17/04/2026

നമ്മുടെ വിഷമങ്ങൾ ഒക്കെ മാറ്റാൻ സ്വാർഗസ്ഥൻ ആയ പിതാവിന് അല്ലാതെ ആർക്കാ പറ്റുക

❣️നിന്നെ ഞാൻ പ്രണയിച്ചിരുന്നു ❣️

              കോടമഞ്ഞു നിറഞ്ഞൊരു  പ്രഭാതം, ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറന്തള്ളുമ്പോൾ സിഗരറ്റ് വലിച്ചത് പോലെ പുക പറക്കുന്നത് കാണാൻ ഒരു കൗതുകം. പുതിച്ചിരിക്കുന്ന ഷാളിനെയും മറികടന്ന് ശരീരത്തേയ്ക്ക് ഇരച്ചു കയറുന്ന തണുപ്പ്, മനസ് ശാന്തമല്ല എന്നാലും പ്രകൃതി ശാന്തം ആണ്… രണ്ട് ദിവസം മുമ്പ് തകർത്ത് പെയ്ത മഴയുടെ ആവിശേഷിപ്പുകൾ ശേഷിക്കുന്നു…

“അധികം തണുപ്പ് അടിക്കണ്ട  അകത്തേയ്ക്ക് കയറി ഇരുന്നോ…” പാല് വാങ്ങി തിരിച്ച് വരുന്ന മോളി യാന്റി എന്നെ കണ്ട് പറഞ്ഞു.

ചെറുപുഞ്ചിരി സമ്മാനിച്ചു അകത്തേയ്ക്ക് കയറി.  ജോസപ്പേട്ടൻ    ആറു മണി വാർത്തയിൽ കണ്ണും നട്ടു ഇരുപ്പാണ്. ഇനി ഏഴുമണി ആകുമ്പോൾ വരുന്ന പത്രപേപ്പർ കൂടി  അരിച്ചു പെറുക്കി വായിച്ചതിൽ ശേഷം മാത്രമേ പുള്ളി മറ്റു ജോലികളിലേക്ക് തിരിയു. അതിന്റെ ഇടയിൽ ചൂട് ഉള്ള ഒരു ഗ്ലാസ് കട്ടൻകാപ്പിയും കടുപ്പത്തിൽ ഒരു ഗ്ലാസ് പാൽ ചായയും… മോളിയാന്റി കൃത്യം സമയം അത് കൊടുക്കുകയും ചെയ്യും…

തണുപ്പിൽ പുറത്തേക്ക് ഒന്ന് ഇറങ്ങാൻ പോലും തോന്നുന്നില്ല, പിന്നെ മടിച്ചു മടിച്ചു വെളിയിലേക്ക് ഇറങ്ങി.  ബ്രഷ് ചെയാം  എന്ന് കരുതി  മൂറ്റത്തിൽ കൂടി പല പ്രാവിശ്യം നടന്നു. ഇവിടെ വന്നിട്ട് നാലു ദിവസം ആയതേ ഉള്ളു. വൈകുനേരങ്ങളിൽ തകർത്തു പെയ്ന്നു മഴ തന്നെ. രാവിലെ മഞ്ഞ് മാറി വരുമ്പോൾ  ചെറുതായി പ്രകാശം പരത്തി  സൂര്യൻ സ്ഥലം വിടും. ആർക്കും പരാതി വേണ്ട എന്ന് കരുതി ആവണം.  ഉച്ച കഴിഞ്ഞാൽ പിന്നെ ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും…

രാത്രി പുതിച്ചു മൂടി കിടക്കാൻ നല്ല സുഖം ആണ്.
പനി വരാതെ ഇരിക്കാൻ ഇഞ്ചിയും തുളസിയും പനി കൂർക്കയുടെ ഇലയും കുരുമുളകും കുറച്ച് കരിപ്പെട്ടിയും കൂട്ടി ഒരു കഷായകാപ്പി പിന്നെ മൂക്കിലും നെറ്റിലും തൊണ്ടയിലും വിക്സ് തെയ്ച്ചു പിടിച്ചു. കരിപടം പോലെ ഉള്ള വലിയ കമ്പളിയും പുതയ്ച്ചു ഒറ്റ കിടപ്പ് ആണ്… കണ്ണ് തുറക്കുന്നത് രാവിലെ.

   അപ്പോഴും മരച്ചില്ലയിൽ തങ്ങി നിൽക്കുന്ന വെള്ളതുള്ളി  താഴേയ്ക്ക് പതിയ്ക്കുന്ന ശബ്ദവും  ഒരു തളത്തിൽ എന്നത് പോലെ കേൾക്കാൻ ഭംഗി ആണ്.

എന്ത്‌ മനോഹരം ആണെന്ന് ഒരു നിമിഷം ചിന്തിച്ചു. എത്ര ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട്  ചിന്തകൾ മറഞ്ഞിരിക്കുന്നത് പോലെ.
സോഫി പറഞ്ഞത് എന്ത്‌ മാത്രം ശരി ആയിരുന്നു. നഗരത്തിലെ ആ തിരക്കുകളിൽ നിന്ന്  മാറി നിന്നത് നന്നായി.  മനസ്സിൽ ഇടയ്ക്ക് ഉണ്ടാകുന്ന വിങ്ങലുകൾ ഒഴിച്ചാൽ  ബാക്കി എല്ലാം സാധരണ പോലെ തന്നെ…

അടുക്കളയോട് ചേർത്തു ഉണ്ടാക്കിയ ചായിപ്പിലെ അടുപ്പിൽ എപ്പോഴും വെള്ളം ചൂട് ആക്കി ഇടും. അതിൽ നിന്ന് കുറച്ച് എടുത്ത് പൈപ്പിൽ നിന്ന് കുറച്ച് വെള്ളം കൂടി അതിലേക്ക് ഒഴിച്ചു.ചെറു ചൂട് വെള്ളത്തിൽ മുഖം കഴുകി…

അകത്തേയ്ക്ക് കയറി വന്നപ്പോൾ മോളിയാന്റി
ചൂട് കപ്പ പുഴുങ്ങിയതും  കാന്താരി അരച്ചതും പിന്നെ ഇന്നലെ ഉണ്ടാക്കിയ താറാവ് കറിയും കൊണ്ട്  മേശപ്പുറത്ത് വെയ്ച്ചു.  ഇവിടെ ഏഴ് മണിയ്ക്ക് മുമ്പ് തന്നെ കഴിക്കാൻ ഉള്ളത് എല്ലാം മോളിയാന്റി ഉണ്ടാക്കി വെയ്ക്കും. ഞാൻ വരുന്നത് അറിഞ്ഞു  മോഡേൺ ഫുഡ്‌ ഉണ്ടാക്കാൻ നോക്കിയ ആന്റിയെ അത് വേണ്ട എനിക്ക് ഇവിടെ ഉണ്ടാകുന്നതിൽ കുറച്ച് തന്നാൽ മതി എന്ന് വന്നതേ പറഞ്ഞു. സമ്മതിപ്പിച്ചത് ആണ്.

കടുപ്പത്തിൽ ഉള്ള ചായ ഗ്ലാസ്സിലേക്ക് പകർന്ന് നേരെ പോയത്  എന്റെ മുറിയോട് ചേർന്ന് ഉള്ള പണിതിരിക്കുന്ന തിണ്ണയിലേക്ക് ആയിരുന്നു.
അവിടെ ഇരുന്ന് മാറ്റി വെച്ചിരുന്ന ഫോൺ കൂടി എടുത്തു.  റേഞ്ച് കുറവ് ആണ് പിന്നെ കറന്റ് ഇടയ്ക്ക് വരും പോകും എന്നെ സംബന്ധിച്ച് അതൊരു അനുഗ്രഹം ആയിരുന്നു.

ചില ആളുകളിൽ നിന്ന് മനഃപൂർവം ഓടി ഒളിക്കുന്നത് പോലെ.  എന്നിരുന്നാലും പൂർണമായി മാറ്റി വെയ്ക്കാൻ കഴിയാതെ അത് എന്റെ ഓരം ചേർന്ന് ഇരിക്കും…

നെറ്റ് സ്പീഡ് ഇല്ല എങ്കിലും ഓൺ ആക്കിയ ഉടനെ  മെസ്സേജ് കൂട്ടം പോലെ വന്നു. വാട്സ്ആപ്പിൽ വന്ന മെസ്സേജ് ഒരെണം പോലും ഓപ്പൺ ചെയ്യാതെ താഴേയ്ക്ക് വെറുതെ സ്ക്രോൾ ചെയ്തു വിട്ടു… നിരാശ ബാധിച്ചത് പോലെ തോന്നിയോ…? ഞാൻ എന്നോട് തന്നെ ചോദിച്ചു.നമ്മള് പ്രതീക്ഷിച്ചെങ്കിൽ കൂടി  ചിലരുടെ മെസ്സേജുകൾ നമ്മുടെ  മനസ് ആഗ്രഹിച്ചു കൊണ്ട് ഇരിക്കും…അത് കാണുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന ഒരു തരം സന്തോഷം ഉണ്ടല്ലോ അതൊന്നും പറഞ്ഞു അറിയിക്കാൻ പറ്റില്ല.

കാണാതെ ഇരിക്കുമ്പോൾ നമ്മളെ കുറച്ച് ഒന്നും അറിയാതെ ഇരിക്കുമ്പോൾ നമ്മുടെ സാന്നിധ്യം പോലും അവിടെ ഇല്ല എന്ന് അറിയുമ്പോൾ നീ എവിടെ പോയതാ എന്ന് ചോദിച്ചു അന്വേഷിച്ചു എത്തുന്ന ആളുകളെ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കിട്ട് ഉണ്ട്. അവർക്ക് എന്നെ കൊണ്ട് ഒരു ഉപകാരവും ഇല്ല, അവരുടെ കൂടെ ഉള്ള പ്രിയപ്പെട്ടവരിൽ ഒരാൾ പോലും അല്ലായിരിക്കും എന്നിരുന്നാലും  ‘ഒരു നിമിഷം എനിക്ക് വേണ്ടി മാറ്റി വെച്ച ആ മനുഷ്യരെ ഞാൻ എന്നും ഓർക്കും. ചിലപ്പോൾ നിർഭാഗ്യങ്ങൾക്ക് നടുവിൽ ഭാഗ്യം ഉള്ളവൾ ആയി ഞാനും മാറുന്നത്  സങ്കല്പിയ്ക്കും.’

സ്ക്രോൾ ചെയ്ത് പോകുന്ന മെസ്സേജുകളിൽ അങ്ങനെയും ചില മെസ്സേജ്. കണ്ണുകൾ ഒന്ന് നിറഞ്ഞു എന്നത് സത്യം.

മറുപടി എല്ലാവർക്കും നൽകാൻ തോന്നിയില്ല മനഃപൂർവം എന്നാവണം ഞാൻ എല്ലാം അവഗണിച്ചു. എനിക്ക് ഇപ്പോൾ ആവശ്യം മനസിന് കുറച്ച് മനസാദനം ആണല്ലോ…

എന്നാൽ അതിനൊന്നും അനുവദിക്കാതെ വീണ്ടും ഫോൺ എടുത്ത് എല്ലാവർക്കും റിപ്ലൈ കൊടുത്തു. ഇതാണ് എന്റെ കുഴപ്പം ഒരു കാര്യം പറഞ്ഞാൽ മനസ് അനുസരിക്കില്ല.

ചൂട് ആയ കുടിക്കുന്നതിന്റെ ഇടയിൽ കറങ്ങി കറങ്ങി കിട്ടുന്ന സിഗ്നൽ വെച്ചു ഓരോ കോൺടാക്റ്റുകളിലേക്കും മറുപടി അയച്ചു.

സ്റ്റാറ്റസ് ഇട്ടിരുന്ന ഭാഗത്തേയ്ക്ക് ഒന്ന് നോക്കി. അവിടെ എല്ലാവരും ഹാജർ ആണ് എന്ന് അറിഞ്ഞതിൽ  ഒരു സന്തോഷം. ഞാൻ സ്റ്റാറ്റസ് ഇടുന്ന പരിപാടി ഒന്നും ഇല്ല.
എന്റെ പ്രിയ സുഹൃത്തിനോട് ഒരു ദിവസം ഞാൻ ചോദിച്ചു.

