ഫ്ലാഷ്ബാക്ക് ഓഫ് ത്രീ
————————————-
മൂന്നു പയ്യന്മാർ മുങ്ങിമരിച്ചു ….
ഇവിടെ ?…
അവരിൽ ഒരാളുടെ വീട്ടിലെ കിണറ്റിൽ തന്നെ ….
എന്താണ് കാരണം ….അറിയില്ല …
ആത്മഹത്യയോ ,അപകടമോ അതോ കൊലപാതകമോ …..
അറിയില്ല …….
മഴകാരണം കിണർ നിറഞ്ഞിരിക്കുകയായിരുന്നു …..
സംഭവം നടന്നത് രാത്രിയിലാണ് ….
രാവിലെ പയ്യന്മാരുടെ മാതാപിതാക്കളുടെ നിലവിളികേട്ടാണ് നാട്ടുകാർ സംഭവം അറിയുന്നത് …
ഉടനെ പോലീസിനെ വിളിച്ചു ….
നാട്ടുകാർ ഒത്തുകൂടി …..
പത്രക്കാർ വന്നു ….സംഭവം ഒട്ടാകെപടർന്നു……
മരിച്ചപയ്യൻമാർ ഏകദേശം 22വയസു പ്രായമുള്ളവർ ….
മരിച്ചതിൽ രണ്ടുപേർ ഈ നാട്ടുകാരല്ല ….മൂന്നാമന്റെ വീട്ടിലെ കിണറ്റിലാണ് മരിച്ചുകിടക്കുന്നത് ….
അവന്റെ നാട്ടിലെ ഉത്സവം കൂടാൻ വന്നതാണ് മറ്റുരണ്ടുപേർ ….
മരിച്ചമുന്നുപേരും ഉറ്റസുഹൃത്തുക്കൾ ….
എന്തിനാണ് അവരിങ്ങനെ ചെയ്തതെന്ന് ആർക്കും മനസിലായില്ല ….
അന്വേഷണം തകൃതിയായി നടന്നു…..
മൂന്നുപേരും അത്യാവശ്യം സാമ്പത്തികമുള്ള കുടുംബത്തിലെയായിരുന്നു ….ഒരുമിച്ചു കോളേജിൽ പഠിച്ചവർ …..
കുറയെ അന്വേഷിച്ചിട്ടും പോലീസിന് പ്രേത്യകിചൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ….
മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് അവർ മൂന്നുപേരും കുറച്ചസസ്വസ്ഥരായിരുന്നുവെന്ന് അവരുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു ….
കേസ് നടന്നുകൊണ്ടിരിക്കുന്നു….. കുറയേനാളത്തെ അനേഷ്യണത്തിനുശേഷം, അവസാനം ആത്മഹത്യാ എന്നുപറഞ്ഞു ആ കേസ് പതിയെ പതിയെ മാഞ്ഞുതുടങി ……
മക്കളെ നഷ്ടമായ മാതാപിതാക്കൾ തീർത്തു തളർന്നുപോയിരുന്നു…..
പതിയെ പതിയെ ആളുകൾ അവരുടെ മരണം മറന്നുതുടങി….
മകൻ മരിച്ചതോടെ മകൻ മരണപ്പെട്ട വീട്ടിൽ തുടർന്നുതാമസിക്കാൻ മൂന്നാമന്റെ വീട്ടുകാർക്ക് താല്പര്യമില്ലാതെയായി……..
അവർ ആ വീട്ടിൽനിന്നും താമസംമാറി….
***************************************
എട്ടുവർഷങ്ങൾക്കു ശേഷമുള്ളൊരു പകൽ……. മഞ്ഞുകാലം…
അരവിന്ദ് ഭവനത്തിന്റെ മുറ്റത്തേക്ക് ഒരു വെളുത്ത കാർ വന്നുനിന്നു…… അതിൽനിന്നും ഏകദേശം 29വയസുപ്രായം തോന്നിക്കുന്ന ഒരു യുവതി പുറത്തേക്കിറങ്ങി….. പേര് സന… കൂടെ ആ പ്രായംതന്നെ തോന്നിക്കുന്ന ഒരു പുരുഷനും…… അവന്റെപേര് മാധവ്… രണ്ടുപേരും കാറിന്റെ ഡിക്കിയിൽനിന്നും ലെഗേജുകളെടുത്തു പുറത്തേക്കുവെച്ചു…….
