രചന – തൂലിക
അവൾടെ ഡാൻസ് കണ്ട് ഞങ്ങളെല്ലാം അന്തം വിട്ട് നിൽക്കുവാരുന്നു…. ക്ലാസ്സിക്കലുമല്ല ബ്രേക്കുമല്ല
” എങ്ങനുണ്ട് ചേട്ടന്മാരെ എന്റെ ഡാൻസ് ”
“ഇതാണോടി ഡാൻസ്… ഇത് വേറെ എന്തോ ആണ്.. ഇപ്പൊ കളിച്ചത് കളിച്ചു വേറെ എവിടെയും നീയിനി ഇത് അവതരിപ്പിക്കരുത്.. നൃത്തത്തെ കൊല്ലരുത്..”(അർജുൻ )
“എന്താ ഇവിടെ.. നിങ്ങൾക്കാർക്കും ക്ലാസ്സിൽ പോകണ്ടേ ” പ്രിൻസിപ്പൽ വന്നതുകൊണ്ട് ഞങ്ങളെല്ലാം സ്ഥലം വിട്ടു.
“ഡാ അവൾ ഏതു ബാച്ചന്ന് ചോദിച്ചില്ലല്ലോ ” രാജീവ്
“ആര്?” മനു
” ഇപ്പം കണ്ട നർത്തകി ”
“ഓർമിപ്പിക്കല്ലേ പൊന്നെ.. ഏതെങ്കിലും ബാച്ച് ആയിക്കോട്ടെ.. കണ്ട വീണ്ടും ഡാൻസ് കളിച്ചു കാണിക്കും… എനിക്ക് കാണാനുള്ള ശക്തി ഇല്ല ”
എല്ലാവരും ക്ലാസ്സിലേക്ക് പോയി, അവരുടെ സീറ്റുകളിൽ ഇടം പിടിച്ചു അപ്പോഴാണ് രാജീവ് പറഞ്ഞത്
“ഡാ മനു നോക്കെടാ.. ലവൾ ”
” വന്ന് കേറിയില്ല അപ്പോഴേക്കും നിന്റെ കോഴി സ്വഭാവം കാണിച്ചുതുടങ്ങിയോ ”
“പോടാ.. അതല്ല.. നീ അങ്ങോട്ടൊന്നു നോക്കിയേ..”
“എടാ…. ഇത്.. മറ്റേ…. വീ.. ണ അല്ലെ ”
” അതാ ഞാനും ചോദിച്ചേ ഇവളെന്താ നമ്മുടെ ക്ലാസ്സിൽ ”
“ഇവളപ്പോ ജൂനിയർ അല്ലാരുന്നോ.. ശേ.. സ്വന്തം ക്ലാസ്സിലെ കൊച്ചിനെ റാഗ് ചെയ്ത ആദ്യത്തെ ആൾക്കാർ നമ്മളാരിക്കും ”
അവളും അവരെ കണ്ട് ഞെട്ടിപ്പോയി. അപ്പോഴേക്കും ടീച്ചർ വന്നിരുന്നു
“സ്റ്റുഡന്റസ് ഇന്ന് നമ്മുടെ ക്ലാസ്സിൽ പുതിയ ഒരാളുകൂടി വന്നിട്ടുണ്ട്… വരൂ കുട്ടി introduce yourself ”
” Hi ഫ്രണ്ട്‌സ് ഞാൻ വീണ.. ബാംഗ്ലൂരിൽ നിന്നും വരുന്നു.. ഇനിമുതൽ ഞങ്ങൾ ഇവിടെയാ എന്നെയും നിങ്ങളിൽ ഒരാളായി കാണണം കേട്ടോ ”
ക്ലാസ്സ് കഴിഞ്ഞു ബ്രേക്ക് ടൈമിൽ അവൾ അവരുടെ അടുത്ത് ചെന്നു .
