രചന – അക്ഷയ ജിജിൻ
“എന്നാ മോളേ ഇന്ന് തന്നെ അഡ്മിറ്റ് ആയിക്കോ”…. ഇത് പ്രസവ വേദന ഒന്നും അല്ല.. എന്നാലും മാസം തികഞ്ഞതല്ലേ… അത് കൊണ്ട് എന്തായാലും വീട്ടിൽ പോണ്ട..2 ദിവസം നമ്മുക്ക് നോക്കാം… ഡേറ്റ് ആവാത്തോണ്ട് വേറെ ഇപ്പോൾ മരുന്നൊന്നും വെക്കേണ്ട… അങ്ങനെ ചെയ്താൽ ചിലപ്പോൾ ഓപ്പറേഷൻ ആയി പോവും “…
എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയിരുന്നു…. പ്രസവത്തിനു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവാനാണ് എന്നോട് പറഞ്ഞതെങ്കിലും എനിക്കെന്തോ ഒട്ടും ടെൻഷൻ ഇല്ലായിരുന്നു…
36 വീക്ക് കഴിഞ്ഞപ്പോൾ പിന്നെ എപ്പോ പ്രസവിച്ചാലും കുഴപ്പം ഇല്ല എന്ന മട്ടായിരുന്നു എനിക്ക്… വേറൊന്നും അല്ല എന്റെ കുരുത്തക്കേട് കുഞ്ഞിനും കിട്ടിയത് കൊണ്ടായിരിക്കും പൊക്കിൾകൊടി ചുറ്റി വെച്ചത് കൊണ്ട് ഉള്ളിലിരിക്കും തോറും ടെൻഷൻ ആയിരുന്നു..
മാത്രമല്ല 7 മാസം തൊട്ട് ഇടയ്ക്കിടെ വരുന്ന വയറു വേദനയും… ഓരോ വട്ടം ഡോക്ടറുടെ അടുത്ത് പോവുമ്പോളും പറയും ഒരു കുഴപ്പവും ഇല്ല മോളേ… റസ്റ്റ് എടുത്താൽ മതിയെന്ന്..
ചില ആളുകൾക്ക് അങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…” ഞാൻ അടുത്ത് തന്നെ വരും എന്ന് “കുഞ്ഞാവ അറിയിപ്പ് തരുന്നതായിരിക്കും….
ആദ്യം ഒക്കെ വയറു വേദന വന്നാൽ കെട്ടും പെട്ടിയും ഒക്കെ ശരിയാക്കി വെക്കുമായിരുന്നു… ഏട്ടനും (കെട്ട്യോൻ )അമ്മയും ഒക്കെ വേവലാതി പെട്ട് നടക്കുമായിരുന്നു…ഹോസ്പിറ്റലിൽ പോയാൽ പതിവ് പോലെ തന്നെ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ തിരിച്ചു വരും.. അത് കൊണ്ട് പിന്നെ വേദന മൈൻഡ് ആക്കാതെ ആയി…
അത് കൊണ്ട് തന്നെ എങ്ങനെ എങ്കിലും പെട്ടന്ന് പ്രസവിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ഞാൻ…
അങ്ങനെ ഞങ്ങൾ കെട്ടും പെട്ടിയും ഒക്കെ ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി…
ഡോക്ടർ ഉള്ളു പരിശോധിച്ചപ്പോൾ തൊട്ട് ഒരുമാതിരി നീറി നീറി ഉള്ള വയറു വേദന തുടങ്ങിയിരുന്നു…
അങ്ങനെ ഒരു ട്രിപ്പിന് പോയ ആകാംഷയോടെ ഞാൻ ലേബർ റൂമിൽ കയറി ചെന്നു…
സിസ്റ്റർ വാവയുടെ ഹൃദയമിടിപ്പ് കേൾപ്പിച്ചു തരുമ്പോൾ വാവേ പെട്ടന്ന് ഇങ്ങ് പോര് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
എന്നെ അവിടെ കിടത്തി സിസ്റ്റർ അപുറത്തു പോയപ്പോൾ ഞാൻ ചുമ്മാ എണീറ്റു നടന്നു…നടത്തം നല്ലൊരു വ്യായാമം ആണല്ലോ….
