രചന – അയിഷ അക്ബർ
കയ്യിലൊരു പുസ്തകവുമായി നടു മുറ്റത്തിന്റെ തിണ്ണയിലിരിക്കുന്നത് കണ്ടാണ് രാധുവങ്ങോട്ട് വന്നത്…..
വിവി….
അവൻ കണ്ണുകലുയർത്തി അവളെ നോക്കി…..
അവളും അവനറികിലായിരുന്നു….
രണ്ട് പേരുടെയും ഇടയിൽ ഒരു നിശബ്ദത കൂടു കൂട്ടി…
എന്ത് പറഞ്ഞ് തുടങ്ങണമെന്ന് രണ്ട് പേർക്കും അറിയില്ലായിരുന്നു…..
നിനക്ക് സുഖമാണോ……
നിശ്ശബ്ദതയെ കീറി മുറിച്ചത് അവനായിരുന്നു…
മ്മ്മ്….. നിനക്കോ….
അവൻ ചിരിച്ചു കൊണ്ട തലയാട്ടി….
നിനക്ക്…. നിനക്ക് നല്ല മാറ്റമുണ്ട്……
പറയുമ്പോഴും അവന്റെ മുഖത്ത് ഒരിളം ചിരി പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു…
കോണിപ്പടിയിറങ്ങി വരുന്ന മീര കണ്ടത് പുഞ്ചിരിച്ചു കൊണ്ട സംസാരിച്ചിരിക്കുന്ന രാധുവിനെയും വിവിയെയുമാണ്…..
അവൾക്കാകെ തല ചുറ്റുന്നത് പോലെ തോന്നി….
അവൾ വേഗം അവർക്കരികിലായി വന്നു നിന്നു…..
രാധുവും വിവിയും അവളെ നോക്കി….
രാധുവിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവും അവളെ കണ്ട് തോന്നിയില്ലെങ്കിലും പതിവില്ലാത്ത ആ കാഴ്ചയിൽ വിവിയോന്നമ്പരന്നിരുന്നു….
എന്നെക്കാൾ മാറ്റങ്ങൾ നിനക്കല്ലേ….
രാധു മീരയെ നോക്കിയത് പറയുമ്പോൾ ആ വാക്കുകളിൽ വല്ലാത്തൊരു നോവ് കലർന്നതായി അവൾക്ക തോന്നി…..
അപ്പോഴും വിവി മീരയെ നോക്കുകയായിരുന്നു….
മ്മ്…..?
അവൻ എന്തെന്ന ഭാവത്തിൽ പുരികമുയർത്തി….
അവൾക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് കരുതിയാണത് ചോദിച്ചതെങ്കിലും ഒന്നും പറയാനില്ലാത്തത് കൊണ്ട തന്നെ എന്ത് പറയണമെന്നറിയാതെ അവളൊന്നു പരുങ്ങി…..
ദേവു…. ദേവുവിനെ കണ്ടോ….
ദേവു അവളുടെ മുറിയിലുണ്ടായിരുന്നല്ലോ… കണ്ടില്ലേ….
മീരയത് ചോദിച്ചതും രാധുവാണ് മറുപടി പറഞ്ഞത്….
ഇല്ലാ…. ഞാൻ… കണ്ടില്ലായിരുന്നു….
മീര അത് പറഞ്ഞ് അവിടെ നിന്ന് പോരുമ്പോഴും വിവിയവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
അവളുടെ പെരുമാറ്റത്തിൽ കണ്ട വ്യത്യസ്തത അവനെ ശെരിക്കും സംശയത്തിലാക്കിയിരുന്നു…..
മീര…. സുന്ദരിയായത് കൊണ്ടാണോ അതോ കോടീശ്വരിയായത് കൊണ്ടാണോ വിവാഹം നടന്നത്…..
മീര പോയ വഴിയേ നോക്കി രാധുവത് ചോദിക്കുമ്പോൾ വാക്കുകളിൽ കലർന്ന പുച്ഛം അവനറിയുന്നുണ്ടായിരുന്നു….
അവൻ അവളെ നോക്കി…
അല്ലാ…. അല്ലാതെ നീ പറഞ്ഞ നാടൻ പെണ്ണും ഗ്രാമീണ തനിമയുമൊന്നും അവളിൽ കാണുന്നില്ല… അത് കൊണ്ട ചോദിച്ചതാ….
