രചന – കൃഷ്ണ
നിങ്ങളോടുള്ള എന്റെ പ്രണയം അത്രമേൽ ആഴമേറിയതാ നിച്ചുവേട്ടാ… ഈ മാളുന് ഒത്തിരി ഇഷ്ട്ടാ… എന്റെ പ്രണയം അംഗീകരിച്ചൂടെ ഏട്ടന്… മാളു ഫോണിൽ നിച്ചുവിന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു… തന്റെ തോളിലൂടെ കൈയ്യിട്ട് ചേർത്ത് പിടിച്ച് ചിരിയോടെ നിക്കുന്ന നിച്ചുവിന്റെ പിക് ആയിരുന്നു… താൻ പോലുമറിയാതെ തന്റെ ഹൃദയത്തിൽ കുടിയേറിയവൻ… ജിത്തുവേട്ടന്റെ രണ്ട് വലം കൈകൾ ദിക്ഷിക്കേട്ടനും നിച്ചുവേട്ടനും… ഏട്ടന് ഡിഗ്രി പടിക്കുമ്പോൾ കിട്ടിയ കൂട്ട്… ആ നാൾ മുതലെ മിക്കപ്പോഴും ഇവിടെ വരാറുണ്ട്… ആദ്യമൊക്കെ ഒരു നോക്ക് അഥവാ ചെറു പുഞ്ചിരി അത്രമാത്രം… പോകെ പോകെ കൂട്ടായി… ദിക്ഷിക്കേട്ടൻ എനിക്ക് ജിത്തു ഏട്ടനെ പോലെ ആയിരുന്നു… പക്ഷേ നിച്ചുവേട്ടൻ…
അങ്ങനെയൊന്നും പാടില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും സാധിച്ചില്ല… നിച്ചുവേട്ടനോടുള്ള പ്രണയം കൂടുതൽ ആഴത്തിൽ വേരൂന്നിയതേയുള്ളു… ഏട്ടനോടുള്ള എന്റെ പ്രണയം പിടിച്ച് നിർത്താൻ പറ്റാതിരുന്നതിനാലാണ് എന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞത്… * മാളു ഞാൻ നിന്റെ ഭാഗത്ത് നിന്നും ഇങ്ങനൊന്ന് പ്രേതീക്ഷിച്ചില്ല… കാരണം ഞാൻ നിന്നെ മറ്റൊരർഥത്തിൽ കണ്ടിട്ടില്ല… എനിക്കതിനു കഴിയില്ല… നീ എന്റെ ജിത്തുന്റെ അനിയത്തിയാ… അപ്പോ ഞാൻ നി… വേണ്ട നിച്ചുവേട്ട… നിച്ചു ബാക്കി പറഞ്ഞു മുഴുപ്പിക്കും മുന്നേ മാളു തടഞ്ഞു… പക്വതയില്ലാത്തതിന്റെയാണ് പ്രായം ചെല്ലുമ്പോൾ അത് മാറും എന്നൊന്നും പറഞ്ഞെന്റെ പ്രണയത്തെ താത്തി കെട്ടരുത് ഏട്ടൻ… എനിക്ക് ഇഷ്ട്ടമാ ഏട്ടനെ… ഒത്തിരി… അത് കൊണ്ട് എന്റെ പ്രണയം വേണ്ടന്ന് വെക്കാൻ എനിക്കാവില്ല… അതെനിക്ക് കഴിയില്ല… മാളു…
