രചന: ഷംസിയ ഫൈസൽ
ദച്ചു താഴെ ഇറക്കാന്‍ പറഞ്ഞെങ്കിലും നന്ദു അവളെ നോക്കി കണ്ണിറുക്കി ബാല്‍ക്കണിയില്‍ നിന്ന് റൂമിലേക്ക് നടന്നു.റൂമിലെത്തിയ നന്ദു ദച്ചൂനെ ബെഡിലേക്കിരുത്തി.”എന്താ മോനെ ഉദ്ദേശം ?
”ദുരുദ്ദേശം.,,നന്ദു കണ്ണിറുക്കി ദച്ചൂന്‍റെ മടിയിലേക്ക് കിടന്നു.”കുറേ ആയി എന്‍റെ പെണ്ണിന്‍റെ മടിയിലിങ്ങനെ കിടന്നിട്ട്.,,നന്ദു ദച്ചൂന്‍റെ കൈ എടുത്ത് അവന്‍റെ മുടിയിലേക്ക് വെച്ചതും ദച്ചു അവന്‍റെ മുടിയിലൂടെ തഴുകി.”നന്ദേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ ?”ഹാ ചോദിക്ക്.,,നന്ദു മടിയില്‍ കിടന്ന് കൊണ്ട് തന്നെ ദച്ചൂനെ നോക്കി
”നന്ദേട്ടന്‍ പറഞ്ഞല്ലൊ എല്ലാം നേരത്തെ അറിഞ്ഞെന്ന്.,എന്നിട്ടും എന്തിനാ അര്‍പ്പണയെ നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ താമസിപ്പിച്ചത്.,,ദച്ചൂന്‍റെ ചോദ്യം ന്യായമായിരുന്നു
”അവള്‍ പെട്ടന്ന് വിളിച്ച് നാളെ വരും താമസ സൗകര്യം ഒരുക്കി തരണമെന്ന് പറഞ്ഞാല്‍ ഞാന്‍ എവിടെ പോയി കണ്ടെത്തും.,എന്‍റെ മുന്നില്‍ കുറച്ച് സമയമെ ഉണ്ടായിരുന്നൊള്ളു എന്‍റെ മാക്സിമമം നോക്കിയിട്ടും എവിടെയും സെറ്റായില്ല.,
പിന്നെ വേറെ വഴിയില്ലാത്തത് കൊണ്ട് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ഒരു റൂമ് ഒഴിവുണ്ടായത് കൊണ്ട് തല്‍ക്കാലത്തേക്ക് അവിടെ താമസിക്കട്ടേന്ന് കരുതി.,അത് ഒരു വിധത്തില്‍ എനിക്ക് ഗുണമാണുണ്ടായത്അവള്‍ പലപ്പോയും ആര്‍ക്കൊ വിളിച്ച് നമുക്കെതിരെ പ്ലാന്‍ ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.,,അത് അവളെ അച്ഛനാണെന്ന് നീയിപ്പോള്‍ പറഞ്ഞപ്പോയാണ് മനസ്സിലായത്.,
അത് പോലെ ഒരു ദിവസം എന്നെ പറ്റി മോശമായ രീതിയില്‍ സംസാരിക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി പോയി.,അത് ദേവനേയോ ദീപുനോ വിളിച്ചാകും പറഞ്ഞതെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.,,
അന്നും ഇന്നും പ്രതികരിക്കാതെ ഒന്നും അറിയാത്ത പോലെ നില്‍ക്കുന്നത് നല്ലൊരു ചാന്‍സ് എന്‍റെ മുന്നില്‍ വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്.,,
നന്ദു പറഞ്ഞതും ദച്ചു മൂളി
