രചന – രുദ്രാ ലക്ഷ്മി
എന്നാൽ അവൾ കീ കൊടുക്കാതെ താൻ പോകില്ലെന്ന മട്ടിൽ ഇരിക്കുന്ന നിരഞ്ജനെക്കണ്ടതും മനസില്ല മനസോടെ അവൾ ബാഗിൽനിന്നും കീ അവന് നേരെ നീട്ടി..
ഇത്രെയേ ഉള്ളു… ഇത് ആദ്യമേ തന്നുകൂടായിരുന്നോ??? അവൻ രണ്ട് കണ്ണും ചിമ്മിക്കൊണ്ട് പറഞ്ഞു… ശേഷം വണ്ടി മുന്നോട്ടെടുത്തു…
അവൾ അതുനോക്കി നിന്നശേഷം ഒരു നെടുവീർപ്പിടുകൊണ്ട് ഋഷികുട്ടന്റെ കയ്യിൽ പിടിച്ചു ഗേറ്റ് തുറന്ന് ഉള്ളിലേക്കു നടന്നു.
ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ കണ്ടു… തങ്ങളെ കാണാഞ്ഞിട്ടാകണം രാധമ്മ ഉമ്മറത്തുതന്നെ നോക്കി നിൽപ്പുണ്ട്… ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു..
എന്നാൽ പതിവിന് വിപരീതമായി കുഞ്ഞിനേയുംകൊണ്ട് നടന്നുവരുന്ന അർപ്പിതയെകണ്ടതും രാധമ്മ മുറ്റത്തേക്കിറങ്ങി വന്നു…
എന്തുപറ്റി അപ്പുമോളെ… എന്താ ലേറ്റ് ആയെ???
മോളുടെ കാർ എവിടെ??? എന്താ മോളെ…??
രാധമ്മ തെല്ലൊരു ആധിയോടുകൂടി ചോദിച്ചു…
ഒന്നുംപറ്റിയില്ലെന്റെ രാധമ്മേ…. വായോ അകത്തുകയറട്ടെ ആദ്യം… എന്നിട്ടു പറയാം.. അവൾ മുന്നോട്ടു നടന്നുകൊണ്ടുതന്നെ പറഞ്ഞു.
**********************************************
ഇവിടെന്നിറങ്ങിപ്പോയാൽപ്പിന്നെ വരുന്നവരെ എന്റെ നെഞ്ചിൽ തീ ആണ്.. നിന്റെ കയ്യിൽ ഫോൺ അല്ലെ അപ്പുമോളെ ഉള്ളത്… ഒന്നുവിളിച് പറയരുതോ…. അതെങ്ങിനെ…. വീട്ടിലിരിക്കുന്നൊരുടെ ആധിയുണ്ടോ ആരേലും അറിയുന്നു.. രാധമ്മ പരിഭവം പറഞ്ഞുകൊണ്ടേ ഇരുന്നു..
അപ്പുമ്മേ….. രാധമ്മ ഭയങ്കര ചൂടിലാണലോ മേശമേൽ ഇരുന്നു പാൽ കുടിക്കുന്നതിനിടെ അർപ്പിതയെ നോക്കി പറയുവാണ് കുറുമ്പൻ…
ഋഷിക്കുട്ടന്റെ വർത്താനം കേട്ട് അർപ്പിത ചിരിച്ചുപോയി..
ദേ രാധമ്മേ… ഋഷിക്കുട്ടൻ വരെ കളിയാക്കി തുടങ്ങി കെട്ടോ…. ഇങ്ങിനെ പരിഭവിക്കാതെന്റെ രാധമ്മേ… ഇനി ഇങ്ങിനെ ഉണ്ടാവില്ല…. ഞാൻ പറഞ്ഞതല്ലേ പാർക്കിൽ പോയിരുന്ന കാര്യം…
മ്മ്മ്മ്… രാധമ്മ ഒന്ന് ഇരുത്തി മൂളി.
