രചന – കണ്ണന്റെ മാത്രം
നവി ലാപ്പും കൊണ്ട് റൂമിൽ എത്തുമ്പോൾ പിയയും അഭിയും അവനെ കാത്തെന്നോണം ഇരിക്കുന്നുണ്ട്..
നവി ലാപ് അവിടെ വച്ച് ഡോർ ലോക്ക് ചെയ്ത് അവരുടെ അടുത്തായി ഇരുന്നു..
ഇനി പറയ് എന്താ ഇതിന്റെ ഒക്കെ അർത്ഥം… കാശിയേട്ടനും മിത്രേച്ചിയും കൊല്ലപ്പെടാൻ എന്താ കാരണം…
അത് അറിയണമെങ്കിൽ ഈ മെമ്മറി കാർഡിൽ എന്താണ് എന്നറിയണം. പക്ഷേ ഇതൊരു കൊലപാതകം ആണെന്ന് സംശയം തോന്നാൻ കാരണം കാശിയേട്ടൻ മരണക്കിടക്കയിൽ വച്ച് ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആണ്. അതുപോലെ ഇന്നലെ രാവിലെ എന്നേ വിളിച്ചപ്പോൾ സംസാരിച്ചത് വച്ചും.. പിയ പറഞ്ഞു നിർത്തി..
പിയ മോളെ എനിക്ക് ഒന്നും മനസിലാകുന്നില്ല. നീ ഒന്ന് ആദ്യം മുതൽ കാര്യങ്ങൾ പറയുമോ… നവി ഒന്നും മനസിലാകാതെ ചോദിച്ചു..
അതോടെ പിയ മിനിസ്റ്റർ ധർമപാലനെ കുറിച്ച് അന്വേഷിച്ചതും ഒരു DD യെ കുറിച്ച് അറിഞ്ഞതും അങ്ങനെ അതുവരെ ഉണ്ടായ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു. മുഴുവൻ കേട്ടിട്ടും ഒന്നും ഡൈജസ്റ്റ് ആവാതെ ഇരിപ്പാണ് നവി. അഭി പക്ഷേ എന്തോ കാര്യമായി ചിന്തിക്കുന്നുണ്ട്…
അല്ല ശ്രീ.. ഇന്നലെ രാവിലെ എന്തിനാ കാശിയേട്ടൻ നിന്നെ വിളിച്ചത്. എവിടെ നിന്നാണ് വിളിച്ചത്..
ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങുന്ന നേരത്താണ് കാശിയേട്ടൻ വിളിച്ചത്. എന്നോട് ഇന്ന് പോകേണ്ട എന്നും കാശിയേട്ടൻ മിത്രേച്ചിയെ വീട്ടിൽ ആക്കിയിട്ട് എന്റെ അടുത്തേക്ക് വരാമെന്നാ പറഞ്ഞത്. എന്തോ അത്യാവശ്യമായിട്ട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.. മിത്രച്ചിയുടെ മൊബൈലിൽ നിന്നാണ് വിളിച്ചത്. കാശിയേട്ടന്റെ മൊബൈലിലേക്ക് ഒരു കാരണവശാലും വിളിക്കേണ്ട എന്ന് പറഞ്ഞു. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല..
അപ്പൊ കാശിയേട്ടൻ എവിടെ ആയിരുന്നു..
അത്.. അവൾ കുറച്ചുനേരം മിണ്ടാതെ ഇരുന്നു പിന്നെ പറഞ്ഞു മിത്രേച്ചി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു അവർ ഇന്നലെ. അപ്പൊ ഒന്ന് ഡോക്ടറെ കാട്ടി കൺഫേം ചെയ്യാൻ പോയതാണ് ഹോസ്പിറ്റലിൽ. അവിടെ ഇരുന്നിട്ടാണ് എന്നേ വിളിച്ചത്.. അവൾ നിറഞ്ഞ കണ്ണോടെ പറഞ്ഞു..
