22/04/2026

സത്യഭാമ : ഭാഗം 07

രചന – അയിഷ അക്ബർ

 അടഞ്ഞു കിടക്കുന്ന കണ്തടങ്ങളിൽ കറുപ്പ് തെളിഞ്ഞതായി അവന് തോന്നി….. എങ്കിലും ആ മുഖത്തെ പ്രൗടി അവന് കാണുന്നുണ്ടായിരുന്നു….. ചെറുപ്പത്തിലൊന്നും അവരുമായി അടുത്ത ഓർമ തനിക്കില്ല…. വളരും തോറും പലരിൽ നിന്നും അതാണ്‌ തന്റെ അമ്മയെന്ന പറഞ്ഞ് താനറിഞ്ഞിരുന്നു…. ജീവനായി തന്നെ സ്നേഹിക്കുന്ന മറ്റൊരാമ്മയുടെ ദുഖങ്ങൾ താങ്ങാൻ അന്ന് മനസ്സിന് ഭാരമില്ലാത്തത് കൊണ്ട് തന്നെ തന്നെ കാണുമ്പോഴുള്ള ആ കണ്ണുകളിലെ വാത്സല്യം കണ്ടില്ലെന്ന് നടിച്ചു….. എന്നാൽ അവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഞാനാണെന്നോർക്കുമ്പോൾ ഹൃദയം വല്ലാതെ മുറിഞ്ഞു പോകുന്നു….. അവൻ പതിയേ അവരുടെ കാൽപാദങ്ങളിൽ തൊട്ടു… കണ്ണുകളിൽ നീർതുള്ളികൾ സ്ഥാനം പിടിച്ചു…… അവയിൽ നിന്നടർന്നൊരു തുള്ളി അനുവാദാമില്ലാതെ അവരുടെ പാദങ്ങളെ തലോടി….. അമ്മേ….. ഒരു നേർത്ത വിളി അവന്റെ തൊണ്ടക്കുഴിയിൽ നിന്നും ചിതറി വീണു…..

കേൾക്കില്ല…. ഗുളികയുടെ മയക്കത്തിലാണ്….. ഉണർന്നിരിക്കുന്ന അത്രയും സമയം ഇയാളെവിടെയായിരുന്നു…. പെട്ടെന്ന് പിറകിൽ നിന്നുള്ള ആ ശബ്ദത്തിലേക്ക് അവന്റെ മിഴികൾ ഞെട്ടി തിരിഞ്ഞു നോക്കി….. കൈകൾ രണ്ടും കെട്ടി അവനെ നോക്കി നിൽക്കുന്ന ഭാമയുടെ കണ്ണുകളിൽ പുച്ഛമായിരുന്നു…… അവൻ പെട്ടെന്ന് മിഴികൾ തുടച് ഇരുന്നിടത് നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു….. മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നത് കൊണ്ട് തന്നെ വരാന്തയുടെ ചുമരിൽ ചാരിയവൻ നിന്നു….. പിറകിലെ ആളനക്കം അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി…. അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അവളുടെ മിഴികളെ നേരിടാൻ അവനെന്തോ ഒരു പ്രയാസം തോന്നി…… തെറ്റ് ചെയ്തവനായിരുന്നല്ലോ അത് കൊണ്ടായിരിക്കുമൊരുപക്ഷെ…… മനസ്സിൽ അല്പമെങ്കിലും കരുണയുണ്ടെങ്കിൽ അവരറിയെ അവരെയൊന്നു ചേർത്ത് പിടിച്ചു കൂടെ….. അമ്മേയെന്ന ഒരു വിളി കൊണ്ടവരെ സന്തോഷിപ്പിച്ചു കൂടെ….