“ആകെ കിട്ടുന്ന ഈ 1 GB ഡാറ്റാ കൊണ്ട് എന്തിനാടാ വെറുതെ സ്റ്റാറ്റസ് ഇട്ട് കളയുന്നത് എന്ന്…”

“ഞാൻ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിയാൻ വേണ്ടി…”
അവൻ തമാശ രൂപത്തിൽ പറഞ്ഞു.

“നിന്റെ സ്റ്റാറ്റസ് കാണുമ്പോൾ നീ ജീവനോടെ ഉണ്ടെന്ന് മനസിലാകും എന്നാൽ അതേ സ്റ്റാറ്റസ് കാണുന്ന നിന്റെ വ്യൂവേസിൽ ഒരാളെ കാണാതെ ആയാൽ നീ അന്വേഷിക്കുവോ…?”

അവന്റെ പക്കൽ മറുപടി ഇല്ല. ജീവിതം ഇങ്ങനെ ആണ് നമ്മുടെ കാര്യങ്ങൾക്ക് മാത്രം ഇമ്പോര്ടന്റ്റ്‌ കൊടുത്ത് മറ്റൊരാളെയും പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ജീവിതം…

ജീവിതം ഇങ്ങനെ ആണ് നമ്മുടെ കാര്യങ്ങൾക്ക് മാത്രം ഇമ്പോര്ടന്റ്റ്‌ കൊടുത്ത് മറ്റൊരാളെയും പരിഗണിക്കാതെ മുന്നോട്ട് പോകുന്ന ജീവിതം…

ഈ കാലഘട്ടത്തിന്റെ ആയിരിക്കും അല്ലേ എന്ത്‌ തിരികെ കിട്ടും എന്നൊരു ചിന്തയിലൂടെ മാത്രം ആണ് നമ്മുടെ ഓരോ പ്രവർത്തിയും അത് ഒരു പുഞ്ചിരി ആണെങ്കിൽ തന്നെ… തിരിച്ച് ലഭിച്ചാൽ മാത്രം നമ്മള് ചെയുന്ന ഒരു കാര്യം…

സോഫി ലാൻ ഫോണിൽ വിളിച്ചു എന്ന് മോളിയാന്റി വന്നു പറഞ്ഞാണ് ഞാൻ അകത്തേയ്ക്ക് കയറിയത്. എന്നെ ഓൺലൈൻ അവള് കണ്ട് കാണില്ലേ..? അല്ലെങ്കിൽ ഇവിടുത്തെ അവസ്ഥ അറിഞ്ഞത് കൊണ്ട് വിളിക്കുന്നത്  ആയിരിക്കാം.  ഫോൺ മാറ്റി വെച്ചു ഞാൻ ഹാളിലേക്ക് നടന്നു.

ജോസേപ്പേട്ടൻ മോളോട് സംസാരിക്കുന്ന തിരക്കിൽ ആണ്,വല്ലാത്ത ഒരു ഭംഗി ആണ് അതിന് മോളി യാന്റി ശകാരം ആണെങ്കിൽ ജോസേപ്പേട്ടൻ ഫുൾ കോമഡി നോക്കി നിന്ന് പോകും. അപ്പനും മോളും തമ്മിലുള്ള സംസാരം.

എന്നെ കണ്ട് എനിക്ക് നേരെ ഫോൺ തന്നു.

“ഹലോ സോഫി…”

“എങ്ങനെ ഉണ്ടെടിയെ എന്റെ നാട്…?”

“പിന്നെ പോലെ തന്നെ സൂപ്പർ അല്ലേ, ക്രിസ്മസ് ലീവിനും ഈസ്റ്ററിനും ഒക്കെ വിളിച്ചപ്പോൾ വരാതെ ഇരുന്നത് നഷ്ടം ആയി എന്ന് തോന്നുന്നു…”
ഞാൻ അല്പം വിഷമത്തോടെ പറഞ്ഞു

“എന്റെ ലാലി ഇനിയും ഒരുപാട് ക്രിസ്മസും ഈസ്റ്ററും ഒക്കെ കിടക്കുവല്ലേ നമ്മുക്ക് അടിച്ചു പൊളിക്കാമടി..”

“മ്മ്   അവിടുത്തെ സിറ്റുവേഷൻ എങ്ങനെ ഉണ്ട്… ഞാൻ പോയത് എന്താ എന്ന് ആരേലും ചോദിച്ചോ…?”  ആരേലും ചോദിച്ചോ എന്ന് ആയിരുന്നില്ല, ഒരാൾ ചോദിച്ചോ എന്ന് തിരുത്തി പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു.

എന്നാലും അവളുടെ മറുപടിയിൽ   എനിക്ക് പ്രിയപ്പെട്ടത് എന്തേലും ഉണ്ടാകും എന്ന് പ്രതീക്ഷ എനിക്ക് ഉണ്ട്.

“കമ്പനി എം ഡി ഒന്നും അല്ലല്ലോ നീ,  പോയ ഉടനെ ചോദിക്കാൻ…” പുച്ഛത്തോടെ ഉള്ള മറുപടി കിട്ടിയതും ചോദിക്കേണ്ടിരുന്നില്ല എന്ന് തോന്നി പോയി..

കമ്പനിയിൽ പോകണം നാളെ വിളിക്കാം എന്ന് പറഞ്ഞു. ഫോൺ വെയ്ച്ചു. വൈകിട്ട് വിളിക്കാൻ ഇവിടെ ഉള്ള മഴ സമ്മതിക്കില്ലല്ലോ…

മോളിയാന്റിയുടെ കപ്പയും താറാവ് കറിയും ചേർത്ത് ഒരുപിടി പിടിച്ചു. അവസാനത്തിൽ കാന്താരി അരച്ചതും അല്പം മോരും…
കോടമഞ്ഞ് അല്പം നീങ്ങിയത്തും ജോസേപ്പേട്ടൻ
തലയിൽ തോർത്തും മുറുകി കെട്ടി ഒരു തുമ്പയും തോളിൽ കരുതി വരമ്പത്തേയ്ക്ക് നടന്നു….

ഒപ്പം ഞാനും ചെന്നും രണ്ട് ദിവസം യാത്ര ക്ഷിണം ആയിരുന്നു ഇന്നലെ മടിയും… അകത്ത് ഇരുന്നാൽ ബോർ അടി ആയിരിക്കും.

ഹീൽ ചെരുപ്പ് മാറ്റി മോളിയാന്റിയുടെ വളി ചെരുപ്പ് ഇട്ടു.

“ലാലി കൊച്ചേ വഴുക്കാൻ ഉള്ളയിടത്ത് സൂക്ഷിച്ചു പോണേ..?” പിന്നിൽ നിന്ന് കരുതലിന്റെ ശബ്ദം.

“നോക്കി പോകാം മോളിയാന്റി…”

നടന്നു കഴിഞ്ഞാൽ ഒരു കോട്ട മണ്ണ് ആണ് ചെരുപ്പിന്റെ അടിയിൽ പറ്റി പിടിക്കുന്നത്.
അതിന് ആണെങ്കിൽ വെയിറ്റ് നല്ലത് പോലെ ഉണ്ട്, ഇടയ്ക്ക് എന്തേലും കല്ലിനും മരത്തിന്റെ വേരിലും അതൊക്കെ ചവിട്ടി കളഞ്ഞു മുന്നോട്ട് നടന്നു.

പറമ്പിലൂടെ ഉള്ള ചെറിയ വഴിയിലൂടെ ആണ് പോകുന്നത്. ഒറ്റയടിപാത. വലിയ മരങ്ങളും വാഴങ്ങളും പിന്നെയും എന്തൊക്കെയോ തരം കൃഷികൾ ധാരാളം ഉണ്ട് അതിൽ  .

പാടത്തിൽ മുഴുവൻ ആയും ചെളി വെള്ളം നിറഞ്ഞു കിടക്കുന്നു. ഏക്കാറോളം പടർന്നു കിടക്കുന്ന പാടശേഖരം.

ജോസേപ്പേട്ടൻ കണ്ടത്തിൽ ഇറങ്ങി കെട്ടി നിർത്തിയ മൺ ഭിത്തിയുടെ ഒരു ഭാഗം തുമ്പ ഉപയോഗിച്ച് ഇടിച്ചു നിരത്തി വെള്ളം ഒഴുക്കി വിടുക ആണ്.  അത് ഒഴുകി അടുത്തുള്ള തോട്ടിൽ ചെന്ന് പതിയ്ക്കുന്നു .

മോളിയാന്റി പറഞ്ഞത്  നല്ല തെളിനീര് പോലെ ഉള്ള വെള്ളം ആണെന്ന് ആണ്.
ഇത് ഇപ്പോൾ ചെളി കലക്കി മറിച്ചത് പോലെ.

ചുറ്റും നടന്ന് കാഴ്ചകൾ കണ്ട് അങ്ങനെ…
മനസ് വല്ലാത്ത ശാന്തതയോടെ നിൽക്കുന്നു.
ഒരു കുളിർമ.

ആരോ പറഞ്ഞു കേട്ട ഓർമ പ്രണയം ഒരിക്കൽ പെയ്താൽ മതി ജീവിതകാലം മുഴുവൻ ചോർന്നോലിയ്ക്കും.എന്ന് ശരിയാണ്‌ എന്റെ കാര്യത്തിൽ അത് പൂർണമായി സത്യം ആയി.
ആദ്യം പ്രണയം അത് അത്ര പെട്ടന്ന് ഒന്നും ആരും മറക്കില്ല…  എനിക്കാണെങ്കിൽ ആദ്യമായി ഒരു പ്രണയം അത് തന്നെ അവസാനത്തെയും എന്ന് കരുതി ജീവിച്ചത് ആണ്…

മറ്റൊരാൾ എന്റെ ജീവിതത്തേയ്ക്ക് കടന്ന് വന്നാൽ  മറക്കുന്ന ഒരു മുഖം ആയിരിക്കും ജെറാർഡ് എന്ന് കരുതി,  ജെറിയേക്കാൾ യോഗ്യത ഉള്ള  ആരും വന്നതും ഇല്ല, ആരെയും ഞാൻ കണ്ട് പിടിച്ചതും ഇല്ല. എന്റെ മാത്രം തെറ്റ്, ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് . അയാളെ ഞാൻ മറന്നത് ആയി ഭവിച്ചത് ആണ്, എന്റെ പ്രണയത്തെ അയാളുടെ ഓർമ്മകളെ എല്ലാം…

വർഷങ്ങൾക്ക് ഇപ്പുറം അയാള് എന്റെ മുമ്പിൽ വന്ന് നിൽകുമ്പോൾ  ഒരു നിമിഷം കൊണ്ട് പഴയ പ്രണയിനി ആയി ഞാൻ മാറി,  അയാളെ സ്വപ്നം കണ്ട് അയാളുടെ ഓർമകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന അയാളെ മാത്രം പ്രണയിക്കുന്ന ഒരുവൾ ആയി ഞാൻ മാറി.,

ഇത്രയും അയാളിൽ ഞാൻ പടർന്നു പിടിച്ചിരുന്നു എന്നത് ഞാൻ മനസിലാക്കിയ നിമിഷം. എന്നിൽ എനിക്ക് തന്നെ അത്ഭുതം നിറഞ്ഞ നിമിഷം…

“ഇത്രമേൽ ഒരാളെ സ്നേഹിക്കാൻ നിനക്ക് മാത്രമേ കഴിയു ലാലി..”
സോഫി എന്നെ കളിയാക്കി പറയാറുണ്ട്.

എനിക്കും അതിൽ അത്ഭുതം മാത്രം എനിക്ക് ഇത്രയും അഗതമായി ഒരാളെ പ്രണയിക്കാൻ കഴിയുക എന്നത്.  എന്നിലെ പ്രണയിനി ഇത്രയും തീവ്രത ഉള്ളതോ…

നഷ്ടപെടും എന്ന് ഒരിക്കലും ഒന്നിക്കില്ല എന്ന് ഉറപ്പ് ഉള്ള ഒരാളോട് ആണ് എന്റെ പ്രണയം എന്നതും തമാശ. അതിനേക്കാൾ തമാശ എന്താ എന്ന് അറിയുമോ…?