“അല്ല അപ്പൊ നമ്മൾ സെയിം ബാച്ചാണല്ലേ.. എന്നിട്ടാണോ റാഗ് ചെയ്തത്.. പക്ഷെ റാഗിംഗ് ആയിട്ടൊന്നും എനിക്ക് തോന്നിയില്ല കേട്ടോ.. എന്റെ കഴിവ് പുറത്തെടുക്കാൻ അവസരം ഒരുക്കിയതിനു താങ്ക്സ് ”
“അത്.. പിന്നെ ഞങ്ങളറിഞ്ഞോ നീ ഞങ്ങടെ ക്ലാസ്സിലാന്ന്.. ജൂനിയർസിന്റെ കൂടെ നടന്നു വന്നത് കണ്ടപ്പോ ഞങ്ങളും വിചാരിച്ചു നീ ജൂനിയർ ആരിക്കുമെന്ന്.. അതിരിക്കട്ടെ ഇടയ്ക്കു വച്ചെന്തിനാ കേറി വന്നേ… ബാംഗ്ലൂരിൽ നിന്ന് അടിച്ചിറക്കിയോ “(രാജീവ് )
“എന്നെ ആരും അടിച്ചിറക്കിയില്ല.. എന്റെ മുത്തച്ഛൻ മരിച്ചു.. അതുകൊണ്ട് വന്നതാ.. മുത്തശ്ശിയെ തനിച്ചാക്കി തിരിച്ചുപോകാൻ ഡാഡിക്ക് മനസ്സ് വന്നില്ല ”
“എങ്കിൽ പിന്നെ മുത്തശ്ശിയെ കൂടെ കൊണ്ടുപോകാഞ്ഞതെന്താ ” മനു
” ബെസ്റ്റ്.. ഇപ്പൊ വരും.. നാടും വീടും വിട്ട് എങ്ങോട്ടും പോവാത്ത ആളാ ”
” ഒരപേക്ഷ കൂടിയുണ്ട്… നേരത്തെ കാണിച്ചപോലത്തെ ഐറ്റം ഇനി കോളേജിൽ കാണിക്കരുത്.. താങ്ങാൻ വയ്യാത്തോണ്ടാ ” മനു
“അലോചിക്കട്ടെ 😉”
അങ്ങനെ അവർ പെട്ടന്ന് കൂട്ടായി.. അടുത്തറിഞ്ഞപ്പോൾ ആണ് വീണ ഒരു പാവം കുട്ടിയാണെന്ന് മനസ്സിലായത്. രാജീവിനും വലിയ കാര്യമാരുന്നു അവളെ അവർ ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരുന്നു. രണ്ടുപേരുടെ വീട്ടുകാർക്കും പരസ്പരം അറിയാം.
” അമ്മേ..ഇതാരാന്നു നോക്കിക്കേ ” രാജീവ്
” വീണ മോളല്ലേ ”
” അതിനമ്മ ഇവളെ കണ്ടിട്ടില്ലല്ലോ ”
” അതൊക്ക അറിയാം… ഇവൻ എപ്പോഴും മോൾടെ കാര്യം പറയും ”
“ആണോ.. എന്താടാ നീ പറയുന്നേ നല്ല കാര്യം വല്ലോമാണോ “വീണ
” സത്യം മാത്രമേ പറയാറുള്ളൂ.. നീയൊരു തീറ്റപണ്ടാരമാണ്, വായിനോക്കിയാണ്, മടിച്ചിയാണ് അങ്ങനെ ഉള്ള കാര്യം മാത്രം ”
“ഡാ.. വേണ്ട വേണ്ട നിന്റെ ചുറ്റികളിയെല്ലാം ഞാൻ അമ്മയോട് പറയും ”
അമ്മ രാജീവിനെ ഒന്ന് നോക്കി.. ഒന്നുമില്ലെന്ന് അവൻ തലയാട്ടി
‘”ചുറ്റികളിയോ.. പാവം ഞാൻ.. കേട്ടോ അമ്മേ കല്ല് വെച്ച നുണ പറയുന്നേ “‘
“അയ്യോടാ.. ഒരു നിഷ്കു വന്നേക്കുന്നു “വീണ
അമ്മക്കവളെ ഒത്തിരി ഇഷ്ടായി
“നല്ല കൊച്ച് അല്ലേടാ.. എനിക്കതിന്റെ പെരുമാറ്റമൊക്കെ ഇഷ്ടപ്പെട്ടു ”
“എന്നാപ്പിന്നെ ഞാനവളെ കെട്ടട്ടെ “കുസൃതി ചിരിയോടെ രാജീവ് പറഞ്ഞു
” നീ കൊള്ളാല്ലോടാ.. ആദ്യം മോൻ പോയി പഠിക്കാൻ നോക്ക് കെട്ടിന്റെ കാര്യമൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം ”
*———————–*———————*———————-*———————*
രാജീവേട്ടൻ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി.. കിടന്ന് ഞെരുങ്ങുന്നുണ്ട്
” അയ്യോ.. മനു ഡോക്ടറെ വിളിക്ക്.. രാജീവേട്ടന് വയ്യെന്ന് തോന്നുന്നു ”
മനു നഴ്സിനോട് വിവരം പറഞ്ഞു. നേഴ്സ് വന്ന് നോക്കിയശേഷം ഡോക്ടറെ വിളിക്കാൻ പോയി..
