The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
,,,,,,,അമ്മക്ക് പറ്റിയ അബദ്ധം,,,,,
……. …….. …….. ………
മോളെ ഗിരിജെ അമ്മാവൻ ഇന്നലെ പറഞ്ഞ കാര്യത്തിന് മോൾ മറുപടിയൊന്നും പറഞ്ഞില്ല
വേണ്ട അമ്മാവാ
ഞാനും മോളും ഇവിടെ എങ്ങനെയെങ്കിലും കഴിഞ്ഞുകൊള്ളാം
രമേശിനെ കുറിച്ച് എനിക്കറിയാം
നല്ല സ്വഭാവം ഉള്ളവനാണ് അവന്റെ ഭാര്യ മരിച്ചപോയതാ അതിലൊരു ചെറിയ കുട്ടി യുണ്ട്
നിന്നെയും നിന്റെ മോളേയും അവൻ പൊന്നു പോലെ നോക്കും എനിക്കുറപ്പുണ്ട്
അമ്മാവനും ഞാനും എന്റെ മോളും ഒരു ബാദ്യതയായി അല്ലെ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
മോളെന്താ ഈ പറയുന്നത് മോള് ഈ വീട്ടിൽ ഇങ്ങനെ ഒരു വേലക്കാരിയെ പോലെ കഷ്ടപ്പെടുന്നത് കാണാൻ വയ്യാത്തത് കൊണ്ടാ… മാത്രമല്ല
അശ്വതിക്ക് ഇപ്പോ എട്ട് വയസ്സായില്ലേ അവളുടെഭാവിയും കൂടി നമ്മൾ നോക്കണ്ടെ
ഒരു പ്രായം എത്തുമ്പോൾ അവളെ കല്യാണം കഴിപ്പിച്ചയക്കണ്ടേ….
അവൾ പോയാൽ നീ നിന്റെ കാര്യം ഓർത്തിട്ടുണ്ടോ കാര്യത്തോട് അടുക്കുമ്പോൾ ആരും ഉണ്ടാകില്ല മോളേ അത് ഈ അമ്മാവന് നല്ലത് പോലെ അറിയാം അതാ പറയുന്നത്
അശ്വതിക്ക് 4 വയസ്സുള്ളപ്പോഴാണ് ഗിരിജയുടെ ഭർത്താവ് സതീശൻ ഒരക്‌സിഡന്റിൽ പെട്ട് മരിക്കുന്നത്
പ്രേമ വിവാഹമായത് കൊണ്ട് തന്നെ സതിഷേട്ടന്റെ മരണത്തോടെ അവൾ എല്ല തലത്തിലും ഒറ്റപ്പെട്ടു
അശ്വതി മോളേയും കൂട്ടി തന്റെ വീട്ടിലേക്കു ചെന്ന അവളെ അവളുടെ അച്ഛൻ ആട്ടിയിറക്കി
നീ എന്തിനാടി ഇങ്ങോട്ട് വന്നത്
അത് …. അച്ഛാ….. ഞാൻ
ഇത്രയും പറഞ്ഞ പോഴേക്ക് ഗിരിജയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ഇവിടെ നിന്ന് കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല ഞങ്ങളുടെ മുഖത്ത് കരിവാരി തേച്ച് ഇറങ്ങിപോയവളല്ലേ നീ…. അതോടു കൂടി നീ ഞങ്ങളുടെ മനസ്സിൽ നിന്ന് മരിച്ചു പോയി ഇപ്പൊ ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല
ഇത്രയും പറഞ്ഞു അവളുടെ അച്ഛൻ വാതിലുകൾ അവൾക് മുന്നിൽ കൊട്ടിയടച്ചു
നിറകണ്ണുകളോടെ തന്റെ മോളുടെ കൈ പിടിച്ച് അവിടെ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ശൂന്യത മാത്രമായിരുന്നു
ഇനിയെങ്ങോട്ട് പോകണം എന്നറിയാതെ മോളെ കെട്ടിപിടിച്ചു പൊട്ടിക്കരയുന്ന അവളുടെ അടുത്തേക്ക് ദൈവധൂതനെ പോലെ വന്നതായിരുന്നു അമ്മാവൻ
പിന്നെ കുറെ കാലം അമ്മാവന്റെ വീട്ടിലായിരുന്നു ഒരു വീട്ടു വേലക്കാരിയെ പോലെ ആ വീട്ടിലെ എല്ലാ പണികളും അവളെ കൊണ്ട് ചെയ്യിപ്പിച്ചു
ഇറങ്ങി പോകാൻ വേറെ സ്ഥലമില്ലാത്തത് കൊണ്ട് തന്നെ തന്റെ മോൾക്ക് വേണ്ടി അവൾ എല്ലാം സഹിച്ചു….
