രചന – നയന സുരേഷ്
മകളുടെ അവസാന നിമിഷങ്ങളാണ് മുന്നിലൂടെ കടന്നുപോകുന്നതെന്ന് അറിഞ്ഞു കൊണ്ട് അവൾ ആശൂപത്രിയുടെ ഐസിയുവിന്റെ മുന്നിലിരിക്കുമ്പോഴും കൊച്ചച്ചന്റെ കണ്ണ് അവളുടെ പേഴ്സിലേക്കായിരുന്നു . കണ്ണുകൊണ്ട് ഒരു നോക്കു കാണുന്ന മാത്രയിൽ ഹൃദയം നുറുങ്ങുന്ന കാഴ്ചയുണ്ട് അവളുടെ മുന്നിൽ പാമ്പിനെ പോലെ ചുറ്റിവരിഞ്ഞ വയറുകൾക്കു നടുവിൽ മുക്കിലേക്കും വായയിലേക്കും ട്യൂബിൽ മാത്രം ഉയരുന്ന അവളുടെ കുഞ്ഞു നെഞ്ച് … എത്ര നാളായി അവൾ കണ്ണു തുറന്നിട്ട് … ഒരു മാസം മുൻപ് ഏതോ ഒരു സന്ധ്യ നേരത്തിലാണ് ,,അവൾ സംസാരിച്ചെന്ന് ഡോക്ടർ വന്ന് പറഞ്ഞത് .. അന്ന് അവളോട് ചേർന്ന് ഞാൻ ചോദിച്ചു
മോളക്ക് എന്താ വേണ്ടെ ഇന്നാള് നമ്മള് കടയിൽ കണ്ട ഉടുപ്പില്ലെ അമ്മേ .. മഞ്ഞടുപ്പ്.. ചിറകുകളുള്ള ഉടുപ്പ് …അതാ എനിക്ക് ഇഷ്ടം വാങ്ങാട്ടോ … വാങ്ങീട്ട് ഇട്ട് തരാം അത് ഇട്ടിട്ട് നമുക്ക് കുഞ്ഞിമോൾടെ പിറന്നാളിന് പോവാം പോവാം … മോളക്ക് ഇഷ്ടള്ളടത്തൊക്കെ പോവാം . ആ ദിവസം കഴിഞ്ഞ് പിന്നീടവൾ കണ്ണു തുറന്നില്ല .. അവളെ കാത്ത് ആ മഞ്ഞയുടുപ്പ് ഇപ്പോഴുമുണ്ട് കയ്യിൽ ടീ .. ഇപ്പോ എത്ര രുപ പിരിച്ചുകിട്ടി കാണും .. അറിയില്ല ഉം .. ആര് ചോദിച്ചാലും കാശിന്റെ കണക്ക് പറയണ്ട .. ചികിത്സ കഴിഞ്ഞ് ബാക്കിയുള്ളത് നമുക്കെടുക്കാം ..ഇല്ലെങ്കിൽ നൂറാവശ്യക്കാരാകും അതിന് ഉത്തരമൊന്നുമൾ പറഞ്ഞില്ല … ഭർത്താവ് മരിച്ചെപിന്നെ അയാളുടെ വീട്ടിലാണ് താമസം … തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം … എത്രയോ മുൻപ് തുടങ്ങിയ അസുഖമാണവൾക്ക് ആശുപത്രി കൊണ്ടുവാനോ ചികിത്സിക്കാനോ വീട്ടുകാരാരും തയാറായില്ല .. അവസാനം ദേ … മരണത്തിന്റെ പടിക്കൽ നിൽക്കുമ്പോൾ മാത്രം ദൈവത്തിന്റെ കരുണ തേടുന്നു ..
