രചന – രോഹിണി ആമി
പണികളെല്ലാം ഒതുക്കി ദേവു അമലുവിനെയും കൂട്ടി മുറിയിലേക്ക് പോയി……. അവളെ അടുത്ത് പിടിച്ചിരുത്തി……..
ഇനി പറ……… എന്താ എന്റെ പെണ്ണിന്റെ ഉള്ളിലുള്ള വിഷമം………
അത്രയ്ക്ക് വിഷമം ഒന്നുമില്ലെടീ………. സ്വന്തമായി ആരുമില്ലാത്തവർ പോലും ജീവിച്ചു കാണിക്കുന്നു……….. അതൊക്കെ വെച്ചു നോക്കിയാൽ ഇതൊക്കെ ഒരു വിഷമം ആണോ……..
മറ്റുള്ളവരുടെ കാര്യമെനിക്ക് അറിയേണ്ട………. പക്ഷേ അമലുവിന്റെ കാര്യങ്ങൾ അറിയണം എനിക്ക്………..
ദേവുവിന്റെ മടിയിലേക്ക് അമല തല വെച്ചു കിടന്നു …………….. കുറച്ചു നേരം മിണ്ടാതെ കിടന്നു അമല……… അവളെ കേൾക്കാൻ ക്ഷമയോടെ കാത്തിരുന്നു ദേവൂവും……….
ഹേമന്ത് എന്നൊരാൾ ഇന്നുമെനിക്ക് അന്യനാണ് ദേവു……….. ഞങ്ങൾ രണ്ടും രണ്ടു ദിശയിലേക്ക് നടക്കുന്നവരാണ് ……….. എനിക്ക് രണ്ടു വഴികളെ ഉളളൂ……….തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒന്നുകിൽ ഹേമന്തിനെ സ്നേഹിച്ചു കൂടെ കഴിയാം………. അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ചു എന്റെ വഴി തിരഞ്ഞെടുക്കണം……….. ആദ്യത്തേത് തിരഞ്ഞെടുക്കാമെന്ന് വെച്ചാൽ അദ്ദേഹത്തിന്റെ ഒപ്പം നടന്നെത്താൻ എന്നെക്കൊണ്ട് കഴിയില്ല……. . വേറൊരു പെണ്ണിന് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന ഒരു മനുഷ്യൻ……….ആ കുട്ടി ജീവനോടെ ഉണ്ടോ ഇല്ലയോ എന്നു പോലും എനിക്ക് അറിയില്ല…….. എന്നെ കാണാൻ വന്നപ്പോഴേ പറഞ്ഞിരുന്നു എല്ലാം……… അന്നത്തെ എന്റെ അവസ്ഥ നിനക്കറിയാമല്ലോ ……….. വേറൊന്നും ആലോചിക്കാതെ കണ്ണും പൂട്ടി സമ്മതിച്ചു……….. കുറച്ചു നാൾ കഴിയുമ്പോൾ എന്നെ സ്നേഹിക്കുമെന്ന് വിചാരിച്ചു………. സിനിമയിലും കഥകളിലും ഒക്കെ നടക്കുന്നത് നമ്മുടെ ജീവിതത്തിലും നടക്കും……. പക്ഷേ അത് നമ്മൾ ഉറങ്ങുമ്പോൾ…… സ്വപ്നങ്ങളിൽ നടക്കുമെന്നത് സത്യം . …………
അവിടെ അച്ഛനും അമ്മയും ഹേമന്തിന്റെ ഇഷ്ടങ്ങൾക്കൊന്നും എതിരല്ല……….. അവർ ജീവിക്കുന്നത് തന്നെ ആ ഒരു മകന് വേണ്ടി മാത്രമാണ്……………അദ്ദേഹത്തെ സ്നേഹിച്ച് ………അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്ക് മുൻഗണന കൊടുത്ത് മാത്രം ജീവിക്കുന്നവർ………… മകനും അങ്ങനെ തന്നെ…. ആദ്യമൊക്കെ ഞാനും അങ്ങനെ തന്നെ……… എല്ലാം മറക്കാൻ അദ്ദേഹത്തിന് സമയം കൊടുത്തു ഒരുപാട്……….. അകലം കൂട്ടിയതല്ലാതെ അതുകൊണ്ട് കൂടുതൽ പ്രയോജനം ഉണ്ടായില്ല………ഒന്ന് സംസാരിക്കുക കൂടിയില്ല……….
