17/07/2026

വണ്ണവും ഇല്ല കമ്പിൽ തുണി ചുറ്റിയ പോലത്തെ ഒരു കോലം..പിന്നെ..

നിനക്ക് ഇതിനേക്കാൾ നല്ല പെണ്ണിനെ കിട്ടിയേനെ ദേവാ ,,ഇതിപ്പോ നിറവും ഇല്ല വണ്ണവും ഇല്ല കമ്പിൽ തുണി ചുറ്റിയ പോലത്തെ ഒരു കോലം..പിന്നെ..

അർജുൻ മതി നിർത്ത്…

നി ഇപ്പൊ പറഞ്ഞത് ഞാൻ താലി കെട്ടിയ എൻ്റെ ഭാര്യയെ കുറിച്ചാണ്..നിൻ്റെ സ്ഥാനത്ത് മറ്റൊരാൾ ആണ് ഇത് പറഞ്ഞത് എങ്കിൽ കരണം അടിച്ചു ഞാൻ പൊട്ടിച്ചേനെ..

നിന്നോട് ഞാൻ അത് ചെയ്യാത്തത് നി ചെറുപ്പം മുതലേ എൻ്റെ കൂടെ ഉള്ളത് ആയത് കൊണ്ട് പിന്നെ ഞാൻ നിന്നെ എൻ്റെ കൂടപ്പിറപ്പായിട്ട് കണ്ട് പോയി…പക്ഷെ അത് എൻ്റെ ദൗർബല്യം ആയിട്ട് കാണരുത് നി..അറിയാലോ നിനക്ക് ദേവനേ…

രണ്ട് കൊല്ലം മുമ്പ് നിൻ്റെ അമ്മ ഹോസ്പിറ്റലിൽ കിടന്നപ്പോ പൈസ ഇല്ലാതെ നി വിഷമിച്ച് നിൽക്കുന്നത് കണ്ടിട്ട് അവളുടെ കയ്യിലെ മോതിരം ഊരി നിനക്ക് തന്നത് അല്ലടാ .. അന്ന് നി പറഞ്ഞ് അവള് നിൻ്റെ ഭാഗ്യം ആണെന്ന് ഇപ്പോള് എങ്ങനെയാണ് അവള് എനിക്ക് ചേരാത്ത ആൾ ആയത്…

നിങ്ങൾ അന്ന് കെട്ടി ഇല്ലല്ലോ ഞാൻ കരുതി അവൾക്ക് നല്ല പഠിത്തവും സർക്കാർ ജോലിയും
ഒക്കെ ഉള്ളത് കൊണ്ട് നിന്നെ കളഞ്ഞിട്ട് പോകുമെന്ന്…

നി അങ്ങനെ ഉള്ളവരെ കണ്ടിട്ട് ഉള്ളൂ അർജുൻ അതാ നിൻ്റെ വിചാരം ആ തരത്തിൽ നിന്നത്…

എടാ നിൻ്റെ അമ്മായി ഇന്ന് വീട്ടിൽ വന്നിരുന്നു എൻ്റെ അമ്മയോട് പറഞ്ഞു നിനക്ക് നല്ല പെണ്ണിനെ കിട്ടിയേനെ എന്ന്..അവര് പറയുന്നത് കേട്ടപ്പോൾ പോരത്തേനു നമ്മുടെ കൂട്ടുകാർക്ക് ഇടയിലും അങ്ങനെ ഒരു സംസാരം ഉണ്ട്..

ഓ ആ കുത്തി തിരിപ്പ് അവിടെയും വന്നോ അവർക്ക് അവരുടെ മോളെ കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാനുള്ള പ്ലാൻ ആയിരുന്നു .അത് നടക്കാത്തതിൻ്റെ കുഴപ്പം ആണ്..

പിന്നെ നിന്നോട് എനിക്ക് പറയാൻ ഉള്ളത് അവളുടെ തൊലിയുടെ നിറമോ രൂപമോ കണ്ടിട്ട് അല്ല ഞാൻ അവളെ ഈ എട്ട് കൊല്ലം നെഞ്ചിൽ കൊണ്ട് നടന്നത്..