മാധവ് വീടിന്റെ താക്കോൽ കൈയിലെടുത്തു… വാതിൽ തുറക്കാൻവേണ്ടി തിണ്ണയിലേക്കു കയറി….
കുറേയേനാളായി ആൾതാമസം ഇല്ലാതെ കിടന്ന വീടാണ്…. മാധവിന്റെ ഒരു കസിനാണു ഇവർക്കി വീട് സെറ്റാക്കി കൊടുത്തത് ….. ഒരുരീതിയിൽ പറഞ്ഞാൽ സനയുടെ
നിർബന്ധപ്രകാരമാണിത് ……..
മാധവ് വാതിൽ തുറക്കുന്ന സമയം സന വീടിന്റെ പുറത്തുതന്നെ നിൽക്കുകയായിരുന്നു…. അവളുടെ കണ്ണുകൾ ആ കിണറിനെയാണ് തിരഞ്ഞുകൊണ്ടിരുന്നത്….. വർഷങ്ങൾക്കുമുൻപ് 3പയ്യന്മാർ മുങ്ങിമരിച്ച കിണർ….
“സന, നീ എന്താ പുറത്തുനിൽകുന്നത്…. കയറിവാ “…. മാധവ് സനയെനോക്കി വിളിച്ചുപറഞ്ഞു….
“ആ വരുന്നു “….
അവൾ പതിയെ അവന്റടുത്തേക്കു ചെന്നു ……
ലഗേജുകളുമായി രണ്ടുപേരും ആ വീടിനുള്ളിലേക്ക് പ്രവേശിച്ചു……
അത്യവശ്യം നല്ല വൃത്തിയായി തന്നെയായിരുന്നു വീട് കിടന്നിരുന്നത്…. കാരണം മാധവ് കുറച്ചുപണിക്കരെ നിർത്തി ആ വീട് ഇവർ വരുന്നതിനു ഒരു ദിവസംമുന്പേ വൃത്തിയാക്കിച്ചിരുന്നു…..
സാദാരണ കൊടുക്കുന്നതിലും ഇരട്ടി പൈസ കൊടുക്കേണ്ടിവന്നു പണിക്കാർക്ക്….
“നിനക്ക് വീട് ഇഷ്ടമായോ “… മാധവ് സനയെ നോക്കി ചോദിച്ചു….
“പിന്നെ, എന്നികിഷ്ടമായി… “….
“സന, നിനക്കിവിടെ ഒറ്റക്കുതന്നെ താമസിക്കണമെന്നത് നിർബന്ധമാണോ…. ഞാനും ഇവിടെ നിന്റെകൂടെ നിൽകാം…. “…. മാധവ് അവളുടെ അടുത്തേക്ക് വന്നുകൊണ്ടു പറഞ്ഞു….
“അതുവേണ്ട…. ഞാൻ വന്ന കാര്യം പൂർത്തിയാക്കണമെങ്കിൽ ഞാൻ ഒറ്റക്കുതന്നെ ഇവിടെനിൽകണം….. “… അവളവനെനോക്കാതെ പറഞ്ഞു…
സനയുടെ ശ്രെദ്ധ മുഴുവൻ വീടിനെനോക്കുന്നതിലാണെന്നു മനസ്സിലായ മാധവ് പിന്നെയൊന്നും മിണ്ടിയില്ല…….
അവൻ പതിയെ അവിടെയുള്ളൊരു സോഫയിൽ പോയിരുന്നു…..
കുറച്ചുനേരം കൂടി ഹാളിലെല്ലാം ചുറ്റിനടന്നതിനുശേഷം സന പതിയെ മാധവിന്റടുത്തുപോയിരുന്നു….
“എടാ….. നീ ഇവിടെ നിന്നാൽ എനിക്കെന്റെ ജോലിയിൽ ശ്രെദ്ധിക്കാൻ കഴിയില്ല…അതുകൊണ്ടാ നിന്നോടിവിടെ നിൽക്കണ്ട എന്നുപറഞ്ഞത് “…… സന അവനോടു പറഞ്ഞു…
അവൾ പറഞ്ഞത് ശ്രെധിച്ചില്ല എന്നമട്ടിൽ അവൻ വേറെ എവിടേക്കോ നോക്കിയിരുന്നു….
