രചന – ശംസിയ ഫൈസൽ
ദച്ചു നന്ദൂന്‍റെ കണ്ണിലേക്ക് നോക്കി ചോദിച്ചതും നന്ദു സംശയത്തോടെ നെറ്റിചുളിച്ചവളെ നോക്കി
”എന്താ ദച്ചൂ..,,
സീരിയസ്സാണോ?
നന്ദു ദച്ചൂന്‍റെ മുഖ ഭാവം കണ്ട് ചോദിച്ചു
”ആ.. ഹ് സീരിയസ്സായി തന്നെ ചോദിക്കാനുള്ളത്.,,
ദച്ചു ഗൗരവത്തോടെ മറുപടി പറഞ്ഞു
”എന്താ കാര്യം നീ ഇങ്ങനെ മനുഷ്യനെ ടെന്‍ഷടിപ്പിക്കാതെ പെട്ടന്നൊന്ന് പറ?
നന്ദൂന് വല്ലാത്തൊരു പിരി മുറുക്കത്തോടെ ചോദിച്ചു
”ആ അര്‍പ്പണ പറഞ്ഞത് സത്യാണോ?
ദച്ചു നന്ദൂനെ കണ്ണെടുക്കാതെ നോക്കി ചോദിച്ചു
”അപ്പുവോ.
അവളെന്ത് പറഞ്ഞു.,
എനിക്കൊന്നും ഒാര്‍മയില്ലല്ലോ.,,
നന്ദു ഒന്ന് ആലോചിച്ച് മറുപടി പറഞ്ഞു
”’നന്ദേട്ടന് ഒാര്‍മയുണ്ടാകില്ല.,
എനിക്ക് നല്ല ഒാര്‍മയുണ്ട്.,
ഇപ്പോയും അതെന്‍റെ ചെവിയില്‍ നിന്ന് മാഞ്ഞ് പോയിട്ടില്ല.,,
ദച്ചു നന്ദൂനില്‍ നിന്ന് മുഖം വെട്ടിച്ച് പറഞ്ഞതും നന്ദൂനൊന്നും മനസ്സിലാകുന്നില്ലായിരുന്നു
”നിങ്ങള്‍ ഞാന്‍ കാരണം സൂയിസേഡ് ചെയ്യാന്‍ നോക്കിയിരുന്നോ?
ദച്ചൂന്‍റെ ശബ്ദം ഒന്നിടറി
പെട്ടന്നുള്ള ദച്ചൂന്‍റെ ചോദ്യം കേട്ട് നന്ദു ഒന്ന് സ്റ്റെക്കായി
”അ..അത് പിന്നെ ദച്ചൂ..അവള് ചുമ്മാ..,,
നന്ദൂന് എന്ത് പറയണം എന്നറിയില്ലായിരുന്നു
”എന്നോട് നുണ പറയണ്ട നന്ദേട്ടാ.,
സത്യാണോ അല്ലെ അതറിഞ്ഞാല്‍ മതിയെനിക്ക്.,,
ദച്ചൂന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു
”സത്യാണ്.,
പക്ഷെ അവള് എങ്ങനെ അറിഞ്ഞതെന്നാ എനിക്കും അറിയാത്തത്.,
എനിക്ക് തോന്നുന്നത് ആ കള്ളപന്നി അഭി പറഞ്ഞതാണെന്ന് തോന്നുന്നു.,,
നന്ദു പല്ല് കടിച്ച് പറഞ്ഞു
”തനിക്ക് വട്ടാണോ.,
ഏതോ ഒരുത്തി ഇട്ടേച്ച് പോയെന്നും വെച്ച് വീട്ടുക്കാരെ പോലും ഒാര്‍ക്കാതെ ജീവിതം അവസാനിപ്പിക്കാന്‍,,,
ദച്ചു നന്ദൂന് നേരെ കോപിച്ചു
”ഈ ഏതോ ഒരുത്തി നീ തന്നെയല്ലെ.,
നിനക്ക് ഞാന്‍ ഏതോ ഒരുത്തന്‍ ആകാം.,
പക്ഷെ എനിക്കങ്ങനെ അല്ല എന്‍റെ ജീവനും ജീവിതവും എല്ലാം നീയായിരുന്നു.,,
പെട്ടന്നൊരു ദിവസം നീ വേണ്ടെന്ന് വെച്ച് പോകുമ്പോള്‍ പിന്നെ ഞാനെന്ത് ചെയ്യണം.,