ഐ സി യു വിന്റെ മുന്നിൽ ഒന്നും കുടിക്കാതെയും കുളിക്കാതെയും അവളായിരുപ്പ് തുടങ്ങീട്ട് കുറേ ദിവസമായി .. ഇന്നലെയാണ് ഡോക്ടർ അറിക്കണ്ടവരെ അറിയിക്കാൻ പറഞ്ഞത്നെ ഞ്ച് പൊട്ടിയിട്ടും അവൾ കരഞ്ഞില്ല മരവിച്ച അവസ്ഥയിലങ്ങനെ ഇരിക്കാണ് … ചേർത്ത് പിടിച്ച് കരയാൻ പോലും ആരുമില്ലാത്ത ഒരമ്മ കൊച്ചച്ചൻ ഐ.സിയുവിനു മുന്നിൽ നടപ്പാണ് … നാട്ടുകാരുടെ കാരുണ്യം കൊണ്ട് എത്ര കിട്ടിയെന്നറിയണം അയാൾക്ക് … അതു കൊണ്ടു ത്തന്നെ നാലു ദിവസായിട്ട് തളർന്നിരിക്കുന്ന എന്റെ മുന്നിൽ അയാൾ അയാളുടെ കഷ്ടപ്പാട് വിളമ്പി കൊണ്ടിരിക്കുകയാണ് .. ആ കാശ് എന്ത് ചെയ്യാനാ പരിപാടി അവള തിന്’ ഉത്തരം പറഞ്ഞില്ല നിന്നോടാ ചോദിച്ചെ പാവങ്ങൾക്ക് കൊടുക്കണം എന്നിട്ട് തിരിച്ച് മോള് എന്റെ വീട്ടിലോട്ട് പോരാമെന്നു കരുതണ്ട ഐ സി യു തുറന്ന് ഡോക്ടർ വന്നു .. അനശ്വരയുടെ ചെറിയച്ചനല്ലെ അതെ ഒന്നു വരു ഡോക്ടർ അയാളെയും കൊണ്ട് അകലേക്ക് നീങ്ങി എന്തോ പറഞ്ഞു
അയ്യോ എന്റെ മോള് പോയല്ലോടി എന്നും പറഞ്ഞ് അയാൾ കരഞ്ഞപ്പോൾ അവൾ കൂടുതൽ മരവിച്ചു… പോയോ എന്റെ മോള്അ വൾ വാതിൽ തുറന്ന് അകത്ത് കയറി … വയറുകളുടെ തടവറയിൽ നിന്നും രക്ഷപ്പെട്ട് അവൾ ഉറങ്ങാണ്അ മ്മ അവളെ കുറേ നേരം നോക്കി നിന്നു ഇപ്പോ നിനക്ക് വേദനയില്ലല്ലെ മോളെ .. അവളൊന്ന് അമ്മേ ന്ന് വിളിച്ചിരുന്നെങ്കിൽ … സിസ്റ്ററെ… ഈ ഉടുപ്പൊന്ന് ഇട്ടു കൊടുക്കട്ടെ… അവള് കൊതിയോടെ പറഞ്ഞ് വാങ്ങീതാ ഒന്നും മിണ്ടാതെ ആ നഴ്സ് അമ്മയുടെ കയ്യിൽ നിന്നും ആ ഉടുപ്പ് വാങ്ങി … അവരുടെ കണ്ണുകളും കലങ്ങിയിരിക്കുന്നു .. നഴ്സുമാർ അവളെ ചിറകുകളുള്ള ഉടുപ്പ് ഇടീച്ചു അവൾ മലാഖയാണെന്ന് അമ്മക്ക് തോന്നി … ചിറകുകൾ വിരിച്ച് അവൾ പാറി പറക്കുന്നത് അമ്മ സ്വപ്നം കണ്ടു .. ”പറ്റുന്ന പോലെയൊക്കെ നോക്കി പക്ഷേ” ‘സാരില്ല്യ ഡോക്ടറെ എന്റെ മോളിനി വേദന തിന്നണ്ടല്ലോ ‘ ഇവിടെ കാശിന് ബുദ്ധിമുട്ടുള്ള രോഗികളുണ്ടോ .. എനിക്ക് നാട്ടുകാര് തന്ന കാശാ അതിനി എനിക്കെന്തിനാ..
ഇവിടെ വരുന്ന മിക്കവരും അങ്ങനാ … ദേ ആ അറ്റത്ത് കിടക്കുന്ന കുഞ്ഞിനെ കണ്ടോ … അച്ഛൻ പണ്ടേ തളർന്ന് പോയതാ ഇപ്പോ മകനും എങ്കിലിത് അവർക്ക് കൊടുക്കു … ഇത് കിട്ടിയാൽ അവർക്ക് മുന്നിൽ നിങ്ങൾ ദൈവമാകും അത്ര പാവങ്ങളാ അവൾ പതിയെ മകളെ നോക്കി .. എനിക്ക് ദൈവമാകണ്ട മാലാഖയുടെ അമ്മയായാൽ മതി മഞ്ഞ ഉടുപ്പിട്ട് അവൾ ഉറങ്ങുകയാണ് അങ്ങ് നക്ഷത്ര കൊട്ടാരത്തിനുള്ളിൽ ദൈവത്തിന്റെയടുത്ത്അ വൾ എന്റെ മാലാഖ (മുഴുവനാക്കപ്പെടാത്ത കഥ )

by