17/04/2026

ദാവണി പെണ്ണ് : ഭാഗം 5

രചന : ലീന ഷിജു

പുറത്തു നിന്നുള്ള ബഹളം കേട്ടതും ഞെട്ടി അവൾ ഷവർ ഓഫ്‌ ചെയ്തു…..എന്തെടുക്കുവാ…… നീ കഴിഞ്ഞില്ലേ നീരാട്ട്….. വേഗം ആ ഡ്രസ്സ്‌ ഇട്ട് വന്നേ വേഗം…..തല തുവർത്തി ഡ്രസ്സ്‌ കൾ ഓരോന്ന് ആയിട്ട്……ബ്ലൗസ്….. തന്റെ അളവിൻ തയ്പ്പിച്ചത് പോലെ കറക്റ്റ് പാകം……ബാത്രൂം ഡോർ ഓപ്പൺ ആയതും അവൻ ഒന്നു തിരിഞ്ഞ് നോക്കി……വാ വന്നുഇരിയ്ക്ക്ഇവിടെ…..ഗായത്രി അവനെ ഒന്നു നോക്കി….. നവ വരന്റെ ഡ്രസ്സ്‌ ഒക്കെ ഇട്ട് ഒരുങ്ങി നിൽക്കുന്നു……

ഡീ……ആ വിളിയിൽ അവൾ ഒന്നു ഞെട്ടി…..
വെറുപ്പോടെ…. അവൾ അടുത്തേക്ക് വന്നു ഇരുന്നു…..പത്തു മിനിറ്റ് സമയം തരും…..നിനക്ക് ഒരുങ്ങാൻ ഉള്ള സാധനങ്ങൾ ഒക്കെദാഇരിക്കുന്നു…. പിന്നേ മുല്ല പൂ ചൂടാൻ മറന്നു പോകരുത് അപ്പോൾ ശരി പുറത്തു കാണും ഒരുങ്ങിട്ട് വിളിച്ചാൽ മതി……എന്താ നിങ്ങളുടെ ഉദ്ദേശം…….എന്ത് ഉദ്ദേശം….. അവൻ കള്ള ചിരിയോടെ മീശ ഒന്നു പിരിച്ചു…..

അല്ല ഇതൊക്കെ എന്താണ് എന്ന് ആണ് ചോദിച്ചത്……മോൾ ഒന്നും അറിയണ്ട…….
അവൻ പുറത്തേക്ക് ഇറങ്ങി……ഉം വേഗം ഒരുങ്ങിക്കെ…….. വാക്കുകൾ ക്ക് ഭീക്ഷണി സ്വരം ഉണ്ടായിരുന്നു അവസാനം പറയുമ്പോൾ….. അവൾ ഭീതിയോടെ അവനെ നോക്കി…..അവൻ പുറത്തേക്ക് പോയതും… അവൾ ആർക്കോ വേണ്ടി ഒരുങ്ങി………… കണ്ണാടി യിൽ തന്റെ പ്രതി ബിബം…. നോക്കി പുച്ഛിക്കുന്നത് പോലെ തോന്നി അവൾക്ക്….അച്ഛൻ ഇപ്പോൾ എണീറ്റു…. കാണും രാവിലെ എണീക്കുമ്പോൾ ഉടനെ…. കാപ്പി നിർബന്ധം ആണ്…….🥺അച്ഛനെ….ഓർമ വന്നതും അവൾ മറവി യിലേക്ക് വിട്ട് അവൾ ഒരുങ്ങി…….

ആഹാ ഒരുങ്ങി കഴിഞ്ഞോ…….എന്താ ഒരു ഭംഗി…… കണ്ണെടുക്കാൻ തോന്നില്ല പെണ്ണെ…… നിന്റെ ഈ സൗന്ദര്യം…. മുട്ടറ്റം ഉള്ളുള്ള മുടി ഹോ അടിപൊളി…….😘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി നീ ആണ്…….തന്നെ വർണ്ണിക്കുന്ന വാക്കുകൾ കേട്ട് അവൾക്ക് വെറുപ്പ് ഉളവാക്കി…..
നിനക്ക് ദാവണി നന്നായിട്ടു ചേരുന്നുണ്ട്….ഇനി മുതൽ നീ ദാവണി ഇട്ടാൽ മതി…….വാ…….
റൂം പൂട്ടി…. ഇടുപ്പിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു….ഗായത്രി അകന്നു മാറാൻ ശ്രെമിക്കുമ്പോഴും കൂടുതൽ അടുപ്പിച്ചു….

