Karimizhi

The World of Malayalam Stories

ചെറുകഥകൾ

സ്കൈ ലൈൻ അപ്പാർട്മെന്റ്സ് 12 ബി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നു കൊച്ചി നഗരത്തിന്റെ രാത്രികാല ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ

രചന – ആതിര സദാശിവൻ

ചുവന്ന റോസപ്പൂവ്

സ്കൈ ലൈൻ അപ്പാർട്മെന്റ്സ് 12 ബി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നു കൊച്ചി നഗരത്തിന്റെ രാത്രികാല ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതവൻ കണ്ടത് സമയം 12 മണി കഴിഞ്ഞിരുന്നു.. ഈ സമയത്തു ആരാണ് എന്ന് സംശയിച്ചു ഫോൺ എടുത്ത് നോക്കി മെസ്സേജിന്റെ ഉടമയുടെ പേര് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു.. അതെ പുഞ്ചിരിയാൽ അവൻ ആ മെസ്സേജ് നോക്കി

കാർത്തി എനിക്ക് സമ്മതമാണ് നീ പറഞ്ഞത് പോലെ നിന്റെ ജീവിതത്തിലേക്ക് വരുവാൻ ഒരുപക്ഷെ കുറച്ചു വർഷങ്ങൾ ആയി എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നു… ഈ ഒരു ഇഷ്ടം നമ്മുടെ സൗഹൃദത്തിനെ ബാധിക്കുമോ ഇനി നിനക്ക് എന്നെ അങ്ങനെ കാണാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി പറയാതിരുന്നതാണ്.. ഒരുപക്ഷെ എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം നീ എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ച ആ ഒരു നിമിഷം ആയിരിക്കും ഇനിയും ഉള്ളിൽ ഉള്ള ഇഷ്ട്ടം എനിക്ക് മറച്ചു വെക്കാൻ വയ്യ.. എനിക്ക് വേണം നിന്റെ സൗഹൃദവും നിന്റെ പ്രണയവും…. അതെ ചിരിയോടെ മെസ്സേജ് വായിച്ചു ഫോൺ മാറ്റിവെച്ച് അവൻ ബെഡിലേക്ക് ചാഞ്ഞു മനസ്സ് നിറഞ്ഞ സന്തോഷത്തോടെ… കുറച്ചു വർഷങ്ങൾക്ക് മുന്നേയുള്ള ഓർമ്മകളിലൂടെ…..

മഹാരാജാസ് കോളേജ് ആകെ ചുവന്നു തുടുത്തു നിൽക്കുന്ന സമയം… നടപ്പാതയിലും കാമ്പസിലും മുഴുവൻ ഗുൽമോഹർ പൂക്കൾ മെത്ത വിരിച്ചിട്ടിരിക്കുന്നു….. ഇടനാഴിയിലൂടെ കുറച്ചു സഖാക്കന്മാർ കൊടിയും പിടിച്ചു പോകുന്നു.. അങ്ങനെ മൊത്തത്തിൽ ഒരു ചുവപ്പ്മയം… അങ്ങനെ ഒരു ദിവസമാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്.. പൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ പൂക്കൾക്ക് പോലും നോവാത്ത രീതിയിൽ നടന്നു വരുന്ന ഒരുവൾ… വെള്ളയും ചുവപ്പും കലർന്നൊരു ടോപ്പും വെള്ള പാന്റും ആയിരുന്നു അവളുടെ വേഷം.. ലെയർ കട്ട്‌ ചെയ്ത ചുരുണ്ട മുടി അലസമായി ബൺ ചെയ്തിരിക്കുന്നു.. വിടർന്ന നല്ല ഭംഗിയുള്ള കണ്ണുകൾ വാലിട്ടെഴുതി നെറ്റിയിൽ ചെറിയൊരു പൊട്ടും.. ചെറിയ മൂക്കിൽ മൂക്കുത്തിയും അതികം ചമയങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു പ്രത്യേക ഭംഗി അവൾക്ക് ഉണ്ടായിരുന്നു… പിന്നീട് പലപ്പോഴും അവളെ പലയിടത്തു വെച്ച് കാണാൻ ഇടയാവുകയും ചെയ്തത്തോടെ അവൾ ആരാണെന്നു അറിയാനുള്ള ആഗ്രഹം കൊണ്ട് അവളെ പറ്റി അന്വേഷിക്കാൻ തീരുമാനിച്ചു…