”എന്നാ വേറൊരു ചോദ്യം.,ലണ്ടനില്‍ നിന്ന് വന്നതിന് ശേഷം എന്നെ കാണുമ്പോള്‍ മാത്രം മുഖം കയറ്റി വെച്ച് എന്നോട് ദേഷ്യമുള്ളത് പോലെ പെരുമാറിയതെന്തിനാ ?ദച്ചു ചോദിച്ചതും നന്ദു ചിരിയോടെ അവളെ മടിയില്‍ നിന്നെണീറ്റു”എന്താ എന്‍റെ ചുന്ദരിക്ക് സങ്കടായോ ?നന്ദു ദച്ചൂന്‍റെ കവിളില്‍ പിടിച്ച് വലിച്ചു.”നല്ല സങ്കടായി.,
എന്നെ സ്നേഹത്തോടെ ഒന്ന് ചേര്‍ത്ത് നിര്‍ത്തിയത് പോലുമില്ലല്ലൊ.,,ദച്ചു ചുണ്ട് ചുളുക്കി പറഞ്ഞു”അത് ചെറിയൊരു റിവഞ്ചല്ലെ.,
നീയെന്നെ കുറെ സങ്കടപ്പെടുത്തിയതിന് ചെറിയൊരു തിരിച്ചടി.,പിന്നെ അര്‍പ്പണയെ കുറിച്ച് അങ്ങനെ എങ്കിലും നീയെന്നോട് പറയോ എന്നറിയാന്‍ ചെയ്തതാ.,ഇനിയും മസില് പിടിച്ച് മുന്നോട്ട് പോകാന്‍ മനസ്സനുവദിച്ചില്ല.,,അതാ നിനക്ക് മുന്നില്‍ ഞാന്‍ മുട്ട് മടക്കിയത്.,,
നന്ദു ചിരിച്ചതും കൂടെ ദച്ചുവും അറിയാതെ ചിരിച്ച് പോയി.”ഞാനിന്നലെ ഒരു കള്ളനെ കണ്ടു.,,
ദച്ചു ചിരി കടിച്ച് പിടിച്ച് പറഞ്ഞു.”കള്ളനോ എന്നിട്ട് നീയെന്താ എന്നെ വിളിക്കാതിരുന്നെ ?നന്ദു വെപ്രാളത്തോടെ ചോദിച്ചു.”വേണമെങ്കില്‍ കള്ളനെ ഞാനിപ്പോള്‍ തൊട്ട് കാണിച്ച് തരാം.,,
ദച്ചു ഇതും പറഞ്ഞ് നന്ദൂന്‍റെ നെഞ്ചില്‍ തൊട്ടു.”ഹെ ഞാനോ ?”നന്ദേട്ടന്‍ തന്നെ
ഇന്നലെ ഞാനറിയാതെ എന്‍റെ ഫോണെടുത്തില്ലെ കള്ളാ.,,ദച്ചു ചോദിച്ചതും നന്ദു ചമ്മിയ ചിരി ചിരിച്ചു
”കള്ള ഉറക്കമായിരുന്നല്ലെ കള്ളീ..,അത് ഞാന്‍ അര്‍പ്പണയുടെ വാട്സാപ്പ് ചാറ്റ് എന്‍റെ ഫോണിലേക്കയച്ചതാ.,,അവള്‍ക്കെതിരെയുള്ള കൂടുതല്‍ തെളിവ് എപ്പോയും കൈയ്യില്‍ വേണമല്ലൊ.,,നന്ദു ചമ്മലോടെ പറഞ്ഞു
”അര്‍പ്പണയെ കുറിച്ച് അറിയുകയാണെങ്കില്‍ അറിയട്ടെന്ന് കരുതിയാ ഞാന്‍ ഒന്നും അറിയാത്ത പോലെ ഉറങ്ങിയ പോലെ കിടന്നത്,, ”എന്നാലും എന്ത് അഭിനയമായിരുന്നു.,,ഉറക്കത്തിലെന്ന പോലെ കെട്ടിപിടിച്ചെന്നെ അടുത്തിരുത്തിയില്ലെ നീ.,,
നന്ദു ദച്ചൂന്‍റെ മുഖത്ത് തട്ടിയതും ദച്ചു കണ്ണ് ചിമ്മി കാണിച്ചു.”വാ സമയം ഒരുപാടായി ചായ കുടിക്കാം.,,ദച്ചു എണീറ്റതും നന്ദു അവളെ കൈ പിടിച്ച് മടിയിലിരുത്തി.”കൊഞ്ചാതെ വാ ചെര്‍ക്കാ.,,വിശക്കുന്നു.,,ദച്ചു എണീക്കാന്‍ നോക്കിയതും നന്ദു അവളെ വയറിലൂടെ ചുറ്റിപിടിച്ചു