നാല് വർഷങ്ങൾക്ക് മുമ്പ് ഉള്ള പ്രണയം ആയിരുന്നു അയാളോട്. ഒന്നിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ തന്നെ അതിൽ നിന്ന് മനസിനെ നിയന്ത്രിച്ചു.  എന്നാൽ അയാള് വീണ്ടും മുമ്പിൽ വന്ന് നിന്നപ്പോൾ ശടാ കുടഞ്ഞു എഴുനേറ്റ് നിൽക്കുന്നു…

പ്രണയം ഒരിക്കൽ പെയ്താൽ മതി ജീവിതകാലം മുഴുവൻ ചോർന്നോലിയ്ക്കും… ❣️

ഹൃദയം ഇപ്പോഴും അയാൾക്ക് വേണ്ടി ചോർന്നൊലിയ്ക്കുക  തന്നെ ആണ്. രക്തം മാത്രം അതിൽ നിന്ന് പൊടിയുന്നത്..

ജോസേപ്പേട്ടൻ സ്ഥലത്തെ കുറച്ചും കൃഷിയെ കുറിച്ചു ഒക്കെ എനിക്ക് പറഞ്ഞു തരുക ആണ്.
അതൊക്കെ കേട്ട് നല്ലൊരു കേൾവികാരി ആയി ഞാനും…

വേറെയും കൃഷികൾ ചുറ്റും ഉണ്ട്, അതിനെ പരിപാലിക്കാൻ ആളുകളും. പാടത്ത് പുതിയ കൃഷി ഇറക്കാൻ സമയം ആകുന്നതേ ഉള്ളു. മഴയുടെ ശക്തി കുറയുമ്പോൾ ആയിരിക്കും കൃഷിയ്ക്ക് വേണ്ടിയത് ചെയ്യാൻ തുടങ്ങുന്നത്
കണ്ടം ഇപ്പോഴേ ഉഴുത്ത് മറിച്ചു ഇടും…

             എന്നെ എപ്പോഴും ഹാപ്പി ആയിട്ട് ഇരുത്തണം എന്ന് ചട്ടം കെട്ടി സോഫി ഇവിടെയ്ക്ക് വിട്ടത് തന്നെ. ഞാൻ എന്തേലും ആലോചിച്ചു ഇരിക്കുന്നത് കണ്ടാൽ അവര് തന്നെ വന്ന് എന്തേലും സംസാരിക്കും…

“ലാലി കൊച്ചേ ഞങ്ങളുടെ സ്ഥലം ഒക്കെ ഇങ്ങനെ ഉണ്ട്…? പട്ടണത്തിൽ നിന്ന് എപ്പോഴെങ്കിലും ഇങ്ങനെ ഉള്ള സ്ഥലത്ത് വന്നിട്ട് ഉണ്ടോ..?”

അമ്മച്ചി ഒരു മോന്തയിൽ നല്ല ചൂട് കഞ്ഞി വെള്ളം കൊണ്ട് വന്നു. വീട്ടിലെ ജോലികൾ ഒക്കെ തീരുമ്പോൾ  മോളിയാന്റി കൂടി ഇവിടെയ്ക്ക് വരും.

ജോസഫ് മോളി ദമ്പതികളുടെ ഒരേയൊരു പുത്രി എന്റെ ഫ്രണ്ട് സോഫിയ. പഠനം കഴിഞ്ഞതും അവൾ ടൗണിലേക്ക് ജോലി പോയി, പിന്നെ ഇവര് തനിയെ.  പറമ്പിലെ കാര്യങ്ങൾ നോക്കി ഈ കൊച്ചു ഗ്രാമത്തിൽ സുഖമായി ജീവിക്കുന്നു.

ഫാമിലിയിലെ വേറെ ഒരാളെയും എനിക്ക് അറിയില്ല.   എനിക്ക് പേരിന് പറയാൻ പോലും ആരും ഇല്ല എന്നൊരു സത്യം.
ജനിച്ച ഉടനെ എന്നെ ഉപേക്ഷിച്ചു  അച്ഛനും അമ്മയും സ്ഥലം വിട്ടു.

കാരണം പോലും അറിയാത്ത ഒരു തിരസ്‌കാരം. ഒരിക്കലെങ്കിലും കണ്ട് മുട്ടിയാൽ പോലും ഞാൻ അവരെയൊ അവർ എന്നെയും തിരിച്ചറിയും എന്ന് തോന്നുന്നില്ല.

“ഞാൻ സോഫിയോട് പറഞ്ഞതെ ഉള്ളൂ. ഇവിടെയും മോളിയാന്റിയെയും ജോസേപ്പേട്ടനെയും എല്ലാം ഒരുപാട് എനിക്ക് ഇഷ്ടം ആയി എന്ന്. എന്റെ ജീവിതത്തിൽ ഇതൊക്കെ ആദ്യമായി നടക്കുന്ന കാര്യങ്ങൾ ആണ്…”

“സോഫിയ്ക്ക് ലീവ് കിട്ടുന്നില്ല എന്ന പറഞ്ഞത്.
കിട്ടിരുന്നു എങ്കിൽ ഈ മുതുക്ക് പിടിച്ച രണ്ടെണ്ണം അല്ലാതെ നല്ലൊരു കൂട്ട് ആകുമായിരുന്നു ഇവിടെ വരുമ്പോൾ അല്ലേ… ലാലി കൊച്ചേ…”
ജോസേപ്പേട്ടൻ  പൊട്ടിച്ചിരിച്ചു പറഞ്ഞു.

“ആരാ പറഞ്ഞത് മുതുക്ക് പിടിച്ചത രണ്ട് പേര് എന്ന്  എന്തൊരു ചുറുചുറുക്ക് ആണെന്ന് നോക്ക്  ഇപ്പോഴും രണ്ടിനും,  മോളിയാന്റിയുടെ പ്രായം ഒക്കെ എത്തുമ്പോൾ ഞാൻ മുറിയിൽ തന്നെ തപസ്സ് ഇരിക്കേണ്ടി വരും നോക്കിക്കോ…”

ഞാൻ പറഞ്ഞു സത്യം ആയിരിക്കുമല്ലോ പഴയ ആളുകളുടെ ആരോഗ്യം ഒന്നും ഇന്നത്തെ തലമുറയ്ക്ക് കിട്ടില്ല.

അതെങ്ങനെയാ മേൽ അനങ്ങി അധ്വാനം ഒന്നും ഇല്ലല്ലോ.

“ഹാ പറയാൻ മറന്നു, നാളെ സാൻ വരുന്നുണ്ട്. അവൻ വരുമ്പോൾ നിനക്ക് ഒരു കൂട്ട് ആകും. പാവം പിടിച്ച ഒരുത്തൻ…”

“സാൻ അത് ആരാ മേരിയാന്റി. ? സോഫി ഇത് വരെ അങ്ങനെ ഒരു ആളെ കുറിച്ച് പറഞ്ഞിട്ട് ഇല്ല.”

“എന്റെ പെങ്ങളുടെ മകൻ ആണ് സാൻവിക് ജോൺ, അവനൊരു ചേട്ടൻ കൂടി ഉണ്ട് സാമൂവൽ…പെങ്ങള് മരിച്ചു പോയത് കൊണ്ട് അച്ഛന്റെ വീട്ടിൽ ആണ്, ഇടയ്ക്ക് വല്ലപ്പോഴും ഇങ്ങനെ വരും.  സോഫി ആയിട്ട് നല്ല കൂട്ട് ആണ്. ഇവൻ വന്ന് എന്ന് അറിഞ്ഞാൽ വേഗം അവളും എത്തും…”

ജോസേപ്പേട്ടൻ പറഞ്ഞു.

ഞാനും ഒന്ന് ചിരിച്ചു.

ഉച്ചവരെ കൃഷി ഇടത്തിൽ  തന്നെ  കുറച്ച് നേരം ചിലവഴിച്ചു. നേരെ വീട്ടിലേക്ക് പോയി. ഉച്ചയൂണ് കഴിഞ്ഞു ഒരു ഉറക്കം.  അപ്പോഴേക്കും ഇടിയും മിന്നലും വന്ന്  കറന്റ് പോയി. തുള്ളിയ്ക്ക് ഒരു കുടം പോലെ മഴ കനത്ത് പെയ്യുക ആണ്.

എല്ലാം തകർത്ത് എറിയുന്ന കാലാവർഷം.
മണ്ണെണ്ണ രാന്തലിന്റെ ചുറ്റും ഇരുന്ന് അന്ന് രാത്രി ഞങ്ങൾ മൂന്ന് പേരും സംസാരിച്ചു, ആഹാരം കഴിച്ചു കിടന്ന് ഉറങ്ങി…

ഇന്ന് സാൻ വരും   അതിന്റെ സന്തോഷം രണ്ട് പേരുടെയും മുഖത്ത് ഉണ്ട്, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാനും മേരിയന്റിയെ സഹായിക്കാനും ജോസേപ്പേട്ടന് വല്ലാത്ത ആവേശം തന്നെ.  പാത്രത്തിലേക്ക് കൊതിയൂറുന്ന ഓരോ വിഭവങ്ങൾ വേഗത്തിൽ മേരിയാന്റി ഉണ്ടാക്കി വെയ്ക്കുന്നു.  എനിക്ക് അത്ര നാടൻ ഫുഡ്‌ ഒന്നും ഉണ്ടാക്കാൻ അറിയില്ല എന്നാലും ഞാനും സഹായിച്ചു…

പതിനൊന്നു മണിയോടെ ഒരു ടാക്സി കാർ ഗേറ്റിന്റെ അടുത്ത് വന്ന് നിന്നു.മുറ്റത്തേയ്ക്ക് കാർ കയറാൻ പറ്റില്ല. ചെളി കൂടുതൽ ആണ്. നടന്ന് പോകുമ്പോൾ വരെ കാൽ മണ്ണിലേക്ക് താഴ്ന്നു പോകും.

മോളിയാന്റിയും ജോസേപ്പേട്ടനും സന്തോഷത്തോടെ മുറ്റത്തേയ്ക്ക് ഓടി ഇറങ്ങി.
ഞാൻ ആ വരാന്തയിൽ ആയി നിന്നു.
ടാക്സി കാർ പോയത്തും  ബാഗും ആയി സാൻ അവർക്ക് ഒപ്പം നടന്ന് വന്നു.
ജോസെപ്പേട്ടൻ ബാഗ് മേടിച്ചു പിടിക്കാൻ നോക്കിട്ടും അവൻ കൈയിൽ കൊടുക്കുന്നില്ല.

ഏകദേശം എന്റെ അതേ പ്രായം ആണെന്ന് ആണ് മോളിയാന്റി പറഞ്ഞത് ഒരു വയസിന് മാത്രം മൂത്തത് അവൻ.

ചിരിച്ചും തമാശയും പറഞ്ഞു വരുന്നത് കണ്ടാൽ അച്ഛനും അമ്മയും മകനും ആണെന്നെ പറയു.
അതേ പോലെ ഉണ്ട്.

എന്നെ കണ്ടാൽ മൈന്റ് ചെയുവോ ദേഷ്യം കാണിക്കുവോ എന്നൊക്കെ ഒരു ഭയം ഉള്ളിൽ ഉണ്ട്. കാരണം ഞാൻ ഇവിടുത്തെ ആരും അല്ലല്ലോ. അത് തന്നെ കാരണം.

ചിരിക്കണോ വേണ്ടയോ എന്നൊരു സംശയം മുഖത്ത് നിഴലിച്ചത് കൊണ്ട് ആവണം എന്റെ മുമ്പിൽ വന്നതും ഞാൻ എന്തോ തരം ഭാവത്തോടെ നിന്നു.

“തനിക്ക് ഒന്ന് ചിരിക്കാൻ അറിയില്ലേ..?”

കളിയാക്കിയത് പോലെ ഉള്ള ചോദ്യം കേട്ടപ്പോൾ എനിക്ക് തന്നെ എന്തോ പോലെ. പ്രയാസപെട്ടു ചിരിച്ചപ്പോൾ അടുത്തത്.

“ഞാൻ വന്നത് കക്ഷി അത്ര പിടിച്ചില്ല എന്ന് തോനുന്നു അമ്മച്ചി..”
മോളിയാന്റിയുടെ തോളിൽ കൈ ഇട്ട് അടുത്തത്.