നാഗവല്ലിയെ പോലെ പാദസരവും കിലുക്കി ചിലും ചിലും എന്ന് പറഞ്ഞു നടക്കുന്നത് കേട്ട് സിസ്റ്റർ വന്നു…
“മോളെ ലേബർ റൂമിൽ ഇനി വരുമ്പോൾ ഈ ഓർണമെൻറ്സ് ഒക്കെ ഊരി വെക്കണേ “…
“അതും അല്ല മോളിപ്പോ തന്നെ നടക്കേണ്ട “..
“ഇത് പ്രസവ വേദന ഒന്നും അല്ല.. ഇപ്പോളെ നടന്നാൽ ശരിക്കുള്ള പ്രസവ വേദന വരുമ്പോളേക്കും ക്ഷീണിച്ചു പോവും”…
അയ്യേ അപ്പൊ ഞാൻ ഇപ്പൊ ഒന്നും പ്രസവിക്കില്ലേ…. എന്നില്ലേ പ്രതീക്ഷ ചെറുതായിട്ട് ഒന്ന് കെട്ടു പോയി…
ബാക്കി പ്രോസസ് ഒക്കെ കഴിഞ്ഞു എന്നെ റൂമിൽ പറഞ്ഞു വിട്ടു…. എന്തെങ്കിലും ഉണ്ടെങ്കിൽ വന്നാൽ മതിന്നും പറഞ്ഞിട്ട്…
റൂമിൽ പോയിട്ടും എനിക്ക് നീറി പുകഞ്ഞു വേദന എടുത്തു കൊണ്ടേ ഇരുന്നു… എന്നാലും ഉള്ളിൽ നല്ല ധൈര്യം സംഭരിച്ചു…
എന്നാലും വേദന ഉള്ളതിന്റെ ഒരു വിമിഷ്ടം എന്റെ മുഖത്തു തെളിഞ്ഞു കാണായിരുന്നു…
“അതെ പ്രസവ വേദന ഒന്നും തുടങ്ങിട്ടില്ല… ഇപ്പോളെ നീ ഇങ്ങനെ ആയാലോ… നിനക്കല്ലേ വയങ്കര ധൈര്യം ആണെന്ന് പറഞ്ഞെ…”
എന്റെ കളി കണ്ടു ഏട്ടൻ പറഞ്ഞു….സംഭവം ആൾക്ക് ഇത് കണ്ടിട്ട് മനസ്സിൽ നല്ല വിഷമം ഉണ്ടെങ്കിലും പുറത്തു കാണിച്ചില്ല…. എന്നെ ഒന്ന് ഉഷാറാക്കാൻ ആണ് അങ്ങനെ പറഞ്ഞത്…
ആ പറഞ്ഞതിന്റെ വാശിക്ക് പിന്നേം ഞാൻ ആക്റ്റീവ് ആയി… വയറു വേദന ഉണ്ടെങ്കിലും ഞാൻ അങ്ങനെ എനിക്ക് ഇഷ്ട്ടം ഉള്ള ഫുഡ് ഒക്കെ ഓർഡർ ചെയ്യിപ്പിച്ചു എല്ലാരും ആയി ജോളി അടിച്ചു നിന്നു…
രാത്രി എല്ലാവരും കിടന്നു.. എനിക്കാണെങ്കി ചെറിയ നടുവേദനയും വയറു വേദനയും ഒക്കെ ആയി അങ്ങനെ പോയി…
എന്റെ മൂളൽ ഒക്കെ കേട്ട് എല്ലാരും ഉറക്കൊക്കെ അവസാനിപ്പിച്ചു എന്റെ ചുറ്റും ഇരുന്നു… ഇടക്കിടെ സിസ്റ്റർ വന്നു പരിശോധിക്കും…
“എന്താ മോളെ വേദന ഉണ്ടോ “സിസ്റ്റർ ഇടയ്ക്കിടെ ചോദിക്കും…
ആ സിസ്റ്റർ ചെറുതായിട്ട്
അങ്ങനെ ഞാൻ 2 വട്ടം പറഞ്ഞപ്പോൾ സിസ്റ്റർ ലേബർ റൂമിൽ കൊണ്ട് പോയി നോക്കി…
എന്ത് പിന്നെയും നിരാശ തന്നെ ഫലം… പ്രസവ വേദന തുടങ്ങിട്ടില്ലന്നു… ഗർഭപാത്രം വികസിചിട്ടില്ല…. ഡേറ്റ് ആവാത്തോണ്ട് മരുന്ന് ഒക്കെ വെച്ച് വെറുതെ റിസ്ക് എടുത്ത് അവസാനം ചിലപ്പോൾ സിസേറിയൻ ആവാൻ ചാൻസ് ഉണ്ട്…