ഒരു ദിവസം
ശരീരം കൊണ്ട് തീരെ വയ്യാത്തൊണ്ടാ അമ്മായി ഞാൻ ഒന്ന് കിടന്നത്
നിനക്കെന്താടീ ഇത്ര വലിയ അസുഖം
നാലു നേരം വെട്ടിവിഴുങ്ങുമ്പോൾ തള്ളക്കും മകൾക്കും യാതൊരു കുഴപ്പവും ഇല്ലല്ലോ
ഇവിടെയുള്ള പണികളൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി അല്ലെങ്കിൽ എങ്ങോട്ടാണെന്ന് വെച്ചാ പൊയ്ക്കോ
അവൾക്ക് വയ്യാത്തത് കൊണ്ടല്ലേ അമ്മിണി ഇത്രക്ക് ക്രൂരത പാടില്ലാട്ടോ
ദേ മനുഷ്യ നിങ്ങൾ ഒരൊത്തനാണ് ഇവളെ തലയിൽ കേറ്റി വെക്കുന്നത്
നിറകണ്ണുകളോടെ അവൾ അമ്മാവനെ നോക്കി ഒന്ന് പൊട്ടിക്കരയാൻ പോലും അവൾക്ക് ആ വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല
പിറ്റേ ദിവസം തന്നെ അമ്മാവൻ അവരെ ഒരു വാടക വീട്ടിലെക്ക് മാറ്റി ന്റെ കുട്ടിക്ക് ഒന്നും തോന്നരുത് ട്ടൊ അവിടെ നിന്നാൽ മോളെ കൊല്ലാനും തള്ളയും മക്കളും മടിക്കില്ല
അമ്മാവൻ തന്നെ ആ വീട്ടിൽ അവർക്കൊരു അധിക പറ്റാണ് പിന്നെ നിന്റെ കാര്യം പറയണോ ഞാൻ നമ്മുടെ രാമുവിന്റെ തുണിക്കടയിൽ നിനക്കൊരു ജോലി ശരിയാക്കിയിട്ടുണ്ട് അതാകുമ്പോൾ മോൾക്കും നിനക്കും സുഗമമായി ജീവിക്കാം
മോളെന്താ ആലോചിക്കുന്നത് എന്ന അമ്മാവന്റെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്
അവൾക്ക് ആകെയുള്ള ആശ്രയം അമ്മാവനായിരുന്നു അത് കൊണ്ട് തന്നെ അമ്മാവന്റെ വാക്കിന് എതിര് നിൽക്കാൻ അവൾക്ക് കഴിഞ്ഞില്ല
കൊട്ടും കുരവയും ആളും ആർഭാടവുമില്ലാതെ രമേശൻ അമ്പലത്തിൽ വെച്ച് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ അമ്മാവൻ മാത്രമായിരുന്നു ആ ചടങ്ങിന് സാക്ഷിയായി ഉണ്ടായിരുന്നത്
രമേഷേ
ഗിരിജയുടെ അമ്മാവനാണ് വിളിച്ചത്
എന്താ അമ്മാവാ
അല്ല….. മോളെ രണ്ട് ദിവസം കഴിഞ്ഞിട്ട് വിട്ടാൽ പോരേ അവൾ എന്റെ കൂടെ നിന്നോളും
അമ്മാവന്റെ ചോദ്യം കേട്ടപ്പോൾ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു
അമ്മാവാ ഞാൻ ഗിരിജയെ താലി കെട്ടിയത് മുതൽ അശ്വതി എന്റെയും കൂടി മോളാണ്
എന്റെ മോളെ അംഗീകരിക്കാനുള്ള മനസ്സ് രമേശിന് ഉണ്ട് എന്നറിഞ്ഞപ്പോൾ അവൾക്ക് അയാളോട് ഒരു ബഹുമാനം തോന്നി
വർഷങ്ങൾ കഴിഞ്ഞു പോയി രമേശിന്റെ മകന് അവൾ സ്വന്തം അമ്മയായി
ഒരു ദിവസം
അമ്മേ….അമ്മേ
‘അമ്മ കുളിക്കാൻ പോയി മോളെ
നിനക്ക് എന്താ വേണ്ടേ അച്ഛനോട് പറ
അച്ഛനോ നിങ്ങളോ ആരുടെ…..