മിത്രയുടെ ന്യൂസ് അറിഞ്ഞ നവിയുടെയും അഭിയുടെയും കണ്ണുകൾ ഒരു നിമിഷം അറിഞ്ഞു. ഇന്നലെ അങ്ങനെ ഒന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദിവസങ്ങൾ ആയേനെ ഇത്. കല്യാണം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും ഒരു കുഞ്ഞ് ഇല്ലാത്ത വിഷമത്തിൽ ആയിരുന്നു അവർ.. ഇപ്പൊ…
നിങ്ങളോട് കാശിയേട്ടൻ എന്താ പറഞ്ഞത്. ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ മുതൽ അർദ്ധബോധത്തിലും നിന്റെ പേരാണ് പറഞ്ഞിരുന്നത് എന്ന് പറഞ്ഞു ദത്തൻ ഡോക്ടർ.. കുറച്ചുനേരത്തെ മൗനത്തിന് ശേഷം നവി ചോദിച്ചു..
പിയ അവർ കാശിയെ കാണാൻ ഉള്ളിലേക്ക് പോയതും അവൻ പറഞ്ഞതും മുഴുവൻ പറഞ്ഞു.. അല്ല നന്ദൻ എന്താ പെട്ടന്ന് തനിക്ക് ഇത് തപ്പാൻ പോകാൻ തോന്നാൻ കാരണം. അങ്ങനെ ഒരു സിറ്റുവേഷനിൽ ഈ ഒരു ചിന്ത വരണമെങ്കിൽ അതിന് തക്കതായ ഒരു റീസൺ വേണമല്ലോ… പിയ അഭിയെ നോക്കി ചോദിച്ചു..
എനിക്ക് ആ ദത്തൻ ഡോക്ടർ ഇല്ലേ അയാളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി…
അതെന്താ… നവി ചോദിച്ചു..
Icuവിൽ നിന്ന് ഞങ്ങൾ കാശിയേട്ടനോട് സംസാരിച്ച് കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ദത്തൻ ഡോക്ടർ ഓടിക്കിതച്ചു വന്നത്. എന്തോ വല്ലാത്ത ഒരു തരം പരിഭ്രമം ഉണ്ടായിരുന്നു അയാളുടെ മുഖത്ത്. അപ്പൊ പക്ഷേ എനിക്കൊന്നും തോന്നിയില്ല. എമർജൻസി ബെൽ കേട്ട് വന്നതാവും എന്നാണ് ഞാൻ കരുതിയത്.. പക്ഷേ കാശിയേട്ടന്റെ മരണവാർത്ത പറയാൻ പുറത്തുവന്ന ആള് എന്നെ മാറ്റിനിർത്തി എന്താണ് കാശിയേട്ടൻ നമ്മളോട് സംസാരിച്ചത് എന്ന് ചോദിച്ചപ്പോൾ അയാളുടെ കണ്ണിലെ ഭാവം എന്നെ സംശയത്തിൽ ആഴ്ത്തി. വല്ലാത്ത ഒരു പേടിയും ആകാംഷയും നിറഞ്ഞിരുന്നു അയാളുടെ കണ്ണിൽ.. അതുമാത്രം അല്ല കാശിയേട്ടൻ നമ്മളോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു പക്ഷേ ഒന്നും പറയാൻ പറ്റിയില്ല എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു സമാധാനം ആണ് ഞാൻ കണ്ടത്… അതാ ഞാൻ അപ്പൊ തന്നെ മിത്രേച്ചിയുടെ കാബിനിലേക്ക് പോയത്. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ ആരോ അതിൽ നിന്ന് പുറത്തേക്കിറങ്ങി പോയിരുന്നു. മാസ്ക് വച്ചതുകൊണ്ട് ആളെ മനസിലായില്ല… അഭി പറഞ്ഞു നിർത്തി..
അല്ല അഭി ഒരു കണ്ണിൽ നോക്കിയാൽ ഒക്കെ ഇങ്ങനെ കാര്യങ്ങൾ മനസിലാക്കാൻ പറ്റുമോ.. അഭി പറയുന്നത് മുഴുവൻ വായും തുറന്ന് കേട്ടിരുന്ന നവി അത്ഭുധത്തോടെ ചോദിച്ചു..