അത് കൊണ്ട് ഞങ്ങൾ വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു… രാവിലെ ആയപ്പോ ഡോക്ടർ വന്നു ചെക്ക് ചെയ്തു…
“മോളെ മോൾക്ക് ഇടയ്ക്കിടെ ഉള്ള വേദന അല്ലല്ലോ “… ഇത് വരെ ഗർഭ പാത്രം തുറന്നിട്ടില്ല… ഇത് പ്രസവ വേദന അല്ല.. ഇന്നും കൂടെ നോക്കിയിട്ട് ഒന്നും ഇല്ലെങ്കിൽ നാളെ ഡിസ്ചാർജ് ആവാം”…
ഡോക്ടർ അത് പറയുമ്പോൾ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചിട്ട് ചോറ് തരില്ല എന്ന് പറഞ്ഞ അവസ്ഥ ആയിരുന്നു എന്റേത്….
ലേബർ റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഉണ്ടായിരുന്നു എന്റെ മോന്ത…
വേദനയും ഉണ്ട്….എന്നാ ഇത് പ്രസവ വേദന ആയിട്ടില്ലന്നും പറയുന്നു…
“ജ്യോതിയും വന്നില്ല തീയും വന്നില്ല”എന്ന മട്ടിൽ ആരോടും മിണ്ടാതെ ഞാൻ കേറി കിടന്നു…
ആകെ വിഷമം ആയിരുന്നു…. പ്രസവിക്കാൻ തയ്യാറായി വന്നിട്ട് ഒരുമാതിരി ട്രയൽ വേദന തന്നിട്ട് പരീക്ഷിക്കും പോലെ…
“എന്നാൽ നമ്മുക്ക് പോയിട്ട് അടുത്ത ആഴ്ച്ച വരാം”… ഇന്നൊന്നും പ്രസവിക്കും എന്ന് എനിക്ക് തോന്നുന്നില്ല… എന്റെ കെട്ട്യോൻ തമാശ പറഞ്ഞതാണെങ്കിലും അവർക്കും എന്നെ പോലെ തന്നെ കാത്തിരുന്നിട്ട് ഉള്ള നിരാശ ഉണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ നീറി പുകഞ്ഞുള്ള വേദന ഒക്കെ പോയി…. അങ്ങനെ ഇരിക്കുമ്പോൾ അല്ലെ കള്ളി മാറുന്നത്…
ദാ വരുന്നു ഒരു വേദന…. വയറിലും നടുവിലും ഒക്കെ ഒരു ചെറിയ മിന്നൽപ്പിണർപ്പ് പോലെ…. അത് അങ്ങനെ തന്നെ അങ്ങ് പോയി…
കുറച്ചു കഴിഞ്ഞപ്പോൾ പിന്നെയും ഒരു വേദന…. ആദ്യം ഒന്നും ഞാൻ മിണ്ടിയില്ല… പിന്നെ സംഗതി കുറച്ചു കടുപ്പം ആണെന്ന് തോന്നിയപ്പോൾ എല്ലാവരോടും കാര്യം പറഞ്ഞു…
പിന്നെയും അവർക്ക് ആകെ കൺഫ്യൂഷൻ… ശെടാ ഇതെന്തൊരു പ്രസവ വേദന എന്ന് എല്ലാവരും ചിന്തിച്ചു…
സമയം കൂടും തോറും മിന്നൽ പിണർപ്പ് എല്ലാം കൂടെ ഇടിയും കാറ്റും കോളും ഒക്കെ ഉള്ള പെരും മഴ പോലെ ആയി പിന്നെ..