”നിനക്കെല്ലെ ഞാന്‍ കെട്ടിപിടിക്കുന്നില്ലാ സ്നേഹിക്കുന്നില്ലെന്ന പരാതി അതങ് തീര്‍ത്തേക്കാം.,,നന്ദു ദച്ചുവിന്‍റെ ചുണ്ടിലൊന്ന് മുത്തി
ദച്ചു അവന്‍റെ നെറ്റിയില്‍ ചുണ്ട് ചേര്‍ത്തതും അവന്‍റെ അധരങ്ങള്‍ അവളെ കഴുത്തിലൂടെ ഇഴഞ്ഞ് നടന്നു
പെട്ടന്ന് നന്ദൂനെ പിറകിലേക്ക് തള്ളി ദച്ചു ഒാടി പോകാന്‍ നിന്നതും നന്ദു അവളെ കൈ പിടിച്ച് വലിച്ച് ബെഡിലേക്കിട്ടു.”എന്നെ കൊതിപ്പിച്ചിട്ട് കടന്ന് കളയുന്നോ ?നന്ദു ദച്ചൂന്‍റെ അധരങ്ങള്‍ കവര്‍ന്നെടുത്തുരാവിലെ തന്നെ ചുംബന ലഹരി രണ്ട് പേരും പരസ്പരം അലിഞ്ഞ് പോയി.,
അവളിലെ പ്രണയം ചുണ്ടുകളിലൂടെ എത്ര നുകര്‍ന്നിട്ടും അവന് മതിയാകുന്നില്ലായിരുന്നു.വാതിലില്‍ ആരൊ മുട്ടിയതും ദച്ചു പെട്ടന്ന് നന്ദുവില്‍ നിന്ന് പിടഞ്ഞ് മാറി ചാടി എണീറ്റ് നീങ്ങി കിടന്ന ഡ്രസ്സ് നേരെയിട്ടു ദച്ചു പോയി വാതില്‍ തുറന്നപ്പോള്‍ മനു.”നിങ്ങളോട് അമ്മ പ്രാതല്‍ കഴിക്കാന്‍ വരാന്‍.,,മനു ഇതും പറഞ്ഞ് ഉള്ളിലേക്ക് തലയിട്ട് നോക്കി.ബെഡില്‍ കിടക്കുന്ന നന്ദുവിനെ കണ്ട് മനു ദച്ചൂനെ നോക്കി.”അവന്‍ എണീറ്റില്ലെ ?”ഹോ എണീറ്റ് വീണ്ടും കിടന്നതാ.,,
ദച്ചു പറഞ്ഞു.
”ആണോ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു ?മനു മുറിക്ക് ഉള്ളിലേക്ക് കയറി”നന്ദൂ…,,”എന്തടാ?നന്ദു അവനെ നോക്കി
”ഞാനൊന്ന് വിളിച്ചതിന് നീയെന്തിനാ ചൂടാകുന്നത്.,
പിന്നെ ഞാന്‍ ചോദിക്കാന്‍ വന്നത് ഒരു രണ്ടായിരം രൂപ ഉണ്ടാകുമോ എടുക്കാന്‍.,,മനു സീരിയസ്സ് ഭാവത്തില്‍ ചോദിച്ചു”രണ്ടായിരമോ എന്തിന് ?
നന്ദു ബെഡില്‍ എണീറ്റിരുന്നു.”അത്യാവിശ്യ കാര്യത്തിനാണ്.,എനിക്ക് ജോലിയൊക്കെ കിട്ടിയിട്ട് തിരിച്ച് തരാം.,,”നിനക്ക് ജോലി കിട്ടിയിട്ടോ,,
അങ്ങനെയാണെങ്കില്‍ കുറെ തരാനുണ്ടാകുമല്ലൊ ബ്രോ.,,ആദ്യം നീ പരീക്ഷ പാസാക്.,,
രണ്ടായിരം അല്ലെ എന്‍റെ പേഴ്സില്‍ ഉണ്ടാകും എടുത്തോ ?നന്ദു മിറര്‍ സ്റ്റാന്‍റിലുള്ള പേഴ്സ് ചൂണ്ടി പറഞ്ഞു.”താങ്ക്യു ബ്രോ .,,,
മനു പേഴ്സില്‍ നിന്ന് രണ്ടായിരം രൂപയെടുത്തു.
”ഒരു അഞ്ഞൂറ് രൂപ എക്സ്രാ എടുത്താലോ ഒരു സേഫ്റ്റിക്ക്.,,മനു ചോദിച്ചതും നന്ദു അവനെ തുറിച്ച് നോക്കി.”വേണ്ട.,രണ്ടായിരം തന്നെ ധാരാളം.,,
മനു പൈസ എടുത്ത് പേഴ്സ് തിരികെ വെച്ചു.
