08/04/2026

രാധാകൃഷ്ണ : ഭാഗം 67

രചന – മാതു

പുതിയ അതിഥി വരുന്നതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തും പ്രീതിഭലിച്ചു . ലച്ചൂ എന്നാലും എന്റെ ഏട്ടൻ നിനക്ക് ക്ലാസ്സ്‌ എടുത്തു ക്ലാസ്സ്‌ എടുത്തു . ഇത്ര പെട്ടന്ന് അതിന്റെ റിസൾട്ട്‌ വേരുവന്നു ഞാൻ വിചാരിച്ചില്ല .

ഇന്ദു സ്വകാര്യം മായി ലച്ചൂ ന്റെ ചെവിയിൽ പറഞ്ഞു . ച്ചി പോടീ . ലച്ചൂ അവളെ നോക്കി നാണത്തോടെ പറഞ്ഞു .

മോളെ ലച്ചൂ നന്ദു വന്നു ലച്ചൂ നെ കെട്ടി പിടിച്ചു . അവൻ അവളുടെ വയറിൽ തൊട്ടു . കൈയിൽ ഉള്ള മധുരം അവളുടെ വായിൽ വച്ചു കൊടുത്തു.

കണ്ണൻ എവിടെയാ നന്ദു ചോദിച്ചു . ഏട്ടൻ പുറത്തു ആരെയോ ഫോൺ ചെയ്തോണ്ട് നിൽകുവാ ഇന്ദു പറഞ്ഞു . അവൻ അവിടെ നിന്നും പോയ്‌ .

കുറച്ചു. കഴിഞ്ഞു അങ്ങോട്ട് ഗായു വന്നു. ലച്ചൂ ഗായു അവളെ വന്നു കെട്ടി പിടിച്ചു . അവളുടെ കൈയിൽ ഉള്ള ഒരു സ്വർണ്ണം വള ഊരി ലച്ചൂ ന്റെ കൈയിൽ ഇട്ടു കൊടുത്തു. വാവേ നിന്റെ ചെറിയമ്മ യടാ ഗായു ലച്ചൂ ന്റെ വയറിൽ നോക്കി പറഞ്ഞു .

ലച്ചൂ ഇതെല്ലാം കണ്ട് പുഞ്ചിരിച്ചുകൊണ്ട് നിന്നു .

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
നന്ദു കണ്ണനെ തിരക്കി ബാൽക്കണി ലക്ഷ്യം മാക്കി ചെന്ന് ഡാ കണ്ണാ അവൻ കണ്ണനെ ചെന്ന് കെട്ടി പിടിച്ചു . എനിക്കു സന്തോഷം മായ ടാ പിന്നെ ഇതിന്റ സന്തോഷം ത്തിനു നമുക്ക് വൈകിട്ടു ഒന്ന് കൂടണം നന്ദു പറഞ്ഞു .

ലച്ചൂ അവളുടെ മുറിയിൽ ഇരുന്നു പുറത്തേക്ക് നോക്കുവാന് നീ എന്താ ഇടക്ക് ഇടക്ക് പുറത്തേക്ക് നോക്കുന്നെ ഇന്ദു ചോദിച്ചു .

അല്ല കണ്ണേട്ടൻ കണ്ണേട്ടൻ എവിടെയാ ഇന്ന് ഞാൻ ശെരിക്കും കണ്ടു പോലും ഇല്ല ലച്ചൂ. പറഞ്ഞു . അത് പിന്നെ കണ്ണേട്ടൻ നന്ദു ഏട്ടന് മായി സംസാരിക്കുവാ കുറച്ചു കഴിയുബോൾ വരും ഇന്ദു പറഞ്ഞു .

കുറച്ചു കഴിഞ്ഞു കണ്ണൻ അങ്ങോട്ട്‌ വന്നു ഇന്ദു നീ അവളെയും കൂട്ടി വാ നമുക്ക് പോകാം കണ്ണൻ. പറഞ്ഞു . വാ ലച്ചൂ ശ്രീ മംഗലത് പോകാം അവിടെ അച്ഛനും അമ്മയും ഈ വിവരം അറിഞ്ഞപ്പോ മുതൽ വിളിക്കാൻ തുടങ്ങിയതാ ഇന്ദു പറഞ്ഞു .

നീ പൊക്കോ ഞാൻ വരാം ലച്ചൂ പറഞ്ഞു ഇന്ദു അവിടെ നിന്നും പോയ്‌ . കണ്ണേട്ടൻ എന്താ എന്നെ നോക്കുക പോലും ചെയ്യാതെ .

ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ പോകുവാന്നു അറിഞ്ഞിട്ടും അതിന്റെ ഒരു സന്തോഷം ഇല്ലല്ലോ അവള് ഓരോന്നും ചിന്തിച്ചു കൂട്ടി .