ഞങ്ങൾ ഈ വകീലന്മാർക്ക് ഒരു പ്രത്യേകത ഉണ്ട്. ഞങ്ങൾ ഈ പോലീസുക്കാരോടും കുറ്റവാളികളോടും നിരപരാധികളോടും ഒരുപോലെ ഇടപെടുന്നവർ ആയതുകൊണ്ട് ഒരാളെ നന്നായി ഒന്ന് വീക്ഷിച്ചാൽ അയാൾ കള്ളം പറയുന്നതാണോ അല്ലയോ എന്നൊക്കെ മനസിലാക്കാൻ പറ്റും. അതല്ലേ വകീലന്മാരോട് കള്ളം പറയരുത് എന്ന് പറയുന്നത്. അവർക്ക് അതു വേഗം മനസിലാക്കാൻ പറ്റും.. പപ്പയോട് ചോദിച്ചാൽ അറിയാം.. അഭി ഒരു ചിരിയോടെ പറഞ്ഞു..
വേണ്ടാ.. ചോദിക്കേണ്ട.. അല്ലാതെ തന്നെ എനിക്കറിയാം. എന്റെ സകല കള്ളത്തരവും അച്ഛൻ കയ്യോടെ പൊക്കാറുണ്ട്.. എന്തോ ഒരു ഓർമയിൽ തലയൊന്ന് കുടഞ്ഞുകൊണ്ട് നവി പറഞ്ഞു..
ഇനിയിപ്പോ എന്താ അടുത്ത പ്ലാൻ.. അഭി പിയയെ നോക്കി ചോദിച്ചു..
ആദ്യം നമുക്ക് ഈ മെമ്മറി കാർഡിൽ എന്താണ് എന്ന് നോക്കാം.. എനിക്ക് തോന്നുന്നത് ഇതിലുള്ള തെളിവുകൾ ആകാം കാശിയേട്ടന്റേം മിത്രേച്ചിയുടേം കൊലപാതകത്തിന് കാരണം…
മ്മ്… എനിക്കും തോന്നുന്നുണ്ട് അത്.. പിയ വേഗം ഒരു മെമ്മറി കാർഡ് അടാപ്റ്റർ എടുത്ത് അതിൽ മെമ്മറി കാർഡ് ഇട്ടിട്ട് അത് ലാപ്പിലേക്ക് ഇട്ടു. പാസ്സ്‌വേർഡ് പ്രൊട്ടക്റ്റഡ് ആണെന്ന് കണ്ടതും അവൾ വേഗം മെമ്മറി കാർഡ് പൊതിഞ്ഞ കടലാസ് തുറന്ന് നോക്കി.. അതിൽ കുറച്ച് നമ്പറുകൾ ആയിരുന്നു..1422219..
ഇതെന്തായിരിക്കും ഇങ്ങനെ കുറച്ച് നമ്പറുകൾ… അവൾ ആ നമ്പറുകൾ അഭിക്കും നവിക്കും കാട്ടികൊണ്ട് ചോദിച്ചു..
അവർക്കും അത് കണ്ടിട്ട് ഒന്നും മനസിലായില്ല.. എങ്കിലും പിയ ആ നമ്പർ അടിച്ച് കൊടുത്ത് നോക്കി.. പക്ഷേ റോങ്ങ് പാസ്സ്‌വേർഡ് എന്നാണ് മറുപടി വന്നത്..
ഛെ… വേറെ എന്തോ ആണ് കാശിയേട്ടൻ ഉദ്ദേശിച്ചിട്ടുള്ളത്… പിയ ടെൻഷനോടെ പറഞ്ഞു. മൂന്ന് പേരും കുറച്ചുനേരം ആലോചിച്ചതും നവിക്ക് ഒരു ഡൌട്ട് തോന്നി. അവൻ വേഗം ഒരു പേനയും കടലാസും എടുത്ത് ആ അക്കങ്ങളുടെ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതാൻ തുടങ്ങി.. N V U I.. നോക്കിയേ.. ഇതാണ് അതിന്റെ ഇംഗ്ലീഷ് അക്ഷരങ്ങൾ വരുന്നത്..
അത് നോക്കിയിട്ടും അവർക്ക് ഒന്നും മനസിലായില്ല. അതുകൊണ്ട് തന്നെ അവർ അത് അടിച്ചു നോക്കാനും പോയില്ല..