അവളത് പറയുമ്പോൾ വാക്കുകൾ കൊണ്ട തന്നെ പരിഹസിക്കുന്നതിനേക്കാളേറെ അവളുടെ യുള്ളിലെ സ്നേഹത്തിന്റെ അവശ്ഷ്ടങ്ങളായി അവന് തോന്നി….
അവനൊന്നും മിണ്ടിയില്ല….
എന്നാൽ അവരിരിക്കുന്നതിന്റെ വാതിൽ പടിക്കപ്പുറത്തായി ഇതെല്ലാം കേട്ട് നിൽക്കുന്ന മീരക്കത് അസ്സഹനീയമായി തോന്നി….
അവൾക്കെന്തിനോ താനേ സങ്കടം വരുന്നുണ്ടായിരുന്നു…
നീയെന്തായാലും മനസ്സിനിണങ്ങിയ മാറ്റത്തിലേക്കെത്തിയല്ലോ…. അത് മതി…..
അവനത് പറയുമ്പോൾ അവൻ തിരിച്ചു തന്നെയും പരിഹസിക്കുന്നതായി അവൾക്ക് തോന്നി….
വർഷങ്ങൾക്ക് ശേഷം പരസ്പരം പരിഹസിക്കേണ്ടി വരുന്നത് ഉള്ളിന്റെയുള്ളിൽ ഊറി കിടക്കുന്ന ആ പഴയ പ്രണയം തീർത്ത മുറിവിൽ നിന്നാണെന്ന് അവളറിയുന്നുണ്ടായിരുന്നു….
ഇനി എന്നാ തിരിച്ചു പോക്ക്…..
കയ്യിലുള്ള പുസ്തകം മടക്കി വെച്ചു കൊണ്ടാണ് വിവിയത് ചോദിച്ചത്…..
തീരുമാനിച്ചിട്ടില്ല….. ലീവിലാണ്…. തിരക്ക് പിടിച്ച ജീവിതം മടുപ്പുണ്ടാക്കുന്നുണ്ട് വിവി…. നീ പറഞ്ഞതായിരുന്നു ശെരിയെന്നു ഞാൻ ഓർക്കാറുണ്ട്…..
അവൻ മടക്കി വെച്ച പുസ്തകം കയ്യിലെടുത്തു കൊണ്ട് അവളത് പറയുമ്പോൾ അവനവളെ നോക്കി…..
അവളുടെ മുഖത്തൊരു തരം നിരാശ പടർന്നിരുന്നു….
അവനോന്നും പറയാൻ തോന്നിയില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആ ദിവസം വിവി വീട്ടിൽ തന്നെയുണ്ടായിരുന്നു….
സാധാരണ പുറത്തോ ലൈബ്രറിയിലോ പോകുന്നവൻ അന്ന് വീട്ടിൽ തന്നെയിരുന്നതും മീരയിലൊരു പ്രയാസം തീർത്തിരുന്നു….
ഇനി രാധു വന്നത് കൊണ്ടാകുമോ….
അവളുടെ ഹൃദയം അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു..
അല്ലെങ്കിലും ഓരോന്ന് ആലോചിച് സ്വയം മനസ്സമാധാനം കളയലിപ്പോൾ തന്റെ പതിവായിരിക്കുന്നു…..
രാധു വന്നത് മുതൽ തന്റെ ഹൃദയം പേറുന്ന ഭാരം വിവി അവളിലേക്ക് ചെക്കറുമോയെന്നത് തന്നെയാണ്…..
ഭക്ഷണം കഴിക്കാൻ അവൾ താഴേക്ക് ചെല്ലുമ്പോൾ മേശ മേൽ എല്ലാവരും ഇരിപ്പുണ്ടായിരുന്നു…..
കൈ കഴുകി വിവി കസേരയിലേക്കിരുന്നതിന്റെ അടുത്തായി ഒഴിഞ്ഞു കിടക്കുന്ന കസേര മീരയുടെ കണ്ണിലുടക്കി….
എന്നാൽ അവൾ അടുക്കളയിൽ പ്പോയി ജഗ്ഗിൽ വെള്ളവുമായി വന്നതും വിവിയുടെ അടുത്തുള്ള കസേരയിൽ ഇരിപ്പുറപ്പിച്ച രാധുവിനെ കണ്ട് അവൾക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് അവൾക്ക് തന്നെയറിയില്ലായിരുന്നു….
അവൾ വിവിക്ക് നേരെ കടുപ്പിച്ചു നോക്കി അവനെതിരെയുള്ള കസേരയിലിരിക്കുമ്പോഴും തന്നെ ദേഷ്യത്തോടെ നോക്കുന്ന ആ ഉണ്ടക്കണ്ണുകളെ വിവി കാണുന്നുണ്ടായിരുന്നു….
