22/04/2026

“പറ്റില്ലന്നല്ലെ പറഞ്ഞത്.ഞാൻ പറഞ്ഞിട്ട് നിന്റെ പ്രസവം നിർത്തിയാൽ മതി..”ഭർത്താവിന്റെ അമ്മ  പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.ഇതെന്താ ഞാനൊരു യന്ത്രമാണോ എന്നെനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.

“പറ്റില്ലന്നല്ലെ പറഞ്ഞത്.ഞാൻ പറഞ്ഞിട്ട് നിന്റെ പ്രസവം നിർത്തിയാൽ മതി..”ഭർത്താവിന്റെ അമ്മ  പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി.ഇതെന്താ ഞാനൊരു യന്ത്രമാണോ എന്നെനിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞില്ല.

മനുവേട്ടനും ഞാനും തമ്മിലുള്ള വിവാഹം ചെറുപ്പത്തിലേ വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചതാണ്.എന്റെ അച്ഛനും മനുവേട്ടന്റെ അച്ഛനും ആത്മാർത്ഥ സുഹൃത്തുക്കളാണ്.അതിനാൽ തന്നെ ഇരുവീട്ടിലെ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായിരുന്നു ഞങ്ങൾ തമ്മിലുള്ള വിവാഹം…

മനുവേട്ടൻ മറ്റുള്ളവർക്ക് മുമ്പിൽ സ്നേഹമുള്ള ഭർത്താവാണ്.കിടപ്പറയിൽ ഒരുവാക്കും മിണ്ടില്ല.ദിവസവും അദ്ദേഹത്തിന് ഞാൻ വഴങ്ങിക്കൊടുക്കണം.അത് നിർബന്ധമാണ്‌. കാര്യം സാധിച്ചു കഴിഞ്ഞാൽ തിരിഞ്ഞൊരു കിടപ്പാണ്.സ്നേഹംത്തോടെയൊരു ചുബനം,നെഞ്ചോട് ചേർത്തൊരു ആലിംഗനം ഇതൊന്നുമില്ല…

ആദ്യത്തെ കുഞ്ഞ് പെൺകുട്ടി ആയിരുന്നു. തുടർന്ന് പ്രസവിച്ചതും നാലു പെൺകുട്ടികൾ കൂടുതൽ. രണ്ടു കുട്ടികൾ ആയതോടെ പ്രസവം നിർത്തണമെന്ന് ഞാൻ പറഞ്ഞെങ്കിലും ആൺകുട്ടിയെ കിട്ടുന്നത് വരെ പ്രസവിക്കണമെന്ന് അമ്മ ഉത്തരവിട്ടു. അച്ഛനും മനുവേട്ടനുൻ അമ്മയെ പേടിയാണ്…

അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കിൽ നമുക്ക് സ്വത്തുക്കൾ ലഭിക്കില്ലെന്ന് ഭർത്താവ് പറഞ്ഞത്.എല്ലാം അമ്മയുടെ പേരിലാണ്. എന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് പറഞ്ഞിട്ടും ഏട്ടൻ ചെവിക്കൊണ്ടില്ല…

നാലു പ്രസവം കഴിഞ്ഞതോടെ ഞാൻ ദുർബലയും അശക്തയുമായി തീർന്നു.എന്നെക്കൊണ്ട് പറ്റില്ലെങ്കിൽ ഇനിയൊരു വിവാഹം കഴിക്കുമെന്ന് മനുവേട്ടനും അമ്മയും ഭീക്ഷണിപ്പെടുത്തി..

ഇതുപറഞ്ഞ് അവരുടെ ശല്യം ഒരുപാടായി. ഇതിനിടയിലാണ് അമ്മയുടെ ഉത്തരവ് വീണ്ടും. ഒരിക്കലും പൊട്ടിത്തെറിക്കാത്ത എന്റെ നിയന്ത്രണം അപ്പോൾ വിട്ടുപോയി.

“എന്നെക്കൊണ്ട് പറ്റില്ല ഇനി.ഞാൻ പ്രസവയന്ത്രമല്ല..”

“ഇവിടെ ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ ഇറങ്ങിക്കോ ഇവിടെ നിന്ന്..”

അമ്മയുടെ പറച്ചിലിൽ ഞാനും ഒരുതീരുമാനം എടുത്തു കഴിഞ്ഞിരുന്നു. ക്ഷമിക്കുന്നതിനും ഒരുപരിധിയുണ്ടല്ലോ.വീട്ടുകാരെയിനി ബുദ്ധിമുട്ടിക്കാൻ പറ്റില്ല..

കൈക്കുഞ്ഞിനെയും മറ്റ് മൂന്നുപേരെയും അണിയിച്ചൊരുക്കി ഞാൻ വീട് വിട്ടിറങ്ങി.നേരെ പോലീസ് സ്റ്റേഷനിലുൻ വനിതാ കമ്മീഷനിലും പരാതി നൽകി.ഭർത്താവിന്റെ പേരും അമ്മയുടെ പേരും കൂടെവെച്ചു.

ഒടുവിൽ ഒത്തുതീർപ്പ് ചർച്ചയിൽ എനിക്ക് നീതി ലഭിച്ചു. ഇത് കുറച്ചു നേരത്തെ ചെയ്തിരിക്കുന്നു എങ്കിൽ ഞാനിത്രക്ക് കഷ്ടപ്പെടണ്ടി വരില്ലായിരുന്നു.

ഇപ്പോൾ പ്രസവം എന്ന് കേൾക്കണതേ അമ്മക്കും ഭർത്താവിനും അലർജിയാണ്.

നമ്മൾ പെണ്ണുങ്ങൾ പലതും ക്ഷമിക്കും.അപ്പോൾ മറ്റുള്ളവർ കരുതുന്നത് ഇവളെ എന്ത് പറഞ്ഞാലും എതിർക്കില്ല അനുസരിക്കുമെന്നാണ്..

പലപ്പോഴും കുടുംബം ബന്ധങ്ങൾ തകരാതിരിക്കാനാണ് ഭാര്യമാർ ക്ഷമിക്കുന്നത്.അല്ലാതെ ആരെയും ഭയന്നട്ടല്ല..

വൈകി വന്ന തിരിച്ചറിവാണെങ്കിലും ഇന്നത് ചെയ്തതിൽ എനിക്കൊരു കുറ്റബോധവുമില്ല…മറിച്ച് സന്തോഷം മാത്രം…

(അവസാനിച്ചു)