17/04/2026

പ്രേമം : ഭാഗം 02

രചന – അല്ലി

” ഞാൻ മരിച്ചാൽ വിശ്വട്ടൻ എന്നേ പ്രേമിക്കോ?? ” പിറ്റേന്ന് അമ്മയുടെ നിർബന്ധപ്രകാരം ബീച്ചിൽപ്പോയി ആ മണൽത്തിരിയിൽ ഇരുന്ന് നന്ദയുടെ ചോദ്യം കേട്ട് വിശ്വന്റെ ഉള്ളൊന്ന് കാളി…

” ഭ്രാന്താണോ നിനക്ക്…?? ” നിന്നും ചാടിയെഴുനേറ്റുക്കൊണ്ടവൻ ചോദിച്ചതും വാടി തളർന്ന കണ്ണുകളോടെ അവൾ അവനെ നോക്കി.

“ഞാൻ മരിച്ചാൽ എന്നേ പ്രേമിക്കുമോ..
ഭാനുചേച്ചിയെ അടക്കിയതിന്റ തൊട്ടടുത്തായി എന്നേ അടക്കണം. അപ്പോൾ വിശ്വേട്ടൻ ഭാനുചേച്ചിയെ ദിവസവുo കാണാൻ ചെല്ലുമ്പോൾ എന്റെയടുത്തും വരും…. ഭാനു ചേച്ചിയോട് കിന്നാരംപ്പറയുമ്പോൾ ഞാനും കേൾക്കും…… ചേച്ചിയോട് പ്രേമത്തോടെ സംസാരിക്കുമ്പോൾ ഞാനും അത് കൊതിയോടെ കേൾക്കും…ചേച്ചിയോട് സങ്കടങൾപ്പറയുമ്പോൾ ഞാനത് കേട്ട് കരയും…. പക്ഷെ അപ്പോഴും വിശ്വേട്ടൻ എന്നേ പ്രേമിക്കോ…??” അവളുടെ കണ്ണുകൾ നിറഞ്ഞു.. അവന്റ ഉള്ളമൊന്ന് വേദനിച്ചു…

“മരിക്കാൻ പോകുവാണോ നീ…” അവന്റ ശബ്ദത്തിൽ വേദന കലർന്നു. അവൾ അല്ലെന്ന് തലയാട്ടി…. അവന്റ ഉള്ളിൽ അല്പം ആശ്വാസം നിറഞ്ഞു…

” വെറുതെ ചോദിച്ചതാ….
മരിക്കാൻ പേടിയാ…..ജീവിക്കാൻ വല്ലാത്ത കൊതിയും………. അടക്കാൻ പറ്റുന്നില്ല……… പക്ഷെ വല്ലാത്ത വേദന….. സഹിക്കാൻ പറ്റുന്നില്ല… “അവളുടെ കണ്ണുകൾ നിറഞ്ഞു….

” ഇത് വീടല്ല…. കണ്ണ് തുടയ്ക്ക്… ” വിശ്വൻ ചുറ്റും നോക്കിക്കൊണ്ടുപ്പറഞ്ഞതും അവൾ വേഗം കണ്ണുകൾ തുടച്ച് അവനെ നോക്കി…

” വരാൻ നോക്ക് സമയം വൈകി…. ” അതുംപ്പറഞ്ഞവൻ മുണ്ട് മടക്കി മുന്നോട്ട് നടന്നതും ഒരു കുഞ്ഞിനെപ്പോലെയവൾ അവന്റ പിറകിൽ നടന്നു…..
അച്ഛന്റ്റെയും അമ്മയുടെയും കൈപ്പിടിച്ച് ഒരു പളുങ്ക്പ്പോലെയൊരു കുഞ്ഞ് തിരമാലകളെ നോക്കി കുടുകുടെ ചിരിക്കുന്നതുക്കണ്ട് അവൾ നടത്തo നിർത്തി ആ കുഞ്ഞിനെ നോക്കി.

