രചന – അയിഷ അക്ബർ
എന്താ അന്നാ…… അവനോടുള്ള ദേഷ്യത്തിൽ എറിഞ്ഞതാണെന്ന ചിന്തയിൽ അവൻ ദേഷ്യപ്പെട്ടു….. വീണു പോയതാ സിദ്ധുവേട്ടാ….. അവൾ വല്ലാതെ വിതുമ്പി…. സാരമില്ല…. അവളുടെ ദയനീയ ഭാവം അവനിൽ നൊമ്പരം തീർത്തിരുന്നു…. അവൻ പതിയെ വീണു കിടക്കുന്ന ചില്ലുകൾ പെറുക്കിയെടുത് പുറത്തേക്ക് നടന്നു….. അപ്പോഴും അവളുടെ ഹൃദയത്തിലേ അലയടികൾ ഉയർന്നു കേട്ടിരുന്നു… അവൻ തനിക്ക് നേരെ സ്നേഹത്താൽ നീട്ടിയ ആ ഗ്ലാസ് തട്ടിയെറിഞ്ഞതിൽ നിന്നും അവനിൽ നിന്ന് തന്നെ എന്നുന്നേക്കുമായി അകറ്റാനുള്ള ശ്രമമാണെന്നവൾക്ക് മനസ്സിലായിരുന്നു…. ഞങ്ങൾക്കിടയിൽ വിള്ളൽ തീർക്കുന്ന ആ ശക്തിയോടവൾക്ക് വല്ലാത്തൊരു വെറുപ്പും ദേഷ്യവും നിറഞ്ഞിരുന്നു…. ബിന്ദു ചേച്ചി…. മുറിയിൽ പാല് പോയിട്ടുണ്ട്..അതൊന്ന് തുടച്ചേക്കണേ….. ഹാ മോനേ.. ഇപ്പൊ തുടക്കാം…. അപ്പോഴാണ് അവന്റെ കയ്യിലെ കുപ്പിച്ചില്ലുകളിൽ ബിന്ദുവിന്റെ കണ്ണുകളുടേക്കിയത്…
ഇതെന്താ മോനെ…. അത് ഗ്ലാസ് പൊട്ടി പോയതാ…. അവളുടെ കയ്യീന്ന് വീണു പോയി…. ആ ചില്ലിങ്ങു തന്നേക്ക് സിദ്ധു…. ബിന്ദു നീ പോയി ആ മുറി തുടക്കു…. അല്ലെങ്കിലിനി ചില്ലുണ്ടെങ്കിൽ കാല് മുറിയും….. അത് പറഞ്ഞു സീത സിദ്ധുവിന്റെ കയ്യിലെ കുപ്പി ചില്ലുകൾ വാങ്ങി…. ഹാ…. നീയെപ്പോ വന്നു…. പെട്ടെന്ന് ആമിയെ കണ്ണിലുടക്കിയതും അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…… അതിനു നിനക്കിപ്പോ നമ്മളെയൊന്നും കാണുന്നില്ലല്ലോ… ഉത്തവാദിത്തങ്ങലേറെയുള്ള ഭർത്താവല്ലേ…. അല്ലെ അപ്പച്ചീ…. അവനെ കളിയാക്കിയെന്ന വണ്ണം അത് പറയുമ്പോൾ അവന്റെ ചൊടികളിലും ഒരു പുഞ്ചിരി നിറഞ്ഞു നിന്നു….. ആമി പുഞ്ചിരിച്ചു കൊണ്ട് അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുകയായിരുന്നു… അവളുടെ ചിരി അവനെ കളിയാക്കി കൊണ്ടാണെന്ന് മനസ്സിലായതും അവളുടെ മുതുകിൽ ചിരിച്ചു കൊണ്ടൊരു കുത്ത് കൊടുത്ത് അവൻ പൂമുഖത്തേക്ക് നടന്നു…. ഡാ…. അവിടെ നിൽക്ക്…. അവളും പിറകെ നടന്നു….