എന്റെ അച്ഛൻ മരിച്ചു പോയി നിങ്ങൾ എന്റെ ആരുമല്ല
നിങ്ങളെ കാണുന്നതെ എനിക് വെറുപ്പാണ്
മോൾടെ ഈ സംസാരം കേട്ട് കൊണ്ടാണ് ഗിരിജ അങ്ങോട്ട് വന്നത്
മോളെ അച്ചു നീ എന്തൊക്കെയാ ഈ പറയുന്നത്
എനിക്കും നിനക്കും ഒരു ജീവിതം തന്നത് ആ മനുഷ്യന്റെ കാരുണ്യമാണ്
എന്റെ അച്ഛൻ മരിച്ചു പോയി ഇത് നിങ്ങളുടെ രണ്ടാമത്തെ ഭർത്താവ് അല്ലേ
രണ്ടാനച്ഛൻ മക്കളോട് ചെയ്യുന്ന ക്രൂരതകൾ അതൊക്കെ പത്രങ്ങൾ ദിവസേന വരുന്നത് നിങ്ങൾ കാണാറില്ലെ
ഇനി അങ്ങനെ ഒരു ഉദ്ദേശം മനസ്സിൽ വെച്ച് കൊണ്ടാണ് ഈ സ്‌നേഹ പ്രകടനമെങ്കിൽ അവരെയെല്ലാം ദേഷ്യത്തോടെ തുറിച്ചു നോക്കി കൊണ്ടവൾ അകത്തോട്ട് പോയി
മോളെ……….
നിനക്കും കൂടി വേണ്ടിയല്ല ഈ ‘അമ്മ….. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവരത് പറഞ്ഞത്
അവളുടെ സംസാരം അവർക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു
പൊട്ടിക്കരഞ്ഞു നിൽക്കുന്ന അവളുടെ അടുത്തേക്ക് ചെന്നു കൊണ്ടയാൾ പറഞ്ഞു
എല്ലാം ഞാൻ കാരണം അല്ലെ ഗിരിജെ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു
എന്നാലും അവൾ ഏട്ടനോട് ……
അത് സരല്യ എനിക് വിഷമൊന്നുല്ല അവൾ എന്റെയും കൂടി മോളല്ലേ
ഇത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു
ഓരോ ദിവസം കഴിയുംതോറും അശ്വതിക് അയാളോട് ദേഷ്യവും വെറുപ്പും കൂടി കൂടി വന്നു
വർഷങ്ങൾ പിന്നെയും കടന്ന് പോയി
ഒരു ദിവസം
ഗിരിജെ
എന്താ ഏട്ടാ
ഞാൻ ഇന്ന് ബ്രോക്കർ നാണു പിള്ളയെ കണ്ടിരുന്നു
നമ്മുടെ മോൾക് പറ്റിയ ഒരു നല്ല ആലോചന ഉണ്ടെന്ന അയാൾ പറഞ്ഞത്
വരാൻ പറഞ്ഞലോ നീ മോളോട് ഒന്ന് ചോദിച്ച് നോക്ക്
അവരുടെ സംസാരം കേട്ടു കൊണ്ടാണ് അവൾ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്
എനിക്ക് വേണ്ടി ആരും ഇവിടെ കല്യാണമാലോചിക്കേണ്ട
എനിക് ഒരാളെ ഇഷ്ടാണ് അവനെ മാത്രേ ഞാൻ കല്യാണം കഴിക്കൂ
മുഖത്തടിച്ച പോലെയാണ് അശ്വതി അത് പറഞ്ഞത്