എല്ലാവരും കൂടെ ലേബർ റൂമിൽ പോവാൻ നിർബന്ധിച്ചു… ഞാൻ ആണെങ്കിൽ പോവാൻ സമ്മതിക്കുന്നെ ഇല്ല…
അല്ല വെറുതെ അവിടെ പോയി ചമ്മി പിന്നെയും വരേണ്ടല്ലോ… അത് കൊണ്ട് അതും കടിച്ചു പിടിച്ചു ഞാൻ അവിടെ ഇരുന്നു…
അത് വരെ നന്നായി തട്ടി വിട്ട എനിക്ക് പിന്നെ ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല… ഒരു വിധം എന്റെ അമ്മ (ഭർത്താവിന്റെ അമ്മ )നിർബന്ധിച്ചു ചോറ് വാരി തന്നു… എന്റെ അമ്മക്ക് പെട്ടന്ന് പനി പിടിച്ചു കിടപ്പിൽ ആയത് കൊണ്ട് ഹോസ്പിറ്റലിൽ വന്നു തിരിച്ചു പോവേണ്ടി വന്നിരുന്നു…
അത് കൊണ്ട് ആ സ്ഥാനത്തു എന്റെ കെട്ട്യോന്റെ അമ്മയും വല്യമ്മമാരും ഒക്കെ ആണ് എന്റെ എല്ലാ കാര്യങ്ങളും ചെയ്തു തന്നത്…
അങ്ങനെ വൈകുന്നേരം ആയപ്പോ നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയി… കൂടാതെ കഴിച്ചത് മൊത്തം ഛർദിച്ചു..
എന്റെ കെട്ട്യോനും ബാക്കി ഉള്ളോർക്കും ഇത് കണ്ടപ്പോൾ ആകെ പേടി ആയി.. പിടിച്ച പിടിയാലേ എന്നെ കൊണ്ടോയി ലേബർ റൂമിൽ ആക്കി..
ഡോക്ട്ടർ വന്നു.. ഉള്ളു പരിശോധിച്ചു…. അപ്പോളൊക്കെ നല്ല അടിപൊളി വേദന ഉണ്ടെങ്കിലും ഒരക്ഷരം മിണ്ടാതെ സഹിച്ചു പിടിച്ചു..
ധൈര്യം ആണല്ലോ നമ്മുടെ മെയിൻ… പതിവ് മറുപടി കേൾക്കാൻ ഒട്ടും താല്പര്യം ഇല്ലാതെ ഡോക്ടറുടെ മുഖത്തു നോക്കി കിടന്നു ഞാൻ…
“സിസ്റ്ററെ ചെറുതായിട്ട് സോഫ്റ്റ് ആയി തുടങ്ങിയിട്ടുണ്ട്… വയറു കഴുകിക്കോളു”…
“മോളെ ചെറുതായിട്ട് ഓപ്പൺ ആവാൻ തുടങ്ങുന്നുണ്ട്… ആദ്യത്തെ പ്രസവം ആയത് കൊണ്ട് നല്ല സമയം എടുക്കും… ഇന്ന് രാത്രി ഒന്നും ആയില്ലെങ്കിൽ നാളെ നമ്മുക്ക് മരുന്ന് വെക്കാം ”
അത് കേട്ടപ്പോൾ മരുഭൂമിയിൽ മഴ പെയ്ത ഒരു ഫീൽ ആയിരുന്നു എനിക്ക്… അങ്ങനെ വയറൊക്കെ കഴുകി നടക്കാൻ ഒക്കെ പറഞ്ഞു എന്നെ റൂമിലേക്ക് തന്നെ പറഞ്ഞു വിട്ടു…
