രചന – കൽക്കി
ഒന്നൂല്ലാട്ടോ….. അമ്മേടെ പൊന്നിന് ഉവ്വാവു ഒക്കെ പെട്ടെന്നു മാറും.
തോളിൽ മുഖമിട്ടു ഉരസി ചിണുങ്ങി കരയാൻ തുടങ്ങുന്ന വാവച്ചിയെ ഒന്നുകൂടി ചേർത്ത പിടിച്ചുകൊണ്ടു അഗ്നി എഴുനേറ്റു. ഡോറിന് മുന്നിൽകൂടെ അങ്ങോട്ടും ഇങ്ങോട്ടും വാവച്ചിയെ ഒന്ന് തട്ടി കൊണ്ട് അവൾ നടന്നു.
പേഷ്യന്റസ് കുറച്ച് പേരൂടിയുണ്ട്. എല്ലാരുടെയും കൈകളിലായി ഓരോ കുരുന്നും.
സ്കൂളിൽ നടത്തുന്ന ഒരു ക്യാമ്പിൻറെ തുടർന്ന് അമ്മൂട്ടി രണ്ട് ദിവസായിട് അവിടെയാണ്. ഇന്നലെ നിഹാരത്തിൽ നിന്ന് പോരുന്ന വഴി നല്ല മഴ ആയിരുന്നു. അതിന്റെ ഫലമെന്നോണം ഇന്ന് ഉച്ചതൊട്ട് വാവചിക്ക് നേരിയെ ചൂട് ഉണ്ടായിരുന്നു. സമയം മാറുതോറും ചൂട് കൂടണപോലെ. അതുകൊണ്ട് വെച്ചോണ്ടിരിക്കാതെ ദൃതി പിടിച് അവിടുന്ന് നേരെ ഹോസ്പിറ്റലിലേക്ക് ആണ് പോന്നതും. ഡോക്ടറിന്റെ അപ്പോയ്ന്റ്മെന്റ് എടുത്ത് നിൽക്കുവാണ് അഗ്നി.
പേരിൽ ഉള്ള ടോക്കൺ ആയതും അഗ്നി കുഞ്ഞിനേയും എടുത്ത് അകത്തേക്ക് നടന്നു. വാതിൽ തുറന്നതേ മുന്നിലായുള്ള ആളെകണ്ട് അവളൊന്നു അമ്പരന്നു.
ഇത് അന്ന് കണ്ട കുട്ടിയല്ലേ…. ഓർത്തുകൊണ്ട് സൈഡിലായുള്ള കസേരയിൽ ചെന്ന് ഇരുന്നുകൊണ്ട് വാവച്ചിയെ മടിയിലേക് ചായ്ച് കിടത്തി.
മുഖംമുയർത്തി നോക്കിയതേ കണ്ടു ഇതേ സംശയം മുന്നിലുള്ള ആൾക്കും ഉണ്ടെന്ന്.
“അന്ന് ഗായത്രിയോടൊപ്പം……… “ഒന്ന് നിർത്തികൊണ്ട് അവർ ചോദിച്ചു….
ഉത്തരമെന്നോണം അഗ്നി ചെറുതായി ചിരിച്ചുകൊണ്ട് തലയനക്കി കാണിച്ചു. മുന്നിലായുള്ള ബോർഡിലൂടെ കണ്ണുകൾ ഒന്ന് പാഞ്ഞു.
നിത്യകല്യാണി മുകുന്ദൻ
MBBS, MD
……..
“ഓക്കേ അഗ്നിദേവ് അല്ലെ. എന്താ പറയൂ…..”കയ്യിലായുള്ള പേന കറക്കികൊണ്ട് അവൾ ചോദിച്ചു.
കയ്യിലായി കരുതിയിരുന്ന പേപ്പർ അഗ്നി ഡോക്ടർടെ മുന്നിലേക്ക് നീട്ടി.
“എടൊ കുഞ്ഞിനെന്ത് പറ്റിയെന്നു പറയൂ..” ചെറിയ അക്ഷമയോടെ അവർ പറഞ്ഞു.
ഒന്നുകൂടി ഉയർത്തിനീട്ടിയ പേപ്പർ ഒരു സംശയഭാവത്തിൽ വാങ്ങി കണ്ണോടിച്ചു.