നീ എന്ത് വിചാരിച്ച മോളെ ഇങ്ങനെയൊക്കെ
‘അമ്മ അമ്മയുടെ സുഗത്തിന് വേണ്ടിയല്ലേ ഈ മനുഷ്യനെ കെട്ടിയത്
അത്പോലെ എനിക്കും വലുത് എന്റെ കാര്യങ്ങളാണ്
അവളുടെ സംസാരം ഗിരിജക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു
പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ രമേശന്റെ നെഞ്ചിലേക് വീണു
എല്ലാം അവൾക് വേണ്ടിയല്ലേ ഏട്ടാ ഞാൻ ഈ കല്യാണമടക്കം
എന്നിട്ടും അവളെന്താ ഏട്ടാ ഇങ്ങനെ
നീ അവളെ ഒരിക്കലും വെറുക്കരുത്ട്ടൊ
ഇതൊന്നും നിന്നൊടുള്ള ദേശ്യം കൊണ്ടല്ല എന്നോടുള്ള അവളുടെ വെറുപ്പ് കൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത്
നീ അവളോട് ആ പയ്യന്റെ അഡ്രസ് തരാൻ പറ അവൾക്ക് അത്രക്ക് ഇഷ്ടമാണെങ്കിൽ ഞാൻ ഒന്ന് അന്വേഷിച്ചു വരാം നമുക്കു അവളുടെ ഇഷ്ടം നടത്തി കൊടുക്കാം
തിരിച്ചു വരുന്ന അയാളെ നോക്കിക്കൊണ്ട് അവർ പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു
എന്തായി ഏട്ടാ
നിങ്ങൾ പോയ കാര്യം എന്തായി
അത് അവർക്ക് ഇഷ്ടകേടൊന്നുമില്ല ഞാൻ അവന്റെ വീട്ടിൽ പോയിരുന്നു നാളെ അവന്റെ വീട്ടുകാർ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടിട്ടുണ്ട്
അവരുടെ സംസാരം കേട്ടതും അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം പ്രകടമായിരുന്നു
പിന്നെ അവർക്ക് കല്യാണം പെട്ടെന്ന് വേണം എന്നുണ്ട് നമ്മുടെ കയ്യിൽ മോൾക്ക് കൊടുക്കാനായിട്ട് ഒന്നുലല്ലോ അത് കൊണ്ട് ഈ വീടും പറമ്പും ചെക്കന്റെ പേരിൽ എഴുതികൊടുക്കാമെന്ന് ഞാൻ അവർക്ക് വാക്ക് കൊടുത്തു
ഞെട്ടലോടെയാണ് ഗിരിജ അതിനോട് പ്രതികരിച്ചത്
ഏട്ടൻ എന്താ ഈ പറയുന്ന ഏട്ടന്റെ ആകെയുള്ള ഈ സമ്പാദ്യം അതും കൂടി ഇല്ലെങ്കിൽ നമ്മൾ എങ്ങോട്ട് പോകും
ഏട്ടൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ…കുറെ ആയില്ലേ ഈ മുഖം ഞാൻ കാണാൻ തുടങ്ങിയിട്ട് എന്താ ആ വീട്ടിൽ പോയിട്ട് ഉണ്ടായത് സത്യം എനിക്കറിയണം…..