ഇതെല്ലാം കണ്ട് സീത മനസ്സ് നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…. നിന്റെ മാറ്റങ്ങളൊക്കെ കാണുന്നുണ്ട്… എല്ലാവരും വലിയ സന്തോഷത്തിലാണ് സിദ്ധു … ഉമ്മറത്തെ തിണ്ണയിൽ ചാരിയിരിക്കുന്ന അവന്റെ അരികിലായി ഇരുന്നു കൊണ്ടാണ് ആമിയത് പറഞ്ഞത്… അവനൊന്നും മിണ്ടിയില്ല… അവൾക്ക് വയ്യാത്തത് കൊണ്ട് മാത്രമാണോ നീയവളോട് അടുത്തിടപഴകുന്നത്…. നീയവളെ ശെരിക്കും സ്നേഹിക്കുന്നില്ലേ സിദ്ധു…. നിശബ്ദത മാത്രം നിറഞ്ഞു നിന്നു…. സിദ്ധു…. അവൾ വീണ്ടും വിളിച്ചു…. അവൻ ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ടിരുന്നു… ഡാ… സിദ്ധു…. ഞാൻ നിന്നോടാ ചോദിക്കുന്നത് നീ കേൾക്കുന്നുണ്ടോ… അവളവനെ കുലുക്കി വിളിക്കുന്നതോടൊപ്പം അവന്റെ കാലിന്റെ തുടയിലൊരു നുള്ളും കൊടുത്തു….. എന്താടീ….. അവൻ നുള്ളിയ ഭാഗത്തുഴിഞ്ഞു കൊണ്ടാണ് ചോദിച്ചത്….
ഞാൻ ചോദിച്ചതിന് മറുപടി പറ…. മോള് അപ്പച്ചിയുടെ കയ്യീന്ന് കൊട്ടേഷൻ വാങ്ങി വന്നതാണല്ലേ…. അവൾ പതിയെ പുഞ്ചിരിച്ചു… നീയവളോട് സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോൾ അപ്പച്ചിക്കൊത്തിരി സന്തോഷമുണ്ടെടാ…. എന്നാൽ അതൊക്കെ വെറും സഹതാപത്തിന്റെ പുറത്താണോ അല്ലെങ്കിൽ മാധുവിന്റെ മിഴികളോടുള്ള സ്നേഹമാണോ എന്നൊക്കെയുള്ള സംശയങ്ങൾ ആ പാവത്തിന്റെ തൊണ്ടക്കുഴിയിലങ്ങനെ തടഞ്ഞു നില്ക്കാ….. അപ്പച്ചി ചോദിച്ചാൽ നീയൊന്നും വിട്ട് പറയില്ലല്ലോ…. അത് കൊണ്ടാ എന്നോട് ചോദിക്കാൻ പറഞ്ഞത്…. അല്ലാതെ കൊട്ടേഷൻ ഒന്നുമല്ലെടാ….. അവൻ പതിയെ ചിരിച്ചു.. ഈ ചോദ്യങ്ങൾക്കൊന്നുമുള്ള മറുപടി എന്റെ കയ്യിലുമില്ല ആമീ….. ഞാനും അത് തേടി കൊണ്ടിരിക്കുകയാണ്…. മാധുവിന്റെ കണ്ണുകളാണവളിലെന്ന് അറിഞ്ഞപ്പോൾ മുതൽ അവളോടെന്റെ മനസ്സിലിപ്പോ പഴയ വെറുപ്പില്ല….. എന്നാൽ ഞാൻ പോലുമറിയാതെ മനസ്സിൽ കുരുങ്ങിയ ഒരിഷ്ടമുണ്ടായിരുന്നവളോടെനിക്ക്…… അവളോടാടുക്കും തോറും ആ ഇഷ്ടത്തിന് കനം കൂടുന്നുണ്ടോയെന്നൊരു സംശയം….. അതും പറഞ്ഞവൾക്ക് മുഖം കൊടുക്കാതെ മുറിയിലേക്ക് പോകുമ്പോൾ വാതിൽ പടിയിൽ അവന്റെ കണ്ണിൽ പെടാതെ അവന്റെ വാക്കുകൾക്ക് കാതോർക്കുകയായിരുന്ന സീത യുടെ മിഴികൾ ആനന്ദത്താൽ നിറഞ്ഞത് ആമി കണ്ടിരുന്നു.. അവളുടെ ചൊടികളിലും ഒരു പ്രകാശം പരന്നിരുന്നു….
