16/04/2026

ദാവണി പെണ്ണ് : ഭാഗം 44

രചന : ലീന ഷിജു
പാസ്റ്റിലേക്ക് പോകാം… എന്നാലേ കഥ മനസ്സിൽ ആകു….ഒരുപാട് നെഗറ്റീവ് കമെൻസ് വന്നു 😁🫣ഈശ്വര എനിക്കു അറ്റാക്ക് വരാഞ്ഞത് നിങ്ങളുടെ ഭാഗ്യം…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വിഷ്ണു….. രെമ്യ. യും .. ഗായത്രി, ശിവേ എങ്ങനെ പിരിക്കാം..എന്നും അതിന് എന്തൊക്കെ പ്ലാൻ ആണ് .ചെയ്യേണ്ടത് എന്ന് പ്ലാൻ ചെയ്തു…
ഭൂമി മറ്റുള്ളവർ ഇവരെ പിൻ തുടർന്ന് അവരുടെ പുറകെ പോയിട്ടും…. അവരുടെ പ്ലാൻ എന്താണ് എന്നോ മനസ്സിൽ ആക്കാൻ സാധിച്ചില്ല….ഓരോ ദിവസവും മറ്റുള്ളവരുടെ മുന്നിൽ…പ്രേണയിക്കുന്ന രണ്ട്ഇണപ്രാവുകളെപോലെആയിരുന്നു…..അവർ…ഗായത്രി….ഇതിന് ഇടയിൽ…. പ്രെഗ്നന്റ് ആയി….ശിവ….. ക്ക് ഒരുപാട് സന്തോഷം ആയി……..

ഒരു മാസത്തിൽ ഉള്ളിൽ നടത്താൻ ഇരുന്ന… സമൂഹ വിവാഹംവും …കൂടെ ഗായത്രിയെ ശ്രദ്ധിക്കണംലും ശിവ ഏറെ ബുദ്ധിമുട്ടി….ശിവേട്ട….ഭൂമി മറ്റുള്ളവരും വിവാഹം ചെയ്തു പോയാലും…. ഗായത്രി യുടെ നാത്തൂൻ ആയിട്ട് ഞാൻ അല്ലേ വരേണ്ടത്… അത് കൊണ്ട് ഞാനും വിഷ്ണു ഏട്ടൻ ഒരു കാര്യം തീരുമാനിച്ചു…
എന്താ രെമ്യ…..അത് അവളുടെ ഡെലിവറി കഴിയുന്നത് വരെ ഞങ്ങളുടെ വിവാഹം വേണ്ട….
ഗായത്രി…. യും ബാക്കി ഉള്ളവരും….ഞെട്ടി….
എന്താ പറഞ്ഞത് രെമ്യ ചേച്ചി…അത് എന്താ അങ്ങനെ നടത്തുന്നെ ഒരുമിച്ചു മതി… ഭൂമി… അവളുടെ അഭിപ്രായം പറഞ്ഞു… മറ്റുള്ളവരും സപ്പോർട്ട് ചെയ്തു…

അത്.. അല്ല നിങ്ങൾ തന്നെ കണ്ടില്ലേ ഗായത്രി യുടെ അവസ്ഥ….അവൾ ഓരോ ദിവസം കഴിയുമ്പോൾ ometing കൂടി വരുവാ അപ്പോൾ ഞാൻ ഇപ്പോൾ അവളുടെ കൂടെ നിൽക്കുന്നത് അവള്ക്ക് ഒരു സഹായം ആവില്ലേ…
വിഷ്ണു…. ശരിയാണ് എന്ന് പറഞ്ഞു അവളെ സപ്പോർട്ട് ചെയ്തു….ശരിയാണ് എന്റെ അനിയത്തി യ്ക്ക് ഇപ്പോൾ ഒരു കെയർ ആണ് വേണ്ടത്….
ശിവേട്ട…. രെമ്യ ചേച്ചി ഇപ്പോൾ നല്ല പോലെ നോക്കുന്നുണ്ട് ഇപ്പോൾ… ചേച്ചി യുടെ വിഷ്ണു ഏട്ടന്റെ പിന്നെ നടത്താം എന്നാൽ…..ഗായത്രി… നീ… എന്താ ഈ പറയുന്നത്…

ചെക്കനും പെണ്ണും ഉണ്ടല്ലോ….മറ്റുള്ളവർക്ക് ഇതു വരെ ചെക്കനെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല… ഭൂമി ക്ക് അരുൺ ഉണ്ട്.. പക്ഷേ മറ്റുള്ളവർ…ശിവ….ഞാൻ ഇപ്പോൾ ഇടക്ക് കയറുക ആണ് എന്ന് പറയരുത്…എയ് ഇല്ല വിഷ്ണു പറ….അത് ശിവ…. എന്റെ അറിവിൽ…. കുറച്ചു നല്ല ചെറുപ്പക്കാർ ഉണ്ട്…
ജോലി… ഇല്ലെന്നു ഉള്ള കുറവ് മാത്രമേ ഉള്ളു……എല്ലാം തിരക്കി ok ആണ് എങ്കിൽ നോക്ക്….ഞാൻ പറഞ്ഞത് കൊണ്ട്…..
എനിക്ക് വിശ്വാസം ആണ് ഇപ്പോൾ വിഷ്ണു നെ…..

