രചന – രോഹിണി ആമി
വിവാഹം കഴിഞ്ഞു……… ഇനി താൻ വേറൊരു വീട്ടുകാർക്ക് സ്വന്തം…….. അച്ഛനും ഏട്ടനും എന്നെ അന്യരെ പോലെ മാറി നിന്നു നോക്കുന്നു….. വീൽ ചെയറിൽ ഇരുന്ന് അമ്മ കണ്ണു തുടക്കുന്നു……
ഇത്രയും വേദന പുതിയ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഉണ്ടെങ്കിൽ പിന്നെ അതങ്ങു വേണ്ടാന്നു വെച്ചാൽ പോരേ…… ഞാൻ എന്റെ വീട്ടിൽ നിന്നൊണ്ടേനെ……. ഇനിയുള്ള ചടങ്ങാണ് കഠിനം…….. യാത്ര പറച്ചിൽ……… ചങ്കു പറിയുന്ന വേദനയിൽ ഇന്ദു അച്ഛനരികിലേക്ക് നടന്നു……
അച്ഛന്റെ നെഞ്ചിലെ ചൂടിൽ നിന്നും വിട്ടു മാറാൻ തോന്നിയില്ല………. അവിടെ നിന്നും ഏട്ടന്റെ നെഞ്ചോട് ചേർന്നു…….. ഈ നെഞ്ചിൽ കിടന്നാണ് വളർന്നത്…… ഈ നെഞ്ചിലെ ചൂടിന് അച്ഛന്റെ കരുതലും ഏട്ടന്റെ ലാളനയും ഉണ്ടായിരുന്നു……..
എന്തിനാ ഏട്ടാ എന്നെ പറഞ്ഞു വിടുന്നത്……. ഞാൻ ഇവിടെ നിങ്ങളുടെ കൂടെ നിന്നോളാം….. ഞാൻ പോകില്ല………. ഇന്ദു ഏട്ടന്റെ നെഞ്ചിൽ മുഖം ഉരുട്ടി പറഞ്ഞു………
കരയല്ലേ ഇന്ദൂട്ടി……… ഏട്ടന്റെ കുഞ്ഞിയല്ലേ…… എന്നായാലും ഈയൊരു ചടങ്ങ് നടത്തേണ്ടതല്ലേ…….. പോകെപ്പോകെ ഈ വിഷമം മാറും…….. നീയിങ്ങനെ കരഞ്ഞാൽ അച്ഛനും അമ്മയും വിഷമിക്കില്ലേ…….. നോക്ക് അവർ കരയുന്നത്……. കൂടി വന്നാൽ ഒരു മണിക്കൂർ യാത്രയല്ലേ ഉള്ളൂ…….. ഏട്ടാന്നു വിളിച്ചാൽ ഓടി വരില്ലേ ഞാൻ………
നിറഞ്ഞൊഴുകിയ ഇന്ദ്രന്റെ കണ്ണു തുടച്ചു കൊടുത്തു പാറു പറഞ്ഞു………. വിഷമിക്കല്ലേ ഏട്ടാ…….. തനിച്ചിരിക്കല്ലേ പണ്ടത്തെ പോലെ…… അച്ഛനേയും അമ്മയെയും വിഷമിപ്പിക്കരുത് ഇനിയും……..
ഇല്ല ഇന്ദൂട്ടി …….. ഇങ്ങനെ കരയല്ലേ നീ……. ദേ ജീവൻ നോക്കുന്നു……… അവരെന്തു വിചാരിക്കും……… നാണക്കേട് ആണ്…….