എനിക്കാകെ പേടിയായി.. രാജീവേട്ടനെന്തെങ്കിലും സംഭവിക്കുമോ..
നിറകണ്ണുകളോടെ മനമുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ഞാൻ..
“ഡോക്ടർ രാജീവിനിപ്പോ..” മനു
“he is alright.. പേടിക്കാനൊന്നുമില്ല ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട് നല്ല മയക്കമാണാൾ ”
ഇപ്പോഴാണ് സമാധാനമായത്.. പാവം നല്ല വേദനയുണ്ടാവും എന്നെ ഇഷ്ടമല്ലെന്നു കരുതി എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ.
*———————————————————————*————————————————-*
“‘ ഡാ….എനിക്ക് അവളില്ലാതെ പറ്റില്ല എന്നൊരു തോന്നൽ “രാജീവ്
“ആരില്ലാതെ….നീയും ലൈനടിക്കാൻ തുടങ്ങിയോ.. ആരാടാ അവൾ ” മനു
“അത്…. വേറാര്… നമ്മുടെ….”
“പോരട്ടെ… നമ്മുടെ…”
“നമ്മുടെ… വീണ ”
” ഏഹ്… അവളോ.. ബെസ്റ്റ് ഫ്രണ്ടാണ്.. ചങ്കാണ് എന്നൊക്കെ പറഞ്ഞിട്ട് ”
” അതൊക്കെയാണ്… ബട്ട് അവൾ എന്നെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്.. പിന്നെ അമ്മക്കവളെ ഒരുപാടിഷ്ടമാ… അവൾ കൂടെയുണ്ടെങ്കിൽ എനിക്ക് കോൺഫിഡൻസ് കിട്ടും ”
“അവൾക്കിതറിയാമോ?”മനു
” ഇല്ലെടാ… എങ്ങനെ പറയുമെന്ന് അറിയില്ല.. അവളെന്നെ അങ്ങനെ കണ്ടിട്ടില്ലെന്നു തോന്നുന്നു ”
“‘ കൊള്ളാം… എന്തായാലും നീ പറ.. ബാക്കി വരുന്നിടത്തു വച്ച് കാണാം ”
“‘ ഇതിന്റെ പേരിൽ അവളെന്നോട് മിണ്ടാതിരിക്കുമോ എന്ന എന്റെ പേടി “‘
‘” നീയാദ്യം പോയി പറഞ്ഞുനോക്ക്.. അവൾക്കെല്ലാം മനസ്സിലാകും “‘
“നീ കൂടി വാ ഒരു ധൈര്യത്തിന് ”
” ചെ.. ഇങ്ങനെയുള്ള കാര്യം നേരിട്ട് മുഖത്ത് നോക്കി പറയണം.. അതിനുള്ള ധൈര്യം പോലും നിനക്കില്ലന്ന് അവൾ കരുതും ”
“എന്നാലും… ഞാൻ.. ഒറ്റക്ക്…”
“ഒരെന്നാലും ഇല്ല… നീ ചെല്ല് ”
പതിവുപോലെ അവർ മൂന്നുപേരും കാന്റീനിൽ ഒത്തുകൂടി
” ബഡ്‌ഡിസ് ഞാനിപ്പോ വരാം.. ഒരു important call ചെയ്യാനുണ്ട് “മനു
” നിനക്കോ? ” വീണ
“അതെന്താടി നിനക്കൊരു പുച്ഛം.. dont under estimate me.. ok”
മനു അവർക്ക് സംസാരിക്കാൻ സൗകര്യം ഒരുക്കികൊടുത്തു
“ഡീ.. നിനക്ക് ഞാനാരാ “പെട്ടന്ന് രാജീവ് ചോദിച്ചു
“നീയെന്താ അങ്ങനെ ചോദിച്ചേ… നീ എന്റെ ബെസ്റ്റി അല്ലേടാ ”
” എനിക്കും അങ്ങനെ തന്നെ.. നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണല്ലോ…. അപ്പൊ… പിന്നെ…. നമുക്ക് ജീവിതകാലം മുഴുവൻ അങ്ങനെ ആയിക്കൂടെ ”
‘” അതെന്താടാ നീ അങ്ങനെ പറഞ്ഞെ… ബെസ്റ്റ് ഫ്രണ്ട്‌സ് എന്നും അങ്ങനെ തന്നെ ആയിരിക്കും.. ഞാൻ നിന്നെ ചാവുന്ന വരെ മറക്കില്ല പോരെ… നിന്റെ കാര്യം എങ്ങനാന്നു എനിക്കറിയില്ല.. കല്യാണം കഴിയുമ്പോ നീയെന്നെ മറക്കുമോടാ ”
” ഡീ.. ഞാൻ… അതല്ല.. ഉദേശിച്ചത്.. നമുക്ക്… ബെസ്റ്റീസ് മാത്രം അല്ലല്ലോ….. നമുക്ക്…… ”
‘” നീയെന്താ ഇങ്ങനെ വിക്കുന്നെ.. മര്യാദക്ക് കാര്യം പറയെടാ.. നിനക്കെന്താ പ്രോബ്ലം ”
” അത്… ജീവിതകാലം മുഴുവൻ നീയെന്റെ കൂടെ വേണം.. എന്റെ കൂടെ ജീവിക്കാൻ തയാറാണോ.. ഇപ്പൊ പറയണം.. പറ്റില്ലെങ്കിൽ ഞാനീ പറഞ്ഞതൊക്കെ വിട്ടേക്ക് ”
ഇത്രയും വീണയുടെ മുഖത്ത് നോക്കാതെയാണ് രാജീവ് പറഞ്ഞത്… അവൻ മെല്ലെ തലയുയർത്തി നോക്കി.. അവളുടെ മുഖത്തൊരു പുഞ്ചിരി അവൻ കണ്ടു.