ചമ്മൽ ആണോ തോന്നിയത് എന്ന് ചോദിച്ചാൽ അതേ. ആളുടെ വീട് എന്നിട്ട് എന്റെ വീട് എന്നൊരു അധികാരം കാണിക്കുന്നത് പോലെ ആണോ നിന്നത് എന്ന് ഓർത്തിട്ട്.
മൂന്ന് പേരും എന്നെ കളിയാക്കുക ആണെന്ന് മനസിലായി.  പിന്നെ അവിടെ നില്കാതെ വേഗം അകത്തേയ്ക്ക് പോന്നു.

അലവലാതി വന്ന അന്ന് തന്നെ എന്റെ സമാധാനം പോയല്ലോ കൊച്ചിയിൽ വല്ലതും നിന്നാൽ മതിയായിരുന്നു. ഇങ്ങോട് വണ്ടി കയറാൻ നിന്ന നിമിഷത്തെ ഞാൻ പഴിക്കുന്നു…

ഇനി അവന്റെ മുമ്പിൽ എങ്ങനെ പോയി നില്കും എന്ന് ആലോചിച്ചു നിന്നപ്പോൾ ആണ്. മോളിയാന്റി ഫുഡ്‌ കഴിക്കാൻ വിളിക്കുന്നത്. ഇപ്പോൾ വേണ്ട എന്ന് നിർബന്ധം പിടിച്ചിട്ടും കേട്ടില്ല.

എന്റെ പൊന്ന് മുഖം അല്ലേ എന്ത്‌ ഇഷ്ടകേട് വന്നാലും അതൊന്നും മുഖത്ത് വരുത്താതെ നല്ല കുട്ടി ആയിട്ട് നിൽക്കണം കേട്ടോ. കണ്ണാടിയിൽ ഒന്ന് രണ്ട് ചിരികൾ മാറ്റി മാറ്റി നോക്കി. ഒന്നിനെ സെലക്ട്‌ ചെയ്ത് മുഖത്ത് നല്ല രീതിയിൽ ഫിറ്റ് ചെയ്ത് അവിടെക്ക് പോയി…

            

          ഉച്ച ആകാറായതിനാൽ  മോളിയാന്റി ചോറും കറികളും എല്ലാം മേശ പുറത്ത് എടുത്തു വെച്ചിരുന്നു.  സാൻ ജോസപ്പെട്ടനോട് തമാശകൾ പറഞ്ഞു ഇരിക്കുവാണ്. കണ്ടിട്ടും കാണാത്തത് പോലെ ഞാൻ അടുക്കളയിലേക്ക് കടക്കാൻ നോക്കിയത്തും പിന്നിൽ നിന്ന് വിളി വന്നു.

“ലാലി കൊച്ചേ ഇങ് വാ എന്ന്…

ഞാൻ മടിച്ചു അങ്ങോട്ട് ചെന്നു.

“ലാലി വിളി പേര് ആയിരിക്കും അല്ലേ..?റിയൽ നെയിം എന്താ..?”സാൻ ചോദിച്ചു.

“ലാലിത…”

“ലാലാ യോ..” കളിയാക്കി ചിരിച്ചുകൊണ്ട് കൊണ്ട്
സാൻ വീണ്ടും. ഇങ്ങനെ ആണ് മുന്നോട്ട് പോക്ക് എങ്കിൽ മിക്കവാറും നിന്നെ ഞാൻ തല്ലി കൊല്ലും.

“ലാലിത…” ശബ്ദം കനപ്പിച്ചു ഞാൻ പറഞ്ഞു

“ഇംഗ്ലീഷിൽ ആണെങ്കിൽ ലളിത എന്ന് കൂടി വിളിക്കാം…” വലിയ കാര്യം കണ്ട് പിടിച്ചത് പോലെ വീണ്ടും. എനിക്ക് സത്യം പറഞ്ഞാൽ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.  പിന്നെ എന്തേലും പറയാൻ പറ്റുമോ അയാളുടെ വീട് അല്ലേ ഞാൻ ഏതേലും പറഞ്ഞാൽ അടിച്ചു പുറത്ത് ആകും…

അടുക്കളയിലേക്ക് ചെന്ന് മോളിയാന്റിയെ സഹായിച്ചു. പിന്നെ വന്നിരുന്നു ആഹാരം കഴിച്ചു. എന്തേലും പറയുവോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നെ ആള് ഭക്ഷണത്തിൽ മൂക്കി കിടക്കുന്നത് കൊണ്ട്. ഞാൻ ഫ്രീ ആയിട്ട് ഇരുന്ന് കഴിച്ചു.

പതിവ് പോലെ ഉച്ചയ്ക്ക് ശേഷം മഴ അതിന്റെ വരവ് അറിയിച്ചു. ചെറു ത്തുള്ളികൾ  പതിച്ചു തുടങ്ങി.

ജനാലയിൽ കൂടി പുറത്തേക്ക് നോക്കി നിന്നു. വന്ന അന്ന് തൊട്ട് ഈ മഴയുടെ ഭംഗി ആസ്വാദിക്കുന്നത് എനിക്ക് വല്ലാത്ത ഇഷ്ടം ആണ്. ഓരോ ദിവസവും ഓരോ താളത്തിൽ ശബ്ദത്തിൽ ശക്തിയിൽ ഒരുപാട് വ്യത്യാസതകൾ അതിൽ നിറയുന്നത് കാണുന്നു.

“മഴയെ ആസ്വദിക്കുക ആയിരിക്കും അല്ലേ…?”
സാൻ അവിടെക്ക് വന്നു.

ഞാൻ ഒന്നും മിണ്ടില്ല.

“മനസ്സിൽ മഴ പൊഴിക്കുന്ന ജലത്തുള്ളികൾ പോലെ ഒരുപാട് ഓർമകൾ ഉള്ളവർക്ക് മാത്രമേ ഇത്രയും മനോഹരമായി മഴയെ ആസ്വദിക്കാൻ സാധിക്കു.  അവർക്ക് ഉള്ളിൽ വലിയൊരു മഴ തന്നെ പെയ്തു തോർന്നിട്ട് ഉണ്ടാകണം.
ചില മഴകൾ ഉണ്ട്. ചെറുതായി ചാറി മാറി പോകും.
ചിലത് ഉണ്ട് കൊടും മാരി പോലെ എല്ലാം തകർത്ത് എറിഞ്ഞു പോകുന്നവ.  അവയിൽ നിന്ന് കര കയറാൻ ആവാതെ മനസ് ഒരുപാട് വേദനിക്കും.  ആർത്തലയ്ച്ചു പെയ്യുന്ന മഴ ഒരിക്കലെങ്കിലും തോരും.അപ്പോഴും അതിൽ നിന്ന് കര കയറാതെ ഇരുന്നാൽ…”

മഴയിലേക്ക് നോക്കി അവൻ അത്രയും പറഞ്ഞു എന്റെ അടുത്ത് നിന്ന് അകന്ന് പോയി…

ഇപ്പോഴും പെയ്യുന്ന ഒരു മഴ ആണ് ഞാൻ പേമാരി പോലെ ശക്തി കൂടി കൂടി വരുന്നത് അല്ലാതെ ഒരു നിമിഷം പോലും അതിൽ നിന്ന് മോചനം ലഭിച്ചിട്ട് ഇല്ല. ഇനി ഒരിക്കൽ പോലും അത് കിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം. അത്ര മാത്രം അത് എന്റെ ജീവനിൽ ആത്മാവിൽ പതിഞ്ഞു പോയത് അല്ലേ.. അത്രത്തോളം ഞാൻ ആഗ്രഹിച്ചത് അല്ലേ അതെങ്കിലും  തന്നിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…

അനാഥലയത്തിൽ ഞായറാഴ്ച്ച എല്ലാവരെയും കുർബാനയ്ക്ക് പള്ളിയിൽ കൊണ്ട് പോകുന്നത്, അത് കഴിഞ്ഞു വേദപാഠം ക്ലാസും… എല്ലാവരെയും പ്രാർത്ഥിച്ചു കഴിഞ്ഞു വരിവരി ആയി ക്ലാസ്സിലേക്ക് കൊണ്ട് പോകും.

അന്ന് മഠത്തിലേക്ക് ഉള്ള കുട്ടികളെ കൊണ്ട് പോകാൻ നേരം ആണ്. ഒരു മൂന്ന് വയസ് മാത്രം ഉള്ള ഒരു കുട്ടി യേശുവിന്റെ രൂപത്തിൽ തന്നെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സിസ്റ്റർ ആ കുട്ടിയുടെ അടുത്തേയ്ക്ക് ചെന്നു.
തോളിൽ കൈ വെച്ചതും അവള് യേശുവിൽ നിന്നു കണ്ണുകൾ  സിസ്റ്ററിന് നേരെ നോക്കി.

“എന്തെ നിന്ന് പോയത് വാ..” അവളെ വിളിച്ചു.

“സിസ്റ്റർ… എന്തിനാ എല്ലാവരും യേശുവിനോട് പ്രാർത്ഥിക്കുന്നത്…,?”

“നമ്മുടെ വിഷമങ്ങൾ ഒക്കെ മാറ്റാൻ സ്വാർഗസ്ഥൻ ആയ പിതാവിന് അല്ലാതെ ആർക്കാ പറ്റുക…”

ആ കുഞ്ഞ് കുട്ടി ആ രൂപത്തെ നോക്കി.
തലയിൽ മുള്ള് കീരിടവും  കൈയിലും കാലിലും ആണി തറച്ചു ഉണ്ടാക്കിയ മുറിവ് അതിനിൽ നിന്ന് എല്ലാം രക്തം കിനിഞ്ഞു ഒഴുകിയത്, ശരീരം മുഴുവൻ ആയി മുറിവുകൾ.

“എത്ര മാത്രം വേദന ആണ് യേശു അനുഭവിച്ചത് അല്ലേ…,? എന്നിട്ടും നമ്മുക്ക് വേണ്ടി യേശു പ്രാർത്ഥിക്കും അല്ലേ… ഒരുപാട് വേദനങ്ങൾ ഉള്ള ഈ യേശുവിന് വേണ്ടി അല്ലേ നമ്മള് പ്രാർത്ഥിക്കേണ്ടത്…?അല്ലാതെ ഈ പാവത്തിന്റെ മുമ്പിൽ വന്ന് നിന്ന് ഇത്രയും വേദനങ്ങൾ ഉള്ള യേശുവിനോട് നമ്മുടെ വേദനയും പങ്ക് വെയ്ക്കുന്നത്  ശരിയല്ലല്ലോ സിസ്റ്റർ …,”ആ കുഞ്ഞ് ഹൃദയം തന്റെ
തീരുരൂപത്തെ നോക്കി വേദനയോടെ ചോദിച്ചു.

“നമ്മുടെ വിഷമങ്ങൾ ഒക്കെ മാറ്റാൻ സ്വാർഗസ്ഥൻ ആയ പിതാവിന് അല്ലാതെ ആർക്കാ പറ്റുക…”

ആ കുഞ്ഞ് കുട്ടി ആ രൂപത്തെ നോക്കി.
തലയിൽ മുള്ള് കീരിടവും  കൈയിലും കാലിലും ആണി തറച്ചു ഉണ്ടാക്കിയ മുറിവ് അതിനിൽ നിന്ന് എല്ലാം രക്തം കിനിഞ്ഞു ഒഴുകിയത്, ശരീരം മുഴുവൻ ആയി മുറിവുകൾ.

“എത്ര മാത്രം വേദന ആണ് യേശു അനുഭവിച്ചത് അല്ലേ…,? എന്നിട്ടും നമ്മുക്ക് വേണ്ടി യേശു പ്രാർത്ഥിക്കും അല്ലേ… ഒരുപാട് വേദനങ്ങൾ ഉള്ള ഈ യേശുവിന് വേണ്ടി അല്ലേ നമ്മള് പ്രാർത്ഥിക്കേണ്ടത്…?അല്ലാതെ ഈ പാവത്തിന്റെ മുമ്പിൽ വന്ന് നിന്ന് ഇത്രയും വേദനങ്ങൾ ഉള്ള യേശുവിനോട് നമ്മുടെ വേദനയും പങ്ക് വെയ്ക്കുന്നത്  ശരിയല്ലല്ലോ സിസ്റ്റർ …,”ആ കുഞ്ഞ് ഹൃദയം തന്റെ
തീരുരൂപത്തെ നോക്കി വേദനയോടെ ചോദിച്ചു.