ഇന്ദു കണ്ണ് തുടച്ചു……… അമ്മയുടെ അടുത്തെത്തി മുട്ടിൽ കുത്തി നിന്നു……… കവിളിൽ ഒരുമ്മ കൊടുത്തു……. എഴുന്നേറ്റു ആരേയും നോക്കാതെ കാറിനരുകിലേക്ക് നടന്നു……… ജീവൻ ഡോർ തുറന്നു കൊടുത്തു……. അവൾ കയറിയതും കൂടെ കയറി ഇരുന്നു…….. കണ്ണുകൊണ്ടു എല്ലാവരോടും യാത്ര പറഞ്ഞു……. വണ്ടി അകന്നു പോകും തോറും വേദന ഇരട്ടിക്കുന്നു……… അടുത്തിരിക്കുന്ന ആൾ കാണാതെ കർച്ചീഫിൽ ഇടയ്ക്കിടെ കണ്ണുകളൊപ്പി……..
വീടെത്തിയെന്നു ജീവൻ പറഞ്ഞപ്പോളാണ് കണ്ണു തുറന്നത്……. കയ്യിലൊരു നിലവിളക്ക് വെച്ചു പിടിപ്പിക്കുന്ന ആളെ ഇന്ദു നോക്കി……… ജീവന്റെ അമ്മ……… ആർഭാടം തൊട്ടു തീണ്ടാത്ത ഒരു പാവം നാട്ടുമ്പുറത്തുകാരി…….. നിറഞ്ഞ ചിരിയോടെ അവർ ഇന്ദുവിന്റെ കൈ പിടിച്ചു അകത്തേക്ക് കയറ്റി………
പുതിയ പെണ്ണിനെ കാണാൻ ഒരുപാട് ആൾക്കാർ……. അവർക്കു നടുവിൽ ജീവനും ഇന്ദുവും……… ചടങ്ങുകൾ കഴിഞ്ഞപ്പോൾ അമ്മ ജീവനൊപ്പം എന്നെയും മുറിയിലേക്ക് വിട്ടു………. പുതുതായി പണിഞ്ഞ വീടാണെന്ന് തോന്നുന്നു…….. എല്ലാ സാധനങ്ങൾക്കും ഒരു പുതുമ അനുഭവപ്പെടുന്നു…….. താനും ഇവിടെ പുതുതാണ്……..
വീട്ടുകാരെ പിരിയുന്നതിൽ ഇത്രയും വിഷമം ഉണ്ടായിരുന്നോ…….
മുടിയിലെ മുല്ലപ്പൂ ശ്രദ്ധയോടെ എടുക്കുന്ന ഇന്ദുവിനോട് ജീവൻ ചോദിച്ചു……….
മ്മ്…… ഞാൻ ആദ്യമായിട്ടാ ഇങ്ങനെ അവരെ പിരിഞ്ഞു നിൽക്കുന്നത് …..
ഏട്ടനോടാണോ കൂടുതൽ ഇഷ്ടം……..
അതേ…….. ഏട്ടൻ ആണ് എനിക്കെല്ലാം…….. അച്ഛനും അമ്മയും കൂട്ടുകാരനും എല്ലാം ഏട്ടനാണ്……
ഏട്ടനെക്കുറിച്ചു പറഞ്ഞപ്പോൾ ഇന്ദുവിന്റെ മുഖം വിടർന്നു……. ഏട്ടനെക്കുറിച്ചു ഏറെ പറയാനുള്ള പോലെ ഇന്ദു ജീവന്റെ മുഖത്തേക്ക് നോക്കി……. തന്നെ നോക്കി ഭിത്തിയിൽ ചാരി നിൽക്കുവാണ്……. ആ നോട്ടം താങ്ങാൻ പറ്റാത്തതുകൊണ്ട് ഇന്ദു മുഖം താഴ്ത്തി…….. ജീവൻ അവളുടെ അടുത്ത് വന്നു നിന്നു മുല്ലപ്പൂ മുഴുവൻ കയ്യിൽ എടുത്തു കൊടുത്തു…..
റെഡി ആയിട്ട് വാ…… ഞാൻ ഹാളിൽ ഉണ്ടാവും…….