റിസപ്ഷൻ നിൽ വന്നു താക്കോൽ കൊടുക്കുമ്പോഴും അവന്റെ കൈ അവളുടെ വയറിൽ തഴുകി കൊണ്ട് ഇരുന്നു…..വിടെടാ എന്നെ…. അവന്റെ ചെവിയിൽ പതുകെ പറഞ്ഞു….എന്താ ദേഷ്യം……. എന്റെ പെണ്ണിൻ….കാറിലേക്ക് വേഗം തള്ളി അവൻ…ആ അമ്മേ….. വേദന കൊണ്ട് അവൾ….. കരഞ്ഞു….അയ്യോ സോറി…… നീ കയറാൻ മടിച്ചോണ്ട് ഞാൻ ദേഷ്യം ത്തിൽ തള്ളിയതാ സോറി… പെണ്ണെ….പറഞ്ഞു കൊണ്ട് അവൻ വേഗം വണ്ടി സറ്റാർട്ട് ചെയ്തു…..

ഒന്നും പറ്റില്ലല്ലോ അല്ലേ….പോടാ….. എന്റെ കഷ്ടം കാലം തുടങ്ങി ഇന്നലെ രാത്രി മുതൽ. നിന്നെ കണ്ടപ്പോൾ….അവൾ ദേഷ്യംത്തിൽ അവനെ നോക്കി….പെട്ടന്ന് അവൻ ഗൺ എടുത്തു അവളുടെ….. കഴുത്തിലേക്ക് വെച്ച് അമർത്തി….ഡീ നീ പറഞ്ഞു പറഞ്ഞു എവിടേക്ക പോകുന്നെ…. അവിടെ ചെല്ലുമ്പോൾ… മിണ്ടാതെ ഞാൻ പറയുന്നത് അനുസരിച്ചോണം കേട്ടല്ലോ…….ഇല്ലെങ്കിൽ എനിക്ക് അറിയാം നിന്നെ കൊണ്ട് ചെയ്യിക്കാൻ…..

അവൾ പേടിയോടെ എല്ലാം തലയാട്ടി……ഗുഡ് ഗേൾ…… ഉമ്മ…..അവൾ ഡ്രൈവിംഗ് ൽ മാത്രം ശ്രെദ്ധിച്ചു…..ഇതിനെ ക്കാൾ നല്ലത് ആ വിഷ്ണു ന്റെ താലി ഏറ്റ് വാങ്ങിയാൽ മതി ആയിരുന്നു. ഇങ്ങനൊന്നും ഉണ്ടാകില്ല എങ്കിലും അച്ഛനെ കണ്ടോണ്ട് ഇരിക്കാൻ പറ്റിയേനെ…. അവൾ മനസ്സിൽ ശബ്ദം ഉണ്ടാക്കാതെ കരഞ്ഞു….ഓരോ ചിന്ത യിൽ മുഴുകി അറിയാതെ കണ്ണ് അടഞ്ഞു…….ഡീ ഇറങ്…… അമ്പലത്തിൽ കയറി തൊഴുതിട്ട് വരാം….വാ… പെണ്ണെ….
അവനോട് ആയിരം നന്ദി പറഞ്ഞു…മനസ്സിൽ . അമ്പലത്തിൽ ഒന്നു പോയ്‌ തന്റെ സങ്കടം പറഞ്ഞു… കരയണം എന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളു……

അവൾ ഇറങ്ങി നേരെ അമ്പലത്തിൽ ഉള്ളിലേക്ക് കയറി…..ശ്രീ കോവിൽ ഉള്ളിലേക്ക് നോക്കി…. കൈ കൂപ്പി…. നിന്ന്…… തൊഴുതു കഴുത്തിൽ എന്തോ തണുപ്പ് അറിഞ്ഞതും അവൾ കണ്ണ് തുറന്നു…. അപ്പോഴേക്കും മഞ്ഞ ചരടിൻ കോർത്തതാലി മൂന്നു വട്ടം കെട്ടിയിരുന്നു……

………തുടരും………