രചന – കൽക്കി
വയറുപ്പൊത്തി പിടിച്ചു വേദനക്കൊണ്ട് അലറി കരയുന്ന വല്യേച്ചിയെ ആണ് ഞങ്ങൾ കണ്ടത്……..
ഞങ്ങളെ കണ്ടതും എഴുനേൽക്കാൻ ആയി ഒരു ശ്രമം നടത്തി…. പക്ഷേ അതിനാവാതെ വീണു പോയി…. അത് കണ്ടതും അമ്മ ഓടി ചെന്ന് വല്യേച്ചിയെ താങ്ങി.
ഞാനും പുറകെ ചെന്ന് ശ്വാസം എടുക്കാൻ പാട് പെടുന്ന വല്യേച്ചിയുടെ നെഞ്ച് തിരുമ്മി കൊടുത്തു……വല്ലാത്തൊരു പേടി ഉള്ളിൽ നിറഞ്ഞു…. ഈ സമയത്ത് എങ്ങനെ ചേച്ചിയെ ആശുപത്രിയിൽ എത്തിക്കും എന്നായിരുന്നു എന്റെ ചിന്തയിൽ.
“വേദനിക്ക….ണു അമ്മേ……….. മരിച്ച് പോവോ…… ഞാൻ…… “നിമിഷ നേരം കൊണ്ട് തന്നെ വല്യേച്ചി വെട്ടി വിയർത്തു ….. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് കൂടി……
“മോളെ…… അഗ്നി….. നി ശങ്കരേട്ടനെ വിളി……ഞാൻ കഴിഞ്ഞ ദിവസം സൂചിപിച് വെച്ചിരുന്നു. എപ്പോ വേണേലും വിളിച്ചോളാൻ പറഞ്ഞിരുന്നു..അവിടെ വണ്ടി ഉണ്ട്……”
അത് കേട്ടതും ഞാൻ ചാടി എണീറ്റു ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു…. പൊടുന്നുന്നേ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടത് വാതിനിരികിലായി പേടിച് നിൽക്കുന്ന അമ്മൂട്ടി ആണേ…. ഞാൻ കൈ ആട്ടി അരികിലേക് വിളിച്ചതും അമ്മൂട്ടി വന്നെന്നെ ചുറ്റിപിടിച്ചു.
“ഹ്മ്മ്….. ഹൂ….. മ്മ്മ്മ്…… ”
(പേടിക്കണ്ട……. ചേച്ചിക് വേദന വന്നു….. വണ്ടി ആയ്ട്ട് ഒന്ന് വരുവൊന്ന് ചോദിക് നി….)
“അമ്മേ……. ആഹ്ഹ്ഹ്……. ആഹ്ഹ…..”
“അഗ്നി പെട്ടെന്ന് ആട്ടെ…. എന്റെ കുഞ്ഞ്……. “അമ്മ പറഞ്ഞതും ഞാൻ ഫോൺ അമ്മൂട്ടിടെ നേരെ നീട്ടി.
“ഫോണിൽ കിട്ടണില്ല കുഞ്ഞേച്ചി….. എന്താ നമ്മള് ചെയ്യാ……”വെപ്രാളംത്തോടെ കരഞ്ഞോണ്ട് അമ്മു പറഞ്ഞതും തിരിഞ്ഞു നിന്ന് വല്യേച്ചിയെ നോക്കി..
ഓടി അടുത്ത് ചെന്ന് അമ്മയോട് കാര്യം പറഞ്ഞപ്പോ ഇതുവരെ ഉണ്ടായിരുന്ന ധൈര്യം അമ്മയിൽ നിന്ന് ചോർന്നു പോയപോലെ തോന്നി..
“മോളെ……. ഈശ്വര എന്റെ കുട്ടി…….അഗ്നി…. ശിഖക്ക് വേദന കൂടിയും കുറഞ്ഞും വന്നൊണ്ട് ഇരിക്കുവാ……എന്താ ചെയ്കാ ഇനി……”
അതോടെ കേട്ടതും ഞാൻ അമ്മൂട്ടിടെ കൈയിൽ ഇരുന്ന ഫോൺ തട്ടിപ്പറിച്ച് പുറത്തേക്ക് പാഞ്ഞു.