അത്താഴം കഴിച്ചു കിടക്കാൻ മുറിയിലേക്ക് വന്ന സിദ്ധുവിനെ കണ്ടപ്പോൾ അന്നയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു…… അവൾക്ക് നിലത്തു കിടക്കാൻ കഴിയാത്തതു കൊണ്ട് തന്നെ അവൻ നിലത്തു കിടക്കുമെന്നവൾക്കുറപ്പായിരുന്നു….. അവളാകെ പ്രയാസത്തിലായിരുന്നു…. അവൾക്കുള്ള ഗുളികകളെല്ലാം അവനെടുത്തു കൊടുത്തു…. അവ കൈകളിൽ പിടിച്ചിരിക്കുമ്പോഴും അവളുടെ മനസ്സിൽ മുഴുവൻ അവൻ തറയിൽ കിടക്കുന്ന കാര്യമായിരുന്നു…. ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക് ഒഴിച്ച വെള്ളം അന്നയുടെകയ്കളിൽ വെച്ചു കൊടുക്കുമ്പോഴും അവളുടെ മുഖത്ത് വല്ലാത്തൊരു ഉത്കണ്ട അവൻ കണ്ടിരുന്നു…. അവൻ എന്തേയെന്ന ഭാവത്തിൽ പുരികമുയർത്തി…. ഞാൻ പറഞ്ഞതല്ലേ ഞാൻ പഴയ മുറിയിൽ കിടന്നോളാമെന്ന്…. അവളുടെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു… അതിനിപ്പോ എന്താ പ്രശ്നം…. ഇനി നിങ്ങൾ തറയിൽ കിടക്കണ്ടേ… അവളുടെ മിഴികൾ നിറഞ്ഞു വന്നു…. അവനത്ഭുതത്തോടെ അവളെ നോക്കി നിന്നു….
പോടീ യെന്ന് പറയുമ്പോൾ നീ പോടായെന്ന് പറയുന്ന ഒരുവളെ മാത്രമേ അവൻ അറിഞ്ഞിട്ടുള്ളു…. ആ പറച്ചിലിലുള്ള സ്നേഹവും പരിഭവവും ദേഷ്യവും സങ്കടവും എല്ലാം വേർതിരിച്ചറിയാൻ അവന് കഴിയുമായിരുന്നു… എത്ര സങ്കടം വന്നാലും പുറമെ കാണിക്കാത്ത മാധുവും മറ്റുള്ളവരെ ഓർത്തു പോലും കണ്ണ് നിറക്കുന്ന അന്നയും രണ്ട് ധ്രുവങ്ങളെക്കാൾ ദൂരത്തിലാണെന്ന് അവനോർത്തു…. മാധുവിന്റെ ഓർമകളിൽ നിന്നും അന്നയിലേക്കവന്റെ മനസ്സ് നീങ്ങുന്നതവനറിഞ്ഞിരുന്നു….. അവളെന്ന പെണ്ണിനെ അടുത്തറിയും തോറും കാന്തം പോൽ ഹൃദയം അവളിലേക്ക് പറ്റിപ്പിടിച്ചു കൊണ്ടിരുന്നു….. മറവിക്ക് വിട്ട് കൊടുക്കില്ലെന്ന് കരുതിയവളുടെ നനുത്ത ഓർമ്മകൾ ഹൃദയത്തിന്റെ ഒരു മൂലയിലേക്ക് നീങ്ങി നിൽക്കുന്നതവനറിയുന്നുണ്ടായിരുന്നു….. ഈ കട്ടിൽ മുഴുവൻ നിനക്ക് കിടക്കാൻ വേണോ….. ഒരു