അവരുടെ ഹൃദയം നിനക്ക് വേണ്ടി എത്ര മാത്രം തുടിക്കുന്നുണ്ടെന്ന് എനിക്കറിയാം….. ഇത്ര മാത്രം അവരെ അകറ്റി നിർത്തുന്നതെന്തിനു വേണ്ടിയാ…. ആർക്ക് വേണ്ടിയാ….. അത്ര മേൽ വികാര ഭരിതമായിരുന്നു അവളുടെ ചോദ്യമെങ്കിലും അവനൊന്നും തോന്നിയില്ല…. കാരണം വർഷങ്ങളായി ഇതെല്ലാം ഞാനെന്നോട് തന്നെ ചോദിക്കുന്നതാണെന്ന് അവനറിയാമായിരുന്നു…. ഓഹ്…. ആ രാജേഷ്വരി തമ്പ്രാട്ടിയുടെ ഓമന സന്ധതിയാണല്ലോ അല്ലെ….സ്വന്തം അമ്മയെ കണ്ടില്ലെന്ന് വെക്കാൻ അവർ നിനക്കാരാ…. അവന്റെ മൗനം അവളെ ചോദിപ്പിച്ചെന്ന് അവളുടെ വാക്കുകളിൽ നിന്നും അവന് മനസ്സിലായിരുന്നു. …. ചില ബന്ധങ്ങൾ അങ്ങനെയാണ് സത്യ….. എന്തിനു വേണ്ടി ചേർന്നു നിൽക്കുന്നുവെന്നറിയില്ല…. എങ്കിലും അതൊരു ബന്ധനമായി നമ്മെ പിന്തുടരും….. ഋഷി ദൂരേക്ക് നോക്കിയത് പറയുമ്പോൾ മനസ്സിലാവാത്ത വിധത്തിൽ ഭാമ അവനെ നോക്കി……

രാജേഷ്വരി എന്റെ അച്ഛന്റെ സഹോദരിയാണ്….. എന്റെ അപ്പച്ചി….. കർമ ബന്ധത്തിലൂടെ കാലം അവരെയെനിക്ക് അമ്മയാക്കി തന്നു….. ആത്മ ബന്ധമെന്ന കാണാ നൂല് കൊണ്ടവരെന്നെ കോർത്തു വെച്ചിരിക്കുന്നു…. അവൻ അവളെ നോക്കി…. അവൾ കേട്ട പുതിയ അറിവുകൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….. രക്ത ബന്ധത്തേക്കാൾ ഇത്രയേറെ മനോഹരമായൊരു സ്ഥാനത്തേക്ക് ആത്മ ബന്ധത്തെ നീക്കി വെക്കുന്നതെങ്ങനെയെന്നവളാലോചിച്ചു…… അവൾക്കത്ഭുതം തോന്നി.. എല്ലാവരെയും ഭരിക്കാൻ മാത്രമറിയുന്ന അവർക്ക് ഋഷിയോട് തോന്നിയ വാത്സല്യം വില മതിക്കാനാവാത്തത് തന്നെയാണ്….. അവളവനെ നോക്കി….. യാശോദാമ്മയുടെ രോഗ കാരണം നിങ്ങൾ മാത്രമാണ്…….

മകന്റെ സ്നേഹത്തിലും പരിചരണത്തിലും അലിഞ്ഞു പോവുന്ന അസുഖമേ ഇപ്പൊ ആ പാവത്തിനുള്ളു….. ഇനിയെങ്കിലും അവരെയൊന്നു ചേർത്ത് പിടിച്ചു കൂടെ….. അവൾ പ്രതീക്ഷയോടെ അവനെ നോക്കി…. അതിനു യഥാർത്ഥ രോഗി യാശോദാമ്മയല്ല സത്യാ… രാജേഷ്വരിയമ്മയാണ്…. വാക്കുകളിൽ വിവരിക്കാൻ കഴിയാത്തൊരു നൊമ്പരം അവനിൽ നിന്നവൾക്ക് വ്യക്തമായിരുന്നു…. ഒരായിരം ചോദ്യങ്ങളുമായി അവളുടെ കണ്ണുകൾ അവന് നേരെ മിഴിഞ്ഞു വന്നു….. പെറ്റമ്മയോട് തോന്നിയ ചെറിയൊരടുപ്പത്തിൽ രാജേഷ്വരിയമ്മയെ ഞാൻ അപ്പച്ചിയെന്ന് വിളിച്ചൊരു ദിവസത്തെ വല്ലാത്തൊരു ഭയത്തോടെ ഞാൻ ഓർക്കുന്നു….. അച്ഛന്റെ തുരുമ്പ് പിടിച്ചു തുടങ്ങിയ ബെൽറ്റ്‌ കൊണ്ട് അടിച്ചെന്റെ ശരീരം മുഴുവൻ രക്തം പൊടിഞ്ഞു…. അച്ഛൻ കൂടി വരുന്നതിനു മുന്പേ എന്നെ നാട് കടത്തിയതും അതേ കാരണത്താലായിരുന്നു…. അന്ന് ഞാൻ കണ്ടിരുന്നു അവരിലെ മാനസിക രോഗിയെ….. ഞാനെന്ന വലയത്തിൽ ചുറ്റപ്പെട്ട അവരെ ഞാനെങ്ങനെ അകറ്റി നിർത്തും…..