“ഹ്മ്മ്…. തനിക് സംസാരിക്കാൻ പറ്റില്ലലെ…. ഓക്കേ… ഗായത്രിയും ആയി എങ്ങനെയാ പരിചയം…. ഓഹ് അവിടുത്തെ ടീച്ചർ ആണല്ലേ…. പറഞ്ഞിരുന്നു..”
അഗ്നി എന്തോ പറയാനായി ശ്രമിച്ചതും,
“ഹോ വേണ്ട…. പറഞ്ഞാലും എനിക്കൊന്നും മനസിലാകില്ല….. ഇത്പോലെ കുറിപ്പടിയും എഴുതിയിരുന്നാൽ എങ്ങനെയാ…. പുറത്ത് പേഷ്യന്റ്സ് വെയ്റ്റിംഗ് ആണ്….”
പരിഹാസത്തോടെ പറഞ്ഞത് കേട്ടതും അഗ്നിയുടെ മുഖം ഒന്ന് മങ്ങി.
“കുട്ടിക്ക് തണുപ്പ് വല്ലതും അടിച്ചിരുന്നോ..”
വാവച്ചിയെ നോക്കികൊണ്ട് ഡോക്ടർ ചോദിച്ചതും അഗ്നിയൊന്ന് തലയാട്ടി.
“ഹ്മ്മ്.. എന്നാ അതിന്റെയാ…… പേടിക്കാൻ ഒന്നുല….. വൺ ആൻഡ് ഹാഫ് ഇയറ്സ് ആയെന്ന് അല്ലെ പറഞ്ഞത്….ഞാൻ ഒരു സിറപ്പ് എഴുതിട്ടുണ്ട്. അത് രണ്ട് ദിവസം കൊടുത്ത മതി. ഇന്ന് വൺ ടൈം കൊടുക്കുമ്പോൾ തന്നെ ഫീവർ മാറിക്കോളും.”
“ഇനി ഒരുപക്ഷെ കുറഞ്ഞില്ലെങ്കിൽ വന്നാ മതി.”
അഗ്നി എല്ലാം ശ്രദ്ധയോടെ കെട്ട് മനസിലാക്കി കൊണ്ട് എഴുനേറ്റു.
🍁🍁🍁🍁🍁🍁🍁
ഹോസ്പിറ്റപ്പിൽ നിന്ന് ഇറങ്ങിയതേ ഉണ്ടായിരിന്നുള്ളു അഗ്നി. അപ്പോഴാണ് മഴ ചാറാൻ തുടങ്ങിയത്.
ചെ….. ഇതെന്താ തുറക്കാത്തത്……. മഴ വരുന്നുണ്ടല്ലോ……
അഗ്നി ഓർത്തുകൊണ്ട് ശക്തിയായി കൈയിലെ കുട നിവർത്താൻ ശ്രമിച്ചു. ഒരു കൈകൊണ്ട് വാവച്ചിയെ അടക്കിപിടിച്ചുകൊണ്ട് കുട നിവർത്താൻ പ്രയാസം ആയിരുന്നു. പെട്ടെന്നു സൈഡിൽ നിന്ന് ഒരു കുടയുടെ തണൽ തങ്ങളിലേക് വരുന്നത് ശ്രദ്ധിച് അഗ്നിയൊന്ന് മുഖം തിരിച്ചു നോക്കി.
ഒരു ചിരിയോടെ തന്റെ അരികിലായി ഗൗതമൻ.
കണ്ടതും അവളുടെ മുഖമൊന്നു വിടർന്നു. അതിശയഭാവത്തിൽ കണ്ണ് ചിമ്മി അവനെ തന്നെ നോക്കി.
“ടീച്ചറെ….. “മുന്നിലായി അവന്റെ കൈ പാഞ്ഞപ്പോഴാണ് അഗ്നി കണ്ണ് മാറ്റിയത്.
“എന്നെകാണുമ്പോ എപ്പോഴും ടീച്ചറുടെ റിലേ പോകുന്നുണ്ടല്ലലോ….” ചുണ്ടിൽ ചിരിയോടെയുള്ള അവന്റെ ചോദ്യം കേട്ടതും ഉമിനീരിറക്കി അവൾ അവനിലേക്ക് തിരിഞ്ഞു.