സിസ്റ്റർ അവളെ നോക്കുക ആയിരുന്നു.

ഇത്രയും ചെറിയ പ്രായത്തിൽ അവളുടെ ഉള്ളിലെ കരുണ ഭാഗത്തെ. വേദനിക്കുന്നവന്റെ അടുത്ത് ചെന്ന് വേദന മാറാൻ പ്രാർത്ഥിക്കുന്നു.

ആ കുട്ടി താൻ ആയിരുന്നു .  ഇന്ന് വരെ ഒന്നും ആവിശ്യപ്പെട്ടിട്ട് ഇല്ല എന്നാൽ അവസാനമായി.ഒന്ന് കാര്യം മാത്രം അല്ലേ ദൈവത്തോട് ആവശ്യപ്പെട്ടത് എന്നാൽ നിഷ്കരുണം അത് തന്നിൽ നിന്ന് വേർപെടുത്തി കളഞ്ഞു.

നിന്നെ ഞാൻ പ്രണയിച്ചിരുന്നു ജെറാൾഡ് എന്നെക്കാൾ അധികം ആയി, ഒരുപാട് ആഗ്രഹിച്ചിരുന്നു, സ്വന്തമാകാൻ മോഹിച്ചിരുന്നു എന്നാൽ വിധി ആണോ എന്റെ ഭാഗ്യമില്ലായ്മ ആണോ. തിരിച്ച് കിട്ടിയില്ല. നഷ്ടപെട്ടു.

കണ്ണുകൾ നിറഞ്ഞു ഒഴുകി പുറത്ത് പെയ്യുന്ന മഴയെക്കാൾ ശക്തമായി അത് ആർത്തലച്ചു പെയ്തു.

സോഫി മെസ്സേജ് ഇട്ടിരുന്നു. സാൻ നിനക്ക് ഒരു സഹായി ആയിരിക്കും. അവനോട് നിനക്ക് എന്ത്‌ വേണമെങ്കിലും പറയാം എന്നൊക്കെ ആശ്വാസിപ്പിച്ചു അവൾ ബൈ പറഞ്ഞു പോയി. ഉള്ളിൽ എരിയുന്നത് ആരോടെങ്കിലും പറയുന്നത് ആണ് നല്ലത് എന്ന് തോന്നി.

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചു. ചെറിയ മഞ്ഞിലൂടെ തൊടിയിലേക്ക് ഉള്ള വഴി പതിയെ നടന്ന് തുടങ്ങി.പരസ്പരം ഒന്നും സംസാരിച്ചില്ല.
ഞാൻ എങ്ങനെയാണ് തന്റെ പ്രണയം തുറന്ന് പറയുക എന്ന് ആലോചിച്ചു നില്കുവാണ്. വേദന മാത്രം നൽകിയ ഒരു ഓർമ.

“എന്തെ ഇത്രയും നാളുകൾക്ക് ശേഷം ഒരു വിരഹഭാവം…?” സാൻ ചോദിച്ചപ്പോൾ ഞാൻ ഒന്ന് അത്ഭുതപെട്ടു.

“സോഫി പറഞ്ഞിരുന്നു കുറച്ച് കാര്യങ്ങൾ..” എന്റെ മുഖഭാവം കണ്ട്  സാൻ വേഗം പറഞ്ഞു.

“അല്ലെങ്കിൽ വേണ്ട ആ അസ്ഥിയ്ക്ക് പിടിച്ച പ്രണയം സ്റ്റാർട്ട്‌ ചെയ്തത് മുതൽ പറ അത് ആകുമ്പോൾ കേൾക്കാൻ കുറച്ച് രസം കാണും..”

അവൻ പറഞ്ഞു. എന്റെ പ്രണയ കഥ കേൾക്കാൻ ഇത്രയും താല്പര്യമോ എന്ന് കൂടി മനസ്സിൽ തോന്നി.
നടന്ന് തോടിന്റെ അടുത്തുള്ള കല്ലുങ്കിൽ ആയി ഞങ്ങൾ സ്ഥാനം പിടിച്ചു.

❣️നിന്നെ ഞാൻ പ്രണയിച്ചിരുന്നു ❣️

എന്നെങ്കിലും അയാളെ കാണുമ്പോൾ ഈ വാക്കുകൾ ഞാൻ പറയും. അന്ന് അയാൾക്ക് ഒരു തമാശ ആയി തോന്നുമോ…? എന്നെ വെറുക്കുമോ എന്നൊന്നും അറിയില്ല. എന്നാൽ ഇപ്പോൾ ഒരു കാര്യം പറയാം ഒരുപാട് അയാൾക്ക് വേണ്ടി ഞാൻ കരഞ്ഞിരിക്കുന്നു ഇപ്പോഴും കരഞ്ഞു കൊണ്ട് ഇരിക്കുന്നു. അയാളുടെ ഓർമകൾ അത്രത്തോളം ഭാരം ഉണ്ട്.

ഒരിക്കലും പോലും ഒരു വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും ഒരു പ്രതിക്ഷ പോലും നൽകത്ത ഒരാളെ എങ്ങനെയാ ഇത്ര തീവ്രമായി പ്രണയിക്കാൻ കഴിയുക എന്ന് മനസിനോട് ഞാൻ ചോദിച്ചിരുന്നു.

“നീ കേട്ടിട്ട് ഇല്ലെ ഒരാളെ പ്രണയിക്കാൻ മിണ്ടണം എന്നോ കാണണം എന്നോ സംസാരിക്കണം എന്നോ ഒന്നും ഇല്ല. പ്രണയം അങ്ങനെ ആണ്.
നമ്മുക്ക് പോലും പ്രവചിക്കാൻ സാധിക്കില്ല.

ആയിരിക്കും മനസ് പറയുന്നത് കേട്ടു.

പ്ലസ് ടു കഴിഞ്ഞതും നേരെ  ഡിഗ്രിയ്ക്ക് ചേർന്നു സ്കോളർഷിപ്പ് ഉള്ളത് കൊണ്ട്. സിസ്റ്റർ തടസം ഒന്നും പറഞ്ഞില്ല. ഡിഗ്രി കഴിഞ്ഞതും ഒരു ഐ റ്റി കമ്പനിയിൽ ജോലിയ്ക്ക് കയറി.
സ്വന്തമായി എന്തേലും ചെയ്യണം. ജീവിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷി കൂട് പോലെ ഒരു സ്ഥലം ആണ് ഇവിടെ ചിറകുകൾ വിരിയുന്നത് വരെ മാത്രം കഴിയാൻ പറ്റുന്ന ഒരിടം അതിന് ശേഷം ആകാശയതെയ്ക്ക് സ്വയം പറന്നുയരാൻ നമ്മൾ നിർബന്ധരാകും.

         

അവിടെ നിന്ന് പുതിയ ജോലിലേക്ക് സിസ്റ്ററിന്റെ അനുഗ്രഹം വാങ്ങിച്ചു പോയി. ആദ്യത്തെ പേടി ആളുകളോട് അതും അപരിചിതർ ആയവരോട് ഉള്ള പരിചയപെടൽ ഒക്കെ കുറച്ച് ബുദ്ധിമുട്ട് തന്നെ ആയി പിന്നെ പതിയെ പതിയെ പൊരുത്തപ്പെട്ടു.  ജോലിയിൽ ഓവർലോഡ് കിട്ടുമ്പോഴും അതിൽ ഒരു രസം ഉണ്ടായിരുന്നു..

“ഒരു അവാർഡ് പടം പോലെ പ്രണയ കഥ പറഞ്ഞു തീർക്കുവോ…? ” സാൻ ചോദിച്ചപ്പോൾ ഞാൻ അവനെ കൂർപ്പിച്ചു നോക്കി.

“അവാർഡ് പടത്തെക്കാൾ കഷ്ടമായിരുന്നു എന്റെ പ്രണയ കഥ.”ഞാൻ ഒന്ന് മന്ദാഹസിച്ചു.

“എവിടെങ്കിലും ഒരു മനോഹാരിത കാണും…
അവാർഡ് പടങ്ങൾ എന്താ അത്രയ്ക്ക് മോശമാണോ?…” അവൻ വീണ്ടും ചോദിച്ചു.

“പ്രണയിക്കുമ്പോൾ എല്ലാം മനോഹരം ആയിരിക്കും.  പ്രണയിക്കുന്ന ആൾക്ക് ആണെന്ന്
മാത്രം.  അയാളെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ കുശുമ്പ് തോന്നിട്ട്. അത്രയേറെ അയാളെ ഞാൻ പ്രണയിച്ചിട്ടും ആള് തിരിച്ചറിഞ്ഞില്ല. എന്തുകൊണ്ട് എന്റെ പ്രണയം കണ്ണുകളിലൂടെ അയാളിലേക്ക് എത്തിയില്ല. എന്നും ഞാൻ ഓർക്കും വേദനിക്കും അവസാനം
എല്ലാം എന്റെ തോന്നലുകൾ ആയി അവസാനിക്കും…”

“ഏതൊരു പ്രണയത്തിനും ഒരു അവസരം കൂടി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം…”
സാൻ പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടപെട്ടു.

ഞാനും ആഗ്രഹിച്ചത് ആയിരുന്നില്ലേ..? അതേ പക്ഷെ സാധിക്കില്ല. കാരണം അയാള് ഇപ്പോൾ എന്നിൽ നിന്ന് ഒരുപാട് അകലെ ആണ്.

“അയാളിൽ അവകാശപ്പെട്ടരാൾ വേറെ ഉണ്ട്…”നിസാംഗതയോടെ മറുപടി നൽകി.

സാൻ ഒന്നും പറഞ്ഞില്ല.

“വാ നമ്മുക്ക് കുറച്ച് നടക്കാം. എന്റെ ഒരേയൊരു പെങ്ങള് ആണ് സോഫി. ഇടയ്ക്ക് ഞാൻ ലീവിന് ഇവിടെ വരും. എല്ലാവരെയും കാണാൻ.
സോഫിയെ വിളിച്ചപ്പോൾ ആൾക്ക് അവിടെ നിന്ന് തിരിയാൻ പോലും പറ്റാത്ത തിരക്ക്, ആള് തന്റെ കാര്യം പറഞ്ഞപ്പോൾ ജസ്റ്റ്‌ ഒന്ന് പരിചയപെടാം എന്ന് കരുതി…”

സത്യം പറഞ്ഞാൽ സാൻ പറയുന്നതിൽ എന്തെക്കെയോ ഒളിപ്പിച്ചു വെയ്ക്കുന്നത് പോലെ ഒരു ഫീൽ. പിന്നെ എല്ലാം മനസിന്റെ തോന്നൽ ആണെന്ന്കരുതി ഞാൻ വിട്ടു. കുറച്ച് നാള് ആയി ഇങ്ങനെ ആണ് ചിരി കാണിക്കുന്ന ഓരോ മുഖത്തിന്റെയും മറുവശം തിരിക്കാൻ ഞാൻ വാഗ്രത കാണിക്കുന്നുണ്ട്. അതിൽ നിന്നും ആരെയും വിശ്വസിക്കാൻ സാധിക്കാതെ ഞാൻ അതിൽ പെട്ട് പോകുന്നത് പോലെ. എന്റെ ചിന്തകളെ പോലും എനിക്ക് വിശ്വാസം ഇല്ല..

“തന്റെ കാമുകൻ ആള് എങ്ങനെ ആണ്…?”

“അങ്ങനെ ചോദിച്ചാൽ  എനിക്ക് അറിയില്ല. ഞങ്ങള് പരസ്പരം ഇതുവരെ സംസാരിച്ചിട്ട് ഇല്ല. അയാളുടെ ശബ്ദം ഞാൻ കേട്ടിട്ടുണ്ട്. ഇന്നേവരെ സംസാരിക്കാൻ സാധിച്ചിട്ടില്ല.  ”

“സത്യത്തിൽ പ്രണയം തന്നെ ആയിരുന്നോ…?” സാൻ സംശയത്തോടെ ചോദിച്ചു.

“സ്വന്തമായി കരുതി കൂടെ ആള് പോലും അറിയാതെ ചേർത്തു നിർത്തി.”

പറയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു കൊളുത്തി വലിക്കുന്നത് പോലെ ഫീൽ ചെയ്തു.
നഷ്ടപെട്ടു അതിന്റെ വേദന ആണ്. ആത്മാർത്ഥമായി ആഗ്രഹിച്ചത് കൊണ്ട് ആവാം അല്ലേ ഈ വേദന…

“ഒരാളെ സ്നേഹിക്കാൻ അയാളെ സ്വന്തമായി കരുതാൻ അയാളെ കുറിച്ച് ആലോചിക്കാൻ ആരുടെയും സമ്മതം ആവിശ്യമില്ല….” ഞാൻ വീണ്ടും പറഞ്ഞു.

സാൻ മറുപടി നൽകിയില്ല. ചെളി നിറഞ്ഞ ആ വരമ്പിലൂടെ ശ്രദ്ധപൂർവ്വം നടന്ന് നീങ്ങുക ആണ്.
ശ്രദ്ധ തെറ്റിയാൽ കണ്ടതിലെ ചെറില് മൂങ്ങി പോകും എന്നത് ഉറപ്പ്. ഞാനും ശ്രദ്ധയോടെ നടന്ന് നീങ്ങി.

“അയാൾക്ക് ഭാഗ്യം ഇല്ല കർത്താവ്‌ ആ ഭാഗ്യം കൊടുത്ത് കാണില്ല…” വരമ്പിൽ നിന്ന് പറമ്പിലേക്ക് കയറുമ്പോൾ സാൻ പറഞ്ഞു.

“ഭാഗ്യം ഇല്ലാത്തത് എനിക്കാണ് സാൻ…
സ്നേഹിക്കുന്നതിന് അത്ര ഭാഗ്യത്തിന്റെ ആവിശ്യം ഇല്ല. എന്നാൽ സ്നേഹിക്കപ്പെടുന്നത്തിന് പുണ്യം ചെയ്യണം…”

സാൻ പുഞ്ചിരിച്ചു.

‘സ്ത്രീകൾക്ക് മാത്രം അല്ലേ ഇതുപോലെ പ്രണയിക്കാൻ സാധിക്കും. അതേ അയാള് പോലും അറിയാതെ തീവ്രമായി ഒരാളെ സ്നേഹിക്കാൻ, അയാളുടെ വേദനങ്ങൾ ഒരാള് പോലും സ്വന്തമായി കാണാൻ.  ലാലി ഇവള് അത്രമാത്രം തകർന്ന് പോയിട്ടുണ്ട്.
എല്ലാം സ്നേഹവും അയാളിലേക്ക് കൊടുത്തത് കൊണ്ട് ആകാം അല്ലേ… സ്ത്രീകൾ എന്നും അത്ഭുതം എന്താ മനസ്സിൽ നിന്ന് ആർക്കാണ് പ്രവാചിക്കൻ കഴിയുക…’

സാൻ ഓർത്തു.

നഷ്ടപെട്ടതിനെ ഞാൻ അന്വേഷിക്കും വഴി തെറ്റിപോയതിനെ ഞാൻ തിരികെ കൊണ്ടുവരും,
മുറിവേറ്റതിനെ  ഞാൻ വച്ചു കെട്ടും,
ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും.
ബൈബിൾ വചനം അവൻ ഓർത്തു

നഷ്ടപെട്ടതിനെ ഞാൻ അന്വേഷിക്കും വഴി തെറ്റിപോയതിനെ ഞാൻ തിരികെ കൊണ്ടുവരും,
മുറിവേറ്റതിനെ  ഞാൻ വച്ചു കെട്ടും,
ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും.
ബൈബിൾ വചനം അവൻ ഓർത്തു.

ലാലി ഏതോ ലോകത്ത് എന്നത് പോലെ സ്വപ്നങ്ങളിൽ ആണ്. എന്തായിരിക്കും അവള് ചിന്തിക്കുന്നത് എന്ന് അറിയാൻ അവന് ആഗ്രഹം ഉണ്ടായി കാണണം…

“സാൻ വെള്ളാരം കല്ല് കണ്ടിട്ടുണ്ടോ…?” ഞാൻ തിരക്കി.

“വെള്ളാരം കല്ല്..?”

“ഞാൻ കണ്ടിട്ടുണ്ട് മനോഹരമായ വെള്ളാരം കല്ല്, എന്തോ തരം പ്രത്യേകത  അതിന് ഉണ്ടായിരുന്നു ആ മുഖത്ത് അത് പതിപ്പിച്ചത് കാണാൻ നല്ല ഭംഗി ആയിരുന്നു…”

“ജെറി… ജെറാൾഡ്… അല്ലേ…”

ഞാൻ അത്ഭുതത്തോടെ നോക്കി. പിന്നെ ഓർത്തു സോഫി പറഞ്ഞു കൊടുത്തത് ആണെന്ന്.
ഏറ്റവും പ്രിയപ്പെട്ട പേര് ആയതിനാൽ ആയിരിക്കാം അത് കേട്ടപ്പോൾ കണ്ണുകൾ വിടർന്നു, ഹൃദയം പതിവിലും കൂടുതൽ തുടിച്ചു, കാതുകൾ പ്രിയസ്വാരം എന്നത് പോലെ കേട്ടു.
എന്റെ പ്രണയം അല്ലേ എന്റേത് അല്ലേ എന്റെ മാത്രം. ആർക്കും അവകാശം ചോദിച്ചു വരാൻ ആകാതെ എന്നിൽ തുടങ്ങി എന്നിൽ തന്നെ അവസാനിച്ച പ്രണയം…

എന്ത്‌ മനോഹരം ആണ് ഒന്നിൽ തുടങ്ങി അവിടെ തന്നെ അത്രയും മനോഹരം ആയി അവസാനിപ്പിച്ച പ്രണയം.

ഈ ലോകത്തിന്റെ ഏറ്റവും മനോഹരമായ പ്രണയം എന്റെത് ആയിരുന്നു. ഞാൻ മാത്രം ആസ്വാദിച്ചു അനുഭവിച്ചു തീർത്ത മനോഹരമായ പ്രണയകാലം.

വേദന ആണെങ്കിൽ പോലും ഞാൻ പുഞ്ചിരിച്ചു.

ഓഫീസിലെ ആദ്യം ദിനങ്ങളിൽ തന്നെ പരിചയപെട്ടതാണ് ജെറാൾഡ്. എല്ലാവരോടും ഒരുപോലെ സംസാരിക്കുന്ന ആള്. ആർക്കും ആളെ കുറിച്ചു മോശം പറയാൻ ഒന്നും ഇല്ലായിരുന്നു. ആദ്യം കൗതുകം പിന്നെ പിന്നെ അത് മറ്റ് പലത്തിലേക്കും വഴി മാറി പോയി. ഞാൻ പോലും അത് അറിഞ്ഞതും ഇല്ല.

ഓഫീസിലെ നമ്മുടെ എല്ലാം പ്രൊജക്റ്റ്‌ ഹെഡ് ആയിരുന്നു ജെറാൾഡ്. സൗഹൃദത്തിൽ എല്ലാവരും ജെറി എന്ന് വിളിച്ചു തുടങ്ങി. ഇപ്പോഴും ഞാൻ ജെറി സാർ എന്ന് മാത്രമേ വിളിച്ചിട്ട് ഉള്ളു.
മാറ്റി  മാറ്റി വിളിക്കാൻ പറഞ്ഞിട്ടും അതൊന്നും കേട്ടിട്ടും ഇല്ല…

അധികം സംസാരം ഒന്നും ജെറിയും ആയി ഉണ്ടാകാറില്ല. രാവിലേ ഒരു മോർണിംഗ് വിഷ് അത് എല്ലാവർക്കും ഉള്ളതാണ്. അതിൽ എനിക്കും കിട്ടും.

ഓഫീസിലെ  എല്ലാവർക്കും പ്രിയങ്കരനായതിനാൽ ഏതൊരു പ്രൊജക്റ്റ്‌ വന്നാലും അഭിപ്രായം തിരിക്കും. ഞാൻ ആദ്യമായി ജോയിൻ ചെയ്തതിനാൽ ആയിക്കാം.
ന്യൂ പ്രൊജക്റ്റ്‌ ഒന്നും എന്നെ തേടി വരില്ല…

ലഞ്ച് ടൈം എപ്പോഴും തനിയെ തന്നെ ആണ് ഫുഡ്‌ കഴിക്കാൻ ഇരിക്കുന്നത്. കാരണം ചോദിച്ചാൽ.

“ലാലി ഇവിടെ നീ എപ്പോഴും ഒരു കൂടിൽ ആയിരുന്നു. എന്നാൽ ഇനി അങ്ങൊട് അങ്ങനെ ആയിരിക്കില്ല. കൂട് എന്ന് വെച്ചാൽ നമ്മളെ സംരക്ഷിക്കാൻ ചുറ്റും ആളുകൾ കാണും. നിനക്ക് ഒരു പോറൽ പോലും ഏൽക്കാതെ ഞങ്ങള് നോക്കും. എന്നാൽ അതിന് നിന്ന് പുറത്ത് കടക്കുമ്പോൾ നിന്നെ സംരക്ഷിക്കാൻ നീ മാത്രമേ ഉള്ളു.  ഓരോ ആളുകളെ പരിചയപെടുമ്പോഴും  അവരുടെ മുഖത്തെ ചിരിക്ക് പിന്നിലെ  മുഖം കൂടി നീ കാണാൻ ശ്രമിക്കണം… ഇതുവരെ നിനക്ക് ചുറ്റും ഉണ്ടായിരുന്നത് പോലെ ആയിരിക്കില്ല….

എപ്പോഴും ഒരു സംശയത്തോടെയോ അകലത്തോടെയോ മാത്രം മറ്റുള്ളവർക്ക് മുമ്പിൽ നീ നിൽക്കാൻ പാടുള്ളു…”

സത്യം പറഞ്ഞാൽ ചിരിക്കുന്ന എല്ലാം മുഖങ്ങളെ കാണുമ്പോഴും സിസ്റ്റർ പറഞ്ഞ വാചകം ഞാൻ ഓർക്കും. മാനസിൽ അപ്പോൾ ഒരുത്തരം വല്ലായ്മ തോന്നും. എന്നാൽ അതോടൊപ്പം മറ്റൊരു കാര്യം കൂടി ഉണ്ട്.

ചിരിക്കാതെ പോകുന്ന മുഖങ്ങളെ കാണുമ്പോൾ ഞാൻ ഒന്ന് ആശ്വാസിക്കും.

    ചിരിക്കാതെ പോകുന്ന മുഖങ്ങളെ കാണുമ്പോൾ ഞാൻ ഒന്ന് ആശ്വാസിക്കും.

ജെറിയെ ആദ്യം കാണുമ്പോൾ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല. എന്ന് സംശയം ഇല്ലാതെ ഞാൻ പറയും. ചില വ്യക്തികള് അങ്ങനെ ആണ്. ചിരിച്ചു കാണിച്ചാൽ നമ്മള് അവരെ അങ്ങ് വിശ്വസിച്ചു പോകും.
അവര് അത്രയും നല്ലത് ആയത് കൊണ്ട് ആണ്.

എന്നാൽ വേറെ ചില ആളുകൾ ഉണ്ട്. അവരുടെ ചിരിയിൽ നമ്മളെ മയക്കി ചതിക്കുന്ന ആളുകൾ.
രണ്ട് കൂട്ടരും ഉപയോഗിക്കുന്ന മാർഗം ഒന്ന് തന്നെ, മനസിലാക്കാൻ കുറച്ച് സമയം വേണം.

കാപട്യം ഒളിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന മനസ് അതിന്റെ ഉന്നതമായ തലങ്ങളിൽ ആയിരിക്കും. വിജരിക്കുന്നത്. അതിലേക്ക് നമ്മുക്ക് പെട്ടന്ന് കണ്ണ് പോകുകയും ചെയ്യില്ല.

ജെറിയിൽ ഞാൻ സംശയം ഒന്നും പ്രകടിപ്പിച്ചിട്ട് ഇല്ല. കാരണം അയാൾക്ക് എന്നെ ചതിക്കേണ്ടത് ആയി ഒന്നും ഇല്ല. ചതിച്ചു നേടാൻ എന്റെ കൈയിൽ ഒന്നും ഇല്ല. എന്ന് വിശ്വാസിച്ചത് എന്റെ തെറ്റ്.  അയാള് ചതിച്ചു നേടിയത് എന്നെ തന്നെ ആയിരുന്നു. ഞാൻ പോലും അറിയാതെ എന്നാൽ അയാള് പോലും അറിയാതെ.