അവർക്കെന്നോടുള്ള സ്നേഹത്തിന്റെ തീക്ഷണതയിലാണ് അന്നങ്ങനെയൊക്കെ ചെയ്തതെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു….. അച്ഛനോട് പറയുമ്പോഴും അപ്പച്ചിയെ വേദനിപ്പിക്കാനെന്തോ വല്ലാത്തൊരു പ്രയാസം ആ മുഖത്തെനിക്ക് കാണാറുണ്ട്…… അവൾക്കവനോട് വല്ലാതൊരലിവ് തോന്നി…. അത് വരെ നിറഞ്ഞു നിന്ന ദേഷ്യമെല്ലാം ഒരുതരം സഹതാപതിനു വഴി മാറി…. രക്ത ബന്ധത്തിനും ആത്മ ബന്ധത്തിനുമിടയിൽ കിടന്ന് വീർപ്പു മുട്ടുന്ന അവന് രണ്ട് സ്നേഹത്തെയും നിരസിക്കാൻ കഴിയുന്നതല്ല….. എന്റെ അമ്മയെ മനോഹരമായി പരിചരിക്കുന്ന നിന്നെ കാണുമ്പോഴേനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ടെടോ…. ദുഃഖം കലർന്ന അവന്റെ പുഞ്ചിരി അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…… വിചാരിച്ചതിനേക്കാൾ വിശാലമാണ് അവന്റെ ദുഃഖത്തിന്റെ ആഴിയെന്നവൾ തിരിച്ചറിഞ്ഞിരുന്നു….. അവൾ പതിയേ അവന്റെ കൈകൾക്ക് മേൽ കൈകൾ വെച്ചു….. അവനെ ആശ്വസിപ്പിക്കാനെന്ന പോൽ….. അവൻ അവളെ നോക്കി…. ഒരു ചെറു പുഞ്ചിരിയോടെ… താൻ തന്റെ അമ്മയെ സ്നേഹിക്കുന്നത് രാജേഷ്വരിയമ്മ അറിയരുതെന്നല്ലേ യുള്ളൂ…. അതിനു വഴി ഞാനുണ്ടാക്കി തന്നാൽ മതിയോ…. കുസൃതിയോടെ അവൾ ചോദിക്കുമ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞതത്രയും പ്രതീക്ഷയായിരുന്നു….. അവനറിയാമായിരുന്നു തന്നെ സഹായിക്കാൻ അവളെക്കാൾ ശക്തിയുള്ള മറ്റൊരു കരങ്ങളവിടെയില്ലെന്നുള്ളത്…..

വരാന്തയിലൂടെ യാശോധയെ വീൽ ചെയറുമായി കൊണ്ട് നടക്കുന്ന സത്യയെ എതിർ വശത്തുള്ള മുറിയുടെ ജനാലഴികളിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു…. യാശോധയുടെ മുഖത്ത് കാണുന്ന പതിവില്ലാത്തൊരു തെളിച്ചവും വിശ്വൻ കാണുന്നുണ്ടായിരുന്നു…. വിധി ചിലപ്പോഴങ്ങനൊക്കെയാണ്….. പകരം വെക്കേണ്ട ആളുകളെ കൊണ്ട് തന്നെ നഷ്ടങ്ങളെ നികത്തും…… മുറിവുകൾ മായ്ക്കാൻ കാലം പകരക്കാരെ തരും… രാജിയോടുള്ള കുറ്റബോധത്താൽ ഞാനെന്റെ മകനെ അവൾക്ക് നൽകിയത് പോലെ അവളുടെ മകളെ യശോധയിലേക്കയച്ചിരിക്കുന്ന വിധി എത്ര നീതിമാനാണ്…. അന്നത്തെ ആ രാത്രി തികട്ടി വന്നയാളുടെ തൊണ്ടകുഴിയിൽ നിന്നു…..