“ദേവൂട്ടന് എങ്ങനെയുണ്ട്………”
ഹ്ഹ്മ്മ്….മ്മ്മ്മ്…..
( ചൂടുണ്ട് ഇപ്പോഴും )
അത്രമാത്രം പറഞ്ഞുകൊണ്ട് അഗ്നി നിർത്തി.
“വാ…… മഴ ഇപ്പോ കൂടും കാർ പാർക്കിങ്ങിൽ ഉണ്ട്…. ഈ സമയത്ത് മഴ ചാറ്റൽ അടിക്കേണ്ട…. ഞാൻ കൊണ്ട് ആക്കാം.”
ഗൗതമൻ പറഞ്ഞതും അഗ്നി പുറത്തേക്കൊന്ന് കണ്ണോടിചു. ശരിയാണ് മഴ കൂടിയാൽ പെട്ടെന്നു കുറയുന്നും തോന്നുന്നില്ല.
“വാനനിരീക്ഷണം കഴിഞ്ഞെങ്കിൽ ഇങ്ങു വാ…..”
കേട്ടതും ഒരു ചമ്മലോടെ ഇടം കയ്യിൽ നിന്നും വാവച്ചിയെ വലംകയ്യിലേക് അവൾ ചേർത്തു. ഇപ്പോൾ രണ്ടുപേരുടെയും ഇടയിലായാണ് വാവാച്ചി.
മഴ കൂടിയപ്പോൾ തോളിലായി ഒരു ചൂടറിഞ്ഞു അവൾ ഒന്ന് തലചെരിച്ചു. ഗൗതമന്റെ കൈ കണ്ടതും അഗ്നി ഒന്ന് വിറയലോടെ തോളൊന്ന് കുടഞ്ഞു.
പെട്ടെന്ന് ഉണ്ടായ ഒരു അനക്കത്തിൽ വാവാച്ചിയൊന്ന് ചിണുങ്ങി. അത് കണ്ടതും അഗ്നിയൊന്ന് കുഞ്ഞിനെ തലോടി ഒന്നുകൂടെ ചേർത് പിടിച്ചു.
ഇത് ശ്രദ്ധിച ഗൗതമന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയെ അവൻ ചുണ്ടുകൂട്ടി പിടിച് അടക്കി.
അത് കണ്ടതും അഗ്നി ചുണ്ട്കോട്ടി കൊണ്ട് മുഖം വെട്ടിച്ചു.
പാർക്കിംഗ് ഏരിയലേക്കാണ് ഗൗതമൻ നടന്നത്. അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. കാറിനരികിലായി ചെന്നതെ രണ്ടുപേരുടെയും ഓരോ വശം നനഞ്ഞു കുതിർന്നിരുന്നു.
കയ്യിലെ കുട എടുത്ത് കാറിന്റെ ബോണറ്റിലേക്കായി വെച്ചുകൊണ്ട് ഗൗതമൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു ടവൽ എടുത്ത് അഗ്നിക്ക് നേരെ നീട്ടി.
അഗ്നി അത് വാങ്ങി വാവച്ചിയെ നോക്കി. രണ്ടുപേരുടെയും നടുക്ക് ആയതിനാൽ അവനൊട്ടും നനഞ്ഞിട്ടില്ലാരുന്നു.
ഉടനെ ഗൗതമൻ വാവച്ചിയെ അഗ്നിയുടെ കൈകളിൽ നിന്ന് പൊക്കിയെടുത്തു.
“ഇനി തുടച്ചോ…. ഇവൻ ഉണ്ടെങ്കിൽ ടീച്ചർക്ക് പാടാ….. “ചിരിയോടെ ഗൗതമൻ പറഞ്ഞതും അഗ്നി ടവൽ കൊണ്ട് നനഞ്ഞ ഭാഗത്തെ വെള്ളം ഒപ്പിയെടുത്തു.
നോക്കിയപ്പോൾ ഗൗതമനും വലതുഭാഗം മുഴുവൻ നനഞ്ഞാണ് ഇരിക്കുന്നത്. വാവചിക്ക് നനവ് തട്ടാതെ ഇടങ്കയ്യിൽ ഒതുക്കി പിടിച്ചിരിക്കുകയാണ്.