അതും മറ്റൊരു രാജ്യത്ത് ഒന്ന് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കാന്‍ പോലും ആരും ഇല്ലാത്ത സമയം.,
ഇനി ഒരു ദിവസം പോലും മുന്നോട്ട് ജീവിക്കാന്‍ പറ്റില്ലെന്ന് തോന്നിയ നിമിഷമായിരുന്നു ഞാന്‍ മരിക്കാന്‍ തീരുമാനിച്ചത്.,
പക്ഷെ എന്‍റെ അപ്പേടേം അമ്മേടേം പ്രാര്‍ത്ഥന കൊണ്ടാകാം ഞാനിപ്പോയും ജീവനോടെ ഇരിക്കുന്നത്.,
നന്ദു ബെഡില്‍ നിന്നെണീറ്റ് ബാല്‍ക്കണിയിലേക്ക് നടന്നു
ദച്ചൂന് ഇതൊന്നും ഉള്‍കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല
അവളെ തൊണ്ടയില്‍ സങ്കടം കെട്ടി നിന്നു
താന്‍ കാരണം അവന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നോര്‍ത്ത് അവളെ കണ്ണ് നിറഞ്ഞു
”ഇങ്ങനെ ഒരാളെയും സ്നേഹിക്കാന്‍ പാടില്ല.,
പല കാരണം കൊണ്ടും പലര്‍ക്കും സ്നേഹിച്ചവരെ വേണ്ടെന്ന് വെക്കേണ്ടി വരും.,
അതിനൊക്കെ ആത്മഹത്യ ചെയ്യുന്നവരെ മണ്ടന്‍ എന്നെ വിളിക്കാന്‍ പറ്റൂ.,,
ദച്ചു സങ്കടം മറച്ച് വെച്ച് നന്ദൂന്‍റെ അടുത്തേക്ക് ബാല്‍ക്കണിയിലേക്ക് പോയി
”ആത്മഹത്യ ചെയ്യുന്നത് തെറ്റാകാം.,
പക്ഷെ നാട് വിടുന്നത് ശെരിയായ കാര്യമാകും അല്ലേടീ ഭാര്യേ?.,,
നന്ദു ചിരി കടിച്ച് പിടിച്ച് ചോദിച്ചു
”അ.. അതെന്താ നന്ദേട്ടാ അങ്ങനെയൊരു സംസാരം ?,,
ദച്ചു പതര്‍ച്ചയോടെ പുറത്തേക്ക് നോക്കി
”ഒരാള്‍ വിരഹ വേദന സഹിക്കാന്‍ പറ്റാതെ നാട് വിട്ടിരുന്നു എന്നത് ഞാനറിഞ്ഞു.,,
നന്ദു ദച്ചൂനെ ഇടം കണ്ണിട്ട് നോക്കി
” സത്യം പറ ഇത് നന്ദേട്ടനോട് ആരാ
പറഞ്ഞെ.,,
ദച്ചു നന്ദൂനെ ചൂഴ്ന്ന് നോക്കി
”നിന്‍റെ അച്ഛന്‍ രവീന്ദ്രന്‍ പിള്ള .,
ആരുടേയോ വാക്കും കേട്ട് സ്വന്തം പാര്‍ട്ടണറെ വേണ്ടെന്ന് വെച്ച് സ്വയം ഉരുകി സഹിക്കാന്‍ പറ്റാതെ വന്നപ്പോല്‍ നാട് വിട്ടേക്കുന്നു.,
കഷ്ടം തന്നെ നിന്‍റെ കാര്യം.,,
നന്ദു ദച്ചൂനെ പരിഹസിച്ചു
”അത് ഞാന്‍ നാട് വിട്ടതൊന്നും അല്ല.,
ഒരു സോളോ ട്രിപ്പ് പോയതാ.,
അതല്ലെ ഞാന്‍ വേഗം തിരിച്ച് വന്നത്.,
ദച്ചു നാണക്കേട് അവന്‍റെ മുന്നില്‍ മറച്ച് വെച്ചു
”ഉവ്വ് ഉവ്വേ..,
സോളോ ട്രിപ്പ് വിത്ത് പോലീസ് അങ്ങനെ അല്ലെ ഭാര്യെ..,,