സമ്പത്തു കുമിഞ്ഞു കൂടിയ മഠത്തിൽ തറവാട്…. അച്ഛൻ രാമ നാഥൻ തറവാടിതത്തിനും സമ്പത്തിനും ജാതിക്കും അത്രയേറെ പ്രാധാന്യം നൽകിയിരുന്ന സമയത്ത് തന്നെയായിരുന്നു അവരുടെ പ്രണയം….. രാജേഷ്വരിയുടെയും മഹാദേവന്റെയും….. താഴ്ന്ന ജാതിയിൽ പെട്ട മഹാദേവൻ ദൂരെ നിന്ന് വന്നു ഞങ്ങളുടെ ആശുപത്രിയിൽ ഡോക്ടറായി ജോലിക്ക് കയറിയതും അയാളുടെ കഴിവ് കൊണ്ട് തന്നെയായിരുന്നു….. മഹാദേവനും തനിക്കുമിടയിൽ പൂത്തുലഞ്ഞ സൗഹൃദത്തിന് അവന്റെ സൗമ്യമായ പെരുമാറ്റവും സ്വഭാവവും അങ്ങേയറ്റം കാരണമായിരുന്നു… അത് തന്നെയാവാം ഒരു പക്ഷെ രാജേഷ്വരിയെയും ആകർഷിച്ചത്…. ആരും അറിയാത്ത അവരുടെ ആ പ്രണയത്തിനു സാക്ഷിയായത് താൻ മാത്രമായിരുന്നു….. അപ്പോഴും അച്ഛനെ ഓർത്തെന്റെ ഹൃദയം ഭയക്കുന്നുണ്ടായിരുന്നു….. (തുടരും ) അടഞ്ഞു കിടക്കുന്ന കണ്തടങ്ങളിൽ കറുപ്പ് തെളിഞ്ഞതായി അവന് തോന്നി….. എങ്കിലും ആ മുഖത്തെ പ്രൗടി അവന് കാണുന്നുണ്ടായിരുന്നു….. ചെറുപ്പത്തിലൊന്നും അവരുമായി അടുത്ത ഓർമ തനിക്കില്ല….

വളരും തോറും പലരിൽ നിന്നും അതാണ്‌ തന്റെ അമ്മയെന്ന പറഞ്ഞ് താനറിഞ്ഞിരുന്നു…. ജീവനായി തന്നെ സ്നേഹിക്കുന്ന മറ്റൊരാമ്മയുടെ ദുഖങ്ങൾ താങ്ങാൻ അന്ന് മനസ്സിന് ഭാരമില്ലാത്തത് കൊണ്ട് തന്നെ തന്നെ കാണുമ്പോഴുള്ള ആ കണ്ണുകളിലെ വാത്സല്യം കണ്ടില്ലെന്ന് നടിച്ചു….. എന്നാൽ അവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഞാനാണെന്നോർക്കുമ്പോൾ ഹൃദയം വല്ലാതെ മുറിഞ്ഞു പോകുന്നു….. അവൻ പതിയേ അവരുടെ കാൽപാദങ്ങളിൽ തൊട്ടു… കണ്ണുകളിൽ നീർതുള്ളികൾ സ്ഥാനം പിടിച്ചു…… അവയിൽ നിന്നടർന്നൊരു തുള്ളി അനുവാദാമില്ലാതെ അവരുടെ പാദങ്ങളെ തലോടി….. അമ്മേ….. ഒരു നേർത്ത വിളി അവന്റെ തൊണ്ടക്കുഴിയിൽ നിന്നും ചിതറി വീണു….. കേൾക്കില്ല…. ഗുളികയുടെ മയക്കത്തിലാണ്….. ഉണർന്നിരിക്കുന്ന അത്രയും സമയം ഇയാളെവിടെയായിരുന്നു…. പെട്ടെന്ന് പിറകിൽ നിന്നുള്ള ആ ശബ്ദത്തിലേക്ക് അവന്റെ മിഴികൾ ഞെട്ടി തിരിഞ്ഞു നോക്കി…..