ഞാൻ എങ്ങനെയാ നിന്നോട് പറഞ്ഞ് മനസിലാക്കുക… നി ഇപ്പോ പടിക്കുന്ന പ്രായമാ നീ പഠനത്തിൽ ശ്രെദ്ധിക്ക്… അല്ലാതെ ഇതുപോലെ വേഷം കേട്ടുമായി നടക്കാതെ… ചെറിയ അമർഷത്തോടെ നിച്ചു മുഖം തിരിച്ചു… * നിച്ചുവിന്റെ വാക്കുകൾ ഓർക്കെ മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… നിച്ചുവിന്റെ പിക്കിലേക്ക് അവൾ വേദനയോടെ നോക്കി… അവന്റെ പിക്ച്ചറിലൂടെ മെല്ലെ വിരലോടിച്ചു… ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് മാധു പെട്ടന്ന് തന്നെ ഫോൺ ഓഫാക്കി മാറ്റി വെച്ച് ബെഡിലേക്ക് കിടന്നു… ജിത്തുവായിരുന്നു… അവൻ കുഞ്ഞനിയത്തിയുടെ അടുക്കൽ വന്നു… കണ്ണുകളടച്ചു കിടക്കുന്നവളെ ഒന്ന് നോക്കി മുടിയിഴകളിൽ വിരലോടിച്ചു വലം നെറ്റിയിൽ മുത്തി മുറി വിട്ടിറങ്ങി… ജിത്തു പോയതും അവൾ മെല്ലെ കണ്ണ് തുറന്ന് തിരിഞ്ഞു നോക്കി… ഏട്ടനോട് പറഞ്ഞാലോ എന്ന് മനസ് കൊണ്ട് ഒരു നൂറ് വട്ടം ആലോചിച്ചിരുന്നു… എന്നാൽ സ്വന്തം ഏട്ടന്റെ കൂട്ട് കാരനെ പ്രണയിക്കുന്നുന്ന് കേട്ടാൽ… എല്ലാം കൂടി ഓർത്ത് മാളുവിന്റെ മനസ് വിങ്ങി… നിച്ചുവിനെ ഓർത്ത് മാളുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു… എന്നെ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോ നിച്ചുവേട്ടാ… അതോ മാറ്റാരെങ്കിലും ഏട്ടന്റെ മനസ്സിൽ… മാളുവിന്റെ മനസ് പിടയാൻ തുടങ്ങി… …… എനിക്കൊരു ഇഷ്ട്ടമുണ്ട് മാളു… പക്ഷേ അത് മറ്റൊരാളോടാ… നിച്ചു ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു കൊണ്ട് മൊഴിഞ്ഞു…
ആദ്യമായി തോന്നിയ ഇഷ്ട്ടം… അവൾ പോലുമറിയാതെ… അവളുടെ ഓർമകളിൽ നിച്ചുവിന്റെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു… ””ആധ്വിക”” നിച്ചുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു… തന്റെ മനസ്സിൽ ഇങ്ങനൊരു ഇഷ്ട്ടമുള്ള കാര്യം തന്റെ ചങ്കുകൾക്ക് പോലും അറിയില്ല… പറഞ്ഞിട്ടില്ല… സമയമാകട്ടെയെന്ന് കരുതി… എങ്കിലും മാളുവിന്റെ മുഖം അവന്റെ മനസിനെ അസ്വസ്ഥമാക്കി… ___________________ ആതി നീ ഫ്രഷാകുന്നില്ലേ…? കട്ടിലിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന ആതിയെ നോക്കി മാധു ചോദിച്ചു… മാധു ഫ്രഷായി വന്ന് മുടി തുവർത്തുവാണ്… നിമിഷയുടെ ഒരുക്കമൊക്കെ കഴിഞ്ഞ് ബുക്ക്സ് ബാഗിൽ എടുത്ത് വെക്കുന്ന തിരക്കിലും… എടി