പിന്നെ എന്തുകൊണ്ട് ആ പെണ്ണിനെ കല്യാണം കഴിച്ചില്ല……. എല്ലാവർക്കും സമ്മതമായിരുന്നെങ്കിൽ……… ദേവു ആകാംക്ഷയോടെ ചോദിച്ചു…….
എനിക്കറിയില്ല……… എന്നോടൊന്നും പറഞ്ഞിട്ടില്ല………. ആദ്യമൊക്കെ അറിയാൻ ആഗ്രഹം തോന്നിയിരുന്നു…….. അമ്മയോട് ചോദിച്ചു………. മറുപടി ഉണ്ടായിരുന്നില്ല…….. ഹേമന്തിനോട് ചോദിച്ചു……. അവിടുന്നും കിട്ടിയില്ല………… പക്ഷേ അവൾ മാത്രേ മനസ്സിൽ ഉണ്ടാവൂ ന്ന് തുറന്നു പറഞ്ഞിട്ടുണ്ട്…….. ഇനിയെനിക്കുള്ള ഉത്തരം ദൈവമായി മുന്നിൽ കൊണ്ടു തരുമായിരിക്കും………. ആദ്യമൊക്കെ നല്ല വിഷമം ഉണ്ടായിരുന്നു……. പിന്നെ മറ്റൊരുവളെ മനസ്സിലിട്ട് നടക്കുന്ന കെട്ടിയോനെ ഞാനും ഒരു ഭർത്താവായി അംഗീകരിക്കാതെയായി………….. ചുമ്മാ ജീവിച്ചു തീർക്കുവാ ജീവിതം……….. ഞാൻ ഹേമന്തിനു വേണ്ടി കാത്തു …….. ഹേമന്ത് ഇന്നും ആ പെണ്ണിന് വേണ്ടി കാത്തിരിക്കുന്നു……..
അയാളിൽ ഞാനൊരു തെറ്റ് കാണുന്നില്ല……… അയാളെന്നെ സ്നേഹിക്കുന്നില്ലെന്ന് എനിക്കറിയാം……… എങ്കിലും എനിക്ക് അയാളെ സ്നേഹിക്കാതിരിക്കാൻ പറ്റുന്നില്ല……
വർഷങ്ങളോളം അവർ രണ്ടു പേരും ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിരുന്നവരാണ്………. അന്യോന്യം സ്നേഹിച്ചു…………… കല്യാണം വരെ എത്തിയതുമാണ്………….. അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല……….. എന്റെ വിഷമം ചെറുതാണ് ഹേമന്തിന്റെ വിഷമവുമായി തട്ടിച്ചു നോക്കുമ്പോൾ……… അമ്മയ്ക്ക് വേണ്ടി മാത്രമാണ് എന്നെ ഇതിലേക്ക് വലിച്ചിട്ടത്……….. എനിക്കും ഹേമന്ത് സമയം തന്നതാണ് ഈ കുരുക്കിൽ നിന്നും രക്ഷപെടാൻ………… വേണ്ടാന്ന് തീരുമാനിച്ചത് ഞാനാണ്…….
അപ്പോൾ കണ്ണൻ………..
അത് ഞങ്ങളുടെ സ്നേഹത്തിന് ദൈവം തന്ന സമ്മാനമൊന്നുമല്ല………. അമ്മ ആഗ്രഹിച്ചപ്പോൾ മകന്റെ കടമ ചെയ്തുന്നു മാത്രം …….. അതും എന്റെ സമ്മതത്തോടെ ……… ഞാനും വിശ്വസിച്ചു ഒരു കുഞ്ഞുണ്ടായാൽ ഹേമന്ത് എന്നെയും സ്നേഹിക്കുമെന്ന്………. ചുമ്മാതെയാണെങ്കിലും ആഗ്രഹിച്ചു പോയി ………..