“താൻ എന്താടോ ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നത്..?”

ജെറി വന്ന് ചോദിച്ചപ്പോൾ  എന്റെ ചിന്തകൾ സിസ്റ്റർ പറഞ്ഞ കാര്യങ്ങളിലേക്ക് ആയിരുന്നു.
ജെറിയെ എന്ത്‌ കൊണ്ട് ആണ് ഞാൻ വിശ്വാസിച്ചത്.  എന്റെ കാര്യങ്ങളിലേക്ക് ഇടപെടാൻ വന്നില്ല എന്നത് കൊണ്ട് അല്ലേ… എന്നാൽ…,?

“ഹലോ…,”

കൈകൾ എന്റെ നേരെ ഞൊടിച്ചു വീണ്ടും എന്റെ ശ്രദ്ധ നേടി.
മുഖത്ത് ഒരു പുഞ്ചിരിയോടെ.

“വെറുതെ എനിക്ക് ഒറ്റയ്ക്ക് ഇരുന്ന് കഴിക്കുന്നതാണ് ഇഷ്ടം…”
മെസ് ഹാളിൽ ഞങ്ങള് എല്ലാവരും കൂടി ഇരുന്നു കഴിക്കുന്നത് ഞാൻ  ഓർത്തു.

” എത്ര നാള് ഇങ്ങനെ ഒറ്റയ്ക്ക്..? ഇടയ്ക്ക് ആരേലും ഒക്കെ കൂട്ടി ഒന്നിച്ച് ഇരുന്ന് കഴിച്ചു നോക്കണം… ”

ഞാൻ ഇവിടെ വന്നപ്പോൾ മുതൽ  ജെറി ശ്രദ്ധിച്ചിരുന്നോ എന്നൊരു ചിന്ത മനസിലൂടെ പാഞ്ഞു പോയി.

ചിരിച്ച മുഖത്തിന്റെ ഉള്ളിൽ മറ്റൊരു മുഖം. ആ സമയം വല്ലാത്ത വേദന തോന്നി.
സ്നേഹിച്ചവരെ വെറുക്കാൻ വിശ്വാസിച്ചവരെ സംശയത്തോടെ നോക്കാൻ മനുഷ്യന് എന്നും പ്രയാസം ആണ്.അതുകൊണ്ട് അല്ലേ തെറ്റ് ചെയ്തവരെ ചിലപ്പോഴെങ്കിലും നമ്മള് അന്ധരായി വിശ്വസിക്കുന്നത്. കണ്ണിൽ കണ്ടാലും മനസ് ഒരിക്കലും അംഗീകരിക്കില്ല…

വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ  പതിവ് ഇല്ലാതെ ഒരു കാർ മടങ്ങി പോകുന്നത് കണ്ടു. കാർ ഒന്നും ഈ പരിസരത്തേയ്ക്ക് വരാറില്ല.
പിന്നെ ആര് ആയിരിക്കും എന്ന് ചിന്തിച്ചു. അകത്തേയ്ക്ക് കയറി ചെന്നത്.

സോഫയിൽ മോളിയാന്റിയുടെ കൂടെ ഇരിക്കുന്ന സോഫി പെട്ടന്ന് കണ്ടതും അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഞാൻ വേഗത്തിൽ ചെന്ന് അവളെ കെട്ടിപ്പിച്ചു. കുറച്ച് ദിവസങ്ങൾ മാത്രം ആണ് അവളെ കാണാതെ ഇരുന്നത്.

കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസിലെ സന്തോഷം എനിക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്തത് പോലെ ആയിരുന്നു.

അത്രയും അവളെ ഞാൻ ഡിപെൻറ് ചെയ്ത് ജീവിച്ചത് ആണെന്ന് എനിക്ക് പോലും അത്ഭുതം ആയി തോന്നി. എല്ലാം മനുഷ്യരും അങ്ങനെ തന്നെ അല്ലേ സ്നേഹം കാണിച്ചാൽ അത് വീഴ്ത്താ മനുഷ്യര് ഇല്ല. അതാണ് സ്നേഹത്തിന്റെ ശക്തി. മനുഷ്യന്റെ ബലഹീനതയും. നാളെയൊരു സമയത്ത് സോഫി അകന്ന് പോയാൽ എങ്ങനെ ഞാൻ താങ്ങും എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല.

“സ്നേഹ പ്രകടനം കഴിഞ്ഞു എങ്കിൽ ഇവിടെ ഒരാള് നിൽപ്പുണ്ട്. ഒന്ന് നോക്കണേ…,” സാൻ വാതിലിൽ ചാരി നിന്ന് പറഞ്ഞു.

“നിന്നെ കാണാൻ എന്ത്‌ ഇരിക്കുന്നു…” പുച്ഛത്തോടെ സോഫി പറഞ്ഞു.

“അമ്മച്ചി ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം. ഡാ ഈ പെട്ടി ഒന്ന് മുറിയിൽ കൊണ്ട് വെച്ചു തരണേ..”
സോഫി പറഞ്ഞതും…

“പിന്നെ നിന്റെ പെട്ടി ചുമക്കാൻ അല്ലേ ഞാൻ വന്നത്. ഒന്ന് പോടീ. തന്നെ താൻ എടുത്തോണ്ട് വെച്ചാൽ മതി.” സാൻ പോയ പൊക്കിൽ അവളുടെ തലയ്ക്കിട്ട് ഒന്ന് കൊട്ടി.

വേദന എടുത്തില്ല എങ്കിൽ പോലും സോഫി നിലവിളിച്ചു. മേരിയാന്റിയും ജോസേപ്പേട്ടനും ശ്രദ്ധ കൊടുക്കാതെ വേറെ കാര്യം പറഞ്ഞിരുന്നു. അവള് ഒരു ചമ്മിയ ഭാവത്തോടെ എന്നെ നോക്കി ചിരിച്ചു.

പിന്നെ പെട്ടിയും എടുത്ത് മുറിയിലേക്ക് പോയി.

വൈകിട്ട് ഞങ്ങള് മൂന്ന് പേരും ഒരുമിച്ചു കൂടി. എനിക്ക് ഓഫീസിലെ വിശേഷം അറിയണം. സാൻ അതിന് വേണ്ടി തന്നെ ആണ് ഇരിക്കുന്നത്.

“എംഡി നീ പോയതിന്റെ അടുത്ത ദിവസം മുതൽ ഓഫീസിൽ വന്നിട്ട് ഇല്ല.” സോഫി പറഞ്ഞപ്പോൾ ഞാൻ എന്റെ മനസിനെ ഒന്ന് വരുതിയിൽ ആക്കാൻ ഉള്ള ശ്രമം ആയിരുന്നു.

എന്താണ് എന്ന് അല്ലേ. മനസ് എപ്പോഴും നമ്മള് സ്നേഹികുന്നവരോട് ഒരു ചായിവ് കാണിക്കും. അവര് ഒന്ന് വിഷമിച്ചാൽ നമ്മള് കാരണം ആണെന്ന് കരുതും നമ്മളെ കാണാത്തത് കൊണ്ട്  നമ്മള് സംസാരിക്കാത്തത് കൊണ്ട് ആണ് അവര് സങ്കടപെടുന്നത് എന്നൊരു തോന്നൽ സൃഷ്ടിക്കും. സത്യത്തിൽ നമ്മളെ അവര് ഓർക്കുന്നത് പോലും ഉണ്ടാകില്ല എന്നതാണ് യഥാർത്ഥമായ കാര്യം.

“എന്തേലും  തിരക്കിൽ പെട്ട് പോയത് ആകും…” ഞാൻ ഒഴുക്കാൻ മട്ടിൽ പറഞ്ഞു.

അവര് ഒന്നും മിണ്ടിയില്ല.

ഉറക്കം വരുന്നു എന്ന് പറഞ്ഞു. ഞാൻ അവിടെ നിന്ന്  പോയി.

ഞാൻ ഒന്ന് ഓർത്ത് നോക്കുക ആയിരുന്നു എന്നെ വഞ്ചിച്ച എന്റെ മനസിനെ.

ആദ്യം സൗഹൃദത്തിൽ തുടങ്ങി അവസാനം പ്രണയത്തിൽ. എന്നാൽ എനിക്ക് മാത്രം ആയിരുന്നു പ്രണയം ജെറി അടുത്ത് സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും എല്ലാം.
മനസിന്റെ വെറും ചിന്തകൾ മാത്രമാക്കി അതിനെ അന്ന് കണ്ടിരുന്നത്. എന്നാൽ മറ്റൊരാൾക്ക്‌ അവകാശപ്പെട്ടതിനെ ആയിരുന്നു സ്വന്തമായി കണ്ടത് എന്ന് അറിഞ്ഞ നിമിഷം.

ഞാൻ ആകെ തകർന്ന് പോയി.

   

ദിവസങ്ങൾ കടന്ന് പോയി. നല്ലൊരു സൗഹൃദം സാനും ആയി ഞാൻ നേടി എടുത്തു. എന്നാൽ അതിൽ മുഴുവൻ എഫോർട്ട് ഇട്ടത് അവൻ ആയിരുന്നു.   കുറച്ച് നേരം വെറുതെ ഇരിക്കുന്നത് കണ്ടാൽ ഓടി വരും വായിൽ വരുന്നത് ഒക്കെ പറഞ്ഞ് എന്റെ വിഷമം ഒക്കെ മറ്റും.

ജെറിയുടെ പേര് പോലും ഈ കഴിഞ്ഞ ദിവസങ്ങളിൽ അവര് എന്നോട് പറഞ്ഞിട്ടില്ല. ചിലപ്പോൾ എന്നെ കൂടുതൽ വേദനിപ്പിക്കും എന്ന് കരുതി ആവണം.

മോളിയാന്റിയുടെയും ജോസപ്പെട്ടന്റെയും സ്നേഹവും സാനിന്റെയും സോഫിയുടെയും സൗഹൃദത്തിലും ഞാൻ അതീവ സന്തോഷതി ആണെന്ന് മനസിലാക്കി.

എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു വിഷമം. ചില വിഷമങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട് മനസ്സിൽ അത്രയും പതിഞ്ഞു പോയത് ആണെങ്കിൽ അത് നമ്മുടെ കൂടെ ജീവിക്കാൻ തുടങ്ങും. ബാക്കി എല്ലാത്തിലും സന്തോഷം കണ്ടെത്താൻ പറ്റും. എന്നാൽ ചില നേരം ആ സങ്കടത്തിന്റെ കൂടെ ജീവിക്കും. ഞാനും ഇപ്പോൾ ജീവിക്കുന്നത് അതെ അവസ്ഥയിൽ ആണ്.

മറ്റുള്ളവയിൽ സന്തോഷം കണ്ടെത്താൻ നോക്കിയാലും ജെറി ഒരു വേദനയായി ഒരിടത്ത് ഉണ്ടാകും.

സോഫിയുടെ ലീവ് തീരാറായി അധികം താമസിക്കാതെ  എനിക്ക് തിരികെ പോകണം.

“ഹലോ മേഡം എന്ത്‌ ആലോചിച്ചു കൊണ്ട് നിൽകുവാ പള്ളിയിൽ പോകണം…”

സാൻ വാതിൽ തട്ടി പറഞ്ഞു.

“എല്ലാവരും ഒരുങ്ങിയോ ഞാൻ വരുവായിരുന്നു…”

“എന്നാൽ വാ എല്ലാവരും വെയ്റ്റിംഗ് ആണ്…”

ഇന്ന് ഈ കുടുംബത്തിലെ വിശേഷപെട്ട ഒരു ദിനം ആണ്. അതിനാൽ ആണ് പള്ളിയിലേക്ക് എല്ലാവരും പോകുന്നത്. സാനിന്റെ ചേട്ടൻ വരുന്നുണ്ട്. സോഫി ഇന്ന് തിരിച്ച് പോകും ഒപ്പം സാനും, മോളിയാന്റിയുടെയും ജോസേപ്പേട്ടനും ഉള്ളത് കൊണ്ട് അവര് പോകുന്നതിൽ കുറച്ച് സങ്കടം ഉണ്ടെങ്കിലും ഞാൻ ഹാപ്പി ആണ്.