” എനിക്കൊരു കുഞ്ഞിനെ വേണം…. അവളെ ഇതുപ്പോലെ കടല് കാണിക്കണം….. അവളെ ചിരിപ്പിക്കണം.. അത് കണ്ട് എനിക്ക് വിശ്വേട്ടന്റെ നെഞ്ചത്ത് തല വെച്ച് നിൽക്കണം…എന്നേ കെട്ടിപിടിക്കണം..ശ്വാസം മുട്ടുന്ന അത്രയും……” മനസ്സിൽ ഓരോന്നുപ്പറഞ്ഞുക്കൊണ്ട് നിന്നതും വിശ്വൻ അവളുടെകൈയ്യിൽപ്പിടിച്ച് മുന്നോട്ട് നടന്നു…. അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി….

” പാറക്കല്ലുപ്പോലെയുണ്ട് കൈ… ” പുഞ്ചിരിയോടെ അവൾ മെല്ലെപ്പറഞ്ഞു……..

^^^^^^^^^^^^

പിറ്റേന്നവൾക്ക് എഴുനേൽക്കാൻ പറ്റാതേയായി…. ചുട്ടുപ്പോള്ളുന്ന ചൂടും ദേഹം വേദനയുംക്കൊണ്ടവൾ വാടി തളർന്നു……… വിശ്വൻ രാവിലെ എഴുന്നേൽക്കുമ്പോൾ ചുരുണ്ടുക്കൂടി പുതപ്പിനുള്ളിൽ കിടക്കുന്നവളെ സംശയത്തോടെ നോക്കി. സൂര്യനുദിക്കുന്നതിന് മുന്നേ എഴുന്നേൽക്കുന്നവൾക്ക് എന്തുപ്പറ്റിയെന്ന് ചിന്തിച്ചപ്പോൾ പുതപ്പ് മാറ്റി നന്ദയെ നോക്കാൻ രണ്ടാമതൊന്ന് അവന് ചിന്തിക്കേണ്ടി വന്നില്ല…. വാടി തളർന്ന് കിടക്കുന്നവളെ കണ്ട് സംശയത്തോടെ നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ ചൂട്….
അവന്റ ഉള്ളൊന്ന് പിടഞ്ഞു.

” നന്ദേ….. “….. അവന്റ കൈ അവളുടെ കവിളിൽ തട്ടി…..
അവൾക്ക് കണ്ണ് തുറക്കാൻ വയ്യാ…
തീരെ വയ്യാ ….

” നന്ദേ…. കണ്ണ് തുറക്ക്….., “കുലുക്കി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല…. വിശ്വന്റ് ദേഹം വിറച്ചു…….. മൂടിയ പുതപ്പ് വലിച്ചെറിഞ് അവളെയുംക്കൊണ്ട് വിശ്വൻ വേഗം നടന്നു… കുഞ്ഞിനെപ്പോലെ വാടിയെ പൂവ്പ്പോലെ അവൾ അവന്റ കൈകളിൽ കിടന്നു….അമ്മയും ആദിയോടെ അവന്റ പിന്നാലെ ഓടി..

