ഇച്ചായന്റെപെണ്ണ്…16

ഭാഗം 16 🤍

അലീനയുടെ വരവും, നാളെ രാവിലെ പള്ളിയിലെ കുർബാനയ്ക്ക് ക്ലാരയെ കാണാൻ പോകാം എന്ന അവളുടെ വാശിയും മാർക്കോയെ വല്ലാതെ ആസ്വസ്ഥനാക്കിയിരുന്നു .

എന്നാൽ എല്ലാവരുടെയും സന്തോഷം കണ്ട് താഴത്തെ നിലയിൽ നിന്നും പതുക്കെ തന്റെ മുറിയിലേക്ക് കയറിവന്ന മാർക്കോയുടെ മനസ്സ് ആകെ കലങ്ങിമറിഞ്ഞിരിക്കുകയായിരുന്നു. വലിയൊരു കൊടുങ്കാറ്റ് അടങ്ങിയതിന് ശേഷമുള്ള അസ്വസ്ഥത അവന്റെ ഓരോ ചുവടുകളിലും പ്രകടമായിരുന്നു.

മുറിയുടെ വാതിലടച്ച് അവൻ അകത്തേക്ക് കയറി. ആഡംബരങ്ങൾ നിറഞ്ഞ ആ വലിയ മുറിയുടെ ഏകാന്തത അവനെ ശ്വാസംമുട്ടിക്കുന്നതുപോലെ തോന്നി. അവൻ തന്റെ കയ്യിലുണ്ടായിരുന്ന വാച്ചും ഷർട്ടിന്റെ ബട്ടണുകളും അഴിച്ചുമാറ്റി, മുറിയുടെ നുറുങ്ങുവെളിച്ചത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവന്റെ ഉള്ളിൽ വിചിത്രമായൊരു ഭയവും അസ്വസ്ഥതയും അലതല്ലുന്നുണ്ടായിരുന്നു.

ഒരുവശത്ത്, തന്റെ മനസ്സ് പതിയെപ്പതിയെ ക്ലാരയിലേക്ക് അടുക്കാൻ തുടങ്ങുന്നു എന്നൊരു യാഥാർത്ഥ്യം അവനിൽ ഭയം ഉളവാക്കി. അന്ന് വൈകുന്നേരം പള്ളിയിൽ വെച്ചുള്ള ആ കണ്ടുമുട്ടലും, അൾത്താരയ്ക്ക് മുന്നിൽ അവൾ പ്രാർത്ഥിച്ചു നിന്ന ആ ദിവ്യമായ രൂപവും, ഏറ്റവും ഒടുവിൽ തന്നെ നോക്കി അവൾ ആർദ്രമായി പുഞ്ചിരിച്ച ആ ഒരൊറ്റ നിമിഷവും അവന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയിരുന്നില്ല. അവളെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അവന്റെ ഉള്ളിൽ എവിടെയോ ഒരു മനോഹരമായ വികാരം പൂവിടുന്നുണ്ടായിരുന്നു.

എന്നാൽ, ആ ചിന്ത തലപൊക്കുമ്പോഴൊക്കെയും, അതിന്റെ വേഗത തടഞ്ഞുകൊണ്ട് മറുവശത്ത് ഒരു വലിയ ഇരുണ്ട നിഴൽ വന്ന് നിന്നു… അത് ജെന്നിഫർ ആയിരുന്നു!