കുറെ മാസങ്ങൾക്ക് ശേഷം ഞാൻ ഒന്ന് ഒരുങ്ങി. സോഫിയുടെ നിർബന്ധം ആയിരുന്നു,
ഹാളിലേക്ക് ചെന്നപ്പോൾ എല്ലാവരും റെഡി ആയി നിൽക്കുന്നു.

രാവിലെ ഉള്ള ചെറിയ തണുപ്പിനെ വക വെയ്ക്കാതെ മഞ്ഞ് പടർന്ന വഴിയിലൂടെ നടന്ന് ഞങ്ങള് പള്ളിയിലേക്ക് പോയി. വീട്ടിൽ നിന്ന് കുറച്ച് മാത്രം അകലെ ആണ് പള്ളി,

നടക്കുന്ന വഴി ഓരോന്ന് പറയുന്നതിൽ സാൻ മുമ്പിൽ തന്നെ, ഒരു വാക്ക് അല്ലെങ്കിൽ ഒരു ചിരി അത്രയും ചുരുക്കി മറുപടി നൽകി ഞാനും.

പള്ളിയിൽ എത്തിയപ്പോൾ തണുപ്പ് അല്പം കൂടിയത് പോലെ. തലയിൽ ഇട്ട നെറ്റ് ഷാൾ മുഴുവനും പുതച്ചു. പടികൾ കയറുമ്പോൾ  ഒരു വിറയൽ പോലെ അത് ഹൃദയത്തിലേക്കും പടർന്നത് പോലെയൊരു അനുഭൂതി.

കർത്താവിനെ പ്രാർത്ഥിച്ചു പള്ളിയുടെ അകത്തേയ്ക്ക് കയറി മുട്ട്കുത്തി തിരുരൂപത്തിന്റെ മുമ്പിൽ കണ്ണുകൾ അടച്ചു.
കൂടെ വന്നവരെ ഞാൻ അപ്പോൾ ശ്രദ്ധിച്ചത് പോലും ഇല്ല…

“ക്രൂശിതൻ ആയ യേശുവിനോട് സങ്കടം പറഞ്ഞാൽ വേദനിക്കുന്ന യേശുവിനെ നമ്മള് കൂടി വേദനിപ്പിക്കുക ആണെന്ന് അല്ലേ…?
യേശുവിനെ വേദനിപ്പിക്കുന്നില്ല. നേരിട്ട് ചോദിക്കുവാ കൂടെ കൂട്ടിക്കോട്ടെ ഈ ലാലി കൊച്ചിനേ ഹൃദയത്തിൽ അത്രയും പതിഞ്ഞു പോയി…”

കാതുകളെ വിശ്വസിക്കാൻ ആവാതെ കണ്ണ് തുറന്നു. എന്റെ അടുത്തായി ജെറി… അറിയാതെ നാവ് ഉരുവിട്ടു. ഞാൻ പറഞ്ഞില്ലേ കൂടെ സഞ്ചരിക്കുന്ന വേദനകളെ. ആ വേദനകൾ ഇപ്പോൾ എല്ലാം സീമകളും ലംഘിച്ചു കൊണ്ട് ഇരിക്കുക ആണോ…? മുമ്പിൽ കാണുന്നത് മിഥ്യയാണോ..? സത്യമാണോ…?

എനിക്ക് പോലും വിശ്വസിക്കാൻ കഴിയുന്നില്ല.

“ഞാൻ നിന്നെ പ്രണയിച്ചിരുന്നു… ❣️പക്ഷെ നിനക്ക് എന്റെ പ്രണയം മനസിലാക്കാൻ സാധിച്ചില്ല. ”

ജെറി പറഞ്ഞു എന്നാൽ ഇതൊക്കെ ഞാൻ പറയേണ്ടിരുന്നത് പോലെ…? പകല് കിനാവ് ആയി സങ്കല്പിച്ചു ഞാൻ സ്വയം ചോദിച്ചു.

ഞാൻ അവരെ തിരിഞ്ഞു നോക്കി. എന്നെ നോക്കി നില്കുവാണ് നാല് പേരും സോഫിയുടെ കൈയിലായി സാൻ കൈകൾ കോർത്ത് പിടിച്ചിരിക്കുന്നു. അവൾ എന്റെ ഭാവം  നോക്കിക്കാണുന്നു.

“സാൻവിക് എന്റെ സഹോദരൻ ആണ്…” എന്നിൽ നിന്ന് മറുപടി ഒന്നും കിട്ടാതിനാൽ ജെറി പറഞ്ഞു.

അപ്പോൾ…? എല്ലാവരും ചേർന്ന് എന്നെ…?

‘നിങ്ങളൊരായിരം സങ്കടം എന്നിൽ അടിച്ചേൽപ്പിച്ചു പോയതാണ് ജെറി. ഇപ്പോൾ എന്റെകൂടെ നിന്ന  ഞാൻ സ്വന്തമായി കണ്ടവരും.
എന്താണ് വേദനിപ്പിക്കാൻ എല്ലാവരും സ്നേഹത്തെ തന്നെ തിരഞ്ഞെടുക്കുന്നത്..? എന്നെ കബളിപ്പിക്കാൻ മറ്റ് എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു.  എന്നിട്ടും…!

നിറഞ്ഞ കണ്ണുകളെ വാശിയോടെ തുടച്ചു കളഞ്ഞു. അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി. എന്റെ പേര് വിളിച്ചു അവര് എന്നെ തടയാൻ ശ്രമിച്ചു എന്നാൽ നിൽക്കാൻ മനസ് അനുവദിച്ചില്ല.

മരവിച്ചു പോയൊരു അവസ്ഥ.

ആറു മാസങ്ങൾക്ക് ശേഷം….❣️

അവിടെ നിന്ന് അന്ന് ആരോടും പറയാതെ ബാഗും തൂക്കി ഇറങ്ങി, ഓഫീസിൽ എത്തിയ ഉടനെ  ട്രാൻഫറിന് വേണ്ടി അപേക്ഷിച്ചു.

ഒറ്റയ്ക്ക് കുറച്ച് നേരം ഇരുന്നാൽ ഞാൻ കുറച്ച് റീലാക്സ് ആകും എന്ന് കരുതി അവര് എന്നെ ഒറ്റയ്ക്ക് വിട്ടത്. എന്നാൽ അവരിൽ നിന്ന് ഓടി ഒളിക്കാൻ എനിക്ക് ആ സമയം തന്നെ ധാരാളം.

ഓഫീസ് മാറി അവരും ആയി ഒരു കോൺടാക്ട് പോലും ഇല്ലാതെ ആയി.  എനിക്ക് ജെറിയെ ഇഷ്ടമായിരുന്നു. അയാൾക്ക് മറ്റൊരു ഭാര്യ ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് അല്ലേ ഞാൻ മാറിയത്.

എന്നാൽ എന്റെ തോന്നൽ ആയിരുന്നു എല്ലാം.
“ഞാൻ നിന്നെ പ്രണയിച്ചിരുന്നു… ❣️പക്ഷെ നിനക്ക് എന്റെ പ്രണയം മനസിലാക്കാൻ സാധിച്ചില്ല. ”
  അവന്റെ പ്രണയം എനിക്ക് മനസിലാക്കാൻ സാധിച്ചില്ല എന്ന്. അപ്പോൾ എന്റെ പ്രണയമോ..?

എന്ത്‌ കൊണ്ട് എന്റെ പ്രണയം മനസിലാക്കിയില്ല..?  ദേഷ്യം തോന്നി.

ഇന്ന് വീണ്ടും തിരിച്ച് പോകുന്നു.സോഫിയുടെ വിവാഹം ആണ്, ജെറിക്ക് ശേഷം എനിക്ക് കിട്ടിയ സൗഹൃദം. സാൻ വിളിച്ചപ്പോൾ പോകാതെ ഇരിക്കാൻ തോന്നിയില്ല.

ഗ്രാമത്തിലേക്ക് കയറുമ്പോൾ ചെറിയൊരു തണുപ്പ്.നേരെ പള്ളിയിലേക്ക് ചെല്ലാം എന്നായിരുന്നു പറഞ്ഞത്. വീട്ടിലേക്ക് വരാൻ നിർബന്ധം പിടിപ്പിച്ചപ്പോഴും വാശി പുറത്ത് പോകാൻ തയാർ ആയില്ല.

പള്ളിയിൽ കുർബാന തുടങ്ങിരുന്നു. വിവാഹവേഷത്തിൽ അവളെ കണ്ടതും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി, എന്നെ കണ്ടതിൽ ഉള്ള സന്തോഷവും അവളിൽ ഉണ്ടായിരുന്നു.  കുറച്ച് മാറി ജെറി നിൽപ്പുണ്ട് അവന്റെ വെള്ളാരം കല്ലുകൾ പോലുള്ള കണ്ണ് നന്നായി തിളങ്ങുന്നത് കണ്ടു എങ്കിലും പൂർണമായി അവഗണിച്ചു.

    മിന്നു കെട്ട് കഴിഞ്ഞതും മോളിയാന്റിയും ജോസേപ്പേട്ടനും എന്റെ അടുത്ത് വന്ന് വിശേഷം തിരക്കി. അപ്പോഴേക്കും ജെറിയും അടുത്തേയ്ക്ക് വന്നു.

“നിങ്ങള് സംസാരിക്ക് ഞാൻ വന്നവരെ ഒക്കെ കാണട്ടെ എന്ന് പറഞ്ഞു…” അവര് പോയി.

“ലാലി…”
ജെറി വിളിച്ചു എങ്കിലും ഞാൻ ശ്രദ്ധ കൊടുത്തില്ല. എന്നാലും എന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു.

“എന്റെ പ്രണയം തിരിച്ചറിഞ്ഞില്ല എന്ന് മാത്രമല്ല എനിക്ക് ഒരു ഭാര്യ ഉണ്ടെന്ന് വരെ നീ കരുതി..”

ജെറി വീണ്ടും എന്നെ കുറ്റപ്പെടുത്താൻ ഉള്ള ശ്രമം ആണോ എന്ന് കരുതി ഞാൻ നോക്കി.

“നീ അന്ന് ഓഫീസ് വിട്ടു പോയപ്പോൾ സോഫി പറഞ്ഞാ ഞാൻ എല്ലാം അറിഞ്ഞത്. പിന്നെ നിന്നോട് വന്നു സംസാരിക്കുന്നതിന്നും മുമ്പ് എനിക്ക് കുറച്ച് പേരോട് സമ്മതം ചോദിക്കണം എന്ന് ഉണ്ടായിരുന്നു. സാൻ എങ്ങോട്ട് വന്നത് ഞാൻ പറഞ്ഞിട്ട് ആണ്…
ഇനിയും  കൈവിട്ട് കളയാൻ എനിക്ക് പറ്റില്ല. കരയിച്ചതിന്റെ ഇരട്ടി സ്നേഹിക്കാം….”

ജെറി പറഞ്ഞപ്പോൾ എന്ത്‌ മറുപടി നൽകണം എന്ന് അറിയാതെ ഒരു നിമിഷം നിന്നു.

“എല്ലാം പറഞ്ഞു തീർത്തോ…?” സോഫി വന്നു ചോദിച്ചപ്പോൾ ജെറി എന്റെ കൈകൾ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു.

പിന്നെ ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കാതെ ഫോട്ടോ എടുക്കാനും ഫുഡും കഴിക്കാനും ഒക്കെ കൂടെ കൊണ്ട് പോയി..
സ്വന്തം പെണ്ണ് എന്ന് പറഞ്ഞു എല്ലാവരുടെയും പരിചയപെടുത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി….

നിങ്ങള് ഒന്ന് ഓർത്തു നോക്കിക്കേ എന്നേക്കും ആയി നഷ്ടപെട്ടു എന്ന് കരുതിയത്തിനെ വീണ്ടും ദൈവം സ്വന്തമാക്കി തന്നാൽ ഉള്ള അവസ്ഥ. എനിക്ക് അറിയില്ല അത്രമാത്രം ഞാൻ സന്തോഷവതി ആണ്.

ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി.
റിസപ്ഷൻ ഹാളിൽ എല്ലാം അതിഥികളുടെയും ഇടയിൽ ജെറിയുടെ തോളിൽ തലചായ്ച്ചു കിടക്കുമ്പോൾ സ്വർഗം പോലെ…..

അവസാനിച്ചു…