പക്ഷേ ഹേമന്ത് നല്ലൊരു അപ്പയാണ്………. കണ്ണനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്……….. അവൻ തിരിച്ചും…….. അവർ നാലുപേരും വളരെ ഹാപ്പി ആണ്………… ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും………….
ഈ ജീവിതം കൊണ്ട് എനിക്കൊരു നേട്ടവും ഇല്ല……… എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നവരുടെ സന്തോഷം മാത്രേ ഞാൻ നോക്കുന്നുള്ളു……. അതിൽ ജീവിക്കാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്………..പോകുന്നത് വരെ പോകട്ടെ……. ഒരു ജോലി ഉള്ളത് കൊണ്ട് കുറച്ചു മനസ്സുഖം ഉണ്ട്……… പകൽ മുഴുവൻ കുട്ടികൾക്കൊപ്പം………….. ചില ദിവസങ്ങൾ ഞാൻ ഹേമന്തിനെ കാണാറു പോലുമില്ല……. അങ്ങനെ ഒരാൾ ആ വീട്ടിൽ ഉണ്ടോന്ന് പോലുമറിയില്ല…………
എന്റെ സ്വാതന്ത്ര്യത്തിനു ആരുമൊരു തടസ്സമല്ല അവിടെ……… ഇഷ്ടമുള്ളത് എന്തും ചെയ്യാം……… ആരും ഒന്നും പറയില്ല.. ………. പിന്നീടാണ് അതിനുള്ള കാരണം മനസ്സിലായത്……… ആ വീട്ടിൽ ഞാൻ എന്നൊരാൾ അവർക്ക് ആരുമല്ല……… അന്യയാണ്……. അന്യരെ നമ്മൾ ശാസിക്കാറില്ല സ്നേഹിക്കാറില്ല പിണങ്ങാറില്ല എന്തിന് വിശ്വസിക്കുക കൂടിയില്ല…………….
നിന്നെ ഞാനൊന്ന് കെട്ടിപ്പിടിച്ചപ്പോൾ നീ തന്ന മറുപടി കേട്ടിട്ടു പോലുമൊന്ന് എനിക്ക് മനസ്സിലായില്ല…………. അതൊന്നുമെനിക്ക് ശീലമില്ല………. അതുകൊണ്ട് തന്നെ അറിയുകയുമില്ല………. സത്യം പറഞ്ഞാൽ ഒരു ഭർത്താവ് എന്നാൽ എന്താണെന്നോ അദ്ദേഹത്തിന്റെ കടമ എന്തെന്നോ എനിക്കറിയില്ല………… അമ്മ…. ഭാര്യ….. മകൾ ഈ റോളുകളിൽ ഞാനും വലിയൊരു പരാജയമാണ്………..
ആരോടും ഞാനൊന്നും പറഞ്ഞിട്ടില്ല…….. കുഞ്ഞേച്ചിയോട് പോലും………. ആരും സഹിക്കില്ല…….. പുറത്തു നിന്ന് നോക്കുന്നവർക്ക് ഞാൻ ഭാഗ്യവതിയാണ്……… അതങ്ങിനെ തന്നെ ഇരിക്കട്ടെ…….
എല്ലാം പറഞ്ഞു തീർന്നത് പോലെ അമല നിശബ്ദയായി………… കേട്ടിട്ട് എങ്ങനെ അവളെ ആശ്വസിപ്പിക്കുമെന്ന് ഓർത്തു ദേവുവും……..