എന്ത് തീരുമാനിച്ചു മോളെ നി…. നിരഞ്ജൻ കുഞ്ഞിനോട് സംസാരിച്ചില്ലേ…
എന്നാൽ അർപ്പിത ഋഷികുട്ടനെ ഒന്ന് നോക്കികൊണ്ട് രാധമ്മയെ കണ്ണുകൊണ്ട് വിലക്കി…
പൊന്നൂട്ടാ.. പാലുകുടിച്ചെങ്കിൽ കുറച്ചുനേരം പോയി ടിവി കണ്ടോളുട്ടോ… അവന്റെ തലയിലൊന്ന് തടവികൊണ്ട് അവൾ പറഞ്ഞു…
അത് കേൾക്കേണ്ട താമസം ആള് ചാടി നിലത്തിറങ്ങി… താങ്ക് യു അമ്മാ…
ഹോ… പതുക്കെ ഇറങ്ങു പൊനൂട്ട അവൾ ഒരു ശാസനയോടെ പറഞ്ഞു.
കുറച്ചുനേരം ഋഷിക്കുട്ടൻ പോകുന്നതുതന്നെ നോക്കിയിരുന്നു…. പിന്നെ തിരിഞ്ഞു രാധമ്മയോടായി പറഞ്ഞു…
കുഞ്ഞ് കേൾക്കണ്ട രാധമ്മേ…..
പിന്നെ രാധമ്മേ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.. അവളുടെ മുഖത്തുക്കണ്ട ഗൗരവത്തിൽ നിന്നുതന്നെ മനസിലായി പറയാൻ പോകുന്ന കാര്യം ഗൗരവമേറിയതാണെന്നു…
എന്തുപറ്റി മോളെ.. അവർ ആധിയോടെ ചോദിച്ചു.
അവൾ പാർക്കിൽ വച് നിരഞ്ജനുമായി സംസാരിച്ചകാര്യങ്ങളൊക്കെ രാധമ്മയോട് പറഞ്ഞു..
അവരുടെ മുഖം തെളിഞ്ഞു….
നല്ലകാര്യമല്ലേ മോളെ… മോളുടെ മുഖംകണ്ടപ്പോൾ ഞാൻ വിചാരിച്ചു വേറെന്തെലും പ്രശനം ഉണ്ടായെന്നു.
അവൾ രാധമ്മയെ ഒന്ന് കൂർപ്പിച്ചു നോക്കി…
എന്താണ് രാധമ്മേ നല്ലകാര്യം… എനിക്ക് ഉൾക്കൊള്ളൻ പോലും കഴിയാത്ത കാര്യമാണ്… ഞാൻ അത് ഡോക്ടരോട് പറഞ്ഞിട്ടുണ്ട്…. പക്ഷെ… എത്രപറഞ്ഞിട്ടും ഡോക്ടർക്ക് മനസിലാകുന്നില്ല.. അവളൊരു നിരാശയോടെ പറഞ്ഞു.
അവളുടെ മുഖം കണ്ടതും രാധമ്മക്ക് ചിരിപ്പൊട്ടി…എന്നാൽ അവൾ കാണാതെ രാധമ്മ അത് വിദഗ്ധമായി തന്നെ ഒളിപ്പിച്ചു.
രാധമ്മ… മറ്റൊരുകാര്യംകൂടി…. അവൾ പറയാൻ ഒന്ന് മടിച്ചു…
രാധമ്മ അവളെത്തന്നെ നോക്കിയിരുന്നു….
അവൾ പാർക്കിൽവച്ചുണ്ടായ കാര്യങ്ങളൊക്കെ രാധമ്മയോട് പറഞ്ഞു…
അത്രയും നേരം ആശ്വാസം നിറഞ്ഞ് നിന്നമനസ്സിൽ തീക്കോരിയിട്ട പോലെ ആയിരുന്നു രാധമ്മയുടെ അവസ്ഥ.. അവർ നന്നേ ഭയപ്പെട്ടു..
മോളെ…
രാധമ്മയുടെ സ്വരത്തിലെ ഭയം അവളും തിരിച്ചറിഞ്ഞു….
ഏയ്… രാധമ്മ പേടിക്കണ്ട.. ചിലപ്പോൾ ആരേലും പറ്റിച്ചതാകും.. അതല്ലെങ്കിൽപ്പിന്നെ… അവൾ രാധമ്മയെ ഒന്ന് തലഉയർത്തി നോക്കികൊണ്ട് പറഞ്ഞു.
മോളെ… സൂക്ഷിക്കണം മോളെ… രാധമ്മക്കെന്തോ കേട്ടപ്പോൾ മുതൽ വല്ലാത്തൊരു ഭയം.
പേടിക്കണ്ട രാധമ്മേ… പിന്നെ മോനെ ഒന്ന് ശ്രദ്ധിക്കണം അതാ ഞാൻ രാധമ്മയോട് പറഞ്ഞത്.. അല്ലെങ്കിൽ ഞാൻ പറയില്ലായിരുന്നു..