അവൾ ഇന്ന് വരെ തന്നെ നോക്കിയതാത്രയും ദേഷ്യത്തോടെ മാത്രമായിരുന്നു…അത് കൊണ്ടാവാം അതിൽ കലർന്ന പ്രണയത്തെ അവന് മനസ്സിലാക്കാൻ കഴിയാതിരുന്നത്……
ഹാ… മക്കളെ…. നാളെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പൂജ നടക്കുന്നുണ്ട്…..
നമുക്കെല്ലാവർക്കും കൂടി വേണം നാളെ പൂജക്ക് പോവാൻ…..
എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിലാണ് മാധവന്നത് പറഞ്ഞത്….
എല്ലാവരും അതിനെ ശെരി വെച്ചു കൊണ്ട തലയാട്ടി…
ഇന്നിപ്പോ പുറത്ത് പോകേണ്ട…. കൂട്ടുകാരെ കാണേണ്ട….. ലൈബ്രറിയിൽ പോകേണ്ട…അതെന്താ..
വിവി മുറിയിലേക്ക് വന്ന് കിടക്കാനൊരുങ്ങുമ്പോഴാണ് അല്പം പരിഹാസം കലർത്തി മീരയത് പറഞ്ഞത്…..
ഇന്ന്.. മഴയായിരുന്നില്ലേ…. അത് കൊണ്ടാണ്…..
അതും പറഞ്ഞ് വിവി കിടക്കാകാനൊരുങ്ങിയതും പിറകിൽ നിന്ന് തനിക്ക് നേരെ ചിറി കോട്ടുന്നവളെ അവൻ മുമ്പിലെ കണ്ണാടിയിൽ വ്യക്തമായി കണ്ടിരുന്നു…..
അവൻ ചുണ്ടിൽ വന്ന ചിരിയെ മറച്ചു പിടിച്ചു കൊണ്ട് കാണാത്തത് പോൽ കാട്ടിലിലേക്ക് കിടന്നു…..
ആ കട്ടിലിന്റെ മറുവശത്തു അവളും കിടക്കുമ്പോൾ അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു…..
എങ്കിലും പതിവ് പോലെ തങ്ങൾക്കിടയിൽ ഒഴുകി വന്ന ആ സുഗന്ധത്തെ അവൾക്കറിയാൻ കഴിയുന്നുണ്ടായിരുന്നു……
അപ്പോഴും പുറത്ത് രാത്രി മഴ തകർത്ത് പെയ്യുകയായിരുന്നു….
അവളിലുള്ള മാറ്റം തന്നോട് തോന്നിയ തുടങ്ങിയ ഇഷ്ടത്തിൽ നിന്നാണോയെന്ന് അവന് സംശയം തോന്നിയിരുന്നെങ്കിലും അതുറപ്പിക്കാൻ അവന്റെ മനസ്സിന് ധൈര്യമുണ്ടായിരുന്നില്ല…..
എങ്കിലും അവളെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ നിറയുന്ന തണുപ്പിനെ അവനും അറിയാൻ തുടങ്ങിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവി…. നീയാണോ ഭക്ഷണമുണ്ടാകുന്നത്….
എഴുന്നേറ്റ് വരുമ്പോൾ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്ന വിവിയോട് രാധുവത് ചോദിച്ചത് അല്പം അത്ഭുതത്തിലായിരുന്നു….
അരികിലായി നിൽക്കുന്ന മീരക്ക് അവളുടെ ശബ്ദം കേട്ടപ്പോഴേക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു…..
മ്മ്…. അപ്പച്ചിക്ക് അല്പം റസ്റ്റ് കൊടുക്കാമെന്നു വെച്ചു…
വിവി ചെറു പുഞ്ചിരിയോടെ അത് പറയുമ്പോൾ രാധുവിന്റെ നോട്ടം മീരയിലേക്കായി…
അപ്പൊ മീര പാചകം ചെയ്യില്ലെ…..
പെട്ടെന്ന് രാധുവത് ചോദിച്ചതും മീര വല്ലാണ്ടായിരുന്നു….
അവളുടെ മുമ്പിൽ താൻ ചെറുതാകുന്നത് പോലെയവൾക്ക് തോന്നി….
അവളെനിക്ക് വേണ്ടി മാത്രമേ പാചകം ചെയ്യൂ….
അടുപ്പിന്റെ ചൂടും പുകയും കൊണ്ട് അവളുടെ സൗന്ദര്യം കളയേണ്ടല്ലോ..