കൈകൾ രണ്ടും കെട്ടി അവനെ നോക്കി നിൽക്കുന്ന ഭാമയുടെ കണ്ണുകളിൽ പുച്ഛമായിരുന്നു…… അവൻ പെട്ടെന്ന് മിഴികൾ തുടച് ഇരുന്നിടത് നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു….. മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നത് കൊണ്ട് തന്നെ വരാന്തയുടെ ചുമരിൽ ചാരിയവൻ നിന്നു….. പിറകിലെ ആളനക്കം അറിഞ്ഞതും അവൻ തിരിഞ്ഞു നോക്കി…. അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അവളുടെ മിഴികളെ നേരിടാൻ അവനെന്തോ ഒരു പ്രയാസം തോന്നി…… തെറ്റ് ചെയ്തവനായിരുന്നല്ലോ അത് കൊണ്ടായിരിക്കുമൊരുപക്ഷെ…… മനസ്സിൽ അല്പമെങ്കിലും കരുണയുണ്ടെങ്കിൽ അവരറിയെ അവരെയൊന്നു ചേർത്ത് പിടിച്ചു കൂടെ….. അമ്മേയെന്ന ഒരു വിളി കൊണ്ടവരെ സന്തോഷിപ്പിച്ചു കൂടെ…. അവരുടെ ഹൃദയം നിനക്ക് വേണ്ടി എത്ര മാത്രം തുടിക്കുന്നുണ്ടെന്ന് എനിക്കറിയാം….. ഇത്ര മാത്രം അവരെ അകറ്റി നിർത്തുന്നതെന്തിനു വേണ്ടിയാ…. ആർക്ക് വേണ്ടിയാ….. അത്ര മേൽ വികാര ഭരിതമായിരുന്നു അവളുടെ ചോദ്യമെങ്കിലും അവനൊന്നും തോന്നിയില്ല…. കാരണം വർഷങ്ങളായി ഇതെല്ലാം ഞാനെന്നോട് തന്നെ ചോദിക്കുന്നതാണെന്ന് അവനറിയാമായിരുന്നു…. ഓഹ്…. ആ രാജേഷ്വരി തമ്പ്രാട്ടിയുടെ ഓമന സന്ധതിയാണല്ലോ അല്ലെ….സ്വന്തം അമ്മയെ കണ്ടില്ലെന്ന് വെക്കാൻ അവർ നിനക്കാരാ…. അവന്റെ മൗനം അവളെ ചോദിപ്പിച്ചെന്ന് അവളുടെ വാക്കുകളിൽ നിന്നും അവന് മനസ്സിലായിരുന്നു. ….

ചില ബന്ധങ്ങൾ അങ്ങനെയാണ് സത്യ….. എന്തിനു വേണ്ടി ചേർന്നു നിൽക്കുന്നുവെന്നറിയില്ല…. എങ്കിലും അതൊരു ബന്ധനമായി നമ്മെ പിന്തുടരും….. ഋഷി ദൂരേക്ക് നോക്കിയത് പറയുമ്പോൾ മനസ്സിലാവാത്ത വിധത്തിൽ ഭാമ അവനെ നോക്കി…… രാജേഷ്വരി എന്റെ അച്ഛന്റെ സഹോദരിയാണ്….. എന്റെ അപ്പച്ചി….. കർമ ബന്ധത്തിലൂടെ കാലം അവരെയെനിക്ക് അമ്മയാക്കി തന്നു….. ആത്മ ബന്ധമെന്ന കാണാ നൂല് കൊണ്ടവരെന്നെ കോർത്തു വെച്ചിരിക്കുന്നു…. അവൻ അവളെ നോക്കി…. അവൾ കേട്ട പുതിയ അറിവുകൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….. രക്ത ബന്ധത്തേക്കാൾ ഇത്രയേറെ മനോഹരമായൊരു സ്ഥാനത്തേക്ക് ആത്മ ബന്ധത്തെ നീക്കി വെക്കുന്നതെങ്ങനെയെന്നവളാലോചിച്ചു…… അവൾക്കത്ഭുതം തോന്നി.. എല്ലാവരെയും ഭരിക്കാൻ മാത്രമറിയുന്ന അവർക്ക് ഋഷിയോട് തോന്നിയ വാത്സല്യം വില മതിക്കാനാവാത്തത് തന്നെയാണ്….. അവളവനെ നോക്കി…..