രാധമ്മ കണ്ണുകൾ തുടച്ചു.
ഋഷിക്കുട്ടൻ ഒന്നും അറിയാതെ ടീവിയിൽ മാത്രം ശ്രദ്ധിച്ചിരിപ്പാണ്… അവളുടെ മനസ് കുറച്ച് ദിവസം പിറകിലേക്ക് പോയി…
അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചിക്കൊണ്ട് എഴുനേറ്റ് കിച്ച്നിലേക്ക് പോയി..
**********************************************
രാധമ്മയും അർപ്പിതയും രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കുന്നതിന്റെ ഇടയിലാണ് മുറ്റത്തേക്കു ഒരു കാർ വന്ന് ഹോൺ അടിച്ചത്.
ഡോക്ടർ ആകും രാധമ്മേ… കാർ എടുത്തുകൊണ്ടു വന്നതാകും..
പറഞ്ഞുകൊണ്ട് അവൾ ഉമ്മറത്തേക്ക് പോയി.
പുറകെ തന്നെ രാധമ്മയും അങ്ങോട്ടേക്ക് പോയി..
അർപ്പിത ചെന്നപ്പോളേക്കും നിരഞ്ജൻ കാർ ഓഫ് ചെയ്തു പുറത്തേക്കിറങ്ങുകയായിരുന്നു.
ഡോക്ടർ ഇപ്പോൾത്തന്നെ കാർ എടുത്തിട്ട് വരുമെന്ന് കരുതിയില്ല… തിരക്കിടേണ്ടിയിരുന്നില്ല… അവൾ നിരഞ്ജൻ നീട്ടിയ കീ വാങ്ങുന്നതിനിടയിൽ പറഞ്ഞു..
അവൻ അവളെത്തന്നെ നോക്കി.. ശേഷം രണ്ടുകണ്ണും ചിമ്മിതുറന്നു..
വാ മോനെ കയറിയിട്ട് പോകാം.. അപ്പോളേക്കും രാധമ്മ അവിടേക്ക് വന്ന് പറഞ്ഞു.
ഏയ്.. അമ്മ തനിച്ചാണ് രാധമ്മേ.. പിന്നെ കാണാം.. അവൻ ധൃതി കൂട്ടി..
അവൻ പറയുന്നതിനിടയിലും കണ്ണുകൾ അർപ്പിതയെ തേടി
അവൾ എന്തോ ആശയകുഴപ്പത്തിലെന്നോണം കാറിന്റെ കീ കൈകൾക്കൊണ്ട് കൂട്ടിപിടിച്ചുകൊണ്ടിരുന്നു…
അർപ്പിത….
അഹ് ഡോക്ടർ..
എന്നാൽ ഞാൻ ഇറങ്ങട്ടെടോ..
മ്മ്മ്….അവൾ പതിയെ തലയാട്ടി…
നിരഞ്ജൻ തിരികെ നടന്നു.
രാധമ്മ ഒന്നുനോക്കികൊണ്ട് അകത്തേക്ക് പോയി…കയറി പോരെ മോളെ.. പോകുന്നതിനിടയിൽ അവളോട് പറയാനും രാധമ്മ മറന്നില്ല
എന്നാൽ അവൾ അവൻ നടന്നകലുന്നതും നോക്കി അവിടെ നിന്നു… അവളുടെ മനസ്സിൽ ഒരു പിടിവലിതന്നെ നടക്കുന്നുണ്ടായിരുന്നു.പിന്നെ എന്തോ ഓർത്തെന്നോണം വിളിച്ചു
ഡോക്ടർ….
നിരഞ്ജൻ ഒന്ന് നിന്നു…. ശേഷം തിരിഞ്ഞ് അർപ്പിതയെ നോക്കി
അപ്പോഴേക്കും അർപ്പിത ഉമ്മറത്ത് നിന്നും ഇറങ്ങി അവനടുത്തേക്ക് നടന്നിരുന്നു…
എന്താടോ… എന്തേലും പറയാനുണ്ടോ????
ഡോക്ടർ.. അത്.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..
അതിനെന്താ താൻ പറയെടോ..