ഒന്നുല്ല…. അവർക്ക് ഇപ്പോൾ കുറേ കടങ്ങൾ ഉണ്ടത്രേ അപ്പോ ആ കടം വീട്ടാൻ നമ്മളെ കൊണ്ട് കഴിയുന്ന ഒരു സഹായം ഈ വീടും പറമ്പും അവന്റെ പേരിലെഴുതി കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചു ഗിരിജയുടെ മുഖത്തേക്ക് നോക്കാതെയാണ് അയാൾ അത് പറഞ്ഞത്
എന്നിട്ട് ഏട്ടൻ അതും സമ്മതിച്ചു കൊണ്ട് ഇങ് പൊന്നു അല്ലെ
അവൾ ഒരു നല്ല വാക്ക് പോലും ഇന്നേ വരെ ഏട്ടനോട് പറഞ്ഞിട്ടില്ല ഏട്ടന്റെ ആകെയുള്ള ഈ സമ്പാദ്യം കൂടി…..
അതൊന്നും സാരല്ലെടി അവൾക്ക് എന്നെ വെറുക്കാൻ ഒരുപാട് കാരണം ഉണ്ടാകും പക്ഷെ എനിക്ക് അവളെ സ്നേഹിക്കാൻ ഒരൊറ്റ കാരണമേ ഉള്ളു അവൾ എന്റെ മോളാണ്
ഇനി നീ ഇത് മോളോട് പോയി പറയാനൊന്നും നിൽക്കണ്ട മനസ്സിലായോ അവൾക്ക് വെറുതെ ടെൻഷനാകും
പക്ഷെ….
അടുക്കളയിൽ ഡോറിന്റെ പിറകിൽ നിന്ന് ഇതെല്ലാം കേട്ടിരുന്ന അവൾക്ക് തന്റെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണീരിനെ നിയന്ത്രിക്കാൻ പറ്റിയില്ല കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറുകയായിരുന്നു മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെയാണ് അന്നവൾ റൂമിലേക്ക് പോയത്
അടുത്ത ദിവസം…….
ഗിരിജെ……. ദേ അവരിങ് എത്തി നീ മോളെ പോയി വിളിക്ക്
കാപ്പിയുമായി അവരുടെ അടുത്തേക്ക് വരുന്ന അവളെ കണ്ണിമവെട്ടാതെ നോക്കി നിന്ന അവനെ
നീ എന്താടാ കുട്ടിയെ ആദ്യമായി കാണുന്നത് പോലെയാണല്ലോ നിന്റെ നോട്ടം എന്ന അമ്മാവന്റെ സാംസരമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്
അമ്മയുടെ പിറകിലേക്ക് ചാരി നിൽക്കുന്ന അവളെ നോക്കിക്കൊണ്ട് അവന്റെ അച്ഛൻ പറഞ്ഞു കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടായി
അപ്പൊ ബാക്കി കാര്യങ്ങളെല്ലാം നമ്മൾ പറഞ്ഞത് പോലെ അല്ലെ രമേശെ….