അത് വളരെ നല്ലൊരു കാര്യം ആയി എനിക്ക് തോന്നി… കാരണം വേദന സഹിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുക നമ്മുടെ വീട്ടുകാർ കൂടെ വേണം എന്നാണ്…
നല്ല വേദന വരട്ടെ… അതിന്റെ ഇടക്ക് ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ വരണേ എന്നും സിസ്റ്റർ പറഞ്ഞിരുന്നു…
ലേബർ റൂമിൽ നിന്നും പുറത്തു ഇറങ്ങുമ്പോൾ ഒരു വിജയിയുടെ ഭാവം ആയിരുന്നു എനിക്ക്…
അങ്ങനെ ഏട്ടന്റെ കയ്യും പിടിച്ചു ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… സമയം കൂടും തോറും വേദന കൂടി കൂടി വന്നു… ഓരോ വേദന വരുമ്പോളും ഏട്ടന്റെ കയ്യിൽ ഞാൻ മുറുക്കി പിടിക്കും…
ഇന്ന് പ്രസവിച്ചേ തീരു എന്നും പറഞ്ഞു ഞാൻ നടന്നോണ്ട് തന്നെ ഇരുന്നു… എന്റെ അച്ഛനും അമ്മയും ഒക്കെ മാറി മാറി എന്നെ നടത്തിച്ചു..
സത്യം പറഞ്ഞാൽ വല്ലാത്ത ഒരു അവസ്ഥ ആണത്… ഒന്ന് ബാത്‌റൂമിൽ പോകണങ്കിൽ വരെ ആരുടെ എങ്കിലും സഹായം വേണം..
ഒട്ടും വയ്യ… ഓരോ പ്രാവശ്യവും മിന്നൽപിണറപ്പ് പോലെ വേദന പാഞ്ഞു കയറുമ്പോൾ ഇത് വരെ അനുഭാവികത്ത ഒരു അവസ്ഥ ഞാൻ അറിയുകയിയിരുന്നു..
അവസാനം മടുത്തിട്ട് ഏട്ടന്റെ മടിയിൽ കിടക്കുമ്പോൾ കണ്ണടച്ച് സഹിക്കുകയായിരുന്നു ഓരോ വേദനയും…
പെട്ടന്ന് ഏട്ടന്റെ മടിയിൽ നിന്നും പാഞ്ഞു എണീറ്റു ഞാൻ… കിടക്കാനോ ഇരിക്കാനോ നിക്കാനോ പറ്റുന്നില്ല…
റൂമിൽ ഉണ്ടായിരുന്ന കർട്ടൻ ആയിരുന്നു എന്റെ പിടിവള്ളി… രണ്ടു കയ്യ് കൊണ്ടും അതിൽ പിടിച്ചു തൂങ്ങി കൊണ്ടിരുന്നു ഞാൻ…
അതും ഒരു ആശ്വാസം ആയിരുന്നു… പിന്നെയും ഇവർ ലേബർ റൂമിൽ പോവാൻ നിർബന്ധം പിടിച്ചു..
ഞാൻ പോവില്ലന്നും… ഏട്ടൻ എന്തോ അത്യാവശ്യത്തിനു പുറത്തു പോയതായിരുന്നു… പെട്ടന്ന് എനിക്ക് മേലും കയ്യും തളരുന്ന പോലെ തോന്നി..
എന്നാലും ഞാൻ കരഞ്ഞിട്ടില്ലായിരുന്നു അത്രയും വേദനയിലും… ഞാൻ വേദന കൊണ്ട് ഞെരി പിരി കൊണ്ടു… ഇനി പറ്റില്ല എന്ന് തോന്നി..