^^^^^^^^^^

കണ്ണുകൾ തുറക്കാൻ വല്ലാത്ത പ്രയാസം തോന്നി.. തല വെട്ടിപ്പുള്ളക്കുന്നുണ്ട്… ദേഹവേദനയ്ക്കു അല്പം കുറവ്പ്പോലെ.. തൊണ്ട വേദനയ്ക്കുന്നു. ഉമിനിർപ്പോലും ഇറക്കാൻ വയ്യാ….. കണ്ണ് തുറന്ന് ആദ്യം കണ്ടത് വിശ്വനെയാണ്.. പിന്നെ ചുറ്റും നോക്കിയപ്പോഴാണ് ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായത്… രാത്രി വയ്യായിരുന്നു….. പക്ഷെ ഇത്രയും കടുക്കുമെന്ന് കരുതിയില്ല……തന്റെ അമ്മയും ഇവിടുത്തെ അമ്മയും കരയുന്നു.. അച്ഛൻ മാറി നിന്ന് ത്തന്നെ വേദനയോടെ നോക്കുന്നു…..
വീണ്ടും വിശ്വനെ നോക്കി…. അവളുടെ ആ നോട്ടത്തിൽ പച്ചാത്താപം നിറഞ്ഞു.
ഐസ് ക്രീം വേണമെന്നുപ്പറഞ്ഞപ്പോൾ പറ്റില്ലെന്ന് തീർത്തുപ്പറഞ്ഞതാ…. പക്ഷെ കൊതിക്കൊണ്ട് മേടിച്ചു.. അതും രണ്ടെണ്ണം…..

” വയ്യാതെ വന്നാൽ വിശ്വൻ തിരിഞ്ഞു നോക്കുമെന്ന് കരുതരുത് നീ……! ” ദേഷ്യം നിറഞ്ഞ അവന്റ ശബ്ദം അവളുടെ കാതിൽ ഇപ്പോഴും ഉണ്ട്…..

“ഉണർന്നോ മോളെ…. എല്ലാരെയും പേടിപ്പിച്ചല്ലോ കുട്ടി നീയ്… വയ്യായിരുന്നെങ്കിൽ അപ്പോഴേ പറയായിരുന്നില്ലേ കുഞ്ഞേ…. “വിശ്വട്ടന്റെ അമ്മപ്പറഞ്ഞതും അവൾ വിശ്വനെ നോക്കി…. ആ മുഖത്ത് നിന്നും അവൾക്ക് ഒന്നും മനസ്സിലാകുന്നില്ല…..

“നന്ദയ്ക്ക് നിങ്ങളെ മനസ്സിലാക്കാൻ പറ്റുന്നില്ല….. നന്ദ പൊട്ടിയ…. ലോക തോൽവി….” അവൾ ഉള്ളിൽ ഭ്രാന്തിയെപ്പോലെ പുലമ്പി……

ആ നേരം മുതൽ തിരിച്ച് വീട്ടിൽ എത്തുന്നവരെ വിശ്വൻ അവൾക്ക് മുഖം കൊടുത്തില്ല. ഒന്നും മിണ്ടിയില്ല……ഒന്നും……… അഡിമിറ്റ് ആകണമായിരുന്നെങ്കിലും അവളുടെ നിർബന്ധം മൂലം വീട്ടിൽ വന്നു……. അവളെ മുറിയിലാക്കി എല്ലാരും ഹാളിലേക്ക് പോയപ്പോൾ അവളും വിശ്വനും മാത്രമായി…. അവളെ
ആ വയ്യായ്കിയിലും അവളവനെ വേദനയോടെ നോക്കി.. മരുന്നെല്ലാം മേശമേൽവെച്ചവൻപ്പോകാനായി തുനിഞ്ഞതും അവന്റ കൈയ്യിലവൾ അമർത്തിപ്പിടിച്ചു……
വിശ്വൻ അവളെ തിരിഞ്ഞു നോക്കി

“ഭാനുചേച്ചിയ്ക്കു വയ്യാണ്ടാകുമ്പോൾ ഇങ്ങനെയായിരുന്നോ വിശ്വേട്ടാ……… എനിക്ക് നോവുന്നുണ്ട്ട്ടോ… വല്ലാണ്ട് നോവുന്നുണ്ട്……. ” ചുണ്ട് കടിച്ചുപ്പിടിച്ചുക്കൊണ്ടവൾപ്പറഞ്ഞതും ആ കൈ തട്ടി മാറ്റിയവൻ അവിടെ നിന്നും ഇറങ്ങിപ്പോയി…… ….
നന്ദയുടെ ചുണ്ടുകൾ വിറച്ചു… കണ്ണുകൾ നിറഞ്ഞു….

” എന്ത്യേ ഈശ്വരൻ നന്ദയ്ക്കു മാത്രം ഇങ്ങനെയൊരു വിധി തന്നു………… ”

^^^^^^^^↑^^^^^^^^^^^¡¡¡¡

രാത്രി കഷ്ടിച്ച് മൂന്ന് സ്പൂൺ കഞ്ഞിക്കുടിച്ചു. അതും മുളക് ചമ്മന്തിയുള്ളതുക്കൊണ്ട് മാത്രം…..
വിശ്വൻ അവൾക്കായി ഉണ്ടാക്കിയതാത്രെ…….
നന്ദയുടെ വരണ്ട ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു…..
വീട്ടിൽ നിൽക്കാൻ അമ്മ ആവോളം നിർബന്ധിച്ചെങ്കിലും പോകാൻ തോന്നിയില്ല…. ഇവിടെ വന്നതിന് ശേഷം അങ്ങനെ പോയി നിന്നിട്ടില്ല..തന്റെ വീട് ഇതാണ്… തന്റെ ലോകവും….

വാ കഴുകി മെല്ലെമെല്ലെ ഉമ്മറത്തേക്ക് നടന്നു…. താൻ പ്രതീക്ഷിച്ചപ്പോലെ ആ കുഴി മാടത്തിന്റെ മുന്നിൽ നിൽക്കുന്നുണ്ട് വിശ്വൻ….. കുശുമ്പോടെ അവൾ നോക്കി നിന്നും…..

” ഭാനു ചേച്ചി ഭാഗ്യവതിയാണ്……..
ഭാനു ചേച്ചി ഭാഗ്യവതിയാണ്. ……..

………..

എപ്പോഴാ ഉറക്കത്തിലേക്ക് വഴുതി വീണു.. അയാളെ കാത്തിരിക്കാനുള്ള ആരോഗ്യം അപ്പോഴാവൾക്കില്ലായിരുന്നു.. ഇടയ്ക്ക് എപ്പോഴോ നെറ്റിയിൽ വിശ്വന്റെ പരുക്കൻ കൈ തഴുകിക്കൊണ്ടിരുന്നു….ഇടയ്ക്കിടെ എഴുനേറ്റ് അവളെയവൻ നോക്കുന്നുണ്ടായിരുന്നു…..
തണുത്തു വിറയ്ക്കുമോയെന്ന് ഭയന്ന് ഫാനിന്റെ സ്പീഡ് കുറച്ച് അവളുടെ അടുത്തേക്ക് വിശ്വൻ ആദ്യമായി ഒട്ടിക്കിടന്നു…..ഇതൊന്നും അവളറിഞ്ഞില്ല….

” എന്നേ യൊന്ന് പ്രേമിക്കോ…. ” അവൾ ഉറക്കത്തിൽ പുലമ്പുന്നുണ്ടായിരുന്നു…. അവൻ വ്യക്തമായി അത് കേൾക്കുകയും ചെയ്തു…….എന്തോ അപ്പോഴവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി നിറഞ്ഞു….

……….. ……..

ദിവസങ്ങൾ വീണ്ടും അനുസരണയില്ലാതെ കടന്നുപ്പോയി……നന്ദയിപ്പോൾ അവളുടെക്കാര്യം നേരെ നോക്കുന്നില്ല… ഉള്ളിൽ എപ്പോഴും വേദനയാണ്…..അവളുടെ കാര്യങ്ങളിൽ നേരത്തെത്തിനേക്കാൾ ശ്രദ്ധയവൻ കൊടുക്കുന്നുവെങ്കിലും അവൾക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ലയിരുന്നു….

“ഭാനുചേച്ചി ഭാഗ്യവതിയാണ്……” അവൾ ഇടയ്ക്കിടെ ദിർഘശ്വാസം വലിച്ചുക്കൊണ്ട് പറയുമായിരുന്നു…

” അവനിപ്പോൾ നിന്നെ വല്യ കാര്യമാണ് മോളെ… നിന്റെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നില്ലേ. ” അമ്മ ഒരിക്കൽ അവളോടായിപ്പറഞ്ഞു.