താൻ ജെന്നിഫറിന് കൊടുത്ത വാക്ക്… അവളുമായി പങ്കിട്ട നിമിഷങ്ങൾ… തങ്ങൾ ഒരുമിച്ച് ജീവിക്കാൻ വേണ്ടി മെനഞ്ഞെടുത്ത കുതന്ത്രങ്ങൾ… അതെല്ലാം ക്ലാരയിലേക്കുള്ള അവന്റെ വഴിക്ക് വലിയൊരു വിലങ്ങുതടിയായി മുന്നിൽ നിന്നു. തനിക്ക് തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അവന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. താൻ ശരിക്കും സ്നേഹിക്കുന്നത് ആരെയാണ്? ജെന്നിഫറിനെയോ, അതോ തന്റെ ജീവിതത്തിലേക്ക് വിധിയാൽ കടന്നുവന്ന ഈ ക്ലാരയെയോ? രണ്ടുധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് പെൺകുട്ടികൾക്കിടയിൽ പെട്ട് അവന്റെ മനസ്സ് വല്ലാതെ പിടഞ്ഞു. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാനാവാത്ത ഒരുതരം ആശയക്കുഴപ്പത്തിന്റെ ആഴക്കടലിൽ അവൻ പെട്ടുപോയി.

തലവേദനയും പിരിമുറുക്കവും സഹിക്കവയ്യാതെ വന്നപ്പോൾ, മാർക്കോ മേശപ്പുറത്തിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ലൈറ്റർ കത്തിച്ചു. പുകച്ചുരുളുകൾ ആകാശത്തേക്ക് തുപ്പിപ്പൊട്ടിച്ചുകൊണ്ട് അവൻ പതിയെ മുറിയുടെ വലിയ ബാൽക്കണിയിലേക്ക് നടന്നു.

രാത്രിയുടെ തണുത്ത കാറ്റ് അവന്റെ മുഖത്തേക്ക് അടിച്ചു. ബാൽക്കണിയിലെ ഇരുമ്പ് കൈവരികളിൽ കൈകൾ വെച്ച് അവൻ ദൂരെയുള്ള കൂരിരുട്ടിലേക്ക് നോക്കി നിന്നു.

പെട്ടെന്നാണ് അവന്റെ കണ്ണുകൾ അവിടെ ഒരുക്കിവെച്ചിരുന്ന ആ ക്യാൻവാസിലേക്ക് വീണത്

കഴിഞ്ഞ രാത്രി താൻ ഉറക്കത്തിലേക്ക് വീഴുന്നതിന് മുൻപ്, ആ അജ്ഞാതയായ പെൺകുട്ടിയുടെ രൂപം മനസ്സിൽ കണ്ട് താൻ വരച്ചുവെച്ച ആ വലിയ ക്യാൻവാസ്, മുറിയുടെ അകത്തുനിന്നുള്ള ചെറിയ വെളിച്ചം ആ ചിത്രത്തിലേക്ക് വീണ് അതിമനോഹരമായി തിളങ്ങുന്നുണ്ടായിരുന്നു.

മാർക്കോ സാവധാനം ആ ചിത്രത്തിന് അരികിലേക്ക് നടന്നുചെന്നു.

അവിടെ… ആ ക്യാൻവാസിൽ ജീവനുള്ളതുപോലെ പുഞ്ചിരിച്ചുനിൽക്കുന്നത് മറ്റാരുമല്ല, താൻ ഇന്ന് രാവിലെ നേരിൽ കണ്ട, തന്റെ വധുവാകാൻ പോകുന്ന ക്ലാര തന്നെയാണ്! അന്ന് പള്ളിയിൽ വെച്ച് താൻ കണ്ട ആ മഞ്ഞ ചുരിദാറിലെ രൂപം, ആ മാൻപേടക്കണ്ണുകൾ, ആ പരിശുദ്ധമായ പുഞ്ചിരി… അതെല്ലാം അവൻ അന്ന് തന്റെ വിരലുകൾ കൊണ്ട് കൃത്യമായി പകർത്തിവെച്ചിട്ടുണ്ടായിരുന്നു.

ആ ചിത്രം നോക്കി നിൽക്കെ, മാർക്കോയുടെ ചുണ്ടുകളിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

‘താൻ വരച്ച ആ പെൺകുട്ടി തന്നെയാണ് തന്റെ ഭാര്യയാകാൻ പോകുന്നത്… തന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നതും ഇതേ മുഖം തന്നെയാണ്!’