” ഡാ.. ഇതിനാരുന്നോ നീ ഇത്രയും പേടിച്ചത്.. മര്യാദക്ക് പറഞ്ഞാൽ പോരാരുന്നോ.. എനിക്ക് ഡൌട്ട് തോന്നീതാ.. നിന്റെ നോട്ടമൊക്കെ ഞാൻ കാണാറുണ്ടാരുന്നു.. നീ നേരിട്ട് പറയട്ടെന്ന് കരുതി ”
“നീ എന്ത് പറയുന്നു.. സമ്മതം ആണോ ”
” എനിക്ക് നേരത്തെ തോന്നി.. ഞാനും നിന്നെപ്പോലെ ചിന്തിച്ചതാ.. പിന്നെ നിനക്ക് എന്നോട് അങ്ങനെ ഉണ്ടോന്ന് അറിയില്ലാരുന്നു.. അങ്ങോട്ട് കേറി പറഞ്ഞാൽ.. ഫ്രണ്ട്ഷിപ്പിനെ ബാധിച്ചാലോ എന്നാരുന്നു പേടി.. ഇപ്പൊ നിയായിട്ട് പറഞ്ഞതുകൊണ്ട്.. ഞാനെന്തിനാ നോ പറയുന്നേ ”
രാജീവിന് തുള്ളിചാടാൻ തോന്നി.. അത്രക്ക് സന്തോഷമുണ്ടാരുന്നു അവന്
” അമ്മയില്ലാത്ത എനിക്ക് നിന്റെ അമ്മ. സ്വന്തം അമ്മയെപോല… ഞാൻ നിന്റെ വീട്ടിൽ വന്നാൽ എനിക്കമ്മേടെ സ്നേഹം കിട്ടുമല്ലോ “വീണ പറഞ്ഞു
അതുകേട്ടപ്പോൾ രാജീവിനും വിഷമമായി.. അമ്മയില്ലാത്ത അവസ്ഥ ആലോചിക്കാൻ കൂടി അവന് കഴിയില്ലാരുന്നു എങ്കിലും അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
” അപ്പൊ.. എന്തായി.. എല്ലാം സെറ്റായോ ” മനു
“പിന്നില്ലേ “രാജീവ് വീണയെ നോക്കികൊണ്ട് പറഞ്ഞു
“അങ്ങനെ നിനക്കും ആയി.. ഇനി നമുക്കൊക്കെ എന്നാണാവോ കിട്ടുക ഒന്നിനെ “മനു
” സാരമില്ല അളിയാ നിന്റെ വിധിയാണെന്ന് കരുതി സമാധാനിച്ചോ “രാജീവ്
” നീ പോടാ.. ദുഷ്ട ”
അങ്ങനെ അവരുടെ പ്രണയം ആരംഭിച്ചു… പ്രണയത്തിന്റെ ലോകത്ത് പൂമ്പാറ്റകളെ പോലെ അവർ പാറിനടന്നു…4 വർഷം കടന്നുപോയി… post graduation രണ്ട് പേരും ഒരുമിച്ചാരുന്നു…കോളേജിലെ അവസാന ദിവസം വന്നെത്തി
“രാജീവ്.. ഇനി നമ്മൾ എന്ന് കാണും.. എന്നെ ഡാഡി ബാംഗ്ലൂരിൽ കൊണ്ടുപോവും.. എനിക്ക് നിന്നെ വിട്ട് പോകാൻ വയ്യടാ ” കരഞ്ഞുകൊണ്ട് വീണ പറഞ്ഞു
” നീ കരയാതെ.. നിന്റെ കൂടെത്തന്നെ ഞാനും വരും.. function തുടങ്ങാൻ സമയമായി.. ഇപ്പൊ അങ്ങോട്ട് പോകാം ”
” നീ function കഴിഞ്ഞു ടെറസ്സിലേക്ക് വരണം ഞാനവിടെ കാണും ”
വരാമെന്നേറ്റു അവർ ഹാളിലേക്ക് പോയി..
