രചന – ഹരികുമാർ വെണ്മണി
“ഇവർക്കിത് വയസ്സുകാലത്ത് എന്നാത്തിന്റെ കേടാ….. തള്ളയ്ക്കും മോൾക്കും ഒരുമിച്ച് പോയി .പ്രസവിക്കാം…..”
രമണിച്ചിറ്റയുടെ അടക്കിയുള്ള സംസാരം ഭാരതിയമ്മയോടു ആണെങ്കിലും അടുത്തു നിന്ന അവളുടെ ചെവികളിലും പതിഞ്ഞു.
” നാലഞ്ച് മാസം കഴിഞ്ഞാൽ കൊച്ചിന്റെ കല്ല്യാണമാ… അവരുടെ മുൻപിൽ പെണ്ണിന്റെ അമ്മ നിറവയറും താങ്ങിപ്പിടിച്ച് നില്ക്കേണ്ടി വരുന്നത് നാണക്കേടു തന്നെയാ”
” ചെറുക്കന്റ വീട്ടുകാര് നാണക്കേടു ഭയന്ന് ഈ കല്ല്യാണം വേണ്ടന്ന് വെക്കുമോ എന്നാണ് എന്റെ പേടി”
രമണിച്ചിറ്റയുടെ വാക്കു കേട്ട അവളുടെ ഉള്ളൊന്നു പൊളി
നാലു മാസം കഴിഞ്ഞാൽ തന്റെ വിവാഹം ആണ്. നാലു മാസം കഴിഞ്ഞാൽ നിഖിലേട്ടൻ നാട്ടിലെത്തും…
നിഖിലേട്ടനുമായിട്ടുള്ള ഞങ്ങൾടെ വിവാഹം ഉറപ്പിച്ചുവെച്ചിരിക്കുന്നതാണ്..
അതിനിടയിൽ അമ്മ ഗർഭിണിയാണെന്നറിഞ്ഞ നിമിഷം മുതൽ തനിക്ക് നാണക്കേടു തുടങ്ങിയതാണ്…
പലരുടെയം അടക്കം പറച്ചിലും പരിഹാസച്ചിരികളും അവളേ വല്ലാതെ വേദനിപ്പിച്ചിരുന്നു.
അച്ഛനും അമ്മയ്ക്കും വളരെ വൈകിയാണ് ഞാൻ പിറന്നത്.
അമ്മയുടെ നാല്പതാമത്തെ വയസിൽ.
കാത്തിരുന്നു കിട്ടിയതായനാൽ ഒരുപാട് സ്നേഹം തന്ന് ഈ ഇരുപത് വർഷങ്ങൾ…’
പക്ഷേ.. ആ ഇരുപത് വർഷം വേണ്ടി വന്നു പിന്നീടൊരു കുഞ്ഞുണ്ടാവാൻ…..ഇന്ന് അറുപത് തികഞ്ഞ അമ്മയുടെ വയറിലേക്കു നോക്കിയ അവൾക്ക് അവരോടു പുശ്ഛം തോന്നി.
അവൾ അമ്മയോടു് പലതവണ പറഞ്ഞു നോക്കി കുഞ്ഞിനേ കളയാം എന്ന്….
അമ്മ കരയുക മാത്രം ചെയ്തു. ഒന്നും മിണ്ടിയില്ലാ
കുഞ്ഞിനോട് ഉള്ള വെറുപ്പ് ദിവസങ്ങൾ കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു.
മനസുകൊണ്ട് കുഞ്ഞിനേ അവൾ പൂർണ്ണമായും വെറുത്തു.
അവളുടെ വിവാഹം മുടങ്ങാതിരിക്കാൻ അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
അവൾ നിഖിലിനേ അത്രയേറേ സ്നേഹിച്ചിരുന്നു.
നിഖിലിന്റെ നിലപാട് ഉറച്ചതായിരുന്നു.
അവൾ അവളേത്തെ വിവാഹം കഴിച്ചു…
വിവാഹദിവസം എത്തിയ അഥിതികൾ അമ്മയുടെ വയറിലേക്കു നോക്കിച്ചിരിയ്ക്കുന്നതും അടക്കം പറയുന്നതും കണ്ട അവൾ നാണക്കേടുകൊണ്ട് ഉരുകിപ്പോയി.
വർഷങ്ങൾ കഴിയവേ അവളുടെ മനസ്സിലെ ഉണങ്ങാത്ത മുറിവായി
‘തനിക്കൊരു കുഞ്ഞ്.’ എന്ന സ്വപ്നം
മരുന്നുകളും മന്ത്രങ്ങളും ഫലിച്ചില്ലാ.
ഓരോ തവണയും തന്റെ വീട്ടിലെത്തുമ്പോൻ കുസൃതിയോടു ചിരിക്കുന്ന അപ്പുവിനേ കണ്ട അവളുടെ നെഞ്ചിലെ വെറുപ്പിന്റെ മഞ്ഞുരുകിക്കൊണ്ടിരുന്നു.
ഇന്നവൾ അവനേക്കാണാനായി, കൊഞ്ചിക്കാനായി ഓടിയെത്താറുണ്ട്….
പോകാൻ നേരം സങ്കടം നിറയും അവളിൽ …
അവളുടെയും അമ്മയുടെയും കണ്ണു നിറയും.
ഒരിക്കൽ അമ്മ പറഞ്ഞു..:
“നീ ഈ കാത്തിരിക്കുന്നതു പോലെ കാത്തിരുന്നതാ ഞങ്ങള് നിനക്കായി.,, പിന്നീട് ആഗ്രഹിച്ചപ്പോഴൊന്നും ദൈവം തന്നില്ലാ.. അവസാനം തന്നു. അതാ അന്നു നീ പറഞ്ഞപ്പോൾ കളയാതിരുന്നത് ”
നിറകണ്ണുകളോടു അവൻ അപ്പുവിന് തുരുതുരാ മുത്തം നല്കി.
” ഞാനിവനേ കുറച്ചു ദിവസം കൊണ്ടുപോയിക്കോട്ടെ അമ്മേ: ”
വിതുമ്പിക്കൊണ്ട് പറഞ്ഞു.

by