വീടിനടുത്തു നിന്നും ഒരു 15 മിനിറ്റ് നടക്കാൻ ഉള്ള ദൂരമുണ്ട്… എത്രയും പെട്ടെന്ന് അവിടെ എത്തണം……. ഓടുന്നതിനിടയിൽ ഫോണിൽ ഒന്നുടെ ശങ്കരേട്ടനെ വിളിച്ചു നോക്കി…. ശങ്കരേട്ടന്റെ വീട് എത്തിയപ്പോൾ ഒരു സംഭ്രമത്തോടെ ചുറ്റിലും നോക്കി.വീടിലെങ്ങും ഒരു തരി വെളിച്ചം കാണാഞ്ഞു ഒന്ന് തറഞ്ഞു നിന്നു. ഓടി ചെന്ന് ഉമ്മറവാതിലിൽ തട്ടി.
പ്രതികരണം ഒന്നും ഇല്ലാതായതും ഇനി എന്ത് എന്നാ ചിന്തയായിരുന്നു മനസ്സിൽ…. പലവുരു വാതിലിൽ കൊട്ടിയം ശേഷം തിരിഞ്ഞിറങ്ങി പുറകു വശത്തെ വാതിലിൽ കൂടെ കുറച്ച് നേരം മുട്ടി വിളിച്ചു ഒരു അവസാനശ്രെമം എന്നോണം…..
കണ്ണുകൾ നിറഞ്ഞു മുന്നിലൊന്നും കാണാതാവാതെ നിസ്സഹായതയോടെ അഗ്നി നിന്നു… പെട്ടെന്നു എന്തോ ഒരു ഓർമയിൽ നന്ദേട്ടന്റ ചിന്ത മനസ്സിൽ വന്നതും ദൃതിയിൽ ഫോൺ എടുത്ത് വിളിച്ചു…..
രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കതായപ്പോ ഒന്നുടെ കാൾ ചെയ്തു…..പെട്ടെന്ന് കാൾ അറ്റൻഡ് ആയി മറുപ്പുറത് നിന്ന് ഹലോ എന്നാ ശബ്ദം കേട്ടു…..
“ഹലോ….. ഹലോ……”
നന്ദേട്ടനോട് എങ്ങനെ പറഞ്ഞ് മനസിലാക്കും എന്നറിയാതെ ഒരു കരച്ചിൽ പുറത്തേക്ക് വന്നു..
“ഹലോ….. അമ്മായി ………… ഹലോ…..”
പെട്ടെന്ന് ഒരു ഓർമയിൽ ഫോണിന്റെ പുറകു വശത്തായി ശക്തിയോടെ ഒന്ന് അടിച്ചു.
അത് കേട്ടതും. മറുവശം ഒന്ന് നിശബ്ദമായി. ശേഷം……
“അഗ്നി……. ഹലോ…….”
“ഹ്മ്മ്മ്….. ഹ്മ്മ്……”
“നീ എന്താ ഫോണിൽ വിളിച്ചു ആളെ കളിയാക്കുവാണോ…..എന്താ കാര്യം…… അവരുടെ ആരുടേലും കയ്യിൽ കൊടുക്ക്…… അല്ലാണ്ട് അത് കൈയിൽ എടുത്ത് വെച്ചിട് എന്ത് പ്രയോജന നിനക്ക്…..”
പുച്ഛത്തോടെ പറഞ്ഞതും വല്ല വിധേന നന്ദേട്ടനെ പറഞ്ഞ് മനസിലാക്കനെ ഞാൻ ശ്രമിചൊള്ളൂ…….
“നാശം പിടിക്കാൻ……. വെച്ചിട്ട് പോണുണ്ടോ…. നീ……” അതും പറഞ്ഞ് നന്ദേട്ടൻ ഫോൺ കട്ട് ചെയ്തു.
അതൂടി ആയപ്പോ ഞാൻ നിയന്ത്രണം വിട്ടു വാവിട് കരഞ്ഞു……. ഒന്നും പറയാൻ ആകാതെ ഒന്നും ചെയ്യാൻ ആകാതെ വല്ലാത്തൊരു നിസ്സഹായത അവളെ വന്നു മൂടി.. സ്വന്തം കഴിവുകേടിൽ അവൾക് പുച്ഛം തോന്നി.
പെട്ടെന്ന് ഫോൺ എടുത്ത് നന്ദേ
ട്ടന്റെ നമ്പർ എടുത്ത് ഒരു മെസ്സേജ് അയച്ചു…
“ഏട്ടാ…… വല്യേച്ചിക് വേദന ആയി….. ഒന്ന് വീട് വരെ വരോ………”
ഒന്നുടെ നന്ദേട്ടനെ വിളിച്ചതും ഫോൺ സ്വിച്ച് ഓഫ്….. ആദ്യമായി നന്ദേട്ടനോട് ദേഷ്യം തോന്നി എനിക്ക്…..എന്തിനാ എന്നോട് ഇങ്ങനെ…. എന്റെ വല്യേച്ചിക്ക് വേണ്ടിയല്ലാരുന്നോ….