ഒരു കാര്യം ചെയ്യ്.. അതിന് മുൻപും ശേഷവും ഉള്ള അക്ഷരങ്ങൾ കൂടി എഴുതി നോക്ക്.. ചിലപ്പോ അങ്ങനെ എന്തെങ്കിലും ആണ് കാശിയേട്ടൻ ഉദ്ദേശിച്ചതെങ്കിൽ.. അഭി ഒരു ആലോചനയോടെ പറഞ്ഞു..
നവിയും പിയയും കൂടി അതിന് മുൻപും ശേഷവും ഉള്ള അക്ഷരങ്ങൾ എഴുതി നോക്കി. മുൻപ് ഉള്ള അക്ഷരങ്ങൾ എഴുതിയപ്പോൾ അവർക്ക് MUTH എന്ന് കിട്ടി..
നിന്റെ വിളിപ്പേരാണ് കാശിയേട്ടൻ ഉദേശിച്ചത് എന്ന് തോന്നുന്നു.. നീ ഇതൊന്ന് അടിച്ച് നോക്കിയേ.. പിയ അതടിച്ചു നോക്കിയപ്പോഴും റോങ്ങ് പാസ്സ്‌വേർഡ് മെസ്സേജ് ആണ് വന്നത്..
Shi*** ഇതും തെറ്റാണല്ലോ… വേറെ എന്ത് ആവും..
ശ്രീ തന്റെ പേര് മുത്ത് എന്നല്ലേ. നമ്മൾ അത് ഇംഗ്ലീഷിൽ എഴുതുമ്പോൾ muthu എന്നല്ലേ എഴുതുക. കാശിയേട്ടൻ അതാണ് ഉദ്ദേശിച്ചതെങ്കിൽ..
അതുംകൂടി നോക്കാം അല്ലേ പിയ രണ്ടാളെയും നോക്കി ചോദിച്ചതും രണ്ടാളും അവളെ നോക്കി കണ്ണുചിമ്മിക്കാട്ടി.. അവൾ ഒന്ന് പ്രാർത്ഥിച്ചിട്ടാണ് അത് ഒന്നുകൂടി അടിച്ച് നോക്കിയത്. അവരുടെ ഭാഗ്യത്തിന് അത് തുറന്ന് കിട്ടി.. മൂന്നുപേരും ഒരു ദീർഘ നിശ്വാസം വിട്ടു… അതിൽ രണ്ടു ഫയലുകൾ ആയിരുന്നു ഉണ്ടായിരുന്നത്.. ഒന്ന് പിയ അന്വേഷിച്ചറിഞ്ഞ കാര്യങ്ങൾ അടങ്ങിയ ഫയൽ ആയിരുന്നു. മറ്റേത് medicare എന്ന പേരിൽ ആണ് കിടക്കുന്നത്. ആ പേര് കണ്ടപ്പോൾ തന്നെ മൂന്നുപേരുടെയും മുഖം ഒന്ന് ചുളിഞ്ഞു. പിയ വേഗം ആ ഫയലും ഓപ്പൺ ചെയ്തു.. അതിൽ കണ്ട കാര്യങ്ങൾ ഒരു നിമിഷം മൂന്നുപേരുടെയും ശ്വാസം നിലക്കാൻ മാത്രം കെൽപ്പുള്ളതായിരുന്നു..
ഹോസ്പിറ്റലിന്റെ മറവിൽ നടക്കുന്ന ഓർഗൻ മാഫിയയെ കുറിച്ചായിരുന്നു അതിലേ റിപ്പോർട്ട്സ് മുഴുവൻ. പക്ഷേ അവരുടെ ശ്വാസം വിലക്കിയത് അതൊന്നും അല്ല ആറും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ വരെ കിഡ്നി അവർ എടുത്തിട്ടുണ്ട്. ഇത്രേം ചെറിയ കുഞ്ഞുങ്ങൾ…. അതിലേ റിപ്പോർട്ട്സ് മുഴുവൻ വായിച്ച് കഴിഞ്ഞിട്ടും കുറച്ചുനേരം ഷോക്കിൽ തന്നെ ആയിരുന്നു എല്ലാവരും.. നവിക്കും പിയക്കും വിശ്വസിക്കാൻ പോലും പറ്റുന്നുണ്ടായില്ല. തങ്ങൾക്ക് കൂടി ഷെയർ ഉള്ള ഹോസ്പിറ്റലിൽ ആണ് ഇങ്ങനെ ഒരു കാര്യം നടക്കുന്നത് എന്നത് അവരെ വിഷമത്തിൽ ആക്കി..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ… അഭി ചോദിച്ചു..