വാവാച്ചിയാണെങ്കിൽ ഗൗതമനെ ഇടക്കൊന്നു തലയുയർയത്തി നോക്കിട്ട് നെഞ്ചിലേക് മുഖം പൂഴ്ത്തിയിരുന്നു. പനിയുടെ ക്ഷീണം കാരണം തളർച്ചയുണ്ട് നന്നായി.
അഗ്നി വാവച്ചിയെ എടുക്കാൻ ആയി കൈകൾ നീട്ടിയതും അത് കണ്ട് അവൻ ഒന്നുകൂടി മുഖം ചുളിച്ചു അവനിലേക് ചേർന്നു.
“സാരില്ല ടീച്ചറെ….. അവൻ അവിടെ ഇരുന്നോട്ടെ….” വലം കൈകൊണ്ട് അവന്റെ മുടിയിലായി വിരലോടിച്ചോണ്ട് ഗൗതമൻ പറഞ്ഞു.
അപ്പോഴും അഗ്നി ശ്രദ്ധിച്ചത് നനഞ്ഞിരിക്കുന്ന ഗൗതമനെ ആയിരുന്നു.
അവൾ ഒന്നുകൂടെ അവനിലേക് ചേർന്നു കിടന്നുകൊണ്ട് വാവച്ചിയെ വിളിച്ചു.
ഹഹമ്മ്മ്… മ്മ്ഹമ്മ്മ്.. മ്മഖ്……
(അമ്മേടെ പൊന്ന് ഇങ്ങു വന്നേ…. വാ… അമ്മ എടുക്കാടാ….. നല്ല വാവാച്ചിയല്ലേ….)
കൊഞ്ചിച്ചോണ്ട് വിളിച്ചതും അഗ്നിയെ ഒന്ന് അവനൊന്നു തലപൊക്കി നോക്കിയത് അല്ലാതെ വരാൻ കൂട്ടാക്കിയില്ല.
അഗ്നിയാണെങ്കിൽ ഗൗതമനെയും വാവാച്ചിയേയും മാറി മാറി നോക്കുന്നുണ്ട്.
ഗൗതമൻ ഒരു ചിരിയോടെയാണ് നിൽക്കുന്നത്.
ഹ്ഹ്മ്മ്…. മ്മ്… മ്മ്…..ഹഹഹമ്മ്മ്മ്….ഹ്ഹ്മ്.
(ദേ ഇത് കണ്ടില്ലേ മുഴുവൻ നനഞ്ഞിരിക്കുന്നത്…. വാവാച്ചി ഇങ്ങനെയിരുന്നാൽ ദേവക്ക് തണുക്കില്ലേ….. വായോ വായോ….)
അത് കേട്ടതും വാവാച്ചി ചുണ്ടോന്ന് ചുള്ക്കികൊണ്ട് ഗൗതമന്റെ നെഞ്ചിലൂടെ ഒന്ന് കൈയോടിചു. എന്നിട്ട് പിന്നേം മുഖം താഴ്ത്തി കിടന്നു.
ആരോട് പറയാൻ…. ആര് കേൾക്കാൻ……
അഗ്നി അതും ഓർത്തുകൊണ്ട് ഗൗതമന്റെ നേർക്ക് നോക്കി. കണ്ണിമയക്കാതെ തന്നെ ഉറ്റുനോക്കി നിൽക്കുന്ന ഗൗതമനെ കണ്ട് അഗ്നിയൊന്ന് ശങ്കിച്ചു. ആ കണ്ണുകളിൽ സ്ഥിരം കാണുന്ന ചിരിയായിരുന്നില്ല പകരം എന്തൊക്കെയോ വേദനകളും സന്തോഷവും ഒക്കെ ചേർന്ന ഒരു സമ്മിശ്രഭാവം ആയിരുന്നു.
അവനെ തന്നെ അവളും ഒരു നിമിഷം നോക്കി. ശേഷം കൈയുയർത്തി അവന്റെ മുടിക്കുള്ളിലൂടെ വിരലോടിച്ചു.
അവളുടെ സ്പർശനം അറിഞ്ഞിട്ടും അവന്റെ ആ ഭാവം അവളെ കൂടുതൽ ചിന്തിപ്പിച്ചു.
തലയിൽ വെള്ളം ഇല്ല….. അഗ്നി അതോർത്തു ടവൽ എടുത്ത് അവന്റെ മുഖത്തും കൈകളിലുമൊക്കെയായുള്ള വെള്ളം ഒപ്പിയെടുത്തു.