യാശോദാമ്മയുടെ രോഗ കാരണം നിങ്ങൾ മാത്രമാണ്……. മകന്റെ സ്നേഹത്തിലും പരിചരണത്തിലും അലിഞ്ഞു പോവുന്ന അസുഖമേ ഇപ്പൊ ആ പാവത്തിനുള്ളു….. ഇനിയെങ്കിലും അവരെയൊന്നു ചേർത്ത് പിടിച്ചു കൂടെ….. അവൾ പ്രതീക്ഷയോടെ അവനെ നോക്കി…. അതിനു യഥാർത്ഥ രോഗി യാശോദാമ്മയല്ല സത്യാ… രാജേഷ്വരിയമ്മയാണ്…. വാക്കുകളിൽ വിവരിക്കാൻ കഴിയാത്തൊരു നൊമ്പരം അവനിൽ നിന്നവൾക്ക് വ്യക്തമായിരുന്നു…. ഒരായിരം ചോദ്യങ്ങളുമായി അവളുടെ കണ്ണുകൾ അവന് നേരെ മിഴിഞ്ഞു വന്നു….. പെറ്റമ്മയോട് തോന്നിയ ചെറിയൊരടുപ്പത്തിൽ രാജേഷ്വരിയമ്മയെ ഞാൻ അപ്പച്ചിയെന്ന് വിളിച്ചൊരു ദിവസത്തെ വല്ലാത്തൊരു ഭയത്തോടെ ഞാൻ ഓർക്കുന്നു….. അച്ഛന്റെ തുരുമ്പ് പിടിച്ചു തുടങ്ങിയ ബെൽറ്റ്‌ കൊണ്ട് അടിച്ചെന്റെ ശരീരം മുഴുവൻ രക്തം പൊടിഞ്ഞു…. അച്ഛൻ കൂടി വരുന്നതിനു മുന്പേ എന്നെ നാട് കടത്തിയതും അതേ കാരണത്താലായിരുന്നു….

അന്ന് ഞാൻ കണ്ടിരുന്നു അവരിലെ മാനസിക രോഗിയെ….. ഞാനെന്ന വലയത്തിൽ ചുറ്റപ്പെട്ട അവരെ ഞാനെങ്ങനെ അകറ്റി നിർത്തും….. അവർക്കെന്നോടുള്ള സ്നേഹത്തിന്റെ തീക്ഷണതയിലാണ് അന്നങ്ങനെയൊക്കെ ചെയ്തതെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു….. അച്ഛനോട് പറയുമ്പോഴും അപ്പച്ചിയെ വേദനിപ്പിക്കാനെന്തോ വല്ലാത്തൊരു പ്രയാസം ആ മുഖത്തെനിക്ക് കാണാറുണ്ട്…… അവൾക്കവനോട് വല്ലാതൊരലിവ് തോന്നി…. അത് വരെ നിറഞ്ഞു നിന്ന ദേഷ്യമെല്ലാം ഒരുതരം സഹതാപതിനു വഴി മാറി…. രക്ത ബന്ധത്തിനും ആത്മ ബന്ധത്തിനുമിടയിൽ കിടന്ന് വീർപ്പു മുട്ടുന്ന അവന് രണ്ട് സ്നേഹത്തെയും നിരസിക്കാൻ കഴിയുന്നതല്ല….. എന്റെ അമ്മയെ മനോഹരമായി പരിചരിക്കുന്ന നിന്നെ കാണുമ്പോഴേനിക്ക് പലപ്പോഴും അസൂയ തോന്നാറുണ്ടെടോ…. ദുഃഖം കലർന്ന അവന്റെ പുഞ്ചിരി അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…… വിചാരിച്ചതിനേക്കാൾ വിശാലമാണ് അവന്റെ ദുഃഖത്തിന്റെ ആഴിയെന്നവൾ തിരിച്ചറിഞ്ഞിരുന്നു…..