നന്ദു പൊട്ടിചിരിച്ചു
”പോ..പോലീസോ..,,
ദച്ചു ഒന്ന് അമ്പരന്നു
”അയ്യോ കൊച്ചിന് ഒന്നും അറിയില്ല.,
ആരും കാണാതെ ഒരു കത്തെഴുതി വെച്ച് പുലര്‍ച്ചക്ക് വീട്ടില്‍ നിന്നിറങ്ങി കിട്ടിയ ട്രെയ്നില് കയറി നാട് വിട്ടത് നീ തന്നെയല്ലെ
രാവിലെ നിന്നെ കാണാതായി വീട്ടുക്കാര് പേടിച്ച് പോലീസില്‍ പരാതി കൊടുത്ത് മംഗലാപുരത്ത് നിന്ന് നിന്നെ പൊക്കിയെടുത്ത് പോലീസ് വീട്ടില്‍ കൊണ്ട് വന്നില്ലെ.,
എല്ലാം എനിക്കറിയാം മോളെ.,,
ചുമ്മാ സോളോ ട്രിപ്പെന്ന് പറഞ്ഞ് തള്ളല്ലെ.,,
നന്ദു പറഞ്ഞതിന് ദച്ചൂനൊരു മറുപടിയും ഇല്ലായിരുന്നു
അവള്‍ നന്ദൂനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു
”എന്താ ചിരി.,
നിന്‍റെ ആങ്ങളമാര്‍ക്ക് എന്നോടിത്ര ദേഷ്യം ഇതൊക്കെ തന്നെയാകും അല്ലെ.,,
നന്ദു പറഞ്ഞതിന് മറുപടിയായി ദച്ചു ചുമല് കൂഞ്ചി അറിയില്ലെന്ന് പറഞ്ഞു
”ഹ്മ്..,,എന്തേലും ആകട്ടെ.,
നിന്‍റെ ആങ്ങളമാരെ ഞാന്‍ പിന്നെ
ശെരിയാക്കികോളാം.
നീ വന്നെ നമുക്ക് ഉറങ്ങാം സമയം കുറേയായി.,,
നന്ദു ബാല്‍ക്കണിയില്‍ നിന്ന് ദച്ചൂനെ കൂട്ടി മുറിയിലേക്ക് തന്നെ കയറി ബാല്‍ക്കണിയുടെ വാതില്‍ അടച്ചു
”ഒാക്കെ ശെരി
എന്നാ ഗുഡ് നൈറ്റ്.,,
ദച്ചു നന്ദൂനോടിങ്ങനെ പറഞ്ഞ് പുറത്തേക്കുള്ള വാതിലിന്‍റെ അടുത്തേക്ക് പോയതും നന്ദു പെട്ടന്ന് മുന്നില്‍ കയറി നിന്നു
”എന്താ..?
ദച്ചു നന്ദൂനെ നോക്കി പുരികം പൊക്കി
”നീ എങ്ങോട്ടാ വാതിലും തുറന്ന്?.,,
നന്ദു ചോദിച്ചു
”എന്‍റെ റൂമിലേക്ക്.,,
തനിക്കല്ലെ ഉറക്കം വരുന്നൂന്ന് പറഞ്ഞെ.,
എനിക്കും ഉറക്കം വരുന്നു മുന്നീന്ന് മാറ് ഞാന്‍ പോട്ടെ.,,
ദച്ചു നന്ദൂനെ ഡോറിന്‍റെ മുന്നില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നോക്കി
”അയ്യടീ..,,
അങ്ങനെ എന്‍റെ പൊണ്ടാട്ടി ഇപ്പൊ പോകണ്ട.,
ഇന്നിവിടെ കിടന്നാല്‍ മതി.,,
നന്ദു പ്രത്യേക ഭാവത്തില്‍ പറഞ്ഞതും ദച്ചൂന്‍റെ കണ്ണ് തള്ളി
”ചുമ്മ കളിക്കല്ലെ നന്ദേട്ടാ..,
മാറി നിന്നെ എനിക്ക് പോണം.,,
ദച്ചു ശക്തിയില്‍ അവനെ പിടിച്ച് മാറ്റാന്‍ നോക്കിയതും നന്ദു ഡോര്‍ ലോക്ക് ചെയ്ത് കീ ഊരി കൈയ്യിലിട്ട് കറങ്ങി