”അല്ലടാ എന്താ അത്യാവിശ്യം കോളേജിലേക്കാണോ?
നന്ദു സംശയത്തോടെ ചോദിച്ചു.”ഹെയ് കുറച്ച് ദിവസം പരീക്ഷ എഴുതിയപ്പോള്‍ മനസ്സിനും ശരീരത്തിനും വല്ലാത്ത തളര്‍ച്ച.,,
ഒരു ഉന്മേശ കുറവ്.,മനു തളര്‍ച്ചയോടെ പറഞ്ഞു.
”ഹോ നീ ഫുള്‍ ബോഡി ചെക്കപ്പിന് പോകാണല്ലെ.,
അല്ലെങ്കിലും ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാ.,,ദച്ചു ആയിരുന്നത് പറഞ്ഞത്”ഒഞ്ഞ് പോടി.,
എന്‍റെ ശരീരത്തിന്‍റെയും മനസ്സിന്‍റെയും തളര്‍ച്ച മാറാന്‍ നല്ല ഭക്ഷണം കഴിച്ചാല്‍ മതി.,ഇന്ന് എന്തായാലും ഫ്രീയല്ലെ ഒരു ഡ്രൈവിനൊക്കെ പോയി കുറച്ച് നല്ല ഫുഡ് കഴിക്കണം.,എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല എന്‍റെ തളര്‍ച്ച മാറാന്‍ വേണ്ടി മാത്രം.,,
മനു പറഞ്ഞതും ദച്ചു വായിം തുറന്നവനെ നോക്കി.
നന്ദൂന് പിന്നെ പുതുമയൊന്നും തോന്നിയില്ല.”ഹാ ഒരു കാര്യം പറയാന്‍ മറന്നു.,,മനു പോയ പോലെ തിരിച്ച് വന്ന് നന്ദൂന്‍റെ മുഖത്ത് നിന്നെന്തോ എടുത്ത് അവന്‍റെ കൈയ്യില്‍ വെച്ച് കൊടുത്തു.”കട്ടുറുമ്പായതിന് സോറി.,,മനു ഇത് പറഞ്ഞ് വാതിലടച്ച് പോയതും ദച്ചു സംശയത്തോടെ നന്ദൂന്‍റെ കൈയ്യിലേക്ക് നോക്കി.ദച്ചൂന്‍റെ ഒരു മുടി ഇഴ നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി.”അയ്യെ നാണം കെട്ടു.,,അവനെല്ലാം മനസ്സിലായി.,,
ദച്ചൂനാകെ വല്ലാതായി.”ഒന്ന് പോ പെണ്ണെ.,,
ഞാന്‍ നിന്‍റെ ഭര്‍ത്താവല്ലെ.,ഇതിനൊന്നും നാണിച്ചിട്ട് കാര്യല്ല.,നീയിങ് വന്നെ.,,നന്ദു ദച്ചൂനെ അവനോടടുപ്പിക്കാന്‍ നിന്നതും ദച്ചു പെട്ടന്ന് കുതറി മാറി.”നന്ദേട്ടന്‍ പെട്ടന്ന് താഴേക്ക് വാ.,,ഞാന്‍ ചായ എടുത്ത് വെക്കാം.,,ദച്ചു വാതില്‍ തുറന്ന് പോയി.”’ഹോ എല്ലാം നശിപ്പിച്ചു.,,ഒരു ഫ്ലോയിലങ് വരായിരുന്നു.,മനൂനെ വേണം എടുത്തിട്ടടിക്കാന്‍.,,നന്ദു മുറു മുറുപ്പോടെ മുറി വിട്ട് താഴേക്കിറങ്ങാന്‍ നിന്നപ്പോയാണ് ഒരു കാറ് വന്ന് മുറ്റത്ത് നിര്‍ത്തുന്ന ശബ്ദം കേട്ടത്.നന്ദു ആരാണെന്നറിയാന്‍ ബാല്‍ക്കണിയില്‍ ചെന്ന് മുറ്റത്തേക്ക് നോക്കി.കാറില്‍ നിന്നിറങ്ങുന്നവരെ നന്ദു പുച്ഛത്തോടെ നോക്കി
*(തുടരും…)*

by