മക്കളെ ഇത്ര പെട്ടന്ന് പോകുവാണോ രവി വർമ്മ ചോദിച്ചു . പോകണം അച്ഛാ അവിടെ എല്ലാവരും ഞങ്ങളെ കാത്തിരിക്കുവ കണ്ണൻ പറഞ്ഞു .

ശെരി അമ്മേ ഞങ്ങള് ഇറങ്ങുവാ ലച്ചൂ പറഞ്ഞു. അവര് അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു . സൂക്ഷിക്കണേ മോളെ അവര് അവളോട്‌ പറഞ്ഞു .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശ്രീ മംഗലത് നീ ഇങ്ങനെ ഇരുന്നേ ദേ ആ പെണ്ണിന് വയറ്റിൽ ഉണ്ടെന്നു . ഈ സ്വത്തു മുഴുവൻ ഇനി അവൾക്കും അവളുടെ കുഞ്ഞിനും ഉള്ളതാ രാജ ലക്ഷ്മി പറഞ്ഞു .

അമ്മേ വെറുതെ എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഒന്നു മിണ്ടാതെ ഇരിക്ക് അവളെ ഞാൻ കൊല്ലും മാളു പറഞ്ഞു. പിന്നെ നടന്നത് തന്നെ നിനക്ക് ഇങ്ങനെ വാചകം അടിക്കാനേ അറിയൂ രാജി പറഞ്ഞു .

ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് കണ്ടോ അവളും അവളുടെ കുഞ്ഞും ഇവിടെ വാഴില്ല മാളു ദേഷ്യം ത്തോടെ അവിടെ നിന്നും പോയ്‌.

കണ്ണനും ലച്ചൂ വും ശ്രീ മംഗലത് എത്തി . മാലിനി ഓടി വന്നു ലച്ചൂ നെ കെട്ടി പിടിച്ചു. മോളെ വാ ഞങ്ങള് നിന്നെ കാത്തിരിക്കുവായിരുന്നു . അവര് പറഞ്ഞു .

ഇന്ദു നീ അടുക്കളയിൽ പോയ്‌ ആ പായസം ഇങ്ങു എടുത്തിട്ട് വാ മോൾക്ക് കൊടുക്കട്ടെ അവര് പറഞ്ഞു . കണ്ണൻ പെട്ടന്ന് മുകളിൽ ലേക്ക് കേറി പോയി .

മാലിനി അവളെ പായസം കുടിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു . ലച്ചൂ റൂമിലേക്ക് ചെന്നപ്പോ. കണ്ണൻ എവിടെയോ പോകാൻ റെഡി ആകുവാ യിരുന്നു .

കണ്ണേട്ടൻ ഇതു എവിടെ പോകുവാ ലച്ചൂ ചോദിച്ചു. ഞാൻ പുറത്തു പോകുവാ കോളേജ് വരെ പോകണം അവൻ പറഞ്ഞു .

കണ്ണേട്ടാ അതു ലച്ചൂ അവനെ നോക്കി എന്തോ പറയാൻ വന്നു. എന്താ എനിക്കു കുറച്ചു തിരക്ക് ഉണ്ട് അവൻ കുറച്ചു ദേഷ്യം ത്തിൽ പറഞ്ഞു .

ഒന്നും ഇല്ല ഏട്ടൻ പൊക്കോ അവള് പറഞ്ഞു . അവൻ അവിടെ നിന്ന് പെട്ടന്ന് ഇറങ്ങി പോയ്‌ .

നേരം ഇരുട്ടി തുടങ്ങി . ലച്ചൂ കണ്ണനെ നോക്കി പടി കെട്ടിൽ ഇരിക്കുവാന് . അവന്റെ ബൈക്ക് മുറ്റത് വന്നു നിന്നു . കണ്ണേട്ടാ എന്താ ഇത്ര വൈകിയേ ലച്ചൂ ചോദിച്ചു . അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കേറി പോയ്‌ .

ഇത് എന്താ എന്നോട് ഇങ്ങനെ പെരുമാറുന്നെ ഞാൻ എന്ത് തെറ്റാ ചെയ്തേ അവള് സ്വയം ചോദിച്ചു .

മുറിയിൽ കണ്ണൻ ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്യുവായിരുന്നു . കണ്ണേട്ടാ കണ്ണേട്ടനു എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ ഈ കുഞ്ഞു കണ്ണേട്ടന്റെ. കുഞ്ഞു അല്ലെന്നു തോന്നുന്നോ അവള് അവനോടു ചോദിച്ചു .

അവൻ അവളെ തന്നെ നോക്കി നിന്നു. നിങ്ങൾക്ക് ഈ കുഞ്ഞിനെ വേണ്ടങ്കിലും എനിക്ക് വേണം കാരണം എനിക്കു നല്ല ഉറപ്പാ ഇതു നിങ്ങളുടെ കുഞ്ഞു തന്നെയാ .