ഇപ്പോൾ.. ഇപ്പോൾ വേണ്ട.. ദേവകിയമ്മ തനിച്ചല്ലേ… ഡോക്ടർ പൊയ്ക്കോളു…
ഡോക്ടർ ഫ്രീ ആകുമ്പൾ ഒന്ന് വിളിക്കാമോ എന്നെ..അവൾ മടിച് മടിച് പറഞ്ഞു.
അവൾ പറയുന്നതിനിടയിലും അവന്റെ കണ്ണുകൾ അവളുടെ വെള്ളാരംകണ്ണുകളുടെ ചലനങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു… രാത്രിയുടെ മനോഹാരിതയിൽ അവളുടെ കണ്ണുകൾക്ക് പ്രത്യേക സൗന്ദര്യം ഉള്ളപോലെ അവന് തോന്നി… ഒരുവേള താൻ ഈ കണ്ണുകളിൽ അടിമപ്പെട്ടു പോകുവാണോ എന്നവന് തോന്നി.
ഡോക്ടർ…. അവന്റെ മറുപടി കിട്ടാതെവന്നതും അവൾ ആസ്വസ്ഥതയോടെ ഒന്നുകൂടി വിളിച്ചു.
അഹ്… യസ് അർപ്പിത.
സോറി… ഞാൻ പെട്ടെന്നെന്തോ…. സോറി.. അവന് സ്വയം ജാള്യത തോന്നി.
ഡോക്ടർ ഞാൻ പറഞ്ഞത്….
ഓക്കേഡോ… ഞാൻ വിളിക്കാം..
മ്മ്മ്മ്…
അപ്പോൾ ഞാൻ പോകട്ടെ… അഹ് പിന്നെ എവിടെ ഋഷിക്കുട്ടൻ..
പിന്നെ കുഴപ്പമെന്തേലും ഉണ്ടാക്കിയോ ആള് അവനൊരു ചിരിയോടെ ചോദിച്ചു.
ഇല്ല ഡോക്ടർ… അവൻ റൂമിലുണ്ട് അവളും ഒന്ന് ചിരിച്ചു
എടൊ.. താൻ ഈ ഡോക്ടർ വിളി നിർത്തിക്കോളൂ കേട്ടോ…. നിരഞ്ജൻ കണ്ണ് കൂർപ്പിച്ചുകൊണ്ട് അവളെനോക്കി പറഞ്ഞു..
അർപ്പിത ഒരു ചമ്മിയ ചിരി ചിരിച്ചു..
നിരഞ്ജൻ തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു. അവന്റെ ചൊടിയിൽ ഒരു കുസൃതിച്ചിരി തങ്ങി നിന്നു.
അവൾ എന്തോ ഓർമയില്ലെന്നവണ്ണം കുറച്ചു നേരം അവിടെ തന്നെ നിന്നു… പിന്നെ പതിയെ തിരികെ നടന്നു.
**********************************************
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഋഷിമോനെയും ഉറക്കിയ ശേഷം ബാൽക്കണിയിൽ ഇരിക്കുകയാണ് അർപ്പിത… പതിവ് പോലെത്തന്നെ അവൾ വിദൂരതയിൽ മിഴിപാകി ഇരിപ്പാണ്.
അപ്പുറത്തെ ബാൽക്കണിയിൽ ചുണ്ടിലൊളുപ്പിച്ച പുഞ്ചിരിയുമായി അവളെത്തന്നെ നോക്കി നിൽപ്പാണ് നിരഞ്ജൻ…. തെല്ലുനേരത്തിനു ശേഷം അവൻ ഫോണിൽ അവളുടെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു.
കയ്യിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തപ്പോളാണ് അർപ്പിത ചിന്തകളിൽനിന്നും ഉണർന്നത്… നിരഞ്ജന്റെ നമ്പർ കണ്ടതും… പ്രതീക്ഷിച്ചതാണെങ്കിൽപോലും അവളുടെ കൈകൾ ഒന്ന് വിറച്ചു… അവൾ പതിയെ തലചരിച്ച് ഇടത് വശത്തുള്ള നിരഞ്ജന്റെ വീട്ടിലേക് നോക്കി…
അവളുടെ നോട്ടം അങ്ങോട്ടേക്ക് വരുമെന്നറിയാവുന്നതുകൊണ്ട് തന്നെ നിരഞ്ജൻ അപ്പോളേക്കും അവൾ കാണാത്ത വിധം മറഞ്ഞു നിന്നിരുന്നു.