നി എന്നല്ല ഏത് അവൻ എന്ത് പറഞ്ഞാലും എനിക്ക് ഒരു മലരും ഇല്ല..

ജാനകി അവള് എൻ്റെ പെണ്ണാ…

നി ഒരുത്തിയെ തൊലിവെളുപ്പ് കണ്ട് കെട്ടിയിട്ട് പിറ്റേന്ന് അവള് കാമുകൻ്റെ കൂടെ പോയില്ലേടാ..എന്നിട്ടും മറ്റുള്ളവരെ കുറ്റം വിധിക്കാൻ നടക്കുന്നു..അവളെ എനിക്ക് നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ ഈ ജീവൻ ഞാൻ വേണ്ടെന്നു വെച്ചതാ ഞാൻ അന്ന് അത് നി കണ്ടില്ലാരുന്നു എങ്കിൽ നിന്നോട് സംസാരിക്കാൻ ഞാൻ ഇന്ന് ഇവിടെ കാണുമോ…

ചെറുപ്പത്തിൻ്റെ ചോര തിളപ്പിൽ ഞാൻ ചെന്നു കേറിയത് തെറ്റായ വഴിക്ക് ആണ് ,,ഡിഗ്രി പഠിത്തം പാതി വഴിക്ക് നിർത്തി കള്ളുകുടിയും കൂലി തല്ലും ആയി നടന്ന മഹാദേവൻ്റെ മകൻ ദേവനെ നിങ്ങൾ എല്ലാവരും കണ്ടതാ,,,അവിടുന്ന് ദാ ഇപ്പൊ നിൻ്റെ മുന്നിൽ നിൽക്കുന്ന മനുഷ്യൻ ആക്കിയത് ,,
പേരിൽ മാത്രമേ ഞാൻ ദേവൻ ആയിരുന്നുള്ളൂ..അസുരൻ ആയിരുന്ന എന്നെ ശരിക്കും ദേവൻ ആക്കിയത് ജാനകിയാണ്..

ദേവാ ഞാൻ …നിൽക്ക് മറ്റൊന്നും കൊണ്ട് പറഞ്ഞത് അല്ല ,,,,നിൽക്ക് നീ..

അർജുൻ വിളിച്ചിട്ടും നിൽക്കാതെ
ദേവൻ നടന്നു നീങ്ങി..

ജോലിയും കഴിഞ്ഞ് വൈകുന്നേരം കൂട്ടുകാർ എല്ലാവരും കൂടി കവലയിൽ ഒന്നിച്ചു കൂടാറുണ്ട്.. പത്ത് മണി വരെ അത് വർത്തമാനം പറഞ്ഞു അങ്ങനെ നീണ്ട് പോകും…ഇന്ന് ഞാനും അർജുനും മാത്രം ആയി അവസാനം,, ഓരോരുത്തരു നേരത്തെ പോയി.അപ്പോഴാണ് അവൻ ഇങ്ങനൊക്കെ പറയുന്നത്…

വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ ഞങ്ങളുടെ കല്യാണ ദിവസം വന്നു..ആറന്മുള അമ്പലത്തിൻ്റെ സന്നിധിയിൽ വെച്ച് അവളുടെ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ അമ്മായി ഓരോന്നു പറയാൻ തുടങ്ങി ..അവരുടെ നാവിനെ നിലക്ക് നിർത്താൻ ആർക്കും കഴിയില്ല..എന്നോട് മാത്രം വലിയ പ്രശ്നത്തിന് വരില്ലായിരുന്നു.. കുലം കുത്തിയായ ഒരു അംഗം എല്ലാ കുടുംബത്തും കാണുമല്ലോ ഞങ്ങളുടെ തറവാട്ടിൽ അത് ഇവരായിരുന്നു..

