23/04/2026

അഗ്നിമിത്ര : ഭാഗം 06

രചന – കൽക്കി

പുറകിൽ ആയി അഗ്നി ഓടി വരുന്ന ശബ്ദം കേട്ടതും അയാളൊന്ന് തിരിഞ്ഞു അപ്പോഴെക്കും അഗ്നിയും തൊട്ട് പുറകിൽ എത്തിയിരുന്നു.

“ഹ്മ്മ്…… എങ്ങോട്ടാ……”

അത്‌ കേട്ടതും അഗ്നി പയ്യെ തല കുനിച്ചു.

“ഇപ്പോ വരാം ഇവിടെ നിക്ക്…..”

അതെ നിൽപ്പിൽ തന്നെ അഗ്നി തല വിലങ്ങനെ ആട്ടി കാണിച്ചു.

അപ്പോഴാണ് കൈയിൽ ഉണ്ടായിരുന്ന ഫോണിനെ പറ്റി അഗ്നിക്ക് ഓർമ വന്നത്. ഓടുന്നതിനിടയിൽ കൈയിൽ നിന്ന് എപ്പഴോ വീണു പോയിരുന്നു.. ഇനി എങ്ങനെ അയാളെ പറഞ്ഞ് മനസിലാക്കും എന്നോർത്തു നിൽക്കുമ്പോ മുന്നിലേക്ക് ഒരു നോട്പാടും പേനയും നീണ്ടു വന്നു.

തലയുയർത്തി ഒരു നന്ദിപൂർവം അയാളെ ഒന്ന് നോക്കി അത്‌ മേടിച്ചു എഴുതി കാണിച്ചു കൊടുത്തു.അയാൾ അത്‌ വാങ്ങി വായിച്ചു നോക്കി.

“എന്റെ വല്യേച്ചിക് വയ്യ….. ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കുവോ….”

ശേഷം അവളെ നോക്കിയതും കരഞ്ഞോണ്ട് കൈകൂപ്പി നിൽക്കുന്ന പെണ്ണിനെ ആണ് കണ്ടത്.

‘കാറിൽ കേറ്……”

ഒരു നിമിഷം ഒന്ന് ആലോചിച്ച് നിന്നിട്ട് അയാൾ പറഞ്ഞു .

അത്‌ കേട്ടതും അവൾ ഓടി കാറിനരുകിലേക് ചെന്നു… പുറകെ അയാളും ചെന്ന് കേറി.

അഗ്നി പറഞ്ഞ് കൊടുത്ത വഴിയിലൂടെ വീടിനു മുന്നിലെത്തിയപോഴേക്കു വീടിനു ഉമ്മറത്തായി അയൽവക്കത്തെ അംബികചേച്ചി നിൽക്കുന്നത് കണ്ടു.

അവരെ കണ്ടപ്പോഴേക് അഗ്നി കാറിൽ നിന്ന് ഓടി അകത്തേക്ക് പാഞ്ഞു.

“മോളെ അഗ്നി നിൽക്ക്……അവര് ആശുപത്രിയിലേക് പോയി….”

അത്‌ കേട്ടതും ഒന്ന് തിരിഞ്ഞു നോക്കിയതും അവർ പറഞ്ഞ് തുടങ്ങി..

“നീ അങ്ങോട്ട് ഇറങ്ങിയ ഉടനെ അമ്മൂട്ടി വന്നിരുന്നു വീട്ടിൽ…. ഞങ്ങൾ അപ്പോഴേക്കും ഇങ്ങു പോന്നു. എന്താ ഏതാന്ന് ഒന്നും അറിയാണ്ട് നീ വരുന്ന വരെ കാത്തുനിൽക്കുന്നത് നല്ലതല്ലെന്ന് രാഘവേട്ടൻ പറഞ്ഞു…… രാഘവേട്ടൻ തന്നെയാ ഒരു പരിചയക്കാരനെ വിളിച്ചത്. അവര് ഇപ്പോ ആശുപത്രിയിൽ ചെന്നിട്ടുണ്ടാകും. മോളെ പേടിക്കണ്ടട്ടോ….”

ചേച്ചി പറഞ്ഞു നിർത്തിയതും വല്ലാത്തൊരു ആശ്വാസവും അത്പോലെ അതുവരെ പിടിച് നിർത്തിയ വിഷമവും തളർച്ചയും എല്ലാം ഒരുപോലെ പുറത്തേക്ക് വന്നു…..
വീഴാനാഞ്ഞ അവളെ രണ്ട് കൈകൾ പിടിച് നിർത്തി.

