി.

അവൾ ശിവയുടെ അമ്മയെ കെട്ടിപ്പിടിച്ചു

എന്റെ അമ്മയുടെ ആഗ്രഹം പോലെ ഞാൻ ഡോക്ടർ ആയ അമ്മ അവൾ അവരെ നോക്കി കരഞ്ഞു .

നന്നായി മോളെ നിനക്ക് നല്ലതേ വരും. അവർ അവളെ മുടിയിൾ കൾ തലോടി.

ഞാനന്ന് അച്ഛനൊപ്പം പോയത് എന്നോട് ദേഷ്യം ഉണ്ടാകും Alle…. അവൾ അമ്മയോട് ചോദിച്ചു.

ആദ്യമൊക്കെ ഉണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാം അവൻ ആദ്യമായി സ്നേഹിച്ച കുട്ടി നീയല്ലേ… അവന് എങ്ങനെ നിന്നെ വെറുക്കാൻ കഴിയും.?

അത് കേട്ടതും അവൾ അവളുടെ കണ്ണുനീർ ഒപ്പി.

അതേ മോളെ നിന്നെ ആദ്യമായി കണ്ട ദിവസം മുതൽ അവന് നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ അത് തുറന്നു പറഞ്ഞാൽ നീ വിചാരിക്കും അവൻ അവന്റെ ആഗ്രഹത്തിന് വേണ്ടി മാത്രമാണ് അത് കരുതിയാണ് നിന്നോടൊന്നും പറയാതിരുന്നത് നീ ജയിക്കണം അത് മാത്രമായിരുന്നു.അവന്റെ ആഗ്രഹം.

എനിക്ക് ഇപ്പോൾ ചിരിയെ കാണണം അവൾ അമ്മയുടെ കൈകൾ കൂട്ടി കരഞ്ഞു.

അവൻ അകത്തുണ്ട് നല്ല പനിയാണ്. മോളുടെ ഫീസ് അടക്കേണ്ട ദിവസം കഴിഞ്ഞിരുന്നു രണ്ടുദിവസം ഉറക്കമില്ലാതെ മഴയും വെയിലും നോക്കാതെ ഓട്ടോ ഓടിച്ചു.

അത്രയും കേട്ടതും അവൾ ഓടി കിടക്കയിലുള്ളവനെ വാരിപ്പുണർന്നു അവന്റെ നെറ്റിയിലും കവിളിലും ചുംബനങ്ങൾ തീർത്തു.

ഞാൻ ഡോക്ടറായി അവൾ അവനോട് പറഞ്ഞു.

അത് കേട്ടതും അവന്റെ കണ്ണുകളും നിറഞ്ഞു.

അതെ ചന്ദ്രനിൽ ഇപ്പൊ മനുഷ്യര് പോയി തുടങ്ങി കേട്ടോ.

അത് കേട്ടതും അവന് ചിരി വന്നു. അവളും അവനൊപ്പം ചിരിച്ചു.

കുറച്ച് സമയം അവർ രണ്ടുപേരും അവരുടെ ലോകത്തിൽ ചുരുങ്ങി.

അപ്പോഴേക്കും അവളുടെ അച്ഛനും അവിടെ വന്നിരുന്നു.

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

​”എന്നെ ക്ഷമിക്ക് ശിവ… പണവും പദവിയുമാണ് വലുതെന്ന് കരുതിയ എനിക്ക് തെറ്റിപ്പോയി. എന്റെ മകളുടെ സ്വപ്നങ്ങൾക്ക് നീ നൽകിയ വില , അത് കാണാൻ വൈകിപ്പോയ ഈ അച്ഛനോട് ക്ഷമിക്ക്.”ദൈവം ചിലരെ ഒന്നിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവരെ ഒന്നിക്കാൻ പാടുള്ളു… നിനക്ക് കരുത്തിവച്ചത് എന്റെ മോളെയാണ്… അവൾക്ക് നീയും. അദ്ദേഹം അവരുടെ കൈകൾ കൂട്ടി പിടിച്ചു. അനുഗ്രഹിച്ചു.

പുറത്തപ്പോൾ നല്ല മഴ യായിരുന്നു. മെല്ലെ അത് ശാന്തമാകാൻ തുടങ്ങി. പുതിയ ഒരു തുടക്കം പോലെ….