തിരിച്ച് പറയാൻ തുടങ്ങിയപ്പോൾ ജാനകി കയ്യിൽ മുറുകെ പിടിച്ചു കണ്ണ് കൊണ്ട് ഒന്നും പറയരുതെന്നു ആഗ്യം കാണിച്ചു..

അന്ന് അവിടെ തുടങ്ങി അവർ എല്ലാവരുടെയും മനസിൽ വിഷം നിറക്കാൻ..രണ്ട് എട്ടൻമാരുടെ ഭാര്യമാർക്ക് മുന്നിൽ എൻ്റെ ഭാര്യയെ ഒന്നിനും കൊള്ളാത്ത ഒരുവൾ ആയിട്ട് അവര് ചിത്രീകരിച്ചു..എന്നിട്ടും ഒന്നും പറയാനാവാതെ എന്നെ ഒന്നും അറിയിക്കാതെ അവള് ആ വീട്ടിൽ പിടിച്ചു നിന്നു.അമ്മയും അവർക്കൊപ്പം ചേർന്നു അവളെ ദ്രോഹിക്കാൻ അവസരം കാത്ത് ഇരിക്കാൻ തുടങ്ങി..എല്ലാം മനസ്സിലായപ്പോൾ ഞാൻ ആ വീട്ടിൽ നിന്നും അവളെയും കൂട്ടി തറവാട്ടു വീട്ടിലേക്ക് മാറി..

പുതിയ വീട് വെച്ചപ്പോൾ തറവാട് പൂട്ടി ഇട്ടിരുന്നു..

അച്ഛനാണ് പറഞ്ഞത് നിങ്ങള് അവിടേക്ക് മാറാൻ…

അന്ന് മുതൽ അവളും ഞാനും പുതിയൊരു ജീവിതം തുടങ്ങി..

ഇതൊക്കെ ആലോചിച്ച് വീട്ടിലേക്ക് എത്തിയപ്പോൾ ഉമ്മറത്ത് അവള് ഉണ്ടായിരുന്നു..

എന്ത് പറ്റി ഇന്ന് ഇത്ര നേരത്തെ മിസ്റ്റർ ദേവൻ മഹാദേവൻ ഇങ്ങു വന്നത്..

ഏയ് നി തന്നെയല്ലെ അതാ ,,

എന്നും ഞാൻ ഇവിടെ തന്നെ അല്ലെ അന്നൊന്നും ഈ ബോധം ഉണ്ടായിട്ട് ഇല്ലല്ലോ…

എടി പെണ്ണേ നോക്ക് നല്ല മഴക്കോൾ ഉണ്ട്..ചെറിയ ചാറ്റലും,,

ഓ അത് പറ..

അല്ല നി ഇന്ന് ഇതെന്താ മുണ്ടും നേരിയതും ഒക്കെ ..അല്ലെങ്കിൽ ഒരു കുട്ടി പാവാടയും റ്റീ ഷർട്ടും ഒക്കെ ആയിരിക്കുമല്ലോ വേഷം ,,എന്തിയെ ആ ചുവന്ന റ്റീ ഷർട്ടും കറുത്ത പാവാടയും..

അത് നീയല്ലേ ദേവേട്ടാ വാങ്ങി തന്നത് ,,

എന്നും പറഞ്ഞ് എപ്പോഴും അതിന്നു ഇറങ്ങരുതെന്നു ഞാൻ പറഞ്ഞോ…
അല്ല ഇന്ന് എൻ്റെ കുഞ്ഞിൻ്റെ ഈ നല്ല വേഷത്തിന് പിറകിൽ എന്താ കാര്യം..