അവൾ പതിയേ അവന്റെ കൈകൾക്ക് മേൽ കൈകൾ വെച്ചു….. അവനെ ആശ്വസിപ്പിക്കാനെന്ന പോൽ….. അവൻ അവളെ നോക്കി…. ഒരു ചെറു പുഞ്ചിരിയോടെ… താൻ തന്റെ അമ്മയെ സ്നേഹിക്കുന്നത് രാജേഷ്വരിയമ്മ അറിയരുതെന്നല്ലേ യുള്ളൂ…. അതിനു വഴി ഞാനുണ്ടാക്കി തന്നാൽ മതിയോ…. കുസൃതിയോടെ അവൾ ചോദിക്കുമ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞതത്രയും പ്രതീക്ഷയായിരുന്നു….. അവനറിയാമായിരുന്നു തന്നെ സഹായിക്കാൻ അവളെക്കാൾ ശക്തിയുള്ള മറ്റൊരു കരങ്ങളവിടെയില്ലെന്നുള്ളത്……വരാന്തയിലൂടെ യാശോധയെ വീൽ ചെയറുമായി കൊണ്ട് നടക്കുന്ന സത്യയെ എതിർ വശത്തുള്ള മുറിയുടെ ജനാലഴികളിലൂടെ നോക്കി കാണുന്നുണ്ടായിരുന്നു…. യാശോധയുടെ മുഖത്ത് കാണുന്ന പതിവില്ലാത്തൊരു തെളിച്ചവും വിശ്വൻ കാണുന്നുണ്ടായിരുന്നു…. വിധി ചിലപ്പോഴങ്ങനൊക്കെയാണ്….. പകരം വെക്കേണ്ട ആളുകളെ കൊണ്ട് തന്നെ നഷ്ടങ്ങളെ നികത്തും…… മുറിവുകൾ മായ്ക്കാൻ കാലം പകരക്കാരെ തരും… രാജിയോടുള്ള കുറ്റബോധത്താൽ ഞാനെന്റെ മകനെ അവൾക്ക് നൽകിയത് പോലെ അവളുടെ മകളെ യശോധയിലേക്കയച്ചിരിക്കുന്ന വിധി എത്ര നീതിമാനാണ്…. അന്നത്തെ ആ രാത്രി തികട്ടി വന്നയാളുടെ തൊണ്ടകുഴിയിൽ നിന്നു…..

സമ്പത്തു കുമിഞ്ഞു കൂടിയ മഠത്തിൽ തറവാട്…. അച്ഛൻ രാമ നാഥൻ തറവാടിതത്തിനും സമ്പത്തിനും ജാതിക്കും അത്രയേറെ പ്രാധാന്യം നൽകിയിരുന്ന സമയത്ത് തന്നെയായിരുന്നു അവരുടെ പ്രണയം….. രാജേഷ്വരിയുടെയും മഹാദേവന്റെയും….. താഴ്ന്ന ജാതിയിൽ പെട്ട മഹാദേവൻ ദൂരെ നിന്ന് വന്നു ഞങ്ങളുടെ ആശുപത്രിയിൽ ഡോക്ടറായി ജോലിക്ക് കയറിയതും അയാളുടെ കഴിവ് കൊണ്ട് തന്നെയായിരുന്നു….. മഹാദേവനും തനിക്കുമിടയിൽ പൂത്തുലഞ്ഞ സൗഹൃദത്തിന് അവന്റെ സൗമ്യമായ പെരുമാറ്റവും സ്വഭാവവും അങ്ങേയറ്റം കാരണമായിരുന്നു… അത് തന്നെയാവാം ഒരു പക്ഷെ രാജേഷ്വരിയെയും ആകർഷിച്ചത്…. ആരും അറിയാത്ത അവരുടെ ആ പ്രണയത്തിനു സാക്ഷിയായത് താൻ മാത്രമായിരുന്നു….. അപ്പോഴും അച്ഛനെ ഓർത്തെന്റെ ഹൃദയം ഭയക്കുന്നുണ്ടായിരുന്നു….. (തുടരും )