,,,,,,,കല്യാണപെണ്ണ്,,,,,
……… ………. ……… ………
ആദ്യ രാത്രിയിലെ ആതിരയുടെ സംസാരം കേട്ട് അവൻ ഞെട്ടിതരിച്ചു പ്രശാന്ത് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്
എന്റെ മനസ്സിൽ ഒരാൾക്ക് മാത്രമേ സ്ഥാനം ഉള്ളു ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്റെ ഹരിയെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല
വേറെ ഒരാൾക്കും എന്റെ മനസ്സിനും ശരീരത്തിനും അവകാശമില്ല
അവൻ വന്ന് വിളിച്ചാൽ ഞാൻ കൂടെ പോകും അത് ഇനി എങ്ങോട്ടായാലും
അവളുടെ സംസാരം കേട്ടതും അവന്റെ സപ്തനാടികളും തളർന്നു പോകുന്നത് പോലെ തോന്നി അവന്
പിന്നെ എന്തിനാടി നീ ഈ കല്യാണത്തിന് സമ്മതം മൂളിയത് നിനക്ക് ആദ്യം തന്നെ അവന്റെ കൂടെയങ് പൊക്കൂടായിരുന്നോ ഈ രണ്ട് കുടുംബങ്ങളുടെ സന്തോഷം ഇങ്ങനെ തല്ലിക്കെടുത്തിയിട്ട് വേണമായിരുന്നോ ഇതേല്ലാം ദേഷ്യവും സങ്കടവും പരമാവധി നിയന്ത്രിച്ചു കൊണ്ടാണവൻ അത് ചോദിച്ചത്
എന്റെ അച്ചന്റെ ഇഷ്ടത്തിന് തല്ക്കാലം നിന്നു കൊടുത്തു എന്നെ ഉള്ളു അല്ലാതെ തന്നോട് പ്രേമം കൂടിയിട്ടൊന്നുമല്ല
അപ്പൊ അവളുടെ അച്ചന്റെ കണ്ണിൽ പൊടിയിടാനുള്ള താൽക്കാലിക മാർഗ്ഗ മായിരുന്നു ഈ കല്യാണം അല്ലേ ഈശ്വരാ എന്നോട് ന്തിനായിരുന്നു ഈ ചതി
രാവിലെ തന്റെ മുന്നിൽ താലി കെട്ടാൻ കഴുത്ത് നീട്ടിയ അവളായിരുന്നില്ല രാത്രിയിൽ അവൻ കണ്ടത് ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു
എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി
പിറ്റേ ദിവസം നേരം വെളുത്തപ്പോൾ അവളെ കണ്ടതും അവന് അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്റെ ജീവിതം തകർത്തിട്ട് യാതൊരു ഭാവവിത്യാസവുമില്ലാതെ അവൾ എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്നു
മോനെ ഇനി മുതൽ ഇവളാണ് ഈ വീടിന്റെ വിളക്ക് ഇവളെ നീ ഒരു കുറവും വരുത്താതെ നോക്കണം എന്ന അച്ചന്റെ വാക്കുകളാണ് അവനെ ചിന്തയിൽ നിന്ന് ഉണർത്തിയത് അച്ചൻ അത് പറയുമ്പോൾ അവന്റെ മനസ്സ് നീറുകയായിരുന്നു
ദിവസങ്ങൾ കടന്നു പോയി ചുരുങ്ങിയ ദിവസം കൊണ്ട് വീട്ടിലുള്ള എല്ലാവരെയും കയ്യിലെടുക്കാൻ അവൾക്ക് സാധിച്ചു അവനെ മാത്രം അവൾ വെറുപ്പോടെ മാറ്റി നിർത്തി
പക്ഷെ വീട്ടിലുള്ള എല്ലാ കാര്യങ്ങളിലും അവളുടെ സാനിദ്യം ഉണ്ടായിരുന്നു സ്വന്തം മകനേക്കാൾ ഏറെ അവർ അവളെ സ്നേഹിക്കുന്നു
പാവങ്ങൾ അവർക്കറിയില്ലല്ലോ തന്റെ മകന്റെ ഭാര്യ മറ്റൊരുവന് വേണ്ടി കാത്തിരിക്കുന്ന പെണ്ണാണെന്ന്