അത് പിന്നെ ഞാൻ ഇങ്ങനെ ഇവിടെ ഇരുന്നു നമ്മുടെ പഴയ കാര്യങ്ങള് ഒക്കെ ഓർക്കുവായിരുന്നു..നമ്മള് പ്രേമിച്ചു കൊണ്ടിരുന്ന കാലത്തെ… അന്ന് എൻ്റെ ഡിഗ്രി രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ തലേന്ന് പഠിച്ചത് ഒന്നും തലേൽ നിൽക്കുന്നില്ല മറക്കുന്നു എന്നും പറഞ്ഞ് കരഞ്ഞില്ലേ…

അയ്യോ ഓർമിപ്പിക്കല്ലേ musings on vital issues അതല്ലേ ആ പരീക്ഷ ,,

അത് തന്നെ ദേവേട്ടനു ഇപ്പോഴും അത് ഓർമ്മ ഉണ്ടല്ലേ ,,

അന്ന് എന്തൊരു കരച്ചിൽ ആയിരുന്നു നി ,,എങ്ങനെ മറക്കാൻ ആണ്…

എൻ്റെ പേടി മാറാൻ നമ്മൾ ഒരുമിച്ചു കൈതവന ദുർഗ്ഗാ ക്ഷേത്രത്തിൽ പോയി വിളക്ക് കത്തിച്ചില്ലേ.. അന്ന് ഞാൻ ഇങ്ങനെ മുണ്ടും നേരിയതും ഒക്കെ ധരിച്ച് അല്ലേ വന്നത്..അതോർത്തപ്പോൾ ഇടാൻ തോന്നി…

അത് മാത്രമേ ഓർത്തുള്ളോ അതോ എന്നും പറഞ്ഞ് ദേവൻ ജാനകിയെ വട്ടം പിടിച്ചു..

അയ്യട…

അങ്ങോട്ട് മാറിക്കെ,,പിറ്റേന്ന് അമ്മ ചോദിച്ചു കഴുത്തിൽ എന്താ ഇങ്ങനെ ചുമന്നു കിടക്കുന്നെ എന്ന്..എന്തോ പ്രാണി കുത്തിയത എന്ന് പറഞ്ഞ് രക്ഷപെട്ടു ഞാൻ…

അതിനു എന്താടി റിസൾട്ട് വന്നപ്പോൾ നീ പാസ് ആയില്ലേ,,,എല്ലാം എൻ്റെ ഐശ്വര്യം ആണ്.,,, ഉവ്വേ…അത് തന്നെയാ..

ദേ മഴ പെയ്തു വേഗം പോയി കുളിക്ക് ഇല്ലേൽ എൻ്റെ മോൻ ഇരുട്ടത്ത് കുളിക്കേണ്ടി വരും..മഴ തുടങ്ങിയാൽ കരണ്ട് അതിൻ്റെ വഴിക്ക് പോകും..

നീയും വാ ഒരുമിച്ചു കുളിക്കാം ,,

ഞാൻ നേരത്തെ കുളിച്ചതാ ചേട്ടൻ തന്നെ അങ്ങ് പോയ മതി..

മതിയോ ,,,,ആ മതി..

കുളി കഴിഞ്ഞു വന്നപ്പോൾ ജാനകി ഭക്ഷണം എടുത്ത് വെച്ചിരുന്നു..ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു ഇവൾക്ക് പതിയെ ഓരോന്നു പഠിച്ചു എടുത്ത്..ഇന്ന് എനിക്ക് ഇഷ്ടപ്പെട്ട എല്ലാ കറികളും ടേബിളിന് മുന്നിൽ ഉണ്ട്.. എപ്പോൾ കഴിച്ചാലും ഒരു ഉരുള അവൾക്ക് വേണം..കുറച്ച് ആഹാരം മാത്രമാണ് അവള് കഴിക്കുക എത്ര പറഞ്ഞാലും കഴിക്കില്ല..എനിക്ക് ഇത്കൊണ്ട് നിറഞ്ഞു ദേവേട്ടാ എന്ന് പറയും..

കഴിച്ചു കഴിഞ്ഞതും കരണ്ട് പോയി..അയ്യോ ഇനി എന്ത് ചെയ്യും എന്നും പറഞ്ഞ് ഇരുന്നപ്പോൾ,, പാത്രമൊക്കെ നാളെ കഴുകാം എല്ലാം എടുത്ത് വെക്കാം എന്ന് പറഞ്ഞ് ഞാൻ..