നീ ഉറക്കം തൂങ്ങി നിക്കാതെ എണീക്കാൻ നോക്കിയേ…? സമയം എത്രയായെന്ന് വല്ല നിച്ഛവുമുണ്ടോ…? ഇന്നാ ടവ്വൽ പോയി ഫ്രഷ് ആകാൻ നോക്ക്… അതും പറഞ്ഞ് മാധു ടവ്വൽ ആതിയുടെ നേരെ എറിഞ്ഞു… മുഖത്ത് വീണ ടവ്വലും കൈയ്യിലെടുത്ത് എണീറ്റ് ആതി ഉറക്കച്ചുവയോടെ ഫ്രഷാകാൻ പോയി… അപ്പോ മക്കളെ പയ്യേ അങ്ങ് വന്നേക്ക്… ഞാൻ ഇറങ്ങുവാ… എന്നാ ചേച്ചി വിട്ടോ… ഞങ്ങൾ പുറകെ വന്നേക്കാം…
ആതി ഫ്രഷായി ഇറങ്ങിയപ്പോഴേക്കും മാധു റെഡിയായി കഴിഞ്ഞിരുന്നു… ആതി മുടി തുവർത്തി ടവ്വൽ സ്റ്റാൻഡിൽ വിരിച്ച് അവളും റെഡിയായി രണ്ടും കോളേജിലേക്ക് തിരിച്ചു… രണ്ടും പാട്ടൊക്കെ മൂളി കോളേജിൽ എത്തിയപ്പോഴെ കണ്ടു പാർക്കിങ് സൈഡിൽ ബൈക്കിന് മേൽ ഇരുന്ന് സംസാരിച്ചിരിക്കുന്ന ടീമ്സിനെ… നേരെ അങ്ങോട്ടേക്ക് ചെന്നു… ഓയ് ഗയ്‌സ്… (ആതി ) ആഹാ വന്നല്ലോ വനമാലകൾ… (വിഷ്ണു ) എന്താണ് മക്കളെ ഒരു ഗൂലാടോജന…? (മാധു ) എന്തോന്ന്…? അഞ്ചും ഒരേ സ്വരത്തിൽ… സോറി ഗൂലോഡോചന… ച്ചേ… അങ്ങനെ അല്ലല്ലോ സംഭവം… എന്തോന്നായിരുന്നു… മാധു താടിക്ക് കൈ കൊടുത്ത് നിന്ന് ആലോചിക്കുവാണ്… ഗൂഡാലോചനയാണോ മോള് ഉദ്ദേശിച്ചത്…? (അനന്തു ) ദതന്നെ സംഭവം… (മാധു ) നാലും മാധുനെ നമിച്ചു എന്ന കണക്കെ നോക്കി… ആറും ജോളിയായി സംസാരിച്ചിരിക്കെയാണ് ഗേറ്റ് കടന്ന് വന്നത്… ജിപ്സി കൃത്യം അവർക്കടുക്കൽ വന്നു നിന്നു… ജിപ്സി കണ്ടതും വിഷ്ണുവും ആതിയും ഒഴികെ ബാക്കി ടീമ്സിന്റെ നോട്ടം ജിത്തുവിലും ദിക്ഷിക്കിലേക്കും നീണ്ടു… മാധു ഒഴികെ ബാക്കി മൂന്നിന്റെയും ചിരി നിന്നു… മാധു ജിത്തുനെ നോക്കി പുച്ഛിച്ച്… അവനും വിട്ട് കൊടുത്തില്ല… അവനും പുച്ഛിച്ചു… വിഷ്ണുവിന്റെ കൈ രണ്ടും പിറകിലേക്ക് തിരിച്ചു പിടിച്ച് ലോക്ക് ചെയ്ത് നിക്കുവാണ് ആതി…