അല്ലാതെ ഞാൻ വേറെ ആരുടെ കൂടെയും കിടന്നു കൊടുത്തിട്ടില്ല . അവള്. കരഞ്ഞോണ്ട് പറഞ്ഞു . കണ്ണൻ ലച്ചൂ ന്റെ അടുത്തോട്ടു നടന്നു വന്നു .

അവള് അതിന് അനുസരിച്ചു പിന്നിലേക്ക് പോയ്‌ അവൻ അവളെ കൈയിൽ എടുത്തു ഉയർത്തി .
നീ എന്തടി പറഞ്ഞെ ഇതു എന്റെ കുഞാനൊന്നും എനിക്കു സംശയം ആണെന്നോ.

ഇനിയും നീ അങ്ങനെ വല്ലതും പറയുവാണേൽ നിന്റെ മുട്ട് കാലും ഞാൻ തല്ലി ഓടിക്കും അവൻ പറഞ്ഞു . പിന്നെ എന്തിനാ കണ്ണേട്ടൻ എന്നോട് ഇഷ്ട്ടം കേടു കാണിച്ചേ അവള് ചോദിച്ചു .

അത് പിന്നെ നിന്നെ ചുമ്മാ പിരി കേറ്റാൻ വേണ്ടി ചെയ്തത് അല്ലെ അല്ലാതെ ഞാൻ എന്റെ കുഞ്ഞിനെ വേണ്ടത് വെക്കുവോ . അവൻ പറഞ്ഞു .

ഓഹ്‌ ഞാൻ അങ്ങ് പേടിച്ചു പോയ്‌ അവള് പറഞ്ഞു. അതെ നീ ഇങ്ങോട്ട് വന്നെ ഞാൻ എന്റെ kunjinnu ഒരു ഉമ്മ കൊടുക്കട്ടെ അവൻ പറഞ്ഞു .

അവൻ അവളുടെ സാരി മാറ്റി അവിടെ ചുണ്ടുകൾ ചേർത്തു . വാവേ അച്ഛൻ ആട അവൻ പറഞ്ഞു .

എനിക്ക് എന്ത് സന്തോഷം ആയെന്നു നിനക്ക് അറിയുവോ അതു ഞാൻ വാക്കുകളിൽ ലുടെ പറഞ്ഞാൽ കുറഞ്ഞു പോകും . ഈ ദിവസം നിന്നെക്കാൾ കൂടുതൽ ആഗ്രഹിച്ചത് ഞാനാ അവൻ പറഞ്ഞു .

അവള് അവളുടെ നെറ്റി അവന്റെ നെറ്റിൽ മുട്ടിച്ചു . അവൻ അവളെ ചേർത്തു പിടിച്ചു .
അതെ ഞാൻ ഇന്ന് കോളേജിൽ പോയത് എന്തിനാണെന്ന് നിനക്ക് അറിയുവോ അവൻ അവളോട്‌ ചോദിച്ചു .

അവള് എന്താണെന്ന അർത്ഥം ത്തിൽ നോക്കി . എന്റെ ജോലി ഞാൻ രാജി വെച്ചു . അവൻ പറഞ്ഞു. അപ്പൊ ഇനി സാർ ആയി കണ്ണേട്ടൻ പഠിപ്പിക്കാൻ പോകുന്നില്ല അവള് ചോദിച്ചു .

ഇല്ല അച്ഛൻ പറഞ്ഞു ബിസിനസ്‌ ഏറ്റെടുത്തു നടത്താൻ പിന്നെ നിന്റെ പഠിത്തം കഴിഞ്ഞില്ലേ പിന്നെ എന്തിനാ ഞാൻ അവിടെ അവൻ പറഞ്ഞു.

എ അപ്പൊ . എന്നെ കാണാൻ ആയിരുന്നോ കണ്ണേട്ടൻ സാർ ആയി വന്നെ അവള് ചോദിച്ചു. അതേല്ലോ പിന്നെ ഞാൻ ആരാന്നാ നിന്റെ വിചാരം ഞാൻ ഭയങ്കര സംഭവമാ അവൻ പറഞ്ഞു . അയ്യെടാ അവള് അവനെ നോക്കി പറഞ്ഞു .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ലച്ചൂ നെ കാണിക്കാൻ ആയി കണ്ണൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ ഇരിക്കുവാന് . ഡോക്ടർ സാകാനിങ് റിപ്പോർട്ട്‌ നോക്കിട്ട് ഒന്ന് പുഞ്ചിരിച്ചു .

അതെ ഇരട്ടി സന്തോഷം മ രണ്ടാൾക്കും എന്താ ഡോക്ടർ കണ്ണൻ ചോദിച്ചു . നിങ്ങൾക്ക് ഇരട്ട കുട്ടികളാ ഡോക്ടർ പറഞ്ഞു .

ലച്ചൂ വും കണ്ണനും പരസ്പരം നോക്കി

തുടരും ❤️ .