“എന്നെ പ്രേമിക്കുന്നുണ്ടോ?? നന്ദയ്ക്കുവേണ്ടത് ശ്രദ്ധയല്ല… നന്ദയുടെക്കാര്യം നോക്കാൻ അവൾക്കറിയാം… നന്ദയ്ക്കു വേണ്ടത് കാമുകിയോടുള്ളപ്പോലെയുള്ള പ്രേമമാണ്..ഭാര്യയോടെന്നുള്ള പ്രേമമാണ് ….”

********

ഒരുദിവസം വിശ്വൻ ജോലിക്കഴിഞ്ഞു വന്നപ്പോൾ പതിവ്പ്പോലെ ഉമ്മറത്തു കാത്തുനിൽക്കുന്നവളില്ല…. സഞ്ചി മേടിച്ച് വെയ്ക്കാൻ അവളില്ല… കുളിക്കാൻ തോർത്തു നൽകാൻ അവളില്ല……….. കുളിക്കഴിഞ്ഞു വന്ന് ചായ തരാൻ അവളില്ല……

” നന്ദയുടെ അമ്മയൊന്ന് വീണു….. ഇപ്പോൾ ഹോസ്പിറ്റലിലാ…. അവളുംക്കൂടെപ്പോയി….. “അത്രയുംപ്പറഞ്ഞുക്കൊണ്ട് അമ്മ അടുക്കളയിയിലേക്ക് പോയപ്പോൾ വിശ്വൻ അങ്ങനെ നിന്നും. ദേഷ്യവും വിഷമമോ എന്തെന്നവനറിയില്ലായിരുന്നു…

“ഒരു വാക്ക് അവൾക്ക് പറയാമായിരുന്നു.തന്നിഷ്ടത്തിന് പോയില്ലേ….. അപ്പോൾ ഞാനാരാ…..??”അവൻ പിറുപ്പിറുത്തുക്കൊണ്ട് അടുക്കളയിലേക്കുപ്പോയി….

“അവൾക്ക് ഒരു വാക്ക് എന്നെ വിളിച്ച് പറയാമായിരുന്നു… ഒന്നും അറിയാതെ ഞാൻ മണ്ടനെപ്പോലെയിങ്ങനെ നിൽക്കുവല്ലേ…….എനിക്ക് എന്തെങ്കിലും വിലയവൾത്തരുന്നുണ്ടോ?? ഞാനവളുടെ ഭർത്താവല്ലേ??” വിശ്വൻ ദേഷ്യത്തോടെ അലറി…..

“ആ ബോധം നിനക്കുണ്ടോ വിശ്വാ…..” അമ്മ ചോദിച്ചതും അവൻ അമ്മയെ ഉറ്റു നോക്കി……

” ആ ബോധം നിനക്കുണ്ടോയെന്ന്….. പ്രായം നാല്പത് ആകാറായിട്ടു പതിനെട്ടു വയസ്സുള്ള ചെറുക്കന്റെ വിവരംപ്പോലും നിനക്കുണ്ടോ?? ജീവനല്ലെടാ അവൾക്ക് നിന്നെ…… നിന്നോട് അതിരില്ലാത്ത സ്നേഹമല്ലേ അവൾക്ക്…… എന്തെങ്കിലും വില നീ അവൾക്ക് നൽകിയിട്ടുണ്ടോ….. ചിലവിനു മാത്രം കൊടുത്താൽ ഭർത്താവാകില്ല വിശ്വാ…. ഉള്ളിൽ മൂടി കെട്ടിവെയ്ക്കാതെ ഇനിയെങ്കിലും ആ കുഞ്ഞിനെയൊന്ന് സ്നേഹിക്ക്…………

തുടരും….