എന്താ നന്ദൻ..
ആ കുട്ടികൾ.. ഇതിൽ പറഞ്ഞിട്ടുള്ള ഡീറ്റെയിൽസ് വച്ചിട്ട് അവർ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾ ആണ്. അങ്ങനെ ഉള്ളവർക്ക് ചികിത്സ അതും ഇത്രയും വലിയ ഹോസ്പിറ്റലിൽ.. അത് അവർക്ക് എങ്ങനെ താങ്ങും.. പിന്നെ എങ്ങനെ ആണ് അവരുടെ ട്രീറ്റ്മെന്റ് അവിടെ നടന്നത്..
അത് അന്ന് ഈ ഹോസ്പിറ്റൽ തുടങ്ങുമ്പോൾ ഇതിന്റെ മൂന്ന് ഷെയർ ഹോൾഡേഴ്‌സ് ഒന്ന് അമ്മാവൻ പിന്നെ ദേവദത്തൻ ഡോക്ടർ പിന്നെ ഒരു ലോനപ്പൻ അയാൾ സൈലന്റ് പാർട്ണർ ആണ്.. പൈസ ഇറക്കിയിട്ടുണ്ട് എന്നേ ഉള്ളൂ ഒന്നിൽക്കും ഇല്ല. പ്രോഫിറ്റിന്റെ പെർസെൻടേജ് ഇയർലി അയാളുടെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കും. ഞാൻ വരെ കണ്ടിട്ടില്ല ആളെ. അന്ന് അവർ മൂന്നുപേരും കൂടി തീരുമാനിച്ചിരുന്നു വർഷത്തിൽ ഇത്ര ചാരിറ്റി കേസ് അതായത് മൊത്തം ചിലവും മാനേജ്മെന്റ് എടുത്തിട്ട് ട്രീറ്റ്മെന്റ് ചെയ്യാം എന്ന്. അങ്ങനെ ചാരിറ്റി കേസ് എന്ന് അവരുടെ മെഡിക്കൽ റെക്കോർഡ്സിൽ പ്രിന്റ് ചെയ്ത് കിട്ടിയാൽ പിന്നെ അവർക്ക് ആജീവനാന്തം ട്രീറ്റ്മെന്റ് ഫ്രീ ആയിരിക്കും.. ഈ കുട്ടികളുടെ രണ്ടും കണ്ടോ ചാരിറ്റി കേസ് എന്ന് എഴുതിയിട്ടുണ്ട്.. എന്തിന് ഈ റിപ്പോർട്ടിൽ കാണുന്ന ഒരു വിധം എല്ലാതും അത് തന്നെ അല്ലേ…
മ്മ്… അങ്ങനെ ആവുമ്പോൾ അവർ വേറെ ഹോസ്പിറ്റലിൽ മാറി കാണിക്കില്ലല്ലോ ഇവിടെ അവർക്ക് എല്ലാം ഫ്രീ അല്ലേ.. പിന്നെ നിങ്ങൾ മറ്റൊരു കാര്യം ശ്രദ്ധിച്ചോ… ചാരിറ്റി കേസിൽ അധികം പേരും റെയർ ബ്ലഡ് ഗ്രൂപ്പ് ആണ്. അതായത് റെയർ ബ്ലഡ് ഗ്രൂപ്പും ആയി വരുന്ന സാധാരണക്കാരെ ചാരിറ്റി കേസ് ആക്കി മാറ്റി അവർക്ക് വേണ്ടത് അവർ എടുക്കുന്നു രോഗിയോ ബന്ധുക്കളോ അറിയാതെ തന്നെ…പിയ പറഞ്ഞു..