 

നിരന്തരമായ അന്വേഷണം കൊണ്ട് തന്റെ സുഹൃത്തുക്കൾ വഴി അവളുടെ പേര് അപർണ്ണ എന്നാണെന്നും ബി എ പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർത്ഥിനി ആണെന്നും അറിഞ്ഞു… തോന്നിയ ഇഷ്ടം ഉള്ളിൽ തന്നെ മറച്ചു പിടിച്ചു നിഴലുപോലെ അവളെ പിന്തുടർന്നപ്പോഴും അവൾക്ക് വേണ്ടി അതേ മഹാരാജാസിൽ ഒന്നു കൂടെ എം എ എടുത്തപ്പോഴും ഉള്ളിൽ തോന്നിയ ഇഷ്ടം ഒരിക്കലും ഇത്രയും വർഷം എന്റെ ഉറക്കം കളയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… അവളോടുള്ള ഇഷ്ടക്കൂടുതൽ കാരണം പൊളിറ്റിക്കൽ എടുത്ത് പഠിക്കാനും അത്‌ വഴി അവളുടെ നല്ലൊരു സുഹൃത്താകാനും എല്ലാം സാധിച്ചു… ഇപ്പോൾ ഞങ്ങൾ പഠിച്ച അതേ മഹാരാജാസിൽ അധ്യാപകരായി ഒരുമിച്ചു കേറിയപ്പോഴും ഒരിക്കൽ പോലും ഒരു സൂചനയും തന്നിരുന്നില്ല അവൾ ഇന്നേവരെ… നാളെ രാവിലെ കാണാമല്ലോ എന്ന പ്രതീക്ഷയിൽ അവൻ നിദ്രയെ പുൽകി…

ഒരുപാട് ഉത്സാഹത്തോടെ ആണ് കാർത്തിക് അന്ന് കോളേജിലേക്ക് തിരിച്ചത്… വരുന്ന സമയം ആയിട്ടും കാണാത്തതിനാൽ അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല.. എന്തോ നിരാശയോടെ ആ വരാന്തയിലൂടെ ക്ലാസ്സിലേക്ക് നീങ്ങുമ്പോൾ അരുതാത്തതെന്തോ വരാൻ പോകുന്നു എന്നൊരു ചിന്ത അവനിൽ നിറഞ്ഞു അതുക്കൊണ്ടാകണം താൻ ആസ്വദിച്ചു എടുക്കുന്ന ക്ലാസ്സ് പോലും അവനു മുഴുവനാക്കാൻ സാധിക്കാതെ പകുതിയിൽ വെച്ച് നിർത്തിയതും.. തിരികെ വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും കാളുകൾ വന്നതവൻ കണ്ടു ഉടൻ തന്നെ തിരിച്ചു വിളിച്ചു..

ഹലോ.. ഹലോ ഇത് കാർത്തിക് അല്ലേ അതെ ഇതാരാണ്.. ഇത് സെൻട്രൽ പോലീസ് സ്റ്റേഷനിൽ നിന്നുമാണ്.. അപർണ്ണയേ അറിയുമോ അറിയും സർ ഞങ്ങൾ സുഹൃത്തുക്കൾ ആണ് സർ എന്താ ആ കുട്ടി ആക്‌സിഡന്റ് ആയി അല്പം സീരിയസ് ആണ് എന്താ സർ അപർണ്ണക്ക് ആക്‌സിഡന്റ് പറ്റി ആ കുട്ടിയെ ഒരു കാർ വന്നിടിക്കുകയായിരുന്നു.. റോഡിലേക്ക് തെറിച്ചു വീണപ്പോൾ തലക്ക് കാര്യം ആയി പരിക്ക് പറ്റിയിട്ടുണ്ട് പരിക്ക് ഗുരുതരമാണ് മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ഉണ്ട് Ok സർ ഞാൻ പെട്ടെന്ന് എത്താം.. മരവിച്ച മനസ്സോടെ അവൻ ആ കോളേജിൽ നിന്നിറങ്ങി.. കണ്ണുനീർ കാഴ്ചയേ മറച്ചതിനാലാവാം തന്റെ ബൈക്ക് ഇടക്ക് കൈയിൽ നിന്ന് പാളി പോകുന്നവതവൻ അറിയുന്നുണ്ടായി.. എന്നാലും എങ്ങനെ ഒക്കെയോ അവൻ ഹോസ്പിറ്റലിൽ എത്തി..