ദേവുവിന്റെ സാമീപ്യവും അവളുടെ തലോടലും മാത്രം മതിയായിരുന്നു അമലയ്ക്ക് ആശ്വസിക്കാൻ……….. അവൾ ഉറങ്ങിയെന്നു തോന്നിയപ്പോൾ പതിയെ പില്ലോയിൽ തല എടുത്തു വെച്ചു നേരെ കിടത്തി………… കവിളിൽ ഒന്ന് തലോടി പുറത്തേക്കിറങ്ങി…….. വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന ഉണ്ണിയെ ഒന്നുനോക്കി………. മുഖം കണ്ടാലറിയാം എല്ലാം കേട്ടിട്ടുണ്ടെന്ന്……….. ദേവു നിറം മങ്ങിയ ഒരു പുഞ്ചിരി കൊടുത്ത് ഏട്ടനെ കടന്നു പോയി……… കുറച്ചു നേരം അമലുവിനെ നോക്കി നിന്നിട്ട് ഉണ്ണിയും……..
ഓരോരോ ജോലി തീർക്കുമ്പോഴും ദേവുവിന്റെ മനസ്സിൽ അമലു പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു……….. രണ്ടു ദിവസമേ ആയുള്ളൂ അഭിയേട്ടനെ പിരിഞ്ഞു ഇവിടെ വന്നിട്ട്………. ശ്വാസം മുട്ടാൻ തുടങ്ങിയിരിക്കുന്നു………… അവിടെ ഏട്ടനും അങ്ങനെ തന്നെ………… വർഷങ്ങൾ ഇത്രയുമായിട്ടും തന്റെ അമലുവിന് ഇങ്ങനൊരു ഭാഗ്യം കിട്ടിയിട്ടില്ലല്ലോന്ന് ഓർത്തപ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു വേദന………… അവളുടെ കല്യാണത്തിന് തിടുക്കം കൂട്ടിയവരോട് വല്ലാത്തൊരു ദേഷ്യം തോന്നി……… കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ അവിടെയിട്ടിട്ട് അമലുവിന്റെ അരികിലേക്ക് പോയി…….. അവൾക്കൊപ്പം ചേർന്ന് അവളെ കെട്ടിപ്പിടിച്ചു കിടന്നു…………..
എന്തിനാ ദേവൂ നീ കരയുന്നത്…………. എനിക്ക് നിങ്ങൾ എല്ലാവരുമുണ്ട്………..പ്രത്യേകിച്ച് നീ………… ഇങ്ങനെ ഒന്നു തുറന്നു പോലും സംസാരിക്കാൻ ആരുമില്ലാത്ത എത്രയോ പേരുണ്ടാവും. ………..ഞാൻ ചെയ്യാൻ വേണ്ടി ദൈവം വേറെന്തോ നീക്കി വെച്ചിട്ടുണ്ട്…………ഞാൻ ഹേമന്തിലോ കണ്ണനിലോ മാത്രമായി ഒതുങ്ങി ജീവിക്കാൻ ഉള്ളവളല്ലെന്നൊരു തോന്നൽ……… ഞാൻ കാത്തിരിക്കുകയാണ് ആ കടമ എന്തെന്ന് അറിയാൻ…………….
നീയിങ്ങനെ കരഞ്ഞു എന്നെയും കൂടി വിഷമിപ്പിക്കല്ലേ……….. എനിക്ക് വിഷമം ഒന്നുമില്ലന്ന് പറഞ്ഞത് സത്യാണ്……… കണ്ണൻ മാത്രം ചെറിയൊരു വേദന ആണ്……… കാരണം ബന്ധങ്ങൾ അവൻ കാശ് കൊണ്ടളക്കാൻ തുടങ്ങിയിരിക്കുന്നു………… ഉള്ളവനെ അടുപ്പിച്ചും ഇല്ലാത്തവനെ മാറ്റി നിർത്താനും ഈ പ്രായത്തിലെ അവൻ പഠിച്ചു തുടങ്ങി……….. ഞാൻ മറ്റുള്ള കുട്ടികളെ നല്ലത് ചെയ്യാൻ പഠിപ്പിക്കുമ്പോൾ എന്റെ മകൻ മാത്രം………….. അമലു നിശബ്ദയായി…………