എനിക്ക് ഇപ്പൊ ഏട്ടനെ കാണണം എന്ന് പറഞ്ഞു…. അങ്ങനെ അച്ഛൻ ഏട്ടനെ കൂട്ടി വരുമ്പോളേക്കും ഞാൻ ഛർദിച്ചു കുഴഞ്ഞു പോയിരുന്നു…
എന്റെ അവസ്ഥ കണ്ടിട്ട് എല്ലാരും ആകെ എന്തോ ആയി പോയിരുന്നു… “ഞാൻ എന്തെങ്കിലും ആയി പോവും ഏട്ടാന്നും പറഞ്ഞു ഞാൻ ഏട്ടന്റെ മേലേക്ക് തളർന്നു വീണു…
അപ്പോളേക്കും എല്ലാരും കൂടി എന്നെ ലേബർ റൂമിൽ കയറ്റി… ഭാഗ്യത്തിന് എനിക്ക് ഓടി നടന്നു വേദന സഹിക്കാൻ അവിടെ ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടായിരുന്നു..
വേറെ പേഷ്യന്റ് ഒന്നും അവിടെ ഇല്ലായിരുന്നു… ആദ്യത്തെ പ്രസവം ആയത് കൊണ്ട് നല്ല സമയം എടുക്കും അത് കൊണ്ട് നിങ്ങൾ ഇവിടെ ഇരുന്നു ടെൻഷൻ ആവേണ്ട… പോയി കിടന്നുറങ്ങിക്കൊള്ളൂ ആവശ്യം വന്നാൽ വിളിക്കാം എന്ന് പറഞ്ഞു എല്ലാവരെയും സിസ്റ്റർ പറഞ്ഞു വിട്ടു..
സത്യം പറഞ്ഞാൽ മാലാഖ തന്നെ ആയിരുന്നു അപ്പൊ അവിടെ ഉള്ള സിസ്റ്റർമാർ…
അത് കേട്ടപ്പോൾ ഞാനും പിന്നെ എന്റെ കൂടെ ഉള്ളവരും വിചാരിച്ചത് എന്നെ ഒബ്സെർവഷന് ലേബർ റൂമിൽ കയറ്റിയതാണെന്നു…
പിന്നെ ഓരോ നിമിഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.. ദേഹം മൊത്തം അരിച്ചു കയറുന്ന വേദന…
പിന്നെ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റാതെ ആയി… വേദന വന്നപ്പോൾ കരഞ്ഞില്ലെങ്കിലും സിസ്റ്ററെ എന്ന് ഉറക്കെ വിളിച്ചു ഞാൻ..
ഓരോ വട്ടം അങ്ങനെ വിളിക്കുമ്പോളും ഉള്ള തലോടലും സമാധാനിപ്പിക്കലും എനിക്ക് നൽകിയ ഊർജം ചെറുതൊന്നുംഅല്ല..
ഞാൻ ശരിക്കും എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം അവസ്ഥയിലൂടെ കടന്നു പോയ നിമിഷം..
2 ദിവസത്തെ ക്ഷീണം കൊണ്ട് സത്യം പറഞ്ഞാൽ എന്റെ കണ്ണ് അടഞ്ഞു പോയിരുന്നു.. പക്ഷെ വേഗത്തിൽ ചീറി പാഞ്ഞു വരുന്ന വേദന എന്നെ ഒന്ന് മയങ്ങാൻ അനുവദിച്ചില്ല…
ഇടക്ക് വെള്ളം ചോദിച്ചപ്പോൾ അമ്മ ചൂട് വെള്ളം കൊണ്ട് തന്നതും ഞാൻ അത് ബോധം ഇല്ലാത്ത പോലെ വാങ്ങി കുടിച്ചതും ഒക്കെ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു എന്ന് പിന്നെ അമ്മ പറഞ്ഞു..
അമ്മക്ക് സഹിക്കാൻ പറ്റിയില്ല എന്നെ കണ്ടിട്ട്… എന്നാലും സിസ്റ്ററിന്റെ ആശ്വാസ വാക്കുകൾ ആണ് അമ്മയെ ഒക്കെ പിടിച്ചു നിർത്തിയത്..