എസ്ക്യൂസ്‌ മി.. ആക്‌സിഡന്റ് ആയി ഹെഡ് ഇഞ്ചുറി പറ്റിയ അപർണ എവിടെ ആണ് 1 സെക്കന്റ്‌ സർ പ്ലീസ് വെയിറ്റ് Ok സർ icu ൽ ആണ് സർ 3rd ഫ്ലോർ Ok thanks Icu ന്റെ മുന്നിലേക്ക് വേഗം എത്താൻ അവൻ ആഗ്രഹിച്ചിരുന്നു എങ്കിലും അവന്റെ മനസ്സോ ശരീരരമോ അതിനു അനുവദിക്കുന്നുണ്ടായിരുന്നില്ല.. എങ്ങനെ ഒക്കെയോ അവൻ icu ന്റെ മുന്നിൽ എത്തി സർ ഞാൻ കാർത്തിക് അപർണ്ണ എങ്ങനെ ഉണ്ട് ഇപ്പൊ ഡോക്ടർ ഇപ്പൊ വരും ഒന്നും പറഞ്ഞിട്ടില്ല അൽപ്പം സീരിയസ് ആണ് ആ കുട്ടിയുടെ പേരെന്റ്സ് ഒക്കെ അവര് ഡിവോഴ്സ്ഡ് ആണ് നാട്ടിൽ ഇല്ല മറ്റു ജീവിതം തിരഞ്ഞെടുത്തപ്പോൾ ഇവൾ അവർക്കൊരു ബാധ്യത ആയി അവൾ നാട്ടിൽ മുത്തശ്ശിയുടെ കൂടെ ആയിരുന്നു 3 വർഷം മുൻപ് അവർ മറിച്ചു ഇപ്പൊ ബന്ധുക്കൾ എന്ന് പറയാൻ മാത്രം ആരും ഇല്ല Ok.. പെട്ടെന്ന് icu വാതിൽ തുറന്നു ഡോക്ടർ പുറത്ത് വന്നു ഡോക്ടർ അപ്പുവിനു നിങ്ങൾ ആ കുട്ടിയുടെ ഫിയൻസി ആണ് സർ സോറി mr കാർത്തിക്ക് Ok കാർത്തിക് ആ കുട്ടിയെ രക്ഷിക്കാൻ പറ്റിയില്ല അല്പ സമയം മുൻപ് ആ കുട്ടി മരിച്ചു No……………..

ഫർദർ ഫോർമാലിറ്റീസ് കഴിഞ്ഞാൽ ബോഡി വിട്ട് തരും വെയിറ്റ് ചെയ്തോളു.. കിച്ചു… കിച്ചു… കിച്ചു… എന്താടി നിനക്ക് കുറേ നേരം ആയല്ലോ നീ എന്താ കിച്ചു എന്ന് പറഞ്ഞു പടിക്കുകയാണോ അല്ല.. പിന്നെ എന്താ നിനക്ക്… അത് പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ ആ പറയു എടാ അതില്ലേ ഞാൻ മരിച്ചു കഴിഞ്ഞാൽ ഉണ്ടല്ലോ നീ എന്നെ കാണാൻ വരില്ലേ ഇല്ല ഞാൻ വരില്ല മുഴുവൻ പറയട്ടെടാ ഓഹ് പുല്ല് പറഞ്ഞു തീർക്കു അപ്പൊ കാണാൻ വരുമ്പോൾഉണ്ടല്ലോ നീ എനിക്കായി ഒരു ചുവന്ന റോസാപൂ കൊണ്ട് വരണമേ..പിന്നെ വാക പൂക്കുന്ന കാലം ആണെങ്കിൽ ഒരു വാകപ്പൂവും… ഇതാണോ നിന്റെ അവസാനത്തെ ആഗ്രഹം.. അതേ ഇത് രണ്ടിനും ഭയങ്കര ബുദ്ധിമുട്ട് ആണ് നിന്റെ അരവട്ടിനു വേണമെങ്കിൽ ഞാൻ ഒരു ചെമ്പരത്തി പൂവ് കൊണ്ട് വെക്കാം… പോടാ… അല്ലെങ്കിലും നിനക്ക് ഒന്നും ഒരു സ്നേഹവും ഇല്ല… ഓർമ്മകളുടെ വേലിയേറ്റത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു.. കാർത്തി.. എല്ലാം ok ആണ് അവളെ കൊണ്ട് പോകണ്ടേടാ.. ഹ്മ്… എന്തിരുപ്പാണ് കാർത്തി..