ടീ പെണ്ണേ നമുക്കിന്ന് അമ്പലത്തിൽ പോകാം വൈകിട്ട്……… അവിടെ ഒരു സർപ്രൈസ് തരാം നിനക്ക്………. ദേവൂ കണ്ണു തുടച്ചിട്ട് അവളുടെ മൂഡ് മാറ്റാനായി പറഞ്ഞു………
രാവിലെ എല്ലാം പറഞ്ഞു തീർത്തതാ…….. എന്നാലും പോകാം…………..നിനക്ക് ഓണകോടി ഇഷ്ടപ്പെട്ടോ……… ഞാനാ സെലക്ട് ചെയ്തത്…….. മോൾടെ വലിപ്പം അറിയില്ല……. ഇല്ലായിരുന്നെങ്കിൽ അവൾക്കും അഭിയേട്ടനുള്ളതും കൂടി എടുക്കാമായിരുന്നു……..അമല നിരാശയോടെ പറഞ്ഞു………
നിനക്കിപ്പോൾ എന്താ…….. മോൾക്ക് കോടി എടുക്കണം…….. അത്രേ അല്ലേയുള്ളു……… നമുക്ക് ശരിയാക്കാം………. ഇനി അതിന് മോന്ത വളിക്കേണ്ട………….. അമലുവിനെയും തള്ളിക്കൊണ്ട് ദേവൂ അടുക്കളയിലേക്ക് പോയി………
വൈകുന്നേരം അമ്പലത്തിൽ ദേവൂ വച്ചിരിക്കുന്ന സർപ്രൈസ് എന്താവുമെന്ന് ആലോചിച്ചു നടക്കുകയാണ് അമലു………. ദേവൂ എന്തൊക്കെയോ പറയുന്നുണ്ട്……. ആര് കേൾക്കാൻ……..
കണ്ണടച്ചു പ്രാർത്ഥിച്ചു നിന്നിരുന്ന അമലുവിനെ ദേവൂ തട്ടി………… കണ്ണുകൊണ്ടു കാണിച്ചു……….
അവൾ കണ്ണു കാണിച്ചിടത്തേക്ക് നോക്കി………
ഉണ്ണിയേട്ടൻ……… ഇടയ്ക്കയും പിടിച്ചു നിൽക്കുന്നു…….. അമലുവിന്റെ മുഖം തെളിഞ്ഞു……… ഒപ്പം ദേവൂന്റെയും ഉണ്ണിയുടെയും………… വർഷം എത്രയായി ഈ ശബ്ദം ഒന്നു കേട്ടിട്ട്…….. ഓർമ്മ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണീ ശബ്ദത്തിൽ കീർത്തനങ്ങൾ……… അതിലങ്ങനെ ലയിച്ചു നിൽക്കുമ്പോൾ ഭഗവാന്റെ അരികിൽ നിൽക്കും പോലെ തോന്നും………… ഇത് തനിക്ക് ശരിക്കും സർപ്രൈസ് തന്നെയാണ്………
അവൾ ചുണ്ടനക്കി ഉണ്ണിയോട് എന്തോ പറഞ്ഞു……… ഉണ്ണി പിരികം പൊക്കി എന്താന്ന് വീണ്ടും ചോദിച്ചു………. അമലു വീണ്ടും പറഞ്ഞു……… മനസ്സിലായത് പോലെ ഉണ്ണി തല കുലുക്കി……………. അമലു കണ്ണടച്ചു നിന്നു…….. തനിക്ക് ഇഷ്ടപ്പെട്ട കീർത്തനം ഉണ്ണിയേട്ടന്റെ ശബ്ദത്തിൽ ഇടയ്ക്കയുടെ നാദത്തിൽ ചെവിയിലേക്കൊഴുകിയെത്തി……… നട തുറന്നിട്ടും അമല കണ്ണു തുറന്നിട്ടുണ്ടായിരുന്നില്ല ദേവൂ തട്ടി വിളിക്കും വരെ …….. തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ മുഴുവൻ ഇടയ്ക്കയുടെ നാദമായിരുന്നു……….