ഇവരുടെ സംസാരം കേട്ട് അടുത്തേക്ക് വന്നതായിരുന്നു അയാൾ… ബോധം ഇല്ലാതെ കൈയിൽ കിടക്കുന്ന അഗ്നിയെ പതിയെ പൊക്കി അയാൾ ഉമ്മറത്തേക്ക് കിടത്തി….

“കുറച്ച് വെള്ളം കൊണ്ടുവരു…..”

ആ സ്ത്രീയോട് ആയി പറഞ്ഞതും അവര് ദൃതിയിൽ അകത്തേക്കു നടന്ന് വെള്ളം ആയി വന്നു. അയാൾ അത്‌ മേടിച് അഗ്നിയുടെ മുഖത്തേക്ക് തളിച്ചതും അവൾ ചെറുതായി കണ്ണൊന്നു ചിമ്മി. പയ്യെ അവളെ ചാരി ഇരുത്തി വെള്ളം ചുണ്ടോട് ചേർത്തു.

“മോൻ ഏതാ……”

പുറകിൽ നിന്നുള്ള ചോദ്യം കേട്ടതും അയാളൊന്ന് തിരിഞ്ഞു….

“ഞാൻ കാറിൽ വരുവാരുന്നു…. അപ്പോഴാ ഇയാള് വണ്ടിയുടെ വട്ടം കേറി നിന്ന് വണ്ടി നിർത്തിച്ചത്. ആൾടെ ചേച്ചിക് വയ്യെന്നും സഹായിക്കുമോ എന്നും ചോദിച്ചു……

അത്‌ പറഞ്ഞു നിർത്തിയതും അഗ്നി പയ്യെ അവിടെ നിന്നും എഴുനേറ്റു…

“ഹ്മ്മ്മ്…… ഹ്മ്മ്മ്….. ഹ്ഹ……”
(ചേച്ചി…… വല്യേച്ചിക് കുഴപ്പൊന്നും ഉണ്ടാവില്ലലോ…… എനിക്ക് ഒന്ന് കാണാണാരുന്നു )

“ഇല്ല മോളെ…… കുഴപ്പൊന്നം ഉണ്ടാവില്ല….. ഇപ്പോഴേക്കും വേണ്ടത് അവർ ചെയ്ത് കാണും. ഒരു കുഴപ്പവും കൂടാതെ അമ്മയും കുഞ്ഞും ഇങ്ങേത്തും..”

“നാളെ പോകാം നമുക്ക്….ഈ നേരത്ത് ഇനി……..എങ്ങനാ…..”

അംബികേച്ചി ഒരു സങ്കോചത്തോടെ പറഞ്ഞതും എന്ത് ചെയ്യണം എന്നറിയാതെ ഞാനും നിന്നു. അമ്മ അവിടെ ഒറ്റക്കാണ്.. അമ്മൂട്ടിയെ കൊണ്ട് അമ്മേനെ താങ്ങാൻ സാധിച്ചെന്ന് വരില്ല.

“വിരോധമില്ലെങ്കിൽ ഞാൻ ആക്കി തരാം…..”

ഞങ്ങളുടെ സംഭാക്ഷണം ശ്രെദ്ധിച്ച് നിന്ന അയാൾ പൊടുന്നനെ പറഞ്ഞു.

“അത് വേണ്ട മോനെ….. എനിക്ക് കൂടെ വരാൻ പറ്റില്ല…. അവിടെ പിള്ളേരൊറ്റക്ക…. അഗ്നി മോളെ തനിച് വിടുന്നത് ശെരിയല്ലല്ലോ……”

“ഹ്മ്മ്മ്…….. മ്മ്……. ഹ്മ്മ്മ്…….”

“മോളെ അത്‌……. വേണ്ട കൊച്ചേ……”

“നിങ്ങള് പറയുന്നത് എനിക്ക് മനസിലാവും. ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല….. എന്നെ വിശ്വസിക്കാം…. ഇയാളെ സുരക്ഷിതമായി ഞാൻ എത്തിക്കാം അവിടെ…….”

അതും പറഞ്ഞു അയാൾ ഞങ്ങൾക്കരികിൽ നിന്ന് കുറച്ച് മാറി നിന്നു. അംബികേച്ചിയോട് സംസാരിച്ച് അവസാനം ചേച്ചി പോകാനായി സമ്മതിച്ചു. അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ അമ്മ എടുത്തിട്ടുണ്ടോ എന്ന് നോക്കി പോരാത്തതിന് വേണ്ടുന്നത് ഒരു ബാഗിലാക്കി ഞാൻ അയാളോടൊപ്പം ഇറങ്ങി.

ഇറങ്ങുന്നതിനു മുന്നേ രാഘവേട്ടനെ വിളിച്ചു അവര് ഏത് ഹോസ്പിറ്റലിലെ ഉള്ളതെന്ന് മനസിലാക്കി.