ആ ചിന്ത അവന്റെ ഉള്ളിൽ വലിയൊരു സന്തോഷത്തിന്റെ അലയടിപ്പിച്ചു. മനസ്സ് ആഹ്ലാദത്താൽ തുള്ളിച്ചാടാൻ തുടങ്ങി. ക്ലാരയെ സ്വന്തമാക്കാം എന്ന തോന്നൽ അവനിൽ വല്ലാത്തൊരു ഊർജ്ജം നിറച്ചു.

പക്ഷേ… ആ സന്തോഷം ഏതാനും നിമിഷങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. പെട്ടെന്ന് അവന്റെ ചിന്തകളിലേക്ക് ജെന്നിഫർ എന്ന ആ വലിയ കരട് കടന്നുവന്നു

തന്റെ സന്തോഷത്തിന്മേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ട് ജെന്നിഫർ അടുത്തുതന്നെയുണ്ട്. അവന് ഒരിക്കലും ജെന്നിഫറിനെ അത്ര പെട്ടെന്ന് ഒഴിവാക്കാൻ കഴിയില്ല. കൊടുത്ത വാക്ക് മാറ്റുന്നവനല്ല മാർക്കോ. വാക്കിന് വില കൽപ്പിക്കുന്ന, എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന ഒരു ബിസിനസുകാരനാണ് അവൻ. അതുകൊണ്ടുതന്നെ, ജെന്നിഫറിനെ പാടെ ഉപേക്ഷിച്ച് ക്ലാരയുമായി മാത്രം ജീവിക്കാൻ തന്റെ മനസ്സ് അവനെ അനുവദിച്ചില്ല. മാത്രമല്ല, താൻ അങ്ങനെ ചെയ്താൽ ജെന്നിഫർ ഇതൊന്നും വെറുതെ വിടില്ലെന്നും, അവൾ തന്റെ ജീവിതം തന്നെ തകർത്തെറിയുമെന്നും അവന് ഉറപ്പായിരുന്നു. താൻ സ്വയം സൃഷ്ടിച്ചെടുത്ത ആ കുരുക്കിൽ അവൻ വീണ്ടും സ്വയം വരിഞ്ഞുമുറുകി.

മനസ്സിനെ ഒന്ന് ശാന്തമാക്കാനും, ഈ ചിന്തകളിൽ നിന്നെല്ലാം ഒന്ന് മോചനം നേടാനും വേണ്ടി അവൻ തന്റെ ഫോൺ എടുത്തു. ജെന്നിഫറിനെ ഒന്ന് വിളിക്കാം എന്ന് അവൻ കരുതി. എപ്പോഴും തന്റെ ചുറ്റും കറങ്ങിനടക്കുന്നവളാണ് അവൾ. ഈ സമയത്ത് അവളുടെയൊരു ശബ്ദം കേട്ടാൽ ചിലപ്പോൾ മനസ്സിനൊരു ആശ്വാസം കിട്ടിയേക്കാം.

അവൻ ജെന്നിഫറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

റിംഗ് ചെയ്യുന്നുണ്ട്… ഒന്നാം വട്ടം… രണ്ടാം വട്ടം… പക്ഷേ, ജെന്നിഫർ ഫോൺ എടുക്കുന്നില്ല!

മാർക്കോയുടെ പുരികങ്ങൾ വലിഞ്ഞുമുറുകി. മുഖത്ത് സംശയത്തിന്റെ നിഴൽ പരന്നു. ‘ഈ പെണ്ണ് പാതിരാത്രിയിൽ ഫോൺ പോലും എടുക്കാതെ എവിടെ പോയിക്കിടക്കുവാ…’ അവന്റെ ഉള്ളിൽ ചെറിയൊരു സംശയം കുടുകൂട്ടി.