അമ്മയ്‌ക്കൊപ്പം ഒരുപാട് നേരം സംസാരിച്ചിരുന്നു മൂന്നാളും……… പിന്നീട് ഹേമന്തിനെക്കുറിച്ചോ കണ്ണനെപ്പറ്റിയോ ഒരു കാര്യവും ദേവൂ ചോദിച്ചില്ല…….. യാതൊരു പിരിമുറുക്കവുമില്ലാതെ അമലു ദേവുവിനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി………..
എന്തോ മുഖത്തു കൂടി ഇഴയുന്നത് പോലെ തോന്നി അമലയ്ക്ക്……………കവിളിൽ നുള്ളുന്നു………. കമ്മലിൽ തട്ടുന്നു……….. അമല കണ്ണു തുറന്നു…………. ഒരു കുഞ്ഞു മുഖം………. തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നു……… തന്റെ പഴയ ദേവൂ………… ഒന്നുകൂടി കണ്ണടച്ച് തുറന്നു………… തന്റെ കാട്ടായം കണ്ടിട്ട് അവൾ വാ പൊത്തി ചിരിക്കുവാണ്………
ആഹാ……. നീ പോയി അവളെ കുത്തിപ്പൊക്കിയോ……….. ആന്റിയെ കാണണം ന്ന് പറഞ്ഞപ്പോഴേ തോന്നി നിന്നെ കുത്തിപ്പൊക്കുമെന്ന്………… ദേവൂ അവളെ വഴക്ക് പറഞ്ഞു………..
ഇങ്ങു വന്നേ……… അമലു കൈ നീട്ടി വിളിച്ചു….. എപ്പോ എത്തി നീ ………
ഞാൻ രാവിലെ വാതിൽ തുറന്നപ്പോ മുന്നിൽ കണിയായിട്ട് ഉണ്ടായിരുന്നു അച്ഛനും മോളും……. നീയുള്ളത് കൊണ്ട് ഈ ഓണം ഇവിടെയാണെന്ന് ഞാൻ പറഞ്ഞു…….. അതിന് രാവിലെ കെട്ടും കെട്ടി രണ്ടും കൂടി ഇങ്ങോട്ടേക്കു പോന്നു……. നീ വാ…… അഭിയേട്ടൻ നിന്നെ കാണാൻ ധൃതി വെക്കുന്നുണ്ട്………… ദേവൂ പറഞ്ഞു….
ഞാൻ കുളിച്ചിട്ട് ഓടി വരാം……… ഈ കുറുമ്പിയെയും ഒന്ന് ശരിക്കും പരിചയപ്പെടണം………. എന്താ മോൾടെ പേര്…….
അമ്മു………. അവൾ കുണുങ്ങി പറഞ്ഞു…….
അമലയുടെ കണ്ണു നിറഞ്ഞു……….. തന്നെ ദേവൂ മാത്രം വിളിക്കുന്ന പേര്……… അവൾ ദേവൂനെ നോക്കി………..
നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ദേവു പറഞ്ഞു………….. അയ്യോ നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല……….. നീ കഴിഞ്ഞാൽ പിന്നെ എന്നെ ഇതുപോലെ ശല്യപ്പെടുത്തുന്ന ആള് ഇവളാണ്…….. അപ്പോൾ പിന്നെ നിന്റെ പേരിട്ടു എന്നേയുള്ളു……… നീ പോയി കുളിച്ചിട്ടു വാ……..അമലയോടായി പറഞ്ഞിട്ട് അമ്മുവിന്റെ കയ്യിൽ പിടിച്ചു വെളിയിലേക്ക് നടന്നു……….. വാടീ ഇവിടെ………….. ചെയ്യരുത് എന്നു പറഞ്ഞാൽ അത് മാത്രേ ചെയ്യാവു കേട്ടോ……. അപ്പോഴും അവളുടെ കുഞ്ഞു ചിരി ഉച്ചത്തിൽ കേൾക്കാമായിരുന്നു……..