ജീവന്റെ ശ്വാസം ചെവിയിൽ തട്ടി നിന്നു……. കയ്യിലിരുന്ന മുല്ലപ്പൂ നിലത്തേക്ക് വീണു….. ഡോറടയുന്ന ശബ്ദം കേട്ടിട്ടും നിന്നിടത്തു നിന്നും അനങ്ങാൻ പറ്റിയില്ല ഇന്ദുവിനു……. ഈശ്വരാ ഇപ്പോഴാണ് ഓർത്തത് ഇന്നല്ലേ എന്റെ ഫസ്റ്റ് നൈറ്റ്…….. ആരുമറിയാതെ ഇവിടുന്ന് ഓടിപ്പോയലോ വീട്ടിലേക്ക്….. സമ്മതിക്കേണ്ടിയിരുന്നില്ല കല്യാണത്തിന്…….. ജോലി കിട്ടി…… അമ്മയുടെ ആഗ്രഹം….. എന്നൊക്കെ പറഞ്ഞു എന്നെക്കൊണ്ട് സമ്മതിപ്പിച്ചതാ…….. ഈ നേരം വീട്ടിൽ മൂക്കറ്റം ചോറുണ്ടിട്ട് കൂർക്കം വലിച്ചുറങ്ങേണ്ട ഞാനാ……. ഇവിടിങ്ങനെ ടെൻഷൻ അടിച്ചു……. ശ്ശേ………..
കൃഷ്‌ണേന്ദു …………. ആരോ വിളിച്ചു…..
ഇതുവരെ വേഷം മാറ്റിയില്ലേ…….. പെട്ടെന്നു വാ……… അല്ലെങ്കിൽ ക്ഷീണം ആണെങ്കിൽ കുറച്ചു നേരം കിടന്നോ………..
ജീവന്റെ അമ്മയാണ്………
ഇല്ല അമ്മേ…….. ഞാനിതാ വരുന്നു………ഇന്ദു പെട്ടെന്നു ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കയറി………..
മുറിയിൽ നിന്നും ഇറങ്ങി ചെന്നപ്പോഴേ കണ്ടു ജീവൻ ഇരുന്നു കൂട്ടുകാരോട് സംസാരിക്കുന്നത്……. തന്നെ കണ്ടതും ഒരു ചിരി തന്നു…….. തിരിച്ചു ചിരിച്ചു കാണിക്കണോ…… ചിന്തിച്ചു തീരുമാനം എടുക്കും മുന്നേ ജീവൻ നോട്ടം മാറ്റി ……… ശ്ശേ ഒന്നു ചിരിക്കാമായിരുന്നു…… ഈ വീട്ടിൽ ആകെ പരിചയം ഉള്ളത് ജീവനെ മാത്രാ…….. അതും പെണ്ണു കാണാൻ വന്നപ്പോൾ അഞ്ചു മിനിറ്റ് സംസാരിച്ച പരിചയം……… അയൽക്കാരെ പരിചയപ്പെടുമ്പോൾ ഞാൻ അറിഞ്ഞു ജീവന്റെ കണ്ണുകൾ എന്നെ തേടി വരുന്നത്……… ഇതുവരെ തോന്നാത്ത എന്തോ ഒരു വികാരം എന്നോട് അനുവാദം ചോദിക്കാതെ മനസ്സിലേക്ക് കയറിവരുന്നത് ഞാനറിഞ്ഞു…… തല അറിയാതെ കുനിഞ്ഞു പോകുന്നു…….. ചുണ്ടിൽ ചെറിയൊരു ചിരി അറിയാതെ വന്നു പോകുന്നു…….
കുറച്ചൊന്നു റസ്റ്റ് കിട്ടിയപ്പോൾ ഓടി വന്നു മൊബൈൽ എടുത്തു നോക്കി………. ഏട്ടന്റെ ഒരു കാൾ പോലുമില്ല………. പരിഭവിച്ചു കാൾ ചെയ്തു……..