അതേസമയം… കോട്ടയം നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തുള്ള ജെന്നിഫറിന്റെ വീട്ടിൽ, രണ്ട് ശരീരങ്ങൾ തമ്മിൽ ഭ്രാന്തമായ ചൂടും ആവേശവും അലതല്ലുന്നുണ്ടായിരുന്നു.

മുറിയുടെ അകത്ത്, വലിയ കിടക്കയിൽ ജെന്നിഫറും മാർക്കോയുടെ ശത്രുവായ ക്രിസ്റ്റോയും തമ്മിലുള്ള ശാരീരിക ബന്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുകയായിരുന്നു. മുറിയിലാകെ മദ്യക്കുപ്പികളും ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും കാണാമായിരുന്നു.

അതിനിടയിലാണ് ബെഡ്ഡരികിൽ വെച്ചിരുന്ന ജെന്നിഫറിന്റെ ഫോൺ ഉച്ചത്തിൽ റിംഗ് ചെയ്തത്.

ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ ‘മാർക്കോ’ എന്ന പേര് കണ്ടതും ക്രിസ്റ്റോയുടെ മുഖത്ത് ഒരു വികൃതമായ പുഞ്ചിരി വിരിഞ്ഞു. അവൻ ശ്വാസമെടുക്കലിനിടയിൽ ഒന്ന് നിർത്തി, ബെഡ്ഡിൽ നിന്നെഴുന്നേറ്റ് ആ ഫോൺ സ്ക്രീനിലേക്ക് നോക്കി പുച്ഛത്തോടെ നോക്കി.

“ഹഹ്… നിന്റെ ആ കാമുകൻ വിളിക്കുന്നുണ്ടല്ലോ പെണ്ണേ…” ക്രിസ്റ്റോ പരിഹാസത്തോടെ പറഞ്ഞു.

മാർക്കോയും ജെന്നിഫറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, മാർക്കോയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടി മാത്രമാണ് ജെന്നിഫർ അവനൊപ്പം അഭിനയിക്കുന്നതെന്നും ക്രിസ്റ്റോയ്ക്ക് നന്നായി അറിയാമായിരുന്നു. സത്യത്തിൽ, മാർക്കോയെ സാമ്പത്തികമായും വ്യക്തിപരമായും തകർക്കാനുള്ള ഏറ്റവും വലിയ ആയുധമായി ക്രിസ്റ്റോ ഇപ്പോൾ ഉപയോഗിക്കുന്നത് ഈ ജെന്നിഫറിനെയാണ്! മാർക്കോയുടെ ഓരോ നീക്കങ്ങളും ചോർത്തി നൽകുന്ന ചാരയായി അവൻ ജെന്നിഫറിനെ വിലയ്ക്കെടുത്തുകഴിഞ്ഞിരുന്നു.

ജെന്നിഫർ ക്രിസ്റ്റോയുടെ നെഞ്ചിൽ കൈവെച്ചുകൊണ്ട് മടുപ്പോടെ പറഞ്ഞു,

“വിടൂ ക്രിസ്റ്റോ… ആ ശല്യം എപ്പോഴും ഇങ്ങനെയാണ്. അവനെ എനിക്ക് ഇപ്പോൾ ഒട്ടും താല്പര്യമില്ല.”

“ഹ്മ്മ് എടുത്തോ… അവൻ അറിയട്ടെ നീ ആരുടെ കൂടെയാണ് കിടക്കുന്നതെന്ന്…” ക്രിസ്റ്റോ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചുകൊണ്ട് കട്ടിലിലേക്ക് വീണ്ടും ചാരിയിരുന്ന് അവളുടെ ശരീരം ആകമാനം ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.

ആദ്യവട്ടം ഫോൺ കട്ടായിപ്പോയെങ്കിലും, മാർക്കോ വീണ്ടും വിട്ടുമാറാതെ രണ്ടാമതും ജെന്നിഫറിനെ വിളിച്ചു. മുറിയുടെ നിശബ്ദതയിൽ ഫോൺ വീണ്ടും റിംഗ് ചെയ്തുകൊണ്ടിരുന്നു.