എല്ലാവരും ടേബിളിന് ചുറ്റുമുണ്ട്………. കഴിക്കാറുള്ളത് എടുത്തു വെക്കുവാണ് ദേവു……… അമ്മു ടേബിളിന് മുകളിൽ ഇരുപ്പുണ്ട്………… ഉണ്ണിയേട്ടൻ കൈകാട്ടി വിളിച്ചു അടുത്തിരുത്തി……….. തന്റെ അടുത്ത ചെയറിൽ ആരോ വന്നിരുന്നു…………
അപ്പോൾ ഇതാണ് അമലു……….. എനിക്ക് ചെവിക്ക് സ്വസ്ഥത തരാതെ കേൾക്കുന്ന പേരിനുടമ…………
ഒരു ചിരിയോടെ തന്റെ അടുത്തിരുന്നു വർത്തമാനം പറയുന്ന ആളെ നോക്കി അമലു……….. അഭിയേട്ടൻ………
അതെ……… അഭി…… തന്റെ കൂട്ടുകാരിയുടെ വേട്ടമൃഗം…….
ഒരു പരിചയക്കുറവും ഇല്ലാതെ സംസാരിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും എല്ലാവരും അമലയെ ശരിക്കുമൊന്നു ഞെട്ടിച്ചു……….. ഇടയിൽ അമ്മു അമലയുടെ മടിയിൽ ഇരുപ്പായി………. അമലയുടെ കമ്മലിൽ തട്ടി തട്ടി കളിച്ചു……. എല്ലാവർക്കുമൊപ്പം ഇരുന്നപ്പോൾ ഇത്രയും നാൾ തനിക്ക് നഷ്ടപ്പെട്ടത് എന്തെല്ലാമായിരുന്നു എന്ന് തിരഞ്ഞു പിടിക്കുകയായിരുന്നു അമല………..
ഭക്ഷണം കഴിച്ചു കഴിഞ്ഞു ദേവു അമ്മുവിനെ കൊണ്ടുവന്നു കയ്യിൽ പിടിപ്പിച്ചു……… ദേ പിടിച്ചോ നീ……… എങ്ങോട്ടെന്ന് വച്ചാൽ കൊണ്ടുപൊക്കോ……… ഉടുപ്പോ ചെരുപ്പോ എന്തായാലും വാങ്ങിക്കോ…………. ഉണ്ണിയേട്ടൻ വരും നിന്റെയൊപ്പം………..തനിയെ വിട്ടാൽ അവൾ നിന്നെ കുത്തുപാള എടുപ്പിക്കും അതുകൊണ്ടാ………. പോയിട്ട് വാ………..
മ്മ്……… ഇത് നിന്നോടുള്ള സ്നേഹം ആണെന്നൊന്നും വിചാരിക്കണ്ട കേട്ടോ അമലു…………. കെട്ടിയോൻ വന്നപ്പോൾ നൈസ് ആയിട്ട് നമ്മളെ ഒഴിവാക്കുവാ അവൾ……… നീ ഒരു പൊട്ടി………. ഉണ്ണിയേട്ടൻ അമലുവിനെ നോക്കി പറഞ്ഞു……………
ദേ ഉണ്ണിയേട്ടാ……….. ചുമ്മാ ആക്കല്ലേ……….ആ മോന്ത കണ്ടു ബോറടിച്ചിട്ടാ ഞാനിങ്ങോട്ട് വന്നത്………. അപ്പോൾ ദേ അതിരാവിലെ തേടി വന്നേക്കുന്നു…… അച്ചിക്കോന്തൻ……….. ദേവു പറഞ്ഞു തീർന്നതും അമലു ദേവൂനോട് കണ്ണുകൊണ്ട് പിറകിലേക്ക് നോക്കാൻ പറഞ്ഞു………….
അപകടം മണത്തറിഞ്ഞ ദേവു അകത്തേക്ക് ഓടി………… പിറകെ… നിൽക്കെടീന്ന് പറഞ്ഞു അഭിയും……….. അമലുവും ഉണ്ണിയും അമ്മുവും അവരുടെ ഓട്ടം കണ്ടു ചിരിയോടെ നിന്നു………
💕💕പോയിട്ട് പിന്നെ വരാം….. 💕💕💕💕💕

by