കഴിച്ചു പാത്രവും കഴുകി അടുക്കള വൃത്തി ആക്കാതെ അവള് ഉറങ്ങാൻ വരില്ല..ഞാനും സഹായിക്കും..

കിടന്നു കഴിഞ്ഞാണ് അവള് പറഞ്ഞത് ലൈറ്റ് ഒന്നും നിർത്തിട്ട് ഇല്ല എങ്ങാനും രാത്രി കരണ്ട് വന്നാൽ മൊത്തം കത്തി കിടക്കും..

അങ്ങനൊരു കാര്യത്തെ കുറിച്ച് നി ചിന്തിക്കുവേ വേണ്ട ഇന്ന് എന്തായാലും കരണ്ട് വരില്ല. റോഡിൽ മരം വീണെന്നു. പോസ്റ്റ് ഒടിഞ്ഞിട്ടുണ്ട്.. ഗ്രൂപ്പിൽ മെസ്സേജ് വന്നിട്ടുണ്ട്…

എൻ്റെ നെഞ്ചില് കിടന്നു അന്ന് നടന്ന മുഴുവൻ കാര്യങ്ങളും ജാനകി പറയും ,,അത് കേൾക്കാതെ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല..ഞാനും പറയും പക്ഷെ അർജുൻ പറഞ്ഞത് മാത്രം ഞാൻ പറഞ്ഞില്ല…

ദേവേട്ടാ എന്നെ കല്യാണം കഴിച്ചത് ഒരു അബദ്ധം ആയെന്നു തോന്നുന്നുണ്ടോ ..

നിനക്ക് എന്താ ജാനകി.

അല്ല പറ….
ഇല്ല..

നമ്മൾ ഒരുമിച്ചത് കൊണ്ട് അല്ലേ ദേവേട്ടന് കുടുംബം നഷ്ടം ആയത് ..വീട്ടിൽ നിൽക്കാനല്ലേ ഇഷ്ടം ഇതിപ്പോൾ ഞാൻ കാരണം അല്ലേ ഇങ്ങനെ നമ്മൾ മാറി നിൽക്കേണ്ടി വന്നത്..തിരിച്ച് പോയാലോ അച്ഛനും അമ്മക്കും ഒപ്പം നിൽക്കാലോ..

ഡി ..നി എൻ്റെ വീട്ടിൽ എത്ര നാൾ നിന്ന്,,

മൂന്ന് മാസം ,,

ഈ മൂന്നു മാസം കൊണ്ട് നി ഒരു മുന്നൂറ് മാസത്തെ ദുരിതം അനുഭവിച്ചു..ഞാൻ അത് അറിയാൻ വൈകി പോയി ..അല്ലെങ്കിൽ അറിയാതെ ഇരിക്കാൻ നി മനഃപൂർവം ശ്രമിച്ചു.എൻ്റെ മുന്നിൽ സന്തോഷം അഭിനയിച്ചു. കെട്ട് കഴിഞ്ഞ് ഒരു മാസം ആയപ്പോൾ ജോലിക്ക് എന്നും പറഞ്ഞ് ഞാൻ പോകാൻ പാടില്ലായിരുന്നു..അച്ഛൻ അവിടെ നടന്ന കാര്യങ്ങള് എന്നോട് പറയുമ്പോൾ ഞാൻ അനുഭവിച്ച മാനസിക സംഘർഷം..എൻ്റെ പെണ്ണിനോട് അമ്മയും ഏട്ടത്തിമാരും കൂടി ജോലിക്കാരിയോട് എന്ന പോലെ പെരുമാറി…എന്നിട്ടും നി എന്നോട് ഒന്നും പറഞ്ഞില്ല.,,,

ഞാൻ കാരണം ഏട്ടൻ അമ്മയോട് വഴക്കിന് പോയാലോ എന്ന് പേടിച്ചാ മിണ്ടാതെ ഇരുന്നത്..