രണ്ടും തിരിഞ്ഞു നിക്കുന്നതിനാൽ അവർ വന്നത് കണ്ടില്ല… വിഷ്ണുവാണേൽ വേദന കൊണ്ട് ഓരോന്നും പറയുന്നുണ്ട്… ബാക്കി മൂന്നും ജിപ്സിയിൽ ഇരിക്കുന്നവരെ നോക്കുന്നു വിഷ്ണുവിനെയും ആതിയെയും നോക്കുന്നു… ഒക്കെണ്ണത്തിന്റെയും നോട്ടം ഇവർക്ക് നേരെയായിരുന്നു… കുരുപ്പ്… കുരുട്ടയ്ക്ക മാതിരിയാണ് ഇരിപ്പെങ്കിലും എന്നാ ഉശിരാ… ഹോ എന്റെ കൈ… വിഷ്ണു ഒരു വിധം പിടി വിടുവിച്ച് കൈ കുടഞ്ഞ് തിരിഞ്ഞതും കാണുന്നത് ജിപ്സിയിൽ ഇരുന്ന് തങ്ങളെ നോക്കുന്ന ജിത്തുവിനെയും ദിക്ഷിക്കിനെയുമാണ്… വിഷ്ണു ഒന്ന് ചിരിച്ച് ബാക്കി കൂട്ടങ്ങളെ ഇടം കണ്ണിട്ട് നോക്കി… ഹായ് ജിത്തുവേട്ടാ… ആതി ജിത്തുനെ നോക്കി ഒരു സലാം കൊടുത്ത് കൊണ്ട് വിളിച്ചു… ജിത്തു ആതിയെ നോക്കി പുഞ്ചിരിച്ചു… ആതിയുടെ കണ്ണുകൾ കോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ദിക്ഷിക്കിലേക്ക് നീണ്ടു… അവിടെ ഗൗരവം നിറച്ചിരിക്കുവാണ്… എങ്കിലും നോട്ടം ആതിയിലേക്ക് തന്നെയായിരുന്നു… ജിത്തുവേട്ടാ ഞാനൊരു കാര്യം ചോദിക്കുന്ന കൊണ്ട് ഒന്നും തോന്നരുത്… ആതി പറഞ്ഞത് കേട്ട് ജിത്തു എന്തെന്ന ഭാവത്തിൽ അവളെ നോക്കി ദിക്ഷിക്കിന്റെ മുഖം അപ്പോഴും ഗൗരവം തന്നെ… ഇവളിതെന്ത് തേങ്ങയാ ഇങ്ങേരോട് ചോദിക്കാൻ എന്ന ഭാവത്തിൽ മാധുവും ബാക്കി നാലും ആതി എന്താണ് ചോദിക്കാൻ പോകുന്നെ എന്നും… അതെ ജിത്തുവേട്ടന്റെ ഈ ഫ്രണ്ടിന് ചിരിക്കാൻ അറിഞ്ഞൂടെ… മുഖം കേറ്റിപ്പിടിച്ചിരിക്കുവാണല്ലോ…?
അടിപൊളി… ഇവള് തല്ല് ഇരന്നു മേടിക്കാൻ നടക്കുവാന്ന് തോന്നുന്നു… വിഷ്ണു അവർ മാത്രം കേൾക്കെ പറഞ്ഞു… ആതി പറഞ്ഞത് കേട്ട് ജിത്തു ദിക്ഷിക്കിനെ ഒന്ന് നോക്കി ആ നോട്ടം മാധുവിലേക്ക് നീണ്ടു… അവിടെ ദിക്ഷിക്കിന്റെ അതെ ഭാവം തന്നെയാണ്… ജിത്തു ഒന്ന് ചിരിച്ച് ആതിയെ നോക്കി… നീ വണ്ടിയെടുക്ക് ജിത്തു… അവൾടെ ഒരു ചോദ്യം… ജിത്തു എന്തോ പറയാൻ വന്നതും ഇടയ്ക്ക് കേറി കലിപ്പൊട്ടും കുറയ്ക്കാതെ ദിക്ഷിക്ക് പറഞ്ഞു… പറഞ്ഞത് ജിത്തുവീനോടും നോട്ടം ആതിയിലുമായിരുന്നു… ഇതിന്റെ മറുപടി ഞാൻ പിന്നെ പറഞ്ഞു തരാവേ… അതും പറഞ്ഞ് ആതിയെ നോക്കി കണ്ണ് ചിമ്മി കാട്ടി ജിത്തു ജിപ്സി മുന്നോട്ടെടുത്തു… അപ്പോഴും മാധുനെ നോക്കാൻ മറന്നിരുന്നില്ല… ഇതിന്റെ ധൈര്യം ഞാൻ സമ്മതിച്ചു… ഇന്നേ വരെ ഒരുത്തിയും ഇത്രയും ധൈര്യത്തോടെ അവരുടെ മുന്നിൽ നിക്കാൻ പോയിട്ട് ഒന്ന് സംസാരിക്കാൻ പോലും മുതിർന്നിട്ടില്ല… പക്ഷേ ആതി നീ… നമിച്ചു മോളെ… നിന്നെ ഞാൻ നമിച്ചു… (മനു ) ഈ നിക്കുന്നവളും മോശമല്ല… ജിത്തുവേട്ടന് നേരെ ചീറിയവളല്ലേ ഇവളും… (ചന്തു ) ഈ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയും പോലെ ആ പോയവർക്ക് പറ്റിയ ടീംസാ ഇതുങ്ങൾ രണ്ടും… അനന്തു കളിയാലേ പറഞ്ഞു… അനന്തു പറഞ്ഞ് തീർന്നതും അവന്റെ വയറ്റിനു നോക്കി ഒരു കിക്ക് ആയിരുന്നു ആതി…
അവൻ വയറ്റിൽ കൈ പൊത്തി അയ്യോ കൊട്ടി… ഞാനൊരു കളി പറഞ്ഞതാടി കുരുപ്പേ… കളിക്കണേൽ പോലും അങ്ങനെ പറയരുത്… അതും പറഞ്ഞ് മാധുവും കൊടുത്തു… മതിയായോടാ നിനക്ക്… (വിഷ്ണു ) ആയി എന്ന കണക്കെ അനന്തു വിഷ്ണുവിനെ നോക്കി… ഫസ്റ്റ് ബെൽ മുഴങ്ങിയതും ആറും ക്ലാസ്സിലേക്ക് നടന്നു… ……. ഫസ്റ്റ് ഹൗർ ഒരുവിധം തട്ടി വിട്ടു… സെക്കന്റ് ഹൗർ ഇംഗ്ലീഷ് ആയത് കൊണ്ട് ഞങ്ങൾ ആ ഹൗർ കട്ട് ചെയ്ത് ക്ലാസ്സിൽ നിന്നിറങ്ങി… എടി ആതി നമുക്ക് ക്യാന്റിനിലേക്ക് വിടാം… പോണ വഴി തേർഡ് ഇയറിൽ നിന്ന് നമ്മടെ പാപ്പരാസികളെയും വിളിക്കാം… (മാധു ) അത് ശെരിയ… അവരും കൂടി ഉണ്ടേൽ ഓരോളമുണ്ടാകും… രണ്ടും അത് പറഞ്ഞ് തേർഡ് ഇയറിന്റെ ക്ലാസ്സിനടുക്കൽ എത്തി… ക്ലാസ്സിൽ സാർ വന്നിരുന്നു… ജനാല വഴി നാലിനെയും എത്തി നോക്കി… അങ്ങേ സൈഡിൽ ലാസ്റ്റ് ബെഞ്ചിൽ ഇരുപ്പുണ്ട് നാലും… വിഷ്ണു ഫോണിൽ എന്തോ നോക്കുവായിരുന്നു… ആതി പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് വിഷ്ണുന്റെ നമ്പറിലേക്ക് msg അയച്ചു… ”Look at window side”… സീൻ ചെയ്ത സ്പോട്ടിൽ തന്നെ വിഷ്ണു ജനലിനങ്ങോട്ട് നോക്കി…
ജനലിനപ്പുറം കൈയ്യും കെട്ടി നിക്കുന്ന രണ്ടിനെയും കണ്ട് വിഷ്ണു മുഖം ചുളിച്ചു… നിങ്ങളെന്താ ഇവിടെ നിക്കുന്നേ എന്ന് ആംഗ്യം കാണിച്ച് ചോദിച്ചു… ആതി വീണ്ടും ഫോണിൽ എന്തോ ടൈപ്പ് ചെയ്തയച്ച് വിഷ്ണുവിനോട് ഫോണിലേക്ക് നോക്കാൻ പറഞ്ഞു… വിഷ്ണു msg വായിച്ചു… ” ഈ ഹൗർ ഇംഗ്ലീഷാണ്… ബോറടിയായിരിക്കും… അത് കൊണ്ട് ചാടി… ” Msg വായിച്ച് വിഷ്ണു രണ്ടിനെയും നോക്കി