അവൾ പതിയെ ആൻസർ ബട്ടൻ അമർത്തി ചെവിയോട് ചേർത്തു.
അർപ്പിത….
ആർദ്രമായ നിരഞ്ജന്റെ ശബ്ദം അർപ്പിതയുടെ കാത്തുകളിലേക്കെത്തി..
ഒരുവേള എന്തിനോവേണ്ടിയെന്നപ്പോൽ അവളുടെ കണ്ണുകളിൽ നനവ് പടർന്നു.
ഡോക്ടർ…
അഹ്… പറയടോ… തനിക്കെന്താ പറയാനുള്ളത്… ഇന്ന് പാർക്കിൽ വച് പറഞ്ഞതിന്റെ ബാക്കി വലതുമാണോ??അവൻ കളിയായി ചോദിച്ചു.
അവന്റെ സ്വരത്തിലെ പരിഹാസം അവൾക് മനസിലായി
ഡോക്ടർ.. അത് എനിക്കൊരു കാര്യം… ബട്ട് എനിക്കുറപ്പില്ല… ഇന്നത്തെ പാർക്കിലെ ഇഷ്യൂ കൂടി ആയപ്പോൾ എനിക്കൊരു പേടിപോലെ… എന്റെ കുഞ്ഞിനെക്കൂടി ഇനി എനിക്ക് നഷ്ടമാകുമോ എന്നൊരു…..
അവളുടെ സമംസാരത്തിൽനിന്നും കാര്യം ഗൗരവമേറിയതാണെന്നു അവന് തോന്നി.
അവളുടെ വാക്കുകൾക്കായി അവൻ കാതുകളൾ കൂർപ്പിച്ചു.
ഞാൻ അന്ന് സെമിനാരിന് വേണ്ടി തിരുവനന്തപുരം പോയ ദിവസം… ആരോ എന്നെ പിന്തുടരുന്നപോലെ എനിക്ക് തോന്നി.. സെമിനാർ ഹാളിൽ ഒഴികെ മറ്റെല്ലായിടത്തും അയാൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു … പക്ഷെ… മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരുന്നപ്പോൾ എന്റെ തോന്നലാണെന്ന് ഞാൻ കരുതി… പക്ഷെ ഇന്നത്തെ സംഭവം ആലോചിച് നോക്കുമ്പോൾ എനിക്കെന്തോ ഒരു പേടിപോലെ ഡോക്ടർ.
നിരഞ്ജൻ അവൾ പറയുന്നതെല്ലാം ശ്രദ്ധിച്ച് തന്നെ കേട്ടു..
അർപ്പിത.. താൻ ആളിനെ കണ്ടിരുന്നോ… I mean തന്നെ ഫോളോ ചെയ്യുന്ന ആളിനെ താൻ കണ്ടോ… അതോ??
യസ് ഡോക്ടർ.. ഒരു ബ്ലാക്ക് ഡ്രെസ് ധരിച്ച ഒരാൾ… ഞാൻ പോകുന്നിടത്തൊക്കെ ഉണ്ടായിരുന്നു… ഞങ്ങൾ താമസിച്ച ഹോട്ടലിലും ഞാനയാളെ കണ്ടിരുന്നു… ബട്ട് മുഖം ഞാൻ കണ്ടില്ല… ലാസ്റ്റ് റെയിൽവേ സ്റ്റേഷനിലും അയാൾ ഉണ്ടായിരുന്നു… ബട്ട് പിന്നെ അയാളെ കണ്ടില്ല… അപ്പോൾ ഞാൻ കരുതി.. എല്ലാം എന്റെ തോന്നൽ ആകുമെന്ന്… ബട്ട് ഇപ്പോൾ തോന്നുന്നു…..
മ്മ്മ്… നിരഞ്ജൻ ഒന്ന് അമർത്തി മൂളി.
ഡോക്ടർ… എനിക്കെന്തോ ഒരു പേടിപോലെ… ഡോക്ടർ പറഞ്ഞപോലെ ഇനിയെന്റെ മോനെ ഇത് അഫ്ഫക്റ്റ് ചെയ്യുമോ എന്ന് പേടിച്ച ഞാൻ പറയുന്നേ.. അവളുടെ സ്വരം നന്നേ നേർത്തു.