പരിപാടി കഴിഞ്ഞ് വീണ ആദ്യം തന്നെ.. ടെറസിലേക്ക് പോയി.. പക്ഷെ അവിടെ രാജീവ് ഉണ്ടായിരുന്നില്ല.. രാജീവിനെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സ്നേഹയോടൊപ്പം നിൽക്കുന്നു എന്നാണ്. വീണക്കത് വിശ്വസിക്കൻ കഴിഞ്ഞില്ല
സ്നേഹ രാജീവിന്റെ പുറകെ നടന്ന കുട്ടിയാണ്.. വീണയുമായി റിലേഷൻഷിപ് ഉണ്ടെന്ന് അറിഞ്ഞിട്ടും സ്നേഹ പിന്മാറിയില്ല. രാജീവ് അവളെ പറഞ്ഞു മനസ്സിലാക്കിയതാണ് എന്നിട്ടും… വീണക്കാകെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി.. ഇത്രയും നേരമായി അവനുവേണ്ടി താൻ കാത്തിരിക്കുന്നു എന്നിട്ടും അവനെന്തിനാ അവൾടെ കൂടെ പോയെ.
” വീണ നീ ഒത്തിരി നേരമായോ വന്നിട്ട്.. സോറി ലേറ്റ് ആയിപ്പോയി ” രാജീവ്
“നീയെവിടെ ആയിരുന്നു ” വീണ
” അത്.. ആ സ്നേഹ… ”
“ഓഹോ അപ്പോൾ അവളോട് സംസാരിക്കാൻ സമയം ഉണ്ടല്ലേ.. നിനക്ക് വേണ്ടി ഞാനിവിടെ വെയിറ്റ് ചെയ്യുവാണെന്നു നീ എന്താ ഓർക്കാഞ്ഞേ നിനക്ക് ഞാൻ വേണ്ടാതായോ ” ദേഷ്യത്തോടെ അവൾ ചോദിച്ചു
” എന്റെ വീണേ നീ എന്തൊക്കെയാ പറയുന്നേ.. അവളെന്നെ പിടിച്ചു നിർത്തിയതാ.. നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല.. അവൾ… ”
“വേണ്ട എനിക്കൊന്നും കേൾക്കണ്ട.. നീ ആരുടെ കൂടെ വേണേലും പൊക്കോ.. ഞാനും പോവാ.. ഇനി ഒരിക്കലും നിന്റെ അടുത്തേക് വരില്ല ഞാൻ ” കരഞ്ഞുകൊണ്ട് വീണ പറഞ്ഞു
” എന്നെ ഇതുവരെ നിനക്ക് മനസ്സിലായില്ലലോ വീണ.. എന്നെ വേണ്ടെങ്കിൽ നീ പോടീ.. എവിടേലും പോയി തുല ”
” അല്ലേലും എനിക്കറിയാരുന്നു.. നിന്നെ ജീവനെപ്പോലെ സ്നേഹിച്ച ഞാനാ വിഡ്ഢി… ഇനി നിന്നെ ശല്യപെടുത്താൻ ഞാൻ വരില്ല.. നീയെന്നോട് ഇതുവരെ ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല.. ഞാൻ തീരുമാനിച്ചു നാളെ തന്നെ ഞാൻ പോവും.. നോക്കിക്കോ ”
” എങ്കിൽ നീ പോടീ.. എവിടാന്നു വച്ച പോ.. ” ഇതും പറഞ്ഞ് രാജീവ് വീണയെ തള്ളി.. അതിന്റെ ശക്തിയിൽ ടെറസിന്റെ അറ്റത്തു നിന്ന വീണ ബാലൻസ് തെറ്റി താഴേക്ക് വീണു..
“ആാാ…. ”
രാജീവിന് പിടിക്കാൻ കഴിയും മുൻപേ അവൾ വീണിരുന്നു..
” വീണാ..,……….. ” രാജീവ് അലറി.
തുടരും

by