മാസങ്ങൾ കടന്നു പോയി
വീട്ടുകാരോടുള്ള അവളുടെ സമീപനം അവളറിയാതെ അവൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി മെല്ലെ അവന്റെ മനസ്സിലും അവളോടൊരു ഇഷ്ടകൂടുതൽ തോന്നിതുടങ്ങി
അവൻ അവളോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം മനപ്പൂർവ്വം അവൾ ഒഴിഞ്ഞു മാറി
ഇതിന്റെ ഇടക്ക് ഒരിക്കൽ പോലും ഒരു ഭർത്താവിനോടുള്ള പെരുമാറ്റവും സമീപനവും അവളിൽ നിന്ന് ഉണ്ടായിട്ടില്ല
ഇനിയും ഇങ്ങനെ ജീവിക്കുന്നതിൽ ഒരു അർത്തവുമില്ല അവൻ സ്വയം തന്നോട് തന്നെ പറഞ്ഞു
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ….
എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്
മ്.. എന്താ
നിന്നെ താലി കെട്ടിയത് മുതൽ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ പക്ഷെ സ്നേഹം ഒരാൾക്ക് മാത്രം തോന്നിയത് കൊണ്ട് കാര്യമില്ലല്ലോ അത് പറയുമ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു നിന്നെ മാത്രം സ്നേഹിക്കുന്ന ഒരു കുടുംബം ഉണ്ട് ഇവിടെ ഇതെല്ലാം അറിഞ്ഞാൽ ആ പാവങ്ങൾക്ക് അത് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല
ഇനിയും നമ്മൾ ഇങ്ങനെ ജീവിക്കുന്നതിൽ യാതൊരു അർത്തവുമില്ല ഇനിയും ഇങ്ങനെ ജീവിച്ചിട്ട് പിന്നെ അവർ എല്ലാം അറിയുമ്പോൾ അവർക്ക് താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല
അത് പിന്നെ……ഞാൻ അവൾ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൻ റൂമിൽ നിന്ന് പുറത്തേക്ക് പോയി
പിറ്റേ ദിവസം ചായ കുടിച്ചിട്ട് പുറത്തേക്ക് പോയ അവനെ നേരം ഏറെ ഇരുട്ടിയിട്ടും കാണാനില്ല അവളുടെ മനസ്സിൽ എന്തോ ഒരു പേടി പോലെ അവൾ ഉമ്മറപടിയിൽ തന്നെ അവനെ തന്നെ നോക്കി നിൽക്കുന്ന അവളോടായി അച്ചൻ പറഞ്ഞു
മോള് പോയി ഉറങ്ങിക്കോ അവനിങ് വന്നോളും എന്ന് അച്ചൻ പറഞ്ഞു എങ്കിലും അവൾക്കെന്തോ ഒരു പേടി പോലെ……ഇന്നലത്തെ സംസാരം അവളുടെ മനസ്സിലേക്ക് തികട്ടിവന്നു
കുറച്ചു സമയം കഴിഞ്ഞപ്പോൾ നാലുകാലിൽ വരുന്ന അവനെയാണ് അവൾക്ക് കാണാൻ സാദിച്ചത്
അവളോടൊന്നും മിണ്ടാതെ നേരെ ചെന്ന് കിടക്കയിൽ വീണ പാടെ ഉറക്കത്തിലേക്ക് വീണു
ഇടക്കെപ്പോഴോ മയക്കത്തിൽ നിന്ന് എണീറ്റപ്പോൾ അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി അവന് നേരെ നോക്കിയപ്പോൾ അവൾ ചായയുമായി മുന്നിൽ നിൽക്കുന്നു
ചായ…അവളുടെ സംസാരത്തിൽ എന്തോ ഒരു പ്രതേകത ഉള്ളത് പോലെ തോന്നി അവന്
ഇന്നലെ ഏട്ടൻ എവിടെ പോയതാണ് ഞാൻ ആകെ പേടിച്ചു പോയി അത് പറയുമ്പോൾ അവളുടെ ശബ്ദമിടയിരുന്നു
എന്തിന് ഇത്രയും നാളും ഇല്ലാത്ത പേടിയൊന്നും ഇനി വേണ്ട അഭിനയം എന്റെ മുന്നിൽ വേണ്ട അവരുടെ മുന്നിൽ മതി അവരാകുമ്പോൾ അത് പെട്ടന്ന് വിശ്വസിച്ചോളും
പോകാൻ തുനിഞ്ഞ അവളെ തടഞ്ഞു നിറുത്തി കൊണ്ടവൻ പറഞ്ഞു
ഇന്നലെ നിന്റെ ഹരിയെ കണ്ടിരുന്നു ഇന്ന് അവൻ ഡ്രീംസ് പാർക്കിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട് അവളുടെ മുഖത്ത് നോക്കാതെയാണ് അവനത് പറഞ്ഞത് വൈകുന്നേരം റെഡിയായി നിന്നോളൂ ആരോടും ഒന്നും പറയണ്ട എല്ലാം ഞാൻ തന്നെ പറഞ്ഞോളാം ണ്
ഏട്ടാ..എനിക് ഒരു കാര്യം……
വേണ്ട ഇനിയൊന്നും പറയണ്ട ഇനി അതിനൊന്നും നമ്മുടെ ഇടയിൽ സ്ഥാനമില്ല അത് പറയുമ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു
അന്ന് വൈകുന്നേരം…..
അച്ഛാ…ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം
ഇറങ്ങാൻ നേരം അവൾ അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു അത് കണ്ട് അവന്റെ കണ്ണുകളും ഈറനണഞ്ഞിരുന്നു
കല്യാണം കഴിഞ്ഞു ആദ്യമായിട്ടാണ് ഒരുമിച്ചൊരു യാത്ര അവസാനത്തെതും
പാർക്കിൽ ചെന്ന ഉടനെ അവളെ കണ്ടതും അവൻ ചാടിഎണീറ്റു അവൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു
ഇന്നലെ നിന്റെ പ്രശാന്തേട്ടൻ എന്നെ വന്ന് കണ്ടിരുന്നു
അവൾക്ക് അത് ഇഷ്ടപെടാത്തത് പോലെ അവൾ പ്രശാന്തിന്റെ മുഖത്തേക്ക് നോക്കി
കല്യാണം കഴിഞ്ഞതിന്റെ ശേഷമാണ് നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എന്ന് ഇവൾ പറയുന്നത് പെണ്ണ് കാണാൻ വന്ന അന്ന് ഇവൾ അത് പറഞ്ഞിരുന്നുവെങ്കിൽ ഇങ്ങനെയൊരു നാടകത്തിന്റെ ആവശ്യം വരില്ലായിരുന്നു
ഈ സ്നേഹം എന്നത് പൂർണ്ണമാകുന്നത് രണ്ടുപേരും സ്നേഹിക്കുമ്പോഴല്ലേ
നമുക്ക് പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ സ്നേഹം അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് കൊണ്ടാണ് അവൾ ഒരുപാട് സ്നേഹിക്കുന്ന നിങ്ങളെയൊന്ന് കാണാൻ വന്നത് ഉള്ളിലുള്ള വിഷമം പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു
പ്രശാന്ത് എനിക്ക് അവളോട് തനിച്ച് ഒന്ന് സംസാരിക്കണം
തിരിച്ചു പോകുമ്പോൾ അവൾ അവനെ നിസ്സഹായതോടെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നുവോ ഏയ് തനിക്ക് വെറുതെ തോന്നിയതാകും
അവൻ വണ്ടിയിലേക്ക് കയറാൻ വേണ്ടി ഡോർ തുറന്നതും
ടപ്പേ….. എന്ന അടിയുടെ ശബ്ദം അവന്റെ കാതിൽ മുഴങ്ങി….
അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു ചെന്നപ്പോൾ കണ്ടത് ദേഷ്യത്തോടെ ഹരിയോട് സംസാരിക്കുന്ന അവളെയാണ്
നീ ഇങ്ങനെ ദേശ്യപ്പെടുകയൊന്നും വേണ്ട ഞാൻ ചോദിച്ചതിൽ എന്താണ് തെറ്റ് എന്റെ കൂടെ ജീവിക്കണമെങ്കിൽ എനിക്കത് അറിയണം
എന്താണ് ….. എന്താ.. പ്രശ്നം …..
കാര്യം മനസ്സിലാവാതെ അവൻ രണ്ട് പേരെയും പരസ്പരം മാറി മാറി നോക്കി
ഇവന്റെ കൂടെ ജീവിക്കണമെങ്കിൽ ഞാൻ പരിശുദ്ധയാണോ എന്നറിയണം ഇവന് അതിന് ഇവന്റെ കൂടെ ഡോക്‌ടറുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു ഇവൻ പൊട്ടിക്കരഞ്ഞു കൊണ്ടാണവൾ അത് പറഞ്ഞത്
നിനക്ക് വേണ്ടിയാണ് എന്നെ ജീവന് തുല്യം സ്നേഹിച്ച ഈ പാവത്തിനെ പോലും ഞാൻ …… ഇനി എന്റെ മനസ്സിൽ നീ ഇല്ല നിന്നെ ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ചതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു
അല്ലെങ്കിലും നിന്നെ ഇനി ആർക്ക് വേണം
ആളുകൾ കൂടിയതോടെ സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കിയ അവൻ സ്ഥലം വിട്ടിരുന്നു
നിലത്തുവീണു പൊട്ടികരയുന്ന അവളെ അവൻ താങ്ങിപ്പിടിച്ചപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ അവൾ അവന്റെ കയ്യിൽ കിടന്ന് പൊട്ടിക്കരഞ്ഞു
പ്രശാന്തേട്ട…..ഞാൻ …
എനിക്ക്
വേണ്ട ഇപ്പൊ ഒന്നും പറയണ്ട
അവന് നിന്നെ ഉപേക്ഷിച്ചു പോകാം പക്ഷെ എനിക്കത് പറ്റില്ലല്ലോ ഞാൻ താലി കെട്ടിയ എന്റെ പെണ്ണാണ് നീ ഈ താലിയിൽ ഒരു വിശ്വാസമുണ്ട് രണ്ടു ശരീരവും ഒരു മനസ്സുമായി ജീവിത അവസാനം വരെ കൂടെയുണ്ടാകണം എന്ന്
ഏട്ടാ.. എന്നോട് പൊറുക്കണം മാപ്പ് പറയാൻ പോലും എനിക്ക് വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു
ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും എന്നെ ഇത്രയേറെ സ്നേഹിക്കുന്ന ഏട്ടനോടുള്ള കടം ഞാൻ എങ്ങനെയാ….. വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു
എന്റെ അച്ചനും അമ്മക്കും നീ കൊടുക്കുന്ന സ്നേഹത്തിൽ നിന്ന് ഇച്ചിരി സ്നേഹം എനിക്കും കൂടി തന്ന മതി
ഏട്ടാ….. ഞാൻ …
ഒരു തേങ്ങലോട് കൂടി അവൾ അവന്റെ നെഞ്ചിലേക്ക് വീണു
ശുഭം

by