ഏയ്… താൻ പേടിക്കണ്ടടോ…. മറഞ്ഞിരുന്നുകൊണ്ട് ആർക്കും ഒന്നും ചെയ്യാനും ആകില്ലടോ….. ഇനി അഥവാ അങ്ങിനെന്തേലും ഉണ്ടേല്ത്തന്നെ അങ്ങിനെ ആർക്കും ഒന്നും ചെയ്യാനായി ഇനി തന്നെയും മോനെയും ഞാൻ വിട്ടുകൊടുക്കില്ല… വല്ലാത്തൊരു ദൃഡത ഉണ്ടായിരുന്നു നിരഞ്ജന്റെ വാക്ക്കൾക്ക്.
അവന്റെ വാക്കുകളിൽ ഒരുനിമിഷം അവൾക് ആശ്വാസം തോന്നി… എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അവനെ ഇതിലേക്ക് വലിച്ചിടേണ്ട എന്നൊരു ചിന്ത അവളുടെ മനസിലേക്ക് വന്നു… അവളാകെ ആസ്വസ്ഥയായി..
എടൊ…
മറുതലക്കൽനിന്നും നിരഞ്ജൻ വിളിച്ചു
മ്മ്മ്…
എടൊ… താൻ ഒന്ന് സൂക്ഷിക്കണം… പിന്നെ എന്തുണ്ടെലും എന്നെ വിളിച്ചറിയിക്കണം കേട്ടോ… തനിക്കെന്തെങ്കിലും ആസ്വഭാവികമായി തോന്നിയാൽ ഉടൻ തന്നെ.. കേട്ടോ.. പിന്നെ ഋഷിമോനെ പ്രത്യേകം ശ്രദ്ധിക്കാൻ രാധമ്മയോടുകൂടി പറയണം.
ഞാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ…
മ്മ്മ്..
എടൊ… താൻ ടെൻഷൻ ഒന്നും ആകണ്ട എന്താ വേണ്ടാത്തെന്നുവച്ചാൽ ഞാൻ നോക്കിക്കോളാം…ഇന്നുണ്ടായ ഇൻസിഡന്റ്റും അങ്ങിനെ നിസാരമായി ഞാൻ എടുത്തിട്ടില്ല….. നിരഞ്ജന്റെ ശബ്‍ദം കനത്തു.
എടൊ ഈ രാമഭദ്രൻ… അയാളും മകനും ഇപ്പോൾ???
ആ പേരുകൾ അവളുടെ മനസ്സിൽ ഒരു നടുക്കം സൃഷ്ടിച്ചു.
ഇനി അവർ ആയിരിക്കുമോ… തന്നെ വീണ്ടും….. പക്ഷെ… പക്ഷെ.. എന്തിനു??? എല്ലാം അവർ നേടിയെടുത്തില്ലേ… ഇനിയും എന്തിനുവേണ്ടി…. അവൾ ചിന്തിച്ചു.
അറിയില്ല ഡോക്ടർ… അവർ… എനിക്കറിയില്ല… അച്ഛന്റെ മരണത്തിനു ശേഷം അവരെ ഞാൻ കണ്ടിട്ടില്ല…. പിന്നെ ഞാൻ ആ ഒരു അവസ്ഥയിൽ…… അവൾ ഒന്ന് നിർത്തി.
ഓക്കേ… ഒകെ…. അതൊക്കെ വിട്…. നമുക്ക് നോക്കടോ… ഒരുപക്ഷെ എല്ലാം നമ്മുടെ തോന്നലാകും അല്ലെ…. അവൻ അവളുടെ മൈൻഡ് മാറ്റാണെന്നോണം പറഞ്ഞു.
ഋഷിക്കുട്ടൻ എവിടെ??? ഉറങ്ങിയോ???
ഉറങ്ങി ഡോക്ടറെ…
പിന്നെ ഞാൻ വയ്ക്കട്ടെ ഡോക്ടറെ…..
ഓക്കേ അർപ്പിത… താൻ ടെൻഷൻ ആകണ്ട.. ഉറങ്ങിക്കോളൂ.
ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് ഡോക്ടർ
ഫോൺ കട്ട് ചെയ്താശേഷം അർപ്പിത റൂമിലേക് പോയി.
എന്നാൽ നിരഞ്ജൻ കുറച്ചുനേരം ആലോചനയോടെ അവളുടെ ബാൽക്കണിയിലേക്ക് തന്നെ നോക്കി നിന്നു.
പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഒരു നമ്പർ ഡയൽ ചെയ്തു ചെവിയിലേക്ക് വെച്ചു.
(തുടരും )

by