എന്തുവാടേയ് എന്ന് ആഗ്യം കാണിച്ച് ചോദിച്ചു… നിങ്ങളും വാ… നമുക്ക് ക്യാന്റീനിൽ പോകാം… ആതി ആംഗ്യം കാണിച്ച് പറഞ്ഞു… നടക്കില്ല… വിഷ്ണു ആംഗ്യത്തിൽ മറുപടി പറഞ്ഞ് ആതിയുടെ ഫോണിലേക്ക് ഒരു msg ഉം അയച്ച് അവളോട് ഫോണിലേക്ക് നോക്കാൻ പറഞ്ഞു… ആതി msg വായിച്ചു… ”കറങ്ങി നടക്കാതെ രണ്ടും ക്ലാസ്സിൽ കേറാൻ നോക്ക് ” അതിന് മറുപടിയായി ആതി വിഷ്ണുന് കൈ വീശി മാധുവിനെയും കൂട്ടി പുറത്തേക്ക് നടന്നു… രണ്ടിന്റെയും പോക്ക് നോക്കി ചെറു ചിരിയാലെ വിഷ്ണു ക്ലാസ്സിൽ ശ്രെദ്ധ കൊടുത്തു… ……… ആതിയും മാധുവും നേരെ വന്നത് ക്യാന്റിനിലേക്കായിരുന്നു…
ക്ലാസ്സ് ടൈം ആയത് കൊണ്ട് ക്യാന്റീനിൽ അത്ര തിരക്കൊന്നുമില്ല… രണ്ട് പഴം പൊരിയും ലമൺ ജ്യൂസും ഓഡർ ചെയ്ത് രണ്ടും ഒഴിഞ്ഞ ഒരു ടേബിളിൽ വന്നിരുന്നു… എന്നാലും അവരും കൂടി വേണ്ടതായിരുന്നു… എന്നാ ഒരു ഓളമുണ്ടായേനെ… (മാധു ) മമ്… നമ്മളോടും ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞതാ… നമ്മളുണ്ടോ ഇന്നേ വരെ പറഞ്ഞത് കേട്ടിട്ടുണ്ടോ… എന്നാലും ഇവരുടെ സ്നേഹം കാണുമ്പോൾ ശെരിക്കും അജുനെ മിസ്സ് ചെയ്യുന്നു… ഞാനൊന്ന് വിളിച്ച് നോക്കട്ടെ… ഇപ്പോഴോ… ഇപ്പോ നീ അജുവേട്ടനെ വിളിച്ചാൽ ഏട്ടൻ നിന്നോട് ആദ്യം ചോദിക്കുന്നത് തന്നെ ക്ലാസ്സിൽ കേറിയില്ലേ എന്നായിരിക്കും… ആമ്… അത് നീ പറഞ്ഞത് ശെരിയാ മാധു… അങ്ങനെ അജുനെ ബ്രേക്ക് ടൈം വിളിക്കാമെന്ന് കരുതി… രണ്ടും പഴംപൊരിയും കഴിച്ച് കലപില പറഞ്ഞിരിക്കെയാണ് ജിത്തുവും ദിക്ഷിക്കും ക്യാന്റിനിലേക്ക് കേറി വന്നത്… അവരുടെ നോട്ടം ചെന്ന് നിന്നതും കലപില പറഞ്ഞിരിക്കുന്ന രണ്ടിലുമാണ്… നേരെ അവർക്കടുക്കൽ വന്ന് ഒഴിഞ്ഞ രണ്ട് സീറ്റിലേക്കിരുന്നു… ജിത്തുനെ കണ്ടതും മാധുന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു… ദിക്ഷിക്കിന്റെ പിന്നെ പറയണ്ടല്ലോ അവിടെ സ്ഥായി ഭാവം തന്നെ… നിങ്ങൾക്ക് ഈ ഹൗർ ക്ലാസ്സില്ലായിരുന്നോ…? (ജിത്തു ) ഉണ്ടായിരുന്നു… കട്ട് ചെയ്തതാ… (ആതി ) ക്ലാസ്സ് തുടങ്ങിലാ… അപ്പോഴേ ഉഴപ്പൽ തുടങ്ങിയോ…? കംപൈൻ ക്ലാസ്സാ ഇംഗ്ലീഷ്…