ഇത്രയും പെട്ടെന്ന് മറന്നോ ഏട്ടാ ഇന്ദുനെ……… ഒന്നു വിളിക്കാൻ പോലും തോന്നിയില്ലേ…….. ശല്യം പോയെന്നു കരുതിയോ……….
വിഷമത്തോടെ ഇന്ദ്രനോട് ചോദിച്ചു……..
എന്റെ ഇന്ദൂട്ടി നീയിങ്ങനെ തുടങ്ങിയാൽ കഷ്ടമാണ് കേട്ടോ…….. ഇവിടെ നിന്നും പോയ ഉടനെ ഞാൻ അങ്ങോട്ട് വിളിച്ചാൽ ജീവൻ വിചാരിക്കില്ലേ ഞങ്ങൾക്ക് അവനെ വിശ്വാസം ഇല്ലാഞ്ഞിട്ടാണെന്ന്………. ഞങ്ങൾ ഉടനെ അങ്ങോട്ട് വരില്ലേ ന്റെ കുഞ്ഞി……..
മ്മ്……. വിഷമം വന്നിട്ടാ ഏട്ടാ……. എല്ലാവരും എവിടെ………
ഉണ്ട് ഇവിടെ……. നിന്റെ റൂമിൽ ആണ് അച്ഛനും അമ്മയും…….. നിന്റെ ഫോട്ടോസ് എല്ലാം നോക്കി ഇരുപ്പുണ്ട്……… സാരമില്ല…….. എല്ലാം കുറച്ചു ദിവസം കഴിയുമ്പോ ശരിയാകും……..
മ്മ്….. ഞാൻ മൊബൈൽ വെക്കുവാ ഏട്ടാ…….
ഏട്ടന്റെ ഇന്ദൂട്ടി വിഷമിക്കണ്ട കേട്ടോ……. ഇനി അതും മോളുടെ വീടാണ്……. സന്തോഷമായിട്ടിരിക്ക് …….. എങ്കിൽ വെച്ചോ……. ഞങ്ങൾ ഉടനെ വരാം……..
മ്മ്…….. കാൾ കട്ട് ചെയ്തിട്ടും കുറച്ചു നേരം അങ്ങനെ നിന്നു…….. കണ്ണു നിറഞ്ഞൊഴുകി……. ഒരേങ്ങൽ നെഞ്ചിൽ തങ്ങി നിൽക്കുന്നു……. അടച്ചു പിടിച്ചിരുന്ന കണ്ണുകൾ തുറന്നത് ആരോ കവിളിൽ തലോടിയപ്പോഴാണ്…….. ജീവൻ……
രണ്ടടി പിന്നിലേക്ക് മാറി…….. കണ്ണു തുടച്ചു……..
എന്തിനാ കരയുന്നത്………അതിനു മാത്രം ഇന്ദ്രൻ എന്താ പറഞ്ഞത്……… ജീവൻ ചോദിച്ചു………
ഒന്നുമില്ല……. ഏട്ടൻ ഒന്നും പറഞ്ഞില്ല….. ഞാൻ വെറുതെ എല്ലാവരെയും ഓർത്തപ്പോൾ…….. ഇന്ദു പറഞ്ഞു നിർത്തി…….
ഇത്രയും വിഷമം ഉണ്ടായിരുന്നെങ്കിൽ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്…….
ഞാൻ സമ്മതിച്ചതല്ല…….. എന്നെക്കൊണ്ട് നിർബന്ധിച്ചു സമ്മതിപ്പിച്ചതാണ് എല്ലാവരും കൂടി ……
ഇന്ദുവിന്റെ വായിൽ നിന്നും അറിയാതെ വന്നു പോയി…….. പിന്നീട് ആണ് ഓർത്തത്………. വേണ്ടിയിരുന്നില്ല ന്ന്…….. ആ ഒരു വിഷമം കൊണ്ടു അറിയാതെ പറഞ്ഞു പോയതാണ്……. ഇന്ദു തിരിഞ്ഞു ജീവനെ നോക്കി……… ഡോർ തുറന്നു വെളിയിലേക്ക് നടന്നു പോകുന്ന ജീവനെയാണ് ഇന്ദു കണ്ടത്……… ദൈവമേ…….. പിണങ്ങിയോ…….. എന്ത് വിചാരിച്ചു കാണുമോ എന്തോ…….. പിന്നീട് ജീവന്റെ കണ്ണുകൾ തന്നെ തേടി വന്നില്ല എന്നുള്ളത് ഇന്ദു അറിഞ്ഞു……….