അങ്ങനെ അമ്മ പോയ പാടേ എന്നെ വേറൊരു ടേബിളിൽ കിടത്തി…. ഇടക്കിടക്ക് സിസ്റ്റർ വന്നു ഉള്ളു പരിശോധിച്ചു.. ആ അവസ്ഥ ഒക്കെ പ്രസവിച്ചവർക്ക് നന്നായി അറിയാം..
പക്ഷെ ഇതൊക്കെ സഹിക്കാൻ ഉള്ള ശക്തി നമ്മുക്ക് ആ സമയത്ത് കിട്ടും… ഓരോ വേദന വരുമ്പോളും ഞാൻ സിസ്റ്ററെയും ദൈവത്തെയും ഒരുമിച്ച് വിളിച്ചു…
പിന്നെ ഈ നിമിഷവും കടന്നു പോവും എന്ന് മനസ്സിനെ പറഞ്ഞു പഠിച്ചു കുറച്ചു കഴിഞ്ഞപ്പോൾ എല്ലാ സിസ്റ്റർമാരും എന്റെ ചുറ്റും വന്നു നിന്നു.. 7 ഫിംഗർ ഒക്കെ ആയി ട്ടോ.. അവർ പറയുന്നേ കേട്ടു..
കുറച്ചു കഴിഞ്ഞപ്പോൾ മോളെ മുക്കാൻ തോന്നുന്നുണ്ടെങ്കിൽ മുക്കിക്കോളൂ എന്ന് പറഞ്ഞു… ഞാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല..
എന്തായാലും ഇനി ഡോക്ടർ വന്നിട്ട് മുക്കാം എന്ന് വിചാരിച്ചു ഞാൻ അങ്ങനെ കിടന്നു…
ഡോക്ടർ വന്നു… മോളെ പുഷ് ചെയ്യൂ…. ഞാൻ ആണെങ്കിൽ തൊണ്ടയിൽ നിന്ന് സൗണ്ട് വരുത്തിക്കുക എന്നല്ലാതെ മുക്കുന്നില്ല…
തല ഇറങ്ങി വരുന്നുണ്ട്…. തിരിച്ചു കയറി പോവുന്നും ഉണ്ട്.. അവർ പറയുന്നേ കേട്ടു..
“ഇത്രയും വേദന സഹിച്ചത് വെറുതെ ആയി പോവും… മുക്കിയില്ലെങ്കി ഓപ്പറേഷൻ ചെയ്യേണ്ടി വരും “എന്ന് കേട്ടപ്പോൾ സർവ്വ ശക്തിയും എടുത്തു ഞാൻ മുക്കി….
എന്റെ വയറിനു മുകളിൽ ആയി സിസ്റ്റർ പിടിച്ചു അമർത്തുന്നുണ്ടായിരിന്നു… വേദന സഹിക്കാൻ പറ്റാണ്ടായപ്പോൾ ഞെക്കല്ലേ സിസ്റ്ററെ എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..
പിന്നെ ശരിക്കും ഒരു മത്സരം പോലെ ആയിരുന്നു… മോളേ പുഷ്… പുഷ്… പുഷ്..
യെസ് അങ്ങനെ തന്നെ… ശക്തിയിൽ മുക്ക്…മോളേ….
അമ്മേ………… ആആആആ….. ശരിക്കും അതൊരു അലർച്ച ആയിരുന്നു….
പെട്ടന്ന് എന്തോ ഒരു ആശ്വാസം പോലെ പുറത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു…
അമ്മേ എന്ന് വിളിച്ചു എന്റെ പൊന്നോമന കരയുന്ന പോലെ എനിക്ക് തോന്നി…..
മോനാണ് ട്ടോ… അതും പറഞ്ഞു എന്റെ മുത്തിനെ ഡോക്ടർ എടുത്തു കാണിച്ചു തന്നു…അപ്പോൾ ഞാനും ആദ്യമായിട്ട് അറിയുക ആയിരുന്നു ഒരു അമ്മ ആയതിന്റെ സന്തോഷം…
ശുഭം ❤️❤️❤️❤️

by