എൻ്റെ ജാനകി നി ഇത്രക്ക് പാവം ആകാതെ ,,വെറുതെ അല്ല അവര് എല്ലാം കൂടെ നിൻ്റെ തലേൽ കേറിയത്..

എന്നോട് വഴക്കിനു വരാനും അടി ഉണ്ടാക്കാനും എന്തൊരു മിടുക്കാണ് ഇതിൻ്റെ പകുതി പോരാരുന്നോ അവിടെ..

ദേവാ നിന്നോട് എനിക്ക് എന്തും പറയാം നി എൻ്റെയാ,,പക്ഷെ അമ്മയോട് ഒക്കെ എങ്ങനെയാ എതിർത്ത് സംസാരിക്കുക..

നിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല…

എടി ആറന്മുള ഭഗവാൻ്റെ മുന്നിൽ വെച്ച് നിന്നെ എൻ്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ നിൻ്റെ അച്ഛൻ്റെ കണ്ണിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു ഞാൻ നിൻ്റെ കണ്ണ് നിറയാതെ നോക്കുമെന്നു..അത് പാലിക്കേണ്ടത് എൻ്റെ ഉത്തരവാദിത്തം ആണ്..പൊന്നുപോലെ നോക്കി ഇല്ലേലും കണ്ണ് നിറയാതെ ഞാൻ നോക്കി ഇരിക്കും…

ഇല്ലെങ്കിൽ ദൈവം എന്നോട് ക്ഷമിക്കില്ല..നിനക്ക് എൻ്റെ വീട്ടിൽ ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഞാൻ എന്ത് പകരം ചെയ്താൽ ആണ് മതിയാകുവ എന്ന് അറിയില്ല…

അല്ലാ നിനക്ക് ഇപ്പൊ എവിടുന്നാ തിരിച്ച് അങ്ങോട്ട് പോകണമെന്നു തോന്നൽ വന്നത് കിട്ടിയത് ഒന്നും പോരെ ,,എത്ര കിട്ടിയാലും നി പഠിക്കില്ല എന്ന് അറിയാം.. സത്യം പറ ഇന്ന് എന്താ ഉണ്ടായത് ,,

അത് പിന്നെ ദേവേട്ടാ,,,ജോലി കഴിഞ്ഞ് വരുന്ന വഴിക്ക് അമ്മയെ കണ്ട് നമ്മൾ അങ്ങോട്ട് തിരിച്ച് ചെല്ലണം എന്നും ഇനി പഴയ പോലെ ഒന്നും ഉണ്ടാകില്ലെന്നും പറഞ്ഞു ,നമ്മളെ അമ്മക്ക് എപ്പോഴും കാണണം എന്നും..

അപ്പോൾ അതാണ് കാരണം ,,

നമ്മൾ എല്ലാ ഞായറാഴ്ച്ചയും അവിടെ പോകുന്നുണ്ട്..അതുമല്ല അത്ര ദൂരെയും അല്ല വീട് ,,ഒരു പത്ത് മിനിറ്റ് നടക്കാവുന്ന ദൂരം…പിന്നെ അമ്മക്ക് നമ്മളെ എപ്പോഴും കാണണം എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശം അച്ഛൻ ഉച്ചയ്ക്ക് വിളിച്ച് പറഞ്ഞിരുന്നു..മൂത്ത ഏട്ടത്തി ചേട്ടൻ്റെ കൂടെ ജോലി സ്ഥലത്തേക്ക് പോയി,, രണ്ടാമത്തെ ഏട്ടത്തി കുഞ്ഞ് ഉള്ളത് കാരണം ഒരു പണിയും ചെയ്യുന്നില്ല..അമ്മയാണ് വീട്ടിലെ സകല ജോലിയും ചെയ്യുന്നത് ..നമ്മുടെ കല്യാണം കഴിഞ്ഞപ്പോൾ അമ്മ വീട്ടിലെ ജോലിക്കാരിയെ പറഞ്ഞ് വിട്ടു നിന്നെ ആ സ്ഥാനത്ത് കൊണ്ട് വന്നു..ഇപ്പൊ പണി എടുത്ത് അമ്മക്ക് വയ്യ ,,ജോലിക്ക് ആളെ അന്വേഷിച്ചിട്ട് കിട്ടുന്നും ഇല്ല..അതിൻ്റെ ആണ് ഇന്ന് നീ കണ്ട വഴി വക്കിലെ സ്നേഹം..അവരുടെ കുടുംബ മഹിമക്ക് നിന്നെക്കാൾ വേറെ ആരെയോ കിട്ടുമെന്നാ വിചാരം…അതിൻ്റെ ആണ് ഈ കാട്ടി കൂട്ടലുകൾ…

അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞത് അവര് രണ്ടും കൂടെ നിങ്ങളെ തിരിച്ച് കൊണ്ട് വരാൻ വലിയ പ്ലാൻ ചെയ്യുന്നുണ്ടെന്ന്..

നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലെന്ന് നിനക്ക് ഇനിയും മനസ്സിലായിട്ടില്ല അല്ലേ..

ദേവേട്ടാ ഞാൻ അമ്മ പറഞ്ഞപ്പോൾ,,,
നി വരാമെന്ന് പറഞ്ഞു,,,

എന്നാല് ഇനിയും നിന്നെ ആ വീട്ടിൽ ജോലിക്കാരി ആക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..അച്ഛൻ അമ്മക്ക് സഹായത്തിനു ഒരാളെ ഏർപ്പാട് ആക്കിട്ട് ഉണ്ട് …കുറച്ച് നാൾ അമ്മയൊന്നു പണി എടുക്കട്ടെ എന്ന് കരുതി ഇരുന്നതാണ്..

അവർക്കൊന്നും നിന്നെ ഉൾക്കൊള്ളാനുള്ള മനസ് ഇല്ലടി,,ഇനി എന്നെങ്കിലും അത് ഉണ്ടായെന്നു തോന്നുമ്പോൾ നമുക്ക് പോകാം എന്തായാലും ഇപ്പോള് വേണ്ട,,,

അവിടെ നിൽക്കണം എന്ന് തന്നെ ആയിരുന്നു എൻ്റെയും ആഗ്രഹം പക്ഷെ അത് നിൻ്റെ കണ്ണ് നിറച്ചിട്ട് വേണ്ടാ,,,

ഇത്രയും എന്നെ സ്നേഹിക്കുന്നത് എന്തിനാ ദേവാ ,, നീ എൻ്റെ പ്രാണൻ ആയത് കൊണ്ട് ..നിന്നെ നഷ്ടപ്പെടും എന്ന് തോന്നിയപ്പോൾ ഞാൻ അവസാനിപ്പിക്കാൻ നോക്കിയതാ എന്നെ തന്നെ..

ജാനകി ദേവൻ്റെ കയ്യിലെ മുറിവിൻ്റെ പാടിലേക്ക് കൈ ഓടിച്ചു… അന്ന് അർജുൻ ചേട്ടൻ ഇത് കണ്ടില്ലായിരുന്നു എങ്കിൽ ,,..

എങ്കിൽ ഇപ്പൊ നിൻ്റെ കൂടെ കിടക്കുന്ന ഞാൻ മണ്ണിൽ കിടന്നേനെ ഒറ്റക്ക്…

ദേവാ വേണ്ട അങ്ങനെ പറയരുത് എന്നും പറഞ്ഞ് ദേവനെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു,,അവർക്ക് ഒന്നാകാൻ ആ ചുംബനം ഒരു തുടക്കമായിരുന്നു,,,,

ദേവനിൽ അലിഞ്ഞ് ചേർന്നു ജാനകി…

“ദേവൻ്റെ ജാനകി” ഇനി ഏഴു ജന്മത്തിലും അവര് ഒരുമിച്ചു ആയിരിക്കും..