”ഇനിയെന്‍റെ ഭാര്യയെങ്ങനെ പോകും ഞാനൊന്ന് കാണട്ടെ.,,
നന്ദു കീ വാര്‍ട്രോപ്പില്‍ സുരക്ഷിതമായി എടുത്ത് വെച്ച് വാര്‍ട്രോപ്പ് പൂട്ടി അതിന്‍റെ കീ അവന്‍റെ ഷോര്‍ട്ട്സിന്‍റെ പോക്കറ്റിലിട്ടു
”ഇത് ചതിയാണ്.,
അമ്മ പറഞ്ഞതല്ലെ താലികെട്ട് കഴിയാതെ
ഒരുമിച്ച് കിടക്കണ്ടെന്ന്.,,
ഞാനിത് അമ്മയോട് പറഞ്ഞ് കൊടുക്കും.,,
ദച്ചു ഭീഷണിപ്പെടുത്താന്‍ നോക്കിയതും നന്ദു പൊട്ടിചിരിച്ചു
”അയ്യോ ഞാന്‍ പേടിച്ചു.,
ഞാനെയ് നിന്‍റെ ഭര്‍ത്താവാണ് നീ എവിടെ കിടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ് അല്ലാതെ അമ്മയല്ല.,
അങ്ങോട്ട് കയറി കിടക്കെടീ..,,
നന്ദു ദച്ചൂനെ നോക്കി ഒച്ചയെടുത്തതും ദച്ചൂന്‍റെ കണ്ണ് നിറഞ്ഞു
ചുണ്ട് വിതുമ്പി
”എന്താ..
എന്താ തനിക്ക് വേണ്ടത് എന്‍റെ ശരീരമാണോ.,
എന്നാ എടുത്തോ
എന്‍റെ ശരീരത്തിന് വേണ്ടി തന്നെയാകുമല്ലോ എന്‍റെ സമ്മതം പോലുമില്ലാതെ കിഡ്നാപ്പ് ചെയ്ത് രജിസ്റ്റര്‍ മേരേജ് നടത്തിയത്.,
എന്‍റെ ശരീരം കൊണ്ട് നിന്‍റെ കാമം അടങ്ങുമെങ്കില്‍ എടുത്തോ നിന്‍റെ കാമം അടങ്ങുന്നത് വരെ നീ എന്നെ വേണ്ടത് ചെയ്തോ.,
പക്ഷെ അതിന് ശേഷം എന്നെ വെറുതെ വിട്ടോണം.,,
ഞാന്‍ എനിക്കിഷ്ടമുള്ള പോലെ ജീവിക്കും.,,
പിന്നീട് എന്നെ ഒരിക്കലും എന്തിന്‍റെ പേരിലും തേടി വരരുത്.,,
ദച്ചു കണ്ണ് നിറച്ച് കിതപ്പോടെ പറഞ്ഞ് നിര്‍ത്തി
”കാശ് വേണ്ടി വരോ ?.,,
അവള്‍ പറഞ്ഞതിനുള്ള മറുപടി അല്ലായിരുന്നു അവനില്‍ നിന്ന് കിട്ടിയത്
”എന്ത്..!!
അവള്‍ മനസ്സിലാകാതെ ചോദിച്ചു
”അല്ല എന്‍റെ കാര്യങ്ങളൊക്കെ കഴിഞ്ഞ് നീ നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ പോകുമ്പോ കാശ് വേണമല്ലോ
അത് നിന്‍റെ ശരീരം എനിക്ക് തരുന്നതിന് പകരം ഞാന്‍ തരണോ എന്ന്.,,
നന്ദു പറഞ്ഞത് കേട്ട് ദച്ചൂന്‍റെ കിളി പോയി
അവള്‍ പ്രതീക്ഷിച്ച മറുപടി
ഇതല്ലായിരുന്നു
അവളെ മുഖം കണ്ട് അവന്‍ പൊട്ടിചിരിച്ചു
ദച്ചു ആണെങ്കില്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ വായിം തുറന്ന് നോക്കി നിന്നു
*(തുടരും..)*

by