“ഛെ… ഇവന് രാത്രിക്ക് ഉറക്കോം ഇല്ലേ കോപ്പ് ” ജെന്നിഫർ ദേഷ്യത്തോടെ ഫോൺ എടുക്കാൻ വേണ്ടി എഴുന്നേറ്റു. അവൾ ഫോൺ എടുത്തു കയ്യിൽ പിടിച്ചു.

ക്രിസ്റ്റോ കട്ടിലിൽ ഇരുന്ന് പുകയൂതിക്കൊണ്ട് അവളെ നോക്കി കണ്ണിറുക്കിക്കാണിച്ചു. “പറഞ്ഞോളൂ… നമ്മുടെ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പറ.”

ജെന്നിഫർ ഫോൺ കയ്യിലെടുത്ത് കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു. അവളുടെ ശബ്ദത്തിൽ അല്പം മുൻപത്തെ ആക്രോശമെല്ലാം മാറി, പെട്ടെന്ന് അതൊരു വശ്യമായ സ്വരത്തിലേക്ക് വഴിമാറി.

“ഹലോ മാർക്കോ… ഇത്രയും രാത്രിയായിട്ടും എന്താ ഉറങ്ങാത്തത്? നീ വിളിക്കുന്നത് കണ്ടിട്ടാണ് ഞാൻ എടുത്തത്…” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

മറുതലയ്ക്കൽ നിന്ന് മാർക്കോയുടെ ഗൗരവമുള്ള ശബ്ദം കേട്ടു,

“ജെന്നി… എന്റെ മൂഡ് ശരിയല്ല. വല്ലാത്തൊരു അസ്വസ്ഥതയും തലവേദനയുമാണ്. ഈ ലോകത്ത് എനിക്ക് ആശ്വാസം തരാൻ നീ മാത്രമേയുള്ളൂ എന്ന് തോന്നി, അതുകൊണ്ടാണ് ഞാൻ ഈ രാത്രിയിൽ നിന്നെ വിളിച്ചത്…”

ജെന്നിഫർ മനസ്സിൽ പരിഹസിച്ചുകൊണ്ട് പുറമെ സ്നേഹം നടിച്ചു: “ഓ… എന്റെ മാർക്കോയ്ക്ക് എന്ത് പറ്റി? എന്താ നിന്നെ ഇത്രമാത്രം അസ്വസ്ഥനാക്കുന്നത്, എന്റെ അമ്മായിയപ്പൻ വല്ലതും പറഞ്ഞോ?”

“അതൊന്നുമല്ല ജെന്നി… എനിക്ക് നിന്റെയടുത്ത് ഒന്നു വരണം അല്ലെങ്കിൽ നിന്റെ ശബ്ദം കേക്കണമെന്നുണ്ടായിരുന്നു.” മാർക്കോ വിഷമത്തോടെ പറഞ്ഞു.

ജെന്നിഫർ അരികിൽ കട്ടിലിൽ ഇരുന്ന് പുകവലിക്കുന്ന ക്രിസ്റ്റോയെ നോക്കി കണ്ണിറുക്കിക്കാണിച്ചു. അവൾക്ക് മാർക്കോയുടെ ഈ വിഷമം കണ്ട് പുച്ഛമാണ് തോന്നിയത്. എങ്കിലും അവനെ വരുതിയിൽ നിർത്താൻ അവൾക്ക് നന്നായി അറിയാമായിരുന്നു.

അവൾ വളരെ വശ്യമായ, മോഹിപ്പിക്കുന്ന ശബ്ദത്തിൽ മാർക്കോയോട് പറഞ്ഞു,

“മാർക്കോ… നിന്റെ ഈ മൂഡും വിഷമവുമൊക്കെ മാറ്റാൻ എനിക്ക് ഒരു വിദ്യ അറിയാം, നീ വിഷമിക്കേണ്ട… ഞാൻ ഇപ്പോഴേ നിനക്ക് അതിനുള്ള മരുന്ന് അയച്ചുതരാം.”