ഓ ശരി അതിനെന്താ അങ്ങനെ തന്നെ ചെയ്യാം
എന്ന ശരി ഞങ്ങൾ ഇറങ്ങുവാണ് ഇനി നമുക്ക് കല്യണത്തിന്റെ ദിവസം ഒന്ന് നോക്കണം എന്നിട്ട് ഞങ്ങൾ വിളിക്കാം
കല്യണത്തിന്റെ ദിവസം നോക്കിക്കോളു പക്ഷെ അതിൽ ഈ അശ്വതി ആയിരിക്കില്ല പെണ്ണ് എന്ന അവളുടെ സംസാരം ഞെട്ടലോടെയാണ് അവരെല്ലാം കേട്ടത്
മോളെ നീ എന്താ ഈ പറയുന്നേ
അമ്മ ഒന്നും പറയണ്ട
ഇനി ഇതും പറഞ്ഞു കൊണ്ടാരെങ്കിലും ഈ വീടിന്റെ ഉമ്മറത്തേക്ക് കാലെടുത്തു വെച്ചാൽ മുറ്റമടിക്കുന്ന ചൂൽ കൊണ്ടാകും ഈ അശ്വതി മറുപടി പറയുക……
മോളെ നീ എന്തൊക്കെയാ ഈ പറയുന്നത് അത് നിന്റെ സുധിയുടെ വീട്ടുകാരല്ലേ
അച്ചൻ ഒന്നും പറയണ്ട….. ഒരായുസ്സ് മുഴുവൻ ഈ പാവത്തിന്റെ അധ്വാനവും കഷ്ടപ്പാടും അതാണ് ഈ വീടും സ്ഥലവും അത് നിനക്കും നിന്റെ വീട്ടുകാർക്കും തിന്നാൻ വേണ്ടി നിന്റെ പേരിലാക്കിത്തരണം അല്ലെ അങ്ങനെയൊരു ചോദ്യം അവളിൽ നിന്നവർ പ്രതീക്ഷിച്ചിരുന്നില്ല അപമാനഭാരത്താൽ അവരുടെ തലയെല്ലാം താഴ്ന്നിരുന്നു
ഒരാണ് ഒരു പെണ്ണിനെ കെട്ടുന്നത് പെണ്ണിന്റെ സമ്പാദ്യം കണ്ടിട്ടാവരുത് പെണ്ണിനെ പോറ്റാനുള്ള തന്റേടം ഉണ്ടാവണം അവനാണ് ആണ്കുട്ടി
നീ ചോദിച്ച ഉടനെ അതെല്ലാം നിന്റെ പേരിലെഴുതി തരാം എന്ന് പറഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടാണ് അച്ഛാ..എന്നൊരു വിളിക്ക് വേണ്ടി ഒരുപാട് തവണ കൊതിച്ചിട്ടുണ്ട് ആ പാവം പക്ഷെ അപ്പോഴെല്ലാം ഞാൻ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടിക്കരഞ്ഞു
അച്ഛാ……എന്നോട് പൊറുക്കണം ഇഷ്ടമായിരുന്നു എനിക്ക് എന്റെ അച്ചനെ പക്ഷെ മനസ്സിലെപ്പോഴോ കയറിക്കൂടിയ എന്റെ ഈഗോ കാരണം എനിക്കൊന്നും പറയാൻ പറ്റിയില്ല
അച്ചൻ ഉറങ്ങുന്ന രാത്രികളിൽ എത്രയോ തവണ അച്ചന്റെ കാലിൽ വീണ് ഞാൻ മാപ്പ് ചോദിച്ചിട്ടുണ്ട്
എല്ലാ നിയന്ത്രണവും വിട്ട് അച്ചനെ കേട്ടപിടിച്ചവൾ പൊട്ടിക്കരഞ്ഞു
മോള് കരയണ്ട മോൾടെ അച്ഛാ എന്ന ആ വിളിയുണ്ടല്ലോ അതിന് വേണ്ടിയാണ് ഇത്രയും കാലം ഈ അച്ചൻ ജീവിച്ചത്
അതിൽ കൂടുതൽ സന്തോഷമെന്നും ഈ അച്ചൻ ആഗ്രഹിച്ചിട്ടില്ല ഇനി ഈ ജന്മം മുഴുവനും മോൾടെ ഈ സ്നേഹം അച്ചനും കൂടിയുള്ളതല്ലേ അത് പറയുമ്പോൾ അയാളുടെ കണ്ണുകളിലും അറിയാതെ നനവ് പടർന്നിരുന്നു
എന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി ചെയ്ത പുണ്യം തന്നെയാണ് എന്റെ ഈ അച്ചൻ അല്ലെ അമ്മേ
അമ്മയുടെ മുഖത്തേക്ക് നോക്കി അവളത് ചോദിക്കുമ്പോൾ അമ്മയുടെ കണ്ണുകളിലും അറിയാതെ നനവ് പടർന്നിരുന്നു……
ശുഭം…..