അതിലും നല്ലത് ഞാൻ ചെയ്യുകയല്ലേ……
അവൻ ചിരിച്ചു കൊണ്ട തമാശ രൂപത്തിലത് പറയുമ്പോൾ മീര മിഴികളുയർത്തി അവനെ നോക്കി…..
തമാശ രൂപത്തിലാണെങ്കിലും തന്നെ ഒട്ടും താഴ്ത്തി കെട്ടാതെ തനിക്ക് അവളുടെ മുമ്പിൽ ഭാര്യയെന്നൊരു സ്ഥാനം നൽകി അവനത് പറയുമ്പോൾ ഹൃദയം അങ്ങേയറ്റം സന്തോഷിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു….
തന്റെ അവസ്ഥ മനസ്സിലാക്കി അവനത് പറഞ്ഞപ്പോൾ ഇത്രയും സന്തോഷം തനിക്കുണ്ടായെങ്കിൽ അവനത് മനസ്സിൽ തട്ടിയാണ് പറഞ്ഞതെങ്കിൽ താനെത്ര മാത്രം സന്തോഷിക്കുമെന്നവളോർത്തു…..
അതിനു തന്റെ മനസ്സിൽ അവനോടുള്ള അതേ വികാരം അവനിലേക്കും പടരേണ്ടതില്ലെ…..
രാധുവിന്റെ മുഖത്ത് ദുഖത്തിൽ കലർന്ന ഒരുതരം പുഞ്ചിരി വിരിഞ്ഞു….
മീരയെ അവൻ തന്റേതെന്ന ഭാവത്തിൽ പറയുമ്പോൾ നോവുന്ന അവളുടെ ഹൃദയത്തെ അവളറിയുന്നുണ്ടായിരുന്നു…..
വിവിയെ കുറിച് തന്നേക്കാൾ നന്നായി മാറ്റാർക്കാണറിയുക…..
അവന്റെ പ്രണയം ജീവിത കാലം മുഴുവൻ അനുഭവിക്കാൻ സാധിക്കുന്ന അവളെത്ര ഭാഗ്യവതിയാണെന്ന് രാധുവോർത്തു…..
താൻ മറ്റു പല സ്വപ്നങ്ങൾക്കും വേണ്ടി അവനെ നീക്കി വെച്ചില്ലായിരുന്നെങ്കിൽ ഇന്നാ സ്ഥാനം തനിക് സ്വന്തമാകുമായിരുന്നു….
തന്നെ നോക്കുന്ന രാധുവിന്റെ കണ്ണുകളിൽ അല്പം അസൂയ കലർന്നതായി മീരക്ക് തോന്നുമ്പോൾ അവൾക്ക് വല്ലാത്തൊരു അഭിമാനം തോന്നിയിരുന്നു…..
ആർക്കു മുമ്പിലും താഴാൻ വിട്ടു കൊടുക്കാതെ ചേർത്ത് പിടിക്കുന്ന ഇത് പോലെയുള്ള ഒരു കരത്തേക്കാൾ ശക്തിയുള്ളതായി മറ്റെന്താനുള്ളത്….
ഡാഡി മമ്മിയെ ഒരുതവണ എങ്കിലും ഇങ്ങനെ ചേർത്ത് പിടിച്ചിരുന്നെങ്കിൽ…. അതിന്റ സന്തോഷം മമ്മി അറിഞ്ഞിരുന്നുവെങ്കിൽ അവർക്കൊരിക്കലും രണ്ട് ധ്രുവങ്ങളിലേക്ക് ചേക്കേറാൻ സാധിക്കുമായിരുന്നില്ലെന്നവളോർത്തു…….
എന്തായാലും ഇനി ഞാൻ ചെയ്തോളാം…..
നീ പേടിക്കേണ്ട…. നിന്റെ ഭാര്യയെ ഞാൻ പുക കൊള്ളിക്കില്ല……
അവർക്കിടയിലുള്ള സുന്ദരമായോരാ ബന്ധത്തെ യോർത്തു രാധുവിന്റെ മനസ്സിലൊരു ഭാരം നിറയുമ്പോഴും അത് അവരറിയാതിരിക്കാൻ വേണ്ടി തന്നെയാണ് പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞവൾ കറിയിളക്കി കൊണ്ടിരുന്ന വിവിയുടെ കയ്യിലെ കയ്ലവൾ കയ്യിൽ വാങ്ങിയത്…..
(തുടരും )

by