“എന്ത് മരുന്ന് ജെന്നി?” മാർക്കോ സംശയത്തോടെ ചോദിച്ചു.

“ഞാൻ കട്ട് ചെയ്യുകയാണ്. നിനക്ക് ഞാൻ വാട്സ്ആപ്പ്ൽ ഒരു സാധനം അയക്കാം. അതൊന്ന് തുറന്നു നോക്ക്, നിന്റെ സങ്കടമെല്ലാം താനേ അലിഞ്ഞു പൊയ്ക്കോളും”

അവൾ മാർക്കോയ്ക്ക് മറുപടി പറയാൻ അവസരം കൊടുക്കാതെ വേഗത്തിൽ ഫോൺ കട്ട് ചെയ്തു.

ഫോൺ കട്ടായ ഉടൻ തന്നെ, ജെന്നിഫർ കട്ടിലിൽ കിടന്ന് തന്റെ നഗ്നമായ ശരീര ഭാഗങ്ങൾ ക്യാമറയിലേക്ക് പകർത്താൻ തുടങ്ങി. അവളുടെ വടിവൊത്ത ശരീരം കണ്ട് മാർക്കൊയുടെ ഇപ്പോഴത്തെ മൂഡ് മാറുമെന്ന് ആയിരുന്നു അവളുടെ മനസ്സിൽ.

എന്നാൽ… ജെന്നിഫർ അയച്ച ആ വീഡിയോയും ചിത്രങ്ങളും മാർക്കോയുടെ ഫോണിൽ വന്നുവെങ്കിലും, മാർക്കോ അതൊന്ന് തുറന്നുനോക്കാൻ പോലും തയ്യാറായില്ല.

അവൻ കയ്യിലിരുന്ന ഫോൺ മേശപ്പുറത്തേക്ക് ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. അവന്റെ മനസ്സ് ജെന്നിഫറിൽ നിന്നും പൂർണ്ണമായി അകന്നുകൊണ്ടിരിക്കുകയാണെന്ന് അവൻ ആ നിമിഷം തിരിച്ചറിഞ്ഞു. മുമ്പ് ജെന്നിഫറിന്റെ ഒരു ചെറുപുഞ്ചിരിയോ ഒരു വീഡിയോയോ കാണുമ്പോൾ ഉണ്ടായിരുന്ന ആ ആവേശമോ വികാരമോ ഇപ്പോൾ അവന്റെ ഉള്ളിൽ ഒട്ടുമില്ലായിരുന്നു. പകരം, ഒരുതരം മടുപ്പും വെറുപ്പും മാത്രമാണ് അവനിൽ ജെന്നിഫറിനോട് തോന്നിയത്. അവന്റെ മനസ്സ് ഇപ്പോൾ മുഴുവൻ ക്ലാരയിലാണ് എന്ന സത്യം അവൻ സ്വയം മനസ്സിലാക്കിക്കൊണ്ടിരുന്നു.

അതേസമയം, മാർക്കോയ്ക്ക് വീഡിയോ അയച്ചുകൊടുത്ത ശേഷം ജെന്നിഫർ ഫോൺ മേശപ്പുറത്ത് വെച്ചു. അവൾ തിരിഞ്ഞ് കട്ടിലിൽ ഇരിക്കുന്ന ക്രിസ്റ്റോയുടെ അടുത്തേക്ക് നടന്നുചെന്നു.

ക്രിസ്റ്റോ അവളെ തന്റെ ശക്തമായ കൈകൾ കൊണ്ട് അരക്കെട്ടിൽ പിടിച്ച് മടിയിലേക്ക് വലിച്ചിട്ടു.

“നിന്റെ കാമുകൻ അടങ്ങിയോ?” ക്രിസ്റ്റോ ക്രൂരമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

തുടരും🤍

Similar Posts

Leave a Reply