സന പതുക്കെ അവന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു…..
അവളുടെ കൈകൾകൊണ്ട് അവന്റെ അരക്കെട്ടിൽ ചുറ്റിപിടിച്ചു…..
“”പ്ലീസ്, നീയെന്നേ ഒന്നുനോക്കു…. “…. അവൾ പതിയെ അവന്റെ ചെവിയിൽ പറഞ്ഞു……
അവൻ പതിയെ അവൾക്കുനേരെ തിരിഞ്ഞിരുന്നു…….
“ഒക്കെ,.. ഞാൻ നിൽക്കുന്നില്ല…. പക്ഷേ ഇന്നൊരുദിവസം ഞാൻ നിന്റെകൂടെ നിൽക്കും….. “…..അവനവളെ തിരിച്ചും കൈകൾകൊണ്ട് ചുറ്റിപിടിച്ചുകൊണ്ട് പറഞ്ഞു…..
“സമ്മതിച്ചു…. “…അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു….
“പിന്നെ, ഇങ്ങനെയിരിക്കാൻ പറ്റില്ല…. ഇവിടെകുറച്ചു കാര്യങ്ങൾ സെറ്റ്
ആക്കാനുണ്ട്…… നമുക്കൊന്നും പുറത്തുപോകണം… കുറച്ചു സാധങ്ങൾ വാങ്ങാനുണ്ട്… “……അവൾ പതിയെ അവന്റെയടുത്തുനിന്നും എഴുനേറ്റു….
“ആയിക്കോട്ടെ..ഇപ്പൊ തന്നെ പോയേക്കാം…… “…….
“എന്നാ വാ.. ഇപ്പൊ തന്നെ പോകാം “…..
“ഒരു മിനിറ്റ്, ഞാൻ ഒന്നു വാഷ്‌റൂമിൽ പോയിട്ട് വരാം…. “….മാധവ് ഒരു മുറിതുറന്നു അകത്തേക്ക് പോയി….
ആ സമയം സന വീണ്ടും പതിയെ ഹാളിനുചുറ്റും നടന്നു…..
ഒറ്റക്കുനിന്ന സമയം അവളുടെ ചിന്ത വീണ്ടും ആ കിണറിന്റെ കാര്യത്തിലേക്കുപോയി….. അവൾ പതിയെ വീടിന്റെ പുറത്തേക്കിറങ്ങി…. അവിടെയെല്ലാം നോക്കി.. വീടിന്റെ പിൻവശത്തേക്കു നടന്നു…..
കുറച്ചങ്ങു നടന്നുകഴിഞ്ഞപ്പോൾ അത്യാവശ്യം കാടുപിടിച്ച രീതിയില്ലുള്ളയൊരു കിണർ അവളുടെ ശ്രെദ്ധയിൽപ്പെട്ടു….. അന്വേഷിച്ചു വന്ന കാര്യം കണ്ടതിൽ അവൾക്കു സന്തോഷംതോന്നി…. അവൾ പതിയെ അതിന്റെയടുത്തേക്കു നടന്നു…..
“സന…. വാ.. പോകാം… “……
മുൻവശത്തുനിന്നുള്ള മാധവിന്റെ പെട്ടന്നുള്ള വിളിയിൽ അവൾ തിരിഞ്ഞുനോക്കി… ഏകദേശം
കിണറിനടുതെത്തിയതായിരുന്നു അവൾ ….
“ആ ഞാൻ വരുന്നു…. “….മാധവിനെ വെയിറ്റ് ചെയ്യിപ്പിക്കാൻ സനക്കു തോന്നിയില്ല…. എന്തായാലും കിണർ കണ്ടല്ലോ…. പുറത്തുപോയി തിരിച്ചുവന്നിട്ട് കിണർ നോക്കാമെന്നു വിചാരിച്ചു അവൾ അവിടെനിന്നും തിരിച്ചുനടന്നു…..
ഇതേസമയം മുകളിൽ ആരുടെയോ സാന്നിധ്യമറിഞ്ഞ കിണറ്റിനുള്ളിലെ വെള്ളം കൂടുതൽ കൂടുതൽ ഓളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു….
(തുടരും )…

by