നാ******** എന്തു തെ***രം ആണ് ചെയ്യുന്നത്…കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ലല്ലോ അവന്മാർ… അഭി രോഷത്തോടെ പറഞ്ഞു…
പിയയുടെയും നവിയുടെയും ഉള്ളിലും അമർഷം നിറഞ്ഞു…
അപ്പൊ ദേവദത്തൻ ഡോക്ടർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പായി പിന്നെ നേഫ്റോളജിസ്റ്റ് സ്കറിയ ഡോക്ടറും.. എല്ലാ പേഷ്യൻന്റും ആളുടെ ആണ്. ഇനി ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞാൽ മതി…പിയ പറഞ്ഞു..
മിത്രേച്ചി ഇതെങ്ങനെ അറിഞ്ഞു എന്നാണ്… അഭി പറഞ്ഞു..
അത് സ്‌കറിയ ഡോക്ടർ ഒരു ആക്‌സിഡന്റ് പറ്റി കുറച്ചുനാൾ കിടപ്പിൽ ആയിരുന്നു. ഒരു മൂന്നുമാസക്കാലം. എനിക്ക് തോന്നുന്നു ആളുടെ ഏതെങ്കിലും പേഷ്യന്റ് മിത്രേച്ചിയെ കാണാൻ വന്നിട്ടുണ്ടാവും. എന്തെങ്കിലും ഡൌട്ട് തോന്നിയിട്ടുണ്ടാവും ചേച്ചിക്ക് അതാവും ഇങ്ങനെ ഒരു അന്വേഷണം ചേച്ചി നടത്തിയത്… നവി പറഞ്ഞു..
മ്മ്.. ഇത് തന്നെ ആവും അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്.. എന്തായാലും ചേച്ചി ഇങ്ങനെ ഒരു അന്വേഷണം നടത്തിയത് അവർ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. അവരുടെ വീടിന്റെ അവസ്ഥയും ഹോസ്പിറ്റലിൽ മിത്രേച്ചിയുടെ കാബിനിൽ കയറിയ ആളും അതിനുള്ള തെളിവാണ്… DD ക്ക് ഇതിൽ എന്തോ പങ്കുണ്ട്. അല്ലാതെ കാശിയേട്ടൻ അയാളെ ഇല്ലാതെ ആക്കണം എന്ന് പറയില്ലായിരുന്നു.. പിയ ആലോചനയോടെ പറഞ്ഞു..
മ്മ്.. ഇനി എന്താ പ്ലാൻ… അഭി ചോദിച്ചു..
ഇതിൽ നമുക്ക് ചെയ്യാൻ പറ്റുന്നതിലും കൂടുതൽ പോലീസിന് ആണ് പറ്റുന്നത്. കാശിയേട്ടൻ തന്നെ പറഞ്ഞില്ലേ ഏതോ ഒരു രുദ്രൻ പാലക്കാട് ഡിസിപിയെ പോയി കാണാൻ.. നമുക്ക് അത് തന്നെ ചെയ്യാം…പിയ പറഞ്ഞു..
അയാളെ ആളുടെ ഓഫീസിൽ ചെന്ന് കാണുന്നത് ആപത്താണ്.. നമ്മളുടെ പിന്നാലെ എന്തായാലും അവരുടെ ഒരു കണ്ണ് ഉണ്ടാവും. അതുപോലെ നമ്മുടെ കൈയിൽ ഇപ്പൊ ഉള്ള നമ്പറുകൾ യൂസ് ചെയ്യേണ്ട ഇതിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കാൻ. കാശിയേട്ടൻ ആളുടെ ഫോൺ യൂസ് ചെയ്യാത്തതിന് പിന്നിൽ അങ്ങനെ എന്തെങ്കിലും കാരണം ഉണ്ടാവും എന്ന് തോന്നുന്നു..
ആരാ പാലക്കാട് ഡിസിപി എന്ന് ഒന്ന് നോക്കിയേ നീ… നവി അത് പറഞ്ഞതും പിയ ഗൂഗിളിൽ തപ്പാൻ തുടങ്ങി.. അതിൽ തെളിഞ്ഞ് വരുന്ന ഫോട്ടോ കണ്ടതും അവളുടെ കണ്ണുകളും വിടർന്നു.. അഭിയും നവിയും ഒന്നും മനസിലാകാതെ പരസ്പരം നോക്കി…
തുടരും…

by