ശേഷം ടവൽ ഒന്ന് പിഴിഞ്ഞ് ഒന്ന് മാറി നിന്ന് കുടഞ്ഞെടുത്തു.
അപ്പോഴും നിന്നനിൽപ്പിൽ നിൽക്കുന്ന ഗൗതമന്റെ തോളിലായി അഗ്നിയൊന്ന് തട്ടി.
ഞെട്ടലൊന്നും കാണിക്കാതെ ഗൗതമൻ അഗ്നിയെ നോക്കിയൊന്ന് ചിരിചു മനസ് നിറഞ്ഞ്. എന്താ എന്നുള്ള രീതിയിൽ അവൾ പുരികം ഒന്ന് പൊക്കി.
തലയൊന്ന് വെട്ടിച്ചു ചിരിച്ചുകൊണ്ട് അവനൊന്നു കണ്ണ് ചിമ്മി.
അവന്റെ മനസ് അഗ്നിയുടെ വായിൽ നിന്ന് വീണ ദേവ എന്നാ വാക്കിൽ ചുറ്റപെട്ടു കിടക്കുകയായിരുന്നു.
പെട്ടെന്നു എന്തോ ഓർത്തെന്നപോൽ അവൻ ഒന്ന് തിരിഞ്ഞു.
“ഡോക്ടർ എന്ത് പറഞ്ഞു…..”
ഹ്ഹ്മ്മ്.. മ്മ്മ്മ്ഹ്ഹ്… മ്മ്ഹത്തെ……
(കുഴപ്പൊന്നും ഇല്ലെന്ന് പറഞ്ഞു… ഒരു സിറപ്പ് തന്നു… രണ്ട് ദിവസം അത് കൊടുത്താൽ മതി… കുറവില്ലെങ്കിൽ ഒന്നൂടെ വന്ന് കാണാൻ പറഞ്ഞു.)
ഹ്ഹ്മ്മ്…. ഗൗതമൻ ഒന്ന് മൂളികൊണ്ട് വാവച്ചിയുടെ പുറകിലായി ഒന്ന് തട്ടികൊടുത്തു. ചുണ്ടുകളിൽ എന്തോ വരി മൂളുന്നുമുണ്ട്.
അഗ്നി അത് ശ്രദ്ധിച്ചുകൊണ്ട് ചെവിയൊന്ന് കൂർപ്പിച്ചു.
ഏതോ പാട്ടിന്റെ വരികൾ ആണ്.
🍁🍁🍁🍁🍁🍁🍁🍁
വീടിനു മുന്നിലായി ഗൗതമൻ അവരെ ഇറക്കിയിട്ട് പോയി..അപ്പോഴേക്കും നന്നായി ഇരുട്ട് വീണിരുന്നു. വാവാച്ചിയൊന്ന് മയങ്ങിയതിനു ശേഷമാണു അവിടെ നിന്ന് ഇറങ്ങിയത്. എന്ത് ചെയ്തിട്ടും തന്റെ കയ്യിലെക് വരാൻ കൂട്ടക്കണില്ലാരുന്നു. അതോർത്തു ചിരിച്ചുകൊണ്ട് അഗ്നി പടി കയറി.
വാതിലിലെ പൂട്ട് തുറന്ന് കിടക്കുന്നത് കണ്ടതും അഗ്നിയൊന്ന് ഞെട്ടിനോക്കി.
രാവിലെ അടച്ചില്ലാരുന്നോ…. പൂട്ട് ഉണ്ട്… പക്ഷെ ലോക്ക് വീഴാതെ കിടക്കുന്നു.
രാവിലെ തിരക്കിന്റെ ഇടക്ക് പൂട്ട് വീണോയെന്ന് ശ്രദ്ധിക്കാൻ വിട്ടതാവാം.
അഗ്നി പയ്യെ വാതിൽ ഒന്ന് തള്ളി അകത്തേക്ക് കയറി. പുറത്തെ ശബ്ദം കേട്ടതും അകത്തു നിന്ന ആള് നിന്ന സ്ഥലത്ത് നിന്ന് ഒന്നുകൂടി ഉള്ളിലേക്കു വലിഞ്ഞു.