മൂലക്ക് ഞാനും കിടന്നോട്ടെ… അവൻ കുസൃതി ചിരിയോടെയത് ചോദിക്കുമ്പോൾ നിറ മിഴികളുയർത്തി അവളവനെ നോക്കി….. അവന്റെ കണ്ണുകളിലെ വികാരമെന്തെന്ന് തിരിച്ചറിയാനവൾക്ക് കഴിഞ്ഞില്ലെങ്കിലും അതത്ര മേൽ തീവ്രമായി അവളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു……. പതിഞ്ഞൊരു പുഞ്ചിരിയാലവൻ ലൈറ്റ് ഓഫ് ചെയ്ത് അവൾക്കരികിലായി കിടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ധൈര്യം അവളിൽ നിറഞ്ഞിരുന്നു…. അവളുടെ ഹൃദയത്തിന്റെ കോണിൽ ഒരു നീരുറവ ഉത്ഭവിച്ചു…. അവളുടെ ചൊടികളിലൊരു പുഞ്ചിരി തെളിഞ്ഞു നിന്നു.. അപ്പോഴും വാതിലിനോരത്തു നിന്നു അനുവാദം കൂടാതെ അവർക്കിടയിലേക്ക് കടന്നു വരുന്ന ആ രൂപം അവളറിയാതെ അവളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു….
ദിവസങ്ങൾ കഴിയും തോറും അവളുടെ കയ്കാളുകളുടെ വേദന കുറഞ്ഞു വന്നു.. അവൾ നടന്നു തുടങ്ങിയിരുന്നു…. അവന്റെ സ്നേഹത്തിലും പരിചരണത്തിലും അവളുടെ മുഖം സദാ പ്രകാശം പരന്നു നിന്നു…. അവന്റെ മനസ്സിലെ വെറുപ്പിന് പകരം പേരറിയാതൊരു വികാരം അവന്റെ കണ്ണുകളിൽ നിന്നവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…. പുറത്ത് പോയി വരുമ്പോൾ ആ മിഴികൾ തന്നെ തിരയുന്നതവൾ ജനാലയിലൂടെ കാണുന്നുണ്ടായിരുന്നു…. അവളെ കാണുന്ന ആ നിമിഷം ആ മിഴികളുമായി തന്റെ മിഴികൾ കോർക്കുമ്പോൾ അവൾക്ക് ഹൃദയത്തിൽ ഒരു കുളിര് നിറയുമായിരുന്നു…. അച്ഛനും അമ്മയുമൊത്തു രാത്രി സംസാരിച്ചിരിക്കുമ്പോൾ അവളറിയാതെ അവളെ തഴുകുന്ന അവന്റെ മിഴികൾ അവളിലെ പ്രണയിനിക്കുള്ള ഏറ്റവും വലിയ സമ്മാനമായിരുന്നു….. അവൾ നോക്കുന്ന നിമിഷം അവൻ കണ്ണുകൾ വെട്ടിക്കും….. മുറിയിൽ നിന്നും ഓടി വരുമ്പോൾ അറിയാതെ അവന്റെ ദേഹത്തിടിച്ചു നിൽക്കുമ്പോൾ ആ മിഴികളിലുള്ള വികാരങ്ങളും ചുണ്ടിലെ കുസൃതി ചിരിയും അവൾക്കങ്ങേയറ്റം പ്രിയപ്പെട്ടതായിരുന്നു…. (തുടരും ) Aysha Akbar

by