🌸🌸🌸🌸🌸🌸🌸

ഹോസ്പിറ്റലിലേക് അടുക്കുംതോറും ചേച്ചിക്കും വാവാച്ചിക്കും ഒന്ന് പറ്റരുതേയെന്ന് മാത്രമായിരുന്നു പ്രാർത്ഥന. ഹോസ്പിറ്റലിന്റെ മുന്നിൽ ആയി വണ്ടി എത്തിയതും അയാൾ കാറിൽ നിന്ന് ആദ്യം ഇറങ്ങി.പുറകെ ഞാനും.

ഹോസ്പിറ്റലിനുള്ളില്ലേക് കടന്നതും ഞാൻ അയാളെ കൈ തട്ടി വിളിച്ചു…

‘ഹ്മ്മ്…… എന്താ……..”

കൈയിലായി കരുതിയ പേപ്പറിൽ എന്തോ എഴുതി അവൾ അയാൾക് നേരെ നീട്ടി.

അയാൾ അത്‌ വാങ്ങി വായിച്ചു നോക്കി.

“ഒരുപാട് നന്ദിയുണ്ട്….. ആപത്തിൽപെട്ടപ്പോൾ സഹായിക്കാൻ മനസ് കാണിച്ചതിൽ, ഇവിടെ വരെ എന്നെ കൊണ്ടു വന്ന് എത്തിച്ചതിൽ. ഇനി ഞാൻ തന്നെ അകത്തേക്കു കേറിക്കോളാം…. കൂടുതൽ ബുദ്ധിമുട്ടണ്ട ഞാൻ കാരണം.”

അത്‌ വായിച്ചതും തല ഉയർത്തി അയാൾ എന്നെ നോക്കി…

“തന്നെ ഞാൻ തന്റെ അമ്മയുടെ അടുത്ത് എത്തിച്ചിട്ടേ പോകു….. അതാണ് ശരി. പിന്നെ തനിക് അവരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ആകും. തത്കാലം എന്റെ കൂടെ വാ…..”അതും പറഞ്ഞു അയാൾ മുന്നോട്ട് നടന്നു.

അയാളുടെ പുറകെ ആയി ഞാനും ദൃതിയിൽ നടന്നു.റീസെപ്ഷനിൽ ചെന്ന് കാര്യം അന്യൂഷിച്ചു ഞങ്ങൾ ലേബർ റൂമിലേക്കു നടന്നു. അകലെ നിന്നെ കണ്ടു അമ്മയുടെ തോളിൽ തല ചായ്ച്ച ഇരിക്കുന്ന അമ്മൂട്ടിയെയും അടുത്തായി നിൽക്കുന്ന രാഘവേട്ടനെയും.അത്‌ കണ്ടതും അമ്മയുടെ അടുതെക്ക് ഞാൻ ഓടി.

“ഹ്മ്മ്മ്…… മ്……. മ്മ്മ്……. മ്മ്”
(അമ്മ വല്യേച്ചി……. എന്തായി…… ഡോക്ടർ എന്ത്‌ പറഞ്ഞു…… അവർക്ക് കുഴപ്പോനം ഉണ്ടാവില്ലലോ…..)

എന്നെ കണ്ടതും അമ്മ എണീട്ട് എന്റെ അടുത്തേക് വന്നു..

“എനിക്കറിയില കുഞ്ഞേ…… അകത്തു ആക്കിട് കുറച്ച് നേരായി….. നെഞ്ച് പൊടിയാ എന്റെ….. ” കുറച്ച് നേരം കൊണ്ട് അമ്മ വല്ലാണ്ട് ആയപോലെ….. അമ്മൂട്ടി എണീട്ട് വന്ന് എന്റെ മേലേക്ക് ചാഞ്ഞു. ഞാൻ അമ്മയെയും അമ്മൂട്ടിയെയും ചേർത്ത് പിടിച് നിന്നു.

“മോളെ ഞാൻ എന്നാ ഇറങ്ങികോട്ടെ… പിള്ളേരും അവളും ഒറ്റക്കാ…. ഞാൻ രാവിലെ ഇങ്ങട് എത്തിയേക്കാം..”

രാഘവേട്ടൻ അത്‌ പറഞ്ഞതും അവരെ വിട്ട് ഞാൻ അദ്ദേഹത്തിന്റെ കൈയിൽ ഒന്ന് പിടിച്ചു നന്ദിപൂർവം.