അഗ്നി കയറി വാതിൽ ചാരി അകത്തെ സ്വിച്ച് ഓൺ ആക്കി. മുറിയിലേക്ക് കയറി വാവച്ചിയെ ബെഡിൽ കിടത്തി സൈഡിലായി തലയണയും നിരത്തി വെച്ച് അടുക്കളയിലേക് നടന്നു. ഒന്ന് കയ്യും മുഖവും കഴുകി കുറച്ച് വെള്ളം എടുത്ത് കുടിച്ചു.
ഡ്രസ്സ് മാറ്റാൻ ആയി വീണ്ടും മുറിക്കുളിലേക്ക് കയറവേ ശക്തിയായി പുറകിൽ നിന്ന് ആരോ കടന്നു പിടിച്ചു. പെട്ടെന്നു ഒരു നിമിഷം പതറിയെങ്കിലും ശക്തിയായി ഒന്ന് കുതിച്ചോണ്ട് അവൾ പിടഞ്ഞു മാറി.
മുന്നിലായി നിൽക്കുന്ന ആളെ കണ്ടതും അഗ്നിയുടെ കണ്ണിൽ തീയാളി.
തൊട്ട് മുന്നിലായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ജഗൻ.
എന്താടി കുറച്ച് നാള് ഒന്ന് അനങ്ങാതെ ഇരുന്നപ്പോൾ ഞാൻ അങ്ങ് നന്നായിപോയെന്ന് നീ വിചാരിച്ചോ…. അങ്ങനങ്ങു വിട്ടകളയാൻ പറ്റോടി നിന്നെ…..
ആകെ മൊത്തോം ഉഴിഞ്ഞുകൊണ്ട് അവൻ പറഞ്ഞതും അവൾ വെറുപ്പോടെ തലയൊന്ന് വെട്ടിച്ചു.
അഹങ്കാരിക്കണ്ട നി… നിന്നെ ഇന്ന് രക്ഷിക്കാൻ ആരും വരില്ല….. ഒന്നാമത്തെ ഒന്ന് അലറി വിളിക്കാൻ കൂടി നിനക്ക് കഴിയില്ല…. കൂടെയുള്ളതാണെലോ ഒരു പൊടികൊച്ചു…… മര്യാദക്ക് നി ആയിട്ട് നിന്ന് തന്നാൽ നിനക്ക് കൊള്ളാം… അല്ല എതിർക്കാൻ ആണ് ഭാവം എങ്കിൽ….
അവന്റെ കണ്ണുകൾ മുറിയിലായി കിടക്കുന്ന വാവാച്ചിയിലാണെന്ന് തിരിച്ചരിഞ്ഞതും ഒരു വിറയലു ശരീരത്തിൽ ഉണ്ടായി. രക്ഷക്കായി ചുറ്റിനും കണ്ണോടിച്ചു അവൾ……പൊടുന്നനെ കണ്ണിൽ എന്തോ പെട്ടതും അഗ്നി വീണ്ടും ജഗനിലേക് തിരിഞ്ഞു.
ഭയത്തോടെ നിന്നിരുന്ന അവളുടെ കണ്ണിലെ ഭാവം ഞൊടിയിടയിൽ മാറിയത് ശ്രദ്ധിച്ച ജഗന്റെ കണ്ണുകൾ ഒന്ന് കുറുകി.
അഗ്നിയുടെ നോട്ടത്തെ പിന്തുടർന്ന് ജഗൻ പുറകിലേക്കൊന്ന് കണ്ണ് പായിച്ചതും കണ്ണിൽ അഗ്നിയുമായി പുറകിൽ ഒരുവൻ.
“”ദേവഗൗതമൻ””
🍁🍁🍁🍁🍁🍁🍁🍁
കാറിന്റെ മുന്നിലായി വാവച്ചിയെ മാറോടടക്കി പിടിക്കുമ്പോളും അനുസരണയില്ലാതെ അഗ്നിയുടെ കണ്ണുകൾ ഗൗതമനിലേക് ചെല്ലുന്നുണ്ടായിരുന്നു. പതിവിന് വിരുദ്ധമായി ആഹ് കണ്ണുകളിൽ ചുവപ്പുരാശി പടർന്നിരുന്നു. പുറത്തേക്ക് ഉന്തിനിൽക്കുന്ന ഞരമ്പുകൾ അവനുള്ളിലെ സങ്കർഷത്തെ എടുത്തു കാണിക്കാൻ പോന്നവയായിരുന്നു.