എല്ലാം രെമ്യ യുടെ കഴിവ് ആണ് അവൾ ആണ് എന്നെ മാറ്റിയത്… ഈ കുറഞ്ഞ ദിവസം കൊണ്ട് നല്ല മനുഷ്യൻ ആക്കിയത്…ഗായത്രി ക്ക് സന്തോഷം ആയി….വിഷ്ണു ഏട്ടൻ ഒരുപാട് മാറി എന്ന് അവള്ക്ക് പൂർണ്ണ വിശ്വാസം ആയി….അവൾ ഒറ്റക്ക് ആകുമ്പോൾ ഉള്ള നോട്ടം ഇല്ല.ഒരു അനിയത്തി കൊണ്ട് നടക്കും പോലെ വിഷ്ണു അവളെ കൊണ്ട് നടക്കുന്നത്…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ഗായത്രി എന്താ വേണ്ടത്…ശിവേട്ടൻ നോക്ക്…. പറ്റിയില്ലെങ്കിൽ വേറെ നോക്കാം….ശിവ മറ്റുള്ളവരെ നോക്കി…എല്ലാം ശിവേട്ടൻ തീരുമാനിക്കും പോലെ ഞങ്ങൾക്ക് കുഴപ്പമില്ല അതായിരുന്നു അവരുടെ മുഖത്ത് ഒക്കെ….വിഷ്ണു അവരുടെ ഡീറ്റെയിൽസ് എടുത്തു താ… ഞാൻ ഒന്നു തിരക്കട്ടെ…വിഷ്ണു അവരുടെ ഫാമിലി സ് കോൺടാക്ട് എല്ലാം ലിസ്റ്റ് ആക്കി ഒരു പേപ്പർ ൽ എഴുതി ശിവ ക്ക് കൊടുത്തു…താങ്ക്സ് വിഷ്ണു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വിഷ്ണു ഏട്ടാ…കണ്ടോ ഇപ്പോൾ എല്ലാവരും നമ്മളെ വിശ്വസിച്ചത്..ഗായത്രി യുടെ കുഞ്ഞു പ്രശ്നം ആകുമല്ലോ…അത് ഞാൻ എന്റെ ശിവേട്ടന്റ കുഞ്ഞു ആയി വളർത്തി കൊള്ളാം….നമുക്ക് ഇനി ഇതു പോലെ ഒരു ചർച്ച വേണ്ട…. ആയിരം കാതുകൾ ആണ് നമുക്ക് ചുറ്റും…..എല്ലാം ശ്രദ്ധിക്കണം…..
രെമ്യ പോയതും…..വിഷ്ണു അവന്റെ സുഹൃത്തുക്കളെ എല്ലാം വിളിച്ചു കാര്യം പറഞ്ഞു….
ദേ വിവാഹo കഴിഞ്ഞു.. എന്നെ പറ്റിക്കരുത് എനിക്കു കൂടി ഒരു ദിവസം തരണേ….

അവരെ കല്യാണം കഴിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ ഭാര്യ മാർ ആണ് വിഷ്ണു….പിന്നെ…. നിങ്ങൾ ഇതു ഏത് ലോകത്തു ആണ്…സ്വന്തം സുഖത്തിനും കാര്യം ത്തിനും വേണ്ടി ഭാര്യ മാരെ കാഴ്ച വെയ്ക്കുന്ന കാല മാണ്…. നിങ്ങൾക്ക് സമ്മതം അല്ലേങ്കിൽ … ഞാൻ വേറെ ആളെ നോക്കി കൊള്ളാം….പിന്നെന്ത… എല്ലാം വിഷ്ണു പറയും. പോലെ…അപ്പോൾഡീൽ…ഡീൽ…എന്റെ ശിവ….നിന്നോട് ഞാൻ എത്ര നന്ദി പറഞ്ഞാലും തീരില്ല….ഈ…വിഷ്ണു.. ഒരു പെണ്ണിനെ മോഹിച്ചാൽ അവൾ ഒരു ദിവസത്തേക്കെങ്കിലും എന്റെ സ്വന്തം ആയിരിക്കും….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാമേട്ടാ….ശിവ മോനെ….’ഇവിടെ വിവാഹം നടക്കുക ആണ്…എന്നും കൂടെ ഉണ്ടായിരുന്ന രാമേട്ടനെ ഞാൻ എന്റെ സ്വാർത്ഥതക്ക് വേണ്ടി പറ്റിച്ചു….എന്തൊക്കെ മോൻ പറയുന്നത്…
അത് രാമേട്ടാ…ഇവിടെ എന്റെ ഭാര്യ മാർ എന്ന പേരിൽ താമസിക്കുന്നത് എന്റെ ഭാര്യ മാർ ആയിരുന്നില്ല അത് ഞാൻ ഓരോ സ്ഥലത്തു പോകുമ്പോൾ പരിചയം ആകുന്ന. പെൺകുട്ടികൾ ആണ്….മോനെ…..സത്യം ആണ് രാമേട്ടാ…

ഗായത്രി… അവൾ മാത്രം ആണ് എന്റെ ഭാര്യ…. ഇപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞുo.ജനിക്കാൻ പോകുന്നു…എനിക്കു സമാധാനം വേണം…എല്ലാവരെയും വിവാഹം കഴിപ്പിച്ചു വിട്ടാലെ എനിക്കു ജീവിതത്തിൽ സമാധാനം ഉണ്ടാകു.. എന്റെ തെറ്റ്.. തിരുത്താൻ പറ്റു….രാമേട്ടൻ എന്താ ഒന്നും മിണ്ടാതെ..കുഞ്ഞു പറ…. എല്ലാം അനുസരിച്ചേ അല്ലേ ശീലം ഉള്ളു….
തുടരും…..