ക്ലാസ്സിൽ ഇരുന്നാൽ ഉറക്കം തൂങ്ങും… ഉറക്കം തൂങ്ങുന്ന സാർ കണ്ടാൽ എന്തായാലും ഗെറ്റ് ഔട്ട് അടിക്കും… അതിനേക്കാൾ ബേധം ഇങ്ങിറങ്ങി പോരുന്നതല്ലേ… എങ്ങനെ… മമ് മമ്… സമ്മതിച്ചു… ഇതൊക്കെ എന്ത്… അതും പറഞ്ഞ് ചിരിച്ച് ആതി ദിക്ഷിക്കിനെ നോക്കി… ദിക്ഷിക്ക് ആതിയെ തന്നെ നോക്കിയിരിക്കുവായിരുന്നു… ആതിയുടെ നോട്ടം അവനിലേക്ക് ചെന്നതും പെട്ടന്ന് മുഖം വെട്ടിച്ച് ഫോണിൽ നോക്കാൻ തുടങ്ങി… അതെ ജിത്തുവേട്ട നിങ്ങടെ ഈ ഫ്രണ്ട് മൗന വൃതത്തിലാണോ…? ഒന്നും മിണ്ടതുമില്ല… മുഖം എപ്പോഴും മ്മ്മ്മന്ന് പിടിച്ചിരിക്കേം ചെയ്യും… ആതി ചോദിച്ചത് കേട്ട് ഒരു തുറിച്ചു നോട്ടമായിരുന്നു ദിക്ഷിക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായത്… അവൻ അങ്ങനെയാ ആധ്വിക… സൈലന്റ് ആണ്… എന്നാ പക്കാ വൈലന്റും… ദിക്ഷിക്കിനെ നോക്കി ചിരിയാലേ ജിത്തു പറഞ്ഞു… അല്ല ആധ്വികയുടെ ഈ ഫ്രണ്ട് ഒന്നും മിണ്ടില്ലേ… അതോ പഴംപൊരി തൊണ്ടയിൽ കെട്ടി അനങ്ങാതിരിക്കുവാണോ…?
ജിത്തുവിന്റെ ചോദ്യം കേട്ട് ആതിക്ക് ചിരി വന്നു പോയി… അത് കണ്ട് മാധു അവളെ നോക്കി പല്ല് ഞെരിച്ചു… ക്യാന്റീനിൽ ഉണ്ടായിരുന്ന ചുരുക്കം പേർ ഇവരിലായിരുന്നു ശ്രെദ്ധ… കാരണം ഇന്നലെ വന്ന് കേറിയ രണ്ട് പേരോട് അതും ഗേൾസിനോട് ഫ്രണ്ട്‌ലി ആയി സംസാരിക്കുന്നത് കണ്ട് തന്നെയാ… എനിക്ക് മിണ്ടാൻ താൽപ്പര്യമുള്ളവരോട് മാത്രെ ഞാൻ സംസാരിക്കു… ഹും… ജിത്തു പറഞ്ഞതിന് മറുപടിയെന്നോണം മാധു പറഞ്ഞു… ഇത് കടിക്കുവോ… ആധ്വിക ഒന്ന് സൂക്ഷിച്ചോ… ഇതിന്റെ കൂടെയല്ലേ നടപ്പ്… ജിത്തു പറഞ്ഞത് കേട്ട് മാധു അവനെ കൂർപ്പിച്ചു നോക്കി… ഒപ്പം പിടിച്ച് കേറാൻ താൽപ്പര്യമില്ലായിരുന്നതിനാൽ അവൾ മുഖം തിരിച്ചിരുന്നു… അത് കണ്ട് ജിത്തുവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു… ആതി മാധുനെ നോക്കി ജിത്തുന് നേരെ തിരിഞ്ഞു… ജിത്തു ആതിയെ നോക്കി ചുമ്മാ യെന്ന് ചുണ്ടനക്കി… അല്ല ആധ്വിക… നിങ്ങടെ കൂടെ വിഷ്ണുവും ടീമ്സും കാണുമല്ലോ… അവരെന്ത്യേ…? ഓ… അവര് പഠിപ്പികളാ ജിത്തുവേട്ടാ… ഞങ്ങൾ ഇങ്ങു പോരാൻ നേരം അവരെ വിളിച്ചതാ… വന്നില്ല… പിന്നെ ഞങ്ങളിങ്ങു പോന്നു… അല്ല ഞാൻ ചോദിക്കാൻ വിട്ടു… നിങ്ങൾക്ക് ഈ ഹൗർ ക്ലാസ്സില്ലേ…? No… അല്ലാതെ നിങ്ങളെ കൂട്ട് വെറുതെ ക്ലാസ്സ് കട്ട് ചെയ്യാൻ ഞങ്ങൾക്ക് വട്ടൊന്നുമില്ല ആധ്വിക… ഓ… ആയിക്കോട്ടെ…
ആമ് പിന്നെ ജിത്തൂവേട്ടൻ എന്നെ ഇങ്ങനെ ആധ്വികയെന്ന് വിളിച്ച് കഷ്ട്ടപെടണ്ട… ആതിയെന്ന് വിളിച്ചാൽ മതി… അതായിരിക്കും എളുപ്പം… ഇവളെ മാധുന്നും… ആതി അത് കൊള്ളാം… ഇനി അങ്ങനെ വിളിക്കാം… പക്ഷേ മാധു അതൊന്ന് ആലോചിക്കട്ടെ… ആലോചിച്ച് നിങ്ങളെന്നെ വിളിക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല… കിട്ടോ… ഇവളെ മാധുവെന്നല്ല നാക്കാലിയെന്നാ വിളിക്കേണ്ടേ… നാക്കാലി നിങ്ങടെ കു… അല്ലേ വേണ്ടാ.. നിങ്ങടെ കാമുകി… അവളെ പോയി വിളിച്ചാൽ മതി… അവളെ തന്നെയാ വിളിച്ചേ… ജിത്തുവും വിട്ട് കൊടുത്തില്ല… എന്റെ പൊന്ന് മാധു നീ ഒന്നടങ്… ജിത്തുവേട്ടൻ ചുമ്മാ പറഞ്ഞതല്ലേ… നീ അത് വിട്… മാധു ജിത്തുനെയൊന്ന് നോക്കിയതും അവൻ നൈസ് ഒന്ന് സൈറ്റടിച്ചു കാണിച്ചു… അത് കണ്ട് മാധു പെട്ടന്ന് മുഖം തിരിച്ചു… തെണ്ടി… എന്നെ നോക്കി സൈറ്റടിക്കുന്നോ… നാണമില്ലാത്തവൻ… മാധു പിറുപിറുത്തു… ജിത്തു മാധുനെ നോക്കി ഊറിച്ചിരിച്ചു… ടാ ജിത്തു വാ പോകാം… ഫോണിൽ നോട്ടം മാറ്റി കൊണ്ട് ദിക്ഷിക്ക് പറഞ്ഞു… ഇതിന്റെ വായിൽ നാക്കുണ്ടായിരുന്നു ല്ലേ… പതിയെ ആണ് പറഞ്ഞതെങ്കിലും കേൾക്കണ്ട ആള് കൃത്യം കേട്ടിരുന്നു… ദിക്ഷിക്കിന്റെ നോട്ടത്തിൽ നിന്ന് ആതിക്ക് വ്യക്തമായിരുന്നു… കുറച്ച് കൂടെ കഴിഞ്ഞിട്ട് പോകാടാ… ജിത്തു പറഞ്ഞതും ദിക്ഷിക്ക് കൈകൊണ്ട് എന്തോ ആക്ഷൻ കാണിച്ചു… ഓക്കേ… ആതി… പിന്നെ കാണാം…
ബൈ… അതും പറഞ്ഞ് രണ്ടും എണീറ്റ് പോയി… ക്യാന്റീനിൽ നിന്നിറങ്ങെ ദിക്ഷിക്ക് ഒന്ന് തിരിഞ്ഞു നോക്കി… നോക്കിയതും മാധുനോട് എന്തോ പറഞ്ഞ് ചിരിക്കുവായിരുന്നു ആതി… അവൾടെ ആ ചിരി കണ്ണുകളിൽ തറഞ്ഞു… ചുണ്ടിന്റെ കോണിൽ ഒരു ചെറു ചിരി മൊട്ടിട്ടു… തുടരും…

by