“എന്താ കുട്ടി ഇത്….. നിങ്ങളും എന്റെ മക്കൾ തന്നെയാ….. ഈശ്വരൻ കൂടെ ഉണ്ട് കുട്ടി… ആപത്തൊന്നും വരുത്തില്ല…”

പോട്ടെ ചേച്ചി…… അത്‌ കേട്ടതും അമ്മ പയ്യനെ തല അനക്കി.

“ഇതാ….. തന്റെ ബാഗ്…. ഓടിവന്ന വഴിയിൽ വീണു പോയിരുന്നു…… അടുതായി വന്നു നിന്ന് അയാൾ ബാഗ് നീട്ടി….

ഞാൻ അത്‌ കൈയിൽ വാങ്ങി അമ്മയുടെ നേരെ നോക്കി.

“ഹ്മ്മ്…….. മ്മ്മ്മ്……”
( ഇദ്ദേഹം ആണമ്മേ എന്നെ ഇവിടെ ആക്കി തന്നത്….)

അത് കേട്ടപ്പോൾ അമ്മ അയാൾക് നേരെ തിരിഞ്ഞു കൈകൂപ്പി പറഞ്ഞു.

“ഒത്തിരി നന്ദിയുണ്ട് മോനെ…… ഞങ്ങളെ ഒന്ന് സഹായിക്കാൻ മനസ് കാണിച്ചതിൽ….. എന്റെ കുട്ടിയെ കുഴപ്പം കൂടാതെ ഇവിടെ എത്തിച്ചതിൽ…… നന്നായി വരും….. “അതും പറഞ്ഞു അമ്മ കൈ നീട്ടി അയാളുടെ തല വഴി ഒന്ന് തലോടി.

അത്‌ കണ്ടപ്പോ അയാളൊന്ന് ചിരിച്ചിട്ട് പറഞ്ഞു….. “പോട്ടെ…. അമ്മേ………
കുറച്ച് തിരക്കുണ്ട്……”

“ശെരി മോനെ……”

എന്നെയും ഒന്ന് നോക്കി തിരിഞ്ഞു നടന്ന അയാൾ പെട്ടെന്ന് നിന്ന് ഞങ്ങളുടെ അടുത്തേക് വീണ്ടും നടന്നു വന്നു . പോക്കറ്റിൽ നിന്ന് ഒരു ചെറിയ പോക്കറ്റ് ഡയറി എടുത്ത് എന്തോ എഴുതി എന്റെ നേരെ നീട്ടി.

ഞാൻ എന്താന്നുള്ള അർത്ഥത്തിൽ നോക്കിയതും,

“എന്റെ നമ്പർ ആണ് അതിൽ….. എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം. ശരി എന്നാ…… പോട്ടെ…….”

അതും പറഞ്ഞു അയാൾ വീണ്ടും ദൃതിയിൽ നടന്നകന്നു.

പെട്ടെന്ന് ലേബർ റൂമിന്റെ വാതിൽ തുറന്ന് അകത്തു നിന്ന് ഡോക്ടർ ഇറങ്ങി വന്നു. അത്‌ കണ്ടതും ഞങ്ങൾ ഡോക്ടർഡ് നേരെ തിരിഞ്ഞു.

“ഡോക്ടറെ…… എന്റെ മോള്…….
അവൾക് കുഴപ്പൊന്നും ഇല്ലലോ…….”

ഡോക്ടർ ഒരു പരുങ്ങളോടെ ഞങ്ങളെ നോക്കി.. അത്‌ കണ്ടതും ആധിയോടെ ഞാൻ ഡോക്ടറെ തന്നെ ഉറ്റുനോക്കി.

“ഡോക്ടറെ എന്റെ വല്യേച്ചിക് കുഴപ്പൊന്നും ഇല്ലാലോ….. ഞങ്ങളുടെ വാവ സുഖായിട് ഇരികണില്ലേ…..”

അമ്മൂട്ടി അത്‌ ചോദിച്ചതും അവളുടെ മുടിയിൽ ഒന്ന് തലോടി ഡോക്ടർ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“Iam really sorry………”

അത്‌ കേട്ടതും ഞാൻ ഒന്ന് വിറച്ചുകൊണ്ട് ഡോക്ടറെ നേരെ നോക്കി…..

“അത്‌……….. “അദ്ദേഹത്തിന്റെ വാക്കുകൾ ആയി അക്ഷമയോടെ നിൽക്കുന്നതിന്റെ ഇടക് കൈയിൽ ഇരുന്ന പേപ്പർ ഊർന്ന്‌ താഴേക്ക് വീണിരുന്നു.

ദൂരേക് പറന്നകലുന്ന ആ പേപ്പറിൽ ഇങ്ങനെ എഴുതിയിരുന്നു.

“ഗൗതമൻ

97************61”

(തുടരും)