വന്നേ നീ കോളേജിൽ പൊതുദർശനത്തിനു ഏർപ്പാട് ചെയ്തിട്ടുണ്ട്.. ഹ്മ്… തിങ്ങി നിറഞ്ഞ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കുമിടയിൽ തൻ്റെ പ്രിയപ്പെട്ട കോളേജിൽ അവൾ ചലനമറ്റ് കിടന്നു അപ്പോഴും അവളുടെ വെള്ളക്കല്ല് മൂക്കുത്തി തിളക്കമാർന്നു നിന്ന്.. ചുറ്റും കൂടി നിന്നവരുടെ കണ്ണുനീരിൽ പ്രകൃതി കൂടെ ഒരുമിച്ചപ്പോൾ ഒരു തോരമഴയായി.. അവളുടെ ആഗ്രഹം പോലെ തന്നെ ഒരുപിടി വാക പൂക്കൾ അറുത്തു അവളുടെ കൈയിൽ കൊടുത്തവൻ കണ്ടു നിന്നവർക്ക് നോവായി മാറി… സഞ്ജു.. ഞാൻ ഇപ്പൊ വരാം നീ എവിടെക്കാ ഇപ്പൊ എന്റെ അപ്പുന്റെ ഒരു ആഗ്രഹം കൂടെ എനിക്ക് സാധിച്ചു കൊടുക്കണമെടാ എന്ത് ആഗ്രഹം അതോ അവള് എപ്പോഴും പറയും അവള് മരിച്ചു പോയാൽ ഞാൻ അവൾക്ക് ഒരു വാക പൂവും അതിന്റെ കൂട്ടത്തിൽ ഒരു റോസപ്പൂവും വെക്കണമെന്നു..

ഒന്നു നടത്തി അടുത്തത് കൂടെ ചെയ്ത് കൊടുക്കട്ടെ ഞാൻ… നീ ഈ സമയത്ത് പോകണ്ട കാർത്തി.. എനിക്ക് പോയെ പറ്റു… കോരി ചൊരിയുന്ന മഴയത്തു തന്റെ പ്രിയക്കായി അവൻ ബുള്ളറ്റ് എടുത്ത് പോയി ഒരു കണ്ണീരോടെ ആ കാഴ്ച കണ്ടു നിക്കാനേ സഞ്ജുവിനായുള്ളു.. ഒരു റോസാപൂവിനു പകരം അവൻ അവൾക്കായി റോസാപൂ ബോക്കെ തന്നെ മേടിച്ചു തിടുക്കത്തിൽ റോഡ് മുറിച്ചു കടന്നപ്പോൾ ആണ് അത്‌ സംഭവിച്ചത്.. ചീറി പാഞ്ഞു വന്ന ടിപ്പർ അവനെ ഇടിച്ചു തെറിപ്പിച്ചു.. അവന്റെ അവസാന ശ്വാസത്തിലും അവൾക്കായി കരുതിയ ഒരുപിടി റോസപ്പൂക്കൾ കൈയിൽ ഭദ്രമായിരുന്നു…

 

LEAVE A RESPONSE