വീട്ടിൽ നിന്നും എല്ലാവരും വന്നപ്പോളും അവരോടു നന്നായി ചിരിച്ചു സംസാരിച്ചു ജീവൻ…….. പക്ഷേ തന്നെ ശരിക്കും അവോയ്ഡ് ചെയ്യുന്നുണ്ട്……… ഇന്ദുവിന് നല്ല വിഷമം തോന്നി…….. വായിൽ നിന്നും വന്ന ആ വാക്കുകളെ സ്വയം ശപിച്ചു…….
പോകാൻ നേരം വീണ്ടും ഏട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു……..
ഞാനും വന്നോട്ടെ……. കുറച്ചു ദിവസം അവിടെ വന്നു നിന്നോട്ടെ ഏട്ടാ…….
ന്റെ ദൈവമേ…….. അങ്ങനെ പറഞ്ഞു ചുറ്റും നോക്കി ഇന്ദ്രൻ……. പതിയെ പറ ഇന്ദൂട്ടി……… ആരേലും കേൾക്കും…….. അവരെന്തു വിചാരിക്കും…….
ഇന്ദു തല താഴ്ത്തി………. ഇന്ദ്രൻ അവളെ ചേർത്തു പിടിച്ചു…… തലയിൽ തഴുകി……. ഒന്നും മിണ്ടാതെ പോയി……..
അവർ പോയതു നോക്കി നിന്ന ഇന്ദൂനോട് ജീവൻ പറഞ്ഞു………
ഇന്ദൂനെ ഞാൻ പിടിച്ചു വെച്ചിട്ടൊന്നുമില്ല……… പോകണമെങ്കിൽ പോകാം………. ആരും ഈ വീട്ടിൽ വീർപ്പുമുട്ടി നിൽക്കണ്ട………. വേണമെങ്കിൽ കൊണ്ടുവിടാം….. ഇതിപ്പോൾ ഇയാളുടെ ഭാവം കണ്ടാൽ ഞാൻ പിടിച്ചു കെട്ടി കൊണ്ടുവന്ന പോലെയുണ്ട്……. കല്യാണം കഴിഞ്ഞാൽ വീട്ടുകാരെ പിരിയുന്നത് ഇത് ആദ്യമായിട്ടുള്ള സംഭവം ആണെന്ന് തോന്നുമല്ലോ……. ഇപ്പോൾ തീരുമാനിച്ചോ പോകണമോ വേണ്ടയൊന്ന്……… പിന്നെ ഈ ഒരു ദിവസം കഴിഞ്ഞാൽ പോകണമെന്ന് പറഞ്ഞാലും ഞാൻ വിടില്ല……. തന്റെയിഷ്ടം ………..
അതുകൂടി കേട്ടപ്പോൾ വിഷമം ഇരട്ടിച്ചു……… മുറിയിലെത്തി ബെഡിലേക്ക് വീണു വിതുമ്പി കരഞ്ഞു………..
അവളുടെ വിഷമിച്ചുള്ള പോക്കു കണ്ടപ്പോൾ ജീവൻ ചിരിച്ചു പറഞ്ഞു……….
അവൾ കരയുമ്പോഴാണ് അഴക് കൂടുന്നത്…….. എനിക്ക് അതാണ് ഇഷ്ടവും…………..
ബാക്കി പിറകേ………..

by