ഈശ്വര എന്റെ വല്യേച്ചിക്ക് ആപത്തൊന്നും വരുത്തല്ലേ……
തിരികെ വീട്ടിലേക് ഓടാൻ ആയി തിരിഞ്ഞതും ഒരു കല്ല് കാലിലേക് കൊണ്ട് കേറി…..
“അആഹ്……”
വഴിയിലേക്കു കുനിഞ്ഞിരുന്നു കൈവെച്ചു തപ്പി നോക്കി കല്ലിൽ പിടിച് പുറത്തേക് ഒരൊറ്റ വലി വലിച്ചു…..
വലിച്ചതിനൊപ്പം ചോര കയ്യിലെക് തെറിച്ചു….. അത് കാര്യമാക്കാതെ എത്രയും വേഗം വീട്ടിൽ എത്തണമെന്ന ചിന്തയിൽ മുന്നോട്ട് ഓടി…..
പെട്ടെന്ന് പുറകിലായി ഒരു വെളിച്ചവും ഒരു വണ്ടിയുടെ ഇരമ്പലും കേട്ട് ഞാൻ വഴിയുടെ നടുക്കലേക് കേറി നിന്നു ഒരു പരീക്ഷണമെന്നപോലെ…… വല്യേച്ചിയെ എങ്ങനെയും ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് മാത്രമായിരുന്നു ചിന്ത. വണ്ടി അടുക്കുന്നത് കണ്ട് കണ്ണ് ഇറുക്കി അടച്ചു നിന്നു. ഹോണിന്റെ ശബ്ദം നന്നായി കേൾക്കാം. ഒരു വല്യ ഹോൺ ശബ്ദത്തോടൊപ്പം അതെന്റെ മുന്നിലായി വന്ന് ബ്രേക്ക് ഇട്ട് നിർത്തി.
കണ്ണ് വലിച്ചു തുറന്നപ്പോഴേക് മുന്നിലേക്ക് ഒരു ആൾരൂപം പാഞ്ഞു വന്നിരുന്നു.
“നിനക്കെന്താടി പ്രാന്താണോ…… വണ്ടിക് വട്ടം കേറി ചാവാൻ ഇറങ്ങിതാണോ…. വല്ല റെയിൽപ്പാളത്തിലും ചെന്ന് കേറി കൂടെ…… വെറുതെ ബാക്കിയൊള്ളരെ മെനക്കെടുത്താൻ ആയിട്ട്….”
മുന്നിൽ വന്ന് ആക്രോഷിക്കുന്ന ആളെ നോക്കി കൈകാട്ടി അഗ്നി എന്തോ പറയാൻ ആയി ശ്രമിച്ചതും പുള്ളി ഒരു സംശയ ഭാവത്തോടെ ഒന്ന് നിർത്തി അഗ്നിയെ ഒന്ന് നോക്കി.
ഒരു സംശയത്തോടെ അവളെ തന്നെ നോക്കി നിൽക്കുന്ന അയാളുടെ മുഖത്തിന് നേരെ അഗ്നി കൈ വീശി …..
“ഹേ….. എന്താ….. “പെട്ടെന്ന് അയാൾ ചോദിച്ചതും അഗ്നി കൈ വെച്ച് പറയാൻ ആയി ശ്രമിച്ചു.
“തനിക് സംസാരിക്കാൻ പറ്റില്ലേ….”
ഇല്ലെന്ന രീതിയിൽ തലയിട്ടുന്നതിനൊപ്പം കൈകൂപ്പി എന്തൊക്കെയോ പറയാൻ ആയും ശ്രമിച്ചു.
അതൂടി കണ്ടപ്പോൾ മുന്നിൽ നിന്ന ആൾ പയ്യെ പിൻവാങ്ങി കാറിനടുത്തേക് തിരിഞ്ഞു നടന്നു. ഒരുനിമിഷത്തെ അന്താളിപ്പിന് ശേഷം പ്രതീക്ഷ കൈവിടാതെ അഗ്നി അയാളുടെ പുറകെ ഓടി എത്തി.
( തുടരും )

by