അഗ്നി കണ്ണുകൾ അടച്ചു സീറ്റിലേക് ഒന്ന് ചാരി.
അപ്പോഴും ഗൗതമന്റെ വാക്കുകൾ ഇടി മുഴക്കം പോലെ അവളുടെ കാതുകളിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നു.
“”””ദേവയുടെ പെണ്ണാണിവൾ.. അവളുടെ രോമത്തിനെങ്കിലും ഒന്ന് നൊന്താൽ നിന്റെ അന്ത്യം ആയിരിക്കും “””
കാരിരുമ്പുപോലെ ജഗനെ പ്രഹരിക്കുമ്പോഴും അവൻ പുലമ്പിയിരുന്ന ഓരോ വാക്കുകളും മണിക്കുട്ടിയെ കുറിച്ചായിരുന്നു.
അവളുടെ കണ്ണിൽ നിന്ന് ഉതിർന്നു വീണ തുള്ളി കണ്ടു ഗൗതമന്റെ കണ്ണുകളും അപ്പോഴേക്കും സജലങ്ങൾ ആയിരുന്നു.
🍁🍁🍁🍁🍁🍁🍁🍁
ഒരു വലിയ സഡൻ ബ്രേക്കിൽ വണ്ടി നിന്നപ്പോഴണു അഗ്നി കണ്ണ് തുറന്നത്. വാവച്ചിയെ ഒന്ന് മുറുക്കി പിടിച് ഗൗതമനെ നോക്കിയപ്പോൾ ഇറങ്ങാൻ ആംഗ്യം കാണിച്ചു കൊണ്ട് അവൻ കാറിന്റെ ഡോർ തുറന്നു.
ഒരുപാട് സംശയത്തോടെ അഗ്നി ഡോർ തുറന്നുകൊണ്ട് കാലെടുത്തു വെച്ചു.
വലിയൊരു നാലുകെട്ടിന്റെ പ്രതീതിയുള്ള വീട്….. വെട്ടത്തിൽ മുങ്ങി നിന്നു തലയുയർത്തി നിൽക്കുന്ന ആ വീട്ടിലേക് അഗ്നി ആകമാനം കണ്ണോടിച്ചു.
“വാ… “മുന്നിലായി നിന്നുകൊണ്ട് ഗൗതമൻ കൈയാട്ടി വിളിച്ചതും അഗ്നി മുന്നിലേക്ക് നടന്നു.
വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടോ എന്തോ അകത്തു നിന്ന് ഓരോരുത്തരായി പുറത്തേക് ഇറങ്ങി വന്നുകൊണ്ടിരുന്നു. സംശയത്തോടെയുള്ള ചിലരുടെ നോട്ടത്തിൽ അഗ്നി പകപ്പോടെ ഗൗതമനു നേരെ തിരിഞ്ഞു.
“ആരാ കണ്ണാ ഇത്….. “കൂട്ടത്തിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ മുന്നിലേക്ക് വന്നുകൊണ്ട് ചോദിച്ചു. പെട്ടെന്നാണ് അകത്തു നിന്ന് ഒരു യുവാവ് പുറത്തേക് ഇറങ്ങിയത്.
പുറത്ത് നിൽക്കുന്ന ഗൗതമനും അരികിലായി ഒരു സ്ത്രീയും കൈകുഞ്ഞും. ചുറ്റിനും നിൽക്കുന്ന മറ്റുള്ളവർ.
“എന്റെ ഭാര്യയും കുഞ്ഞും. ”
ഗൗതമന്റെ വാക്കുകൾ അഗ്നിയുൾപ്പടെ അന്തളിപ്പോടെയാണ് കേട്ടത്.
പൊടുന്നനെ കാറ്റ് പോലെ കുറച്ച് മുന്നേ കണ്ട യുവാവ് മുന്നിലേക്കായി വന്ന് ശ്കതമായി ഗൗതമന്റെ കവിളിലായി പ്രഹരിച്ചു.
അടിയുടെ ശക്തിയാൽ ഗൗതമൻ പുറകിലേക്കയൊന്ന് വേച്ചു നിന്നു.
( തുടരും )

by